Kaiyyethum Doore Oru Kuttikkalam | Ekantham | KJ Yesudas | Kaithapram Viswanathan | Kaithapram

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 567

  • @krishnapriyata1468
    @krishnapriyata1468 ปีที่แล้ว +259

    എന്റെ കുട്ടികാലം ഫേസ്ബുക്കും whatsappum ഇൻസ്റ്റയും ഒന്നുമില്ലാതിരുന്ന സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും നല്ല നാളുകൾ,, ഈ പാട്ടുകേൾക്കുമ്പോൾ ഒരു സിനിമപോലെ ആ ഓർമ്മകൾ മനസിലൂടെ കടന്നുപോകും. കോട്ടയം ജില്ലയിൽ മറ്റക്കര എന്ന സ്ഥലത്ത് കരിമ്പാനി എന്ന കൊച്ചു ഗ്രാമം ആണ് എന്റെ നാട്, വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം നടന്നാണ് സ്കൂളിൽ പോകുന്നത്, മഞ്ഞാമറ്റം സ്കൂളിൽ ആയിരുന്നു 1 മുതൽ 10 വരെ പഠിച്ചത്, രാവിലെ അമ്മ കുളിപ്പിച്ചു ഒരുക്കി വീടിന്റെ തിണ്ണയിൽ ഒരു ചെറിയ plastic കസേരയിൽ ഇങ്ങനെ ഇരുത്തും, അന്ന് 8.30 ക്ക് കൊച്ചി fm ഇൽ ആശാലതയുടേം ബാലേട്ടന്റെ ഹലോ ജോയ് അലുക്കാസ് എന്ന program ഉണ്ട് അത് കെട്ടിരിക്കുമ്പോളാണ് വീടിന്റെ രണ്ട് വീട് അപ്പുറമുള്ള വീട്ടിലെ ബൈജുക്കുട്ടനും സൈജുക്കുട്ടനും എത്തുന്നത് എന്നെക്കാൾ 3 ഉം 2 ഉം വയസ് മുത്തതാണ് അവർ, ഞാൻ ഒന്നാം ക്ലാസ്സിലും അവർ 4 ലും 3 ലും ആണ് പഠിക്കുന്നത്, ബൈജുക്കുട്ടനാണ് വീട്ടിൽ നിന്നും സ്കൂളിലേക്ക് പിന്നെ തിരിച്ചുമുള്ള എന്റെ guardian, അമ്മ അവന്റെകയ്യിൽ എന്റെ ബാഗ് കൊടുക്കും ഒരു കയ്യിൽ എന്നെയും, വഴിനീളെ എന്റെ കയ്യിൽനിന്നും അവൻ വിടില്ല ഞാൻ വാർത്തമാനത്തിൽ പണ്ടേ മിടുക്കിയായത്കൊണ്ട് പറഞ്ഞു പറഞ്ഞു റോഡിന്റെ നടുഭാഗത്തേക്ക് കേറി പോകും, പിയ എന്നെ അവർ വിളിക്കു, priya എന്ന് വിളിക്കാൻ അവന്മാരുടെ നാക്ക് വഴങിയിരുന്നില്ല, പോകുന്ന വഴി മുകൻകൂടി പാലം ഉണ്ട് പന്നഗം തോട് ഒഴുകുന്ന മുകൻകുടി പാലം, എനിക്ക് എന്നും തോട് കണ്ട് കുറച്ചുനേരം നിൽക്കണം, ബൈജുവിനാണെങ്കിൽ ഞാനെങ്ങാനും കൈവിട്ട് പോകുമോ എന്ന് പേടി, നിക്കണ്ട വേഗം നടക്കാം എന്ന് പറഞ്ഞാൽ ഞാൻ വാ തുറന്നു കരഞ്ഞു അവിടെ നിൽക്കും അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങി അവർ രണ്ടുപേരും കൂടി എന്റെ രണ്ട് കയ്യിലും പിടിച്ചു വെള്ളം കാണിക്കാൻ സമ്മതിക്കും, അങ്ങനെ വാർത്തമാനമൊക്കെ പറഞ്ഞു class മുറിയിൽ എത്തി ഞാൻ സുരക്ഷിതമായ സ്ഥാനത് ഇരുന്നതിന് ശേഷമാണ് അവന്മാർ അവരുടെ ക്ലാസ്സുകളിലേക്ക് പോകുന്നത്, വൈകിട്ട് സ്കൂൾ വിട്ടാൽ എന്നോട് തനിയെ പോകരുതെന്ന് പ്രേത്യേകം പറഞ്ഞാണ് വിടുക, അവർ ദേശീയഗാനം തീർന്നാലുടൻ എന്റെ ക്ലാസ്സിലേക്ക് ഓടിയെത്തും, പിന്നെ തിരിച്പോകുമ്പോ പുല്ലിൽചാട്ടം ആണ് പച്ചപുല്ലിൽ ചാടി ചാടി വേണം വീട്ടിലേക്ക് പോകാൻ പോകുന്ന വഴി മരങ്ങളിൽ നിന്ന് പൊഴിഞ്ഞവീഴുന്ന ഇലകൾ പിടിക്കും, വാടിയ ഇല വീടുവരെ കൊണ്ടുപോയാൽ അന്നത്തെ ദിവസം പലഹാരം കിട്ടുമെന്നാണ് വിശ്വാസം, അങ്ങനെ പോരുന്ന വഴിക്ക് ഒരു മാടക്കട ഉണ്ടായിരുന്നു അവിടുന്ന് 25 പൈസയുടെ പക്ഷിമുട്ടായി വാങ്ങും 1 രൂപക്ക് അതും വാങ്ങി ഷാപ്പിന്റെ മുകളിഭാഗത്തെ തൊണ്ടുകേറി എന്നെയും വീട്ടിലേക്കു ബൈജുക്കുട്ടൻ അമ്മയോട് അന്നത്തെ എന്റെ കുസൃതികളൊക്കെ പറഞ്ഞുകൊടുക്കും ശേഷം അവർ വീട്ടിലേക്ക് പോകും പിന്നെ കാപ്പികുടിച്ചു കുളിച് പഠിക്കാനിരിക്കും, ശേഷം മുത്തശ്ശി വിളക്ക് വെക്കും പിന്നെ അര മണിക്കൂർ നീണ്ട്നിൽക്കുന്ന സന്ധ്യപ്രാർത്ഥന, അതിനു ശേഷം radio വെക്കും കൊച്ചി fm കേൾക്കും, ഞങ്ങളുടെ വീട്ടിൽ അന്ന് കറണ്ടില്ല മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്നു പഠിക്കും അങ്ങനെ ഉറക്കം വന്നു തൂങ്ങി വീഴുമ്പോൾ അമ്മ ചൂട് ചോറ് വാരിത്തരും, അതും ഉണ്ട് മുത്തശ്ശിയുടെ കൂടെ കഥയും കേട്ട് ഉറങ്ങുന്ന എന്റെ കുട്ടികാലം,, ഇന്നലെ കഴിഞ്ഞതുപോലെ ഇന്ന് മുത്തശ്ശി ഇല്ല, അന്നത്തെ ബൈജുക്കുട്ടന്റെ കല്യാണം കഴിഞ്ഞു, സൈജുക്കുട്ടൻ ഒരു ഹോസ്പിറ്റലിൽ വർക്ചെയ്യുന്നു, എഴുതുന്ന ഞാനിപ്പോ ഇങ് ലണ്ടനിലും, എന്നാലും ഇന്നും ആ പെറ്റിക്കോട്ട് ഇട്ട് ഓടി നടക്കുന്ന കുട്ടികുറുമ്പി മനസിന്റെ 😊 എവിടെയോ ഒളിച്ചിരിപ്പുണ്ട്, പഴയ ഓർമകളുടെ ചെപ്പ് ഒളിപ്പിച്ചുകൊണ്ട്,, ഇതെഴുതുമ്പോ അറിയാതെ കണ്തടങ്ങളിൽ ഒരു തുള്ളി കണ്ണുനീർ ഇറ്റുവീഴുന്നു 😰

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 ปีที่แล้ว +114

    തുമ്പിയെ പോലെ പാറി പറന്നിരുന്ന ആ കാലങ്ങൾ ദൈവമേ നീ തിരികെ തന്നിരുവെങ്കിൽ

    • @sreekumarjini2923
      @sreekumarjini2923 2 ปีที่แล้ว +1

      നടക്കില്ല മോളെ...ഓർമ്മകൾ അയവിറക്കി ജീവിക്കുക...

