Rajesh Athikkayam Kavithakal | ഹൃദയത്തിന്റെ ഭാഷ | രാജേഷ് അത്തിക്കയം | New Malayalam Poems

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 200

  • @beena451
    @beena451 10 หลายเดือนก่อน +2

    എന്റെ പഴയ കാല പ്രണയത്തിലേക്ക് എന്നെ എത്തിച്ച കവി ഹൃദയമേ താങ്കളെ അഭിനന്ദനങ്ങൾ. ❤️❤️❤️55വയസ്സിലും പ്രണയത്തിലേക്ക് കൊണ്ടുപോകുന്നു. ❤️❤️

  • @ReenaMargaret-u4d
    @ReenaMargaret-u4d 3 หลายเดือนก่อน +1

    ഹൃദയത്തിന്റെ ഭാഷ.വളരെ.നന്നായിരിയ്കുനനു

  • @Shajiiritty
    @Shajiiritty 4 หลายเดือนก่อน +2

    Super

  • @kalababu1233
    @kalababu1233 4 ปีที่แล้ว +13

    പ്രണയിക്കാത്തവർ പോലും പ്രണയിച്ചു പോകുന്നു ഈ വരികൾ കേട്ടാൽ, ഇനിയും എഴുതുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ajayakumarparakkat6087
    @ajayakumarparakkat6087 ปีที่แล้ว +1

    എത്ര കഠിന ഹൃദയനും അറിയാതെ പ്രണയിച്ചു പോവും 💔🎶💔✍️വരികൾ 👌🦋💜🦋ആലാപനം 💛💛💛സുന്ദരം

  • @paradhesirjparadhesirj5137
    @paradhesirjparadhesirj5137 4 ปีที่แล้ว +9

    എന്റെ ജീവിതം നഷ്ടസ്വപ്നങ്ങളുടെ ആഴക്കടലിൽ ആയിത്തീർന്നപ്പോഴും, എന്റെ ദുഃഖങ്ങൾക്കും, നൊമ്പരങ്ങൾക്കും എന്നിൽ തന്നെ വരികളില്ലാതെ പോയെങ്കിലും..നിങ്ങളുടെ വരികളിൽ ഞാൻ എന്നെ കാണുന്നു എന്റെ ജീവിത വഴികളെ.. thank you sir

  • @SathiEswan
    @SathiEswan 9 หลายเดือนก่อน

    അഗാധ സ്നേഹം കാണാതെ, മനസിലാക്കാതെ പോയൊ രു സ്നേഹവിചിന്തനം. ഓരോ വരികളിലും ഓർമ്മകൾ ഓടിയണയുന്നു ഒന്നും മറക്കാതെ മനസിൽ സൂക്ഷിച്ചു നിധി പോലെ കൊണ്ട് നടന്നുവോ നല്ല ഒഴുക്കോടെ ഓർമ്മകൾ വരച്ചു കാണിച്ചിരിക്കുന്നു സൂപ്പർ ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു ജന്മസാഫല്യം നേടി ഈകവിത ❤👍❤❤❤

  • @sindhumanu5103
    @sindhumanu5103 2 ปีที่แล้ว +1

    പ്രണയം മനസ്സിലേക്ക് ആവാഹിക്കുന്ന വരികൾ .വളരെ നല്ല ആലാപനം. പ്രിയ കവിക്ക് അഭിനന്ദനങ്ങൾ.

  • @abdulvahabm1166
    @abdulvahabm1166 3 ปีที่แล้ว +3

    വാസന്തം വയൽ പൂവോടു ചെയ്തതു പോലെ ഞാൻ നിന്നോടു ചെയ്തു
    ഹേമന്തം പൂവനത്തോടു ചെയ്തതു പോലെ നീ എന്നോടും ചെയ്തു
    തീരങ്ങൾ പുഴയേ തലോടിയ പോലെ ഞാൻ നിന്നെ തലോടി
    ഓളങ്ങൾ കരയെ പുണർന്നതു പോലെ നീ എന്നെ പുണർന്നു
    പ്രണയമിതൊ എൻ പ്രേയസ്സി നാം പ്രണയികളോ പവിഴങ്ങളോ..... Ufff 😍😍😍പ്രണയം തുളുമ്പുന്ന വരികൾ... ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @VanajaAk77-dp4pw
    @VanajaAk77-dp4pw ปีที่แล้ว +1

