'35 വയസുള്ള ചെക്കന്മാരെ ഏറ്റെടുക്കാൻ ആള് വരോ'; ഉള്ള് നീറിയ ചിരികളിൽ ജീവിതം തിരയുന്നവർ | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഇപ്പോ ചിരിക്കുന്നുണ്ട്, റിലാക്‌സാവുന്നുണ്ട്... ഇനി മാറി പോവുമ്പോ... ഉള്ളുപൊള്ളുന്ന കുറച്ച് മനുഷ്യരുണ്ടിവിടെ..
    #wayanadlandslide #mundakai #chooralmala
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 1K

  • @Pathus7
    @Pathus7 หลายเดือนก่อน +3039

    വായോ ഏട്ടന്മാരെ 🥹🥹
    എറണാകുളത്ത് എനിക്കൊരു വാടക വീടുണ്ട്.. ഇവിടെ ഞാനും എന്റെ കുഞ്ഞും മാത്രമേ ഉള്ളു.. ഉപയോഗിക്കാത്ത ഒരു റൂമും അതിലൊരു കട്ടിലും ഉണ്ട്. പിന്നെ രണ്ട് റൂമിന്റെ വലിപ്പമുള്ള ഒരു ഹാളും ഉണ്ട്. നിലത്ത് പായ വിരിച്ചിട്ടാണേലും സമാധാനത്തോടെ നിങ്ങൾക്കൊക്കെ കിടന്നുറങ്ങാം.. നിങ്ങളൊക്കെ ok ആകും വരെ എല്ലാർക്കും വിശപ്പകറ്റാൻ തത്കാലം എന്റെ വരുമാനം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.. 🥹
    മനസറിഞ്ഞാ പറയുന്നേ.. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെ ജീവിക്കുന്നൊരാളായതുകൊണ്ട് എനിക്ക് മനസിലാവും പെട്ടെന്ന് എല്ലാം നഷ്ട്ടപ്പെട്ട നിങ്ങളുടെ വേദന... വായോ 🥹🥹

  • @gobalakrishnangobal5622
    @gobalakrishnangobal5622 หลายเดือนก่อน +525

    അവര് ചിരിക്കുന്നത് കണ്ട് ആകുലപ്പെടുന്നവരുണ്ടാവാം. അവർ എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോഴുള്ള നിമിഷമാണ്. ഇതെല്ലായ്‌പോഴും ഉണ്ടാവില്ല. ഒറ്റക്ക് ഇരിക്കുമ്പോൾ ഇതൊക്കെ പുറത്തുവരും. ആരും കാണാതെ കണ്ണീരൊഴുക്കും. അതങ്ങനാണ്. എല്ലാവർക്കും നല്ലത് വരട്ടെ..❤❤❤

  • @sakkinavp1791
    @sakkinavp1791 หลายเดือนก่อน +857

    നിങ്ങളുടെ ചിരിയാണ് ഇന്ന് എന്റെ കരൾ പൊടിഞ്ഞത് എന്നും പ്രാർത്ഥന ഉണ്ട്

  • @minhafathima8741
    @minhafathima8741 หลายเดือนก่อน +454

    സങ്കടം ഉള്ളിൽ ഒതുക്കി അവരുടെ ആ ചിരി എന്നും നിലനിൽക്കട്ടെ 🤲

  • @anjukrishnan5326
    @anjukrishnan5326 หลายเดือนก่อน +215

    സത്യത്തിൽ അവരുടെ ചിരി കാണുമ്പോ കാണുന്നവരുടെ നെഞ്ചിലാണ് നീറ്റൽ 😓😓.. ക്യാമ്പ് പിരിഞ്ഞാൽ ആർക്കും ആരും ഇല്ല... വിശേഷങ്ങൾ തിരക്കാനോ തിരികെ പ്രവാസത്തിൽ പോകുന്നവർ ആരെ വിളിക്കും വിശേഷം അറിയാൻ 😓😓.. ദൈവമെ ഒറ്റ രാത്രികൊണ്ട് എല്ലാ പോയി ഇനി എല്ലാ ഓർമ മാത്രം.. നമ്മളാണ് ആ അവസ്ഥയിൽ എന്ന് ഒരു സെക്കന്റ്‌ ചിന്തിക്കുമ്പോൾ തന്നെ തകർന്നു പോകുന്നു 😓😓😓

