ഒറ്റ പുത്രനും ഒറ്റ പുത്രിയും ഒറ്റപെടുന്നുണ്ടോ ? | Only Child Lonely or Lucky ? Our Thoughts

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 519

  • @savithaunni3790
    @savithaunni3790 2 ปีที่แล้ว +171

    എല്ലാവരും പറയുന്നതാണ് ഒറ്റ കുട്ടി ആണെങ്കിൽ നല്ല സുഖാണ് ഞാനും ചെറുപ്പത്തിൽ അങ്ങനെ വിചാരിച്ചിരുന്നു സഹോദരങ്ങൾ വേണം എന്ന് പറഞ്ഞപ്പോൾ പോലും എന്നോട് പറയും അങ്ങനെ ആരേലും ഉണ്ടെങ്കി അച്ഛന്റേം അമ്മേടേം ഇഷ്ട്ടം അവർക്ക് പോകും എന്ത് സാധനം വാങ്ങിയാലും അവർക്ക് കൊടുക്കണം എന്ന് ഒകെ കേൾക്കുമ്പോ ഞാൻ പറയും എന്നാ വേണ്ട എന്ന് പക്ഷെ അതിന്റെ ഒരു കുറവ് ശരിക്കും മനസിലായി തുടങ്ങിയത് sslc ഒകെ കഴിയുന്ന ആ ഒരു time ൽ ആയിരുന്നു plus two, college ആ ഒരു time ആയപ്പോൾ ഫ്രണ്ട്സ് ന് എല്ലാർക്കും സഹോദരങ്ങൾ ഉണ്ട് അവർ ഒരുമിച്ച് കളിക്കുന്നതും സംസാരിക്കുന്നതും തല് പിടിക്കുന്നതും എല്ലാം വന്ന് പറയുമ്പോ ഒരു വിഷമം തോന്നാറുണ്ട് ഇതെലാം കേട്ട് വീട്ടിലേക്ക് ചെല്ലുമ്പോ അവിടെയും സംസാരിക്കാൻ ആളില്ല അച്ഛൻ ജോലി കഴിഞ്ഞ് വരുന്നത് night ആവും ഞാൻ plus two ആയപോഴേക്കും അമ്മയും മരിച്ചു ശരിക്കും ഒറ്റ പെട്ടിട്ടുണ്ട് അപ്പോൾ എല്ലാം ശരിക്കും ആഗ്രഹിച്ചിട്ടുണ്ട് ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് പിന്നെ ആ വിഷമം മാറിയത് ശരിക്കും ഫ്രണ്ട് നെ പോലെ പെരുമാറുന്ന എന്റെ husband നെ കിട്ടിയപ്പോഴാണ് അച്ഛൻ നല്ല frndly ആയിരുന്നു but വീണ ചേച്ചി പറഞ്ഞത് പോലെ അച്ഛൻ അമ്മമാരോട് പോലും പറയാൻ പറ്റാത്ത പല കാര്യങ്ങളും നമ്മുക്ക് share ചെയ്യാൻ ഒരാൾ വേണം 😍😍 ചേച്ചിയുടെയും ചേട്ടന്റേം സംസാരം കേട്ടപ്പോൾ അതെല്ലാം ഓർത്തുപോയി വളരെ ഇഷ്ട്ടമാണ് ഈ ഒരു ഫാമിലിയെ നിങ്ങളുടെ വീട്ടിൽ നാല് കുട്ടികൾ ഉണ്ടോ എന്ന് പലപ്പോഴും തോന്നി പോകും ചേട്ടനും ചേച്ചിയും പലപ്പോഴും കുട്ടികളിലേക് അടുത്ത് നിൽക്കാറുണ്ട് a good parents and great friends ❤❤❤

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +32

    സഹോദരങ്ങൾ ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല സഹോദരങ്ങൾ ഒത്തൊരുമിച്ച വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവുമാണ് പരസ്പരം സ്നേഹവും ബഹുമാനം ഒക്കെ കൂടെ വേണം ഇപ്പോൾ സഹോദരന്മാർ തമ്മിൽ തല്ലി ചാകുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്

  • @dheepthin983
    @dheepthin983 2 ปีที่แล้ว +20

    അതെ ഒരു കുഞ്ഞിന് കൂട്ടായ് അല്ല മറ്റൊരു കുഞ്ഞിനെ ജനിപ്പിക്കേണ്ടത്... ഞാൻ ഒറ്റ മോൾ ആണ്... Lifeil എനിക്ക് തോനുന്നു ഒരുപാടു bold ആയാണ് ഞാൻ വളർന്നത്... എല്ലാ കാര്യത്തിനും ഞാൻ തന്നെ ഓടണം... പിന്നെ സ്കൂൾ കോളേജ് അവിടെ എല്ലാം ഒരുപാടു ഫ്രണ്ട്‌സ്.. ഫാമിലിയിൽ അമ്മ അച്ഛൻ അച്ഛന്റെ അമ്മ എല്ലാം എന്റെ siblings പോലെ തന്നെ ആണ് എനിക്ക്... ഒറ്റപ്പെടുന്നത് ഒറ്റ ആയി ജനിച്ചത് കൊണ്ട് അല്ല.. ഒരിക്കലും അല്ല... നമ്മൾ വിചാരിച്ചാൽ നമ്മൾ ഒരിക്കലും ഒറ്റപ്പെടില്ല.. സഹോദരങ്ങൾ ഉള്ള എത്രയോ പേര് ഒറ്റപ്പെട്ടു ജീവിച്ചിട്ടുണ്ട്... അതിലൊന്നുമല്ല കാര്യം..ഒറ്റയായി ജനിച്ചതിൽ എനിക്കൊരു വിഷമവും തോന്നിയിട്ടില്ല

    • @sefusaif2737
      @sefusaif2737 2 ปีที่แล้ว

      How old are you

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Depends upon each person’s situation nammude kazhapadu marum dear , Kure friends cousins friendly aaya parents undel pinne vishamam thonnenda karyam illalloo

    • @dheepthin983
      @dheepthin983 2 ปีที่แล้ว

      @@VeenasCurryworld അത് സത്യമാണ് ചേച്ചി

    • @navaneethprakash2089
      @navaneethprakash2089 20 วันที่ผ่านมา

      Did you think

  • @sumayyaend
    @sumayyaend 2 ปีที่แล้ว +10

    എനിക്ക് ഒരു മകൻ ❤😍😍അവൻ മതി... എനിക്ക് 6സഹോദരങ്ങൾ no use... ഉപദ്രവം... എനിക്ക് ചേട്ടൻ പറഞ്ഞതിനോട് 👍🏻എനിക്ക് financial നോക്കുമ്പോൾ കൂടുതൽ കുട്ടികളെ വളർത്താൻ പറ്റുമെന്നു തോന്നിയില്ല 👍🏻

  • @dp5030
    @dp5030 2 ปีที่แล้ว +10

    Jaan paranjadhu valare shariaanu.. siblings ulladoke nalladhu thanne but parentsinu financially support cheyan pattumenkil matram .. ente husbandinte veetil 3 makkalanu.. but they werent financially sound..so valare cheriya prayathile pulliku family responsibilities ettedukendi vannu.. so he is so adamant that namuku onnu madhinnu.. financial responsibilities eduthu madhiayi..also ulla kuttye nannayi valarthuka nd save for our retirement ennanu ente husbansinte policy.. financial freedom n independence is also a big factor in family planning

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 2 ปีที่แล้ว +22

    വീണ ചേച്ചിക്ക് ഒരു ബിഗ് അഭിനന്ദനങ്ങൾ,
    എടമുട്ടം പാലിയേറ്റിവ് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് സംഭാവന ചെയ്തതിന്
    ഇത്രയും വിലപ്പെട്ട ഒരു സംഭാവന, ആ നല്ലമനസിന് പ്രത്യേക ആശംസകൾ
    ചേച്ചിക്കും കുടുബത്തിനും ഒരുപാട് ഒരുപാട് ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

  • @shynicv8977
    @shynicv8977 2 ปีที่แล้ว +207

    ചിലർക്ക് കൂടപ്പിറപ്പ് ഉണ്ടായിരുന്നാലും ഇല്ലാത്തത് പോലെ തന്നെയാ 😂😂എന്റെ അനുഭവം അതാ 😍😍😍😍

    • @geethuraj
      @geethuraj 2 ปีที่แล้ว +11

      എന്റെയും..