    ഒരു തലോടെൽ പോലെ മധുരമേറിയ കവിത 🙏👍👍👍👌👌

  • @muralidharan.a8773
    @muralidharan.a8773 4 ปีที่แล้ว +4

    സഹോദരാ താങ്കളിലെ കവി സ്നേഹിക്കാൻ പഠിച്ചിരിക്കുന്നു.👍💥 🔥🔥🔥🔥🔥🙏

  • @deepadini9216
    @deepadini9216 3 ปีที่แล้ว +4

    ജീവിതത്തിലെ നല്ല കാലം ഈ കവിതയിലൂടെ പുനർജനിക്കുന്നു

  • @sushamajayan4583
    @sushamajayan4583 ปีที่แล้ว +2

    Super kavitha

  • @indiragangadaran8468
    @indiragangadaran8468 4 ปีที่แล้ว +6

    നല്ല. കവിത. നല്ല. ആലാപനം. നല്ല. വരികൾ. നല്ല. ശബ്ദം 👌❤❤

  • @avoos5281
    @avoos5281 3 ปีที่แล้ว +2

    Enthoru feel thanks dear

  • @renjinithekedathu9400
    @renjinithekedathu9400 2 ปีที่แล้ว +2

    മനോഹരം രചന, ആലാപനം സുന്ദരം 👍👍🌹🌹🌹

  • @vinukasthoori1588
    @vinukasthoori1588 2 ปีที่แล้ว +3

    ഈ കവിതയാണെന്റെ പ്രണയം 💜💜💜💜💜💜💜💜💜💜💜💜

  • @jaisyrajeshk737
    @jaisyrajeshk737 4 ปีที่แล้ว +3

    Kavitha vilayiruthanonnum Ariyilla 'Hridhayathinte basha' vallathoru feel 😍heart touch 👍