    • @ajitharajan3468
      @ajitharajan3468 29 วันที่ผ่านมา +3

      സത്യം 🙏🏻🙏🏻🙏🏻🙏🏻😢😢😢😢

    • @lakshmimohan9026
      @lakshmimohan9026 28 วันที่ผ่านมา +2

      സത്യം. കണ്ണു നിറഞ്ഞു പോകുന്നു

    • @farzanaraz1008
      @farzanaraz1008 24 วันที่ผ่านมา

      സത്യം... അവർ ആരെ വിളിക്കും ആരോട് സങ്കടം പറയും

  • @Fathimacool12345
    @Fathimacool12345 หลายเดือนก่อน +92

    പ്രിയപ്പെട്ട സഹോദരൻ മാരെ,നിങ്ങളുടെ ചിരിയിൽ ഞങ്ങളുടെ ഹൃദയം നുറുങ്ങുന്നു 😥ദിവസങ്ങൾ കഴിയുമ്പോ ഇവരൊക്കെ പലവഴിക്കു പിരിയും,, പിന്നീട് അവർ ചെന്നെത്തുന്ന സ്ഥലത്തു ഉള്ളവരും അവരെ ഇതുപോലെ ചേർത്ത് നിർത്തട്ടെ,,ഇതിൽ ഓരോരുത്തുരം എത്തിപ്പെടുന്ന സ്ഥലങ്ങളിൽ ഉള്ളവർ ഇവരെ തളരാതെ ചേർത്ത് പിടിക്കണേ 👍🏻പോയവർ എല്ലാം അള്ളാഹുവിനു അത്രക്കും വേണ്ടപ്പെട്ടവർ ആയിരുന്നു 😥ഇന്നല്ലെങ്കിൽ നാളെ നമ്മളും മടങ്ങും എന്നാ വിശ്വാസത്തിൽ തളരാതെ ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ജീവിക്കാൻ സാധിക്കട്ടെ,, മാനസികമായി എല്ലാ വേദനകളും മാറി നല്ലൊരു ജീവിദം നിങ്ങൾക്കുണ്ടാവട്ടെ 😥🙏🏻

  • @shameersamu322
    @shameersamu322 หลายเดือนก่อน +702

    ഞാൻ മേപ്പടിയാണ് എന്റെ വീട്ടിലേക്ക് വന്നോളൂ. അത് എത്ര പേരാണെങ്കിലും... ഒരു പായി ഇട്ടാണെങ്കിലും നിലത്ത് കിടക്കാം സ്വന്തം കൂടപ്പിറപ്പായി.....
    അതിന് മതം എനിക്ക് ഒരു തടസം അല്ല... എന്ത് പ്രശ്നം വന്നാലും നമ്മൾ അതിജീവിക്കും 😢

    • @famirafik143
      @famirafik143 หลายเดือนก่อน +18

      Great ❤️👍

    • @aamis16
      @aamis16 หลายเดือนก่อน +61

      അവർ വന്നില്ലേലും ഈ msg കണ്ടൽ അവർക്ക് സന്തോഷം തോന്നും ഉറപ്പ് ❤️🙏

    • @susanmahesh6953
      @susanmahesh6953 หลายเดือนก่อน +13

      👏👏👏 ആ നല്ല മനസ്സിന്....🤝

    • @us6027
      @us6027 หลายเดือนก่อน +13

      മാഷാ അല്ലാഹ് ❤❤❤ ഇതാണ് സ്നേഹം 😢😢😢

    • @jabisadiqjabi8416
      @jabisadiqjabi8416 หลายเดือนก่อน +5

      എനിക്കും സമ്മതം... എന്റെ brothers നെ പോലെ ഞാൻ നോക്കിക്കോളാം... കോഴിക്കോട് farook കോളേജ് ആണ് വീട്

  • @deepaa9241
    @deepaa9241 หลายเดือนก่อน +166

    ഇവരുടെയൊകെ ആരെങ്കിലുമൊക്കെ ആയി ഇരിക്കാൻ തോന്നുവാ.. കൂടുകരി ആയോ. പെങ്ങൾ ആയോ.. അമ്മയെ പോലെയോ.. ആരൂല്ലാത്ത എനിക്ക് മനസിലാകും ഒറ്റപ്പെടലിന്റെ വേദന 😢... എല്ലാം സഹിക്കാൻ ഉള്ള കരുത്തു നൽക്കാൻ ഞാൻ കണ്ണീരോട് പ്രാർത്ഥനയിൽ ഓർത്തു പ്രാർത്ഥിക്കും
    ...❤

    • @thomaskb7337
      @thomaskb7337 หลายเดือนก่อน +9

      വലിയൊരു ലോകമുണ്ട്.പുറത്തേക്കു വരൂ.ഉൾവലിഞ്ഞ്, കണ്ണടച്ച്,ഇരിക്കാതെ, ദുഃഖങ്ങൾക്ക് അവധി കൊടുത്ത്.... be practical.deepa യ്ക്. ക്ക് എന്താണോ സന്തോഷം അതു ചെയ്യൂ..

    • @muhammedshaik3564
      @muhammedshaik3564 หลายเดือนก่อน +1

      ശരിയാണ് ❤

    • @bindhusree4082
      @bindhusree4082 หลายเดือนก่อน

      Sthyam anikkarueoke kukriavan thonuva. Ellaruundayitum arullthavare pole jeeviunnorkke ottappedalinte vedana mnasilavu...

