എന്റെ ഒരു ദിവസത്തെ/ DAY IN MY LIFE part 1

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • day in my life video
    ഷിജാസ് ഒരു ദിവസം അവൻ ചെയ്യുന്നതും അവനെക്കൊണ്ട് ഞങ്ങൾ ചെയ്യിപ്പിക്കുന്നതും ആയ ഡേ ഇൻ മൈ ലൈഫ് വീഡിയോ
    #autism
    #dayinmylifevideo
    #Lifestylevlog
    #dayinmylife
    #dayinmylifeMalayalam
    #dayinmylifevlog
    suopport, forget Like,subscribe
    please💕💕💕💕💕
    www.instagram....
    26 June 2024

ความคิดเห็น • 1.5K

  • @shijasautism
    @shijasautism  3 หลายเดือนก่อน +1891

    ഷിജാസ് ഒരു ദിവസം വീട്ടിൽ ചെയ്യുന്ന വീഡിയോ ആണ് ഷിജാസിന് നേരത്തെ ഒന്നും ചെയ്യാൻ അറിയില്ല ഞങ്ങൾ അവനെ ഓരോ കാര്യങ്ങളും ചെയ്യാൻ പരിശീലിപ്പിച്ചതാണ് ഇനിയും അവന്റെ കാര്യങ്ങൾ ചെയ്യാനായി പഠിപ്പിച്ച് എടുക്കാൻ ഉണ്ട് നിങ്ങളുടെ പ്രാർത്ഥന ഷിജാസിന് എന്നും ഉണ്ടാവണം ❤️🤲🏻

    • @behappy918
      @behappy918 3 หลายเดือนก่อน +22

      Urapayum❤prarthana undavum shiju nalla monaan ethra nanayt aan nighal elarum shijune padipichirikunath oro karyagalum

    • @JohnDavid-cd8pu
      @JohnDavid-cd8pu 3 หลายเดือนก่อน +9

      Great job❤❤❤❤❤❤

    • @PremkumarS-j2m
      @PremkumarS-j2m 3 หลายเดือนก่อน +8

      Really great job for doing your son.❤❤❤

    • @shamsheenatk4355
      @shamsheenatk4355 3 หลายเดือนก่อน +2

      ❤❤

    • @rajalekshmisreeraj8783
      @rajalekshmisreeraj8783 3 หลายเดือนก่อน +12

      തീർച്ചയായും ഷിജുകുട്ടന് വേണ്ടി പ്രാർത്ഥിക്കും 🙏🏻🙏🏻

  • @joicekeziah5731
    @joicekeziah5731 3 หลายเดือนก่อน +327

    നിങ്ങളുടെ എത്രയോ കഠിന പ്രയത്നം ഉണ്ട് ഷിജുവിനെ ഈ നിലയിൽ എത്തിക്കാൻ.ഓട്ടിസം ഉണ്ടെന്ന് നിങ്ങൾ പറയുമ്പോൾ മാത്രമേ അറിയൂ. സാധാരണ കുട്ടികൾ ചെയ്യുന്ന പോലെ എനിക്ക് തോന്നുന്നുള്ളൂ. ഇപ്പോഴത്തെ പിള്ളാർ തിന്നപാത്രം പോലും കഴുകി വയ്ക്കില്ല. Shiju നെ കണ്ടു പഠിക്കട്ടെ.❤❤🎉

    • @ramlaramla126
      @ramlaramla126 3 หลายเดือนก่อน +9

      Shijukutanum maamayum flowers channelil varannam..inspiration aaannu

    • @binubinu1769
      @binubinu1769 3 หลายเดือนก่อน +4

      സത്യം ♥♥♥♥

    • @manjustellus72
      @manjustellus72 2 หลายเดือนก่อน

      Sathiyam ❤

  • @jamsheenasainudheen4236
    @jamsheenasainudheen4236 3 หลายเดือนก่อน +68

    ഇതുപോലെ ചേർത്ത് നിർത്തുന്ന ഒരു ഫാമിലിയെ കിട്ടിയതാണ് ഷിജുവിന്റെ ഭാഗ്യം. മാഷാഅല്ലാഹ്‌.❤❤

  • @Sijusiraj-w9o
    @Sijusiraj-w9o 2 หลายเดือนก่อน +3

    Shijukuttane ponnupole nokunna ummakum mamakum dheergayusa labhikatte

  • @jinnymathew4681
    @jinnymathew4681 3 หลายเดือนก่อน +2

    Shijukuttante videos elam samayam pole kanan sremikarundu…..orupadu sneham❤️❤️❤️❤️❤️

  • @AS-AS4me
    @AS-AS4me 3 หลายเดือนก่อน +14

    അൽഹംദുലില്ലാഹ് 🤲Masha allah Skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ 🌹പെട്ടെന്ന് തന്നെ ഇതിന്റെ ബാക്കി അപ്‌ലോഡ് ചെയ്യൂ ട്ടോ

  • @shirleysani4752
    @shirleysani4752 3 หลายเดือนก่อน +1

    Luv the way u take care of Shiju with patience n care

  • @ayeshanisham6224
    @ayeshanisham6224 3 หลายเดือนก่อน +1

    nalla kudumbam😍
    oru doubt chothichote itha..
    idakke smell cheith nokunnille
    ath autism bathichath kondaano..?
    monuk inyum inyum nalla matanghal varatee🤲🏻

  • @beenabeena1730
    @beenabeena1730 3 หลายเดือนก่อน

    ഷിജുക്കുട്ടൻ ഫാമിലി ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @poornimaBhaskaran-wv1gw
    @poornimaBhaskaran-wv1gw 3 หลายเดือนก่อน +1

    Shijukutta❤❤❤

  • @princevalayil1893
    @princevalayil1893 3 หลายเดือนก่อน

    നല്ല വീഡിയോ ഷിജു കുറ്റനേ മാമന്റെ വക ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulrahmanrahman7439
    @abdulrahmanrahman7439 2 หลายเดือนก่อน +146

    ഈ ഉമ്മയുടെ ക്ഷമയെ അഭിനന്ദിക്കാതെ വയ്യ പടച്ച റബ്ബ് അതിനുള്ള പ്രതിഫലം നൽകട്ടെ

    • @ishan_Muhyadheen
      @ishan_Muhyadheen 2 หลายเดือนก่อน

      آمِيْنُ يَا رَبَّ الْعَالَمِيْن 🤲🏻*

    • @FayadFaya
      @FayadFaya 2 หลายเดือนก่อน +1

      Aameen

    • @SinanFahma
      @SinanFahma 2 หลายเดือนก่อน

      Ameen

    • @AshikJazz
      @AshikJazz หลายเดือนก่อน

      Aameen

    • @manimol7587
      @manimol7587 หลายเดือนก่อน

      ​@@ishan_Muhyadheen❤❤

  • @rajeenavv1236
    @rajeenavv1236 3 หลายเดือนก่อน +309

    ഇത്ര നല്ലൊരു ഫാമിലിയിൽ ആയതുകൊണ്ടാണ് ഷിജു കുട്ടന് ഇത്രയും മാറ്റങ്ങൾ ഉണ്ടായത് പ്രത്യേകിച്ച് മാമന്റെ കാര്യം പറയേണ്ടതില്ല ❤