  • @athikkayamrajesh
    @athikkayamrajesh  6 ปีที่แล้ว +49

    കവിത: ഹൃദയത്തിന്റെ ഭാഷ
    രചന: രാജേഷ് അത്തിക്കയം
    വാസന്തം വയൽപ്പൂവോടു ചെയ്തതു പോലെ ഞാൻ നിന്നോടു ചെയ്തു....
    ഹേമന്തം പൂവനത്തോടു ചെയ്തതു പോലെ നീ എന്നോടും ചെയ്തു....
    തീരങ്ങൾ പുഴയെ തലോടിയ പോലെ ഞാൻ നിന്നെ തലോടി....
    ഓളങ്ങൾ കരയെ പുണർന്നതു പോലെ നീ എന്നെ പുണർന്നു....
    പ്രണയമിതോ എൻ പ്രേയസി നാം പ്രണയികളോ പവിഴങ്ങളോ.....
    ഞാൻ നിന്നെ കാണുന്നതിൻ മുൻപും ആമ്പൽ കൺതുറന്നിരിക്കാം....
    നിന്നൊടായ് മിണ്ടുന്നതിൻ മുൻപും രാവിൽ നിലാവു വന്നിരിക്കാം....
    ഒന്നും ഞാൻ അറിഞ്ഞേയിരുന്നില്ല നീയെന്നിൽ നിറയും വരേയും....
    സ്വപ്നങ്ങൾ ഇന്നൊരമ്പിളിപ്പാലാഴി ചിന്തകൾ ആമ്പലിൻ പൊയ്ക....
    പ്രണയമിതോ എൻ പ്രേയസി ഞാൻ തേൻതിങ്കളോ നീ ആമ്പലോ....
    നിന്നെ ഞാൻ അറിയുന്നതിൻ മുൻപും പൂക്കൾ വിരിഞ്ഞിരുന്നിരിക്കാം....
    നീയെന്നിൽ അലിയുന്നതിൻ മുൻപും പ്രാക്കൾ പറന്നിരുന്നിരിക്കാം....
    ഒന്നും ഞാൻ അറിഞ്ഞേയിരുന്നില്ല നിന്നെ ഞാൻ കാണും വരേയും....
    ഇന്നെന്നിൽ വിടരുന്നു പൂവുകൾ നെഞ്ചിൽ കുറുകുന്നു പ്രാക്കൾ....
    പ്രണയമിതോ എൻ പ്രേയസി നാം പൂവുകളോ അരിപ്രാക്കളൊ....
    സ്വപ്നത്തിൽ വയലേലകൾ കണ്ടു മുന്തിരിത്തോട്ടങ്ങൾ കണ്ടു....
    കുന്നിന്മേൽ കാറ്റാടിമരങ്ങളും അരുവിയിൻ ഉറവയും കണ്ടു....
    താഴ്വാരം പനിനീർപ്പൂക്കളാൽ പുതച്ചുറങ്ങുന്നതും കണ്ടു....
    മലകളെ ഉമ്മവയ്ക്കുന്ന സൂര്യന്റെ ചുവന്നൊരു ഹൃദയവും കണ്ടു....
    പ്രണയമിതോ എൻ പ്രേയസി നീ ഗിരിനിരയോ ഞാൻ സൂര്യനോ....
    ഇന്നോളം ഞാൻ പാടിയതെല്ലാം നിന്നെക്കുറിച്ചായിരുന്നു....
    ഇന്നോളം ഞാൻ തേടിയതെല്ലാം നിൻ പാതകൾ ആയിരുന്നു....
    ഇതുവരെ നീയാം പകലിനീ പിൻനിലാവ് അന്യമായിരുന്നു....
    ഇനിയെന്നും പ്രണയാർദ്രസന്ധ്യയായ് പകലും നിലാവും ലയിക്കും....
    പ്രണയമിതോ എൻ പ്രേയസി നാം പ്രണയസരസ്സിലെ ഹംസങ്ങളോ....
    ഏതേതോ മരത്തിന്റെ കൊമ്പത്തെ കൂട്ടിലെ കിളികൾ ഈ നമ്മൾ....
    എങ്ങെങ്ങോ മലയോരത്തു പൂത്തതാം നീലക്കുറിഞ്ഞികൾ നമ്മൾ....
    എന്നെന്നും നിലനിന്നുപോകട്ടെ മരവും കൊമ്പും കിളിക്കൂടും....
    ഒരുന്നാളും പൊഴിയാതിരിക്കട്ടെ നീലക്കുറിഞ്ഞിയും നാമും....
    പ്രണയമിതോ എൻ പ്രേയസി നാം കിളികളോ നീലക്കുറിഞ്ഞികളോ....
    വനമില്ല മരുഭൂമികളില്ല ഞാൻ നിന്നെ ഉണർത്തുന്ന നാട്ടിൽ....
    മച്ചില്ല തറ മെഴുകിയിട്ടില്ല ഞാൻ നിന്നെ ഉറക്കുന്ന വീട്ടിൽ....
    ഞാനുണ്ട് നല്ലോർമ്മകളുണ്ട് നീയെന്നൊരാകാശ ചോട്ടിൽ....
    മഴയുണ്ട് മലർമഴവില്ലുമുണ്ട് താരങ്ങളും കൂട്ടിനുണ്ട്....
    പ്രണയമിതോ എൻ പ്രേയസി നാം ഭൂമിയിൽ വീണ നക്ഷത്രങ്ങളോ....
    ഞാൻ കണ്ടു കടലിന്റെ ആഴവും നീലിമയും നിന്റെ നോക്കിൽ....
    ഞാൻ കേട്ടു കടലോളം സ്നേഹവും ആർദ്രതയും നിന്റെ വാക്കിൽ....
    ഞാൻ പാടി അറിയാത്ത ഭാഷയിൽ കേൾക്കാത്ത രാഗത്തിനൊപ്പം....
    ഞാൻ കോറി കാണാത്ത ചിത്രങ്ങൾ പേരില്ലാത്ത വർണത്താൽ....
    പ്രണയമിതോ എൻ പ്രേയസി നാം പ്രണയം വരച്ചിട്ട ചിത്രങ്ങളോ....
    ഞാൻ നിന്നെ പ്രണയിക്കുന്നതാണെന്റെ ജീവിക്കുവാനുള്ള വാഞ്ഛ....
    നീയെന്നെ പ്രണയിക്കുന്നതാണെന്റെ ജീവിതത്തിൻ അന്ത:സത്ത....
    ഞാൻ നിന്നെ കാത്തുനിൽക്കുമ്പോഴൊക്കെയും എൻ നിഴലും കൂട്ടുനിൽക്കും
    നമ്മെപ്പോൽ നമ്മുടെ നിഴലുകളും പണ്ടേ പ്രണയികളാവാം....
    പ്രണയമിതോ എൻ പ്രേയസി നാം പ്രണയവെയിൽനിഴൽത്തുമ്പികളോ....
    നാം തമ്മിൽ പ്രണയം പറഞ്ഞതാ മലനിരകൾ കേട്ടിരിന്നോ....
    നാം തമ്മിൽ സ്നേഹം പങ്കിട്ടതീ അരമതിലെങ്ങാനും കണ്ടോ....
    ഇവിടുത്തെ കുന്നിൻചെരുവുകൾക്കെന്നെന്നും കേൾവിയില്ലാതിരിക്കട്ടെ....
    ഇറയത്തെ മൺചിരാതുകൾക്കൊക്കെയും കാഴ്ചയില്ലാതിരിക്കട്ടെ....
    പ്രണയമിതോ എൻ പ്രേയസി നാം വേനലറിയാ നികുഞ്ജങ്ങളോ...
    നീയെന്നെ മറക്കാൻ പഠിപ്പിച്ചു; നിന്നെ മാത്രം ഓർക്കുവാനും....
    നീയെന്നെ അടുക്കാൻ പഠിപ്പിച്ചു; നിന്നെയേറെ സ്നേഹിക്കാനും....
    നീയല്ലെ തീരവും ചക്രവാളവും വേർതിരിക്കുന്നൊരാ ദൂരം....
    നീയല്ലേ തീരത്തെ ജലശംഖിലെ സാഗരത്തിന്റെ അഗാധം....
    പ്രണയമിതോ എൻ പ്രേയസി കടൽച്ചിപ്പിയെന്നിൽ നീ വെണ്മുത്തോ....
    പൂപോലെ പൂവുനെയ്യും ഇതൾപോലെ നമ്മിലും പ്രണയം വിടർന്നു
    പൂന്തേനായ് ഇതളുകളിലൂറും തേനായ് നമ്മിൽ ഇഷ്ടം മധുരിച്ചു....
    പൂവിന്റെ നറുഗന്ധം തൂകി നമ്മിലെ സ്നേഹമിന്നോളം....
    പൂ നമ്മൾ, പൂക്കാലവും നമ്മൾ, വാടാതിരിക്കട്ടെ നമ്മൾ....
    പ്രണയമിതാണെൻ പ്രേയസി നിത്യപ്രണയികളാണു നാം ഈ മണ്ണിൽ....
    പ്രണയമിതാണെൻ പ്രേയസി നിത്യപ്രണയികളാണു നാം ഈ മണ്ണിൽ....