    • @Dravidian412
      @Dravidian412 หลายเดือนก่อน

      ​@@thomaskb7337Good❤❤❤

    • @sunithasuni6296
      @sunithasuni6296 หลายเดือนก่อน

      Deepa, ende veettileykku varu. Njanundaakum. Contact number tharu❤

  • @lalisaeditzz567
    @lalisaeditzz567 หลายเดือนก่อน +32

    ഞാൻ ഒറ്റ പെടലിന്റ വേദന അനുഭവിച്ചവളാണ്. എനിക്ക് ഈ ഇക്കമ്മാർ അനുജന്മാരെ കണ്ടപ്പോൾ സങ്കടം വരുന്നു. എനിക്ക് ഒരു വീട് ഉണ്ടായിരുന്നുവകിൽ ഞാൻ ഒരു ഇടം തരുമായിരുന്നു. നിങ്ങൾ ഒരിക്കലും ഒറ്റയാവില്ല. സ്‌നേഹിക്കാനുള്ള മനസ്സ് നമുക്കൊകായ് ഉണ്ട്. In sha Allahh ദുഹാ ചെയുന്നു 🤲🏼🤲🏼😰😰

  • @bindhuslalbindhu6631
    @bindhuslalbindhu6631 หลายเดือนก่อน +983

    നിങ്ങളുടെ ചിരിക്കുന്ന മുഖം ഞങ്ങളെ കൂടുതൽ കരയിക്കുന്നു. ഭ്രാന്ത്‌ പിടിക്കും, നിങ്ങൾക്ക് തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നും ഇല്ലല്ലോ എന്ന സങ്കടം മാത്രം.

    • @lathikalathika9617
      @lathikalathika9617 หลายเดือนก่อน +30

      സത്യം ഇപ്പോഴപണമില്ലത്ത വേദന അറിയുന്നത് ഒന്നു ചെയ്യാൻ പറ്റുന്നില്ലാ കൂലി പണി എടുത്ത് സ്വന്തം കുടുബ നോക്കാൻ കഷ്ടപ്പെടുന്ന എനിക്ക് ഒന്നു ചെയ്യാൻ പറ്റുന്നില്ലാ വാടക വീടും ആണ് അല്ലങ്കിൽ ആരെങ്കിലും .നോക്കാമായിരുന്ന് സങ്കടം സഹിക്കാൻ പറ്റുന്ന് ഇല്ല

    • @ameenaaami7691
      @ameenaaami7691 หลายเดือนก่อน +2

      Athe🤗

    • @basheerottayilbasheerottay1272
      @basheerottayilbasheerottay1272 หลายเดือนก่อน

      athe😢😢

    • @ayushsubash4336
      @ayushsubash4336 หลายเดือนก่อน

      സത്യം 😢😢

    • @nsnsns5786
      @nsnsns5786 หลายเดือนก่อน +5

      അവർ ചിരിക്കണ കണ്ടപ്പോ ചങ്ക് പൊട്ടി പോകുന്നു

  • @seenaseenus1243
    @seenaseenus1243 29 วันที่ผ่านมา +365

    എനിക്ക് 37 വയസുണ്ട് സാമ്പത്തിക പ്രശ്നം ആയിരുന്നു വിവാഹ തടസം.... സ്ത്രീധനം കൊടുത്തു ഒരു വിവാഹം വേണ്ടാന്ന് വച്ചു.... ഞാൻ സ്വന്തമായി സ്ഥലം വാങ്ങി വീട് വച്ചു.. എനിക്കും എന്നെ സ്വികരിക്കുന്ന ഒരാൾക്കു ഈ വീട്ടിൽ അല്ലാഹ് അനുഗ്രഹത്താൽ കഴിയാം

    • @HACKER-rw5mn
      @HACKER-rw5mn 29 วันที่ผ่านมา +3

      😊 ❤

    • @zakkeerhussainc4336
      @zakkeerhussainc4336 28 วันที่ผ่านมา +15

      Insha Allah ororutharkkum oro samayam undavum

    • @makesense2931
      @makesense2931 28 วันที่ผ่านมา +2

      Ha angne okke nadakette

    • @taniyajose6511
      @taniyajose6511 28 วันที่ผ่านมา

    • @Andrimm124
      @Andrimm124 28 วันที่ผ่านมา +4

      Ankil niglkku vayanatil ninnu oru vivaham kzichoode❤❤❤

  • @faseela.n646
    @faseela.n646 หลายเดือนก่อน +45

    Camp കഴിഞ്ഞാലും നിങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുക... പ്രപഞ്ച നാഥന്റെ കവലോടെ നിങ്ങൾ ഒരത്ഭുദ്ധ ജീവിത സത്യങ്ങളായി മീഡിയക്ക് മുന്നിൽ വരുന്ന ഒരു ദിവസം ഞങൾ ഇപ്പോൾ തന്നെ കാണുന്നു...
    All the best dears ❤❤❤❤❤

