മലയാളം കവിത മരണത്തിനപ്പുറം Malayalam Kavitha Maranathinappuram കേട്ടാൽ മതിവരാത്ത കവിത പ്രണയ കവിത

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 266

  • @asokkumar4992
    @asokkumar4992 ปีที่แล้ว +5

    ഹൃദയ താളം നിലച്ചു... ഹൃദയ താളം നിലച്ചു...
    നെഞ്ചിന്റെ കൂടു പിളർത്തുകൊണ്ടാത്മാവ് മരണവാതിൽകടന്നപ്പുറം പരലോകവാസം വരിച്ചു...
    എന്റെ ദേഹം മരിച്ചു.
    കാലമാം പൊയ്കയിൽ കാലമാവാതെയീ കാലച്ചുഴിയിൽ എൻ ജീവന്റെ നൗകയുടെ താളം പിഴച്ചു...
    എന്നെ മരണം വിളിച്ചു..
    ഇരുളിന്റെ ആഴത്തിലേറേ തുഴഞ്ഞു ഞാൻ ഒടുവിലെന്നാത്മദീപത്തിന്റെ തിരിനീട്ടിയെന്നെ തിരഞ്ഞൂ....
    ഇരുളിന്റെ ആഴത്തിലേറേ തുഴഞ്ഞു ഞാൻ ഒടുവിലെന്നാത്മദീപത്തിന്റെ തിരിനീട്ടിയെന്നെ തിരഞ്ഞൂ...
    എൻ ആത്മഗേഹം തിരഞ്ഞൂ....
    ഇലയിട്ട മെത്തയിൽ വെള്ളപുതപ്പിച്ച മരവിച്ച മേനിയിൽ ചിറകറ്റയാത്മാവ് കൂടു പിരിഞ്ഞു.....
    ഇലയിട്ട മെത്തയിൽ വെള്ളപുതപ്പിച്ച മരവിച്ച മേനിയിൽ ചിറകറ്റയാത്മാവ് കൂടു പിരിഞ്ഞു...
    പിന്നെ നിന്നെ തിരഞ്ഞൂ....
    നിലവിളക്കിൻ തിരിയിൽ ആത്മാവിനെ തളച്ചുലയുന്ന നാളത്തിലള്ളിപ്പിടിച്ചു ഞാൻ അണയാതെ നിൽപ്പൂ....
    നിലവിളക്കിൻ തിരിയിൽ ആത്മാവിനെ തളച്ചുലയുന്ന നാളത്തിലള്ളിപ്പിടിച്ചു ഞാൻ അണയാതെ നിൽപ്പൂ....
    നിന്നെ കാത്തു ഞാൻ നിൽപ്പൂ....
    തെക്കിന്റെ വക്കത്തൊരുയിരറ്റദേഹമായീ....
    നിൻ കടാക്ഷത്തിനായി കാത്തിരിപ്പൂ സഖീ......
    തെക്കിന്റെ വക്കത്തൊരുയിരറ്റദേഹമായ് നിൻ കടാക്ഷത്തിനായി കാത്തിരിപ്പൂ സഖീ....
    ഒരു കുഞ്ഞു തേങ്ങലായ് നിൻ ചുണ്ടിലുടയുന്ന മൗനത്തിലെൻ പേരു തിരയുന്നു ഞാൻ സഖീ...
    ഹൃദയത്തിൽ നിൻ അശ്രുപൂക്കളായി പൊഴിയുന്ന പ്രണയത്തിലെൻ മനം കുളിരുന്നു എൻ സഖീ....
    സ്വാർത്ഥമാണെങ്കിലും ആദ്യമായിന്നു നിൻ കണ്ണീരിലെൻ മനം നിറയുന്നു മൽസഖീ.....
    നിൻ കണ്ണീരിലെൻ മനം നിറയുന്നു മൽസഖീ....
    ഹൃദയ താളം നിലച്ചു... ഹൃദയ താളം നിലച്ചു...
    നെഞ്ചിന്റെ കൂടു തകർത്തുകൊണ്ടാത്മാവ് മരണവാതിൽകടന്നപ്പുറം പരലോകവാസം വരിച്ചൂ,
    എന്റെ ദേഹം മരിച്ചൂ
    പിന്നിട്ട വഴികളിൽ തിരികെ നടക്കുവാൻ ഇനിയുള്ള നേരമില്ലെങ്കിലും, മനസ്സൊന്നു വെറുതെ തുടിച്ചു.
    നിനക്കായി തുടിച്ചു
    പിന്നിട്ട വഴികളിൽ തിരികെ നടക്കുവാൻ ഇനിയുള്ള നേരമില്ലെങ്കിലും, മനസ്സൊന്നു വെറുതെ തുടിച്ചു,
    നിനക്കായി തുടിച്ചു
    ചിന്തകൾ പേറുന്ന ചിത്തത്തിനപ്പുറം ചികയുന്നു ഞാനിന്നു ചിറകറ്റുവീണൊരാ നഷ്ട്ട സ്വർഗ്ഗങ്ങളേ....
    ചിതലേറ്റ നഷ്ട്ട സ്വപ്നങ്ങളേ ...
    ചിന്തകൾ പേറുന്ന ചിത്തത്തിനപ്പുറം ചികയുന്നു ഞാനിന്നു ചിറകറ്റുവീണൊരാ നഷ്ട്ട സ്വർഗ്ഗങ്ങളേ....
    ചിതലേറ്റ നഷ്ട്ട സ്വപ്നങ്ങളേ ...
    രാമ മന്ത്രങ്ങളിൽ മൃത്യു മന്ത്രങ്ങളിൽ ചുറ്റും വിതുമ്പുന്ന ശോകമന്ത്രങ്ങളിൽ മോക്ഷം തിരഞ്ഞൂ....
    നിന്നിലഭയം തിരഞ്ഞൂ..
    ഇനിയില്ല പ്രണയവും സ്വർഗ്ഗവും ഇനിയില്ല ...
    ഇനിയില്ല പ്രണയവും സ്വർഗ്ഗവും ഇനിയില്ല കൈവിട്ട ലോകവും അറിയുന്നു ഞാൻ സഖീ....
    മരണത്തിനപ്പുറം വിരഹമേയുള്ളെന്ന പരമമാം സത്യത്തെ അറിയുന്നു ഞാൻ സഖീ...
    മരണത്തിനപ്പുറം വിരഹമേയുള്ളെന്ന പരമമാം സത്യത്തെ അറിയുന്നു ഞാൻ സഖീ...
    വിരഹത്തിലുരുകുന്ന മനസ്സിന്റെ വിങ്ങലാണെവിടെയും നരകമെന്നറിയുന്നു ഞാൻ സഖീ...
    ചിതയിലെരിയും മുൻപ് നെറ്റിത്തടത്തിൽ ഒരു ചുംബനപ്പൂകൊണ്ടു മുക്തിയേകൂ സഖീ...
    ചുംബനപ്പൂകൊണ്ടു മുക്തിയേകൂ സഖീ...
    ഹൃദയ താളം നിലച്ചു... ഹൃദയ താളം നിലച്ചു...
    നെഞ്ചിന്റെ കൂടു തകർത്തുകൊണ്ടാത്മാവു മരണവാതിൽ കടന്നപ്പുറം വഴിതെറ്റി വിരളിപിടിച്ചു...
    എന്റെ ദേഹം മരിച്ചു... എന്റെ ദേഹം മരിച്ചു..
    എന്റെ ദേഹം........മരിച്ചു