    • @dhanyamadhavan2391
      @dhanyamadhavan2391 6 ปีที่แล้ว +1

      സാർ

    • @dhanyamadhavan2391
      @dhanyamadhavan2391 6 ปีที่แล้ว +1

      ഞാൻഎന്നും കേൾകാറുള കവിതതായാണ്, ഇതും, ഞാനും നീയും, കുഞ്ഞിക്കിളി, vyadhanam

    • @dhanyamadhavan2391
      @dhanyamadhavan2391 6 ปีที่แล้ว +1

      എനിക്ക് സാറിനോട് ഒന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട്

    • @dhanyamadhavan2391
      @dhanyamadhavan2391 6 ปีที่แล้ว +1

      ഞാൻ വിളിച്ചിരുന്നു ബട്ട് അത് പഴയ നമ്പർ ആയിരുന്നു

    • @dhanyamadhavan2391
      @dhanyamadhavan2391 6 ปีที่แล้ว +1

      സാർ ഞാൻ കവിതകൾ എഴുതാറുണ്ട്

  • @nidhivibes1611
    @nidhivibes1611 3 ปีที่แล้ว +2

    Njan Dhivasavum kelkkum,,,sirndeella,kavithakalum Divasam 1 pravasyamenghilum kelkkathe uraghan,pattilla,kavikkum chullunnna alkkum 🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @sheejapraghavan6368
    @sheejapraghavan6368 4 ปีที่แล้ว +3

    ലളിതം.... സുന്ദരം.... എത്ര കേട്ടാലും മതിയാവില്ല..... സരസ്വതി കടാക്ഷം ഉണ്ട്... Keep it up

  • @abhairatheesh1475
    @abhairatheesh1475 3 ปีที่แล้ว +3

    Super kavitha. . Super singer

  • @sreelekshmisl6577
    @sreelekshmisl6577 4 ปีที่แล้ว +5

    സർന്റെ ഓരോ കവിതയും.. ഓരോരോ ഓർമകളിൽ... കൊണ്ടെത്തിക്കുന്നു... ഹൃദയത്തിൽ.. തൊട്ട വരികൾ. 👍👌

  • @nanuvijayalakshmi7425
    @nanuvijayalakshmi7425 3 ปีที่แล้ว +3

    നല്ല കവിത, ഇനിയും നല്ല കവിതകൾ എഴുതണം

  • @shynabas5670
    @shynabas5670 4 ปีที่แล้ว +4

    വളരെ മനോഹരമായ വരികൾ.. sir .. ആഭിനന്ദങ്ങൾ......................