  • @nishraghav
    @nishraghav 3 หลายเดือนก่อน +140

    കഴിക്കും മുൻപ് ഉമ്മാന്റെ മുഖത്തേക്ക് നോക്കി സമ്മതം ചോദിച്ചത് കണ്ടപ്പോ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കാൻ തോന്നി.. 19 വയസുള്ള ഒരു മകന്റെ അമ്മയാണ് ഞാൻ..ഷിജുക്കുട്ടനെ പോലെ മിടുക്കൻ അല്ല മടിയൻ ആണ് എന്റെ മോൻ..

    • @BabuKp-k2j
      @BabuKp-k2j 2 หลายเดือนก่อน +1

      Sathyam😘😘😘punnara shijukuttan😘😘😘

  • @Achu2229
    @Achu2229 2 หลายเดือนก่อน +14

    ആ മാമ ആ കുഞ്ഞിന്റെ ഭാഗ്യമാണ് മാമ ഉള്ളടത്തോളം കാലം ഷിജു കുട്ടൻ ഒരു സങ്കടവും ഉണ്ടാവില്ല

  • @SumayyaBeevi-h3e
    @SumayyaBeevi-h3e 3 หลายเดือนก่อน +176

    വീട്ടിൽ എല്ലാ സൗഭാഗ്യങളുണ്ടായിട്ടും പടച്ചവൻ ഇങ്ങനെ ഒരു മോൻ തന്നത് അല്ലാഹുവിനെ ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാണ് സമ്പതികമായി കഴിവില്ലാത്ത ഒത്തിരി കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവരുടെ യൊക്കെ കാര്യം ഓർക്കുമ്പോൾ😢

    • @reenak.j5519
      @reenak.j5519 2 หลายเดือนก่อน +1

      Avar god bless ado ❤

  • @girly12354
    @girly12354 3 หลายเดือนก่อน +749

    ഇങ്ങനെയുള്ള കുട്ടികളെ ഉമ്മമാരൊക്കെ ഇത്താനെ പോലെയാണെകിൽ ഒരു മക്കളും വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിലായിരുന്നു. ഉമ്മ മാമൻ 👍🏻

    • @magixmedia2895
      @magixmedia2895 3 หลายเดือนก่อน +8

      സത്യം ,

    • @Rajvikasworld
      @Rajvikasworld 3 หลายเดือนก่อน +6

      Correct❤😊

    • @abhiramisnairaami714
      @abhiramisnairaami714 3 หลายเดือนก่อน +8

      ❤❤ മാമൻ വന്ന് വിളിച്ചപ്പോൾ തന്നെ കണ്ടോ ഷിജു മോൻ എഴുന്നേറ്റത് അതാണ് അവർ തമ്മിലുള്ള സ്നേഹം.

    • @JayaLakshmi-gu1hb
      @JayaLakshmi-gu1hb 3 หลายเดือนก่อน +1

      Nakku vvadikkumo mon

    • @appumani6198
      @appumani6198 3 หลายเดือนก่อน +4

      ഇതുപോലെ ഒരു ഉമ്മയും മാമനും ഉണ്ടെങ്കിൽ ഷിജു ഒന്നും പേടിക്കണ്ട.. ഗ്രേറ്റ്.. നിങ്ങളുടെ ക്ഷമ.. സമ്മതിച്ചിരിക്കുന്നു

  • @valsalatcv
    @valsalatcv 2 หลายเดือนก่อน +8

    ഷിജു കുട്ടന് എൻ്റെ ഒരു നൂറായിരം ഉമ്മ മാമനെയും ഉമ്മയെയും പ്രശംസിക്കാതെ വയ്യ❤

  • @anithakavithaanitha5406
    @anithakavithaanitha5406 3 หลายเดือนก่อน +857

    ഈ മോനെ പൊന്നു പോലെ സ്നേഹിച്ചും ക്ഷമയോടെയും നോക്കുന്ന മാമന് ആരോഗ്യവും ആയുസും കൊടുക്കട്ടെ ദൈവം 🙏🏻

  • @shahijashanavas109
    @shahijashanavas109 3 หลายเดือนก่อน +66

    പടച്ചവൻ ഷിജാസിന്റെ ഉമ്മാക് ക്ഷമ തരട്ടെ ആമീൻ

  • @shaibyjoy8449
    @shaibyjoy8449 3 หลายเดือนก่อน +114

    എല്ലാവരും ഇങ്ങനെ യുള്ള കുട്ടികളെ ഒന്നും ചെയ്യിപ്പിക്കില്ല. നിങ്ങൾ ആദ്യമേ തന്നെ അവനു പരിശീലനം കൊടുത്തു മിടുക്കൻ ആക്കി good mother. ദൈവം അനുഗ്രഹിക്കട്ടെ

  • @snehazazura4069
    @snehazazura4069 2 หลายเดือนก่อน +2

    So happy to see Umma and uncle taking care of him like a baby. MaSha Allah. Oru cheriya suggestion aahn, exercise cheyaan Shiju kuttanu Pedi aahnel daily ore 6000 steps walking cheydhaal madhii. Walking is a good exercise.

  • @sujatom529
    @sujatom529 3 หลายเดือนก่อน +152

    മോൻ കരയുന്നത് കാണുമ്പോൾ സങ്കടം തോന്നും. ഞാനും കരയും. ഉമ്മയെയും മാമനെയും ദൈവം സഹായിക്കട്ടെ. മോൻ ഇത്രയും നന്നായി ഇരിക്കുന്നത് നിങ്ങളുടെ പ്രയത്നം കൊണ്ട് തന്നെയാണ്.

