വിദ്യ ലക്ഷമി ശക്തി സ്വരൂപമെ പ്രവഹിക്കട്ടെ നിൻ മഹിമ ഗുരു മഹിമ കേരള ദേശം മാതൃ മഹിമ അമൃത സ്വരൂപം മാതൃപൂജ ഭക്തി ഭാരത സംസ്കൃതി സംസ്ക്കാരം പ്രണാമ വന്ദനം ജെയ് മാമാ മാമാ ജെയ് ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ മാതൃവന്ദന കേരളം
🙏🙏🙏🌹ഈ മനോഹര ആലാപനം കേട്ടു ഞാൻ എൻറെ ഹൃദയം തുടിച്ചു, എൻറെ മനസ്സ് തിളങ്ങി ഈശ്വരൻ എന്നിലുണ്ടായി, എൻറെ അകവും പുറവും തിളങ്ങുന്നതായി തോന്നി, ഞാൻ ആനന്ദിച്ചു😔😔😔🙏. വളരെ ഹൃദയസ്പർശിയായ ആലാപനം. അതിന് വ്യാഖ്യാനം കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു🌹🌹🌹ഗുരുധർമ്മം വളരട്ടെ🙏🙏🙏
വിദ്യ ലക്ഷമി ശക്തി സ്വരൂപമെ
പ്രവഹിക്കട്ടെ നിൻ മഹിമ
ഗുരു മഹിമ
കേരള ദേശം
മാതൃ മഹിമ
അമൃത സ്വരൂപം
മാതൃപൂജ ഭക്തി
ഭാരത സംസ്കൃതി സംസ്ക്കാരം
പ്രണാമ വന്ദനം
ജെയ് മാമാ മാമാ ജെയ്
ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ
മാതൃവന്ദന കേരളം
അഭിനന്ദനങ്ങൾ
❤
ഗുരുധർമ്മം ജയിക്കട്ടെ... ഗുരു ഓം
പ്രണാമം മാതാജീ 🙏❤️❤️🙏
🙏🙏🙏🌹ഈ മനോഹര ആലാപനം കേട്ടു ഞാൻ എൻറെ ഹൃദയം തുടിച്ചു, എൻറെ മനസ്സ് തിളങ്ങി ഈശ്വരൻ എന്നിലുണ്ടായി, എൻറെ അകവും പുറവും തിളങ്ങുന്നതായി തോന്നി, ഞാൻ ആനന്ദിച്ചു😔😔😔🙏. വളരെ ഹൃദയസ്പർശിയായ ആലാപനം. അതിന് വ്യാഖ്യാനം കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു🌹🌹🌹ഗുരുധർമ്മം വളരട്ടെ🙏🙏🙏
🙏🙏🙏ഗുരു ഓം🙏🙏🙏
ഈശാവാസ്യോപനിഷദ് ഭാഷ (വിവർത്തനം)
ഈശൻ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാരുടെയും ധനം. 1
അല്ലെങ്കിലന്ത്യംവരെയും
കർമ്മം ചെയ്തിങ്ങസംഗനായ്
ഇരിക്കുകയിതല്ലാതി-
ല്ലൊന്നും നരനു ചെയ്തിടാൻ. 2
ആസുരം ലോകമൊന്നുണ്ടു
കൂരിരുട്ടാലതാവൃതം
മോഹമാർന്നാത്മഹന്താക്കൾ
പോകുന്നൂ മൃതരായതിൽ. 3
ഇളകാതേകമായേറ്റം
ജിതമാനസവേഗമായ്
മുന്നിലാമതിലെത്താതെ
നിന്നുപോയിന്ദ്രിയാവലി. 4
അതു നില്ക്കുന്നു പോകുന്നി-
തോടുമന്യത്തിനപ്പുറം
അതിൻ പ്രാണസ്പന്ദനത്തി-
ന്നധീനം സർവകർമ്മവും. 5
അതു ലോലമതലോല-
മതു ദൂരമതന്തികം
അതു സർണ്ണാന്തരമതു
സർവത്തിന്നും പുറത്തുമാം. 6
സർവഭൂതവുമാത്മാവിൽ
ആത്മാവിനെയുമങ്ങനെ
സർവഭൂതത്തിലും കാണു-
ന്നവനെന്തുള്ളു നിന്ദ്യമായ്? 7
തന്നിൽ നിന്നന്യമല്ലാതെ