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +5

      😀

    • @praveenasusanthsusanth6348
      @praveenasusanthsusanth6348 2 ปีที่แล้ว +34

      ഞാനും അങ്ങനെ തന്നെ..... എന്റെ സഹോദരനോട് സംസാരിച്ചിട്ട് more than. 6 years ആയി...... ഒരു പരിധി വരെ മാതാപിതാക്കൾ ആണ് കാരണം...... അതുകൊണ്ട് ഞാൻ ഒരു ഒറ്റ കുട്ടി ആണ് എന്ന് വിചാരിക്കും.... എനിക്കും ഒറ്റ മകൾ മാത്രം മതി എന്ന് ഞാൻ തീരുമാനിച്ചു.....

    • @jayalakshmi3328
      @jayalakshmi3328 2 ปีที่แล้ว +2

      Njan Curry world kandappol muthal sredhikkunna 2 aalukal aanu shyni ,Deepthi.mikkappozhum nammude comments um orumichayirikkumm.... So orupadu munp parijayam ullathu pole feel thonnu..namukku veenachechi yodulla sneham orupoley aayathukondavam...kure nal munp shyni chechiyude comments onum kanunnillayirunnappol njan veenachechiyod chothikkam ennu karuthiyappol comment kandu so don't worry ttoo njangal und..😍😍

    • @nilavu8825
      @nilavu8825 2 ปีที่แล้ว +1

      എന്റെയും

  • @harshaharinair7056
    @harshaharinair7056 2 ปีที่แล้ว +104

    I'm an only child and I never felt lonely or felt the need for a sibling. Even if we have a sibling doesn't guarantee that you will have each other's backs. I agree with your husband that the strength of a person who's alone is like none because they know very well there's no one to rely on. I learned that from my own experience.

    • @sanvi1997
      @sanvi1997 2 ปีที่แล้ว +2

      U r right.

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +9

      True dear .. namukku ororutharkkum oro personal experience and istagal undakum allo dear .. we all r different ..

    • @harshaharinair7056
      @harshaharinair7056 2 ปีที่แล้ว

      @@VeenasCurryworld
      Definitely! Even our five fingers are different!

    • @smenon1727
      @smenon1727 2 ปีที่แล้ว +1

      Correct👍

    • @Good-h9m
      @Good-h9m 2 ปีที่แล้ว +4

      Happy to read this comment...My daughter, a single child says the same thing and we,both her parents keep a deep bond with her and we share with each other everything just like friends.May be it's the change of generations where we were denied that kind of friendliness by our parents.

  • @rajendrankv2481
    @rajendrankv2481 2 ปีที่แล้ว +24

    Having a sibling may not always be a boon. I know several situations where the sibling is of no use. They are often problem makers. So it all depends. Don't feel bad about not having a sibling.

  • @thasnianeer7887
    @thasnianeer7887 2 ปีที่แล้ว +448

    ഒറ്റപ്പുത്രിമാർ ഇവിടെ comon 🥰..

  • @ponnuzzvlog8632
    @ponnuzzvlog8632 2 ปีที่แล้ว +31

    ഈ ചോദ്യം ഞാൻ സ്ഥിരം കേൾക്കുന്നതാണ്. എനിക്ക് ഒരു മോൾ ആണ് ഉള്ളത് 9 വയസ്സായി. രണ്ടാമത് ഒരു കുഞ്ഞു വേണ്ടേ കുഞ്ഞു കൂട്ടു വേണ്ടേ. അല്ലെങ്കിൽ കൊച്ചു വലുതാവുമ്പോൾ ഒറ്റപ്പെട്ടുപോകും . ചില സമയത്ത് നല്ല വിഷമം വരും എല്ലാരും പറയണത് കേൾക്കുമ്പോൾ. കൂടപ്പിറപ്പ് ഉണ്ടായിട്ട് കാര്യമില്ല.. ഫാമിലി ആയി കഴിയുമ്പോൾ എല്ലാവരും അവരുടെ കാര്യം നോക്കി പോകും..

    • @diyasreejith1702
      @diyasreejith1702 2 ปีที่แล้ว +6

      അതേ എനിക്കും ഒരു മോൾ 9 വയസ്സ് ആവുന്നു... 🥰എന്റെ hus ഒറ്റ മോൻ ആണ്.. രണ്ടും മൂന്നും ഉണ്ടായിട്ട് കല്യാണം കഴിഞ്ഞ് തല്ല് കൂടി ഒന്ന് മിണ്ടാതെ പോലും ഇരിക്കുന്ന കുറെ പേരെ എനിക്ക് അറിയാം...

    • @anamika1832
      @anamika1832 2 ปีที่แล้ว +6

      Chettan aniyan undayittu karyamilla.ethenkilum prayasam verumbol sahayikanam.nammalku budimuttu undayiruna samayathu arum thirinju nokiyilla,nammale kuttam parauuka mathramanu cheythathu.apol thoni koodrpirappu undayittu karyamilla ennu.nammude jeevithathm namudethu mathramanu nammal correct decision eduthu munottu povuka.areyum depent cheyanda karyam ella.

    • @jyothipradeep8249
      @jyothipradeep8249 2 ปีที่แล้ว

      Absolutely correct

    • @ShyamavarnaKrishna
      @ShyamavarnaKrishna 2 ปีที่แล้ว

      മക്കളെ സ്നേഹത്തോടെയും സഹകരണത്തോടെയും വളർത്തണം അത് അച്ഛനും അമ്മയും ശ്രദ്ധിക്കണം എല്ലാ മക്കളെയും ഒരേ പോലെ നോക്കണം സ്നേഹിക്കണം എന്നാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല.

    • @neenabiju-m6k
      @neenabiju-m6k หลายเดือนก่อน

      മോൾക് 9 വയസ്സായി
      .കുട്ടികൾ ആയില്ലേ എന്നുള്ള വിഷമം പോലെ തന്നെയാണ് രണ്ടാമത് കുട്ടി വേണ്ടേ എന്ന് ചോദിക്കുമ്പോൾ.healthwise ഞാൻ ok അല്ല. ഹെർണിയ
      സർജറി കഴിഞ്ഞതാണ് ,ഇപ്പൊ വീണ്ടും ഹെർണിയ ഉണ്ടന്ന് സ്കാനിങ് റിപ്പോർട്ട്‌ il ഉണ്ട്.
      disk problevum ഉണ്ട്.
      ഇങ്ങനെ health ഉള്ള conditions ഒക്കെയാണ്
      Husband കൂടി നമ്മളെ മനസിലാക്കാത്തത് കാണുമ്പോൾ ആണ് വിഷമം

  • @soumyanithin8067
    @soumyanithin8067 2 ปีที่แล้ว +10

    I am a single daughter,hav seen many friends having siblings,have been in hostel for almost 6 years,my roommates had siblings,even now husband hav siblings...but not even at a single moment till now I felt sad or lonely or wished I had a bro or sis...I am happy with my parents

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 2 ปีที่แล้ว +14

    എപ്പോഴും ഒന്നിൽ കൂടുതൽ സഹോദരങ്ങൾ വേണം അതൊരു അനുഗ്രഹമാണ്.
    പിന്നെ ഒറ്റക്കുട്ടി ആയാലും അതും ഒരു അനുഭവം തന്നെ.