  • @poojithaks4800
    @poojithaks4800 หลายเดือนก่อน +15

    ഞാൻ മ്മേടെ തൃശൂർ ഇരിങ്ങാലക്കുടയിൽ നിന്നാണ് ട്ടോ... ഈ ചേട്ടൻന്മാർക്ക് എന്റെ വീട്ടിലോട്ടു വരാം ഇവിടെ ഞാനും എന്റെ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ... വീട്ടിലെ റൂമുകൾ ഒക്കെ വെറുതെ ഉപയോഗിക്കാതെ കിടക്കുവാ... പിന്നെ തറവാട്ടിൽ ആണേൽ ഇഷ്ട്ടം പോലെ സ്ഥലവും പറമ്പും ഒരുപാട് ഉണ്ട് ആർക്കും വേണ്ടാതെ കിടക്കുവാ അവിടെ ആയാലും വീട് വെക്കാം... എനിക്ക് അറിയാം ഒറ്റ പെട്ടവരുടെ വേദന 😢 ആര് ഉണ്ടായാലും ഇന്നത്തെ കാലത്ത് ഒരു കാര്യവും ഇല്ല എല്ലാവർക്കും ആവശ്യം പണവും മറ്റും ആണ്... പണം ഉള്ളവരെയാ ഇവിടെ ഉള്ളവർക്ക് ഇഷ്ട്ടം...അവർക്ക് ഈ ദുരന്തം ഒന്നും പറഞ്ഞാ മനസ്സിലാവില്ല...😢ശരിക്കും പറഞ്ഞാൽ ഇതൊക്കെ ഞങ്ങടെ നാട്ടിൽ വന്നാലെ അവർ അനുഭവിക്കു... ആർക്കും ഒന്നും കൊടുക്കാത്ത ആൾക്കാർ വരെ ഉണ്ട് ഇവിടെ... എല്ലാം അങ്ങോട്ട് കിട്ടണം എന്നാ ചിന്ത മാത്രമേ ഉള്ളൂ... പറ്റിച്ചു കുറെ പേര് കാശ് ഉണ്ടാക്കുന്നുണ്ട്... അവർക്ക് ഒക്കെ ഒന്ന് സഹായിക്കാവുന്നതേ ഉള്ളൂ... പറഞ്ഞിട്ട് കാര്യം ഇല്ല അവർക്കും കൂടി മറ്റുള്ളവരെ സഹായിക്കാൻ തോന്നണ്ടേ ലെ...😢😢😢

  • @cutecouples2344
    @cutecouples2344 หลายเดือนก่อน +327

    ഉള്ളിൽ സങ്കടം ഒളിപ്പിച്ചു ചിരിക്കുന്നു 🤲🤲 റബ്ബേ

  • @user-gf8yo4yv3b
    @user-gf8yo4yv3b หลายเดือนก่อน +63

    എനിക്ക് ഒരു കാര്യം പറയാനുണ്ട് അവിടെ ഉറ്റവരെ നഷ്ടപ്പെട്ട യുവാക്കളെ ഉറ്റവരെ നഷ്ടപ്പെട്ട യുവതികളെ ജീവിതത്തിലേക്കു ചേർത്തുകൊടുക്കു, govt അവർക്കു തൊഴിലും വീടും നൽകു അവരാരും തന്നെ ഒറ്റപ്പെട്ടു പോകരുതേ, ഇന്നു യുവതികളെ വിവാഹം ചെയ്യാൻ ആളുകളുണ്ടാവും പക്ഷെ അച്ഛനും അമ്മയും വീടും ഇല്ലാത്ത യുവാക്കളെ ആരെല്ലാം സ്വീകരിക്കും
    അവരാരും തന്നെ ഒറ്റപെട്ടുപോകാൻ പാടില്ല 🙏🙏🙏
    കുഞ്ഞുങ്ങളെ നഷ്ട്ടപെട്ടവർ അവിടെ ആരോരും ഇല്ലാത്ത കുഞ്ഞുങ്ങളെ കൂടെ കൂട്ടു അവർക്കു അച്ഛനായും അമ്മയായും ജീവിതം തുടരൂ... അവിടെ ഉള്ളവരെല്ലാം അവരുടെ ഇല്ലായിമയും വല്ലയിമയും അറിയുന്നവരാകും.
    അവിടെ മക്കൾക്ക് അച്ചന്നില്ലായിരിക്കാം അമ്മയില്ലായിരിക്കാം മുത്തശ്ശനും മുത്തശ്ശിയും ഇല്ലാത്തവരാവാം മറുഭാഗത്തു ഇതുപോലെ തിരിച്ചു. പരസ്പരം താങ്ങും തണലും ആകു. നിങ്ങളെല്ലാം തന്നെ ഈ മനപ്രയാസംത്തുനിന്ന് വേഗം കരകയറട്ടെ 🙏🙏🙏🙏🙏🙏