  • @devadathandevan7283
    @devadathandevan7283 3 ปีที่แล้ว +27

    ശരീരം കുളിരെടുക്കുന്നു...നെഞ്ചു വേദനിക്കുന്നു....പരാമർത്ഥം കേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു...എഴുതിയ ആൾക്കും പാടിയ ആൾക്കും ബാക്ക് ഗ്രൗണ്ട് ചെയ്തവ്ർക്കും.....ഒരു നമസ്കാരം...

  • @abijithappu8565
    @abijithappu8565 2 ปีที่แล้ว +6

    ഓരോ വരികളും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു... മരണമെന്ന സത്യത്തെ എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു .....
    വാക്കുകൾ ഇല്ല പറയുവാൻ

  • @subhadrareji5518
    @subhadrareji5518 3 ปีที่แล้ว +17

    ഇലയിട്ട മെത്തയിൽ വെള്ളപ്പുതച്ചു
    ഹാ! എന്താ വരികൾ.... ജീവിതം മടുത്ത് മരണത്തെ മാത്രം പ്രണയിക്കുന്നവർക്ക് മരണം ആസ്വദിക്കാൻ തോന്നും വിധം ഹൃദ്യം... എല്ലാംകൊണ്ടും അതി മനോഹരം....🌹🌹🌹🌹🌹♥️

  • @rajukr6635
    @rajukr6635 2 ปีที่แล้ว +2

    പിന്നിട്ട വഴികളിൽ തിരികേ നടക്കുവാൻ ഇനിയുള്ള നേരമില്ലെങ്കിലും ...--- എന്റെ കൂടെ ആരെങ്കിലും വരുന്നോ ..... മരണത്തിലേക്ക് എനിക്ക് കൂട്ടായി ......

