കർക്കിടക വാവ് ബലി വീട്ടിലിരുന്നു എങ്ങനെ ചെയ്യാം| bali at Home | പിതൃ ബലി തർപ്പണം | KARKIDAKA VAVU

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #karkidaka #vavubali #home
    ബലി വളരെ ലളിതമായി വീട്ടിൽ ഇരുന്ന് ചെയ്യുന്ന വിധവും പ്രാധന്യവും ആണ് വീഡിയോയിൽ...
    ബലി തർപ്പണം ചെയ്യേണ്ട വിധം
    ചാണകം കൊണ്ട്‌ ബലിയിടാൻ ഉദ്ദേശിക്കുന്ന സ്ഥലം മെഴുകുക. ചാണകം കിട്ടാനില്ലെങ്കിൽ ജലം കൊണ്ട്‌ തെളിച്ച്‌ ശുദ്ധിവരുത്തിയാലും മതി. ഒരു നിലവിളക്ക്‌ കൊളുത്തി വയ്ക്കുക. രണ്ടു തിരി മാത്രമെ പാടുകയുള്ളു.
    ഒരു തിരി തെക്കോട്ടും ഒരു തിരി വടക്കോട്ടുമായി കത്തിക്കണം. മെഴുകിയ സ്ഥലത്ത്‌ ഒരു നാക്കില വയ്ക്കുക. അതിൽ മൂന്നുപിടി പച്ചരിയും എള്ളും ചേർത്ത്‌ കുഴച്ചു വയ്ക്കുക. നാക്കിലയുടെ ഇടതുവശത്ത്‌ ചെറൂള എന്ന ചെടിയുടെ ഇലയും പുഷ്പവും പറിച്ചത്‌ വെയ്ക്കുക. ചെറൂള കിട്ടിയില്ലെങ്കിൽ പൂക്കളും തുളസിയുമായാലും മതി. ബലിയിടുന്ന ആൾ തെക്കോട്ട്‌ തിരിഞ്ഞിരിക്കണം.
    1 ഗണപതി ശ്ലോകം
    ശുക്ലാംബരധരം വിഷ്ണും
    ശശിവർണം ചതുർഭുജം
    പ്രസന്നവദനം ധ്യായേത്
    സർവ വിഘ്നോപ ശാന്തയേ
    2 തീർത്ഥാവാഹനം
    ഓം ഗംഗേച യമുനേ ചൈവ
    ഗോദാവരി സരസ്വതി
    നർമ്മദേ സിന്ധു
    കാവേരി ജലേസ്മിൻ
    സന്നിധിം കുരു
    3 ആചമനം
    അച്യുതായ നമഃ
    അനന്തായ നമഃ
    ഗോവിന്ദായ നമഃ
    4 പ്രോഷണം
    ശ്രീരാമ രാമ പുണ്ഡരീകാക്ഷ
    പുനതു
    എന്ന് ചൊല്ലി ശരീരത്തിൽ തീർത്ഥം തളിക്കുക
    5 പവിത്രധാരണം
    പവിത്രം പാപ നാശനം
    ആയുസ് തേജോ ബലം സൗഖ്യം അമാവാസി ശ്രാദ്ധ ക്രിയാർഹകം
    പവിത്ര ധാരണം നമഃ
    6 സങ്കല്പം
    ശുഭയോഗ വിശിഷ്ട പുണ്യ
    മുഹൂർത്തേ മ മ വംശ
    ദ്വയ പിതൃണാം
    അക്ഷയ തൃപ്തിർത്ഥം
    അമാവാസി ശ്രാദ്ധേ
    പിണ്ഡപ്രധാനം കരിഷ്യേ
    (എന്ന് ചൊല്ലി ഒരു ഇല വച്ച് ദർഭ അതായത് കുറുമ്പുല്ലു ഇലയുടെ മധ്യത്തിൽ ഇടതും വലതുമായി വച്ച ശേഷം പുഷ്പം, അക്ഷതമെടുത്ത് എള്ളും ചേർത്ത് കുറുമ്പുല്ലിനു മുകളിൽ രണ്ടു ഭാഗത്തായി വയ്ക്കുക. (കുറുമ്പുല് രണ്ട് തലയും നാല് കടയും ചേർന്ന മൂന്ന് ജോടി എടുക്കുക.) ശേഷം വലതുകൈയിൽ എള്ളും അക്ഷതവും എടുത്തു പിതൃഭാവത്തെ ആവാഹിക്കുക
    അസ്മത് കുലേ മൃതായേച
    ഗതിർയേഷാം ന: വിദ്യതേ
    ആവാഹിഷേൃ താൻ സർവാൻ
    ദർഭോപരി തിലാക്ഷതൈ
    (എന്ന് ചൊല്ലി പിതൃ ഭാവത്തെ ആവാഹിച്ചു ഒരു ഭാഗം കുറുമ്പുല്ലിന്റെ മുകളിൽ വയ്ക്കുക)
    മാതൃഭാവത്തെ ആവാഹിക്കുക
    മാതാ മഹാ കുലേശ്ചൈവ
    ഗതിർയേഷാം ന: വിദ്യതേ
    ആവാഹിഷ്യേ താൻസർവ്വാൻ
    ദർഭോപരി തിലാക്ഷതൈ:
    ( എന്ന് ചൊല്ലി മാതൃഭാവത്തെ ആവാഹിച്ചു രണ്ടാമത്തെ സ്ഥാനത്തു കുറുമ്പുല്ലിനു മുകളിൽ വയ്ക്കുക )
    ആവാഹനം
    ആവാഹനം നമഃ
    ആസനം നമഃ
    എന്ന് ചൊല്ലി രണ്ടു സ്ഥാനത്തു ഒരേ പൂവിട്ടു ആരാധിക്കുക . ശേഷം വലതുകൈയിൽ അല്പം എള്ളെടുത്തു
    വംശ ദ്യയ പിതൃഭ്യ ദർഭോപരി തിലോദകം മായാദീയതേ
    എന്ന് ചൊല്ലി കുറുമ്പുല്ലിന്റെ മുകളിലേക്ക് എളിനൊപ്പം ജലം വീഴ്ത്തുക. അരി വറ്റിച്ച് പിണ്ഡം
    നേരത്തേ തയ്യാറാക്കി വയ്ക്കണം. പിണ്ഡം ഉരുട്ടി താഴെ പറയുന്ന അഞ്ച് മന്ത്രങ്ങള്‍ കൊണ്ട് ഒരോ പിണ്ഡവും
    സമർപ്പിക്കണം
    1
    ഓം ആബ്രഹ്മണോയേ
    പിതൃവംശജാത:
    മാതാ:തഥാ,വംശഭവ മദീയാ:
    വംശദ്വയേസ്മിൻ
    മ മ ദാസ ഭൂതാ
    ഭൃത്യാ തഥൈവാശ്രിതാ
    സേവകാശ്ച മിത്രാണി സഖ്യാ
    പശപശ്ചവൃക്ഷ: ദൃഷ്ടാശ്ച
    പൃഷ്ടാശ്ച കൃതോപകാരാ
    ജന്മാന്തരേ യേ മമ
    സംങ്കതാശ്ച തേഭ്യാ സ്വധാ
    പിണ്ഡമഹം ദദാമി
    2
    പിതൃവംശേ മൃതായേച
    മാതൃവംശേ തഥൈവച
    ഗുരുശ്വശുര ബന്ധൂനാം യേചാ
    അന്ന്യോബാന്ധവാ മൃത യേ മേ
    കുലേ ലുപ്തപിണ്ഡം പുത്രധാര വിവർജ്ജിതാ:
    ക്രിയാ ലോപ ഹതാശ്ചൈവ
    ജാത്യന്ധാ പങ്കവസ്തഥാ
    വിരൂപ ആഗ്മ ഗർഭാശ്ച ജ്ഞാതഅജ്ഞാത കുലേ
    മമ ധർമ്മ പിണ്ഡോ
    മയാദത്തോ അക്ഷയമുപ്തിഷ്ഠതു
    3
    അസിപത്രേ വനേ ഘോരേ
    കുംഭി ഭാഗേ ചാരൗരവേ തേഷാം മുദ്ധരണാർത്ഥായ
    ഇമം പിണ്ഡം ദാദാമ്യഹം
    4
    ഉത്സന്ന കുല കോടിനാം ഏഷാം
    ദാതാ കുലേ നഹി ധർമ്മ പിണ്ഡോ മയാദത്തോ
    അക്ഷയമുപതിഷ്ഠതു
    5
    യേ ബാന്ധവാ യേ ബാന്ധവാ
    അന്യ ജന്മനി ബാന്ധവാ തേഷാം ഉദ്ധരണാർത്ഥായ
    ഇമം പിണ്ഡം ദാദാമ്യഹം
    സ്വധാ നമഃ
    എന്ന് ചൊല്ലി പിണ്ഡോപരി ജലം വീഴ്ത്തുക
    വീണ്ടും എള്ളെടുത്തു തിലോദകം മായാദീയതേ എന്ന് ചൊല്ലി എള്ളോടുകൂടി ജലം പിണ്ഡോപരി വീഴ്ത്തുക .
    പിണ്ഡ പിതൃ ദേവതേഭ്യോ നമ:
    എന്ന് ചൊല്ലി ഒരു പൂവ് അർപ്പിക്കുക
    പിണ്ഡപൂജ
    ദർഭകെട്ടു കൊണ്ട് പിണ്ഡോപരി
    ജലം തളിക്കുക
    1 . പാദ്യം നമഃ
    2 . അർഘ്യം നമഃ
    3 . ആചമനീയം നമഃ
    4 . സ്നാനം നമഃ
    5 . വസ്ത്രം നമഃ
    6 . ഉപവസ്ത്രം നമഃ
    7 . ഉത്തരീയം നമഃ
    8 . ഉപവീതം നമഃ
    എന്ന് ഉരുവിടുക. ശേഷം ഒരു പൂവ് എടുത്ത് മാല്യം നമഃ
    എന്ന് ചൊല്ലി അർച്ചിക്കുക ദർഭകെട്ടു കൊണ്ട് ഗന്ധം നമ: എന്ന് മൂന്ന് പ്രാവശ്യം ചൊല്ലുക. ( ജല , ഗന്ധ ,പുഷ്പ അക്ഷതങ്ങളെല്ലാം കൂട്ടിയെടുത്തു അത്ര ഗന്ധ ഛത്ര പുഷ്പ ധൂപ നൈവേദ്യ ദക്ഷിണാ പ്രദക്ഷിണാദി സർവ രജോപചാരപൂജാം സങ്കൽപ്പയാമി
    സമർപ്പയാമി
    പ്രാർത്ഥന
    അതസി പുഷ്പ സങ്കാശം
    പീത വാസം ജനാർദ്ധനയേ
    തമസ്യന്തി ഗോവിന്ദം ന തേഷാം വിദ്യതേ ഭയം അനാദിനിധനോ
    ദേവശംഖചക്രഗദാധര അവ്യയ പുണ്ഡരീകാക്ഷ പിതൃമോക്ഷ
    പ്രഭോ ഭവ:
    എന്ന് പ്രാർത്ഥിച്ചു എഴുന്നേറ്റു താഴെ യുള്ള മന്ത്രം ചൊല്ലിക്കൊണ്ട് മൂന്നുപ്രാവശ്യം നിന്നുകൊണ്ട് പ്രദക്ഷിണം വയ്ക്കണം
    പ്രദക്ഷിണമന്ത്രം
    യാനി യാനി പാപാനി
    ജന്മാന്തര കൃതാനി ച
    താനി സർവാണി നശ്യന്തു
    പ്രദക്ഷിണം പദേ പദേ
    തെക്കു നോക്കി നിന്ന്
    ശിവം ശിവകരം ശാന്തം
    ശിവത്മാനം ശിവോത്തമം
    ശിവമാർഗ്ഗ പ്രണേതാരം
    പ്രണതോസ്മി സദാശിവം
    എന്ന് ചൊല്ലി പ്രാർത്ഥിക്കുക
    നമഃ സർവഹിതർത്ഥായ
    ജഗദാധാര ഹേതവേ
    സാഷ്ടാംഗോയം പ്രണമസ്തു
    എന്ന് ചൊല്ലി മൂന്ന് തവണ പിണ്ഡത്തിൽ തൊട്ടു ശിരസ്സിൽ വയ്ക്കുക .
    ഉദ്വസനം
    വലതുകൈയിൽ പുഷ്പങ്ങൾ എടുത്തു വംശ ദ്വയ പിതൃഭ്യ: ഉദ്യാസയാമി എന്ന് ചൊല്ലി
    ഉദ്വസിക്കുക
    കർമ്മസമർപ്പണം
    കായേന വാചാ മനസേന്ദ്രിയൈർവാ ബുദ്യാത്മനാവത് പ്രകൃത സ്വഭാവത് കരോമിയദ്യത് സകലം പരസ്മൈ നാരായണായേനി സമർപ്പയാമി
    എന്ന് ചൊല്ലി സങ്കല്പിച്ചു പിണ്ഡമെടുത്ത് ജലത്തിൽ പവിത്രം കെട്ടഴിച്ചു വെള്ളത്തിൽ മുങ്ങുക . അല്ലെങ്കിൽ കാക്കയ്ക്ക് ബലി ചോറ്കൊടുക്കുക.
    #കർക്കിടക വാവ് ബലി #pithrutharpanam #baliathome #pithrupooja
    Tags:
    Karkidaka vavu bali ,
    How to perform tarpanam at home ,
    How to do vavu bali at home ,
    Bali tharpanam ,
    Pithru puja ,
    കർക്കിടക വാവ് ബലി ,
    july 22 ,
    vavu bali 2022 ,
    karkiadakam ,
    urupunyakaav vava bali ,
    thirunelli vavu bali ,
    karkidaka vavu bali at home ,
    vavu bali veetil
    pithrutharpanam veetil
    karkidaka vavu 2022

ความคิดเห็น • 251

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +12

    ഇത്രയും ലളിതവും കൃത്യവുമായ രീതിയിൽ സാധാരണക്കാർക്ക് ബലി തകർപ്പണം ചെയ്യാൻ ഉതകുന്ന രീതിയിൽ അവതരിപ്പിച്ച ഗുരുവിന് സാഷ്ടങ്ങ പ്രണാമം🙏🙏🙏

  • @abhiramamrajan
    @abhiramamrajan 3 ปีที่แล้ว +13

    അങ്ങയുടെ നിർദ്ദേശ പ്രകാരം വളരെ ഭംഗിയായി ഇന്ന് രാവിലെ ബലിയിടാൻ കഴിഞ്ഞു. ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ

    • @miniroshankp9940
      @miniroshankp9940 2 ปีที่แล้ว +1

      👍🙏

    • @padminiv6922
      @padminiv6922 ปีที่แล้ว

      നന്നി തിരുമേനി. 🙏🙏🙏

  • @Poppins-01
    @Poppins-01 3 ปีที่แล้ว +12

    വളരെ....ഉപകാരം... വ്യക്തമായും ഭക്തിയോടും.... പറഞ്ഞുതന്നു.... നന്ദി....

  • @neethu123ful
    @neethu123ful 2 ปีที่แล้ว +9

    ഒരുപാട് നന്ദി.... ഒരു അപേക്ഷ ഉണ്ട് ദയവായി ഈ മന്ത്രങ്ങളുടെ അർത്ഥം മറ്റൊരു വീഡിയോ യില് പഠിപ്പിക്കണം.

    • @user-qj9kp6uf5v
      @user-qj9kp6uf5v 2 ปีที่แล้ว

      ഡോ. ഗോപാലകൃഷ്ണൻ സാറിൻറെ വീഡിയോ കൂടി കാണുക. ഈ പറഞ്ഞ മന്ത്രങ്ങളുടെ അർത്ഥം വിശദമായി അദ്ദേഹം ആ വീഡിയോയിൽ വിവരിക്കുന്നുണ്ട്. അതും വിജ്ഞാനപ്രദമാണ്. ശ്രദ്ധിക്കുമല്ലോ.

  • @sarithapoyilangal8555
    @sarithapoyilangal8555 ปีที่แล้ว +2

    ഇനിയും ഇങ്ങനത്തെ ഉപകാരം ഉള്ള വീഡിയോ കൾ ചെയ്യണേ...നന്ദി ❤👍👍👍

  • @venuv4424
    @venuv4424 3 ปีที่แล้ว +9

    നന്ദി ,കാത്തിരുന്ന വീഡിയോ

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +3

    ഗുരുജി പറഞ്ഞപോലെ തന്നെ ചെയ്തത്... ഒരുപാട് നന്ദി പ്രണാമം 🙏🙏🙏

  • @sheejak7131
    @sheejak7131 3 ปีที่แล้ว +4

    വളരെ നന്ദി 🙏,കാത്തിരുന്നത് തന്നെ

  • @yamunapraveen968
    @yamunapraveen968 ปีที่แล้ว +2

    ബലി തർപ്പണം നന്നായി പറഞ്ഞു തന്നതിന് നന്ദി ജി 🙏🙏🙏🙏

  • @ajithkaruveettil5521
    @ajithkaruveettil5521 3 ปีที่แล้ว +2

    ആചാര്യൻ നല്ലപോലെ പറഞ്ഞു തന്നതിന് നന്ദി

  • @KRISHNASPILLAI
    @KRISHNASPILLAI 3 ปีที่แล้ว +4

    Precise and to the point.Excellent presentation.

  • @sreerekha4153
    @sreerekha4153 3 ปีที่แล้ว +4

    Thank you so much🙏🏻✨️, God bless you Sir

  • @anandank2920
    @anandank2920 2 ปีที่แล้ว +2

    നമ്മൾ ചൊല്ലുന്നതായ ഈ മന്ത്രത്തിൻ്റെ അർത്ഥം കൂടി മനസ്സിലാക്കേണ്ടതുണ്ടല്ലോ. അതുകൂടി ഇതിൽ എഴുതി ചേർത്താൽ നന്നായിരുന്നു.
    കർമ്മം ചെയ്യണ്ട വിധം ഭംഗി
    യായി പറഞ്ഞു.
    നന്ദി നമസ്ക്കാരം.

    • @user-qj9kp6uf5v
      @user-qj9kp6uf5v 2 ปีที่แล้ว

      ഡോ.ഗോപാലകൃഷ്ണൻ സാറിൻറെ വീഡിയോ കൂടി കാണുക. മന്ത്രങ്ങളുടെ അർത്ഥം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ.

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว +1

    വളരെയധികം നന്നായിട്ടുണ്ട്‌ നന്ദി

  • @sarithapoyilangal8555
    @sarithapoyilangal8555 ปีที่แล้ว +1

    വളരെ ഉപകാരം ആയിരുന്നു... നന്ദി 👍👍

  • @prasannamadhavan2576
    @prasannamadhavan2576 ปีที่แล้ว +1

    നന്ദി,നന്നായി പറഞ്ഞു തന്നു 🙏🙏🙏

  • @cmpktd
    @cmpktd 2 ปีที่แล้ว +1

    Sir . Valare valiya bhagyam... angayude nethruthwathil .. e karmangal..ente pithrukkal mokshadayakam..
    Angeku venty ente praarthanakal..

  • @saivarenya9305
    @saivarenya9305 ปีที่แล้ว +2

    Very useful. Thank you!

  • @RAJUS-zn6wm
    @RAJUS-zn6wm หลายเดือนก่อน

    നല്ല അവതരണം. അഭിനന്ദനങ്ങൾ. ആചാര്യന് നന്ദി....

  • @ajayakumarm9740
    @ajayakumarm9740 3 ปีที่แล้ว +5

    നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @RMN64
    @RMN64 ปีที่แล้ว +1

    Excellent way of presentation .god bless you

  • @yatheeshvk4839
    @yatheeshvk4839 หลายเดือนก่อน

    ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @user-rn3ds3zp2m
    @user-rn3ds3zp2m ปีที่แล้ว +1

    വളരെ നന്ദി തിരുമേനി

  • @aswathyprasannan3703
    @aswathyprasannan3703 3 ปีที่แล้ว +2

    വളരെ ഭംഗിയായി വിവരിച്ചു തന്നു

  • @cmpktd
    @cmpktd 2 ปีที่แล้ว +2

    Sir valare valiya bhagyam... angayude nethruthwathil pithrukkalku balitharpanam nadathan kazhinjathil...
    Angeku njangalde praarthanakal...

  • @parvathibalu3532
    @parvathibalu3532 2 ปีที่แล้ว +2

    Very good and clear explanation. Thank you.

  • @sajeevkumar3221
    @sajeevkumar3221 3 ปีที่แล้ว +1

    തർപ്പണ രീതി പറഞ്ഞു തന്നതിനു നന്ദി പറയുന്നു. 🙏🙏

  • @santhakumari1882
    @santhakumari1882 3 ปีที่แล้ว +2

    Thank you 🙏🙏Valarea Nanthi ndea Vishathamayi Paranju thannathinu,...✌️

  • @preethajanardhanan7643
    @preethajanardhanan7643 3 ปีที่แล้ว +4

    വളരെ നന്ദി ഗുരോ
    🙏🏻🙏🏻🙏🏻

  • @suryathejas7649
    @suryathejas7649 2 ปีที่แล้ว +2

    നന്ദി തിരുമേനി 🙏

  • @leelammas3633
    @leelammas3633 2 ปีที่แล้ว +1

    Valare yukthamayi paranju thannu om namo narayanaya nama.

  • @dhanalakshmy3391
    @dhanalakshmy3391 3 ปีที่แล้ว +4

    വളരെ നന്ദി

  • @gouripp4377
    @gouripp4377 2 ปีที่แล้ว +3

    നന്നിയുണ്ട് ശാന്തി 🙏

  • @manoharankm7876
    @manoharankm7876 3 ปีที่แล้ว +3

    നന്ദി - സർ

  • @shermisandeep7402
    @shermisandeep7402 2 ปีที่แล้ว +1

    തെക്കു വടക്കു തിരി തെറ്റാണു,മരണ കർമ്മ മരണ ദിവസം മാത്രമാണ് അങ്ങനെ ചെയ്യൂ.സനജയനത്തിന് പോലും കിഴക്കു പടിഞ്ഞാറേ പാടുള്ളു,ബലി കാര്യങ്ങൾക്കു എല്ലാം കിഴക്കു പടിഞ്ഞാറു തന്നെ തിരി തെളിക്കണം.അവതരണം ഗംഭീരം ആയിട്ടുണ്ട്, 🙏🙏🙏👍, സാധാരണക്കാർക്ക് പോലും വ്യക്തമായി മനസിലാക്കി ചെയ്യാൻ സാധിക്കും, സ്വന്തമായി ചെയ്യാൻ അറിവില്ലാത്തവരാണ് ഇങ്ങനെ ഉള്ള മാധ്യമങ്ങളെ ആശ്രയിക്കുന്നത് അത് കൊണ്ട് തെറ്റ് വരുത്താതെ നോക്കുക 🙏

  • @kumarcpillai8405
    @kumarcpillai8405 ปีที่แล้ว +1

    So god bless you, please keep doing such video! Great. ,

  • @ushachandramohan9605
    @ushachandramohan9605 3 ปีที่แล้ว +2

    Thank you Sir. Very good information.

  • @vineethav4120
    @vineethav4120 ปีที่แล้ว +1

    Thank you so much...🙏🏻

  • @rejimolpr4721
    @rejimolpr4721 3 ปีที่แล้ว +3

    Great work sir. Thank you

  • @dayalanak1420
    @dayalanak1420 2 ปีที่แล้ว +1

    valatarey upakaram thank u sir

  • @meenupadmakumar3010
    @meenupadmakumar3010 3 ปีที่แล้ว +1

    Valare easy aayi paranju thannathin nandhi sir🙏🙏

  • @ranjithpookkoden4630
    @ranjithpookkoden4630 ปีที่แล้ว +1

    നന്ദി 🙏🏻

  • @arielsxd6150
    @arielsxd6150 3 ปีที่แล้ว +2

    Thanks for the video 🙏🙏👍

  • @geethammas6909
    @geethammas6909 3 ปีที่แล้ว +2

    Athmaviswasathode balikarmam cheyyan sahayamayi thank you

  • @sulathasasi8418
    @sulathasasi8418 2 ปีที่แล้ว +1

    Thank you thirumeni

  • @geethasrinivas7617
    @geethasrinivas7617 2 ปีที่แล้ว +1

    അച്ചു Super Thank you

  • @sathyanandakumar1723
    @sathyanandakumar1723 ปีที่แล้ว +1

    നന്ദി....

  • @chandrasekharannairs7690
    @chandrasekharannairs7690 ปีที่แล้ว +1

    വളരെ വ്യക്തമായി മനസ്സിലാക്കി തന്നു. ഒരു സംശയം പിണ്ഡം കൈയ്യിലെടുക്കുമ്പോൾ പവിത്രം ഊരി മാറ്റേണ്ടതില്ലേ?

  • @ajithamg2802
    @ajithamg2802 3 ปีที่แล้ว +3

    Thank you very much, explained very well🙏

  • @craftworks2785
    @craftworks2785 3 ปีที่แล้ว +9

    🙏🙏നല്ല അവതരണമായി. വരും തലമുറയുടെ പുണ്യവും. നമസ്തേ ആചാര്യാ 💯💯💯💯ഭാവുകങ്ങൾ 🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

    • @harinamboodiri9963
      @harinamboodiri9963 3 ปีที่แล้ว

      അവതരണം വളരെ മനോഹരമായി. വളരെ മനോഹരമായി തന്നെ ചെയ്തു. ഒരു സംശയം പവിത്രം ഏതു വിരളിനാണ് ധരിക്കേണ്ടത്. നടുവിരൽ ആണോ അതോ മോതിര വിരളിന് ആണോ

    • @ashwinvtk2
      @ashwinvtk2 3 ปีที่แล้ว +1

      വലത് മോതിര വിരൽ

  • @nirmalamohan1175
    @nirmalamohan1175 3 ปีที่แล้ว +3

    Thank you

  • @ranjitharavi3936
    @ranjitharavi3936 3 ปีที่แล้ว +1

    orupad nanniyundddd 🙏🙏🙏🙏🙏

  • @athiravinodk7884
    @athiravinodk7884 3 ปีที่แล้ว +1

    Vekthamayum akshara spudathayodum koodi Parannu thannathil valare nanni .......

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +1

    Valare nanni juro🙏🙏🙏🙏🙏

  • @narasimmamoorthi5725
    @narasimmamoorthi5725 ปีที่แล้ว +1

    Very useful 👌

  • @mollyar2974
    @mollyar2974 3 ปีที่แล้ว +3

    Very excellent the best 🙏🙏🙏

  • @jaihindhmurali816
    @jaihindhmurali816 8 หลายเดือนก่อน +1

    Good

  • @ardrakrishna2739
    @ardrakrishna2739 5 หลายเดือนก่อน +1

    ❤thanks

  • @rajeswarip2771
    @rajeswarip2771 ปีที่แล้ว +1

    🙏...God bless you.. 🙏

  • @jishamini8164
    @jishamini8164 3 ปีที่แล้ว +1

    നന്ദി ഗുരു.

  • @radheshkumar8640
    @radheshkumar8640 3 ปีที่แล้ว +1

    വളരെ സന്തോഷം

  • @jkbuilders4760
    @jkbuilders4760 3 ปีที่แล้ว +1

    valare nandiyunde chetta

  • @athiraathi9913
    @athiraathi9913 2 ปีที่แล้ว +1

    Tnq so much🙏👍

  • @msq9174
    @msq9174 ปีที่แล้ว +1

    Thank you 🎉

  • @beenalekshmi9472
    @beenalekshmi9472 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @kodandaraman8592
    @kodandaraman8592 ปีที่แล้ว +1

    Nicely explained.

  • @sajithaav8029
    @sajithaav8029 3 ปีที่แล้ว +2

    വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏

  • @ENGGCTRLHQ
    @ENGGCTRLHQ หลายเดือนก่อน

    Very Good

  • @sreerengamjayakumar8514
    @sreerengamjayakumar8514 3 ปีที่แล้ว +2

    Thanks: Simple

  • @kishorekumarsongs2115
    @kishorekumarsongs2115 3 ปีที่แล้ว +1

    Sir please tell about Akotheshta sharda bali please 🙏

  • @minir8323
    @minir8323 หลายเดือนก่อน

    Nalla arivu

  • @rajeshpayyadi1774
    @rajeshpayyadi1774 3 ปีที่แล้ว +2

    നല്ല ഒരു വീഡിയോ....

  • @arivukal7218
    @arivukal7218 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

  • @anithas7613
    @anithas7613 3 ปีที่แล้ว +2

    Nice presentation 👏

  • @ajitkumarkeloth6635
    @ajitkumarkeloth6635 3 ปีที่แล้ว +1

    നന്ദി

  • @shivan1645
    @shivan1645 3 ปีที่แล้ว +3

    Tnq

  • @dhanalakshmy3391
    @dhanalakshmy3391 3 ปีที่แล้ว +1

    നല്ല അവതരണം

  • @anandarajanrajan543
    @anandarajanrajan543 ปีที่แล้ว +1

    super greate

  • @ratnakaranbatherical7416
    @ratnakaranbatherical7416 3 ปีที่แล้ว +1

    Good presentation

  • @LakshmiLakshmi-rp3pj
    @LakshmiLakshmi-rp3pj 2 ปีที่แล้ว +1

    Oru paadu sandhosham.

  • @meenupadmakumar3010
    @meenupadmakumar3010 3 ปีที่แล้ว +1

    Aum swadhaye nama🌺🌺🌺🙏🙏

  • @sujithsuji6344
    @sujithsuji6344 2 ปีที่แล้ว +1

    🙏🙏

  • @valsalavp144
    @valsalavp144 ปีที่แล้ว +2

    നമ്മൾ ബലി യിടുന്ന സ്ഥലംത്തു തന്നെ കാക്കയ്ക്ക് വെച്ചു കൊടുക്കാൻ പാടുണ്ടോ അതോ അവിടെ നിന്ന് മാറ്റി തെക്കോട്ടു മാറ്റി വെയ്ക്കണോ

  • @mahilalmmmohan4420
    @mahilalmmmohan4420 3 ปีที่แล้ว +1

    വളരെനന്ദി

  • @mncnair1618
    @mncnair1618 3 ปีที่แล้ว +1

    very Informative

    • @mncnair1618
      @mncnair1618 3 ปีที่แล้ว

      വിളക്ക് അണയ്ക്കുന്ന കാര്യം?

  • @baburajanv794
    @baburajanv794 ปีที่แล้ว +1

    🙏🙏🙏

  • @rajendrankoru3887
    @rajendrankoru3887 2 ปีที่แล้ว +1

    🙏 ഓം നമോ നാായണായ 🙏

  • @s.v.pradeepkumar4005
    @s.v.pradeepkumar4005 2 ปีที่แล้ว +1

    👍👍👌👌👌

  • @dreamscometrue4444
    @dreamscometrue4444 3 ปีที่แล้ว +1

    Aanugalalle cheyya darba darikka

  • @manomohanant8438
    @manomohanant8438 2 ปีที่แล้ว +1

    വൈശാഖ വാവ് ബലി ഒരു വീഡിയോ pls

  • @remanandakumar9199
    @remanandakumar9199 3 ปีที่แล้ว +1

    👍👍

  • @rajipaliath4034
    @rajipaliath4034 2 ปีที่แล้ว +1

    🙏🙏🙏🙏

  • @remak7738
    @remak7738 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @surekhasunil1822
    @surekhasunil1822 2 ปีที่แล้ว +1

    Thank you. 🙏🙏🙏🙏🙏🙏🙏🙏

  • @bijuchandrasekharan4534
    @bijuchandrasekharan4534 3 ปีที่แล้ว +1

    🙏👍

  • @muralidharan5696
    @muralidharan5696 3 ปีที่แล้ว +1

    കൃഷ്ണ ..

  • @prnmb
    @prnmb 2 ปีที่แล้ว +1

    🙏🙏🙏🙌

  • @mahesheliyan695
    @mahesheliyan695 3 ปีที่แล้ว +1

    Thank u sir

  • @rajanisidhan3014
    @rajanisidhan3014 ปีที่แล้ว +1

    Ambalathil ninnum kittunna Chandanam mathio

  • @babuchandrannair3112
    @babuchandrannair3112 3 ปีที่แล้ว +1

    manthrangal malayalathil chollunnathayirikkum nallthu

    • @user-qj9kp6uf5v
      @user-qj9kp6uf5v 2 ปีที่แล้ว

      മന്ത്രങ്ങൾ എല്ലാം സംസ്കൃതഭാഷയിലാണെങ്കിലും മലയാളത്തിൽ ആണ് ഇവിടെ എഴുതി കാണിച്ചത്.