  • @yamunajamna2775
    @yamunajamna2775 หลายเดือนก่อน +164

    ഒറ്റപെട്ടു പോയ നിങ്ങൾ കെല്ലാവർക്കും ഒരു കുടുംബമായി ജീവിച്ചു കൂടെ .
    തുല്യ ദുഖിതരാവുമ്പോ കുറ്റപ്പെടുത്തേ
    ലോ ആക്ഷേപമോ ഉണ്ടാവില്ല
    നിങ്ങളേ പോലെ അനാഥരായ സഹോദരിമാരെയും കൂടെ ചേർക്കണം.
    ആലുവയിലെ SOS ഗ്രാമത്തിലെ പോലെ ഓരോരുത്തരുടെ വിശ്വാസത്തിനനുസരിച്ചാണെങ്കിലങ്ങനെ .
    പുതിയൊരീടം തേടുന്നതിനേക്കാൾ നല്ലതല്ലേ അത്

    • @prarthana4161
      @prarthana4161 หลายเดือนก่อน +7

      Good idea ❤

    • @Ayisha952
      @Ayisha952 หลายเดือนก่อน +2

      👌

    • @ApputhiHasun
      @ApputhiHasun หลายเดือนก่อน +5

      Sathiyam

    • @lissyt.r6285
      @lissyt.r6285 26 วันที่ผ่านมา +1

      Ellavareyum Cherthu Pidikkunna Orupade NallaManassukal Undavane Daivame, Ellavareyum Kathukollane

  • @user-dssf88
    @user-dssf88 หลายเดือนก่อน +30

    നിങ്ങൾക് കൂടപ്പിറപ്പായും, കൂട്ടുകാരയും ഈ കേരള ജനത കൂടെയുണ്ട്... നൗഫൽ bro കരയരുത് തളരരുത് ❤🥰

  • @Achu-5-t3h
    @Achu-5-t3h หลายเดือนก่อน +159

    ഇവിടെ ഒരു ഉറപ്പുള്ള സൗഹൃദം തുടങ്ങുകയാണ്.. നിങ്ങൾ ഇനിയെന്നും ഒരുമിച്ചുണ്ടാവും എന്ന് മനസ്സ് പറയുന്നു... ❤️😥😥

  • @zakkirrhussan943
    @zakkirrhussan943 หลายเดือนก่อน +22

    എല്ലാം ഇനി ഒന്നേന്ന് തുടങ്ങണം. എല്ലാപേരുടെയും തുണയും, പ്രാർത്ഥനയും അവർക്കൊപ്പം വേണം. അവർക്ക് വേണ്ടി ചെയ്യുവാൻ കഴിയുന്നത് നമ്മളും ചെയ്യണം. പണമാകാം. വസ്തുവകകളാകാം. ശരീരം കൊണ്ടുള്ള സഹായ ആളാകാം. ഒന്നുമില്ലെങ്കിൽ മനമുരുകിയുള്ള പ്രാർത്ഥനകളുമാകാം. എല്ലാം സ്വീകരിയ്ക്കുമവർ. മരണപ്പെട്ട് പോയവരെല്ലാം സ്വർഗ്ഗത്തിനവകാശികളാകട്ടെ. ആമീൻ.

  • @Jannathile_hoori313
    @Jannathile_hoori313 หลายเดือนก่อน +851

    പൊന്നു മക്കളെ നിങ്ങളെ പോലെ 32 വയസുള്ള പ്രവാസി ആയ ഒരു പൊന്നു മോൻ എനിക്കും ഉണ്ട് അവൻ നാട്ടിൽ ആണെങ്കിൽ ഈ ഉമ്മച്ചി തീർച്ചയായും നിങ്ങളെ ഞങ്ങളുടെ വീട്ടിലേക്ക് വിളിക്കുമായിരുന്നു ഈ ഉമ്മാക്ക് വയ്യാഞ്ഞിട്ടാണ് ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കി തരാൻ പോലും എനിക്കു വയ്യ അത്ര വലിയ രോഗിയാണ് ഈ ഉമ്മച്ചി കരഞ്ഞു പോയ്‌ മക്കളെ എല്ലാ ദുആയിലും വയനാട് മാത്രം ഈ അവസ്ഥ ഒക്കെ മാറും നിങ്ങൾക്ക് ഓരോ കുടുംബം ഉണ്ടാവും റെബ്ബ് നീതി മാനാണ് മക്കളെ ഇന്നല്ലാഹ മഹ സാബിരീൻ ക്ഷമിക്കുന്നവന്റെ കൂടെ റെബ്ബ് ഉണ്ടാവുംട്ടോ സങ്കടപെടരുത് മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യ് ഫാത്തിഹ സ്വലാത്ത് എല്ലാം ചൊല്ലണംട്ടോ മരിച്ചു പോയവർക്ക് അല്ലാഹു ശഹീദിന്റെ daraja നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റെബ്ബൽ ആലമീൻ 🤲🤲🤲😪😪😪ഞങ്ങൾ ഈ അവസ്ഥയും അതിജീവിക്കും ഇൻ ഷാ അല്ലാഹ് 😪