  • @vinodkomalassery6440
    @vinodkomalassery6440 2 ปีที่แล้ว +7

    ഹൃദയം" കീറി മുറിക്കുന്ന" വേദന ...
    ദുഃഖങ്ങളുടെ "ഭാണ്ഡകെട്ടും ചുമന്നോണ്ടു "നിന്റെ ലോകത്തെയ്ക്ക് ..ഒരുനാൾ വരും ...മരണമേ ....🦶🦶

  • @rajukr6635
    @rajukr6635 2 ปีที่แล้ว +12

    ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന കവിത ---- ഇത്രയും ഫീൽ ചെയ്ത കവിത എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ......

  • @priyaanil3938
    @priyaanil3938 3 ปีที่แล้ว +15

    മരണം. ഏററവും സൂഖകരമായ അവസ്ഥ. കാത്തിരിക്കുന്നു ഞാനിവിടെ. കാലമേറെയായ്.

    • @channelking1627
      @channelking1627  3 ปีที่แล้ว

      Thank you so much

    • @rajukr6635
      @rajukr6635 2 ปีที่แล้ว

      ഞാനും കാത്തിരിക്കുന്നു .....

    • @SureshKumar-qb1mo
      @SureshKumar-qb1mo 2 ปีที่แล้ว

      സുഖം ശൂന്യത.......

    • @suhara6629
      @suhara6629 2 ปีที่แล้ว

      എന്തോ ഒരു കൊതിയാണ് ഒന്നും കണ്ടുകൊണ്ടിരിക്കാൻ അങ്ങനെ ഒരു ഭാഗ്യം എനിക്ക് കിട്ടും

    • @ksabhijith4111
      @ksabhijith4111 2 ปีที่แล้ว +1

      ഒരു രസത്തിന് അങ്ങനെ ഒക്കെ നിങ്ങൾ പറയും. പക്ഷെ മരിക്കുന്ന നേരത്ത് നിങ്ങൾ എല്ലാരും മരിക്കാൻ പേടിയാണ് എനിക്ക് മരിക്കണ്ട എന്ന് തീർച്ചയായും ആഗ്രഹിചിരിക്കും 💯💯

  • @gulabisukumaran7737
    @gulabisukumaran7737 23 วันที่ผ่านมา +1

    മരണാനന്തരം പിടയുന്ന നീറുന്ന ആത്മാവിൻ്റെ വിലാപം കവിതയായീമനോഹര കാര്യമായി അതി മനോഹരം ആലാപനം രചന സംഗീതം.

  • @rajanibiju5665
    @rajanibiju5665 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി. എൻറെ സങ്കല്പത്തിലെ മരണം സുന്ദരനാണ്. ജാതി സൗന്ദര്യമോ സമ്പത്തോ ഒന്നും നോക്കാതെ നമ്മളെ സ്വീകരിക്കുന്നത് മരണം.സ്വന്തം ശരീരം വിട്ടു പോകാൻ ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല അപ്പോൾ മരണം വന്നു വിളിക്കുമ്പോൾ പോകണമെങ്കിൽ അത് അത്രയും ഭംഗിയുള്ളതായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് അറിയില്ല എൻറെ സങ്കല്പമാണ്

  • @suryathejas7649
    @suryathejas7649 ปีที่แล้ว +2

    നെഞ്ചു പുകഞ്ഞു പോയി 😔എന്ത് വരികൾ 🙏🙏🙏

  • @priyapadmaraj9685
    @priyapadmaraj9685 2 ปีที่แล้ว +8

    എന്തൊരു വരികൾ തൃഷ്ണവും ആത്മാവിനെ തൊട്ടുണർത്തുന്ന വരികൾ 🙏🌹 ആലാപനവും അതിമനോഹരം 👌👌

  • @sarithap1717
    @sarithap1717 6 ปีที่แล้ว +9

    തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നു ഒരു ഗദ്ഗദം... വരികളിൽ ഭാവം നിറച്ച ആലാപനവും.... എന്തു പറയേണ്ടു.... അതി മനോഹരം സുഹൃത്തേ...

