രഞ്ജിയിലും പതറുന്നവർ വഴിമാറണ്ടേ?; സർഫറാസിന്റെ 150-ഉം കരുണിന്റെ 300ഉം മറക്കുമ്പോൾ | Cricket | India

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ പതിവുപോലെ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ഒന്നിച്ചിറങ്ങി. ഇന്നിങ്‌സ് ഓപ്പൺ ചെയ്തു. ഇന്ത്യയുടെ നീലക്കുപ്പായത്തിലല്ല, രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി. സമീപകാലത്ത് ടെസ്റ്റിൽ ഇന്ത്യക്കായി ദയനീയ പ്രകടനം കാഴ്ചവെക്കുന്ന നായകൻ മുംബൈയിലും പതിവുതെറ്റിച്ചില്ല. ആദ്യ ഇന്നിങ്സിൽ വെറും മൂന്ന് റൺസ് മാത്രമെടുത്ത് കൂടാരം കയറി. മത്സരം തുടങ്ങി വെറും മുപ്പത് മിനിറ്റിനുള്ളിൽ ഇന്ത്യയുടെ ഓപ്പണേഴ്‌സ് മടങ്ങി. പിന്നാലെ ജമ്മുവിനെതിരേ ഞെട്ടിക്കുന്ന തോൽവിയും. ഫോം വീണ്ടെടുക്കാനാവാതെ ഉഴറുന്ന ഈ താരങ്ങളെ കാണുമ്പോൾ അഭിമന്യു ഈശ്വരനേയും കരുൺ നായരെയും സർഫറാസ് ഖാനെയും പ്രിയങ്ക് പഞ്ചാലിനെയുമൊക്കെ ഓർമ വരും. രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും അവർ താണ്ടിയ റൺമലകളെയോർക്കും. ഇന്ത്യൻ ടീമിലേക്കുള്ള നീണ്ട കാത്തിരിപ്പുകൾ, അവഗണനകൾ. ഇനിയും എന്തിനാണ് പുറത്തുനിർത്തുന്നതെന്ന ചോദ്യം ഒരു പക്ഷേ അവർ നേരിട്ട സകലമാന ബൗൺസറുകളേക്കാളും മാരകമായിട്ടാണുയരുന്നത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhum...
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi #cricket #cricketnews

ความคิดเห็น •

  • @Cini_Malayalam
    @Cini_Malayalam 12 วันที่ผ่านมา +3

    ടെസ്റ്റും ഏകദിനവും ഒക്കെ നമുക്ക് എന്തിനാ, IPL ഉണ്ടല്ലോ പണം വരുന്നുണ്ടല്ലോ 😏😏