എലിപ്പത്തായം | Elippathayam Movie Review | Adoor Gopalakrishnan | Abidali Edakkattil

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2020
  • #AdoorGopalakrishnan #Elipathayam #Abidali
    Previous Episode : • കഥാപുരുഷൻ (സിനിമ നിരൂപ...
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 65

  • @sivaprasadsiva3373
    @sivaprasadsiva3373 3 ปีที่แล้ว +5

    സ്വന്തം ദന്തഗോപുരത്തിന്റെ തടവറയിൽ പെട്ടുപോകുന്ന ഉണ്ണി.അത്തരം ഉണ്ണിമാരുടെ പൂർവ്വാധിപത്യകാലത്തെ തീർച്ചയായും വിമർശനാത്മകമായ് സമീപിക്കുന്ന ചിത്രമാണ് എലിപ്പത്തായം.അക്കാലത്തിന്റെ മാറാലകൾക്കകത്ത് തീർത്തും നിരാലംബമായ് ജീവിച്ചസ്തമിച്ച ഒരു കുലസ്ത്രീയാണ് രാജമ്മ.
    സർ മുഖാമുഖം ഒന്ന് ചെയ്യണേ.

  • @padmakumargopinathannair2353
    @padmakumargopinathannair2353 2 ปีที่แล้ว +3

    വളരെ നല്ല അവലോകനം.
    എനിക്ക് 13 വയസ്സ് ഉള്ളപ്പോഴാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. അന്നൊന്നും ഇതു കാണാൻ സാധിച്ചില്ല. കാണാൻ കഴിയാതിരുന്ന അടൂർ സിനിമകൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു. പലതും അദ്ദേഹം മനസ്സിൽ കണ്ടതുപോലെ മനസ്സിലാകുന്നില്ല. ഒരു മീശമാധവന്റെ തലത്തിനു തൊട്ടു മുകളിലുള്ള ആസ്വാദന ശേഷിയുള്ളവർക്കു നല്ലതുപോലെ സ്‌ട്രെയിൻ എടുത്താലേ അടൂർ സാർ ഉദ്ദേശിച്ച കാര്യങ്ങളുടെ പകുതിയെങ്കിലും മനസ്സിലാകൂ. ഏതായാലും എലിപ്പത്തായം കണ്ട ഉടനെ തന്നെ അങ്ങയുടെ ചാനലും കണ്ടു. വിശദീകരണം ഇഷ്ടപ്പെട്ടു. എല്ലാം ഏതാണ്ട് പൂർണമായി തന്നെ ഉൾക്കൊണ്ടു. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. അതിൽ ഒന്ന് - പറങ്കിയണ്ടി മോഷ്ടിക്കുന്ന സമയത്തു മീനാക്ഷിയുടെ ശരീരത്തെയും സ്വഭാവത്തെയും മോശമായി ചിത്രീകരിക്കുന്നു എന്നുള്ളത്. തറവാട്ടു കുളത്തിൽ കുളിക്കാൻ അനുവാദം ചോദിക്കുന്നതുപോലെയും , ജാനമ്മ കുഞ്ഞിന്റെ മോനോട് ഇത്രയും പൊക്കത്തിൽ കയറിയിരിക്കണ്ട , കാലുളുക്കും എന്ന് പറയുന്നത് പോലെ ലാഘവത്തോടെ തന്നെയല്ലേ ഉണ്ണിക്കുഞ്ഞിനോടും ആ സാഹചര്യത്തിൽ പെരുമാറുന്നത്. ദളിത് സമൂഹത്തെ മൊത്തത്തിൽ മോശമായി ചിത്രീകരിച്ചു എന്ന് തോന്നുന്നില്ല .
    ഏതായാലും താങ്കളുടെ വിശദീകരണത്തിൽക്കൂടി ഈ സിനിമയെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. അഭിനന്ദനങ്ങൾ ......

