MORNING WALK | Prajin C Kannan | Pravitha Lekshmi | 17 December 2024 | Kuttampuzha | Part 02

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 3

  • @raninarayanan6635
    @raninarayanan6635 12 ชั่วโมงที่ผ่านมา +3

    ആന ക്കുള്ളത് ആന ക്കു കൊടുത്തില്ലെങ്കിൽ ഇത് തന്നെ ഫലം 😭

  • @ansarikassim4195
    @ansarikassim4195 40 นาทีที่ผ่านมา

    ഇക്കാലമത്രയും എത്രയെത്ര പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തി. എന്നിട്ട് എന്ത് സംഭവിച്ചു? മന്ത്രിമാരുടെ ലക്ഷക്കണക്കിന് രൂപയുടെ മാസശമ്പളം ഒരു പിഴവും കൂടാതെ അവർ കൈപ്പറ്റിക്കൊണ്ടിരിക്കുന്നു. അതിൽ അവർ ഒരു വീഴ്ച്ചയും വരുത്തിയിട്ടില്ല. കാട്ടുമൃഗങ്ങൾ യാതൊരു പിഴവും കൂടാതെ നാട്ടിൽ വിഹരിച്ചുകൊണ്ടുമിരിക്കുന്നു. ഇതിൽ കൂടുതൽ എന്തുവേണം?
    ഇതിനെല്ലാം പരിഹാരമായി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ - ഒരു ഒറ്റമൂലി പ്രയോഗം. വകുപ്പ് മന്ത്രി ശശീന്ദ്രനും അദ്ദേഹത്തിൻറെ കീഴിലുള്ള വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരും അവരവരുടെ കുടുംബത്തോടെ, മരിച്ചുപോയ എൽദോസ് താമസിച്ചിരുന്ന സ്ഥലത്തേയ്ക്ക് താത്കാലികമായി താമസം മാറ്റുക. അങ്ങനെയായാൽ അവിടത്തെ ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാനും, ഭാഗികമായെങ്കിലും, അനുഭവിച്ചറിയാനും അവർക്കു സന്ദർഭം കിട്ടും. അവർ അവിടെ താമസിച്ചുകൊണ്ട് കാട്ടുമൃഗങ്ങളുടെ ശല്യത്തിനെതിരായ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വേണ്ട പ്രോത്സാഹനം ചെയ്ത്, ആ പ്രൊജക്റ്റ് പൂർത്തിയാക്കാൻ കഴിയും. ഇക്കാര്യത്തിൽ മന്തിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും നേരിട്ട് ഇടപെടുന്നതുകൊണ്ട് കാര്യങ്ങൾ എല്ലാം ഭംഗിയായി തന്നെ നടക്കുകയും വളരെവേഗം തന്നെ പൂർത്തിയാകുകയും ചെയ്യും. ആ പ്രൊജക്റ്റ് പൂർത്തിയാകുന്നതുവരെ അവർ അവിടെ ഉണ്ടായിരിക്കുകയും വേണം. കാട്ടുമൃഗങ്ങളിൽനിന്ന് ജനങ്ങളുടെ ജീവനെ രക്ഷിക്കുന്നതിനേക്കാൾ വലിയ ജോലിയാണോ തിരുവനന്തപുരത്തു താമസിച്ചു ചെയ്തു തീർക്കാനുള്ളത്? അതുകൊണ്ട് മേൽ സൂചിപ്പിക്കപ്പെട്ട കാര്യങ്ങൾ അതുപോലെ നടക്കുകയാണെങ്കിൽ കാട്ടുമൃഗങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ അതൊരു ശാശ്വത പരിഹാര മാർഗമായി തീരും.