60-ാം വാർഷികവും പരിശുദ്ധന്റെ 121-ാം ശ്രാദ്ധപ്പെരുന്നാളും സംയുക്തമായി നവംബർ 1 ബുധനാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 60-ാം വാർഷികവും പരിശുദ്ധന്റെ 121-ാം ശ്രാദ്ധപ്പെരുന്നാളും സംയുക്തമായി നവംബർ 1 ബുധനാഴ്ച നടത്തുന്നു.
    ലോകമെമ്പാടുമുള്ള ജനലക്ഷങ്ങൾക്ക് ദൈവീക കൃപാവരങ്ങൾ നേടികൊടുത്ത് വിശ്വാസികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് കൊച്ചുതിരുമേനി തന്റെ ബാല്യകാലത്ത് വന്നിരുന്ന് പ്രാർത്ഥിച്ചനുഗ്രഹിച്ചിട്ടുള്ളതും, നിലത്തെഴുത്തു അഭ്യസിച്ചിട്ടുള്ളതുമായ ഭൂമിയിൽ പരി: കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ പെരുമ്പിള്ളിതിരുമേനിയുടെ പരിശ്രമത്താൽ മലങ്കരസഭയിൽ ആദ്യമായി സ്ഥാപിച്ചിട്ടുള്ളതും, വി. ഗീവർഗീസ് സഹദാ യുടെ തിരുശേഷിപ്പുകൊണ്ടു അനുഗ്രഹിക്കപ്പെട്ടതുമായ കുരിശുംതൊട്ടിയുടെ 60-ാം വാർഷികവും പരിശുദ്ധന്റെ 121-ാം ശ്രാദ്ധപ്പെരുന്നാളും സംയുക്തമായി 2023 നവംബർ 1-ാ ം തിയതി ബുധനാഴ്ച നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.
    പെരുന്നാൾ ചടങ്ങുകൾ സെന്റ് ജോർജ്ജ് സിറിയൻ സിംഹാസന ബെത് സബാ പള്ളിയുടെയും മോർ ഗ്രിഗോറിയോസ് പെരുന്നാൾ ആഘോഷകമ്മറ്റിയുടെയും നേതൃത്വത്തിൽ കൊണ്ടാടുന്നു ഓർമ്മദിനത്തിൽ ആദ്യന്തം നേർച്ച കാഴ്ചകളോടെ പ്രാർത്ഥനാപൂർവ്വം സംബന്ധിച്ച് പ. പിതാവിന്റെ ദിവ്യസ്ഥത വഴിയായി ദൈവകൃപ പ്രാപിക്കാൻ ജാതിമത ദിവ്യസ്ഥത വഴിയായി ദൈവകൃപ പ്രാപിക്കാൻ ജാതിമത വ്യത്യാസമില്ലാതെ വിശ്വാസികളേവരേയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

ความคิดเห็น •