    • @Epicdancereyon
      @Epicdancereyon 3 หลายเดือนก่อน +4

      Enikum shijukuttan karayunnath vishamam anu

    • @SujathaMS-dd9fo
      @SujathaMS-dd9fo 3 หลายเดือนก่อน +1

      അതെ sariya 😢

  • @Ambily-s4m
    @Ambily-s4m 3 หลายเดือนก่อน +23

    ഇതുപോലുള്ള കുഞ്ഞുങ്ങളെ ഇത്‌കണ്ടു പരിശീലിപ്പിക്കണം, സമയം അവർക്ക് വേണ്ടി ചിലവഴിക്കണം, മാമനും, അമ്മയ്ക്കും ❤മാമന് കുടുംബം ഉണ്ടോ

  • @Jumana.P.P
    @Jumana.P.P 3 หลายเดือนก่อน +363

    അല്ലാഹു അവനെ സുരക്ഷിതമായ കൈകളിലാണ് ഏൽപ്പിച്ചത്. അൽഹംദുലില്ലാഹ്. അവന് നല്ല ഒരു ഉമ്മയും മാമനും കുടുംബവുമുണ്ട്. എല്ലാവർക്കും ആയുസും ആരോഗ്യവും അല്ലാഹു തരട്ടെ ആമീൻ. എന്റെ കണ്ണു നിറഞ്ഞു . Alhamdu lillah.

    • @sarathdhanu1721
      @sarathdhanu1721 2 หลายเดือนก่อน

      Allahu myranu.. avante ummayum mamayum anu avanu dheivagal…

  • @shazinhassan4422
    @shazinhassan4422 2 หลายเดือนก่อน +9

    എനിക്കും ഉണ്ട് ഇദ് പോലെ ഒരു അനുജൻ 🥰🥰അവൻ 19 age ആയി 😌നമ്മുടെ സന്തോഷം അവൻ ആണ് ❤️

  • @vadakkneemkolayeem5363
    @vadakkneemkolayeem5363 3 หลายเดือนก่อน +298

    അവനെ അവനിക് kazhikkan ഉള്ള ഭക്ഷണം ഉണ്ടാകാനും മോട്ടോർ ഇടാനും വെള്ളം നിറഞ്ഞാൽ ഓഫ്‌ ആകാനും drimmer use ആകാനും ഒക്കെ പഠിപ്പിച്ചു അവന്റ എല്ലാകാര്യങ്ങളും അവൻ തന്നെ ചെയ്യാൻ പഠിച്ചാൽ ഒരു അവസരത്തിൽ അവൻ തനിച് ആയി പോയാലും അവൻ ജീവിതത്തിൽ ഓവർ come ചെയ്യും അവൻ കാരണം ഒരാൾക്കും ഒരു ബുദ്ധിമുട്ടും വരില്ല ❤

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน +16

      മോട്ടർ mixer ഒന്നും വേണ്ടാ... സ്വന്തമായി കുളിക്കുകയും കഴിച്ച പാത്രം കഴുകയും ചെയ്യുന്നുണ്ടല്ലോ... കുറച്ചുകൂടി സംസാരിക്കാൻ പഠിക്കണം

    • @Nikhil-wr1fn
      @Nikhil-wr1fn 2 หลายเดือนก่อน +1

      എന്റെ പൊന്നെ ഷിജസൊക്കെ ഒരുപ്രേശ്നമുവിലതെ നമുക്ക് നോക്കാൻ പറ്റും ചില ഓട്ടീസം കേസൊക്കെ കാണണം.

  • @sulajashaji2013
    @sulajashaji2013 3 หลายเดือนก่อน +101

    Ee മോന് ഇതുപോലൊരു ഉമ്മയെയും, മാമനെയും പപ്പയെയും അനിയത്തിയെയും കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം.. ഷിജുക്കുട്ടൻ ഇഷ്ടം 💕💕💕💕♥️♥️♥️♥️♥️♥️💕🥰🥰🥰🥰🥰

    • @DhanyaC-c1t
      @DhanyaC-c1t 2 หลายเดือนก่อน

      Go ahead ❤

  • @balqueesva1812
    @balqueesva1812 3 หลายเดือนก่อน +151

    Day in myഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ആണ്. ഇതുപോലൊരു dedicated ആയ ഒരു അമ്മാവനും കൂടി ഉണ്ടെങ്കിൽ ഇത്തരക്കാരായ കുട്ടികളുടെ ഭാവി കൂടുതൽ ശോഭനമായിരിക്കും. ഇതു പോലുള്ള കുട്ടികൾ ചുറ്റുവട്ടത്തുണ്ടെങ്കിൽ അവരെയും ഇതിൽ ഉൾപ്പെടുത്താൻ പറ്റിയാൽ അത് ഷിജുക്കുട്ടനും കൂടി കൂടുതൽ ഉപകാരപ്രദമായിരിക്കും. ഷിജുക്കുട്ടനു വേണ്ടി ജീവിക്കുന്ന കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് നാഥനോട് പ്രാർഥിക്കുന്നു.

    • @shijasautism
      @shijasautism  3 หลายเดือนก่อน +8

      ആമീൻ❤️

    • @balqueesva1812
      @balqueesva1812 3 หลายเดือนก่อน +7

      ആമീൻ! യാറബ്ബൽ ആലമീൻ🤲🤲🤲❤️😊

    • @shijimajeed
      @shijimajeed 3 หลายเดือนก่อน +5

      ആമീൻ 🤲🤲🤲

    • @Fazeena786
      @Fazeena786 3 หลายเดือนก่อน +7

      ആമീൻ ആമീൻ 🤲

    • @abdulsalam56
      @abdulsalam56 3 หลายเดือนก่อน +5

      Ameen

  • @jaseerakodakkadan2626
    @jaseerakodakkadan2626 3 หลายเดือนก่อน +2

    ഷിജുക്കുട്ടനെ കണ്ടപ്പോൾ ഞാൻ ഒന്നര വയസ്സിലെ മരിച്ചുപോയ എന്റെ മോളെ ഓർത്തു പോയി.... Seribral palsi ആയിരുന്നു.. 😢

  • @krishnamehar8084
    @krishnamehar8084 3 หลายเดือนก่อน +15

    ഷിജുവിന്റെ വീഡിയോ കുറച്ചു കാലമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് ഈ കാലയളവിൽ തന്നെ മോന് നല്ല മാറ്റം ഉണ്ട്. വീട്ടുകാർ അതിനു വേണ്ടി എടുക്കുന്ന എഫേർട്ട് എത്ര എന്ന് അതിൽനിന്നു തന്നെ മനസ്സിലാക്കാം. ഏതെങ്കിലും ഒരു മെഷീൻ താഴെ ഊഞാലിന് അടുത്ത് കൊണ്ടുവച്ചു കൊടുത്തു നോക്കൂ ചിലപ്പോൾ ഭയം മാറി മോൻ തുടർച്ചയായി എക്സർ സൈസ് ചെയ്തേക്കാം. എല്ലാത്തിനും സപ്പോർട്ടുമായി ഷിജുന്റെ കൂടെ നിൽക്കുന്ന ഫാമിലിയേ നമിച്ചിരിക്കുന്നു. സ്നേഹം മാത്രം 💝💝💝💝💝💝💝💝💝💝💝💝

  • @jencybinu703
    @jencybinu703 หลายเดือนก่อน +1

    ഷിജുക്കുട്ടന്റെ കരച്ചിൽ കാണുമ്പോൾ വളരെ സങ്കടം 😢😢

  • @sanooj333
    @sanooj333 3 หลายเดือนก่อน +30

    ചേച്ചി ഒന്നും പറയാൻ ഇല്ല... ഷിജു വിനെ കൊണ്ട് എല്ലാം ചെയ്യിക്കണം.... അപ്പോൾ തന്നെ അവനു നല്ല മാറ്റം വരും..... 🙏🙏🙏🙏... ചേച്ചി പറ്റുമെങ്കിൽ കുറച്ചു വെയ്റ്റ് കുറക്കാൻ നോക്കണം...