  • @anjanaa7884
    @anjanaa7884 2 ปีที่แล้ว +6

    Sahodarangal undayal ottapedal undavilla ennu vijarikkunth verutheyanu.enik 4 brothers anu .lifil enik eppozhum ottapettitanu feel cheyyaru.ithilonnum oru karyamilla nney

  • @aaranyaramesh2537
    @aaranyaramesh2537 2 ปีที่แล้ว +1

    ഹായ് വീണച്ചേച്ചി ജാൻചേട്ടാ ഞങ്ങക്ക് ഒരു മകൾ മാത്രം ഉള്ളു വീണചേച്ചിയെ പോലെ ആണ് അവൾ പിന്നെ ഞങ്ങൾ അച്ഛനും അമ്മയും മാത്രം അല്ല എല്ലാം രീതിയിലും അവളെ സ്നേഹിക്കുന്നു എങ്കിലും അവൾക്ക് ഒരു കൂടപ്പിറപ്പ് എന്നൊരു ചിന്ത ഉണ്ട് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ഇതുപോലെത്തെ വീഡിയോ ഒരുപാട് കാണാൻ ഇഷ്ടമാണ് നല്ല രസമുണ്ട് രണ്ടാളുടെയും സംസാരം കേൾക്കാൻ വീണ്ടും പ്രതീക്ഷിക്കുന്നു 🙏🙏👌👌👌👌🌹🌹❤️

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    ഞാൻ ഇതുപോലെ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്. ഞാനും സിസ്റ്ററും തമ്മിൽ 7വയസ്സിന്റെ വ്യത്യാസം ഉണ്ട്. പിന്നെ സ്നേഹം അതാണ് വലുത്. വീഡിയോ സൂപ്പർ

  • @sp-le4pj
    @sp-le4pj 2 ปีที่แล้ว +6

    Hi veenechye.... Ottamolayal... Pala situations lum ottapetadhai tonnitund... Share cheyan oru kudapirapp undayengil ennu tonnitund.. Especially mrg life lu problms undayapol...... Pinee amma maricha situation lum.... Orupaaad ottapetitund... So i think ottamol athra sugamulla karyalla.....

  • @thasleemayaseen9099
    @thasleemayaseen9099 2 ปีที่แล้ว +1

    veenechi ഞാനും ഒറ്റ പുത്രിയാണ് ചേച്ചിക് തോന്നിയ എല്ലാ വിഷമങ്ങളും എനിക്കും തോന്നിയിട്ടുണ്ട്.
    പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഒരു Simblings ഉണ്ടായിരുന്നങ്കിൽ എന്ന്
    എല്ലാവരും പറയും ഒറ്റ മോളാണെങ്കിൽ Parents ന്റെ സ്നേഹം full നിനക്കാണ് എന്ന് നീ എത്ര ഭാഗ്യവതിയാണ് എന്ന് .
    എന്ത് ഭാഗ്യം ആണ് എനിക് എന്ന് മനസിലായിട്ടില്ല. Parents ന് 10 കുട്ടികൾ ഉണ്ടങ്കിലും
    ഒരു കുട്ടിയാണെങ്കിലും ഒരേ പോലെയാണ് സ്നേഹിക്കാ ൻ പറ്റുക . ജീവിതത്തിൽ (Before marriage) പലപ്പോഴും ഒറ്റപ്പെട്ടത് പോലെ തോന്നിയിട്ടുണ്ട്. But now I'm So happy with my family

  • @ashanambiar4285
    @ashanambiar4285 2 ปีที่แล้ว +8

    Hi Veena. I have only one daughter but I have 4 siblings.Sometimes they feel lonely but they do have privileges too. Not all siblings are friendly and caring. If you can share anything with your parents being an only child doesn't hamper you. Selfishness is not the trait of only kids alone.Sharing depends on the person. Every human being has selfishness ingrained in him or her. Being an only child or not doesn't define you. Always be happy with what you have in your life. Only kids find it tough to nurture social skills.What Jaan said is right. Only kids know that they have no one to support them or no shoulder to lean on. So they become tough human beings and fighters. Thanks Veena and Jaan for your lovely insight on the only child syndrome. Loved it.

  • @navaneethprakash2089
    @navaneethprakash2089 20 วันที่ผ่านมา

    Veenechi ithonn parentsine paranj manassilaakumo?

  • @sumi1982
    @sumi1982 2 ปีที่แล้ว +9

    ചേച്ചിയെ കുറിച്ചുള്ള ഒരു എഴുത്ത് ഇന്നത്തെ ഗൾഫ് മാധ്യമം Emarat Beats -ൽ വായിച്ചു👌❤️👍👌

  • @sandrasidharthan9528
    @sandrasidharthan9528 2 ปีที่แล้ว +5

    Njan ottamol aanu Ende veetil enikki swargam aanuu.... Enikki oru siss bro venayirunnu ennu enikki thoneettilla bcoz ende achanum ammayum nalla company aanu... So ende Happy Life aanu😍😍❤️❤️❤️❤️❤️❤️Daivam anugrahich🥰🥰🥰🥰🥰

  • @priyankarajeev1348
    @priyankarajeev1348 2 ปีที่แล้ว +1

    Ottakuttikalde problems thudangunathu teenageil aanu.. ente anubhavam.. orupadu agrahichitund oru koodepirappinu vendi

  • @moluprincess13
    @moluprincess13 2 ปีที่แล้ว +6

    I am an only child. When I was younger, many people would ask me if I have a brother or sister. Sometimes, I would feel sad because most of my friends had siblings and they would always tell me what they would do like go to the park, go to the movies, out to eat, etc. But when they would fight, they would tell me that I am lucky because I don't have to fight with anyone. Also, they said I did not have to share my room, toys or clothes with my siblings. I never felt lonely during my childhood because my parents were very loving and caring and would always spend time with me. After I became a young adult and went through many uncertain moments in my life and did not have anyone to confide in or have the support of a sibling, I felt lonely then. Some circumstances make parents not want to have a second child. At the end of the day, it is difficult to conclude whether being a single child is lucky or lonely. Thanks for sharing your thoughts on this Veena and Jan! 👫

  • @dia6976
    @dia6976 2 ปีที่แล้ว +26

    Single child can give unconditional love to everyone

  • @gowthamkrishnagowtham7873
    @gowthamkrishnagowtham7873 2 ปีที่แล้ว +1

    Jan joshyyude kazhchapadukalodu yojikunnu

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว +7

    Experience of mine is entirely different.I have only one son but luckily no problem till now.Now we(me n husband) are very happy to have two grandchildren.Now here in U.S.we are enjoying days with them.When my son was a child he was not at all hesitant to share with his cousins whatever he got whether it was a toy or favourite sweet.Anyway nice topic.👌😁

  • @Good-h9m
    @Good-h9m 2 ปีที่แล้ว +3

    Each word of Jan chettan is so...meaningful.👌👌👌

  • @shynakamesh8023
    @shynakamesh8023 2 ปีที่แล้ว +2

    Siblings not only for having good company also give light on handling disagreement and sharing...

  • @ruminshamariyam5692
    @ruminshamariyam5692 2 ปีที่แล้ว +5

    I also planned 2 stick with one child but i got pregnant again when my son turned 6 and half years. My son was very much interested in having a baby and he's eagerly waiting 4 his sibling. And he cares me more than my husband does. Now i feels that my 2 nd pregnancy is even more beautiful and thrilling than my first as well🤩🤩

  • @remyapk2376
    @remyapk2376 2 ปีที่แล้ว +6

    രണ്ടു ചേട്ടന്മാർ ഉണ്ട് എനിക്ക്.അവർക്കു അവരുടെ കാര്യം മാത്രം. പരസ്പരം സ്നേഹവുമില്ല ഒന്നുമില്ല. ആ സ്ഥാനത്തു ഒരു ചേച്ചിയോ അനിയത്തിയോ ആണെങ്കിൽ സ്നേഹമെങ്കിലും ഉണ്ടാകുമായിരുന്നു

  • @salininair2477
    @salininair2477 2 ปีที่แล้ว +3

    Veena paranjathu correct aanu. Parents inte aduthu parauvan space ella. But ente molkku njan ella freedom koduthittudu. Ellathum paraum ennodu

  • @magichandssoniamubarak
    @magichandssoniamubarak 2 ปีที่แล้ว +4

    എനിക്കു ഒരു മോൻ ഉള്ളു... എനിക്ക് ഭയങ്കര വിഷമം ആണ് ഒറ്റ മോൻ ആയത് കൊണ്ട്... അവന്റെ ബോറടി എല്ലാം കാണുമ്പോൾ സങ്കടം ആണ് എനിക്ക്

  • @ashagshenoi7992
    @ashagshenoi7992 2 ปีที่แล้ว +3

    Njanum otta magal aan chechi.. Amma kum achan um mikkapozhum asughanangal okke ayirunu.. Mrg kazhinjapo onnoodi thoni oru sibling undayirunel enn.. Husband othiri supportive aan.. Avark veed vittu nilkan madi aan.. Athukond palaplzhum thonitund oru sahodaran undayirunel avarum happy agumayirunu enn..

