Alayum Kaattin Hridayam | 1080p | Valsalyam | Mammootty | Geetha | Siddique | Kaviyoor Ponnamma

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น •

  • @martinjohn9138
    @martinjohn9138 4 ปีที่แล้ว +286

    അനിയത്തിക്കുള്ള ഡ്രസ്സും വാങ്ങി തിരിച്ചു വരുമ്പോ എല്ലാവരും കൂടി സ്ഥലം ഭാഗം വെക്കുന്നതിന്റെ പറ്റി സംസാരിക്കുന്ന ആ സീനിൽ മമ്മുക്ക കരയിപ്പിച്ചു കളഞ്ഞു

  • @nikhithakk4999
    @nikhithakk4999 3 ปีที่แล้ว +221

    ഈ മനുഷ്യന്റെ തൊണ്ട ഇടറിയ മലയാളികൾക്ക് വേദനിക്കും... നമ്മളൊക്കെ കണ്ട ഒരു നാട്ടിൻപുറത്തെ അച്ഛനോ ഏട്ടനോ മകനോ ഒക്കെ ആയി മാറി അയാൾ... മേലെടത്ത് രാഘവൻ നായർ ❤️

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว +1

      Shariya❤️❤️❤️

    • @kamalprem511
      @kamalprem511 ปีที่แล้ว +1

      മമ്മൂട്ടി 😘

    • @venugopal.n.r.nair.5808
      @venugopal.n.r.nair.5808 5 หลายเดือนก่อน

      പക്ഷെ... ഇവൻ്റെ ഉള്ളിൽ 'വർഗ്ഗ ബോധം ഉണ്ടെന്ന് മനസി ലാക്കുവാൻ താമസിച്ചു

    • @crazyboy-ye3po
      @crazyboy-ye3po 3 หลายเดือนก่อน

      സത്യം. മമ്മൂട്ടി ❤️❤️❤️

  • @viswamenon4848
    @viswamenon4848 4 ปีที่แล้ว +413

    തറവാട് ഭാഗം വെച്ച് ഞാൻ ഇത് പോലെ ഒരു നിൽപ്പുണ്ടായിരുന്നു. ആര് വായിച്ചാലും അന്ന് ഇത് പോലെ ഞാനും മണ്ണ് തൊട്ട് നോക്കി. മമ്മുക്ക ഹോ ഒരു രക്ഷയും ഇല്ല. ഗീതയുടെ അഭിനയവും എടുത്ത് പറയേണ്ടതാണ്.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +2

      😊😊😊😊😊😊😊

    • @sajikumar1565
      @sajikumar1565 4 ปีที่แล้ว +8

      @@mohammadkrishnanmohammad7105 സ്വന്തം മക്കൾ നമ്മളോട് ഇത് ചെയ്യുമ്പോൾ ഉള്ള ഒരു വേദന അത് സഹിക്കാൻ പറ്റുമോ

    • @sajikumar1565
      @sajikumar1565 4 ปีที่แล้ว +8

      വിഷമം എനിക്ക് അറിയാം സുഹൃത്തേ

    • @bibinraj5305
      @bibinraj5305 2 ปีที่แล้ว +2

      geetha super

    • @amithaarjun3772
      @amithaarjun3772 2 ปีที่แล้ว

      Aaa

  • @pothensentertainment9075
    @pothensentertainment9075 2 ปีที่แล้ว +317

    ഓർമ്മയുടെ ഭാരം പേറി എത്രയെത്ര മേലേടത്ത് രാഘവൻ നായർ നമുക്കിടയിലും ജീവിക്കുന്നുണ്ട് 😔. one of the best malayalam movie 👏

    • @Saadsaad-lw7fi
      @Saadsaad-lw7fi 2 ปีที่แล้ว +4

      Sathyam .. mammookka uyir

    • @maneeshsebastian8479
      @maneeshsebastian8479 2 ปีที่แล้ว +3

      Correct my brother

    • @nimishalatheesh8821
      @nimishalatheesh8821 2 ปีที่แล้ว +5

      Ente achan

    • @pothensentertainment9075
      @pothensentertainment9075 ปีที่แล้ว +5

      @@nimishalatheesh8821 എന്റെ അച്ഛനും...അദ്ദേഹത്തിന്റെ കഥയാണ് ഈ സിനിമ എന്നും പറഞ്ഞു എത്ര വട്ടം കണ്ടെന്ന് നിശ്ചയമില്ല😔

    • @rajeevpjohn
      @rajeevpjohn ปีที่แล้ว +1

      ഉണ്ട്

  • @akshay5672
    @akshay5672 4 ปีที่แล้ว +1600

    മേലെടത്ത് രാഘവൻ നായർ.. മമ്മൂട്ടിയുടെ കരുത്തുറ്റ കഥാപാത്രം.. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ...

  • @philipk2374
    @philipk2374 3 ปีที่แล้ว +140

    ഹൃദയം കൊണ്ട് അഭിനയിച്ചു മമ്മൂക്കയും ഹൃദയത്തിൽ നിന്നും പാടി ദാസേട്ടനും..

  • @midhunBaburaj369
    @midhunBaburaj369 3 ปีที่แล้ว +288

    ഇല്ലമ്മേ ഇല്ല എന്റെലൊരു കണക്കുല്ല ന്റെ അധ്വാനത്തിന് കണക്കില്ല ന്റെ ജീവിതത്തിന് കണക്കില്ല പക്ഷേ ന്റെ മക്കളെ ഞാൻ തന്ന സ്നേഹത്തിന് കണക്കുണ്ട് ന്റെലല്ല ഈശ്വരന്റെൽ അത് മനസ്സിലാക്കാൻ നിങ്ങളെ ഈ പഠിപ്പൊന്നും പോര.. മേലേടത്ത് രാഘവൻ നായർ മമ്മൂക്ക ❤ Haneef ക്കാ ❤

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +645

    *In Every House there is a Vaalsalyam* *Mammootty* ❣️❤
    സത്യമാണ്.... ചില വീട്ടിലൊക്കെ വാത്സല്യത്തിലെ മമ്മൂക്കയെ പോലെ ഒരാൾ ഉണ്ടാവും ❣️❤
    വാത്സല്യം അതൊരു epic മൂവി ആണ് ❣️❤
    മമ്മൂക്ക ❤❣️ ഗീത ❣️❤
    ഹനീഫിക്ക ❣️❤

    • @shafeerupshafeerup1017
      @shafeerupshafeerup1017 3 ปีที่แล้ว +5

      Njanle tharavattil inte uppak

    • @shinemattapilly9996
      @shinemattapilly9996 3 ปีที่แล้ว +9

      ഉണ്ട് എന്റെ ഏട്ടൻ

    • @bhasivelayudan37
      @bhasivelayudan37 3 ปีที่แล้ว +3

      കറ്റക്ട.ഈ.റോളാണ്.എന്റെ.വീട്ടിലെയും.എന്റെ.