    • @anandhuh1111
      @anandhuh1111 5 หลายเดือนก่อน

      Hai💐❤️❤️

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ ปีที่แล้ว +97

    വിലമതിക്കാനാവാത്ത ആ നല്ല കാലം നമ്മുടെ കുട്ടിക്കാലം ...🎉

  • @anithasajeev2394
    @anithasajeev2394 2 ปีที่แล้ว +232

    കാലചക്രം എത്ര മുൻപോട്ട് ഉരുണ്ടലും നമ്മളെ പിൻനോട്ടു കൊണ്ടുപോകുന്ന ആ നല്ല നാളുകൾ ഇനിയില്ല എന്ന ഓർമ്മകൾ കണ്ണ് നനയിക്കുന്നു...... 🙏🏻😥

    • @seethacp8818
      @seethacp8818 2 ปีที่แล้ว +2

      😭😭😭😭😭😭

    • @murukanpl7688
      @murukanpl7688 ปีที่แล้ว +4

      ഇനിയില്ല എന്ന വാക്കിലും സങ്കടം നിറഞ്ഞു നില്ക്കുന്നു

    • @Tclub-e7v
      @Tclub-e7v ปีที่แล้ว +7

      സത്യമാണ്. പിന്നിട്ട നാളുകൾ എത്രമാത്രം നന്മ നിറഞ്ഞതും പ്രിയപ്പെട്ടതുമായിരുന്നെന്ന് ഇന്നത്തെ ജീവിതം നമുക്ക് കാണിച് തരുന്നു.കുട്ടിക്കാലം...,അതിനോളം വരില്ല ഒരു കാലവും.ചിലസമയങ്ങളിൽ സ്കൂൾ പരിസരതൊക്കെ പോവുമ്പോൾ അറിയാതെ ആശിച് പോവും അവരിൽ ഒരാളായി മാറാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്... വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം ❤

    • @rasheedafakrudeen9783
      @rasheedafakrudeen9783 ปีที่แล้ว +1

      👍👍😪😪

    • @LijeshMp-u2y
      @LijeshMp-u2y 11 หลายเดือนก่อน

      👍

  • @മധുരഗീതങ്ങൾ
    @മധുരഗീതങ്ങൾ 9 หลายเดือนก่อน +32

    എന്തൊരു വരികളാ കൈത്പ്രം തിരുമേനിക്ക് ഒരുപാട് നന്ദി ഒപ്പം ദാസേട്ടനും

  • @vasudevannair7598
    @vasudevannair7598 2 ปีที่แล้ว +164

    ഓർമകളെ കുട്ടിക്കാലത്തേക്ക് വലിച്ചു കൊണ്ടുപോയ ഒരു ഗാനം ദാസേട്ടൻ മധുരമായി പാടി

    • @muralyinikalath2306
      @muralyinikalath2306 ปีที่แล้ว +2

      ദാസേട്ടൻ പാടിയതു കൊണ്ടാണ് ഇത്ര നന്നായത്

  • @ashokanpk6680
    @ashokanpk6680 ปีที่แล้ว +89

    ആയിരം വട്ടം കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം. അണിയറശില്ലികൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ

    • @anandhuh1111
      @anandhuh1111 5 หลายเดือนก่อน

      💋💋💋❤❤❤❤❤

  • @Snair269
    @Snair269 ปีที่แล้ว +39

    പാട വരമ്പിൽ കൂടെ സ്കൂളിലേക്കുള്ള നടത്തം. മഴക്കാലത്ത് വരമ്പിലെ കഴായയിൽ വീണ് നിക്കറും ഷർട്ടും പുസ്തക സഞ്ചിയും നനഞ്ഞത്, നനഞ്ഞ ഉടുപ്പോടെ ബഞ്ചിൽ ഇരുന്നത്, ഉച്ചക്ക് സ്കൂളിൽ നിന്ന് കിട്ടുന്ന കുറച്ച് ഗോതമ്പ് ഉപ്പുമാവ്, വീടിൻ്റെ അരികു തിണ്ണയിൽ ഇരുന്ന് ഇറയത്ത് വീഴുന്ന മഴവെള്ളത്തിൽ കടലാസ് തോണി ഉണ്ടാക്കി അതിൽ ഒരു ഉറുമ്പിനെ ഇരുത്തി വിട്ടത്.... എല്ലാം ഓർമ വരുന്നു. കഷ്ടപ്പാടുകളുടെ കാലം കൂടിയായിരുന്നു എനിക്ക് കുട്ടിക്കാലം. ഈ ഗാനം എന്നെ ആ കാലത്തേക്ക് കൊണ്ടുപോയി.

    • @anjali5233
      @anjali5233 ปีที่แล้ว +4

      ❤❤😊😊😊

    • @abhilashvasudevan2690
      @abhilashvasudevan2690 8 หลายเดือนก่อน +3

      ഓർമ്മകൾ 😢😢😢😢

    • @jarishnirappel9223
      @jarishnirappel9223 4 หลายเดือนก่อน +1

      ബാല്യം കൗമാരം. നൊമ്പര ഓർമ്മ❤

    • @georgerappai-co1ss
      @georgerappai-co1ss 2 หลายเดือนก่อน +1

      സുവർണ കാലം ---

    • @B.A_Sree
      @B.A_Sree 2 หลายเดือนก่อน +1

      സത്യം.എല്ലാവർക്കും കുട്ടിക്കാലം ഓർത്തെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ. അന്ന് ഇത്ര സൗകര്യങ്ങൾ ഒന്നും ഇല്ലെങ്കിലും അക്കാലം തന്നെ ആയിരുന്നു നല്ലത്😢😢

  • @jasim4955698
    @jasim4955698 2 ปีที่แล้ว +75

    ഇനിയൊരു തിരിച്ചു നടത്തമില്ല ബാല്യകാലത്തിലേക്ക്.. ഇപ്പോഴും മഴ പെയ്യുന്നുണ്ട്... ഓർമ്മകൾ കൊണ്ടൊരു മടക്ക യാത്ര.... അര പട്ടിണി ആണേലും അതൊരു കാലമായിരുന്നു..