  • @prayagpallippuram8129
    @prayagpallippuram8129 หลายเดือนก่อน +172

    ഇവരുടെ സങ്കടം കാണുമ്പോൾ സഹിക്കുന്നില്ല.. ഒറ്റയ്ക്ക് ആയി പോകുന്നതിന്റെ വേദന എത്രമാത്രം ഉണ്ടായിരിക്കും..😢😢😢

    • @Asna-cg7is
      @Asna-cg7is หลายเดือนก่อน +4

      സത്യം ഇനി എന്താ ചെയ്യാ എന്ന് നിസ്സഹായയി അവസ്ഥ 😢

  • @user-ck2zk7gm8z
    @user-ck2zk7gm8z หลายเดือนก่อน +37

    കരൾ നീറുന്ന വേദനയിലും അവർ ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. യാഥാർഥ്യം മനസിനെ പറഞ്ഞു പഠിപ്പിച്ചു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയും അവർക്ക്. വേദനയും നഷ്ടങ്ങളും നേരിട്ടവർക്ക് മറ്റുള്ളവരുടെ വേദന പെട്ടെന്ന് മനസിലാകും..കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല... ചില അവസാനങ്ങൾ പുതിയ ചില തുടക്കത്തിനായി 👍🙏

  • @minigopakumar5570
    @minigopakumar5570 หลายเดือนก่อน +133

    ഈ വാർത്തക്ക് ഒരു കമൻ്റ് ഇടാൻ അല്ല ഞാൻ വന്നത്. ഞാൻ ഒരു തിരുവനന്തപുരം നിവാസി ആണ്. വഴി സൗകര്യം ഇല്ലാത്ത 32 സെൻ്റ് സ്ഥലം മാത്രമാണ് എൻ്റെ സമ്പാദ്യം. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇങ്ങോട്ട് വരാൻ തയ്യാറാണെങ്കിൽ അവർക്ക് വീട് വയ്ക്കാൻ എൻ്റെ വസ്തു ഇഷ്ടദാനമായി നൽകാൻ ഞാൻ തയ്യാറാണ്❤

  • @SkillMalayalam
    @SkillMalayalam หลายเดือนก่อน +43

    നിങ്ങളുടെ ആ ചിരി കാണുമ്പൊൾ നെഞ്ച് പിടയുന്നു. കണ്ണ് നിറയുന്നു. എന്ത് പറഞ്ഞു ആശ്വസിപ്പിക്കാൻ. ഉറ്റവരെ ഉടയവരെ നഷ്ടപെട്ടർ, ജനിച്ചു വളർന്ന നാട് നഷ്ടപ്പെട്ടവർ . സ്വന്തം എന്ന് പറയാൻ എന്താ ഉള്ളത്. ദൈവം ക്ഷമ നല്കട്ടെ .

  • @AyishaThaslin
    @AyishaThaslin หลายเดือนก่อน +34

    ഇതിൽ മണ്മറന്ന് പോയവരേക്കാൾ ജീവിച്ചിരിക്കുന്ന ബാക്കി ജീവനുകളല്ലേ യഥാർത്ഥത്തിൽ മാനസികമായി തളർന്ന ജീവിക്കേണ്ടി വരുന്നത്, ഇവരെ ആലോചിക്കുമ്പോയാണ് കൂടുതൽ സങ്കടം, അള്ളാഹു ഇവർക്കു ക്ഷമയും സമാധാനവും നൽകട്ടെ 😢😢🤲

  • @Abcd-fj3gb
    @Abcd-fj3gb หลายเดือนก่อน +145

    എന്തിനാണ് വാടക കൊടുത്തു പോകുന്നത് സർക്കാർ ഇവർക്ക് സുരക്ഷിത ഇടം തയ്യാറാക്കി കൊടുക്കണം 😢😢😢

    • @by_nasri_art
      @by_nasri_art หลายเดือนก่อน +5

      Adhe kore vaarikootinallo

  • @ajisivaprasad7260
    @ajisivaprasad7260 หลายเดือนก่อน +74

    ആർക്കും ഇത്തരം അവസ്ഥ വരാതെ ഇരിക്കട്ടെ,
    എല്ലാവരും കൂടെ ഉണ്ട്.

  • @pratheeksharaju5102
    @pratheeksharaju5102 หลายเดือนก่อน +22

    നിങ്ങളുടെ ചിരി കാണുമ്പോൾ നെഞ്ച് നീറുന്നു ചേട്ടന്മാരെ 🥺

  • @RaseenaA-cq6fv
    @RaseenaA-cq6fv หลายเดือนก่อน +4

    എനിക്കൊരു വീടുണ്ട് അവിടെ എൻ്റെ ഉമ്മ മാത്രമേ ഉള്ളു ഞങ്ങൾക്ക് സഹോദരകളില്ല നിങ്ങളിൽ ആർകെങ്കിലും എന്നുടെ അമ്മയോടൊപ്പം താമസിക്കാൻ ആഗ്രഹം ഉണ്ടകിൽ വരാം എൻ്റെ ഉമ്മയുടെ ഒരു മകനായി ഞങ്ങൾക്ക് ഒരു സഹോദരനായി 🙏🏻