    • @sologamer4887
      @sologamer4887 3 ปีที่แล้ว +7

      അച്ഛൻ 😢

    • @jagensvlog3851
      @jagensvlog3851 2 ปีที่แล้ว +4

      ന്റെ അച്ഛൻ 😓

  • @rajilaanasanas2312
    @rajilaanasanas2312 2 ปีที่แล้ว +967

    പാട്ട് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്. ആ അതൊക്കെ ഒരു കാലം. ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം. അല്ലെ 😢 സമ്മതിക്കുന്നവര്‍ ഉണ്ടോ

    • @subikumarg6423
      @subikumarg6423 ปีที่แล้ว +11

      കാലം ചത്തിട്ട്ടില്ല
      അതാണ് സുഖം

    • @shafeeqazeez546
      @shafeeqazeez546 ปีที่แล้ว +13

      സമ്മതിക്കാതെ വഴി ഇല്ല

    • @anurajsharmasharma9064
      @anurajsharmasharma9064 ปีที่แล้ว +3

      ഞാൻ ഉണ്ട്

    • @Himanshu.1254
      @Himanshu.1254 ปีที่แล้ว +2

      Athe☺️

    • @prasadp8336
      @prasadp8336 ปีที่แล้ว +1

      👍

  • @JijoElanthoor
    @JijoElanthoor 3 ปีที่แล้ว +127

    100അല്ല 1000പ്രാവശ്യം കേട്ടാലും മടുക്കില്ല അത്രയും നല്ല ഒരു പാട്ട് ആണ് കണ്ണ് നിറയും അറിയാതെ 😪

  • @vimeshvijayan
    @vimeshvijayan 3 ปีที่แล้ว +133

    പാട്ട് കേട്ട് കരച്ചിൽ വരുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന് . മമ്മൂക്ക ദാസേട്ടൻ ♥️

  • @vjapachean8080
    @vjapachean8080 4 ปีที่แล้ว +627

    ഇക്കയുടെ അഭിനയജീവിതത്തിലെ മികച്ച സിനിമയിൽ ഒന്ന് വാത്സല്യം 😊🙏..
    മികച്ച ഒരു സോങ് അതിലെ.. 😊🙏

  • @sureshnandanam8371
    @sureshnandanam8371 4 ปีที่แล้ว +243

    മലയാള കുടുംബ സിനിമകൾ എടുത്ത് നോക്കിയാൽ ആദ്യം നിൽക്കുന്ന മൂവി വാത്സല്യം ❤️❤️

  • @xzy1155
    @xzy1155 4 ปีที่แล้ว +756

    ഇനി ഇത് പോലെ ഒന്ന് വരില്ലെന്ന് 100 ശതമാനം ഉറപ്പിച്ച് പറയാൻ പറ്റുന്ന സിനിമ 😭

    • @Rahul80744
      @Rahul80744 2 ปีที่แล้ว +2

      Yes

    • @dibujohn5527
      @dibujohn5527 2 ปีที่แล้ว +1

      .yes.your.are.correct.

    • @bibinbenny4352
      @bibinbenny4352 2 ปีที่แล้ว +1

      Correct

    • @aazzinindi
      @aazzinindi 2 ปีที่แล้ว +2

      Haneefka not anymore this world 😭😱

    • @sreekanths7734
      @sreekanths7734 2 ปีที่แล้ว +1

      ലൈക്‌ ചെങ്കോൽ

  • @nafseer9538
    @nafseer9538 4 ปีที่แล้ว +219

    മേലേടത്തു രാഘവൻ നായർ ആയി മമ്മൂട്ടി അല്ലാതെ വേറെ ഒരാളെ സങ്കല്പിക്കാൻ പോലും കഴിയില്ല... അത്രമേൽ മനോഹരമാക്കിയിരുന്നു മമ്മൂട്ടി ഈ വേഷം...
    ഈ സിനിമ ഒരുപാട് പാഠങ്ങൾ നമുക്ക് നൽകുന്നു...
    ഗീതയ്ക്ക് കിട്ടിയ ഏറ്റവും മികച്ച വേഷം.... കൊച്ചിൻ ഹനീഫയുടെ യഥാർത്ഥ കഴിവ് ഈ ഒരു സിനിമയിൽ നിന്ന് മനസിലാക്കാം...

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +482

    എന്നാ ഒരു സിനിമയാ ഇത് എത്ര വട്ടം കണ്ടാലും ഇക്കയുടെ അഭിനയം കണ്ട്
    കരയാതിരുന്നൂട്ടുണ്ടാവില്ല അത്ര പെർഫെക്ട് ആക്ടിങ് 🔥. ഹനീഫയ്ക്കയുടെ ബ്രില്ലിയൻറ് മൂവി ഇതൊക്കെ ആണ് direction 👌. ഈ സോങ്ങിൽ അവർ ഇറങ്ങി വരുമ്പോൾ ഒരു ഓല പട്ട വീഴുന്ന സീൻ ഇണ്ട് uff 👌. ഇതിൽ അഭിനയിച്ച എല്ലാവരും മികച്ച പെർഫോമൻസ് തന്നെയാണ് ഗീത ചേച്ചി 👌സിദ്ധിക്ക് ഇക്ക, ബിന്ദു ചേച്ചി, പണ്ടത്തെ nadikalil എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടി സുനിത ചേച്ചി 🤩, കവിയൂർ പൊന്നമ്മ ചേച്ചി, ജനാർദ്ദനൻ സർ എല്ലാവരും 👌👌. ഇത്രയും മികച്ച മൂവി മലയാളത്തിനു സമ്മാനിച്ച ഹനീഫയ്ക്കക്കയും, ലോഹി സാറിനും pranamam ❤️.

    • @swarajkrishna8045
      @swarajkrishna8045 4 ปีที่แล้ว +5

      👍😊

    • @jkn3443
      @jkn3443 4 ปีที่แล้ว +13

      മമ്മൂക്ക എന്ന മഹാനടനും ലോഹിതദാസ് എന്ന കഥകളുടെ തമ്പുരാനും ഒപ്പം SP Venkatesh musicൻറെ brilliance also... പല scenesലും SPV BGM elevates the scenes to a totally different level......

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +7

      @@jkn3443 അതെ സത്യം SP സർ 💜

    • @shameershaaz347
      @shameershaaz347 4 ปีที่แล้ว +4

      Haneefkka ♥️

    • @josepaultp3560
      @josepaultp3560 4 ปีที่แล้ว +12

      Dont miss Abubakkarikka, kunjamama

  • @unnikannanvp8405
    @unnikannanvp8405 3 ปีที่แล้ว +58

    ഈ ഗാനം എന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനം. എത്ര പ്രാവിശ്യം കേട്ടെന്ന് അറിയില്ല. എപ്പോൾ കേട്ടാലും കണ്ണ് നനയും. അത്രക്കും ഹൃദയ സ്പർശിയാണ് എനിക്ക്...

