നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.
    ഡിസംബർ ഒൻപതിന് പിറവം മണ്ഡലത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് സംഘാടകസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ മെൽബൺ കാരിക്കോട് വിജയികളായി. ടൂർണമെന്റിന്റെ ഉദ്ഘാടനം കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡൻറ് എം പി ഉദയൻ നിർവഹിച്ചു. മുളന്തുരുത്തി സാമൂഹ്യക്ഷേമ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം പി ഡി രമേശൻ വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും കൈമാറി .എട്ടു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ന്യൂ സ്റ്റാർ തലക്കോട് റണ്ണേഴ്സ് അപ്പ്ആയി .ടോമി തച്ചാമ്പുറം ,ലിജോ ജോർജ്, അരുൺ പോട്ടയിൽ ,എം എം അനിൽ ,അജയൻ വെട്ടത്ത്, സന്ദീപ് കെ രാജൻ ,വരുൺ സി വി, വിമൽ എം സജി, വിഷ്ണു സാബു, അഖിൽ എന്നിവർ സംസാരിച്ചു.

ความคิดเห็น •