ആലാപനത്തികവുമായി !!! | ശ്രീ നാരായണ ഗുരുദേവ കവിതകൾ | ഓഡിയോ ജ്യുക്ബോക്സ്

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 26

  • @shajis63
    @shajis63 6 ปีที่แล้ว +15

    മധുസൂദനന്‍ നായര്‍ സാറിനു നമോവാകം.അങ്ങയുടെ ആലാപന ശൈലി ശ്രീ നാരായണ ഗുരുദേവ കൃതികളിലേക്ക്‌ കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുന്നു.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    Divine ECHO of Great Poet. Sree Narayana Guru Trippadengal.

  • @sarasammak7546
    @sarasammak7546 7 ปีที่แล้ว +9

    മധുസൂദനൻനായർ ആലപിച്ച ശ്രീനാരായണ ഗുരു ദേവകവിതകൾ മനസ്സിനെഭക്തിമയമാക്കി!അർഥസ്ഫുടതയാണ് ഈ ആലാപനത്തിനുളള ശ്രേഷ്ഠത!!

    • @udayanpk7136
      @udayanpk7136 2 ปีที่แล้ว

      ശ്രീനാരായണ ഗുരുദേവൻ റെ അതുല്യമായ രചനാവൈഭവം വിളിച്ചോതുന്ന വരികൾ അതീവ ഹൃദ്യമായി, ഭക്തിസാന്ദ്രമായി, സ്പഷ്ടമായി ആശയ വ്യക്തതയോടെ ആലപിച്ചിരിക്കുന്നു.

  • @autosolutionsdubai319
    @autosolutionsdubai319 4 ปีที่แล้ว +3

    01:00 ദൈവദശകം
    07:50 ജാതി നിർണയം
    10:56 അനുഭൂതി ദശകം
    15:05 ചിജ്ജടചിന്തനം
    22:57 ജീവകാരുണ്യ പഞ്ചകം
    25:57 സദാശിവദർശനം
    30:06 ജനനീനവരത്നമഞ്ചരി

    • @udayanpk7136
      @udayanpk7136 2 ปีที่แล้ว

      മഹത്തരം

  • @indirambikapk4008
    @indirambikapk4008 5 ปีที่แล้ว +6

    ആഴിയും തിരയും കാറ്റും
    ആഴവും പോലെ ങ്ങങ്ങളും
    മായയും നിൻ മഹിമയും
    നീയും "എന്ന് ഉള്ളിൽ ആകണം."
    എന്നാണ്.

    • @jayakumarbmenon845
      @jayakumarbmenon845 4 ปีที่แล้ว +2

      നടേ പറഞ്ഞ വ്യത്യസ്തമായ നാല് വസ്തുക്കളെ മനസ്സിലാക്കിയ പോലെ ബാക്കി നാലിനേയും വ്യത്യസ്തമാണ് എന്ന് ഉള്ളിൽ ആക്കുന്നത് എന്ത് ജ്ഞാനം?
      ആദ്യത്തെ നാല് എന്നുള്ളത്തിൽ തന്നെയായിരിക്കുന്ന പോലെ ബാക്കി നാലും "എന്നുള്ളിൽ" തന്നെയായി സർവ്വവും താൻ തന്നെയെന്നറിക എന്നാണ് ഗുരു ഉദ്ദേശിച്ചതും സാറ് പാടിയതും.
      അക്ഷരത്തെറ്റുള്ള പുസ്തകങ്ങൾ വായിക്കരുത്.

    • @sivanandank8116
      @sivanandank8116 3 ปีที่แล้ว +1

      " എന്ന് ഉള്ളിൽ ആകണം'' എന്നതു തന്നെയാണ് ശരി. പല പ്രഗത്ഭരും ഇതു തെറ്റായി ഉച്ചരിക്കുന്നുവെന്നതു ഖേദകരം തന്നെ., ദൈവദശകത്തിന്റെ ശതാബ്ദി ആഘോഷ വേളയിൽ ശിവഗിരിയിലെ വേദിയിൽ ഈ പ്രാർത്ഥനാഗീതം ആലപിച്ച ആദരണീയരായ സന്ന്യാസിമാരും "എന്നുള്ളിൽ " (എൻ + ഉള്ളിൽ) എന്ന് ഉച്ചരിക്കുകയുണ്ടായി. ആരുടേതായാലും തെറ്റ് തെറ്റു തന്നെയാണ്.
      ആദ്യഭാഗത്തു സൂചിപ്പിക്കുന്ന നാലിന്റേയും ആ പരസ്പര ബന്ധം പോലെയാണ് രണ്ടാമതു പറയുന്ന നാലും തമ്മിലുള്ള ബന്ധം എന്ന ബോധ്യം (ഞങ്ങളുടെ ) ഉള്ളിൽ ഉറയ്ക്കണേ എന്നാണ് നാലാമത്തെ പദ്യത്തിലെ പ്രാർത്ഥന.
      ഒരു കാര്യം പ്രത്യേകം ഓർക്കുക - ദൈവദശകത്തിൽ "ഞാൻ", "എനിക്ക് " "എന്റെ " എന്നിങ്ങനെയുള്ള വാക്കുകളേയില്ല. " ഞങ്ങൾ " , "ഞങ്ങളെ" എന്നൊക്കെയാണുള്ളത്. ഒരാളല്ല ,സകലരും (ഞങ്ങൾ ആകവേ ) "നിൻ മഹസ്സാം ആഴിയിൽ വാഴണം" എന്നാണല്ലോ പ്രാർത്ഥന?