  • @shinybiju2810
    @shinybiju2810 หลายเดือนก่อน +60

    🙋🏻ഈ സഹോദരങ്ങൾ എവിടെയെല്ലാം ആയിരിക്കുമോ, അവിടെയുള്ള ജനത അവരെ ചേർത്തുപിടിക്കട്ടെ!!അതോടൊപ്പം മറ്റ് സുമനസുകളും 😥😥💔... 🙏🏻സർവ്വ ശക്തതനായ ദൈവം കൂടെ ഉണ്ടാവട്ടെ!!😥🙏🏻😇🎁🎁🥰

  • @user-tb4dr8dy4o
    @user-tb4dr8dy4o หลายเดือนก่อน +17

    നിങ്ങൾ എന്നും ഒന്നിച്ച് നിൽക്കുക ഇതിൽ എട്ടന്മാരെ, അനിയൻമാരെ ആയി കണ്ട് ഒന്നിച്ച് മുന്നേറുക കേരളം മുഴവൻ ഒപ്പം ഉണ്ടാകും കേരളത്തിലെ അമ്മമാരും സഹോദരി മാരും കൂടെ ഉണ്ടാകും അതിജീവിക്കണം ഈ ദുരന്തത്തെ ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കണം ഇനി ആർക്കും നിങ്ങളുടെ അവസ്ഥ വരരുത്

    • @valsavarghese256
      @valsavarghese256 หลายเดือนก่อน

      അതേ.ഞങ്ങളുടെ പ്രാർത്ഥന എന്നും കുടെയുണ്ടാകും🙏🙏♥️♥️

  • @SumayyaShan-kk5ng
    @SumayyaShan-kk5ng 28 วันที่ผ่านมา +3

    അല്ലാഹുവേ ഈ അവസ്ഥ യിൽ ആയ എൻ്റെ ആങ്ങള മാരെ നീ രക്ഷികണേ allahu😭🤲. അവർക്കും, ഞങ്ങൾക്കും മനസിന്‌ ധൈര്യം വും, ആരോഗ്യം തോടെയുള്ള ആയുസും ത്താ റഹ്മാനെ 😭😭😭🤲. അവർക്ക് സന്തോഷം, സമാദാനം നൽകണേ അള്ളാഹു 😭. എല്ലാം നൽകിയത് നീ യാണ്. എല്ലാം എടുത്തതും നീ തന്നെ, തിരിച്ചു അതിലേറെ തരാൻ കഴിവും നിനക്കല്ലേ റഹ്മാനെ. അവരുടെ മുഖം കാണുമ്പോൾ സഹിക്കുന്നില്ല അള്ളാഹു 😭😭🤲. എല്ലാവരെയും ഈ ലോകം മുഴുവനും നീ കാക്കണേ അള്ളാഹു 😭😭🤲🤲.

  • @SavithaR-pk1hu
    @SavithaR-pk1hu 22 วันที่ผ่านมา +4

    32വയസ് ഉണ്ട് ശ്രീധനം കൊടുത്ത് കല്യാണം കഴിക്കില്ല എന്ന് തീരുമാനിച്ചതുകൊണ്ട് വിവാഹം നടന്നില്ല. സ്വന്തമായി ഒരു വീട് ഉണ്ട് എന്നെ സ്നേഹിക്കാനും മനസിലാക്കാനും ചേർത്തുപിടിക്കാനും ആഗ്രഹിക്കുന്നവർക്ക് ഒരാൾക്കു ജീവിതം നൽകാൻ ഞാൻ തയ്യാറാണ്

    • @JohnDaniel-x7g
      @JohnDaniel-x7g 16 วันที่ผ่านมา

      താങ്കളെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്...

  • @vijeeshth5766
    @vijeeshth5766 29 วันที่ผ่านมา +8

    ഈ അവസ്ഥ ശരിക്കും ഇപ്പോഴും അനുഭവിക്കുന്ന ആളാണ് ഞാൻ ,പ്രകൃതി ദുരന്തങ്ങളോ,അപകടമോ ഒന്നുംകൊണ്ടല്ല കുടുംബക്കാരുടെയും അയൽപക്കത്തുളള ചില വകതിരിവില്ലാത്തവരുടെയും അസൂയയും കണ്ണുകടിയും കാരണം അമ്മയ്ക്ക് മനപ്രയാസവും അസുഖവും കൂടി മരണപ്പെട്ടു,അതിനുശേഷം ഒറ്റയ്ക്കാണ് ,സ്വന്തമായി അധ്വാനിച്ച് വച്ചുണ്ടാക്കി കഴിയുന്നു ആരും തിരിഞ്ഞുനോക്കാറേയില്ല😢