  • @nam8582
    @nam8582 3 ปีที่แล้ว +7

    K.G.George,Bharathan,N.Mohan,Padmarajan ഇവരുടെ സിനിമകളെ ആസ്വദിക്കുന്ന എനിക്ക് അടൂരിന്റെയും,G.അരവിന്ദന്റെയും സിനിമകൾ ആസ്വദിക്കാൻ കഴിയാത്തത് എന്റെ കുറവായിരിക്കും. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ G.അരവിന്ദൻ ആവിഷ്കരിച്ച ചെറിയ മനുഷ്യരും വലിയ ലോകവും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു ആസ്വദിച്ചിട്ടുണ്ട്.
    V.ശാന്താറാമിന്റെ ഹിന്ദി സിനിമകളും ഞാൻ വളരെയേറെ അസ്വദിച്ചിട്ടുണ്ട് . വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ അസ്വദിക്കുന്ന എനിക്ക് ഒ വി.വിജയന്റെ കഥകൾ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല.
    ഇതാണ് എന്റെ ആസ്വാദനത്തിന്റെ പരിമിതി.

    • @chandrarajan7153
      @chandrarajan7153 3 ปีที่แล้ว +2

      സുഹ്രുത്തേ തങ്ങൾക്കു ഒരു പരിമിതിയുമില്ല. ഒരു കുഴപ്പമാത്രമേയുള്ളു - ഉള്ള കാര്യം തുറന്നുപറയുന്നെന്ന കുഴപ്പം. അടൂർ ഒരു സ്വയംപ്രഘ്യപിത പ്രതിഭയാണ് . അയാളുടെ ചിത്രങ്ങൾ വെറും മൂന്നാംകിടയാണ് . എല്ലാ സിനിമകളിലും സമൂഹത്തോട് എന്തൊക്കെയോ സംവദിക്കാനുണ്ട് എന്ന് വീരവാദം മുഴക്കും. ഒരു കോപ്പും കാണുകയുമില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഫ്രോഡാണ് ഈ മനുഷ്യൻ. അയാളുടെ പ്രതേകത സ്വയം മാർക്കറ്റ് ചെയ്യാനറിയാമെന്നുള്ളതാണ്. അയാൾ ഒരു സിനിമയെടുക്കുന്നതിന് ഒരു രണ്ടു വാർഷം മുന്നേതന്നെ അതിനെ മാർക്കറ്റു ചെയ്യാൻതുടങ്ങും. അടൂർ ഒരു പടം പിടിക്കാൻ പോകുന്നു. അതിന്റെ റിസർച് നടന്നുകൊണ്ടിരിക്കുന്നു എന്ന് തുടങ്ങി ആ സിനിമ തുടങ്ങുന്നതിനു മുൻപുതന്നെ അതിനെക്കുറിച്ചു് ഒരു അഭൗമ പരിവേഷം സൃഷ്ടിക്കാൻ അയാൾ മിടുക്കനാണ്. ഇയാളുടെ ട്രിക്ക് ഇപ്പോൾ എല്ലാപേർക്കും ഒരുവിധം മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് അയാൾ ഇപ്പോൾ പടം പിടിക്കാത്തതു.

  • @haleelrahman6887
    @haleelrahman6887 3 ปีที่แล้ว +9

    നല്ല അവതരണം.ആർജവമുള്ള, ഊർജ്ജ്വസ്വലമായ ഭാഷയും അവതരണവും. ആശയങ്ങളുടെ സൂക്ഷ്മരാഷ്ട്രീയവും അടരുകളും ഇഴപിരിച്ചെടുക്കുന്ന അവലോകനവും. നല്ല ചേരുവ. ഇനിയും പ്രതീക്ഷിച്ചു കൊണ്ട് ...

  • @nishidap2800
    @nishidap2800 2 ปีที่แล้ว

    Very useful and helpful sir.. 👍👍thanks alot for thi class

  • @shone9484
    @shone9484 3 ปีที่แล้ว +1

    Thanks for the very detailed Review 👏👏👏

  • @AlwinAugustin
    @AlwinAugustin 3 ปีที่แล้ว +2

    Thanks for the video.

  • @umesanp942
    @umesanp942 3 ปีที่แล้ว +2

    Thanks for a funtastic review

  • @salihrawther8690
    @salihrawther8690 3 ปีที่แล้ว

    good opinion. you pointed out several things 👍

  • @jithinniran7309
    @jithinniran7309 3 ปีที่แล้ว +4

    Meticulously narrated. The review gives an insight into the rarely explored areas of the film "Elippathayam", which symbolically recorded the transition period of Kerala society... Worth to watch and listen...