    • @sheeja.b
      @sheeja.b 2 ปีที่แล้ว

      Njaan karanjukondaanu ee paatt kelkkunnarhu😭😭😭

  • @spectator616
    @spectator616 3 ปีที่แล้ว +85

    മലയാളത്തിന്റെ പുണ്യമായ ഈ വാത്സല്യത്തിന് ഇന്ന് 28 വയസ്സ് തികഞ്ഞു❤
    കാലഘട്ടത്തിന്റെ ശേഷിപ്പായ വാത്സല്യം❤

  • @dewdrops1774
    @dewdrops1774 3 ปีที่แล้ว +75

    കുടുംബം എന്താണെന്നും എങ്ങനെ ആവണം എന്നും കാണിച്ചു തന്ന എവർഗ്രീൻ സിനിമ.. ഇക്കയുടെ മറ്റൊരു മാസ്‌മര പ്രകടനം.. കൊച്ചിൻ ഹനീഫ hatsoff ❤

  • @akhilkrishna7117
    @akhilkrishna7117 4 ปีที่แล้ว +295

    അഭിനയം അല്ല ജീവിതം ആണ് ഇ പാട്ടിൽ മാത്രമല്ല സിനിമയിലും കണ്ടത്. പിന്നെ എത്ര കുടുംബം സിനിമകൾ വന്നിട്ടും ഇതിന്റെ 7 അയലത്തെത്താൻ കഴിഞ്ഞിട്ടില്ല 90's അഹങ്കാരം

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 4 ปีที่แล้ว +5

      രാപ്പകൽ

    • @akhilkrishna7117
      @akhilkrishna7117 4 ปีที่แล้ว +11

      @@asarjarealorganicfarmingte6644 ഇതിന്റെ ഒപ്പം എത്തില്ല

    • @jayeshsasisasi9737
      @jayeshsasisasi9737 4 ปีที่แล้ว +5

      അമരം

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 4 ปีที่แล้ว +2

      രാപ്പകലിന്റെ അടുത്തെത്താൻ വാത്സല്യത്തിന് സാധിച്ചില്ല

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 3 ปีที่แล้ว +15

      @@jayeshsasisasi9737 താങ്കൾ എന്താ ഇ പറയുന്നത്..രാപകലിനെ വാൽസവൃവുമായി കംപയർ ചെയ്യരുത്..വാൽസലൃത്തിന്റെ ഏഴയലത്ത് വരില്ല.. രാപകൽ..കരയിപിച്ച film

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +331

    പേര് പോലേ വാഝല്യം തുളുമ്പുന്ന ഒരു ചിത്രം.👌മേലേടത്ത് രാഘവൻ നായർ ആയി ഇക്ക ജീവിച്ച് കാട്ടി.ഹനിഫിക്ക നമുക്ക് സമ്മാനിച്ച പവിഴ കല്ലാണ് ഈ ചിത്രം.😍👌👌😍ഒരു പിടി കണ്ണീർ പൊളിക്കാതെ ഈ ചിത്രം കണ്ടു തീർക്കാൻ കഴിയില്ല.😭😭😭

  • @പ്രകാശംപരക്കട്ടെ
    @പ്രകാശംപരക്കട്ടെ 4 ปีที่แล้ว +150

    ഏട്ടൻ ഇല്ലാതെ പോയി ഇങ്ങനെ ഒരു ഏട്ടന്റെ വാല്സല്യത്തിന് വേണ്ടി ഏറെ കൊതിച്ചിരുന്നു 🥰🥰🥰

    • @alphonsmaria8853
      @alphonsmaria8853 3 ปีที่แล้ว +8

      Athokkae oru bhagyama.... Pakshae.. Ellarkum kettanonnella.....

    • @nafseernachu7664
      @nafseernachu7664 2 ปีที่แล้ว

      എനിക്ക് പെങ്ങൾ ഇല്ല പക്ഷെ എനിക്ക് മൂന്നു പെൺ മക്കൾ

    • @bibinraj5305
      @bibinraj5305 2 ปีที่แล้ว

      yes

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +162

    മമ്മൂക്കയുടെ പിറന്നാളായതുകൊണ്ട് ഇന്നലെ കണ്ടതെയുള്ളു ഈ ചിത്രം....... അവസാനനിമിഷം സിനിമ തീരല്ലേ എന്നാശിച്ചുപോകും.... ഒരു missing ഫീലാണ് 👌♥️♥️
    Superb song♥️♥️♥️🎵🎶

  • @yoonuskt1077
    @yoonuskt1077 2 ปีที่แล้ว +26

    ഇതു പോലെ ഇത്രയും ശക്തി ഉള്ള ഒരു മലയാള കുടുംബ സിനിമ ... എല്ലാ തറവാട്ടിലും ഉണ്ടാകുന്ന കഥ..അനുഭവം ഗുരു.,,

  • @rajamohammed9534
    @rajamohammed9534 4 ปีที่แล้ว +111

    Climax scene അവൻ വന്നൂലോ പാവം ദാവാഭിനയത്തിൻ്റെ മാസ്റ്റർ ക്ലാസ് എന്താല്ലേ വല്ലാത്ത ഒരു സീൻ

  • @sanoopthomas7164
    @sanoopthomas7164 3 ปีที่แล้ว +104

    എന്ത് ഒരു സിനിമ, എന്ത് ഒരു അഭിനയം, എന്ത് ഒരു പാട്ട് ..😘😘👍❤️❤️

    • @kamalprem511
      @kamalprem511 ปีที่แล้ว +1

      വരികൾ 😐👌🏽.. പിടയുന്ന feel ആണ്... കൈതപ്രം sir amazing legend...
      അലഞ്ഞു തിരിഞ്ഞ് കാറ്റിന്റെ ഹൃദയം അരയാൽ കൊമ്പിൽ ഇരുന്നു തേങ്ങി...😮😮... അമ്മാതിരി heavy haunting ലൈൻസ് ഒക്കെ 👌🏽. എന്തൊരു haunting ലൈൻസ്.... 🙏🏻🙏🏻🙏🏻
      SPV Sir music ഒന്നും പറയാനില്ല... Massive effect created 👌🏽..
      Das Sir 😘..

  • @venulaksh6999
    @venulaksh6999 2 ปีที่แล้ว +21

    ഇത് ഒരു കാലഘട്ടത്തിന്റെ ചിത്രമാണ്. ഇന്നത്തെ കുട്ടികൾക്ക് ഇതിലെ രംഗങ്ങൾ "ഇത്തിരി over" ആയും "തള്ളായും" "foolish sentiments" ആയും ഒക്കെ തോന്നിയാൽ അത്‌ ഇന്നത്തെ കാലഘട്ടം മറന്നുപോയ ബന്ധങ്ങളുടെ ആഴവും മനസ്സിന്റെ നന്മയും അന്നുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.