  • @tha_nh_ami_nh_a253
    @tha_nh_ami_nh_a253 หลายเดือนก่อน +6

    ലോകത്ത് മാമാ ക്ക് പകരം മാമാ മാത്രം.ഇത്ര നല്ല ബ്രദറിനെ കിട്ടിയ നിങൾ ഭാഗ്യവധിയായ സിസ്റ്റർ ആണ്

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 หลายเดือนก่อน +7

    പടച്ചോനെ ഈ പൊന്നു മോന് നല്ല ബുദ്ധിയും ആരോഗ്യവും കൊടുക്കണേ ❤🤲ആഹാരം കഴിക്കുമ്പോൾ ബിസ്മില്ലാഹ് കൂട്ടാൻ പഠിപ്പിക്കണം അൽഹംദുലില്ലാഹ് ❤❤🤲🤲

  • @sreelekhavs7932
    @sreelekhavs7932 3 หลายเดือนก่อน +21

    അവനു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണേ ❤❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ. കൊല്ലം 🙏🏻

  • @nsvlog9241
    @nsvlog9241 3 หลายเดือนก่อน +104

    എൻറെ പൊന്നു മോനെ നിൻറെ വീഡിയോ എല്ലാം ഞാൻ കാണും ഞാൻ കമൻറ് ഇടാറില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കമൻറ് ഇടണം എന്ന് തോന്നി മോൺ ഗുഡ് ബോയ് മോനാണ് ഇതുപോലൊരു ഫാമിലി ഉള്ളപ്പോൾ മോൻ ഒന്നിനും പേടിക്കേണ്ട ഇനിയും ഇനിയും വലിയ മിടുക്കനായി വരും മാതാപിതാക്കൾക്കും എൻറെ ഹൃദയം നിറഞ്ഞ സലാം മാമ പൊളിയാണ് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും റബ്ബ് തരട്ടെ ആമീൻ

    • @shijasautism
      @shijasautism  3 หลายเดือนก่อน +16

      അലൈക്കും സലാം നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു ആമി ആക്കി തരട്ടെ🤲🏻❤️

    • @rekhaa1574
      @rekhaa1574 2 หลายเดือนก่อน +1

      സത്യം. ഞാനും എല്ലാം കാണും. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നല്ല മോൻ ആണ് 😘😘😘😘

    • @rekhaa1574
      @rekhaa1574 2 หลายเดือนก่อน

      🙏🙏🙏 സൂപ്പർ ആയിട്ട് മോൻ പാടി. സന്തോഷം 🥰🥰🥰

    • @shijiroy8550
      @shijiroy8550 2 หลายเดือนก่อน +3

      എന്തു സുന്ദരനാ ഈ മോൻ😍കണ്ണു തട്ടാതിരിക്കട്ടെ ♥️

    • @jaseenaashraf6636
      @jaseenaashraf6636 2 หลายเดือนก่อน

      😢😢😢😢❤❤❤❤❤🤲

  • @abhilanishad6778
    @abhilanishad6778 3 หลายเดือนก่อน +15

    മോനെ ഇത്രയും കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചല്ലോ.oru Big salute അമ്മക്ക് ❤❤❤

  • @Soulmate____abc
    @Soulmate____abc 2 หลายเดือนก่อน +3

    ഷിജുക്കുട്ടന് പാട്ട് നല്ല ഇഷ്ട്ടമാണ് തോന്നുന്നു ❣️instruments പഠിപ്പിച്ചു നോക്കു 😍❣️

  • @mini-ii9gq
    @mini-ii9gq 3 หลายเดือนก่อน +18

    Shiju കുട്ടൻ ചിരിക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം.. പൊന്ന് മോൻ എല്ലാം മടി ഇല്ലാതെ ചെയ്യുന്നെല്ലോ ❤️❤️❤️❤️സന്തോഷം 😍😍😍

  • @Richoos-sm
    @Richoos-sm 3 หลายเดือนก่อน +102

    നോർമൽ മക്കളെക്കാളും എത്ര നീറ്റ് ആയാണ് ഷിജു ചെയ്യുന്നത് 💕

    • @HumlinsWorld
      @HumlinsWorld 3 หลายเดือนก่อน +4

      Sathyam

  • @the.ikkrooo
    @the.ikkrooo 3 หลายเดือนก่อน +15

    Oru പു ഞ്ചിരിയോടെയല്ലാതെ ee video കണ്ടുതീർക്കാനാവില്ല❤❤.നിങ്ങളുടെ hardwork ethra മാത്രം ഉണ്ട് ഈ പ്രോഗ്രസിന് പിന്നിൽ എന്ന്.നമുക്ക് മനസ്സിലാവും ഹാട്സോഫ് ഉമ്മ ആൻ്റ് മാമ❤❤❤

  • @asna.a.n4045
    @asna.a.n4045 3 หลายเดือนก่อน +31

    മോനു മുകളിൽ വെച്ചതുകൊണ്ട് ആവും പേടി
    എക്സസൈസ് താഴെ ആക്കി കൊടുത്താൽ ചെയ്യുമായിരിക്കും

    • @shijasautism
      @shijasautism  3 หลายเดือนก่อน +17

      നിങ്ങൾ ഷിജു കുട്ടനെ നന്നായി മനസ്സിലാക്കിയിരിക്കുന്നു ഞങ്ങൾക്ക് അതിൽ വളരെ സന്തോഷമുണ്ട് ഞങ്ങളും വിചാരിച്ചു ഇന്നലെ പറഞ്ഞതേയുള്ളൂ മിഷൻ താഴേക്ക് ഇറക്കി വയ്ക്കണം എന്ന് മുന്നൊന്നും ഇവന് പേടിയുമില്ലാതെ ചെയ്തിരുന്നതാണ് ഈ കുറച്ചു മാസങ്ങൾ ആയിട്ടാണ് ഇതുപോലെയുള്ള ഒരു പേടി ടെറസിന്റെ മേലെ പോകുന്നതും കുന്നും ചരിവും ഒക്കെ താങ്ക്യൂ❤

  • @Chekkanmar
    @Chekkanmar 3 หลายเดือนก่อน +31

    മാമേടേം ഉമ്മടേം ഒരേ സ്വരം ❤️❤️❤️❤️

  • @sabiv181
    @sabiv181 2 หลายเดือนก่อน +5

    അള്ളാഹുവേഈ. ഉമ്മയ. യും. ഉപ്പാനെയ്. യും. അനുഗ്രഹിക്കു. റബ്ബ..