  • @radhapv3785
    @radhapv3785 3 ปีที่แล้ว +16

    കരഞ്ഞു പോയി.ഹൃദയസ്പർശിയായ കവിത. അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള കവിതകൾ പ്രതീക്ഷിക്കുന്നു .ആലാപനവും സൂപ്പർ

  • @binuc1889
    @binuc1889 2 ปีที่แล้ว +3

    നിരാശ കൈവെടിയുക നന്മയിലേക്കുള്ള യാത്ര നന്മ വരുത്തും നമ്മളെ ആശ്രയിക്കുന്നവർക്കായി ജീവിക്കുക നമ്മൾ സ്നേഹിക്കുന്ന വർ അല്ല നമ്മളെ സ്നേഹിക്കുന്നവരെ ചേർത്തുപിടിക്കുക അവർക്കായി ജീവിക്കുക എക്കാലത്തും നന്മവരുത്തും ദൈവം അനുഗ്രഹിക്കട്ടെ

  • @arijitsinghforlife2802
    @arijitsinghforlife2802 10 หลายเดือนก่อน +1

    ആ ശബ്ദത്തിന് ..ആ സംഗീതത്തിന് .... എല്ലാത്തിനും ഉപരി ആ വരികൾക്ക് .... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മനസ്സിനെ നിശ്ചലമാക്കുന്ന ശൂന്യത ..... ☺️
    കുറെ നാളുകൾക്ക് ശേഷം ആണ് വീണ്ടും കേട്ടത്☺️☺️😔

  • @saifanpv8574
    @saifanpv8574 2 ปีที่แล้ว +4

    കവിതകളും, ഗസലുകളും അത്രമേൽ ഇഷപ്പെടുന്ന എനിക്ക് ഈ കവിത എന്റെ സുഹൃത്ത് വഴിയാണ് കേൾക്കാൻ ഇടയായത്. ഒറ്റയിരിപ്പിൽ പത്തു തവണ കേട്ടു എല്ലാ ദുഃഖ രസങ്ങളും ചേർന്ന വരികൾ ആലാപനം അതിഗംഭീരം. അഭിനന്ദനങ്ങൾ ♥️♥️♥️

  • @sreekantannairs6188
    @sreekantannairs6188 2 ปีที่แล้ว +3

    ഞാൻ ഈ കവിത എത്ര വട്ടം കേട്ടു എന്നറിയില്ല.അപാരം.നമിക്കുന്നു.ആലാപനം മികച്ചത്. ചിത്രികരണം നന്നായിട്ടുണ്ട്.👃👃👃

  • @sreep6530
    @sreep6530 19 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട്. നല്ലത് വരട്ടെ.

  • @hajaranazer1014
    @hajaranazer1014 3 ปีที่แล้ว +9

    കണ്ണും മനസ്സും കലങ്ങി
    നല്ലവരികൾ 👍👍👍👌

  • @saniltp8832
    @saniltp8832 3 ปีที่แล้ว +8

    എത്ര തവണ കേട്ടെന്നറിയില്ല. അർത്ഥവത്തായ വരികള്‍ ഇനിയും ഒരുപാട് ഒരുപാട് വരികള്‍ സാറിന്റെ പേനത്തുമ്പിൽ നിന്ന് ജനിക്കട്ടെ. ആശംസകള്‍ 🙏🙏💞💞💞

  • @ushakumariushakumari5453
    @ushakumariushakumari5453 3 ปีที่แล้ว +6

    നമസ്കാരം സർ. എത്ര കേട്ടാലും മതിവരാത്ത കവിത. ഇനിയും ഇത്തരം കവിതകൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @akhildeep2771
    @akhildeep2771 3 ปีที่แล้ว +15

    മനസ്സിനെ പിടിച്ചുലച്ച കവിത നല്ല വരികൾ. മനോഹരമായ ആലാപനം.... എത്ര കേട്ടാലും മതിവരാത്ത കവിത ❤❤❤🙏🙏🙏🙏🙏

    • @channelking1627
      @channelking1627  3 ปีที่แล้ว

      Thank you so much!

    • @maheswarimanju2364
      @maheswarimanju2364 2 ปีที่แล้ว +2

      മനസ്സിൽ പതിജ്ജ വരികൾ 🙏🙏🙏🙏🌷👌👌

    • @IsmailIsmail-tr6zr
      @IsmailIsmail-tr6zr 2 ปีที่แล้ว +2

      @@maheswarimanju2364 Aqq

    • @channelking1627
      @channelking1627  2 ปีที่แล้ว +1

      @@maheswarimanju2364 Thanks a lot..