  • @thePipozyaa
    @thePipozyaa 3 ปีที่แล้ว +38

    ഈ പാട്ട് ദേ ഇപ്പൊ 1.29am കേക്കുവാണ്...രോമം ഒക്കെ എണീറ്റ് നിക്കുന്നു..കണ്ണൊക്കെ നിറയുന്നു...പാട്ടിന്റെ ശക്തിയും മമ്മൂക്കയുടെ അഭിനയവും ♥️ uf കൈതപ്രം സാറിന്റെ വരികൾ😌 sp വെങ്കിടേഷ് സാറിന്റെ മ്യൂസിക് 👌💛 #2021

    • @aaff5719
      @aaff5719 ปีที่แล้ว

      12 , 15😭. 5 / 2 / 2023

  • @ktpratheesh
    @ktpratheesh 4 ปีที่แล้ว +83

    എസ്.പി വെങ്കടേഷ്-കൈതപ്രം-യേശുദാസ്-മമ്മൂട്ടി 🥰🥰🥰😍😍😍😘😘😘

    • @ktpratheesh
      @ktpratheesh 4 ปีที่แล้ว +1

      ഇവരുടെ കോംബോയിലെ മറ്റൊരൂ സൂപ്പർഹിറ്റ് ഗാനം കൗരവർ സിനിമയിലെ "മുത്തുമണി തൂവൽ തരാം....."

  • @spectator616
    @spectator616 3 ปีที่แล้ว +25

    ഇതൊക്കെയല്ലേ നമ്മൾ മലയാളികളുടെ സിനിമ...❤
    നമ്മൾ പിന്നിട്ട കാലത്തിന്റെ ഗൃഹാതുരത്വവും നൊമ്പരങ്ങളും ശേഷിപ്പുകളും സ്മരണകളും ഒക്കെ ഉറങ്ങുന്ന സിനിമ...❤

  • @jithinsukumaran4191
    @jithinsukumaran4191 4 ปีที่แล้ว +119

    വാത്സല്യം.. അത് ഒന്നൊന്നൊര. പടം.. ആണ്.. മേലേടത്.. രാഘവൻ നായർ.. ആയി.. ഇക്ക.. ജീവിക്കുകയാണ്.. കുടംബ മനസ്സുകളിലെ.. എന്റെ.. ഇക്ക

    • @Mariac28459
      @Mariac28459 4 ปีที่แล้ว +3

      Enteyum mammokka....

    • @crazyvlogz4984
      @crazyvlogz4984 4 ปีที่แล้ว

      Mammookka❤️❤️❤️❤️❤️

    • @vishnuleo7891
      @vishnuleo7891 4 ปีที่แล้ว +1

      Ikka ഉയിർ 😘😘😘😘

    • @rishanriyan7028
      @rishanriyan7028 4 ปีที่แล้ว

      😘

  • @sufailsulu2878
    @sufailsulu2878 2 ปีที่แล้ว +12

    വെറുതെ കേട്ടാല്‍ പോലും കണ്ണ് നിറയുന്ന ഒരു പാട്ട്... വീഡിയോ കൂടി കണ്ടാൽ പിന്നെ parayanda.. Mammookka ജീവിച്ച് കാണിച്ച ഫിലിം ഗീത ചേച്ചിയുടെയും carrier best filim...കൊച്ചിന്‍ ഹനീഫക്ക & ലോഹിതദാസ് classic

  • @gokulnambiar7258
    @gokulnambiar7258 4 ปีที่แล้ว +87

    ആത്മാസൗഹൃദം നിറഞ്ഞൊരു സൂര്യനും കഴിഞ്ഞു ആ കെട്ടിപ്പിടിച് ഉള്ള നിൽപ് ❤️ അവരുടെ സൗഹൃദം എത്ര ആഴത്തിൽ ഉള്ളതാണെന്ന് ഒരു ഡയലോഗ് പോലും ഇല്ലാതെ കാട്ടിത്തന്ന സീൻ 🥰

  • @jabirv2563
    @jabirv2563 4 ปีที่แล้ว +47

    കൊച്ചിൻ ഹനീഫ സംവിധായകൻ, തിരക്കഥ ലോഹിതദാസ് രണ്ടു പേരും നമ്മെ വിട്ടു പിരിഞ്ഞു പോയി

  • @surumim9337
    @surumim9337 4 ปีที่แล้ว +106

    ഞങ്ങളുടെ ayalpakath ഉള്ളവർ വിടുവിറ്റു പോയപ്പോൾ ഒരുപാടു കരഞ്ഞു കാരണം ഒരു മതില് പോലും ഇല്ലാത്ത സൗഹൃതം ആയിരുന്നു. ഇപ്പോൾ ellarum എവിടൊക്കെയോ ആയി. ഇത് കേൾക്കുമ്പോൾ അതൊക്കെ ഓർമ വരും

  • @prayagark9580
    @prayagark9580 4 ปีที่แล้ว +1369

    Vatsalyam Movie ഇഷ്ട്ടമല്ലാത്തവർ വളരെ കുറവായിരിക്കും My Favorite Movie...😍 മമ്മൂക്ക.... 🥰❤️

    • @abhayprakash624
      @abhayprakash624 4 ปีที่แล้ว +11

      Me to 🥰

    • @Kannur_kkaran37
      @Kannur_kkaran37 3 ปีที่แล้ว +29

      Ishtam illaathavar kaanilla mammoottye ishtapettavarillelum aa abhinayam kand ishtapett povum such a wonderful movie

    • @bindhusunilkumar4886
      @bindhusunilkumar4886 3 ปีที่แล้ว +6

      Sheriya

    • @kamalprem511
      @kamalprem511 3 ปีที่แล้ว +4

      Athil samshayamilla ❤️

    • @manichelu1184
      @manichelu1184 3 ปีที่แล้ว +3

      Kuravayirikkum ennonum parayalle. Ellavarum ishta peduna cinimayanu

  • @mohammedsiddiq8407
    @mohammedsiddiq8407 4 ปีที่แล้ว +79

    ഒരു നൊമ്പരത്തോടെയല്ലാതെ ഈ ഗാനം കാണാൻ കഴിയില്ല,,,

  • @rahulmb2198
    @rahulmb2198 3 ปีที่แล้ว +32

    മനുഷ്യ ജീവിതങ്ങൾ പകർത്തിവച്ച സിനിമ ❤️❤️❤️

  • @ajnasaju115
    @ajnasaju115 4 ปีที่แล้ว +44

    കണ്ണുനനയിക്കുന്ന സിനിമയും അതിലെ മികച്ച പാട്ടും,,,😍

  • @ashiquebabu6050
    @ashiquebabu6050 ปีที่แล้ว +2

    വെെദേഹി പോവുകയായ്
    വനവാസ കാലമായി....
    പടം പോലെ തന്നെ ഈ പാട്ടിലെ ഓരോ വരികളും ഇടനെഞ്ചിലേക്ക് തുളച്ച് കയറും

  • @naseerijh6780
    @naseerijh6780 2 ปีที่แล้ว +18

    ഒരു യഥാർത്ഥ മമ്മൂട്ടി fan തന്റെ കുടുംബത്തെ മറന്നു ജീവിക്കില്ല... കാരണം avan കണ്ടു വളർന്നത് വാത്സല്യം പോലെയുള്ള ഇക്കയുടെ കിടിലൻ പടങ്ങളാണ്.....