  • @JijiManoj-h6t
    @JijiManoj-h6t 3 หลายเดือนก่อน +12

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ഉമ്മാടെയും മാമന്റെയും സപ്പോർട്ട് ആണ് ഷിജു ഇങ്ങനെ ഇരിക്കുന്നത് എത്ര പറഞ്ഞാലും മതിയാവില്ല ഞാനും ആഗ്രഹിച്ചുപോയി ഇങ്ങനെ ഒരു വീട്ടിലെ അംഗമാകണമെന്ന് ചിരി കുട്ടൻ മിടുക്കനാണ് ഇപ്പോഴത്തെ കുട്ടികളൊക്കെ ഷിജുവിനെ കണ്ടു പഠിക്കണം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോസ് ചെയ്യണം അവൻ കരയുമ്പോൾ മാത്രമാണ് ഞങ്ങൾക്ക് സങ്കടം അവൻ ചിരിക്കുമ്പോൾ ഒപ്പം ഞങ്ങളും ചിരിക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മാമൻ ഒരു കോടി പുണ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ ആയുസ്സും ആരോഗ്യവും മാമനും നൽകട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്ക് അച്ഛനും അമ്മയും ആരുമില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എനിക്ക് ഒരുപാട് സന്തോഷമായി❤❤❤❤❤

  • @sakeenawahab7623
    @sakeenawahab7623 3 หลายเดือนก่อน +12

    ഷിജു കരഞ്ഞപ്പോൾ സങ്കടം വന്നു. അവൻ മിടുക്കനാവും. ഇൻശാ അല്ലാഹ് ❤️

  • @neon-gamer150
    @neon-gamer150 3 หลายเดือนก่อน +13

    മോൻ നല്ല മിടുക്കൻ ആണ്. സാധാരണ കുട്ടികൾ ഇതൊന്നും ചെയ്യില്ല. മുഴുവൻ സമയം ഫോണിൽ. എനിക്ക് 2 ആൺമക്കൾ. നമ്മൾ പറയുന്നതൊന്നും അവർ കേൾക്കില്ല

  • @sajinayousuf9846
    @sajinayousuf9846 3 หลายเดือนก่อน +17

    കണ്ടിരിക്കാൻ നല്ല രസമുണ്ട് ഷിജു കുട്ടന്റെ അടുത്ത വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു ലവ് യു മോനെ 🎉🎉🎉

  • @ambilysanthosh2296
    @ambilysanthosh2296 3 หลายเดือนก่อน +4

    മുകളിലത്തെ റൂമിൽ ആയതു കൊണ്ടാവും ഷിജുക്കുട്ടിക്ക് exercise ചെയ്യാൻ പേടി ഉള്ളത് എന്ന് തോന്നുന്നു...

    • @shijasautism
      @shijasautism  3 หลายเดือนก่อน +4

      അതെ ഞങ്ങളും ഇന്നലെ ഇത് സംസാരിച്ചിരുന്നു ഇവന്കുറച്ചു മാസങ്ങളായി ടെറസിന് മേലെ എല്ലാം പോകുന്നത് പേടിക്കുന്നത് ഒന്നു താഴെ ഇറക്കി വയ്ക്കണം താങ്ക്യൂ❤

  • @rajamnair9472
    @rajamnair9472 2 หลายเดือนก่อน +1

    Sijumonte mammanum mummyum orupadu effort chaiyynnu. Daivam anugrahikkatte.

  • @cicilycellena8560
    @cicilycellena8560 3 หลายเดือนก่อน +12

    ഷിജാസ് സൂപ്പറാ മോന് എനിയും ഒരുപാട് മാറ്റങ്ങൾ ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤🙏🙏🙏

  • @resiya2001
    @resiya2001 2 หลายเดือนก่อน +5

    എല്ലാം തികഞ്ഞ കുട്ടികൾ
    ഇത്രയും നല്ലത് പോലെ ചെയ്യത്ത് ഇല്ല ഷിജു കുട്ടൻ
    എത്ര നല്ലവണ്ണം ചെയ്യുന്ന കാര്യമാഷ അല്ലള്ള സുന്ദര കുട്ടൻ ഇനിയും ഇതിലും നല്ല കൂട്ടി ആയി വരും ന തീർച്ച

  • @harifanajeeb9280
    @harifanajeeb9280 3 หลายเดือนก่อน +95

    എനിക് ഉണ്ട് ഒരു അനിയൻ 35 വയസ്സായി കണ്ടാൽ 20 ഒക്കെ thonulluu ❤ .എനിക് അവനെ ജീവനാ അവൻക്ക് എന്നെയും .മുടിവെട്ടാനും നഖം വെട്ടാനും ഒക്കെ എന്നെ സമ്മതിക്കുള്ളൂ.ഓട്ടിസം അല്ല .ജന്മനാ അങ്ങനെ തന്നെ ആണ്.baathruumil sontham പോകും പക്ഷേ വൃത്തിയാക്കാൻ ഒന്നും അറിയില്ല.ചോറും pathiriyokke നമ്മൾ വാരി കൊടുക്കണം ഫ്രൂട്ട്സ് പലഹാരം ഒക്കെ തനിയെ തിന്നും😊 ഭയങ്കര ഭക്ഷണ പ്രിയൻ ആണ്😂.എല്ലാവരെയും വലിയ സ്നേഹ. ഉമ്മ തരും ❤ആരെയും വേദന ഒന്നും ആക്കില്ല .അവനെയും ഒന്നും ചെയ്യില്ല.എൻ്റെ മോളെ വലിയ കാര്യ അവളും ഞാനും എപ്പോഴും കളിപ്പിച്ചും ചിരിപ്പിച്ചും കൊണ്ട് നടത്തും❤ എന്നും അവൻ എൻ്റെ കൂടെ ഉണ്ടാകണം അവനെ ഇതുപോലെ നോക്കാൻ കയിയണം എന്നാണ് എൻ്റെ പ്രാർത്ഥന അല്ലാഹു എല്ലാ മക്കളെയും രോഗങ്ങൾ ഇല്ലാതെ കാക്കട്ടെ .പറയാൻ പോലും അറിയില്ലല്ലോ