    • @channelking1627
      @channelking1627  2 ปีที่แล้ว +1

      @@IsmailIsmail-tr6zr tHANK yOU..

  • @sylajavv7243
    @sylajavv7243 3 ปีที่แล้ว +5

    കെട്ടുകൊണ്ടിരിക്കുമ്പോൾ നെഞ്ചു വിങ്ങുന്നു ആഴമേറിയ വരികൾ...ആ ആഴം ഉൾക്കൊണ്ട ആലാപനം..,,,💐💐💐

  • @manikandanmanikandan615
    @manikandanmanikandan615 3 ปีที่แล้ว +9

    🙏🙏🙏 ആത്മാവിൽ ഒരു ചിതക്ക്‌ ശേഷം കണ്ണ് നിറയിച്ച kavitha

  • @asokanvv5822
    @asokanvv5822 ปีที่แล้ว +2

    Supper ❤

  • @pradeepenthulika5968
    @pradeepenthulika5968 ปีที่แล้ว +2

    മനോഹര വരികൾ...

  • @dileepdileep6695
    @dileepdileep6695 ปีที่แล้ว +1

    ഒരു വൈബ് ആണ് കെട്ടിരിക്കാൻ 🌹🌹

  • @suajith6247
    @suajith6247 3 ปีที่แล้ว +17

    മനസിന്‌ വേദന വരുമ്പോൾ
    കേൾക്കാൻ ആഗ്രഹിക്കുന്ന കവിത.
    കേൾക്കുമ്പോൾആ ശ്വാസം

  • @ullaslakshmanan7303
    @ullaslakshmanan7303 2 ปีที่แล้ว +2

    വളരെ വളരെ ഹൃദയസ്പർശി യായ കവിത ആലാപനം മനോഹരം

  • @ajina792
    @ajina792 2 ปีที่แล้ว +2

    എത്രകേട്ടാലും മതിവരാത്ത കവിത. സൂപ്പർ

  • @731snehamolandrews7
    @731snehamolandrews7 3 ปีที่แล้ว +22

    മനുഷ്യന്റെ തിരക്കേറിയ ജീവിതത്തിൽ മരണം എന്ന സുഖമായ ഒരു നിദ്ര ഉണ്ടെന്നുള്ള കാര്യം പലപ്പോഴും പലരും മറന്നുപോകുന്നു.

    • @josenj4330
      @josenj4330 3 ปีที่แล้ว +3

      Maranam?

    • @channelking1627
      @channelking1627  3 ปีที่แล้ว +1

      Thank you so much

    • @josealappatt1843
      @josealappatt1843 2 ปีที่แล้ว

      Yes friend

    • @gopikap84
      @gopikap84 2 ปีที่แล้ว +1

      ഇപ്പോൾ എല്ലാവർക്കും ആർഭാടം ആണ് കാര്യം.മരണം കൂടെ ഉണ്ടെന്ന് അറിയുന്നില്ല.

  • @ramyamanoj1471
    @ramyamanoj1471 3 ปีที่แล้ว +20

    ആത്മാവിനെ പിടിച്ചുനിർത്തുന്ന വരികൾ കണ്ണുനിറഞ്ഞുപോയി.. Thanks... Very good voice

  • @kamalakk
    @kamalakk 2 ปีที่แล้ว +2

    Om santhi santhi santhi hi

  • @rajukr4636
    @rajukr4636 3 ปีที่แล้ว +7

    ഹൃദയത്തിൽ തട്ടുന്ന വരികൾ ഭാവ സാന്ദ്രമായ ആലാപനം അഭിനന്ദനങ്ങൾ

  • @sudhirpurushothaman5590
    @sudhirpurushothaman5590 2 ปีที่แล้ว +1

    നിൻ കവിതയിലെൻ ചിത്തം അലിഞ്ഞു പോയ്….👌👌👌

  • @jaleelchentrappinni
    @jaleelchentrappinni 6 ปีที่แล้ว +3

    നിൻ കണ്ണീരിൽ എൻ മനം നിറയുന്നു........... നല്ല ആശയം..... നന്നായിരിക്കുന്നു ഇനിയും പ്രദീക്ഷിക്കുന്നു

    • @sugunasantosh8575
      @sugunasantosh8575 6 ปีที่แล้ว

      പ്രതീക്ഷിക്കുന്നു

  • @RaysonRaju
    @RaysonRaju 3 ปีที่แล้ว +5

    എങ്ങനെ സാധിക്കുന്നു..... മനസ്സിൽ വല്ലാതെ അങ്ങ് തൊടുന്നു......... മരിച്ചാലും മായാത്ത പ്രണയം......... മനോഹരം അതിമനോഹരം..... പറയാൻ വാക്കുകൾ ഇല്ല.... കണ്ണു നിറയുന്നു, മനസു വേദനിക്കുന്നു...... 😓😓😓😓😓😓😓😓😓😓😓😓😓

    • @lewisnoel8447
      @lewisnoel8447 3 ปีที่แล้ว

      pro trick : you can watch movies on KaldroStream. Been using them for watching all kinds of movies these days.