  • @sarithas3417
    @sarithas3417 2 ปีที่แล้ว +2

    Veema these are all expectations.I have got a sister and a brother .we were very friendly but after marriage all ended not even aphone call.and amma and achan dont even care.this is not common in allcases but can also happen.,There is no specific reason and not even quarrel.

  • @Alliswell-s3m
    @Alliswell-s3m 2 ปีที่แล้ว +2

    ഞാൻ ഒറ്റ മോൾ ആണ്... ചെറുപ്പത്തിൽ ഒന്നും കുഴപ്പം തോന്നീട്ടില്ല. പക്ഷേ ഇപ്പോൾ ഒരു സിബ്ലിങ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുണ്ട്.... അച്ഛനും അമ്മയും ഇല്ലാതാകുന്ന ഒരു കാലം ആലോചിക്കാനേ വയ്യ.... പിന്നെ നാട്ടിൽ പോകുമ്പോൾ നമുക്ക് പോകാനും എന്തെങ്കിലും പറയാനും ഒന്നും ആരും ഇല്ലല്ലോ എന്നാലോചിച്ചാൽ 😔😔😔 ഭർത്താവും കുട്ടികളും അവരുടെ വീട്ടുകാരും ഒക്കെ ഉണ്ടെങ്കിലും സ്വന്തമായി ഒരു കൂടപ്പിറപ്പ് ഉണ്ടെങ്കിൽ അത് നല്ലതായിരുന്നു... 😔

  • @factsarea5792
    @factsarea5792 2 ปีที่แล้ว

    Chechi in your vanilla sponge cake recipe can we you use only baking powder and can we use chocolate essence for vanilla essence

  • @sajishibushibu5422
    @sajishibushibu5422 2 ปีที่แล้ว +7

    3 കൂടപ്പിറപ്പുകൾ ഉണ്ടായിട്ടും അപ്പനും അമ്മയും ഉണ്ടായിട്ടും എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ട ഒരാളാണ് ഞാൻ. ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസികാവസ്ഥ എന്തായിരിക്കും എന്ന് എനിയ്ക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. കഴിഞ്ഞ ആറു മാസം ആയി ഒരു വീടു വയ്ക്കാൻ housing ലോൺ എടുത്ത് കുറ്റി അടിച്ച് തറ കെട്ടാനുള്ള പൈസക്ക് വേണ്ടി ഞാൻ കയറി ഇറങ്ങാത്ത bank കൾ ഇല്ല. കൈ നീട്ടാത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. മാനസികമായും ശാരീരികമായും ആകെ തകർന്നിരിക്കുകയാണ്.3 വയസ്സുള്ള എൻ്റെ കുഞ്ഞു മോൻ്റെ കാര്യങ്ങൾ നോക്കാൻ പോലും കഴിയാതെ രണ്ടാഴ്ചയോളം ആയി ഒരു മുറിക്കകത്ത് ഒറ്റപ്പെട്ടു ജീവിക്കണോ മരിക്കണോ എന്ന് തീരുമാനം എടുക്കാൻ കഴിയാതെ ഭക്ഷണം പോലും വയ്ക്കാനോ കഴിക്കാനോ കഴിയാത്ത ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഡിപ്രഷൻ stage ലൂടെ ആണ് ഞാൻ കടന്നു പോയി കൊണ്ടിരിക്കുന്നത്. എൻ്റെ അവസ്ഥ മനസ്സിലാക്കാൻ പോലും ആരുമില്ല .

    • @fathimar9725
      @fathimar9725 2 ปีที่แล้ว +1

      എല്ലാം ശെരിയാകും ടോ. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് അതുവരെ കാത്തിരിക്കൂ

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Oru kachi thurumbu evide ninnu engilum kittum nammude life il , athu kooda pirakkukal aayirikkanam ennu illa

    • @sajishibushibu5422
      @sajishibushibu5422 2 ปีที่แล้ว +2

      @@fathimar9725 ദൈവം പോലും എൻ്റെ നേർക്ക് കണ്ണടച്ചത് പോലെയാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും എനിക്കെന്താ ഇങ്ങനെ ഒരു ജീവിതം എന്ന് എനിക്ക് അറിയില്ല.

    • @sajishibushibu5422
      @sajishibushibu5422 2 ปีที่แล้ว +1

      @@VeenasCurryworld ഒരു kachithurumbinu വേണ്ടി ഞാൻ അലഞ്ഞു മടുത്തു.

    • @husna2468
      @husna2468 2 ปีที่แล้ว

      @@sajishibushibu5422 Don't worry

  • @deepajacob3219
    @deepajacob3219 2 ปีที่แล้ว +15

    നല്ല subject.... ആരൊക്കെ ഉണ്ടെങ്കിലും നമ്മുടെ Life നമ്മൾ തന്നെ face ചെയ്യണം. I have a couple of friends whom I share, than to my sibling.

  • @preethishri76
    @preethishri76 2 ปีที่แล้ว +27

    To an extent, your husband is correct. we were four children to our parents but we all are parents to single child. and we all decided it consciously. I dont think siblings contribute happiness or security to our lives. finally we all are individuals leading a independent life. And it is better not to have them than living without them around. The love and affection among the siblings get superseded by the spouse and children as life moves and that is too sad to accept. This is my opinion.

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +1

      Yes .. we all have our own opinions .. always welcome 🥰

    • @susmisasidharan4587
      @susmisasidharan4587 2 ปีที่แล้ว +4

      And i too accept the same ...we are three but have different opinions we lead an independant opinions ego clashes being rude selfishness everything lies...

    • @soumyakrikrishnan1661
      @soumyakrikrishnan1661 2 ปีที่แล้ว +7

      My husband has 2 siblings... his eldest brother and family always peep into our life.. I hate that... they want us to buy a property jointly... it is definitely a waste of money for us as we don't want to settle in a small town..we always like to live in city...but my husband is not at all bold enough to open up about this as he worries whether this decision will spoil d relationship ...and they were about to take advantage of his silence...apol njan idapett thalparyam illa ennu paranju...njan ahankari ayi🙄

  • @electrical368
    @electrical368 2 ปีที่แล้ว +14

    Very good topic Veena.. I am only daughter of my parents. Always feel loneliness in my childhood.. but everything was ok till my mother's death.. my mother was my best friend. I can handle every situation without breaking down Infront of others bcs I know no one is there to console me... Actually I am hiding my tears with a fake mask..

  • @jayageethaps232
    @jayageethaps232 2 ปีที่แล้ว +22

    വീണ യും ജാനും ഒറ്റ കുട്ടികൾ ടെ ഒരു നെഗറ്റീവ് സ്വഭാവം വും ഉള്ളവർ ആയി തോന്നിയിട്ടില്ല. നിങ്ങൾ എല്ലാവരോടും നന്നായി mingle ചെയ്യുന്നവർ ആണ് എന്ന് ആണ് വീഡിയോ ഇൽ നിന്ന് മനസ്സിൽ ആകുന്നത്. കൂട പ്പിറപ്പ് എന്നത് വെറും ഒരു മിഥ്യ ആണ്. സ്വന്തം കുടുബ മായി കഴിയുമ്പോൾ അറിയാം ഈ കൂടപ്പിറപ്പിന്റെ തനി സ്വഭാവം. നമ്മൾ എന്നും ഒറ്റക്ക് ആണ് മോളെ.

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +9

      🥰🥰 very true dear .. nammal janichathum ottakku aanu marikkumbolum angine thanne aanu ennu ariyam dear , but chila samayathu oru koodapirappu undyairunnu engil agrahikkatha oru otta kutti yum undakilla enna enikku thonnunne

    • @vaishu31016
      @vaishu31016 2 ปีที่แล้ว

      Sathyam

    • @zayanzayu8793
      @zayanzayu8793 2 ปีที่แล้ว

      Sariyaane

    • @ShyamavarnaKrishna
      @ShyamavarnaKrishna 2 ปีที่แล้ว

      സത്യം

  • @jocknteam
    @jocknteam 2 ปีที่แล้ว +2

    Thank you for bringing up this topic. Don’t give into social pressure. Couples who choose to have one child is looked down upon by others who have 2 or more children. And I have met many people who have 2 or more children and grumble and worry about their children. Isn’t having a baby supposed to be a joyful experience? What’s the point in having a children and grumble about every aspect while bringing them up? So leave the choice to the couple. Also, it’s not necessary that the siblings will have a strong bond later on in life. It’s always better that a child learns to be independent rather than thinking that he/ she can depend on a sibling.