  • @mayack9048
    @mayack9048 ปีที่แล้ว

    എത്ര സുന്ദരം ആശംസകൾ

  • @guruchaithanyachaithanya9284
    @guruchaithanyachaithanya9284 ปีที่แล้ว

    വളരെ ഇഷ്ടമായി കണ്ണ് നിറച്ചു

  • @jaby2972
    @jaby2972 3 ปีที่แล้ว +3

    ആലാപനം, ലളിതമായ വാക്കുകൾ.. ആർക്കും ഇഷ്ടപെടുന്ന വരികൾ.. ഇങ്ങനെ ആവണം ഒരു കവിത.. ഒത്തിരി ഇഷ്ടം.. നന്ദി 😍

  • @umadevi4367
    @umadevi4367 2 ปีที่แล้ว +1

    Thank you. jeevan thudikkunna Varikal, nalla aalaapanam ..👏👏👌👌👌👌👌🙏

  • @harmya.k.k8502
    @harmya.k.k8502 4 ปีที่แล้ว +2

    Kettirikan super background music polichu paadunnathum nalla feel aayittund

  • @MridulaRoshan
    @MridulaRoshan 3 ปีที่แล้ว +1

    മനോഹരമായ ഈ വരികളെ ഈ ആലാപനവും ശബ്ദ മാധുര്യവും അതിമനോഹരമാക്കി.

  • @santhakumarip533
    @santhakumarip533 ปีที่แล้ว +1

    Super nithiya pranayinikal❤

  • @sheebar5144
    @sheebar5144 3 ปีที่แล้ว +2

    Prenayam പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അവസ്ഥയാണ് അത് ഏറെ കുറെ pagarthan ഇതിൽ സാധിച്ചിട്ടുണ്ട് നല്ല വരികൾ ആലാപനം നന്നായിട്ടുണ്ട്

  • @santhoshar9836
    @santhoshar9836 4 ปีที่แล้ว +3

    Super... കഴിഞ്ഞ 4 വർഷമായി ഇടയ്ക്കിടെ കേൾക്കുന്നു.... കവിയെ കാണാൻ ആഗ്രഹമുണ്ട്

  • @sandeepgopi816
    @sandeepgopi816 ปีที่แล้ว

    ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്... എന്റെ ജീവിതവുമായി വളരെ ബന്ധംഉള്ള വരികൾ.. മനസ്സിൽ ഒരു നീറ്റൽ.. രചന, ലാളിത്യം, സംഗീതം, ആലാപനം...❤ ഒരു രക്ഷയും ഇല്ല 🙏🏻

  • @yamunagokulam5284
    @yamunagokulam5284 5 ปีที่แล้ว +8

    ലളിതസുന്ദര പദങ്ങൾ കോർത്തിണക്കിയ മനോഹര പ്രണയ കാവ്യം... ഓരോ കവിതകളും തികച്ചും വ്യത്യസ്തമായ കാവ്യാനുഭവം.... അഭിനന്ദനങ്ങൾ രാജേഷ്.....

  • @priyas8816
    @priyas8816 3 ปีที่แล้ว +2

    പുതിയ കവിതക്കായ് കാത്തിരിക്കുന്നു..... ഇനിയെന്ന്..

  • @savis4529
    @savis4529 4 ปีที่แล้ว +2

    Ethra thavana kettaalum veendum veendum kelkkan thonnunna Kavitha... Superb . Thank u so much for this............

  • @earthentertainmentearthent5600
    @earthentertainmentearthent5600 5 ปีที่แล้ว +3

    എന്നുമെൻ ഹൃദയത്തിലുണ്ടാകും രാജേഷേട്ടന്റെ കവിതകൾ മരണം വരെ

  • @anjalymohan7122
    @anjalymohan7122 3 ปีที่แล้ว +2

    പ്രണയിക്കണമെന്നില്ല ഇതുപോലുള്ള മനോഹരമായ hrudyakavitha... aswadikkan.. 😊🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💙💜💙💜💙💜💙💜👍👍👍👍👍👍💃✍️💯💚

  • @rintumol301
    @rintumol301 6 ปีที่แล้ว +3

    വളരെ മനോഹരമായ വരികൾ... ഹൃദ്യമായ ആലാപനം... ശെരിക്കും ഹൃദയത്തിന്റെ ഭാഷ..

  • @alenmathewtony4907
    @alenmathewtony4907 6 ปีที่แล้ว +5

    വാസന്തം വയൽപ്പൂവോടു ചെയ്തതു പോലെ ഞാൻ നിന്നോടു ചെയ്തു....
    ഹേമന്തം പൂവനത്തോടു ചെയ്തതു പോലെ നീ എന്നോടും ചെയ്തു....
    തീരങ്ങൾ പുഴയെ തലോടിയ പോലെ ഞാൻ നിന്നെ തലോടി....
    ഓളങ്ങൾ കരയെ പുണർന്നതു പോലെ നീ എന്നെ പുണർന്നു.... Nice feell sir..Superb...