    • @jayakumarbmenon845
      @jayakumarbmenon845 ปีที่แล้ว

      @@sivanandank8116
      " ആദ്യഭാഗത്ത് സൂചിപ്പിക്കുന്ന" ആഴിയും കാറ്റും ആഴവും തിരയും തമ്മിൽ എന്തുബന്ധമെന്ന് അങ്ങ് ഒരു നിമിഷം ചിന്തിച്ചു നോക്കുക.
      ശരിയായി ഉച്ചരിച്ച സ്വാമിമാർക്കും മാത്രമല്ല സാമാന്യബുദ്ധിയുള്ള ആർക്കും തെറ്റുപറ്റിയിട്ടില്ലെന്ന് അപ്പോൾ ബോദ്ധ്യപ്പെടും.
      പ്രപഞ്ചത്തിൽ കാണുന്ന ( പരസ്പരബന്ധം പോലുമില്ലാത്ത) സകലതും ( നീയും ഞാനും) താൻ തന്നെ, തൻ്റെയുള്ളിൽത്തന്നെ എന്ന അദ്വൈത സത്തയും അപ്പോൾ വെളിപ്പെടും.

    • @sivanandank8116
      @sivanandank8116 ปีที่แล้ว

      @@jayakumarbmenon845 ആഴിയും തിരയും തമ്മിലും തിരയും കാറ്റും തമ്മിലുമുള്ള ബന്ധവും ആഴിക്കു പോലും ആധാരമായിരിക്കുന്നത് ആഴമാണെന്ന യാഥാർത്ഥ്യവും ചിന്തിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ .
      താങ്കളുടെ ആദ്യ പ്രതികരണത്തിനുള്ള എന്റെ മറുപടി പൂർണ്ണമായും വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കാതെയാണ് ഇപ്പോൾ വീണ്ടും പ്രതികരിച്ചതെന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു.
      പിന്നെ, പദപ്രയോഗത്തിൽ കുറച്ചുകൂടി സംയമനം പാലിക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. ഇത്തരം ഒരു വിഷയത്തിൽ സംവദിക്കുമ്പോൾ അതിനനുയോജ്യമായ ഭാഷ തന്നെ വേണ്ടതുണ്ട്.

  • @mahimameenu6308
    @mahimameenu6308 5 ปีที่แล้ว +3

    SUPer

  • @chethanacentreformathemati6971
    @chethanacentreformathemati6971 5 ปีที่แล้ว +1

    Beloved Sir, It Comes From Your Soul.

  • @chethanacentreformathemati6971
    @chethanacentreformathemati6971 5 ปีที่แล้ว +3

    Supreme.

  • @sathidevy9666
    @sathidevy9666 3 ปีที่แล้ว

    ഇതിനേക്കാൾ മനോഹരമായി എങ്ങനെയാലപിക്കാൻ ? പ്രണാമം സാർ.

  • @premanadhankolladikkal2570
    @premanadhankolladikkal2570 6 ปีที่แล้ว +1

    So nicely sung ...get closed to Gurudevan..

  • @lissyveloo7367
    @lissyveloo7367 3 ปีที่แล้ว

    Great🙏❤

  • @jayanthidharmarajan5604
    @jayanthidharmarajan5604 3 ปีที่แล้ว

    OmNamoNarayana🙏🙏🙏

  • @grameenammeera
    @grameenammeera 3 ปีที่แล้ว

    👌👍👍👍🙏🙏🙏🙏

  • @gameingarjun1925
    @gameingarjun1925 ปีที่แล้ว

    ശ്രീ നാരായണ ഗുരുദേവ കവിതകൾ അല്ല, ഭഗവാന്റെ തൃക്കരങ്ങളാൽ രചിച്ച കൃതികൾ

  • @anilam893
    @anilam893 7 ปีที่แล้ว +1

    നാരായണഗുരവേ നാരായണഗൂരൂവേ ശിവഗിരിയിൽവാഴുഠ നാരായണഗൂരൂവേ ഈകാസറ്റിൻറ്റെ പേര് പറഞ്ഞു തരാമോ

    • @MyChannel-v9o
      @MyChannel-v9o  7 ปีที่แล้ว

      ശ്രീ നാരായണ ഗുരുദേവ കവിതകൾ

    • @SreejithSadashivan
      @SreejithSadashivan 6 ปีที่แล้ว +2

      ശ്രീ നാരായണ ഗുരുദേവൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് ആശാസംസിക്കുന്നു.

    • @ravikrishnan25
      @ravikrishnan25 3 ปีที่แล้ว +1

      അർത്ഥ സമ്പുഷ്ടമായ ആലാപനം.

    • @ravikrishnan25
      @ravikrishnan25 3 ปีที่แล้ว +1

      മലയാളത്തിൽ അറിവ് കുറഞ്ഞവർക്ക് പോലും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ആലപിച്ചു .വായിക്കാൻ അറിയാത്തവർക്ക് ഇതൊരു മുതൽകൂട്ട് ആണ്.