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 ปีที่แล้ว +3

    അടൂർ എനിക്ക് ഇഷ്ടപ്പെട്ട ഡയറക്ടർ ആണ്.
    അടൂറുമൊന്നിച്ചു ഈ സിനിമ അഭ്യുദബി ഇന്ത്യൻ എംബസ്സിയിൽ വെച്ചു കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം നായികമാരുടെ വസ്ത്രത്തിന്റെ നിറത്തെ പറ്റി പറയുന്നത് വരെ ഇക്കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
    Anyway a great movie

  • @sandrasunil8991
    @sandrasunil8991 3 ปีที่แล้ว +5

    നല്ല അവതരണം

  • @jomeshantony6185
    @jomeshantony6185 ปีที่แล้ว +1

    very good review ,

  • @varshavg6399
    @varshavg6399 2 ปีที่แล้ว +1

    Thank u sir

  • @hhhhhhhh-my6rr
    @hhhhhhhh-my6rr 3 ปีที่แล้ว +4

    Sir, നല്ല അവതരണം വളരെ ഉപകാരപ്പെട്ടു ❤thanks ❤

    • @santiagocolt2574
      @santiagocolt2574 2 ปีที่แล้ว

      i dont mean to be so off topic but does anyone know of a tool to get back into an instagram account..?
      I was stupid forgot the account password. I would appreciate any tips you can offer me.

    • @jeevan_sajeevan
      @jeevan_sajeevan 2 ปีที่แล้ว

      കരി മോളെ നീയോ😁

  • @thomaskuttym690
    @thomaskuttym690 2 ปีที่แล้ว +1

    feudalism ennu adoor thanne visheshippikkunnenkilum jenmitham /naduvazhi sampradayam ennathalle kooduthal neethi pularthuka ? sabdahinte symbolisation koodi payamayirunnu . pinneyum enna adehathinte movie yile casting ne patti thankalude abhiprayam kelkkan thalparyamundu . any way good and statndard review.

  • @muraleedharan.p9799
    @muraleedharan.p9799 3 ปีที่แล้ว +1

    Thanks for you sir, a great movie

  • @renukakammadath
    @renukakammadath 3 ปีที่แล้ว +9

    രാജമ്മയ്ക്ക് എലിപ്പനി വന്നാണോ വയ്യാതെ ആകുന്നത്? Direct ആയി നോക്കുമ്പോൾ എന്തിനാണ് ഉണ്ണികുഞ്ഞിനെ ആറ്റിൽ കൊണ്ട് പോയി ഇടുന്നത്. വീട്ടിൽ എലിപ്പനി വന്നിട്ടാണോ??

    • @shajivc9820
      @shajivc9820 2 ปีที่แล้ว

      എലിപ്പനിയല്ല. കോച്ചു വാദമായിരിക്കാനാ സാധ്യത

    • @Husoor
      @Husoor 2 ปีที่แล้ว

      രാജമ്മ മരിക്കുമോ

    • @Husoor
      @Husoor 2 ปีที่แล้ว

      എലിയെ ആറ്റിൽ കൊണ്ട് പോയി ആണ് കളഞ്ഞിരുന്നത്

  • @msdhoni761
    @msdhoni761 3 ปีที่แล้ว +1

    മുഖാമുഖം സിനിമ റിവ്യൂ ചെയ്യാമോ?

  • @aslampk2203
    @aslampk2203 3 ปีที่แล้ว +7

    ദൃശ്യാഖാനങ്ങളിലെ സങ്കീർണ്ണത കൂടുതലും എലിപ്പത്തായത്തേക്കാൾ അനന്തരത്തില്ലേ?
    എലിപ്പത്തായം താരതമ്യേന ലളിതമാണ് എന്നാണനുഭവം.

    • @abidaliedakkattil1
      @abidaliedakkattil1 3 ปีที่แล้ว +6

      ശരിയാണ്. പക്ഷെ, അനന്തരം ഒരു psychoanalytical തലത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോൾ , എലിപ്പത്തായം പല തലങ്ങളിലുള്ള പാഠങ്ങളാൽ നിബിഢമാണ് എന്ന് ഞാൻ കരുതുന്നു.