  • @krishnaabhinaya3529
    @krishnaabhinaya3529 4 ปีที่แล้ว +2

    layichupookunnuu ee varikalil ......... thanks for this gifted lyrics

  • @sureshsarayu2149
    @sureshsarayu2149 5 ปีที่แล้ว +6

    സൂപ്പർ വളരെ നന്നായിട്ടുണ്ട് ആലാപനം അതിമനോഹരം' എല്ലാ ഭാവുകങ്ങളും..

  • @deepamole2333
    @deepamole2333 3 ปีที่แล้ว +1

    മനസ്സിൽ ഉള്ള പ്രണയത്തെ അറിയാതെ തെട്ടുണർത്തുന്ന വളരെ മനോഹരമായ വരികൾ .കവിത വളരെ നന്നായിട്ടുണ്ട് 🌹

  • @appukavummannil1035
    @appukavummannil1035 3 ปีที่แล้ว +1

    Nalla aalapanam..... spr voice..... bro

  • @jayarajindeevaram5683
    @jayarajindeevaram5683 5 ปีที่แล้ว +15

    മനോഹരമായ ആലാപനം ...കവിതയും മോഹനം....തിരക്കേറിയ ജീവിതത്തിൽ ഇത്തരം കവിതകൾ ഇടവേളകളിലെ സാന്ത്വനത്തിൻ്റെ തുരുത്തുകളാണ്......ചിലപ്പോൾ ഈ തുരുത്തുകളിലേക്ക് ഞാനെൻ്റെ നിഴൽത്തോണി തുഴയും...കവിയെ ആശംസ അറിയിക്കുന്നു......

  • @sijivijayan3127
    @sijivijayan3127 5 ปีที่แล้ว +6

    ഇത് എന്റെ സ്നേഹത്തിന്റെ കഥ തന്നെ ആണ് sir. Thank u so much ഞാൻ പറയാൻ ആഗ്രഹിച്ച, മനസ്സിൽ കുറിച്ചു വച്ച കാര്യങ്ങൾ മനോഹരമായ വരികളാക്കി തന്നതിന്...........

  • @anugeethumohan2806
    @anugeethumohan2806 5 ปีที่แล้ว +3

    അതിമനോഹരം... ഒരുപാട് സൗന്ദര്യമുള്ള കുഞ്ഞു വാക്കുകൾ ചേർത്തിണക്കിയ ഒരു പ്രണയകാവ്യം.. പ്രേമം തളിരിട്ട മനസ്സിൽ നിന്നും വന്നവ തന്നെ..

  • @rajithagirish1336
    @rajithagirish1336 5 ปีที่แล้ว +3

    നല്ല വരികൾ. നല്ല ആലാപനം. ഓരോ അണുവിലും പ്രണയം.

  • @alexanderprasanna3043
    @alexanderprasanna3043 5 ปีที่แล้ว +6

    വളരെ മനോഹരമായ വരികൾ അഭിനന്ദനങ്ങൾ

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +2

    ഹൃദയതമ്പുരുവിൽ മീട്ടുന്ന കവിത..... 👍👍
    ലളിതമനോഹരപ്രേമ കാവ്യം........ 👍👍🙏🙏❣️❣️

  • @solykb5560
    @solykb5560 4 ปีที่แล้ว +1

    Orupadu ishtamay.nalla varikal .alapanam adipoli.congrats

  • @chandaranpilllai26
    @chandaranpilllai26 3 ปีที่แล้ว +4

    കേൾക്കാൻ സുഖമുള്ള കവിത --- ആലപനം

  • @timepasstimepass9618
    @timepasstimepass9618 4 ปีที่แล้ว +1

    മനോഹരം..... ഒരുപാട് ഇഷ്ടപ്പെട്ടു... മാര്യേജ് നു മുൻബൊക്കെ എഴുതുകയും കേൾക്കുകയും ഒക്കെ ചെയ്യുമായിരുന്നു... ഇപ്പൊ no time.....
    ഇനിയും പ്രതീക്ഷിക്കുന്നു... നല്ല നല്ല വരികൾ....

  • @rjnithya1593
    @rjnithya1593 5 ปีที่แล้ว +3

    വരികളുടെ സൗന്ദര്യം ഹൃദയത്തിലേക്ക് നിലാവ് ഒഴുകിപ്പരക്കുന്നപോൽ നിർവൃതി സമ്മാനിക്കുന്നു , ഞങ്ങളുടെ പ്രീയപ്പെട്ട കവിക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ...... വരികൾക്ക് ശബ്ദം നൽകിയ സുഹൃത്തിനും നന്ദി ....... ആശംസകൾ

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +1

    Iniyennum ... pranayaardra .. sandhyayaayi ... pakalum .. nilaavum .. layikkum ..... beautiful ..............