    • @jagadambasomanath9805
      @jagadambasomanath9805 ปีที่แล้ว +2

      സന്തോഷവു സങ്കടവു൦ ഒന്നിച്ചനുഭവിക്കുന്നു. പുറകോട്ടുനോക്കുമ്പോഴള്ള സന്തോഷവു൦ തിരിച്ചുവരവുണ്ടാകില്ല എന്ന ഓർമ്മപ്പെടുത്തൽ തരുന്ന ദു:ഖവു൦

    • @sowmyaumesh2438
      @sowmyaumesh2438 7 หลายเดือนก่อน

      Yes
      Inu allam und
      But annu kittitiruna santhosham inu kittunila❤

  • @sarojinim.k7326
    @sarojinim.k7326 2 ปีที่แล้ว +116

    ദൈവമേ ഞാൻ എന്റെ കുട്ടികാലത്തേക്ക് പോയി കുറച്ചു സമയത്തേക്കു ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ കാലം

  • @savithriparameswaran1358
    @savithriparameswaran1358 2 ปีที่แล้ว +51

    ഈ പാട്ടു കേട്ടിട്ടു ഒപ്പം താഴെയുള്ള കമ്മന്റ്സ് ഉം വായിച്ചാൽ യഥാർത്ഥ കുട്ടികാലത്തേക്ക് പോയപോലെ ❤❤
    ബ്യൂട്ടിഫുൾ song 👌👌

  • @ChandranChazhu
    @ChandranChazhu 8 หลายเดือนก่อน +15

    ആരെന്തു പറഞ്ഞാലും ദാസേട്ടേനെയും പാട്ടിനേയും ഒരുപാട് ഇഷ്ടമാണ് ഓരോ പാട്ടിലും ജീവൻ തുടിക്കുന്ന വരികൾ ഇഷ്ടമാണ് ദാസേട്ടാ ഒരു പാട്

  • @kannanponnu6863
    @kannanponnu6863 2 ปีที่แล้ว +68

    വളരെ സന്തോഷം തോന്നുന്നു ഈ പാട്ട് കേട്ടപ്പോൾ അത് പോലെ സങ്കടവും പഴയ കാലം നഷ്ടപെട്ടുപോയി എന്ന വിഷമം 😔😔😔😔

  • @Deepakkv-lk9yz
    @Deepakkv-lk9yz 2 ปีที่แล้ว +69

    ആ പഴയ കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഇല്ല എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ആയിരിക്കും .... ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു ....🥲 🤍🤍

  • @subinmathew9572
    @subinmathew9572 2 ปีที่แล้ว +194

    ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ലകാലത്തിന്റെ ഓർമയ്ക്ക്..

    • @kasivinoddurga1670
      @kasivinoddurga1670 2 ปีที่แล้ว +3

      കരച്ചിൽ വരുന്നു

    • @jayachandranp1065
      @jayachandranp1065 ปีที่แล้ว +1

      Lo&❤upoyKerryybgm

    • @vidyavinodh5670
      @vidyavinodh5670 7 หลายเดือนก่อน

      Yes......thirike kittathap ahh kalam.....ipol ellam nalshtamayi.....

  • @ashwink2448
    @ashwink2448 3 หลายเดือนก่อน +11

    എന്റെ ബാല്യകാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ!!!
    ആഗ്രഹിച്ചു പോകുന്നു......
    നല്ല ഓർമ്മകൾ മനസ്സിലെന്നും
    മായാതെ നിൽക്കുന്നു..... ഹൃദിസ്തമായ പാട്ടു....
    വളെരെ നന്ദി.❤❤❤

  • @johnempire5988
    @johnempire5988 2 ปีที่แล้ว +216

    മുപ്പത്തൊന്ന് വയസ്സുള്ള ഞാന്‍ പത്ത് വയസ്സിലേക്ക് പോയി... നാലും,അഞ്ചും ക്ലാസ്സിലേക്ക്.... ഓര്‍മ്മകള്‍ വീണ്ടെടുത്തു, ഒരിക്കലും ഓര്‍ക്കാത്ത കുറേ കൂട്ടുകാരേ ഓര്‍മ്മയില്‍ വന്നു.. സംഗീതം ഓര്‍മ്മകളെ ഉണര്‍ത്തും എന്നത് വളരെ ശരിയാണ്...!

  • @vishakvis1455
    @vishakvis1455 2 ปีที่แล้ว +30

    ഇങ്ങനെ വെറുതെ ബോറടിച്ചിരുന്നപ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കുട്ടിക്കാലത്തേക്ക് ഒന്ന് മടങ്ങി പോണമെന്ന് തോന്നി, എജ്ജാതി ഫീൽ തരുന്ന പാട്ട്😍

  • @vasavanv7919
    @vasavanv7919 2 ปีที่แล้ว +50

    ഈ പാട്ടു കേൾ കുമ്പോൾ എന്റെ മാതാപിതാക്കൾ ളയും സഹോദരി, സഹോദരങ്കേയും പെട്ട ന്നെ ഓർമകൾ വരും താങ്ക്സ് ദാസേട്ട

    • @radhakrishnans4760
      @radhakrishnans4760 2 ปีที่แล้ว +3

      ആ പഴയ കുട്ടിക്കാലം ഓർമ്മ വരുമ്പോൾ സങ്കടം വരും

    • @ramakrishnannp9955
      @ramakrishnannp9955 2 ปีที่แล้ว

      Goodsong

  • @dileepkarumalloor5766
    @dileepkarumalloor5766 2 ปีที่แล้ว +85

    ഓർമകളുടെ വസന്ത കാലം വീണ്ടും വിരുന്നേകി മനസ്സിൽ കുളിർമഴയായി വർഷിച്ച പ്രതിഭകൾക്കു പ്രണാമം.

    • @aryansvinodvinod4
      @aryansvinodvinod4 2 ปีที่แล้ว +1

      നമ്മുടെ വിശ്വേട്ടന്റെ പാട്ട് 🥰❤❤

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +30

    കഴിഞ്ഞു പോയ ബാല്യകാലം ഒരു ചിത്രംപോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.. ദാസേട്ടന്റെ ഭാവാത്മകമായ ആലാപനം. മലയാളം പാഠപുസ്തകത്തിലെ ഒരു കവിത പോലുള്ള പാട്ട്..ഒപ്പം മലയാളത്തിന്റെ മുത്തശ്ശന്മാർ തിലകൻ ചേട്ടനും മുരളിചേട്ടനും.

    • @RJUSTIN-mv2wu
      @RJUSTIN-mv2wu 11 หลายเดือนก่อน +1

      Pls മൂവി ഇടാമോ

  • @rajeeshnambiar1828
    @rajeeshnambiar1828 2 ปีที่แล้ว +77

    രണ്ടു അസാധ്യ പ്രതിഭകൾ തകർത്തഭിനയിച്ച ചിത്രവും പാട്ടും ആദ്യം കേൾക്കുമ്പോൾ കരഞ്ഞു പോകും

    • @roopikaroopika1029
      @roopikaroopika1029 2 ปีที่แล้ว

      💯

    • @pradeepkpradeepk9642
      @pradeepkpradeepk9642 2 ปีที่แล้ว +1

      തീർച്ചയായും ഇനി ഇവരെ പോലെയുള്ള പ്രതിഭകൾ വരാൻ സാദ്യത കുറവാ

  • @VinodKumar-hw1qq
    @VinodKumar-hw1qq ปีที่แล้ว +9

    കൈതപ്രം എത്ര അനുഗൃഹീതനാണ്!
    ഭാവം മനസ്സിലാക്കി പാടിയ യേശുദാസും!
    സംഗീതവും സുന്ദരം.

