ആനജീവിതം, അധികമറിയാത്ത ആനക്കാര്യങ്ങൾ Amazing facts about elephants

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ആനകളുടെ പല വിഭാഗങ്ങളും വംശനാശം വന്നു പോയിട്ടുണ്ട് . ഇന്ന് ഭൂമിയിൽ രണ്ട് ജനുസുകളിലായി മൂന്ന് വിഭാഗം ആനകളാണ് ബാക്കിയുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്ക് കിഴക്കനേഷ്യയിലും കാണുന്ന Elephas maximus എന്ന ഏഷ്യൻ ആനയും Loxodonta ജനുസിലെ രണ്ടിനം ആഫ്രിക്കൻ ആനയുമാണ് അവ.
    മോഴ ആന • മോഴ ആന - കൊമ്പില്ലാത്ത...
    ആനകളുടെ സ്തനം • ആനയുടെ സ്തനങ്ങൾ മുൻ ക...
    ആനകളുടെ വൃഷണം • ആനകളുടെ വൃഷണം എവിടെ? T...
    പശുവിന്റെ ദഹനം • പശു അറിവ് COW and Glob...
    ഏഷ്യൻ ആനകളുടെ മോളാർ പല്ലുകളുടെ ഇനാമലിന് വൃത്താകൃതിയാണെങ്കിൽ ആഫ്രിക്കൻ ആനകളുടെ പല്ലിന്റേതിന് lozenge രൂപമാണ് - അതിനാലാണ് Loxodonta എന്ന് ജീനസ് നാമം ലഭിച്ചത്. ആഫ്രിക്കൻ സാവന്നകളിൽ ജീവിക്കുന്ന ആഫ്രിക്കൻ ബുഷ് ആന എന്നും ആഫ്രിക്കൻ സാവന്ന ആന എന്നും വിളിക്കുന്ന Loxodonta africana , ആഫ്രിക്കൻ മഴക്കാടുകളിൽ മാത്രം കാണുന്ന ഉയരം കുറഞ്ഞ ആനകളായ, ‘ആഫ്രിക്കൻ കാട്ടാന Loxodonta cyclotis എന്നിവ ആണ് ആ രണ്ട് ഇനങ്ങൾ.
    ശരീരതാപം നിയന്ത്രിക്കാൻ നമ്മേപ്പോലെ വിയർപ്പിച്ച് തണുപ്പിക്കൽ ആനയ്ക്ക് പറ്റില്ല. ശരീരത്തിൽ നഖങ്ങളുടെ മേൽഭാഗത്ത് മാത്രമാണ് കുറച്ച് വിയർപ്പ് ഗ്രന്ഥികൾ ഉള്ളത്.
    ഏഷ്യൻ ആനയ്ക്കും ആഫ്രിക്കൻ ആനയ്ക്കും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം കൊമ്പിന്റെ കാര്യത്തിൽ ആണ്. അവർക്ക് ആണിനും പെണ്ണിനും കൊമ്പുകൾ ഉണ്ട്. ഏഷ്യൻ ആനകളിൽ ആണിൽ തന്നെ മോഴകൾക്ക് പേരിന് കൊമ്പുണ്ടെന്നേ ഉള്ളു. പെൺ ആനകൾക്ക് കൊമ്പില്ല. ആഫ്രിക്കൻ ആനകളുടെ നടുവ് ഉള്ളിലോട്ട് കുഴിഞ്ഞാണുണ്ടാകുക. മസ്തകം പരന്നും. നമ്മുടെ ആനകൾ മുകളിലോട്ട് വളഞ്ഞതോ നേരെയുള്ളതോ ആയ മുതുകും. നടുഭാഗം കുഴിഞ്ഞ മസ്തകവുമുള്ളവരാണ്. നമ്മുടെ ആനകളുടെ ചെവിക്കൂടയുടെ മേലതിരുകൾ പ്രായമാകുമ്പോൾ ഉള്ളിലോട്ട് മടങ്ങാറുണ്ട്. വെളുത്ത പാടുകൾ ചെവിയിലും തുമ്പികൈയിലും ഉണ്ടാകാം. ആഫ്രിക്കൻ ആനകളുടെ തൊലി കൂടുതൽ ചുളിഞ്ഞാണുണ്ടാകുക. നമ്മുടേത് അതിലും മിനുസമാണ്. അപകടം പറ്റിയാലോ മറ്റോ മാത്രമാണ് ആഫ്രിക്കൻ ആനകൾ കിടക്കുക. അല്ലാത്ത സമയമത്രയും കുതിരകളെപ്പോലെ ഒരേ നിൽപ്പ് തന്നെ.
    Elephants are the largest living land animals. Three living species are currently recognised: the African bush elephant (Loxodonta africana), the African forest elephant (L. cyclotis), and the Asian elephant (Elephas maximus). They are the only surviving members of the family Elephantidae and the order Proboscidea; extinct relatives include mammoths and mastodons. Distinctive features of elephants include a long proboscis called a trunk, tusks, large ear flaps, pillar-like legs, and tough but sensitive grey skin. The trunk is prehensile, bringing food and water to the mouth and grasping objects. Tusks, which are derived from the incisor teeth, serve both as weapons and as tools for moving objects and digging. The large ear flaps assist in maintaining a constant body temperature as well as in communication. African elephants have larger ears and concave backs, whereas Asian elephants have smaller ears and convex or level backs.
    #elephant #elephants #elephantfacts #proboscis #ആന #ആനക്കാര്യം #ആനപ്രാന്തന് #ആനപ്രേമി #ആനച്ചന്തം #ആനയൂട്ട് #africanelephants #asianelephantprojects #wildlife #wildanimals #conservation #nature #forest #കാട് #വന്യമൃഗം #കേരളം #വിജയകുമാര്ബ്ലാത്തൂര് #kerala #malayalam #vijayakumarblathur #blathur
    video courtesy: Pexels
    Pixabay
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
    i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

ความคิดเห็น • 1K