എന്നു കാണുന്നു സർവവും
അന്നേതു മോഹമന്നേതു
ശോകമേകത്വദൃക്കിന്? 8
പങ്കമറ്റംഗമില്ലാതെ
പരിപാവനമായ് സദാ
മനസ്സിൻ മനമായ് തന്നിൽ
തനിയേ പ്രോല്ലസിച്ചിടും. 9
അറിവാൽ നിറവാർന്നെല്ലാ-
മറിയും പരദൈവതം
പകുത്തു വെവ്വേറായ് നല്കീ
മുൻപോലീ വിശ്വമൊക്കെയും. 10
അവിദ്യയെയുപാസിക്കു-
ന്നവരന്ധതമസ്സിലും
പോകുന്നൂ വിദ്യാരതര-
ങ്ങതേക്കാൾ കൂരിരുട്ടിലും. 11
അവിദ്യകൊണ്ടുള്ളതന്യം
വിദ്യകൊണ്ടുള്ളതന്യമാം
എന്നു കേൾക്കുന്നിതോതുന്ന
പണ്ഡിതന്മാരിൽ നിന്നു നാം. 12
വിദ്യാവിദ്യകൾ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാൽ
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാർന്നിടും. 13
അസംഭൂതിയെയാരാധി-
പ്പവരന്ധതമസ്സിലും
പോകുന്നൂ സംഭൂതിരത-
രതേക്കാൾ കൂരിരുട്ടിലും. 14
സംഭൂതികൊണ്ടുള്ളതന്യ-
മസംഭൂതിജമന്യമാം
എന്നു കേൾക്കുന്നിതോതുന്ന
പണ്ഡിതന്മാരിൽ നിന്നു നാം. 15
വിനാശം കൊണ്ടു മൃതിയെ-
ക്കടന്നമൃതമാം പദം
സംഭൂതികൊണ്ടു സംപ്രാപി-
ക്കുന്നു രണ്ടുമറിഞ്ഞവർ. 16
മൂടപ്പെടുന്നു പൊൻപാത്രം
കൊണ്ടു സത്യമതിൻ മുഖം
തുറക്കുകതു നീ പൂഷൻ!
സത്യധർമ്മന്നു കാണുവാൻ. 17
പിറന്നാദിയിൽനിന്നേക-
നായി വന്നിങ്ങു സൃഷ്ടിയും
സ്ഥിതിയും നാശവും ചെയ്യും
സൂര്യ! മാറ്റുക രശ്മിയെ. 18
അടക്കുകിങ്ങു കാണ്മാനായ്
നിൻ കല്ല്യാണകളേബരം
കണ്ടുകൂടാത്തതായ് കണ്ണു-
കൊണ്ടു കാണപ്പെടുന്നതായ്. 19
നിന്നിൽ നില്ക്കുന്ന പുരുഷാ-
കൃതിയേതാണതാണു ഞാൻ;
പ്രാണൻ പോമന്തരാത്മാവിൽ;
പിമ്പു നീറാകുമീയുടൽ. 20
ഓമെന്നു നീ സ്മരിക്കാത്മൻ!
കൃതം സർവം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക
സന്മാർഗ്ഗത്തൂടെ ഞങ്ങളെ. 21
ചെയ്യും കർമ്മങ്ങളെല്ലാവു-
മറിഞ്ഞീടുന്ന ദേവ! നീ
വഞ്ചനം ചെയ്യുമേനസ്സു
ഞങ്ങളിൽ നിന്നു മാറ്റുക.
അങ്ങേയ്ക്കു ഞങ്ങൾ ചെയ്യുന്നു
നമോവാകം മഹത്തരം.
Good,parayanam ,hi.
OM GURUVE NAMA
Congratulations🌹
🙏🙏🙏
🙏🌻
ഓ൦ ശ്രീനാരായണ പരമഗുരവേ നമ:
🙏നമസ്തേ 🙏
great
👍👍👍
Sreenarayinerk akshara thattillathe guru kruthikal padikkanum
Eesooo aaanoo athoo eeesaa aanoo
Eeesavasyamidam sarvam yath kimcha jagathyam ..so meaning is eswaran
Nalla s
Nalla alapanam om gurudevaya