  • @sasikannanbekal5321
    @sasikannanbekal5321 ปีที่แล้ว +12

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല ബാല്യകാലം ദൈവമേ വലുതാവണ്ട എന്ന് തോന്നി പോകുന്നു ❤️👍🙏🙏🙏😭😭😭

  • @rajeevkarthi6531
    @rajeevkarthi6531 ปีที่แล้ว +10

    ഒരിക്കലും മായാത്ത ഇന്ദ്ര ധനുസ് ആയി അമ്മ ഇപ്പോഴും മരിച്ചിട്ട് 15 വർഷമായി 😢😢😢 ഈ പാട്ട് കേൾക്കുമ്പോൾ വീണ്ടും 1982കാലഘട്ടങ്ങളിലേയ്ക്ക് മനസ്സ് പോകുന്നു criket bat ഉം Pad ഉം എടുത്ത് രാവിലെ ഇറങ്ങുന്നു. ഒരിക്കലും തിരിച്ച് കിട്ടാത്ത ആ കാലഘട്ടം

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 ปีที่แล้ว +71

    രണ്ട് മഹാപ്രതിഭ കളുടെ സംഗമം,,,, പ്രണാമം പ്രണാമം ശ്രീ മുരളി സർ പ്രണാമം ശ്രീതിലകൻ സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @karthikeyan-1564
    @karthikeyan-1564 ปีที่แล้ว +10

    ഈ രാത്രിയിലെ അവിചാരിത..
    മഴ..ഓർമ്മകളുടെ കടലാസു വഞ്ചിയിൽ കുറച്ചു നേരം ബാല്യത്തിലേക്ക് പോയി..
    ഇല്ല ഇനി വരില്ല..😢

  • @mnivlgs
    @mnivlgs 2 ปีที่แล้ว +45

    Oh ഇനി എന്നാണ്...അങ്ങനൊരു കാലം....😥😭വല്ലാത്തൊരു ഫീൽ തരുന്ന സോങ്ങ്

    • @vidyavinodh5670
      @vidyavinodh5670 7 หลายเดือนก่อน +1

      Inniyum vannegil.......ah kalam

  • @vishnucinemas9715
    @vishnucinemas9715 2 ปีที่แล้ว +27

    പകരം വെയ്ക്കാൻ ഇല്ലാത്ത രണ്ടു അഭിനയ പ്രതിഭകൾ..
    The legend തിലകൻ സാർ &മുരളി സാർ..

    • @vijayakariyappa8853
      @vijayakariyappa8853 2 หลายเดือนก่อน +1

      എനിക്ക് ഇപ്പോൾ 65 വയസ്സായി ഇതു കേൾക്കുന്ന ആർക്കും അവരവരുടെ കുട്ടികാലത്തേക് ത്തിരിഞ് ഓർക്കും എത്ര മനോഹരമായ ഓർമ 👌🏼👍🏼
      08. 11. 24.👍🏼

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 ปีที่แล้ว +6

    ആ കുട്ടികാലത്ത് മനസ്സിന് പ്രയാസങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ല... അതാണ് ആ കാലം കുട്ടികാലം... എത്രമനോഹരം ആ കാലം... ഇനി തിരിച്ചു വരില്ലല്ലോ ആ സുന്ദര കാലം

  • @kppradeepkumar9829
    @kppradeepkumar9829 ปีที่แล้ว +6

    എത്ര ഭാവത്മകമായാണ് ദാസേട്ടൻ നമ്മുടെ കുട്ടിക്കാലത്തേയ്ക്ക് വിളിച്ചു കൊണ്ട് പോകുന്നത്. എന്റെ അമ്മയും പൊളിച്ച തറവാട് വീടും ഓടിക്കളിച്ച മുറ്റവും മുറ്റത്തെ മാവും.... അങ്ങനെ... ഒത്തിരിയൊത്തിരി പറഞ്ഞാൽ തീരാത്ത പഴയ ഓർമ്മകളുടെ ഭാണ്ടക്കെട്ട് അഴിച്ച ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാഹൃദയങ്ങൾക്കും നന്ദി 🙏

  • @mohanantg2864
    @mohanantg2864 ปีที่แล้ว +6

    ഇനിയും തിരിച്ചു കിട്ടാതെ പോയ ബാലൃ കാലത്തിലേക്ക് കൈതപ്രങൾ രണ്ടു പേരും പിന്നെ യേശുദാസ് സാറു൦ കൂടി നമ്മളെ അറിയാതെ കൊണ്ടു പോകുന്നു. ❤❤

  • @aadhinath729
    @aadhinath729 ปีที่แล้ว +15

    മനസ്സിന് വിഷമം തോന്നുമ്പോഴൊക്കെ തേടിപിടിച്ചു കേൾക്കും...
    കുട്ടികാലത്തേക്കാൾ മനോഹരമായ കാലം വേറെ ഉണ്ടോ...??അതും ..70..80...90...കളിലെ കുട്ടികാലം...
    പട്ടിണിയിൽ നിന്നും അറുതികളിൽ നിന്നും എല്ലാം നാട് കറകേറി വരുന്ന ആ കാലം..
    ഉള്ളത് കൊണ്ട് ഓണം പോലെ എല്ലാരും ഒന്നെന്ന പോലെ ജീവിച്ചു പോയ ആ കാലം.. 🥰😕

  • @EaswariHNair
    @EaswariHNair 2 ปีที่แล้ว +34

    ആ..ആ..ആ..ആ..
    കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
    മഴവെള്ളം പോലെ ഒരു കുട്ടിക്കാലം(2)
    ആടി കാറ്റായോ പായും പ്രായം(2)
    അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം
    അരയാലിലയായ് നാമം ചൊല്ലും പ്രായം
    അന്നു കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണിൽ
    അന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതിൽ
    മറക്കുവതെങ്ങനെ ആ മലർ വസന്തം(2)
    അന്നെന്റെ മാനസ ജാലകവാതിലിൽ (2)
    മുട്ടി വിളിച്ചൊരു പെണ്മുഖമിന്നും ഓർക്കുന്നു ഞാൻ (കൈയ്യെത്തും...)
    വൃശ്ചികരാവിൻ മച്ചകത്തന്നു ഞാൻ
    കണി കണ്ട ചന്ദ്രിക മായാതെ നില്പൂ
    ആദ്യാനുരാഗമായുണുർന്നു നില്പൂ(2)
    ഒരിക്കലും മായാത്തൊരിന്ദ്രധനുസ്സു പോൽ (2)
    അമ്മയെന്നിലെ എന്നിലിരിപ്പൂ അനുഗ്രഹമായ് (കൈയ്യെത്തും...)

    • @rajeevkarthi6531
      @rajeevkarthi6531 2 ปีที่แล้ว +3

      അതെ അടിക്കാറ്റ് ആയി പായും പ്രായം 1985 കളിലേയ്ക്ക് പോകുന്നു പ്രീ ഡിഗ്രി കഴിഞ്ഞ് ആദ്യത്തെ bike BSA bond 75cc ഞാനും cousin കൂടി sound ഉണ്ടാക്കി Tvm ഓടി നടക്കുന്ന കാലം എല്ലാപേരും ഒരു അദ്ഭുതത്തോട് കൂടിയാണ് ഞങ്ങളെ നോക്കുന്നത് അതും ഒരു കാലം. 32 വർഷമായി അവൻ അമേരിക്കയിലും . ഞാൻ ഇപ്പോഴും Tvm

    • @pradeepkpradeepk9642
      @pradeepkpradeepk9642 2 ปีที่แล้ว

      കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ചുരുക്കം സംഗീത ചെയ്തു അദ്ദേഹം എന്നും സ്മരിക്കും .....പ്രണാമം

    • @jasim4955698
      @jasim4955698 2 ปีที่แล้ว

      @@pradeepkpradeepk9642 ❤

    • @shanulkrishna5535
      @shanulkrishna5535 2 ปีที่แล้ว

      Tku etta

    • @venunathvenu1691
      @venunathvenu1691 ปีที่แล้ว

      Venu

  • @oppokuttan6672
    @oppokuttan6672 ปีที่แล้ว +27

    അമ്മയെന്ന ദൈവത്തേ വീണ്ടും വീണ്ടും ഉണർത്തുന്ന ഗാനം . ഈ ഗാനം മലയാളികൾക്ക് എന്നും ഒരു അഹങ്കാരം തന്നേയാണ്. ത്രിമൂർത്തികൾക്ക് എന്റെ ആത്മ പ്രണാമം.