  • @pachamaala3477
    @pachamaala3477 2 ปีที่แล้ว +2

    Suggesting to keep the money plant pot down. Others plants above the shelf are fine

  • @Akshaya_.achuss
    @Akshaya_.achuss 2 ปีที่แล้ว +5

    Thank you aunty for sharing ur experiences

  • @treasajoseph590
    @treasajoseph590 2 ปีที่แล้ว +4

    Siblings ഇല്ലാത്തതു കൊണ്ടു കുഴപ്പമില്ല..പക്ഷേ ഉള്ളതു തന്നെ നല്ലത്..ഫാമിലിയായിക്കഴിയുംപോൾ എല്ലാവരും സ്വന്തം കാരൃം നോക്കും. അത് സ്വാഭാവികം...ആറ് സഹോദരങ്ങളുള്ള ഞാൻ ഒറ്റപുത്രനെ കല്ലൃണം കഴിച്ചു...ആദൃം കുറേ ബുദ്ദിമുട്ടി... selfishness..introvert ഒക്കെയായിരുന്നു ആൾ...ഏറെക്കുറെ ok...

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 2 ปีที่แล้ว +2

    ഒരു ജേഷ്ഠത്തി അനുജത്തിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചുപോകും ഒറ്റ മോളാണെ സങ്കടങ്ങൾ ഷെയർ ചെയ്യുവാൻ സഹോദരിമാർ ഉണ്ടാകുന്നത് വലിയ ഭാഗ്യം തന്നെ ആങ്ങളമാർ ഉണ്ട്

  • @dhanyaudayakumar218
    @dhanyaudayakumar218 2 ปีที่แล้ว +1

    എനിക്കും പലപ്പോഴും തോന്നാറുണ്ട്, ഒരു അനിയത്തിയോ ചേച്ചിയോ ഉണ്ടായിരുന്നെങ്കിലെന്നു, ഒരു ഏട്ടനും അനിയനും ഉണ്ടെങ്കിലും അവരുടെ കൂട്ട് കെട്ടിൽ ഞാനില്ല, അത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല, അതങ്ങനെ ആണ്. എന്നാലും അതിനെയൊക്കെ തരണം ചെയ്യാൻ കട്ട ചങ്ക് ഫ്രെണ്ട്സ് ഉണ്ട് ഇപ്പോൾ.

  • @neetusophia4555
    @neetusophia4555 2 ปีที่แล้ว +8

    വീണ പറഞ്ഞ പോലെ തന്നെ ഞാനും ഒരു ഒറ്റ മോളായിരുന്നു. ഇതേ വിഷമം ഞാനും അനുഭവിച്ചിരുന്നു. നമ്മളൊക്കെ 1980 കളിൽ ജനിച്ചവർക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു അമ്മയോടും അച്ചനോടും തുറന്ന് സംസാരിക്കാൻ പേടിയായിരുന്നു. ഇന്ന് നമ്മൾ അമ്മമാർ കുട്ടികൾക്ക് നല്ല സുഹൃത്തുക്കളായി മാറി

  • @maryaugustine6246
    @maryaugustine6246 2 ปีที่แล้ว

    Nice discussion.....truly understand your views.....

  • @deepthipradeep2550
    @deepthipradeep2550 2 ปีที่แล้ว +18

    മൂന്ന് പെൺകുട്ടികൾ ആണ് എന്റെ വീട്ടിൽ,എനിക്ക് ഒരു സഹോദരൻ ഇല്ലാത്ത വിഷമം, അത്‌ എന്നും ഉണ്ട്,എന്നും അതങ്ങനെ തന്നെ ഉണ്ടാവുവുകയും ചെയ്യും, ജീവിതത്തിൽ പല സമയങ്ങളിലും കൊതിച്ചു പോയിട്ടുണ്ട്,കരഞ്ഞിട്ടുണ്ട്, ഒരു സഹോദരൻ ഇല്ലാത്ത അവസ്ഥ. 😔

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +1

      Hmmmmm

    • @yadhu9831
      @yadhu9831 2 ปีที่แล้ว +8

      ഒരു വിഷമവും വേണ്ട ...... അങ്ങനെ വിചാരിച്ച് കാത്തിരുന്ന് പൊന്നു പോലെ നോക്കിയ അനിയൻ ഇന്ന് അമ്മയെയും ച്ഛനെയും ഉപദ്രവിക്കുന്നത് കാണുന്ന അവസ്ഥയാണ്

    • @geenapeter3187
      @geenapeter3187 2 ปีที่แล้ว +8

      ഉള്ളവർക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട് 😅

    • @TheMariya1982
      @TheMariya1982 2 ปีที่แล้ว +2

      Independent Avan padikku

    • @vaishu31016
      @vaishu31016 2 ปีที่แล้ว

      @@geenapeter3187 Currect ☺

  • @binthyousafali6888
    @binthyousafali6888 2 ปีที่แล้ว

    Chechi...cheyunna nalla karyagal parasyapeduthatha chechik orayiram nanmakal nerunnu...chechiye onnu kaannannam ennu oru aagrahamud..frm irinjalakuda

  • @prathsath
    @prathsath 2 ปีที่แล้ว +3

    I have a sibling but my daughter is an only child. We never planned it so but somehow, didn't feel the urge for another child. But my daughter fervently wishes she had had a sibling growing up.

    • @Alliswell-s3m
      @Alliswell-s3m 2 ปีที่แล้ว

      Ningal illatha kalath avalkk ennu parayan arundakum😔 so oral koodi umdavatte

  • @neenabiju-m6k
    @neenabiju-m6k หลายเดือนก่อน

    മോൾക് 9 വയസ്സായി
    .കുട്ടികൾ ആയില്ലേ എന്നുള്ള വിഷമം പോലെ തന്നെയാണ് രണ്ടാമത് കുട്ടി വേണ്ടേ എന്ന് ചോദിക്കുമ്പോൾ.healthwise ഞാൻ ok അല്ല. ഹെർണിയ
    സർജറി കഴിഞ്ഞതാണ് ,ഇപ്പൊ വീണ്ടും ഹെർണിയ ഉണ്ടന്ന് സ്കാനിങ് റിപ്പോർട്ട്‌ il ഉണ്ട്.
    disk problevum ഉണ്ട്.
    ഇങ്ങനെ health ഉള്ള conditions ഒക്കെയാണ്
    Husband കൂടി നമ്മളെ മനസിലാക്കാത്തത് കാണുമ്പോൾ ആണ് വിഷമം

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 ปีที่แล้ว +2

    Siblings undayal nalladu...but ullavar ellarum snehathode pokunnundo...I have three sisters nd one brother...we sisters have a good contact..but my brother after marriage he changed a lot .. now he is not talking with his siblings nd not allowing my mother to see us... She is helpless...but our children they have good contact through WhatsApp or fb.. Appol sarikkum chindichu pokunnu...koode pirappundayadu kondu mathram gunamundo.. evideyum snehamundakanam...sahikkanum kshamikkanulla manassundakanam... Endu thettu cheydalum adu paranju theerkkanam..allade jeevidam muzhuvan pakayum kondu nadannal
    sahodarangal undayittum karyamundo..