    • @ezrajoe5413
      @ezrajoe5413 3 ปีที่แล้ว

      @Lewis Noel Definitely, I have been using kaldrostream for months myself :D

    • @channelking1627
      @channelking1627  3 ปีที่แล้ว

      Thank YOu

  • @priyanandhapriyanandha4085
    @priyanandhapriyanandha4085 3 ปีที่แล้ว +2

    മനോഹരമായ കവിത ഒരുപാട് സങ്കടം ഉള്ളിൽ അടിഞ്ഞു കൂടിയപ്പോഴാണ് കേട്ടത് വിരഹമെന്ന മരണവേദന അനുഭവിക്കുന്നവർക്ക് മരണത്തെ പ്രണയിക്കാൻ കഴിയും

    • @channelking1627
      @channelking1627  3 ปีที่แล้ว

      Thank you so much!

    • @adilym6255
      @adilym6255 3 ปีที่แล้ว +1

      മരണത്തെ പ്രണയിച്ചോ പക്ഷെ അതിനെ തിരഞ്ഞുചെല്ലരുത് 🙏

    • @rabus766
      @rabus766 2 ปีที่แล้ว

      വേണ്ട അങ്ങിനെ മരണത്തേ പ്രണയിക്കരുതേ

  • @daskp3933
    @daskp3933 3 ปีที่แล้ว +3

    എത്രകേട്ടാലും മതിവരാത്ത കവിത. സൂപ്പർ. ഇനിയും പ്രതീക്ഷിക്കുന്നു. All the best.

  • @dinasreedinasree2522
    @dinasreedinasree2522 3 ปีที่แล้ว +2

    മനോഹരമായ വരികളും ആലാപനവും ചിത്രസംയോജനവും👌👌👌

  • @soyasasiraj6897
    @soyasasiraj6897 3 ปีที่แล้ว +2

    ഇത് കേൾക്കുമ്പോൾ വല്ലാതെ മനസ്സ് വേദനിക്കുന്നു നന്നായിട്ടുണ്ട്

  • @sindhusuresh5672
    @sindhusuresh5672 3 ปีที่แล้ว +6

    മനോഹരം വരികൾ സുന്ദരമായ ആലാപനം ❤

  • @sunandhamahesh6632
    @sunandhamahesh6632 2 ปีที่แล้ว +1

    എന്താ വരികൾ... 👌👌👌👌
    ആലാപനം സൂപ്പർ

  • @കാന്താരി2020
    @കാന്താരി2020 3 ปีที่แล้ว +3

    ഓരോ വരിയിലൂടെ ഉള്ള ഒരു യാത്ര വലിയ അനുഭൂതി.. ഈ വാക്കുകൾ അപ്പുറം ആ...

  • @thamburattiarts7633
    @thamburattiarts7633 5 หลายเดือนก่อน

    മനോഹരം❤

  • @rinasrinas4037
    @rinasrinas4037 3 ปีที่แล้ว +2

    ഏതാ ഫീൽ ഒരു രക്ഷയുമില്ല😍😢

  • @lathikahariharan68
    @lathikahariharan68 2 ปีที่แล้ว

    മനോഹരമായ വരികളും, അത് മനസ്സിൽ തട്ടുന്ന രീതിയിലുള്ള ആലാപനവും! ആശംസകൾ 🌹🌹

  • @lineesh4you
    @lineesh4you 6 ปีที่แล้ว +3

    സൻവി.. മനോഹരമായിരിക്കുന്നു..
    proud of you my friend..

  • @binducsbinducskattamalayil9275
    @binducsbinducskattamalayil9275 2 ปีที่แล้ว +2

    മരണം എന്ന നിത്യസത്യം ഓർമ്മിപ്പിക്കുന്ന വരികൾ

  • @mumthaspadamugal5817
    @mumthaspadamugal5817 2 ปีที่แล้ว +2

    ആഹാ.......!