    • @sakirtharammal1171
      @sakirtharammal1171 ปีที่แล้ว

      Absolutely ❤

    • @anandrammb
      @anandrammb ปีที่แล้ว

      ❤❤❤

    • @harikrishnank7584
      @harikrishnank7584 2 หลายเดือนก่อน

      Correct bro.. ഞാനും ഇതുപോലെ കുടുബത്തിന് വേണ്ടി ജീവിക്കുന്ന ഒരു മമ്മൂട്ടി fan ആണ് ❤😢

  • @thehero5316
    @thehero5316 3 ปีที่แล้ว +27

    ഈ പടം കണ്ട് കരയാത്തവർ വളരെ ചുരുക്കം പേർ ആയിരിക്കും 🙏എത്ര സത്യമാണ് ഈ ഫിലിം 🙏

  • @ritube2981
    @ritube2981 4 ปีที่แล้ว +30

    പാട്ടിന്റെ വരികൾ ഒരു രക്ഷയും ഇല്ല..

  • @Prince-xn9jx
    @Prince-xn9jx 4 ปีที่แล้ว +20

    കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ, അല്ലെങ്കിൽ Family'ne മിസ്സ്‌ ചെയ്യുമ്പോൾ എത്ര കണ്ടാലും മതി വരാത്ത മൂവി ആണ് വാത്സല്യം. I just love this movie 🎥 so much! 💕

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +105

    'രാമായണം കേൾക്കാതെയായ്.. പൊന്മൈനകൾ മിണ്ടാതെയായ്.....
    ഓഹോ..ഹോ.. ഹോ.. ഹോ.. ഹോ ഹോ ഹോ..."
    ഈ ഗാനത്തിലെ ഏറ്റവും മനസ്സിൽ തട്ടുന്ന വരികൾ.. 🥰

    • @aesthetictraveller3523
      @aesthetictraveller3523 4 ปีที่แล้ว +3

      എനിക്കും ❤️

    • @fasileriyankunnath377
      @fasileriyankunnath377 4 ปีที่แล้ว +4

      മനസ്സിനുള്ളിൽ തട്ടുന്നു മച്ചാനെ 😟

    • @lalitham7113
      @lalitham7113 4 ปีที่แล้ว +1

      @@fasileriyankunnath377 nannayit thatunoo

    • @gireeshvg21
      @gireeshvg21 4 ปีที่แล้ว +1

      Me too

    • @DDIODLOVE
      @DDIODLOVE 3 ปีที่แล้ว +6

      "വൈദേഹി പോകയായ് "രാമന്റെയൊപ്പം വനവാസത്തിനു പോകുന്ന സീതയും അതുകണ്ട ശോകരായ അയോദ്ധ്യാവാസികളും ...നല്ല ഉപമ എനിക്കേറ്റവും ഇഷ്ടപെട്ടത്

  • @alfinah4545
    @alfinah4545 2 ปีที่แล้ว +8

    അങ്ങ് അഭിയിക്കൻ പറഞ്ഞാൽ ജീവിക്കും 😢❤എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സിനിമ ❤❤ എത്ര വർഷം കഴിഞ്ഞാലും ഇതു പോലെ ഉള്ള സിനിമകൾ ഈ ഉണ്ടാകില്ല ❤️❤️❤️

  • @sreejithsankaran7596
    @sreejithsankaran7596 3 ปีที่แล้ว +440

    ഈ സിനിമ കണ്ട് ഇക്ക ഫാൻസായവർ എത്ര പേരുണ്ട്.

  • @nidheeshnidheesh7831
    @nidheeshnidheesh7831 3 ปีที่แล้ว +22

    എപ്പോഴും മമ്മൂട്ടി എന്ന ഇതിഹാസം നമ്മെ അൽബുദ്ധപ്പെടുത്തി കൊണ്ടിരിക്കുന്നു

  • @jineshkr6014
    @jineshkr6014 4 ปีที่แล้ว +52

    മമ്മൂട്ടി അഭിനയം കാണുമ്പോൾ ഒരിക്കലും തിരിച്ചു വരാത്ത ചേട്ടനെ ഓർമ്മവരും
    ഒന്നുവന്നിരുന്നെകിൽ

    • @ponnurocks4740
      @ponnurocks4740 2 ปีที่แล้ว

      ജിനേഷ് wht hpnd man?

  • @deepubaby3871
    @deepubaby3871 2 ปีที่แล้ว +101

    എന്റെ ചെറിയ ഒരു അഫൃർത്തന .ഈ സിനിമ വളർന്നു വരുന്ന കുട്ടികളെ കാണിക്കാൻ govt. മുൻകൈ എടുക്കണം .ബംധങ്ങളുടെ വില അവര് അറിയണം .😔😔😔😔

    • @rojinbabu4297
      @rojinbabu4297 ปีที่แล้ว +2

      ❤️❤️❤️

    • @Malayalikada
      @Malayalikada ปีที่แล้ว +7

      ithonnum kanichal eppozhethe pilleril elkila..brother ..society orupad maripoyi...

    • @kamalprem511
      @kamalprem511 ปีที่แล้ว +2

      Mm

    • @Saneesh-f5p
      @Saneesh-f5p หลายเดือนก่อน

      ശെരിയാണ് മുത്തേ ഇതൊക്കെ ആണ്

  • @lalettanloversmedia
    @lalettanloversmedia 3 ปีที่แล้ว +19

    ഒരു പച്ചയായ ആയെ സാദാരണ കാരൻ അഭിനയിച്ചു കാണികാൻ പറഞ്ഞപ്പോൾ. ജീവിച്ചു കാണിച്ച ഏക മുതൽ... മമ്മുക്ക... 😘

  • @aami642
    @aami642 3 ปีที่แล้ว +36

    മനസ് ഒറ്റപ്പെടുമ്പോൾ ആദ്യം തേടി വരുന്ന ഗാനം💕

  • @memorylane7877
    @memorylane7877 4 ปีที่แล้ว +30

    ഈ ക്വാളിറ്റിയിൽ വാത്സല്യം ഒന്ന് അപ്‌ലോഡ് ചെയ്യ് മൂവി സോൺ.
    പ്ലീസ് ❤

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +5

    വാത്സല്യം എന്ന സിനിമയുടെ സകല വികാരങ്ങളും അടങ്ങിയ ഗാനം എന്തൊരു സംഗീതം. എസ്. പി. വെങ്കടേഷ് സർ 🙏

  • @salmansallu5616
    @salmansallu5616 4 ปีที่แล้ว +48

    മമ്മൂക്ക പകരം വെക്കാൻ ഇനി ഒരു നടൻ ഈ ഭൂമിയിൽ ഉണ്ടാകില്ല ഒരിക്കലും

    • @sajupr6095
      @sajupr6095 3 ปีที่แล้ว +2

      സത്യം ചേട്ടാ ഇനി അങ്ങനെ ഒരു അവതാരം ഉണ്ടാകില്ല

    • @ajayggm9757
      @ajayggm9757 3 ปีที่แล้ว +1

      പകരം വെക്കാൻ നടൻ വരാം വരാതെ ഇരിക്കാം...പക്ഷ മേലേടത്തു രാഘവൻ നായർ അതിനു പകരം ഇനി ഒരു അവതാരവും ഉണ്ടാവില്ല...