  • @rayasworld6568
    @rayasworld6568 2 ปีที่แล้ว +2

    Sound ഇല്ലാ

  • @iornman3433
    @iornman3433 2 ปีที่แล้ว

    Aunty in choclate iceream video can I use syrup in the place of coco powder plz reply as tmrw is my birthday

  • @vishnupriyaramanunni17
    @vishnupriyaramanunni17 4 หลายเดือนก่อน

    Njanum oru single child aanu..
    Ithrayum kalam athil vishamam onnum thonneettilla..But ippo thonnunnu ath venamayirunnu..
    Family il polum nalla connections ulla aarum illa...
    Social anxiety, shyness ellam und....parents allathe enikk nalla oru bhandham ulla aarum thanne family il illa.. Cheruppam muthale njnum achanum ammayum.. Ith mathrayrunnu.. Aa prayathil onnum thonniyilla.. But ippo vallatha oru ottappedal feel cheyyunnu...friends um karyayitt onnum undayttilla.. Just casual talks mathram ulla kuttikal... Entho oru sibling koode undayirunenki njn socially ithrayum ulvalinju povumayirunnilla ennoru thonnal...Amma polum ippo idakk parayum oral koode undayrunnenki ingane ottappedillayrunnu enn..❤

    • @Angel-ef7oq
      @Angel-ef7oq หลายเดือนก่อน

      എനിക്ക് 2sibblings ഉണ്ട്. വിഷ്ണുപ്രിയ പറഞ്ഞ എല്ലാം എനിക്കും ഉണ്ട്. Sibblings ഉണ്ടായിട്ടും ഞാൻ എങ്ങനെ ആണ് ഉൾവലിഞ്ഞ ആളായത്?? Introvert ആയത്?? Frnds ഇല്ലാത്ത ആൾ ആയത്?? Parents അല്ലാതെ വേറെ ആരോടും connection ഇല്ലാത്ത ആൾ ആയത്. Even though ഞങ്ങൾ 3മക്കൾ ആണെങ്കിൽ പോലും ഒരുമിച്ച് കളിച്ച memmory ഇല്ല. മൂന്നുപേരും ഒറ്റ കുട്ടികളെ പോലെ ആണ് വളർന്നത്.

    • @vishnupriyaramanunni17
      @vishnupriyaramanunni17 หลายเดือนก่อน

      @@Angel-ef7oq enikk ente ee character ottum ishtam alla bro, enikk introversion alla bro, introversion oru character type alle..entethine athinod upamikkan pattoola.. Oru social being enna nilayil namuk society il onnum mindathe irikkan pattulallo...ithil paranjath ethratholam connect aayittund enn enikk ariyathilla.. Chilappo paranjathil kurach clarity kuravundayrikkum..
      Ith ethrem extreme ayath ee idakk aahn.. Ithinu munne managable aayirunnu.. Athine veneki njn introversion ennokke vilikum...
      Ippo enik entha sambhavikune enik thane ariyan padilla.. Pranth pidikkunn... Onnilum concentration illa.. Pinne immaturity yum ind... Vakathirivu theere illa.. Especially oru situation il engane perumaranam enn aa moment ariyathilla.. Pinned eppazhelum aalochikumbozhavum..avde inganrnnu vende enn...🥴 Ith eppozhum undavunnathanu... Idak varunnathalla..
      Pinne oru high school vare nannayi padikkayrnnu... Higher secondary yum padikkanm enn vicharich enganokeyo padich athvashyam mark vangi.. Ippo college aahn.. Mothathee kayyinn poyi.. Padithom illa.. Enjoyments um illa.. Mothathil oru madupp pidicha jeevitham..
      Inn sem exam aayrnnu, karyaytt onum padichilla....english aayrnnu..padichathathonnum ezhthaanum pateela..thinking capacity theere illathayi ippo.. Onn manasilott vannilla....school time average aayi padichirunnor polum ellam ezhthi simple enn parayunnu.. Njn onno rando question ezhuthi.. Athaneki oru ethum pidi illatha enthokeyo.. Enikk arinjooda.. Ee degree complete cheyyan polum njn capable alla ipo..
      Enthokkeyo avdem ivdem thodathe paranjitund... Ithilum bhayanakam aanu bro avastha... Ellam Thurann paranjal oru psychologist ne kanan aavum aarum recommend cheyyuka... Ee communication issue ullond... Athum nadakkulla...
      Ithu public space aanen polum orkand enthokeyo paranjittund.. Pls dont judge me bro.. Manasilullath oke paranjunne ullu..
      Btw.. Ningal enthey siblings aaytt memory illann paranje..

    • @Angel-ef7oq
      @Angel-ef7oq หลายเดือนก่อน

      @@vishnupriyaramanunni17
      May be kuttik social anxiety aakum. Enikkum und kure okkee.... Nammude parents nte okke charecteristic features aayirikkum namukk undavuka. എപ്പോഴും നമുക്ക് നമ്മളെ ഇഷ്ടപ്പെടില്ല thats ok but don't be hard on yourself. Course അത് നമ്മൾ തീർക്കണമ്. എനിക്ക് 30yr ആയി ഈ കൊല്ലം. 2015il ഞാൻ nursing 4th yr passout ആകണ്ട ആൾ ആയിരുന്നു bt അത് പഠിക്കാൻ താല്പര്യം ഇല്ല എന്നൊക്കെ പറഞ്ഞു ഒഴപ്പി exam പലതും പൊട്ടി. Supply അടിച്ചു. 2017il ആണ് പിന്നെ passout ആയത്. എന്നെക്കാളും പഠിക്കാൻ ബുദ്ധില്ലാത്ത പിള്ളേർ വരെ പാസ്സ് ആയി പോയി. കാരണം അവർക്ക് സ്ഥിരോൽസാഹം ഉണ്ടായിരുന്നു. ലക്ഷ്യബോധം ഉണ്ടായിരുന്നു. ഞാൻ മനസ്സിലാക്കിയ കാര്യം നമ്മൾ ഒരു കാര്യം perticular കാര്യം lifeil പഠിച്ചില്ലെങ്കിൽ പിന്നെയും പിന്നെയും ജീവിതം നമുക്ക് same question paper ഇടും. വീണ്ടും same situation നമ്മുടെ lifeil വന്നുകൊണ്ടേ ഇരിക്കും. എത്രയും വേഗം നമ്മൾ അത് മനസ്സിലാക്കുന്നുവോ ആ situation പിന്നെ repeat ആകത്തില്ല.
      എന്റെ sibblingsum njanum ചെറുപ്പത്തിൽ കൂട്ടുകൂടി കളിച്ച memmory ഇല്ലെന്ന പറഞ്ഞെ കാരണം ഞങ്ങൾ അങ്ങനെ frndship ഇല്ല അതാണ്.

    • @vishnupriyaramanunni17
      @vishnupriyaramanunni17 หลายเดือนก่อน

      @@Angel-ef7oq ippo job aayo..

    • @Angel-ef7oq
      @Angel-ef7oq หลายเดือนก่อน

      @@vishnupriyaramanunni17 job aayi abroad aanu. Annu nursing athra pora ennu enikku thonni. But innu nursing course nte demand kand njan thanne antham vidunnu. Kaalam elllathinum marupadi tharum.... Ennu vila illatha palathum nale nalla value ullath aakum. ❤️life il padicha paadangal aanengilm
      Pinne mobile addiction undel kurakkan നോക്ക്, kurachude nature aayit attachment undakkan nokk, music കേൾക്കു, journaling cheyyu, try to read good books or watch feel good movie, kurach neram kuttikk kittiya blessings ne patti chinthichu meditate cheyyu.... Mind il oru samadanm thaniye varum🥰👍

  • @sunithaiyer5116
    @sunithaiyer5116 2 ปีที่แล้ว

    U guys r getting adorable with each feed I watch....like you I am ottakutty....my husband is an ottamon with an elder sis....growing up in Mumbai I have had loads of friends so never felt too bad except on few occasions...most of my childhood friends r still my besties ....the bestest among them is my friend Anusha(Anu....nalla coincidence Alle 😉?)......I have two daughters who fight like crazy.....feel like running away at times when they squabble....part of growing up as u say...hoping they r as thick when we grow old ....Jaan seems sooo sorted....stay blessed u all

  • @LachuzWorld
    @LachuzWorld 2 ปีที่แล้ว +6

    എത്ര ഒക്കെ സഹോദരങ്ങൾ ഉണ്ടായാലും ഒരു സമയം വരുമ്പോൾ അല്ലെങ്കിൽ ചില സമയത്ത് എല്ലാവരും ഒറ്റപ്പെടും...