  • @ratheeshpattambi01
    @ratheeshpattambi01 2 ปีที่แล้ว +1

    മനോഹരം

  • @sreekalapradeep6944
    @sreekalapradeep6944 2 ปีที่แล้ว +2

    Great Kavitha.Happy Onam brother and all of you.

  • @jasiyashajahan1690
    @jasiyashajahan1690 2 ปีที่แล้ว +1

    നല്ല ആലാപനം വരികൾ.

  • @joshynjattuvettty1430
    @joshynjattuvettty1430 2 ปีที่แล้ว

    സൻവി സൂപ്പർ 🙏❤️

  • @bindhubindhe1641
    @bindhubindhe1641 3 ปีที่แล้ว +3

    എത്ര അർത്ഥവത്തായ വരികൾ

  • @DivyaAnamika
    @DivyaAnamika 3 ปีที่แล้ว +3

    സൂപ്പർ

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 ปีที่แล้ว

    🌹👌👍 സത്യം

  • @avicepaul5562
    @avicepaul5562 ปีที่แล้ว +2

    🔥🙏🏻

  • @soumyaru3508
    @soumyaru3508 2 ปีที่แล้ว +1

    കണ്ണ് നിറയാതെ ഇത് കാണനോ കേൾക്കാനോ ആവില്ല 😔😔🙏🏻

  • @samuelkj4282
    @samuelkj4282 2 ปีที่แล้ว +1

    So beautifull and good singing ,beßt vòice

  • @ajimsnp2719
    @ajimsnp2719 2 ปีที่แล้ว +1

    Iniyilla pranayavum swargavum iniyilla kaivitta lokavum Maranathinappuram virahame ulloo

  • @dileepdileep6695
    @dileepdileep6695 ปีที่แล้ว +1

    👍👍👍🌹🌹🌹❤️❤️❤️

  • @dr.salinick6098
    @dr.salinick6098 6 ปีที่แล้ว +4

    San vi ,
    Heart touching ...
    എന്ത് പറയണമെന്ന് അറിയില്ല ....
    ആശംസകൾ

  • @aginsonu473
    @aginsonu473 3 ปีที่แล้ว +14

    ഒറ്റപ്പെട്ടിരിക്കുമ്പോ ഒന്ന് കേട്ടുനോക്കിയേ... അപ്പൊ മനസിലാകും ഈ വരികളുടെ മൂർച്ച.

  • @pradeepnirmal3541
    @pradeepnirmal3541 3 ปีที่แล้ว +3

    Super 🙏 Super

  • @archana8599
    @archana8599 2 ปีที่แล้ว +2

    I personally feel that the lyrics are outstanding and breathtaking. I absolutely felt like living through those lyrics. Those background music is giving an extravagance to the lyrics. The powerful raw voice of the singer is extremely magnificent turning it out to a wonderful masterpiece composition.

  • @ajithaa6223
    @ajithaa6223 3 ปีที่แล้ว +2

    ❣️❣️❤❤❤🙏🙏🙏🙏മനോഹരം

  • @vinodkumarthomas4811
    @vinodkumarthomas4811 7 หลายเดือนก่อน

    മരണത്തിനപ്പുറം ജീവിതമുണ്ട്.

  • @gopikap84
    @gopikap84 2 ปีที่แล้ว +1

    എന്ത് പറയേണ്ടു എന്ന് എനിക്ക് അറിയില്ല. ഏതൊരു മനുഷ്യനും മരണത്തിനപ്പുറം എന്തോ ഉണ്ട്.... അത് പോയവർക്കല്ലേ അറിയൂ.
    എനിക്ക് വളരെ ഇഷ്ട്ടായി.ഒരു നേരം കണ്ണ് അടച്ചു കരഞ്ഞു..🥺🥺🥺🥺🥺🥺😢😢😢💔💔💔💔

  • @minikathuminikathu7757
    @minikathuminikathu7757 3 ปีที่แล้ว +2

    നല്ല കവിത, കരഞ്ഞു പോയി

  • @നേരിനെതേടിനേരിനെതേടി

    നന്നായിട്ടുണ്ട് 🙏🙏🙏

    • @krishnakumarik3334
      @krishnakumarik3334 3 ปีที่แล้ว

      പ്രപഞ്ചത്തിലെ വലിയ സത്യം ആലാപനം വളരെ നന്നായി ആശംസകൾ

    • @channelking1627
      @channelking1627  3 ปีที่แล้ว

      Thanks a lot

  • @manugcc7614
    @manugcc7614 4 ปีที่แล้ว +3

    നന്നായിട്ടുണ്ട് സാൻവി മാഷേ....