    • @basheerkoni3038
      @basheerkoni3038 3 หลายเดือนก่อน +1

      ആമീൻ 🤲

    • @fathimasafwana8732
      @fathimasafwana8732 2 หลายเดือนก่อน

      Ameen

    • @latesttrends2795
      @latesttrends2795 หลายเดือนก่อน

      Food കുറച്ച് fruits &vegitable ധാരാളം kodukkuka വെള്ളം ധാരളം sheelippikkanam

  • @Paathu322
    @Paathu322 3 หลายเดือนก่อน +1

    Exercise cheyyumbo njn kure chirichu😃kallan madiyaanu 😅cheyyippikkanam avane ok nirtharuth

  • @sumizworld9370
    @sumizworld9370 3 หลายเดือนก่อน +8

    Enta mon 4 vayasu und .avanu shiju kuttane othiri ishtama videos okka kanum...video play cheithal sound kettu avan oodi varum shijukuttan shijukuttan ennu paranju. .....🥰enta ammakum ishtam aanu 🥰enikum shijukuttane othiri ishtam aahnu 🥰 god bless you shijukuttan and family ❤️

  • @NisarmpNisar
    @NisarmpNisar 3 หลายเดือนก่อน +31

    Shiju കുട്ടൻ ചിരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷo തോന്നി mashallah ❤❤

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 3 หลายเดือนก่อน +36

    ഷിജു കുട്ടി ഓരോന്ന് ചെയ്യുമ്പോൾ ഉമ്മാന്റേയം മാമന്റേയും സന്തോഷം

  • @Senna-and-ishan
    @Senna-and-ishan 3 หลายเดือนก่อน +2

    നല്ല വീഡിയോ.. ആദ്യമായി കാണുന്നെ.. പക്ഷെ ചാനൽ ന്റെ പേരിൽ ഓട്ടീസം എന്നു വേണ്ടായിരുന്നു..❤❤

  • @sangeethasachidanandan3414
    @sangeethasachidanandan3414 3 หลายเดือนก่อน +35

    ഈ വീഡിയോ കണ്ട് മനസ് നിറഞ്ഞു.നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടം 🥰🥰🥰

  • @neshwa2528
    @neshwa2528 3 หลายเดือนก่อน +9

    Ummakum,മാമക്കും സ്വർഗത്തിൻ്റെ വാതിൽ തുറന്നു തരും അല്ലാഹു

    • @ig_nitch3560
      @ig_nitch3560 2 หลายเดือนก่อน

      If there's god
      This kid wouldn't have autism

  • @jamsheenasainudheen4236
    @jamsheenasainudheen4236 3 หลายเดือนก่อน +28

    അല്ലാഹുവേ ഷിജുക്കുട്ടന്റെ എല്ലാ പ്രയാസങ്ങളും മാറ്റി പൂർണ ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ 🤲🤲🤲

  • @Ayramujeeb1234
    @Ayramujeeb1234 3 หลายเดือนก่อน +2

    എന്റെ മോൾക്ക് ഒന്നര വയസ്സ് ആയി അവളെ ഷിജി കുട്ടന്റെ വീഡിയോസ് നന്നായി കാണും അവൾ നിങ്ങളുടെ വീഡിയോസ് കാണാൻ വേണ്ടി ജിജു കുത്ത ( ഷിജു കുട്ടന്റെ വീഡിയോ പറയുന്നതാണ് )

  • @stellapaulose2143
    @stellapaulose2143 3 หลายเดือนก่อน +18

    മോന് സന്തോഷം വരുമ്പോൾ ആണോ പാട്ടു പാടുന്നതും തലയാട്ടുന്നതും? മോനെ ഒത്തിരി ഇഷ്ടം❤

    • @shijasautism
      @shijasautism  3 หลายเดือนก่อน +14

      അതെ ഷിജു കുട്ടന് സന്തോഷം വരുമ്പോൾ അവൻ തലയാട്ടിക്കൊണ്ടിരിക്കും മൂളിപ്പാട്ടും പാടും ❤

    • @abdulsalam56
      @abdulsalam56 3 หลายเดือนก่อน +1

      ❤❤

    • @meharunisa1331
      @meharunisa1331 3 หลายเดือนก่อน

      ഷിജുക്കുട്ടാ

  • @shahidharasheed4229
    @shahidharasheed4229 2 หลายเดือนก่อน +2

    ഷിജു കുട്ടൻ സൂപ്പർ അല്ലെ 😍😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👍🏻 ഒരുപാട് ഇഷ്ടമാണ് ഷിജു കുട്ടനെ 😘😘😘😘😘😘 ആ ഉമ്മക്കും പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ ഈ മോനെ പൊന്നുപോലെ നോക്കാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @pushpakumarik49
    @pushpakumarik49 3 หลายเดือนก่อน +10

    ഷിജു കുട്ടൻ മിടുക്കൻ ആവും ഉമ്മയും മാമയും കൂടെ ഫുൾ സപ്പോർട്ട് ചെയ്യുന്നതു കാണുബോൾ ഒത്തിരി ഇഷ്ടം ❤❤❤

  • @sweethoneymanna5645
    @sweethoneymanna5645 2 หลายเดือนก่อน +3

    Excercise ചെയ്യുമ്പോൾ ഹെഡ്ഫോൺ വയ്ക്കാതിരിക്കുകയാണ് നല്ലത്, ഷിജു മോൻ ആ ഹെഡ് ഫോണിൽ കൂടെ കേൾക്കുന്നത് എന്തോ ഇഷ്ടപ്പെടുന്നില്ല, അതാണ് ഹെഡ്ഫോൺ മാറ്റാൻ ശ്രമിക്കുന്നത്, മാമനും അമ്മയും പറയുന്നത് ഹെഡ്ഫോൺ വെച്ചതിനാൽ കേൾക്കാനും പറ്റുന്നില്ല, ഷിജു കുട്ടന്. മറ്റ് സമയങ്ങളിൽ വെറുതെയിരിക്കുമ്പോൾ പാട്ട് വെക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ പേരൻസിനെ ശ്രദ്ധിക്കാൻ പറ്റില്ല😍 ഗോഡ് ബ്ലെസ് യു 🙏