  • @vinodks-hf2nn
    @vinodks-hf2nn 3 ปีที่แล้ว +2

    സൂപ്പർ ❤️

  • @priyas8816
    @priyas8816 2 ปีที่แล้ว

    താങ്കൾ ആരെയോ അഗാധമായി പ്രണയിച്ചിരുന്നു.......മാഷിന്റെ പ്രണയിനി..അതാരായാലും ഭാഗ്യവതിതന്നെ.....
    ❤❤❤❤

  • @Anunanda
    @Anunanda 4 ปีที่แล้ว +2

    ഒരു നനുത്തവിരൽ സ്പർശം പോലെ ഹൃദയതന്ദ്രികളെ തഴുകി തണുപ്പിച്ച രചന.. പ്രിയകവിക്ക് ആശംസകൾ 👏

  • @susanthomas2774
    @susanthomas2774 9 หลายเดือนก่อน +1

    Excellent

  • @nanuvijayalakshmi7425
    @nanuvijayalakshmi7425 3 ปีที่แล้ว +1

    നല്ല കവിത, ഇനിയും ഇതു പോ ലുള്ള കവിതകൾ എഴുതണം

  • @ckrarichan5507
    @ckrarichan5507 2 ปีที่แล้ว +1

    Marvelous lines, ... U write... More... And.. More... Thanks and abhinandanangal..

  • @angellenu1866
    @angellenu1866 3 ปีที่แล้ว +1

    സൂപ്പർ 👍

  • @ashams7710
    @ashams7710 4 ปีที่แล้ว +3

    Great feel beautiful rendition

  • @manumolvarghese7596
    @manumolvarghese7596 3 ปีที่แล้ว +2

    മനോഹരം ❤❤

  • @rahmathshameer
    @rahmathshameer 3 ปีที่แล้ว +5

    എവിടെയോ ഒരു നീറ്റൽ സമ്മാനിച്ചു ഈ വരികളിലെ പ്രണയം...

    • @jyotigeorge6635
      @jyotigeorge6635 หลายเดือนก่อน +1

      😂😂😂😂😂😂❤❤❤❤❤❤❤

  • @sumangalanair1693
    @sumangalanair1693 5 ปีที่แล้ว +4

    Beautiful and heart touching 👌👌👍👍

  • @deepajayan4994
    @deepajayan4994 6 ปีที่แล้ว +4

    ഒരുപാട് ഇഷ്ടമായി ഈ കവിത

  • @shidumanilal3068
    @shidumanilal3068 3 ปีที่แล้ว +3

    Supper 💞💞💞

  • @beena.k.tk.t4360
    @beena.k.tk.t4360 2 ปีที่แล้ว +1

    മനോഹരം

  • @baijugiridas1022
    @baijugiridas1022 4 ปีที่แล้ว +2

    വളരെ മനോഹരമായ വരികൾ

  • @hemaratheesh
    @hemaratheesh 4 ปีที่แล้ว +1

    Njan eppozhum kelkkan ishtapedunna kavithayanu ethu.. ethrathavana kettu ennupolum ariyilla... athrakkum ishtamanu sir ee kavitha

  • @mamathasumana9229
    @mamathasumana9229 5 ปีที่แล้ว +1

    അനിർവ്വചനീയമാം നിർവൃതി...ആദ്യമായ് കേട്ട നാൾ മുതൽ ഒരുപാടൊരുപാടിഷ്ടം.. (പിയകവിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ...

  • @jayasreemr6845
    @jayasreemr6845 4 ปีที่แล้ว +1

    Nothing to say. Eppozhum kelkaan kothikunna oru kavitha. Hats off you sir.

  • @shijink1094
    @shijink1094 3 ปีที่แล้ว +1

    ഹൃദയം നിറയുന്നു താങ്കളുടെ സൃഷ്ടികൾ കാണുമ്പോൾ. താങ്കളെ വ്യക്തിപരമായി അറിയാമല്ലോ എന്നാലോചിക്കുമ്പോൾ അതിയായ സന്തോഷവും...

  • @sarlaraghukumar5238
    @sarlaraghukumar5238 3 ปีที่แล้ว +2

    Very beautiful and meaningful ❤

  • @sajeevtanur5766
    @sajeevtanur5766 5 ปีที่แล้ว +1

    ആർദ്രം... വിലോലം... ഗംഭീരം... അതിമധുരം !!!!!

  • @sumeshsoman7327
    @sumeshsoman7327 6 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ.