  • @shobithbnambiarful
    @shobithbnambiarful 2 ปีที่แล้ว +1

    Underrated channel

  • @byjuv.k4770
    @byjuv.k4770 3 ปีที่แล้ว +1

    👍👍👍👍

  • @gurusekharank1175
    @gurusekharank1175 3 ปีที่แล้ว +2

    ❤️❤️❤️❤️👍👌

  • @vijayankunnumpurath6427
    @vijayankunnumpurath6427 2 ปีที่แล้ว

    👍👍👍

  • @prabodhap9435
    @prabodhap9435 3 ปีที่แล้ว

    ❤️👍🏼

  • @sumami4948
    @sumami4948 2 ปีที่แล้ว

    👏

  • @user-ln4rc5tq1q
    @user-ln4rc5tq1q 3 ปีที่แล้ว

    ❤️

  • @shibily3458
    @shibily3458 2 ปีที่แล้ว

    👍🙏

  • @thajudeenpk
    @thajudeenpk 3 ปีที่แล้ว

    😍😍😍👍👍👍

  • @aparnask1731
    @aparnask1731 3 ปีที่แล้ว +5

    നല്ല ചിത്രം.. നല്ല അവതരണം 👏👏🙏🙏👌👌

  • @creativeworld46
    @creativeworld46 2 ปีที่แล้ว

    രാജമ്മ അസുഖങ്ങൾ മാറി തിരിച്ചു വരുമോ എന്നതായിരുന്നു ഞാൻ ചിന്തിച്ചത്.

  • @i.just.explain
    @i.just.explain 3 ปีที่แล้ว +2

    Sharada athil marikkunnundo🤔athenganaya marichath?

    • @absalommax
      @absalommax 3 ปีที่แล้ว

      without getting proper health care.

  • @devadathankk
    @devadathankk 4 หลายเดือนก่อน

    ABCD

  • @Ammu-hn3el
    @Ammu-hn3el 3 ปีที่แล้ว

    ❤️❤️❤️👌

  • @kavyaja7359
    @kavyaja7359 2 ปีที่แล้ว

    രാജമ്മ മരിക്കുമോ 🤔... എന്തിനാണ് ഉണ്ണിയെ കുളത്തിൽ ഇടുന്നത്? .. Instead of getting him to hospital?

    • @anzaranzu1635
      @anzaranzu1635 2 ปีที่แล้ว

      മരിക്കും.
      കൊണ്ട് പോയ എലികൾ തിരിച്ചു വരാറില്ലല്ലോ.

  • @soumyavineesh5812
    @soumyavineesh5812 2 ปีที่แล้ว

    വട്ടു പടം ആണ്

  • @sringasworld854
    @sringasworld854 3 ปีที่แล้ว +3

    അനന്തരം റിവ്യൂ ഇടാമോ

    • @abidaliedakkattil1
      @abidaliedakkattil1 3 ปีที่แล้ว +1

      തീർച്ചയായും . അടുത്ത എപ്പിസോഡ്

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 ปีที่แล้ว

      @@abidaliedakkattil1
      Waiting

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 ปีที่แล้ว

      അവസാനത്തെ സീൻ ബോധപൂർവം ഉള്പെടുത്തിയതാണോ എന്നു ചാരു ഹസൻ പണ്ട് ചോദിച്ചത് ഓർക്കുന്നു.
      സിനിമ കണ്ടു കഴിഞ്ഞു രണ്ടു ദിവസം ആലോചിച്ചു നടന്നപ്പോൾ ആണ് ശരിക്കും മനസ്സിലായത്.

  • @chandrarajan7153
    @chandrarajan7153 3 ปีที่แล้ว +4

    അടൂർ ഒരു സ്വയംപ്രഘ്യപിത പ്രതിഭയാണ് . അയാളുടെ ചിത്രങ്ങൾ വെറും മൂന്നാംകിടയാണ് . എല്ലാ സിനിമകളിലും സമൂഹത്തോട് എന്തൊക്കെയോ സംവദിക്കാനുണ്ട് എന്ന് വീരവാദം മുഴക്കും. ഒരു കോപ്പും കാണുകയുമില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഫ്രോഡാണ് ഈ മനുഷ്യൻ. അയാളുടെ പ്രതേകത സ്വയം മാർക്കറ്റ് ചെയ്യാനറിയാമെന്നുള്ളതാണ്. അയാൾ ഒരു സിനിമയെടുക്കുന്നതിന് ഒരു രണ്ടു വാർഷം മുന്നേതന്നെ അതിനെ മാർക്കറ്റു ചെയ്യാൻതുടങ്ങും. അടൂർ ഒരു പടം പിടിക്കാൻ പോകുന്നു. അതിന്റെ റിസർച് നടന്നുകൊണ്ടിരിക്കുന്നു എന്ന് തുടങ്ങി ആ സിനിമ തുടങ്ങുന്നതിനു മുൻപുതന്നെ അതിനെക്കുറിച്ചു് ഒരു അഭൗമ പരിവേഷം സൃഷ്ടിക്കാൻ അയാൾ മിടുക്കനാണ്. ഇയാളുടെ ട്രിക്ക് ഇപ്പോൾ എല്ലാപേർക്കും ഒരുവിധം മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് അയാൾ ഇപ്പോൾ പടം പിടിക്കാത്തതു.