  • @fouziyabanu1430
    @fouziyabanu1430 3 หลายเดือนก่อน +4

    Yethra vyasund shiju kuttan❤

  • @seleenahussain3195
    @seleenahussain3195 2 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും. പറഞ്ഞൂടെ എഴുനേൽക്കുമ്പോൾ തന്നെ.😮
    Good morning പറയുന്നതിനേക്കാൾ നല്ലത് അതല്ലേ. നിനക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാകട്ടെ എന്നാണ്

  • @Paru-zjl
    @Paru-zjl 3 หลายเดือนก่อน +54

    ഇങ്ങനെയൊരു മാമനെ കിട്ടിയ ഷിജു കുട്ടൻ ഭാഗ്യവാനാണ്

  • @shafnact7779
    @shafnact7779 2 หลายเดือนก่อน +3

    ഒരു വ്ലോഗും ഞാൻ കാണാറില്ല പക്ഷെ ഈ വീഡിയോ അറിയാതിരുന്നു മുഴുവനും കണ്ടുപോയി. കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം 👍

  • @PinkAngelofgod916
    @PinkAngelofgod916 3 หลายเดือนก่อน +4

    Ennum ente muthinte day my life ettalum njangal kaanum ente ponnuvine ethra neram venamwngilum kandodirikam

  • @krnair454
    @krnair454 3 หลายเดือนก่อน +1

    Shijumonu ellam smell cheyth nokkanam😊 safe anenkil mathrame enthum cheyyu

  • @rinshana984
    @rinshana984 3 หลายเดือนก่อน +46

    നല്ല രസമുണ്ട് ഷിജുന്റെ day in life കാണാൻ ❤❤

  • @majeedpurathattu7490
    @majeedpurathattu7490 3 หลายเดือนก่อน +8

    😊അൽഹംദുലില്ലാഹ്
    ഷിജുക്കുട്ടൻ നല്ല പ്രഗ്റ്റീ സ് കൊടുക്കുന്നു അള്ളാഹു അവനു എല്ലാം കസിവുകളും കൊടുക്കട്ടെ അവന്റെ ഉമ്മയും മാമന്നും ഒരു പാട് കഷ്ടപ്പെടുന്നത് കണ്ടു അവർക്കു നല്ല ആരോഗ്യം ആയസും കൊടുക്കട്ടെ ഷിജുക്കുട്ടനും വേഗം എല്ലാം ചെയ്യാനുള്ള കഴിവും അള്ളാഹു കൊടുക്കട്ടെ 🤲🏼

  • @HamdnaHahd
    @HamdnaHahd 3 หลายเดือนก่อน +4

    നിങ്ങളെ വീട് എവിടെയാ കാണാൻ ആഗ്രഹം und

    • @Shijas-Autism
      @Shijas-Autism 3 หลายเดือนก่อน

      പാലക്കാട് മേഴ്സി കോളേജിന് സമീപം കള്ളിക്കാട് മുസ്ലിം പള്ളി ഇതിന് ഓപ്പോസിറ്റ് അയോധ്യ നഗർ അതിന് തൊട്ട് തന്നെയാണ് നക്ഷത്ര നഗർ അവിടെയാണ് താമസം 🌹🌹

  • @lissykunjumon1556
    @lissykunjumon1556 2 หลายเดือนก่อน +2

    മിടുക്കൻ...... Shiju വിനു സംസാരിക്കാൻ ഉള്ള കഴിവ് ഉണ്ടാകും... തീർച്ചയായും.....ay God bless him....

  • @childrenzzvibe
    @childrenzzvibe 3 หลายเดือนก่อน +7

    ഷിജു കുട്ടൻ കരഞ്ഞപ്പോൾ വിഷമം തോന്നി❤

  • @abeeds4783
    @abeeds4783 3 หลายเดือนก่อน +4

    Sadharana kuttikal cheyyunathilum karyangal shijas cheyunund ..masha Allah
    Shijas monodoppam ningalude kudumbathinum allahu swargam tharatte.. ameen🙂🙂

  • @happy92941
    @happy92941 3 หลายเดือนก่อน +4

    oru cherya suggestion aanu ravile veyamam cheythitt aaharam koduku ahaaram kazhichit cheyumbo cheyyan madiyundaavum sheenavum undaavum.. and nalla kudivellavum...

  • @MushthaqAni
    @MushthaqAni 2 หลายเดือนก่อน +2

    EE ponnumonu eppozhum padachavante kaavalundakum,Athurappanu, EE Snehanidhiyaaya maamaakkum.Athupole ellavarkkum.Njanum prarthikkum eppozhum, insha'Allah

  • @IrfanPo-gf6mi
    @IrfanPo-gf6mi 2 หลายเดือนก่อน +4

    അല്ലാഹുവേ മോനു ആരോഗ്യം ദിർ ഗായു സ് കൊടുക്കട്ടെ

  • @mahithamanikuttan3823
    @mahithamanikuttan3823 3 หลายเดือนก่อน +1

    Ini idakkidak Shiju kuttante Day In My Idane maamaa....❤❤❤
    Shiju kutti superaaaa❤❤❤❤❤

  • @Users790
    @Users790 3 หลายเดือนก่อน +8

    ഉമ്മ,മാമ ഷിജു കുട്ടാ എന്നും സ്നേഹം മാത്രം.പ്രാർത്ഥനയിൽ ഓർക്കുന്നു.🎉❤

  • @seenashailesh8400
    @seenashailesh8400 2 หลายเดือนก่อน +3

    ഷിജുക്കുട്ടൻ എക്സസൈസ് ചെയുന്നത് സൂപ്പർ നല്ല മോൻ ചക്കര നല്ല ഭാഗ്യം ചെയ്ത് കുട്ടിയാണ് നല്ല care kittununde ❤❤

  • @MyLifeMyAchievements
    @MyLifeMyAchievements 3 หลายเดือนก่อน +9

    Ithu polthay oru montay umma aanu.ithay polay file okhay aakeetundu.oral exercise um nadakunundu.ee video bhyangra oru motivation aanu enikku ❤❤❤❤

  • @hananhana5298
    @hananhana5298 3 หลายเดือนก่อน +3

    ഉമ്മയും മാമയും ആണ് ഷിജുക്കുട്ടനെ ഈ നിലയിൽ എത്തിച്ചത്.... ഒരുപാട് സന്തോഷം തോന്നി.... ഇനിയും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാൻ റബ്ബ് വിധിയേകട്ടെ ❤️🥰

  • @sherin766
    @sherin766 3 หลายเดือนก่อน +16

    പാവം മോൻ... ഇത്തരം കുട്ടികളെ നോക്കുന്നത് അത്ര എളുപ്പമല്ല... പക്ഷെ ഇത്രേം മനോഹരമായി നിങ്ങൾ അവനെ നോക്കുന്നത് അഭിനന്ദിക്കേണ്ട കാര്യം തന്നെ ❤️❤️