  • @siniprakash3976
    @siniprakash3976 2 ปีที่แล้ว +8

    ഹാ മമ്മൂക്ക💜💜💜.വാത്സല്യത്തിൽ മമ്മൂക്കയില്ല.മേലേടത്ത് രാഘവൻ നായരേ ഉള്ളൂ.ഇപ്പോഴൂണ്ടാവുമോ ഇങ്ങനെയൊരു സിനിമ!
    ഹനീഫിക്ക,ലോഹിയേട്ടൻ 💜💜💜

  • @jkn3443
    @jkn3443 4 ปีที่แล้ว +9

    മമ്മൂക്ക എന്ന മഹാനടനും ലോഹിതദാസ് എന്ന കഥകളുടെ തമ്പുരാനും ഒപ്പം SP Venkatesh musicൻറെ brilliance also... and SPV BGM...... പല scenesലും SPV BGM elevates the scenes to a totally different level........ SP Venkatesh Music as magical as always.... മമ്മൂക്കയുടെ legendary role വാൽസല്ല്യം....... Also ഭൂതക്കണ്ണാടി, വടക്കൻ വീരഗാഥ, പൊന്തൻമാട, മൃഗയ, അമരം, കൗരവർ, ധ്രുവം, ജോണീവാക്കർ, മഹായാനം, etc etc etc എത്രയോ സിനിമകൾ മമ്മൂക്ക❤️.......

  • @anoops5078
    @anoops5078 4 ปีที่แล้ว +27

    Divine voice...dasettan😍😍
    Superr mammukka😍😍

  • @gauthambaburaj4728
    @gauthambaburaj4728 4 ปีที่แล้ว +29

    മറക്കാൻ പറ്റില്ല 👌👌🥰
    മമ്മൂക്ക uyir

  • @samadkottakkal8608
    @samadkottakkal8608 3 ปีที่แล้ว +102

    3:53 ഗീത... കാൽ തട്ടി വീഴാൻ പോകുന്നതും, മമ്മൂട്ടിയെ പിടിക്കുന്നതും... വലിയ അർത്ഥം ഉണ്ട് ആ രണ്ടു സെക്കൻഡ് സീനിൽ.. തിരക്കഥയുടെ കരുത്ത്!!

    • @syamsagar439
      @syamsagar439 3 ปีที่แล้ว +9

      അത് അറിയാതെ പറ്റുന്നതാ ബ്രോ

    • @KISWA...5549
      @KISWA...5549 2 ปีที่แล้ว +7

      അത് അങ്ങനെ സംഭവിച്ചുപോയതാണ്... തിരക്കഥയിൽ ഇല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @sajeeshk5823
      @sajeeshk5823 2 ปีที่แล้ว +11

      അത് പറ്റി പോയതാ... സൂക്ഷിച്ചു നോക്കിയാൽ നടി ഗീത ചിരിക്കുന്നത് കാണാം... ആ ചിരി പയ്യെ കരച്ചിൽ ആക്കി മാറ്റുന്നതും കാണാം... ഒരു നടിയുടെ കഴിവ്.

    • @maneeshsebastian8479
      @maneeshsebastian8479 2 ปีที่แล้ว

      @@sajeeshk5823 correct

    • @maneeshsebastian8479
      @maneeshsebastian8479 2 ปีที่แล้ว +3

      But ആ സിൻ അതിൽ ഉള്ളത് ആണ് നല്ലത്

  • @anwarsadath755
    @anwarsadath755 4 ปีที่แล้ว +15

    മറക്കാനാകാത്ത ഒരുപാടു സിനിമകൾ മലളത്തിന് സമ്മാനിച്ചുകൊണ്ട് ഹനീഫക്കയും യാത്രയായീ.😢😢

  • @riyasmayyil7304
    @riyasmayyil7304 ปีที่แล้ว +7

    എത്ര കാലം കഴിഞ്ഞാലും മനസ്സിൽ എന്നും ഓർമ്മ വരുന്ന സിനിമയും പാട്ടും ... 😢😢😢😢😢😢👍

  • @sajith924
    @sajith924 4 ปีที่แล้ว +211

    നമ്മൾ വീടിന് എന്ത് ചെയ്താലും അവസാനം അച്ഛനും അമ്മയ്യും ചോദിക്കും നിനക്ക് ഇവിടുത്തെ വല്ല കാര്യം അറിയോ എന്ന്??.. അല്ലെങ്കിൽ പറയും നീ എന്താ ഈ വീടിന് വേണ്ടി ചെയ്തിട്ടുള്ളത് എന്ന് 🙂

    • @samsheerjaffer2163
      @samsheerjaffer2163 4 ปีที่แล้ว +3

      Sure💯

    • @vishnuleo7891
      @vishnuleo7891 4 ปีที่แล้ว +2

      💯🙂🙂

    • @django9494
      @django9494 4 ปีที่แล้ว +3

      ആരും ആരുടെയും contribution വില കുറച്ചു കാണരുത്.

    • @sarathchandran199
      @sarathchandran199 4 ปีที่แล้ว +9

      Sheriya namade kayil oninum oru kanakila

    • @susmikhader3895
      @susmikhader3895 4 ปีที่แล้ว

      😅

  • @sudheeshsudhi9575
    @sudheeshsudhi9575 4 ปีที่แล้ว +27

    മമ്മുട്ടിയുടെ കിടിലൻ അഭിനയം 👌👌👌👌

  • @hareeshcv9997
    @hareeshcv9997 2 ปีที่แล้ว +6

    Yes...മമ്മൂക്ക ...തകർത് അഭിനയിച്ച പടം...nice song... സൂപ്പർ ഫീൽ 😘

  • @gibingeorge5254
    @gibingeorge5254 9 หลายเดือนก่อน +1

    സിനിമ ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മനുഷ്യ മനസിന്റെ ആഴത്തിൽ ഇറങ്ങി ഇന്നും ഒരു വിങ്ങലാടയി നിൽക്കുന്ന കഥാപാത്രം..##മേലെടത് രാഘവൻ നായർ... 👌👌

  • @prasanthkookal
    @prasanthkookal 4 ปีที่แล้ว +48

    എന്തൊരു ഫീൽ ആണ്‌ ഈ ഗാനത്തിന്‌... 😌

  • @ZaIn-eb3py
    @ZaIn-eb3py 2 ปีที่แล้ว +10

    രാമായണം കേൾക്കാതെയായ്‌
    പൊൻമൈനകൾ മിണ്ടാതെയായ്‌...എന്തൊരു വരികളാണ്♥️ 🙏

    • @shafaanarashid1837
      @shafaanarashid1837 2 ปีที่แล้ว +3

      സത്യം, നെഞ്ചിൽ എന്തോ ഇരിക്കുന്നത് പോലെ 😔

  • @jijojoseph4074
    @jijojoseph4074 2 ปีที่แล้ว +6

    ഈ സിനിമ കാണുമ്പോൾ മമ്മൂട്ടി, കവിയൂർ പൊന്നമ്മ, സിദ്ധിഖ് , ഗീത തുടങ്ങിയവരെ ആരും മറക്കില്ല കാരണം അത്ര ഗംഭീര ആക്ടിങ് ആരുന്നു അതുപോലെ സിനിമയും...... പക്ഷെ മറന്നു പോകുന്ന ഒരു സംവിധാന പ്രതിഭശാലി ഉണ്ട് അത് മറ്റാരും അല്ല നമ്മുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫാ...... 🥰🥰🥰🥰🥰🥰

  • @jibinoffl
    @jibinoffl 4 ปีที่แล้ว +89

    In India Every Home - One Vatsalyam Mammootty Sure

    • @euphoric2412
      @euphoric2412 4 ปีที่แล้ว +9

      Ente vtl undu. But ettan alla maman anu. But geethaye polathe mami alla. Siddiq nte wife ne polathe mami😶

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +5

      @@euphoric2412 എല്ലാം ഒത്തിണങ്ങി ഒന്നും വരില്ല ബ്രോ ..... എന്റെ വീട്ടിൽ ഇതുപോലെ ആരുമില്ല .... ഇപ്പൊ ഞാൻ ഇതുപോലെ ആവാൻ ശ്രമിക്കുന്നുണ്ട് .... ഇതാണ് യഥാർത്ഥ മാനവികത ......