  • @manojpillai5415
    @manojpillai5415 4 ปีที่แล้ว +2

    വനമില്ല മരുഭൂമികൾ ഇല്ല ഞാൻ നിന്നെ ഉണർത്തുന്ന നാട്ടിൽ
    മച്ചില്ല തറ മെഴുകിയിട്ടില്ല ഞാൻ നിന്നെ ഉറക്കുന്ന വീട്ടിൽ
    ഞാനുണ്ട് നല്ലോർമ്മകൾ ഉണ്ട് നീയെന്നൊരു ആകാശചോട്ടിൽ
    മഴയുണ്ട് മലർ മഴവില്ലൂമുണ്ട് താരങ്ങളും കൂട്ടിനുണ്ട് ...❤️❤️❤️

  • @ajithasuresh6816
    @ajithasuresh6816 3 ปีที่แล้ว +1

    Ketappol palapravasyam kelkanthonni nalla kavitha nalla aalabanam nalla varigal

  • @pramilaramesh8541
    @pramilaramesh8541 4 ปีที่แล้ว +1

    അതിമനോഹരം 🌹🌹🌹

  • @haridas8247
    @haridas8247 5 ปีที่แล้ว +2

    Nalla varikal nalla aalapanam orupad orupad ishtaayi..... Abhinandanangal....

    • @ajikumar.m.sno.3398
      @ajikumar.m.sno.3398 5 ปีที่แล้ว

      Neelakurinji poov pole ore pranayakalam

    • @chandrikadevi4167
      @chandrikadevi4167 5 ปีที่แล้ว +1

      Beautiful lines .Vyadhanam is the one I like most .a kid having lost the mother ..who knows bttr than me .
      I tried to contact u many times nd stopped .

  • @premasrinivasan8978
    @premasrinivasan8978 2 ปีที่แล้ว +1

    Nalla varikal nice voice

  • @jayaprasadpv3004
    @jayaprasadpv3004 4 ปีที่แล้ว +2

    മീനമാസത്തിൽ പെയ്യുന്ന കുളിർമഴപോലെ

  • @shimjithamusthafa4366
    @shimjithamusthafa4366 4 ปีที่แล้ว

    Waaahhhhh. Amazing.... ആ പ്രണയിനിയായെങ്കിൽ എന്നാശിച്ചു പോയി..... 😍😍😍👍👍
    എല്ലാവിധ ആശംസകളും sir
    ഒരുപാട് നന്ദിയുണ്ട്. നല്ലൊരു ഹൃദ്യകാവ്യ വിരുന്നു സമ്മാനിച്ചതിന്..

  • @anithasuresh1950
    @anithasuresh1950 3 ปีที่แล้ว +1

    നല്ല വരികൾ, നല്ല ആലാപനം

  • @mithravijeshmithravijesh9865
    @mithravijeshmithravijesh9865 5 ปีที่แล้ว +2

    Super prenayakavitha abhinadhanagal nerunnu

  • @sreelekhasuresh7244
    @sreelekhasuresh7244 4 ปีที่แล้ว

    നന്നായിട്ടുണ്ട്. മനോഹരമായ ആലാപനം

  • @kanthimathipn8646
    @kanthimathipn8646 3 ปีที่แล้ว +2

    കവിതയും ആലാപനവും dhanyam

  • @geethasreedharan6517
    @geethasreedharan6517 5 ปีที่แล้ว +2

    Kavitha super.... നല്ല വരികൾ, nalla alapanam

  • @miniraj8382
    @miniraj8382 4 ปีที่แล้ว

    Kanan agrahikunna kavi.my .Favourite poem is neeyum njanum....u r greatpoet sir....

  • @sarlaraghukumar5238
    @sarlaraghukumar5238 3 ปีที่แล้ว +1

    Beautiful poem and sweet singing 💕

  • @archanagmartin8504
    @archanagmartin8504 4 ปีที่แล้ว +2

    മനോഹരം...

  • @mereenacsamson7078
    @mereenacsamson7078 5 ปีที่แล้ว +2

    No words to appreciate you
    Very nice ...

  • @ushaprakash3924
    @ushaprakash3924 3 ปีที่แล้ว +2

    പ്രിയ കവിയുടെ വരികൾ പ്രണയാർദ്രസുന്ദരം.......
    ഒന്ന് പ്രണയിക്കാൻ കഴിയേണ്ടതായിരുന്നൂ.......

  • @leemakumari
    @leemakumari 4 ปีที่แล้ว +1

    Nannayittundu

  • @mohanchandra9001
    @mohanchandra9001 4 ปีที่แล้ว +3

    Heart warming ...........

  • @mohanchandra9001
    @mohanchandra9001 4 ปีที่แล้ว

    Nengil kurukunnu prakkal ...... beautiful .....

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +1

    Njanundu ... nallormakalundu .. niiyennoraakashachottil ... mazayundu ... malarmazavillumundu .......