  • @minimv9343
    @minimv9343 2 หลายเดือนก่อน +1

    ഷിജു കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഈ പരിശ്രമത്തിനുള്ള നല്ല റിസൾട്ട് ഉണ്ടാവും ഷിജു കുട്ടൻ ഇഷ്ടപ്പെടുന്ന ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് ഷിജുവിനെ പോലെ ഉള്ള കുട്ടികൾക്കെല്ലാം അവരുടെ മാതാപിതാക്കളും എല്ലാം ഇതുപോലെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അവരിൽ എല്ലാം നല്ല മാറ്റം ഉണ്ടാകും ബിജുവിന്റെ ഫാമിലിയും പ്രത്യേകിച്ചും മാമാക്കും ഒരുപാട് അഭിനന്ദനങ്ങൾ ഞാനീമോൻ ഒരുപാട് സ്നേഹിച്ചു പോയി മോൻ എന്നും ആരോഗ്യവാനും നല്ല ബുദ്ധിമാനായ കുട്ടിയായിരിക്കട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു പൊന്നു മോന്റെ വീഡിയോ കാണുന്നത് ഒരുപാട് സ്നേഹത്തോടെയാണ് ♥️♥️♥️♥️♥️🫂🫂🫂🫂🫂

  • @PinkAngelofgod916
    @PinkAngelofgod916 3 หลายเดือนก่อน +6

    Ee ummachikuttyayum mamaneyum ennum katholane njangaludai ponnuvine nokkandathanu.... Ningalai daivam angrahikkate... Enthu nannai aanu ente chakkarai nokkunathu

  • @sefeeramuthu1752
    @sefeeramuthu1752 3 หลายเดือนก่อน +1

    നല്ല മാറ്റം ഉണ്ടായിട്ടുണ്ട് സൂപ്പർ

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr 3 หลายเดือนก่อน +4

    ഇനിയും ഇതുപോലെ ആണെങ്കിൽ ഷിജുവിന് നല്ല ഒരു മാറ്റം ഉണ്ടാകും. അത് കാണാൻ ആഗ്രഹമുണ്ട്. മാമ ഫുൾ സപ്പോർട്ടാണ്. എന്ത് ഭംഗിയാ മോനെ കാണാൻ. മാഷാ അല്ലാഹ്❤️❤️❤️❤️

  • @aditi8823
    @aditi8823 3 หลายเดือนก่อน +1

    Orupad orupaad ishtamaayiii😘😘😘 santhosham kondo snkdm kondoo okk kannu nirayuvaarunnu.
    Shiju kuttan ithrem midukkan aayathu mamantem ammedem pappedem vavedem okk effort kondaa. Njangalum koode undavum. Iniyum shijunte oroo life momentsum njangale kanikkane. Cooking mathram aavallee... Day in my life iniyum kanikkanee. Love u shiju kuttaa😘😘e

  • @honeyalias844
    @honeyalias844 3 หลายเดือนก่อน +4

    ഷിജുമോനെ അവിടെ മഴയുണ്ടോ ഇവിടെ ഭയങ്കര മഴയാ മുത്തേ ❤❤❤

    • @shijasautism
      @shijasautism  3 หลายเดือนก่อน

      ഞങ്ങളുടെ നാട്ടിൽ മഴയുണ്ട്❤️

  • @aneeshani6463
    @aneeshani6463 2 หลายเดือนก่อน +2

    ഷിജു കുട്ടനും ഫാമിലി ക്കും, ആയുരാരോഗ്യ വും ദിർഹയുസ്സും ഈശ്വര ൻ നൽകട്ടെ. കബീർ ഇക്ക ക്ക്‌ സർവ്വ ഐശ്വര്യo ദൈവം തരട്ടെ ഞാനും പ്രാത്ഥിക്കാം അങ്ങക്ക് വേണ്ടി 🙏🙏

  • @AamiameeAami
    @AamiameeAami 3 หลายเดือนก่อน +4

    Masha allah ഷിജുമോനെ പോലോത്ത ഒരു മോൻ എന്റെ വീട്ടിന്റെ അപ്പുറത് ഉണ്ട് പക്ഷെ ആ കുട്ടി എപ്പോഴും ഒരു മൂലയിൽ irikkunnundaakum😢😢😢
    ഷിജുമോന്റെ ഉമ്മക്കും മാമാക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ മോനെ എത്ര ഭംങ്ങിയില്ല എല്ലാം പഠിപ്പിക്കുന്നത് ❤❤❤❤❤

  • @minibabu6198
    @minibabu6198 3 หลายเดือนก่อน +2

    ഷിജുക്കുട്ടനേയും മാമനെയും നേരിൽ കാണാൻ ആഗ്രഹമുണ്ട് ❤️

  • @UshaKumari-zp8em
    @UshaKumari-zp8em 3 หลายเดือนก่อน +22

    വളരെ നല്ല മോൻ... ഷിജു മോനു എല്ലാ നന്മകളും നേരുന്നു... നിങ്ങൾ കൊടുക്കുന്ന സ്നേഹവും, പരിചരണവുമാണ് ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ആവശ്യം... സാധാരണകുട്ടികളെ പോലെ തന്നെ ഷിജു മോനും മാറ്റമുണ്ടാകട്ടെ.... ട്രെയിനിങ് കൊടുക്കുന്നത് കൊണ്ടാണ് സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഷിജുവിനെ പ്രാപ്തനാക്കിയത്.. അതിൽ അമ്മയുടെയും, അച്ഛന്റെയും, പ്രിയപ്പെട്ട മാമയുടെയും, കുഞ്ഞനുജത്തിയുടെയും സഹായ സഹകരണം ഒന്നുകൊണ്ടു തന്നെയാണ്... ഷിജു മോൻ മിടുക്കനാണ്... കത്തികൊണ്ട് അരിയുമ്പോൾ എനിക്ക് പേടിയാകുന്നു... കൈ മുറിയാതെ ശ്രദ്ധിക്കണേ....

  • @littlebee4642
    @littlebee4642 3 หลายเดือนก่อน +2

    മാഷാ അല്ലാഹ് 🥰ഷിജു കുട്ടൻ ന്റെ ഓരോ വീഡിയോ സും വെയിറ്റ് ചെയ്ത് ഞങൾ കാണും.... ഞങ്ങളുടെ ചക്കര കുട്ടിയ അവൻ 🥰🥰👍🏻

  • @HamdnaHahd
    @HamdnaHahd 3 หลายเดือนก่อน +10

    എപ്പോഴും വീഡിയോസ് idanam