    • @goury3022
      @goury3022 2 ปีที่แล้ว +1

      That's ture

  • @shainygeorge9185
    @shainygeorge9185 2 ปีที่แล้ว +7

    എനിക്കും ഒരു മോൻ മാത്രേ ഉള്ളൂ.. അതിൽ എനിക്ക് ഇപ്പോ സങ്കടാ.. But അവനു no pblm. അവൻ full time കസിൻസ് മതി.. എന്നാൽ അവന്റെ best friend ഞാനാ.. ❤❤

  • @shaheen2693
    @shaheen2693 2 ปีที่แล้ว +1

    Hi chechi njn ottamolaanu sathyam parrayaalooo enikk ithuvare thonniyittilla sahodaranghal vennamennu enthooo dayvaanugraham😃😃😃😅ippo achanumilla ammayumilla randuperum marichupoyi........... Oru kattakku nilkkunna friend venamennu enikk thonnarrund.

  • @seenas8498
    @seenas8498 2 ปีที่แล้ว +12

    100%ജാൻ ചേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു.. It's depends on our financial condition

  • @mahalekshmi7686
    @mahalekshmi7686 2 ปีที่แล้ว +3

    Nalla oru video ayirnu veena..👌❤

  • @ratinair2298
    @ratinair2298 2 ปีที่แล้ว +5

    Thanks for sharing your experiences.Even i have only daughter, even she may have undergone such experience 🙏🙏❤️

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +1

      🥰

    • @Alliswell-s3m
      @Alliswell-s3m 2 ปีที่แล้ว

      Patuavanel oru kutti koodi undavatte.... Parents illatha kalath allenkil aval ottapett pokum

  • @sheekannu2646
    @sheekannu2646 2 ปีที่แล้ว +3

    എനിക്കു രണ്ടു ചേച്ചിമാർ ഉണ്ട്. ചെറുപ്പത്തിൽ അതിന്റെ ഗുണം ഒന്നും അറിയില്ലായിരുന്നു. But ഇന്നു ആണു ശരിക്കും മനസ്സിലാക്കുന്നത്. എല്ലാവരുടെയും ഫാമിലി ഒന്നിച്ചു കൂടുമ്പോൾ എന്തു രസമാണ്. ❤️❤️❤️ ഞങ്ങളും കുട്ടികളും ഒക്കെ ചേരുമ്പോൾ ആകെ ബഹളമാണ്. ❤️❤️❤️ ചേച്ചിമാർ ആണു എന്തു ആവശ്യത്തിനും എനിക്ക് ഓടിയെത്തുന്നത്...so lucky to have such sliblings....they r my best friends now ❤️❤️ husband ന്റെ വീട്ടിലും ഒരു ചേച്ചിയും അനിയനും ഉണ്ട്.. വീണ ചേച്ചി പറഞ്ഞ പോലെ ഏട്ടത്തിയമ്മ feel ഒക്കെ രസമാണ് ... ❤️ എല്ലാവരുടെയും കുട്ടികൾ പേരുമ്പോൾ അവർക്കും സന്തോഷം ആണു❤️❤️

  • @gguitarcrazyy
    @gguitarcrazyy 2 ปีที่แล้ว +8

    only child.. missed having a sibling as a kid.. but the perks are too much to regret being an only child.. 😂 especially when you don't have to explain your life decisions to one more person.

  • @sobhasreekumar5575
    @sobhasreekumar5575 2 ปีที่แล้ว +18

    ഒറ്റയ്ക്കായാലും കുഴപ്പമില്ല അതാണ് നല്ലത്

  • @cooltaurus6246
    @cooltaurus6246 2 ปีที่แล้ว

    It's totally personal... And each person's situation..

  • @Linu-j5w
    @Linu-j5w 2 ปีที่แล้ว +2

    Nattil jeevikumbol pandathe koottu kudumbathil anengil ottapedal atra feel cheyyilla ottakuttikalkku.ente mol ottakutti anu.gulfile flatil avalk siblings okke illathe otapettu nilkunnat kanumbol enik kuttabodam thonarund.pala sahacharyam kond randamathoru kutti vendennu vechu..

  • @nishanmithradas972
    @nishanmithradas972 2 ปีที่แล้ว

    Hi veena after watching this video 😭 bcz njnum otta mol aaaa .Veena paranje athe anubhav aaa ... Oru chettan indayirunnu .eniku oru 11years ullapom marichipoyi .oru sister or brother sneham eniku kittilla 🙏

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +1

      Ende chettan njan janikkunnathinu munne poyi 😭

    • @nishanmithradas972
      @nishanmithradas972 2 ปีที่แล้ว

      Hi veena good morning allavrkum indavum enthenkilum sangadam...athu allam athijeevikkanm nammal .eniku onnu veenaye kananm ennu ind .enni Thrissur eppa varunne .veetil allavarodum ente 🙏 parayuka ... Ente Veenayku enniyum Kure Kure recipe indakuvan kazhiyatte ok dear bye seen you and Gods blessings eppozhum with you all dears ❤️😘

  • @rahilarazak1496
    @rahilarazak1496 2 ปีที่แล้ว +1

    Nice explanation chechi❤️oru kunji moll koode aavarnnu veenachechide pole🥰

  • @jayakumari6953
    @jayakumari6953 2 ปีที่แล้ว +2

    ഒറ്റപ്പെടൽ. വല്ലാത്ത. ഫീൽ. ആണ്. അതിനെന്താ. രണ്ടുമക്കളെ. കിട്ടിലെ. അവരെ. മക്കളായി കാണാതെ. കൂടപ്പിറപ്പായി. കണ്ട്. അങ്ങോടും. ഇങ്ങോടും. ചിരിച്ചും. കളിച്ചും. തല്ലുകൂടിയും. ഇരിക്കുക. ഇതെല്ലാം. ജീവിതത്തിന്റെ. ഒരു. പുറം. ഈശ്വരൻ. സന്തോഷത്തോടെ. മുന്നോട്ട്. നടത്തട്ടെ.

  • @ragalekshmi1541
    @ragalekshmi1541 2 ปีที่แล้ว +3

    I am only child. But I am so lucky to have a very friendly parents. I am sharing everything with my parents.

  • @badushakyousef3217
    @badushakyousef3217 2 ปีที่แล้ว

    Oru santhosham varumbozhum dhukkam varumbozhum koodappirappukalekkal mikachavar mattarumillannanu enikkku thonnunnathu. Asooya illatha nammude valarchakalil santhoshikkunna nalla koodapirappukalaya sisters and brothers venam. Vendannu vekkaruthu.

  • @saleenamujeeb4633
    @saleenamujeeb4633 2 ปีที่แล้ว

    Eanik Oru makal aanu, 5age aanu, relatives vtil kuttikal und, avide poyi vannal mol Eapozhum parayum kunju baby veanamennu, hus jobinu poyal pine njanum molumanu, Njan kitchenl thirakkayal mol ottakkanu kalikkunnath ,avalkk Eapozhum bored aanennu parayum, Epo school open ayapol aanu eanik alpam samadanamayath molk frndsine kittumallo,eanik 33age aanu kurachu health issues und athukond oru kunju mathi nnu hus parayunne, eante makal valarum thorum eanik aake vishamama eante kunju bhaviyil ottapettupokumo eanna peadiyanu, parents eathrakalam kude undakum eannokke think cheyyum, kuredays aayi vallatha depression aanu ,manas kond Oru kunju kudi venamennund, but physically unhealthy aanu, Eanthu cheyyanamennu eanikkariyilla. Eante makal orupad aagrahikkunnund .😥😔

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Health aanu important.. athu risk edukkaruth tto

  • @athiraks41
    @athiraks41 2 ปีที่แล้ว +1

    Nangal rand makal ayirunn chettanum njanum chettan recently nagalude family vit poy ipo njn ottamol ayy but Athil njn othiri vishamikunnu vidu thanne silent ayy poy ,arum illand ayaa pole, nigal parenj pole mindanum parayanum arum illand ayaa pole.......

  • @nipi9203
    @nipi9203 2 ปีที่แล้ว +7

    I share the same feelings like Veena. I've had difficulties when friends or cousins left home after a visit... my parents are best parents but not my best friends... yes no talking to boys.. have always dreamed of having an older brother or sis... now living away I consciously decided to have 2nd child after a gap of 7 years... so that when I'm gone my kids will have each other.