    • @django9494
      @django9494 4 ปีที่แล้ว +5

      Yes.. നമ്മൾ അനുഭവിക്കുന്ന പല സുഖങ്ങളും മറ്റു പലരുടെയും ത്യാഗമാണ്

  • @rathishbaby
    @rathishbaby 4 ปีที่แล้ว +126

    അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി
    ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി
    രാമായണം കേൾക്കാതെയായ്‌
    പൊൻമൈനകൾ മിണ്ടാതെയായ്‌
    ഓ..ഓ.....ഓ.. (അലയും...)
    പൈക്കിടാവേങ്ങി നിന്നു പാൽമണം വീണലിഞ്ഞു (2)
    യാത്രയായി ഞാറ്റുവേലയും
    ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
    ഓ..ഓ.....ഓ.. (അലയും...)
    വൈദേഹി പോകയായി വനവാസ കാലമായി (2)
    രാമരാജധാനി വീണ്ടും ശൂന്യമായ്‌
    വിമൂകയായ്‌ സരയൂനദി
    ഓ..ഓ.....ഓ.. (അലയും...)

  • @sanathsk8101
    @sanathsk8101 4 ปีที่แล้ว +25

    കൊച്ചിൻ ഹനീഫ എന്ന് പറഞ്ഞാൽ മനസ്സിൽ ആദ്യം വരിക്ക അദ്ദേഹം ചെയ്ത പല കോമഡി കഥാപാത്രങ്ങളും ആണ്.. പക്ഷെ, ഇത് അദ്ദേഹം ചെയ്തു ആണെന്ന് ഇന്നും വിശ്വസിക്കാൻ എനിക്ക് ആവുന്നില്ല #TheRealLegend♥️

  • @jobikala
    @jobikala 2 ปีที่แล้ว +6

    സൂപ്പർ പാട്ട് ആണ്. ⭐️⭐️⭐️
    ആ സിനിമയുടെ ഫീൽ മുഴുവൻ ഉണ്ട്.. 🔥🔥❤️

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว +22

    മേലെടത്തു രാഘവൻ നായർ എന്ന ഗൃഹനാഥൻ കഥാപാത്രം എന്നും മലയാളികൾടെ മനസ്സിൽ മായാതെ നിൽക്കും..👌

    • @ashokanairtelasokan6206
      @ashokanairtelasokan6206 ปีที่แล้ว +1

      എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤️❤️

  • @mubarakdsm1404
    @mubarakdsm1404 4 ปีที่แล้ว +23

    Sp വെങ്കിടേഷ് sir 😘❤️

  • @gireeshg8525
    @gireeshg8525 2 ปีที่แล้ว +2

    ഈ സിനിമയെ മറികടക്കാൻ ഇനിയൊരു ചിത്രത്തിനും ആവില്ല.. ഓരോ കഥാപാത്രവും ഇന്നും വേദനയായി മനസ്സിൽ മായാതെ നിൽക്കുന്..❤️❤️💕❤️❤️💕❤️❤️

  • @sambathvijayan6854
    @sambathvijayan6854 3 ปีที่แล้ว +3

    ലാലേട്ടനെ ഞാൻ അധികം ഇഷ്ടപ്പെടുന്നു എങ്കിലും മമ്മൂക്കയെ എനിക്കുമറക്കാൻ പറ്റില്ല പ്രത്യേകിച്ച് ഈ ചിത്രത്തിൽ.

  • @ashrafparamban752
    @ashrafparamban752 3 ปีที่แล้ว +6

    മനസിൽ നിന്നും ഒരിക്കലും മായാത്ത ഓർമ്മകൾ നൽകുന്ന ഗാനവും പശ്ചാത്തലവും..
    ..😓.

  • @abubinshan
    @abubinshan 4 ปีที่แล้ว +66

    രാമായണവും, ഖുർആനും, ബൈബിളും നമ്മുടെ വീടുകളിൽ നിന്ന് നഷ്ടപ്പെടുമ്പോൾ കുടുംബ ബന്ധങ്ങൾ ഇതുപോലെ വേർപിരിയും,,,

    • @dipindivakaran7868
      @dipindivakaran7868 4 ปีที่แล้ว +1

      🙏🙏🙏🙏🙏

    • @Faazthetruthseeker
      @Faazthetruthseeker 3 ปีที่แล้ว +2

      Absolutely right

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว +2

      ഖുർആൻ വലിച്ചെറിയണം ഭൂമിയിലെ ഏറ്റവും വൃത്തി കെട്ട പുസ്തകം.
      എല്ലാവരും ഈ പുസ്തകം വായിക്കണം ...
      മാനവികതയുടെ കണിക പോലും ഇല്ലാത്ത നീച പുസ്തകം.

    • @mansoormp8873
      @mansoormp8873 3 ปีที่แล้ว

      @@krishnakrishnakumar2587 brokku Ee paatu kettittu oru feelum vannittundavilla karanam broyude Manasu muyuvan kallanu

    • @ranjithkumar-xl8lt
      @ranjithkumar-xl8lt 3 ปีที่แล้ว +1

      @@krishnakrishnakumar2587 etho kattukallan ezhuthiya fantasy brutal story vayich jai sreeram vilikathavane kollan nadakkunna.. Thendikale.. Athinekkal nallath balaramayan🤣

  • @HiranPR
    @HiranPR 4 หลายเดือนก่อน

    Sp venkitesh sir' Angaye dhaivam neritu thottitundu... Angu Malayalikalem... Athukondanu Oro paatukalum Jeevante pakuthiyayi maariyathu... Angayeodu orayiram janmmam muzhuvanum nanniparanjal theerilla..🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

  • @mithunmohan2452
    @mithunmohan2452 2 ปีที่แล้ว +7

    മമ്മുട്ടി sir അന്നും ഇന്നും എന്നും ഇഷ്ട്ടം ❣️

  • @sureshkumarindira9149
    @sureshkumarindira9149 3 ปีที่แล้ว +15

    ചിലർ ഈ പാട്ടിനു dislike അടിച്ചത് ഈ പാട്ട് മുഴുവൻ കണ്ടു തീർക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും

  • @hakkims7
    @hakkims7 3 ปีที่แล้ว +15

    ഞാൻ ജീവിതത്തിൽ ആദ്യമായി ഷൂട്ടിങ് കണ്ട സിനിമ.....കുട്ടിക്കാലം മനസ്സിനെ കൊളുത്തി വലിക്കുന്നു..