  • @SINDHUKO-l6u
    @SINDHUKO-l6u 17 วันที่ผ่านมา +1

    ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലങ്ങൾ ജീവിതത്തിൽ എന്നും ഓർത്തിരിക്കും ഒരുപാട് നല്ല ഓർമ്മകൾ തന്നു ആ കാലം ❤️❤️❤️❤️❤️

  • @neelambari2847
    @neelambari2847 2 ปีที่แล้ว +75

    ഇന്ന് അനശ്വര നടൻ മുരളി യുടെ 68മത് ജന്മ വാർഷികം.... പ്രണാമം അതുല്യ പ്രതിഭ യ്ക്ക്.... 🌹🌹🌹🌹🙏🙏...

  • @ചപ്പ്ചവറുചമ്മന്തി
    @ചപ്പ്ചവറുചമ്മന്തി 2 ปีที่แล้ว +37

    എത്ര മനോഹരമായ ഗാനം പഴയകാലത്തിലേക്ക് ഒരു എത്തിനോട്ടമാണ് ഈ ഗാനം ഈ ചിത്രവും

  • @preethahari6252
    @preethahari6252 ปีที่แล้ว +5

    എനിക്ക് ഉണ്ടായിരുന്നു മനോഹര മായ കുട്ടികാലം..... ഓർമ മാത്രം... ഇനി കാലചക്രം തിരിയുമോ 😢❤❤

  • @SajeevanCK-no5fj
    @SajeevanCK-no5fj 2 หลายเดือนก่อน +1

    ഇത്ത്രനാൾ ജീവിച്ചത്തിന്റെ ഓർമകൾ കണ്ണ് നനയിക്കുന്നു ഒരിക്കലും മാർക്കാനാവില്ല പഴയ കാലം

  • @himav.v1203
    @himav.v1203 2 ปีที่แล้ว +20

    മനസ്സിന് എന്തെന്നില്ലാത്ത സുഖം .....ഒപ്പം കുട്ടിക്കാലം തിരിച്ചു കിട്ടാത്തതിന്റെ വേദനയും .....
    നമിക്കുന്നു ......
    പാട്ടിന്റെ ശില്പികളെ .....

  • @abhiram3127
    @abhiram3127 2 ปีที่แล้ว +10

    നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ് പോയകാലം.
    പക്ഷെ ഇത്തരം പാട്ടുകളിലൂടെ നമ്മളെ ആ പഴയ കാലങ്ങളിലേക് കൊണ്ടു പോകുന്നു എന്നതാണ് സത്യം നമ്മുടെ കുട്ടികാലം സ്കൂൾ കാലഘട്ടം ഇത്രക് മനോഹരമായ ഒരു സമയം ഇനി നമ്മുടെ ജീവിതത്തിൽ വരാനിലാ
    I realy miss my old golden days

  • @deepa.t.yt.y8308
    @deepa.t.yt.y8308 ปีที่แล้ว +5

    അറിയാതെ കണ്ണ് നിറയുന്നു, തിരുച്ചു വരില്ല എങ്കിലും ഒരു നിമിഷം ഞാൻ തിരിച്ചു പോയി ആ കാലത്തിലോട്ടു ❤️❤️❤️❤️😔😔😔😔

  • @haridaskkpayyanur113
    @haridaskkpayyanur113 2 ปีที่แล้ว +15

    കുട്ടിക്കാലത്തേ ഒരു പിടി ഓർമ്മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന ഹൃദയ സ്പർശിയായ ഗാനം ....
    യാതൊരുവിധ മതിൽ കെട്ടുകളുമില്ലാത്ത അന്നത്തെ കുട്ടിക്കാലം .....
    ഇന്നത്തെ മൊബൈൽ യുഗത്തിലെ കുട്ടികൾക്ക് അപ്രാപ്യമായ ഓർമ്മകൾ ........ ഏറ്റവും മാരകമായ ലഹരിക്ക് (മൊബൈൽ എന്ന) അടിമപ്പെട്ട ഒരു കാലത്തിന് അന്യമായ ഓർമകൾ .....

    • @SheebaShiva-l6h
      @SheebaShiva-l6h ปีที่แล้ว

      Achan Amma chechi Aniyathi ammamma chettan...allavarum koodiyulla oru life....ee paattukekkumbol evarellam manasil odi varum...madhuramulla ormmakalayitt❤

  • @asharadhish7402
    @asharadhish7402 ปีที่แล้ว +6

    നമ്മുടെ കുട്ടിക്കാലം, നല്ല നല്ല ഓർമ്മകൾ . ഇതെക്കെ തന്നെയാണ് ജീവിതത്തിലെ ഏറ്റവും നല്ല സുദിനങ്ങൾ.
    എത കേട്ടാലും മതിവരാത്ത ഒരു ഗാനം
    അത്രക്ക് കണ്ണും ഈറനണിയിക്കും .....

  • @achooz5836
    @achooz5836 2 ปีที่แล้ว +26

    ഈ പാട്ടിനും kuttikalathinum ഇത്ര madhuramundennu വളർന്നു kazhinjappolanu മനസ്സിലായത്.ഒരിക്കലും തിരിച്ചു കിട്ടില്ല എന്നോർക്കുമ്പോൾ ......😪😪😪😪😭

  • @parvathyc4633
    @parvathyc4633 ปีที่แล้ว +3

    ഒരു മനുഷ്യൻറെ ഏറ്റവും മനോഹരമായ കാലമാണ് കുട്ടിക്കാലം ഇന്നലെയെക്കുറിച്ചുള്ള വേദനയോ നാളെയെക്കുറിച്ചുള്ള ഉത്കണ്ഠയോ ഇല്ലാത്ത വർത്തമാനത്തിൽ മാത്രം കഴിയുന്ന ആ കാലം ഓർക്കുമ്പോൾ എത്ര സുന്ദരമായിരുന്നു ആ കാലത്തിലേക്ക് പോയെങ്കിൽ എന്ന് വെറുതെ മോഹിക്കാത്തവർ ഇല്ല എന്നു തന്നെ പറയാം ആർക്കും ഒരിക്കലും മറന്നുപോവത്ത കാലം ഒന്നേയുള്ളു അത് ബാലൃകാലം ഒപ്പം അതോർക്കുമ്പോൾ വേദനയും ഉണ്ടാവും

  • @syamraj1337
    @syamraj1337 2 ปีที่แล้ว +110

    കണ്ണടച്ച് ഈ പാട്ട് ഒന്ന് കേട്ടു നോക്കൂ നിങ്ങളെ 90s ലേക്ക് കൂട്ടിക്കൊണ്ടു പോകും ❤

    • @johnempire5988
      @johnempire5988 2 ปีที่แล้ว +6

      ഒരു നിമിഷം തിരിച്ചുവന്നിരുന്നെങ്കില്‍ എന്നോര്‍ത്തുപോകും.

    • @vijayanpollekatil7775
      @vijayanpollekatil7775 2 ปีที่แล้ว +5

      Excellent rendition n good tunes..a nostalgic touch by Dasettan...
      Great Dasettan

    • @syamraj1337
      @syamraj1337 2 ปีที่แล้ว +3

      @@johnempire5988 athe ❤❤❤

    • @syamraj1337
      @syamraj1337 2 ปีที่แล้ว +2

      @@vijayanpollekatil7775 😊😊

    • @praveenmadhav6360
      @praveenmadhav6360 2 ปีที่แล้ว +3

      പ്ലീസ്.

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +96

    ഈ പാട്ട് ദാസേട്ടൻ അല്ലാതെ വേറെ ഒരാൾ പാടിയാൽ നമ്മുടെ ബാല്യം ഓർമ വരില്ല. സത്യം. 🙏🙏🙏🙏....

    • @phoenix.354
      @phoenix.354 2 ปีที่แล้ว +7

      വളരെ വളരെ സത്യം👍👍🙏🙏🙏

    • @kamalprem511
      @kamalprem511 ปีที่แล้ว +1

      😊

    • @ramsproductions6541
      @ramsproductions6541 ปีที่แล้ว

      ❤❤

    • @alwelayallc5763
      @alwelayallc5763 ปีที่แล้ว +3

      Nammal valiya bhagyam chaithavaraanu - Dasettante koode jeevikan kazhinjathu kondu

  • @ravindranap1762
    @ravindranap1762 ปีที่แล้ว +10

    ജീവിതത്തിൽ ഉണ്ടായിട്ടുള്ള കുറെ നല്ല നിമിഷങ്ങളെ ഓർത്തെടുക്കാൻ പറ്റിയ ആ ദിനങ്ങളെ ധന്യമാക്കിയ വരികൾ പ്രിയ ദാസേട്ടന്റെ വരികളിലൂടെ.

  • @theblissblessing7063
    @theblissblessing7063 2 ปีที่แล้ว +5

    ഗന്ധർവ്വ നാദം എന്നെ കൂട്ടിക്കൊണ്ടു പോയത് സുന്ദരമായ നിമിഷങ്ങൾ തൻ ഓർമകളിലേക്ക് ,,,അവയൊന്നും ഇനി തിരികെ വരില്ല എന്ന് പറയുമ്പോളും,,അവയൊക്കെ തിരികെ എത്തുന്നു നാം എന്തായിരുന്നു എന്ന് നമ്മേ പഠിപ്പിക്കാൻ...

  • @anilmelveettil4703
    @anilmelveettil4703 2 ปีที่แล้ว +22

    മലയാളികളുടെ നിത്യബാല്യം ഈ ഗാനത്തിലൂടെ 💙💙

  • @exfaujitalks2087
    @exfaujitalks2087 2 ปีที่แล้ว +25

    എല്ലാവരെയും ബാല്യകാലം ഓര്‍മ്മപ്പെടുത്തുന്ന ഒരു അസാധ്യമായ പാട്ടും അവരുടെ അസാമാന്യമായ അഭിനയ മികവും നമ്മെ ബാല്യത്തിലേക്കു കൊണ്ടുപോയി..👌👌👌

  • @vijayakariyappa8853
    @vijayakariyappa8853 2 ปีที่แล้ว +22

    63 വയസ്സുള്ള ഞാൻ 8 വയസ്സിലേക് എത്തി അനശ്വരമാണ് ഇ ഗാനം

  • @AjithKumar-yy9vi
    @AjithKumar-yy9vi ปีที่แล้ว +3

    ഇനി വയ്യ കേൾക്കാൻ!കേട്ടുകഴിയുമ്പോൾ ഉണ്ടാകുന്ന വേദനയും നഷ്ടബോധവും സഹിക്കാൻ പറ്റുന്നില്ല!

  • @BennySebastian-o8g
    @BennySebastian-o8g 3 หลายเดือนก่อน +2

    ദാസേട്ടൻ എന്ന പ്രതിഭ ,അനുഗ്രഹമായി നമുക്ക് നൽകിയ ,ഒരു ഗാനം,,❤

  • @naveensr.1978
    @naveensr.1978 2 ปีที่แล้ว +34

    ഒറ്റക്ക് മാത്രം.... കേൾക്കുവാനുള്ള ഗാനം..... 🙏

    • @praveenmadhav6360
      @praveenmadhav6360 2 ปีที่แล้ว +2

      ഒറ്റക്ക് കേട്ടാൽ കരഞ്ഞു ചാവും. സത്യം. 🙏

    • @kppradeepkumar9829
      @kppradeepkumar9829 ปีที่แล้ว +1

      സത്യം 👍🏻

  • @AbhilashKT-rj1xe
    @AbhilashKT-rj1xe หลายเดือนก่อน +1

    ഒരു ടെൻഷനും ഇല്ലാത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ തിരിച്ചുവരാത്ത കാലം ❤🙏😢

  • @Nouchad-fr1jn
    @Nouchad-fr1jn ปีที่แล้ว +14

    എത്രകേട്ടാലും മതിവരാത്ത അതി സുന്ദര ഗാനം.

  • @thyagendraprasadpp7206
    @thyagendraprasadpp7206 2 ปีที่แล้ว +4

    ഈ പാട്ട് എന്നെ ദൂത കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. എന്റെ പഴയ കാലത്തേക്ക് ഒരെത്തി നോട്ടത്തിന് .......

  • @subithbalan2910
    @subithbalan2910 2 ปีที่แล้ว +7

    കുട്ടികാലം ഓർമയിൽ കടന്നുവരുന്നു.. ആ കാലം വളരെ ഇഷ്ട്ടാണ് എനിക്ക്. നിങ്ങക്കോ.. 😍

  • @sajisajeev1041
    @sajisajeev1041 ปีที่แล้ว +3

    എന്റെ മരണം വരെ ഓർകും കേൽകും e ആലാപനം.....

  • @gopinathanpraveen3263
    @gopinathanpraveen3263 7 หลายเดือนก่อน +2

    Big Salute Dear ദാസേട്ടൻ
    എന്താ 11 ഫീൽ
    എവർ എവർ
    നൊസ്റ്റാൾജിയ ഫോർ decades

  • @satheeshayyappan9749
    @satheeshayyappan9749 8 หลายเดือนก่อน +2

    ഇ പാട്ട് കേൾക്കുമ്പോൾ എന്റെ ഷൈജനെ... ഓർമ്മ വരും.... പാവം.... നേരെത്തെ.. പോയി 😭❤❤❤ഷൈജന്റെ കോളർ ടൂൺ ആയിരുന്നു ഇത്..... 🙏🏽🙏🏽🙏🏽🙏🏽പ്രണാമം.... My ഡിയർ.... ❤❤❤❤❤

  • @radhakrishnanradhakrishnan1130
    @radhakrishnanradhakrishnan1130 2 หลายเดือนก่อน

    എങ്ങോ നമുക്കു നഷ്ടപ്പെട്ട നമ്മുടെ ജീവിതസൌന്ദര്യം.എന്നോ നഷ്ടപ്പെട്ട നിഷ്കളങ്ക ബാല്യം. അന്നൊന്നും അറിയില്ലായിരുന്നു, ജീവിതത്തിലെ ഏററവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് !! ഇന്നും പ്രിയ ഗായകാ അങ്ങയുടെ ഗാനങ്ങളിലൂടെ ആ ഗൃഹാതുരത്വം അനുഭവിച്ചറിയുന്നു.
    നഷ്ടപ്പെട്ട ബാല്യം എത്രമാത്രം സുന്ദരവും സന്തോഷം നിറഞ്ഞതുമായിരുന്നു എന്ന്.!@

  • @jithoshkumarjithu8115
    @jithoshkumarjithu8115 2 หลายเดือนก่อน

    ഈ ഗാനം കേൾക്കുമ്പോൾ വല്ലാതെ കണ്ണ് നനയുന്നു കുട്ടിക്കാലം മറക്കാൻ കഴിയാത്ത തിരികെ കിട്ടാത്ത മരീജിക

  • @shinapavanan9035
    @shinapavanan9035 2 ปีที่แล้ว +12

    ബാല്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക്..മധുരമുള്ള ഓർമകൾ

  • @anilkumar-tx4yr
    @anilkumar-tx4yr 2 ปีที่แล้ว +14

    മറക്കുവതെങ്ങനെ ആ നല്ല വസന്തം..... 😭

  • @Anilkumar-o2m2z
    @Anilkumar-o2m2z ปีที่แล้ว +1

    ഇനിയും ഒരിക്കലും തിരിച്ചുകിടത്ത ആ നല്ലകാലത്തിന്റെ ഓർമ്മയ്ക്കായ് ഓർക്കുന്നു ഞാൻ അനിൽ സ്‌നേഹസാന്ദ്രം

  • @damodaranvk2193
    @damodaranvk2193 ปีที่แล้ว +4

    Alive or not one more person to create this immortal song.Every body will vanish from this universe one day.forgotten by everybody, ORMA mathramayipoya our beloved Madhu kaithapram

  • @sreeragssu
    @sreeragssu 3 ปีที่แล้ว +45

    കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
    മഴവെള്ളം‌പോലെ ഒരു കുട്ടിക്കാലം
    ആടിക്കാറ്റാ‍യോ പായും പ്രായം
    അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം
    അരയാലിലയായ് നാമം ചൊല്ലും പ്രായം
    (കൈയ്യെത്തും)
    അന്നു കണ്ടതെല്ലാം ഇന്നുമുണ്ടു കണ്ണില്‍
    അന്നു കേട്ടതെല്ലാം ഇന്നുമുണ്ടു കാതില്‍
    മറക്കുവതെങ്ങിനെ ആ മലര്‍‌വസന്തം
    അന്നെന്റെ മാനസജാലകവാതിലില്‍
    മുട്ടിവിളിച്ചൊരു പെണ്‍‌മുഖമിന്നും
    ഓര്‍ക്കുന്നു ഞാന്‍.......
    (കൈയ്യെത്തും)
    വൃശ്‌ചികരാവിന്‍ മച്ചകത്തന്നു ഞാന്‍
    കണികണ്ട ചന്ദ്രിക മായാതെ നില്‍പ്പൂ
    ആദ്യാനുരാഗമായുണര്‍ന്നു നില്‍പ്പൂ
    ഒരിക്കലും മായാത്തൊരിന്ദ്രധനുസ്സുപോല്‍
    അമ്മയെന്നിലെയെന്നിലിരിപ്പൂ അനുഗ്രഹമായ്
    (കൈയ്യെത്തും)
    Jan 25,2022

  • @SunithaVinod-ju8fj
    @SunithaVinod-ju8fj 2 หลายเดือนก่อน

    പിന്നെ കുറച്ചു നല്ല മനസ്സിൽ നിന്നും മായാത്ത മറക്കാത്ത പഴയ ഗാനങ്ങൾ

  • @saththiyambharathiyan8175
    @saththiyambharathiyan8175 2 ปีที่แล้ว +14

    மதுரம் மலையாளம் .................... அதி மதுரம் மலையாளம் .....................

  • @lajoyatchalla7718
    @lajoyatchalla7718 2 ปีที่แล้ว +11

    അന്ന് കേട്ടപ്പോ ഈ പാട്ടിന്റെ വില മനസിലായില്ല. ഇപ്പൊ നല്ലോണം നെഞ്ചിൽ തട്ടുന്നുണ്ട് 😔

  • @syamkumarss6242
    @syamkumarss6242 6 หลายเดือนก่อน

    വളരെ വിസ്‌മൃതി ഉണർത്തുന്നു ഈ ഗാനം വരികൾ പിന്നെ ദാസേട്ടൻ എന്നാ മഹാപ്രതിഭയുടെ ശബ്ദ മാധുര്യം കൂടി ആകുമ്പോൾ ബാല്യത്തിലോട്ടുള്ള ഓർമപ്പെടുത്തലുകൾ ഒരുപാടു സന്തോഷവും ഇത്തിരി വിഷമവും നൽകുന്നു ഇനിനുണ്ടാകില്ല ഈ കാലം 🥰

  • @abhijithar3943
    @abhijithar3943 2 ปีที่แล้ว +4

    എന്തോക്കെയോ എവിടോ നഷ്ടപെട്ടുപോയപോലെ ഒരു തോന്നൽ

  • @vinodkumar.c.c2704
    @vinodkumar.c.c2704 2 ปีที่แล้ว +22

    എന്നും ഒരുവട്ടം കേൾക്കുന്ന പാട്ട് 🌹

  • @surendranak6758
    @surendranak6758 ปีที่แล้ว +2

    എത്രകേട്ടാലും മതിവരില്ല.. ഗാന ശില്പികൾക്ക് ആദരം

  • @SanandSachidanandan
    @SanandSachidanandan 8 หลายเดือนก่อน +1

    വരികൾ ഏറെ ഹൃദ്യം, ഒറ്റക്ക് ആകുമ്പോൾ ഈ ഗാനം കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്. (മഴ വെള്ളംപോലൊരു കുട്ടിക്കാലം)

  • @sugunans5143
    @sugunans5143 2 ปีที่แล้ว +64

    കൈതപ്രം സാറിന് എന്റെ നമസ്കാരം

  • @ajithamohanan9361
    @ajithamohanan9361 8 หลายเดือนก่อน +2

    ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം പറമ്പിലും മുറ്റത്തും ഓടിക്കളിച്ചു തീർത്ത ബാല്യ കാലം പട്ടം പറപ്പിച്ചും പൂമ്പാറ്റകളെ പിടിച്ചും തുംബികളെക്കൊണ്ട് ക്കല്ലെടുപ്പിച്ചും മാവിൻ ചോ ട്ടിൽ കണ്ണിമാങ്ങ പെറുക്കിയും നടന്ന കാലം ഒരു നഷ്ട ബോധമായി ഉള്ളിൽ വിങ്ങുന്നു

  • @A2zcom24
    @A2zcom24 11 หลายเดือนก่อน +1

    ഈ ഗാനം കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത ഭാരം വന്ന് നിറയും😢😢😢

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 9 หลายเดือนก่อน +2

    ഒരിക്കലും.തിരിച്ചു.കിട്ടാത്ത.ബാല്യകാലം.ഇനി.ഓർമയിൽ.മാത്രം😢😢😢😢😢

  • @bindubala9942
    @bindubala9942 2 ปีที่แล้ว +4

    Ante kuttikalavum orma varunu....athra sundharamayirunu...orikalum thirichukittatha kalam...balyam athanu lifil attavum nalla Kalam...onnum ariyendatha avalathi ellatha kalam..so sweet...

  • @KTXambady123
    @KTXambady123 3 หลายเดือนก่อน +1

    കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം.. മഴവെള്ളം പോലെ ഒരു കുട്ടിക്കാലം ❤️❤️എന്താ feel 🥰🥰🥰

  • @KhaleelRahman-om3mq
    @KhaleelRahman-om3mq ปีที่แล้ว +5

    കയ്യെത്തും ദൂരെ ഒരു കുട്ടികാലം... സ്കൂളിൽ പോകുബോൾ കുട ഇല്ല ചെരുപ്പില്ല രണ്ടു ബുക്ക്‌ ഒരു സ്ലൈറ്റ് റബ്ർ ഇട്ടു ടൗസറിനു കുടുക്ക് ഇല്ല സ്കൂളിൽ കഞ്ഞി ഉണ്ടാക്കുന്ന ചേച്ചിയെ ഹെല്പ്പ് ചെയ്തു വയറു നിറയെ കഞ്ഞിയും പയറും പിന്നെ വീട്ടിലേക്കു പയർ പാത്രം നിറയെ കൊണ്ട് പോകും ആ ഒരു കാലം പോയി ഒരുപാട് വേദന ഉള്ള കാലഘട്ടമാണെങ്കിലും അതാണ് കാലം മനുഷ്യൻ മതവും ജാതിയും നോക്കാത്ത കാലം എന്റെ കൂട്ടുകാരന്റെ മുത്തശ്ശി അവർ അടുക്കള പണിക്കു പോയി വരുബോൾ അവരുടെ മടിയിൽ അവിടെ ഉണ്ടാക്കിയ ദോശ ഉണ്ടാവും അത് അവനെ പോലെ എനിക്കും വിളിച്ചു തരും അന്നത്തെ സന്ദോഷം ഇന്നില്ല എല്ലാവർക്കും നന്മകൾ വരട്ടെ

  • @vsankar1786
    @vsankar1786 2 หลายเดือนก่อน

    വർഷബാല്യത്തിൻ്റെ സുഖസുന്ദര മഴത്തുള്ളികിലുക്കത്തിൻ്റെയും ശിശിരയൗവ്വനത്തിൽ ചന്ദ്രിക (പ്രണയിനി) സമ്മാനിച്ച ആദ്യാനുരാഗകുളിരിൻ്റേയും ഓർമ്മകൾ അയവിറക്കിക്കൊണ്ട് ഗ്രീഷ്മവാർദ്ധക്യ വ്യഥകളിൽ മുങ്ങുന്ന ഭൂമിയെ (കഥാനായകൻ) മഴവിൽകയ്യാൽ അനുഗ്രഹിക്കുന്ന പ്രകൃതി (അമ്മ)...
    കടുകോളം ചെപ്പിൽ കുന്നോളം ഭാവനാമണികൾ നിറയ്ക്കുന്ന കൈതപ്രത്തിൻ്റെ അതുല്യമായ രചന..
    സംഗീതപ്രതിഭ കൈതപ്രം വിശ്വനാഥിൻ്റെ സുന്ദരപുളകിത മോഹനരാഗച്ചാർത്ത്.. ആസ്വാദകമനസ്സിൽ അവാച്യമായ അനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ അഭിനയപ്രതിഭകളായ തിലകനും മുരളിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @manishsnath164
    @manishsnath164 5 หลายเดือนก่อน

    ഈ പാട്ട് എപ്പോള്‍ കേള്‍ക്കുമ്പോഴും മനസിനൊരു വിങ്ങലാണ്,പഴയ ഓര്‍മ്മകള്‍, എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ. സംഗീതവും വരികളും ❤

  • @kmkumaradoor6509
    @kmkumaradoor6509 ปีที่แล้ว +2

    എനിക്ക് 48 വയസ്സ് എത്രയോ കാലമായി ഞാൻ എന്റെ നാടും വീടും വിട്ടിട്ട് നിൽക്കുന്നു പക്ഷേ ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ എന്റെ ഗ്രാമത്തിലെ തോടും പാടവും എന്റെ കുട്ടിക്കാലവും ഓർക്കുന്നു ആ ഒരു കുട്ടിക്കാലം ഇനി ആർക്കെങ്കിലും ഉണ്ടാവുമോ?👍👍💞💞💞

  • @rahulgopi1752
    @rahulgopi1752 ปีที่แล้ว +2

    രണ്ടു legends ശ്രീ മുരളി തിലകൻ sir...

  • @MsGodsun
    @MsGodsun 2 ปีที่แล้ว +11

    എനിക്ക് വളരെ ഇഷ്ടപെട്ട ഗാനം

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +16

    ഇന്ന് ഇതിൽ അഭിനയിച്ച രണ്ട് പേരും നമ്മുടെ കൂടെയില്ല 💔 ... കുട്ടികാലം ജീവിതത്തിൽ നിന്ന് നഷ്ടപെട്ടപ്പോൾ ഈ വരികൾക്കൊക്കെ എന്ത് ഭംഗി 🌼🥲

  • @udayans-u2c
    @udayans-u2c 5 หลายเดือนก่อน +2

    എനിയ്ക്ക് 52 വയസ ഉണ്ട് എങ്കില ഈ പാട്ടി കേൾക്കുമ്പോൾ എന്റെ ബാല്യം ഓർമ്മ😊 വരും

  • @vinayakan6405
    @vinayakan6405 2 ปีที่แล้ว +9

    Ente 10th standard time orma varunnu, athokke Oru kalam feeling nostu Thirichu kittatha childhood time 😭

  • @molymoly2999
    @molymoly2999 2 ปีที่แล้ว +5

    എത്ര കേട്ടാലും മതി വരില്ല

  • @baburajmarkose1062
    @baburajmarkose1062 ปีที่แล้ว +1

    വല്ലാതെ ആകർഷിച്ചു പോകുന്നു. പിന്നിലേക്ക് പോകുന്നു. ഓർമകളിലേക്ക്.

  • @chandrasekharanet3979
    @chandrasekharanet3979 5 หลายเดือนก่อน +1

    എന്താണ് കൈതപ്രം സാറെ എങ്ങിനെ ഇതെല്ലാം ഉൽപവിക്കുന്നു❤❤❤❤

  • @girijasatheesan2650
    @girijasatheesan2650 2 ปีที่แล้ว +15

    എന്റെ കുട്ടികാലം ഓർമ വരുന്നു ❤❤❤

  • @ravindrannamboothiri2842
    @ravindrannamboothiri2842 2 ปีที่แล้ว +293

    എനിക്ക് 60വയസ്സ്. പക്ഷേ ഈ ഗാനം കരച്ചിൽ വരുത്തും. സിനിമ കണ്ടാൽ കണ്ണ് കാണാതെ നീര് വന്നു നിറയും

    • @lethikadevi3097
      @lethikadevi3097 2 ปีที่แล้ว +9

      Sathyam

    • @damodaranvk2193
      @damodaranvk2193 ปีที่แล้ว +7

      Who created this ?.one more person behind the scenes

    • @damodaranvk2193
      @damodaranvk2193 ปีที่แล้ว +3

      Madhu kaithapram. Dasettan,kaithapram, Viswanadhan

    • @cutiekitty7975
      @cutiekitty7975 ปีที่แล้ว +1

      Sathyam

    • @sudheeshvs1036
      @sudheeshvs1036 ปีที่แล้ว +3

      Still l admire this song ,l am in 4o+.memories of my lost memories

  • @PraveenaPrasannan-h8q
    @PraveenaPrasannan-h8q 9 หลายเดือนก่อน

    കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്ന ഒരു ഗാനം❤. കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണ് നിറയുന്നു 😢