    • @sonatejas7224
      @sonatejas7224 2 ปีที่แล้ว +2

      Hey I have a younger sister but I also felt sad when cousins left so it has nothing to do with being an only child

    • @chinnuchiramel
      @chinnuchiramel 2 ปีที่แล้ว

      @@sonatejas7224 same here

  • @santharamdas8752
    @santharamdas8752 2 ปีที่แล้ว

    Makkalea Jan & Veena I’ve only one son I’ve understood your’s advice 🙏

    • @santharamdas8752
      @santharamdas8752 2 ปีที่แล้ว

      Molea ammku phone number send cheayu kutty

  • @aliyasajeev4823
    @aliyasajeev4823 2 ปีที่แล้ว +1

    Eniku oru molanu... Oralu madhi enn kazhudi erunnadaa... Ithu kettapol chindhikendi erikunnu.... 😔

  • @fighttorights5693
    @fighttorights5693 2 ปีที่แล้ว +3

    രണ്ടും അനുഭവിച്ചിട്ടുണ്ട്. വീട്ടിലെ മൂത്ത കുട്ടിയായിരുന്നു.. അപ്പോൾ കരുതിയിരുന്നു ഞാൻ ഒറ്റക്കായിരുന്നേൽ എന്ന്.. കല്യാണം കഴിച്ചപ്പോ ഭർത്താവ് ഒറ്റ മോൻ ആയത് കൊണ്ടു ആ വീട്ടിലേക് വരാനും പോവാനും മിണ്ടിയും തല്ലു കൂടിയൊന്നും ഇരിക്കാൻ ആളില്ലാണ്ടായപ്പോ ഒറ്റപ്പെടൽ തുടങ്ങി.. സ്വന്തം വീട്ടിലേക്ക് പോവുമ്പോ കൂട്ടിൽ നിന്ന് തുറന്ന് വിട്ട കിളികളെ പോലെ ആയിരുന്നു..

  • @priyankaviswanathan7888
    @priyankaviswanathan7888 2 ปีที่แล้ว

    Same situation aanu ndethm veenechi.. njnm husband m otta kuttikal aanu.. Nik siblings illathath bhayangara sangada.. but husband nn angane onnm illa.. Nik nde monm ithupolathe situation ilude pookaruth Enna chinda undayath kond 2 baby ipm aayi ...

  • @shivanikrishna438
    @shivanikrishna438 2 ปีที่แล้ว

    Plane saree ദുബായിൽ നിന്ന് vagunnathano

  • @mariyamariyam286
    @mariyamariyam286 2 ปีที่แล้ว +8

    ഇപ്പോഴും ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഒറ്റ മകള്‍ aayond 😔 😟

  • @sunithaiyer5116
    @sunithaiyer5116 2 ปีที่แล้ว

    By the way what Jaan said makes sense.....Finances play a very big role in any middle income working class Indian mindset....i m sure like partners that we have and our close coterie of friends we are never truly alone..... loneliness is a state of mind ...my two cents 🥰😘

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +13

    നല്ലൊരു topic 😍
    അറിയാൻ ആഗ്രഹിച്ച കാര്യം 👌👌👌

  • @suzianne08
    @suzianne08 2 ปีที่แล้ว +2

    Very well spoken thoughts 👏🏻☺️

  • @dhanyaraj9368
    @dhanyaraj9368 2 ปีที่แล้ว

    Thanks for your video. Thanks for your message.❤️

  • @rijinajibil8797
    @rijinajibil8797 2 ปีที่แล้ว

    Enikk oru eattnund ,enteyum eattenteyum kalyanam kazhinju,varshathil kurachu divasame kanarullu,but ente jeevananu ente eatten....

  • @venusvenus2861
    @venusvenus2861 ปีที่แล้ว

    njnn ottta kutty aan... pakshe ath nanayi ennanu enik ipo thonunath.....athinte gunangal njnn enjoy cheyind....... siblings indaayond mathram karyamillla vibe indel mathrae karyollu.....
    siblings thane venam ne illa....aarelm oke mathi.....cousins or partner ....
    enik ente cousin sistrs pwoli vibe aan ... pne avarude daughtr oke.... vibe indaayal mathi...
    siblings illatha elllavarkm oree life allla... siblings ulllla elllavarkm same lifeum aavila.....

    • @vishnupriyaramanunni17
      @vishnupriyaramanunni17 4 หลายเดือนก่อน

      Athe.. Siblings thanne venam ennilla... But aarenkilum okke venam family il enkilum.. ❤️

  • @rajisreejith1804
    @rajisreejith1804 2 ปีที่แล้ว

    Veena chechi njanum ottakutiya 🙂 chechi natil alle sugayirikuno

  • @Crazy-lh9ld
    @Crazy-lh9ld 2 ปีที่แล้ว +1

    Nammal 4 pen makkal aan , nhan first aan , nhan ennum chidhikarund enik thazhe ivar illayrunekil enik oru servantine vekkendi vannenenn , that’s siblings life ..

  • @erinafathima1598
    @erinafathima1598 2 ปีที่แล้ว

    Sathyam thanneyan. Oru koode parappu venam. Athilum oru Penn koode parappu undaavanam. Nhaanoru otta magalaan. Enikk nalloru barthavund. Athinappurathum enikkoru koode parappu undayirunnengilo enn pala thavanam nhaan aagrahicchittund. Nhaan orkunnath, Vismaya aanengilum, Rifa aanengilum , Shahana aanengilum, avar aadyam thottad, avarkoru Penn koode parappu illathad kondayathayirikkumennathan.

  • @soumyakrikrishnan1661
    @soumyakrikrishnan1661 2 ปีที่แล้ว +2

    it depends on parents...hmmm...

  • @prasanthvs3000
    @prasanthvs3000 2 ปีที่แล้ว

    മീൻ കറി ക് ( ഉലുവ )കയ്പ്പ് കൂടിയാൽ എന്തു ചെയ്യണം.????

  • @sandhyass9436
    @sandhyass9436 2 ปีที่แล้ว

    എന്റെ പൊന്നു അത് വല്ലാത്ത ഒരു ബുദ്ധിമുട്ട് തന്നെ . പ്രയാസം ഒരുപാട് ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട് കുഞ്ഞു ആയിരുന്നപ്പോൾ അങ്ങനെ തോന്നിയില്ല കാരണം കൂട്ടുകുടുംബം ആയിരുന്നു ഇപ്പോൾ പക്ഷെ കൂടെ കൂടെ ഞാൻ ചിന്തിക്കാറുണ്ട് ഒരു സഹോദരി ഉണ്ടായിരുന്നുവെങ്കിൽ എന്ന്. ഒരു സഹോദരി ഉണ്ടായിരുന്നു കുഞ്ഞിലേ അവൾ poyi

  • @pearlygoveas2682
    @pearlygoveas2682 2 ปีที่แล้ว

    Jaanchettan SATM student aaanooo!!! Me too.. Laila ma'am was really great!!

  • @nishasenthil2236
    @nishasenthil2236 2 ปีที่แล้ว +17

    വീണേച്ചി പാലക്കാട്‌ വായോ...നമ്മളൊക്കെ ഉണ്ട് കൂടെ പിറപ്പായി വിചാരിക്കാൻ.... വീട്ടിൽ അമ്മയോട് ചോദിക്കുന്ന പോലെ ആണ് കുക്കിംഗ്‌ doubt വന്നാൽ veenas curry world നോക്കാറ് 😊

  • @vimalajoseph
    @vimalajoseph 2 ปีที่แล้ว +2

    Only child is definitely a lonely feeling and definitely not a blessing! I could relate to everything that you said! I always used to fantasise what if I had a sibling at different stages of life…my parents were definitely good parents but not friendly parents. I made sure that I have atleast two children and didn’t want my 1st child to go through what I went.

    • @ruminshamariyam5692
      @ruminshamariyam5692 2 ปีที่แล้ว +2

      I have a son and i planned 2 to stick with him alone. But he was very much interested in having a sibling. I kept on convincing him that he need 2 share everything to him /her. But my son insisted on his statement that it doesn't matter. Atlast we planned 2 have another child and right now I'm carrying my 2 nd child. Now he is eagerly waiting and caring more than my husband does. Now i think,if I'm planned 2 stick with only 1 child defenitely i would miss some of my best moments in my life😊😊

  • @sobharajeev2270
    @sobharajeev2270 2 ปีที่แล้ว

    Enikkum oru mol mastram. Njangal varano.ningalude koode.