  • @adamjen7046
    @adamjen7046 หลายเดือนก่อน +37

    സർക്കാരിന്റെ ഏതെങ്കിലും സംവിധാനത്തിൽ ഇവർക്കു ജോലി കൊടുത്തൂടെ പോലീസ്, ഫോറെസ്റ്റ്, ഫയർ പോഴ്സ് അങ്ങനെ ഏതെങ്കിലും സേനയിൽ വേണ്ട ട്രെയിനിങ്ങും സേനയെ കുറിച്ചുള്ള അടിസ്ഥാന വിവരവും അവർക്ക് പറഞ്ഞു കൊടുത്തു ജോലി കൊടുത്തൂടെ അർഹതയില്ലാത്തവർ തിരുകി കേറുമ്പോൾ അർഹതപ്പെട്ടവർക്ക് കൊടുത്തൂടെ ഇങ്ങനെ?? ആരും എതിര് നിൽക്കില്ലല്ലോ

    • @goldie7689
      @goldie7689 หลายเดือนก่อน +1

      Police ilum fire force ilum okke college education venom tests pass aakenom. Allathe veruthe edukkan pattilla.

    • @unknown-il5gz
      @unknown-il5gz หลายเดือนก่อน

      Only needed+2qualification and physical fitness ​@@goldie7689

    • @utharath9498
      @utharath9498 27 วันที่ผ่านมา

      Arhathapedanamenkil psc okke ezhuthi listil.peru vannu physical okke kayinjal alle kodukkan pattu...avark eduthu kodukkayanenkil athini vendi parisramikkunna Aalkaro ...avar cheyyunna kashtapado

    • @utharath9498
      @utharath9498 27 วันที่ผ่านมา

      ​@@goldie7689correct

    • @SadikPt-dr9mt
      @SadikPt-dr9mt 12 วันที่ผ่านมา +1

      ​@@goldie7689പിൻ വാതിലിലൂടെ വെറുതെ എടുത്ത കുറേ പേര് ഉണ്ട്,, അവര്ക് എന്താ ഈ ടെസ്റ്റ്‌ qulification ഒന്നും ബാതകം അല്ല,,, അപ്പൊ qulificationtte കാര്യവും, ടെസ്റ്റ്‌ ന്റെ കാര്യംവും നിങ്ങൾ ഇവിടെ പറയരുത്, അപ്പൊ ജനങ്ങൾക്ക് പറയാൻ ഒരുപ്പാട് കാര്യങ്ങൾ ഉണ്ടാവും

  • @rstvssss
    @rstvssss หลายเดือนก่อน +62

    ശെരിയാ എനിക്കും 30 ആയി... ഇപ്പോഴും അമ്മ യെ പിരിഞ്ഞ് 1 day ഇരിയ്ക്കാൻ കഴിയില്ല 😢എന്തൊക്കെ പറഞ്ഞാലും അമ്മ ഉള്ള കാലo നമ്മളൊക്കെ കുഞ്ഞുങ്ങൾ അല്ലെ

    • @neyyattinkaragopan3042
      @neyyattinkaragopan3042 25 วันที่ผ่านมา

      Ningalk bhagyam undu ente Amma swantham karyam only

  • @PonnuPonnu-sg5hr
    @PonnuPonnu-sg5hr หลายเดือนก่อน +256

    ഞാനും ഭർത്താവും ഒറ്റയ്ക്ക് ജീവിക്കുന്ന ഞങ്ങ്ങളുടെ വീട്ടിലേക്ക് ഒരമ്മയെ കൂടെ കൂട്ടാൻ ആഗ്രഹം ഉണ്ട്

    • @LyricsLuminary
      @LyricsLuminary หลายเดือนก่อน +69

      നിങ്ങൾക് ആത്മാർഥമായി അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ ഇവിടെ കമന്റ് ഇടാതെ അതിന്റെ procedure എന്താണെന്ന് അന്വേഷിക്ക്. കമന്റ് ഇട്ടു നന്മയോളി ചമയാനാണ് എല്ലാര്ക്കും താല്പര്യം

    • @Dasettan736
      @Dasettan736 หลายเดือนก่อน +11

      സത്യം ​@@LyricsLuminary

    • @aida891
      @aida891 หลายเดือนก่อน +3

      Avde chennu anveshiku. Arenkilumokke undavum

    • @poojithaks4800
      @poojithaks4800 หลายเดือนก่อน +3

      ​@@LyricsLuminaryഅത് പറഞ്ഞത് ന്യായം

    • @kukku22
      @kukku22 29 วันที่ผ่านมา +3

      ​@@LyricsLuminarysathyam.. Comment ittal kore like kittum

  • @kamalaprabhac7093
    @kamalaprabhac7093 29 วันที่ผ่านมา +27

    മക്കളെ നിങ്ങളിൽ ഒരാൾ വരും. ഉള്ളതുകൊണ്ട് ജീവിക്കാം. മക്കൾക്ക്‌ എന്നെ വേണ്ട. വീടുണ്ട് ