പ്രവേശനോത്സവ ഗാനം - 2023-24 | Official Praveshanolsavam Song

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025
  • 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനം..പൊതുവിദ്യാഭ്യാസ വകുപ്പ്
    പ്രവേശനോത്സവം 2023
    ജൂൺ - 1
    പ്രവേശനോത്സവഗാനം
    (വരികൾ )
    മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം
    സൂര്യനെ പിടിക്കണം
    പിടിച്ചു സ്വന്തമാക്കണം
    കുഞ്ഞാറ്റക്കിളികളെ
    വരൂ വസന്ത കാലമായ്
    പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം.
    അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം
    (തക തക തക തക തക തക താലോലം മേട്ടിൽ
    കളകള കള കള കള കിളികുലമിളകുന്നേ )
    അറിവു പൂവുകൾ വിടർന്നൊരീ വസന്തവാടിയിൽ
    ലഹരി വണ്ടുകൾ കടിച്ചിടാതെ കാവലാകണം
    കരുതലും കരുത്തുമുള്ള പുതിയ തലമുറയ്ക്കു നാം പുതിയ പാഠമാകണം
    മേലേ മല മേലേ മതിയോളം കളിയാടണം കുനുകുനെ ചിരി മൊഴി ചിതറണ് കൂടെ കൂടാൻ വാ
    (തക തക തക )
    പ്രകൃതി അമ്മ, നിറയെ നന്മ പുലരി വെൺമ പുലരുവാൻ
    അറിയണം നമുക്കു നമ്മെ
    സമയമായ് ഉണരുവാൻ
    വിശാല ലോകമാകവെ
    പറന്നു കാണുവാൻ നമുക്ക്
    ചിറക് പാഠപുസ്തകം
    നാളേ വഴി നീളേ നിറ പൂവായ് ചിരി നിറയണം വരിവരി നിരയൊരു നിര മനമൊന്നായ് ചേരാൻ വാ
    (തക തക തക )
    മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം.
    സൂര്യനെ പിടിക്കണം
    പിടിച്ചു സ്വന്തമാക്കണം
    കുഞ്ഞാറ്റക്കിളികളേ ..
    വരൂ വസന്തകാലമായ്
    പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം
    അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം

ความคิดเห็น •