    • @DDIODLOVE
      @DDIODLOVE 3 ปีที่แล้ว

      പനമണ്ണ കാരിയാണോ

  • @nideeshc2291
    @nideeshc2291 6 หลายเดือนก่อน +1

    Njan e movie epo kandalum karayum..mamooka yenik athrak istama

  • @RajuNimod
    @RajuNimod 3 ปีที่แล้ว +25

    I don't understand lyrics but music is soul touching
    I've listened many times😢😢

  • @shinemattapilly9996
    @shinemattapilly9996 3 ปีที่แล้ว +5

    എന്റെ ഏട്ടൻ ഇതുപോലെ ആയിരുന്നു... എന്റെ ഏട്ടന്റെ കഥ... Miss u ഏട്ടാ... 😭😭😭

  • @Maosiyus
    @Maosiyus 3 ปีที่แล้ว +5

    സത്യത്തിൽ ജീവിതമൊരു അത്ഭുതമാണല്ലേ.. ഏകദ്ദേശം 100 വർഷങ്ങൾ മാത്രമുള്ള ആയുസ്സ്.. മരിച്ചതിനു ശേഷം വീണ്ടും ഒരു 100 വർഷം കഴിഞ്ഞാൽ നമ്മൾ ഇവിടെ ജീവിച്ചിരുന്നു എന്നതിനു ഒരു തെളിവും അന്നത്തെ തലമുറ അറിയുക പോലുമില്ല.. ഈ പാട്ടൊക്കെ അത്രത്തോളം ചിന്തിപ്പിച്ചിട്ടുണ്ട്

  • @praveennarayanan1819
    @praveennarayanan1819 ปีที่แล้ว

    ഇപ്പോഴും ഈ പാട്ടു ഫോണിൽ ഇട്ടു പാലക്കാടൻ വയലിലൂടെ നടക്കുമ്പോൾ അതും മകരകൊയതുകഴിഞ്ഞു ഉച്ചകഴിഞ്ഞു ഹോ...1990 കാലഘട്ടത്തിലെ ജനങ്ങൾ നിങ്ങൾ ആയിരുന്നു ഭാഗ്യം ullavar

  • @anoopva4701
    @anoopva4701 ปีที่แล้ว +6

    Marvelous acting മമ്മൂട്ടി ♥️♥️

  • @prasanthkumarm1880
    @prasanthkumarm1880 2 หลายเดือนก่อน

    ഏന്നപോലെയുള്ളവർക്ക് ഇതുപോലുള്ള പാട്ടുകൾ ഒക്കെ ഒരു അനുഗ്രഹങ്ങളാണ്. ജീവിതത്തിൻ്റെ നല്ലൊരു ഭാഗം എല്ലാരേയും സന്തോഷിപ്പിച്ചു അവർക്കുവേണ്ടി ജീവിച്ചു. ഇപ്പോഴും ഏല്ലാവർക്കും മുന്നിൽ സന്തോഷം അഭിനയിച്ചു ജീവിക്കുന്നു. ഒറ്റക്കിരിക്കുമ്പോൾ എൻ്റെ സങ്കടങ്ങൾക്ക് ഇതുപോലുള്ള പാട്ടുകളാണ് കൂട്ട്. നമ്മുടെ സങ്കടങ്ങൾ ആരെയും അറിയിക്കണ്ട. ഒരുപാട് ആറ്മാർത്തമായിട്ടു സ്നേഹിച്ചവർ കൂടെ നിന്ന് വഞ്ചിക്കുമ്പോൾ താങ്ങാൻ പറ്റുന്നില്ല. 😢😢😢

  • @shijutr4913
    @shijutr4913 3 ปีที่แล้ว +14

    2021 ൽ കേൾക്കുന്നവർ ഉണ്ടോ... ലൈക്ക് അടിച്ചു പോണം.... 💞💞🥰

  • @rasheedvp5821
    @rasheedvp5821 3 ปีที่แล้ว +2

    കിലോമീറ്റേഴ്സ് കിലോമീറ്റഴ്സിൽ ടോവിനോ പറയുന്ന ഒരു ഡയലോഗ് ഉണ്ട്..
    "ഓൾ കേരള ഹോം ഒൺ വാത്സല്യം മമ്മൂട്ടി ".. കറക്റ്റ് ആണ് അത്...
    മമ്മൂക്ക ❤❤❤❤

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว +3

    കണ്ണ് നനയാതെ... ഈ ഗാനം.. അവസാനിക്കില്ല 💞🙏

  • @i.r.sandhyai.r.sandhya7992
    @i.r.sandhyai.r.sandhya7992 5 หลายเดือนก่อน

    👌👌👌👌👌 ഇതൊക്കെയാ പാട്ടുകൾ... സ്വന്തം വീട്,അച്ഛൻ, അമ്മ, സഹോദരങ്ങൾ,ജനിച്ചു വളർന്ന നാട്,സുഹൃത്തുക്കൾ, ഇവയെയൊക്കെ അതിരറ്റു സ്നേഹിച്ചവർക്കേ ഇതുപോലുള്ളപാട്ടുകൾ... ഇഷ്ടപ്പെടുകയുള്ളു....

  • @Athuljoseph-c7e
    @Athuljoseph-c7e 4 ปีที่แล้ว +8

    മേലേടത്തു രാഘവൻ നായർ ♥️
    ഇച്ചാക്ക ❤️

  • @sujiths2748
    @sujiths2748 2 หลายเดือนก่อน +1

    വയനാട് ഓർമ്മ വരും... 🥹🙏🏿🙏🏿

  • @muhammedajnas5491
    @muhammedajnas5491 3 ปีที่แล้ว +3

    best combo.....
    song (ikka dasettan)
    pair(ikka gheetha)
    senti(ikka amma siddique)
    ever green..

  • @yoonuskt1077
    @yoonuskt1077 2 ปีที่แล้ว +1

    വിശ്വസിക്കാൻ പറ്റാത്ത സിനിമ. Real story my life. Shajariyam matram differnce. Haneefa ka. Salute

  • @sujeeshmv5431
    @sujeeshmv5431 2 ปีที่แล้ว +9

    ഒരിക്കൽ മാത്രം സംഭവിക്കുന്ന മാജിക്‌ ❤

  • @maneeshsebastian8479
    @maneeshsebastian8479 2 ปีที่แล้ว +2

    എന്റെ ചേട്ടനും ഇതുപോലെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടി 11 വയസിൽ കൂലി പണിക്കു പോയി പാവം...😭😭😭😭😭 4 സഹോദരങ്ങൾ, അമ്മ, അച്ഛൻ, വെല്ലുമ്മ, എല്ലാവരെയും നോക്കിയത് ചേട്ടൻ ആയിരുന്നു ❤❤❤❤❤ ചേട്ടാ