    • @levisjohn5291
      @levisjohn5291 3 ปีที่แล้ว +10

      മൂന്നാം കിടയ്ക്ക് സായിപ്പ് അവാർഡ് കൊടുക്കില്ല.. സായിപ്പിന്റെ കുഞ്ഞമ്മേടെ മോൻ അല്ല അടൂർ...ചുമ്മാ വെറുപ്പ് കയ്യിൽ വെക്കു ചേട്ടാ

    • @chandrarajan7153
      @chandrarajan7153 3 ปีที่แล้ว

      @@levisjohn5291 സുഹൃത്തേ സായിപ്പിന്റെ തൊലി വെളുപ്പിന്റെ മുന്നിലുള്ള അടിമത്വം തുത്തെറിയൂ......... സായിപ്പിന്റെ മലം ചുമക്കുന്നത് നിറുത്തു ......

    • @levisjohn5291
      @levisjohn5291 3 ปีที่แล้ว +2

      സായിപ്പ് ന്റെ അറിവ് ന്റെ മുന്നിൽ ആണ് ഈ മാധ്യമത്തിലൂടെ സംവദിക്കാൻ നമുക്ക് ആയത് ചേട്ടാ..അല്ലാതെ ആർഷ ഭാരത സംസ്കാരത്തിന്റെ കിണ്ടി കൊണ്ടല്ല...
      സായിപ്പ് ന്റെ അറിവിന്റെ മുന്നിൽ ഉള്ള ബഹുമാനം തൊലിവെളുപ്പ് ന്റെ അടിമത്തം എന്നു തോന്നുന്നത് വണ്ടി കിട്ടാത്ത പാശ്ചാത്യ വെറുപ്പ് ന്റെ ലോകത്തു ആയത് കൊണ്ടാണ്

    • @chandrarajan7153
      @chandrarajan7153 3 ปีที่แล้ว +1

      @@levisjohn5291 സായിപ്പ് നമുക്ക് ഉപയോഗിക്കാൻ സാങ്കേതിക വിദ്യ മാത്രമല്ല തന്നത് വിദ്യാലയങ്ങളും തന്നു ...... ആ വിദ്യാലങ്ങൾ നമുക്ക് വിദ്യാഭ്യാസം മാത്രമല്ല തന്നത് അറിവും തന്നു ....... ആ അറിവുപയോഗിച്ചാണ് സായിപ്പിനെ 47 ഇവിടെ നിന്നും പുറത്താക്കിയത് ........ സായിപ്പ് ഇസ് നോട്ട് അൾവെയ്സ് റെറ്റ് ......ച്ചാൽ കാര്യമില്ലാതെ സായിപ്പിന്റെ ആസനം താങ്ങേണ്ടതില്ല ......... ഭാര്യയെ ബാലാൽസംഘം ചെയ്തത് സായിപ്പല്ലേ അതുകൊണ്ട് അത് മഹത്തായ പ്രജനനപ്രക്രീയ എന്ന നിലപാട് മാറ്റണം

    • @shihabudheench3423
      @shihabudheench3423 2 ปีที่แล้ว

      @@chandrarajan7153 പക്ഷേ സായിപ്പ് ആണ് നമുക്ക് ആധുനികത തന്നത്
      ആ ആധുനികത ഉപയോഗിച്ച് നാം ലോകത്തിന്റെ വിശാലതയിൽ പ്രവേശിച്ചു... ആ വിശാലത രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന യഥാർത്ഥത്യത്തിലേക്ക് നാം പ്രവേശിച്ചു.. എന്ത് തന്നെയായാലും വർത്തമാന കാല അറിവ് തന്നത് സായിപ്പ് തന്നെയാണ്