  • @dubaiphilip5934
    @dubaiphilip5934 3 ปีที่แล้ว +2

    Thank you sir for your Kavita
    Very much heart touching lines.

  • @Annwin905
    @Annwin905 2 ปีที่แล้ว +2

    Mone nan epo verem kavethe super nan pokelado

  • @sreerajmk6511
    @sreerajmk6511 2 ปีที่แล้ว +2

    Super🎵❤❤❤❤❤✌

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +2

    Please ... ... ... ❤

  • @sudhivb
    @sudhivb 6 ปีที่แล้ว +3

    Heart touching😍😍😍

  • @balmenon3887
    @balmenon3887 3 ปีที่แล้ว +2

    Sanvi... അക്ഷരങ്ങൾ കൊണ്ട് പ്രണയതീരത്തിലൂടെ നീ നടത്തിയ യാത്ര...
    എന്ത് പറയണം എന്നറിയില്ല... അസ്സലായി ചങ്ങായി

  • @nattuvaidyamkavithakalsure1780
    @nattuvaidyamkavithakalsure1780 3 ปีที่แล้ว +2

    ഹൃദയസ്പർശം,, ❤️❤️❤️

  • @jaisonks718
    @jaisonks718 3 ปีที่แล้ว +3

    Heart touching song 💞 lyrics

  • @unninarayanan1478
    @unninarayanan1478 6 ปีที่แล้ว +2

    ആശംസകൾ

  • @sumajayadasan5571
    @sumajayadasan5571 2 ปีที่แล้ว +1

    🙏🙏👍🏻👍🏻👌

  • @sreejakmangalath405
    @sreejakmangalath405 4 ปีที่แล้ว +3

    Heart touching ever.......👍 Sanvi ji...

  • @rasiyaph1741
    @rasiyaph1741 3 ปีที่แล้ว +3

    👍👍👌

  • @sivagaming7944
    @sivagaming7944 3 ปีที่แล้ว +2

    സഹിക്കാൻ പറ്റുന്നില്ല

  • @santhoshintekavithakal7349
    @santhoshintekavithakal7349 3 ปีที่แล้ว +3

    Super

  • @flavyshaji5330
    @flavyshaji5330 3 ปีที่แล้ว +2

    മരണമെന്ന സത്യത്തെ മനസ്സ് കൊണ്ട് ഉൾകൊള്ളാൻ പ്രേരിപ്പിക്കുന്ന വരികൾ

  • @jineshkt6978
    @jineshkt6978 3 ปีที่แล้ว +3

    👌♥️

  • @mssanjay5282
    @mssanjay5282 3 ปีที่แล้ว +3

    🔥🔥

  • @ponnappanks4254
    @ponnappanks4254 3 ปีที่แล้ว +2

    🙏🙏🌹

  • @ashokegovindan2104
    @ashokegovindan2104 3 ปีที่แล้ว +2

    🙏🏼🙏🏼🙏🏼 touching lines

  • @Sivaramakrishnan326
    @Sivaramakrishnan326 3 ปีที่แล้ว +2

    ❤️

  • @shabanashabu559
    @shabanashabu559 ปีที่แล้ว +1

    Kannerodeyalladhe idhu kelkkan kazhiyilla😢

  • @vijayana557
    @vijayana557 3 ปีที่แล้ว +3

    🙏🙏🙏🙏

  • @soumyaru3508
    @soumyaru3508 2 ปีที่แล้ว +1

    ഇതുപോലെ ഒരു കവിതയും എന്റെ മനസ്സിൽ ഇടം പിടിച്ചിട്ടില്ല എനിക്കും എന്റെ hus നും ഒരുപോലെ ഇഷ്ട്ടപെട്ട കവിതയാണ് ഇത് പക്ഷെ ഇപ്പൊ അദ്ദേഹം എന്നോടൊപ്പം ഇല്ല. 😭😭

  • @aswanimohan5116
    @aswanimohan5116 3 ปีที่แล้ว +3

    Pranayakavithamathramaneppozhun. 🙂

  • @proxgaming860
    @proxgaming860 2 ปีที่แล้ว +1

    Iniyilla pranayavum swargavum iniyilla kaivitta lokavum

  • @dileepdileep6695
    @dileepdileep6695 ปีที่แล้ว

    👍👍🤔🤔🤔

  • @binishpaul811
    @binishpaul811 ปีที่แล้ว

    👍👍👍👏👏👏🤝🤝🤝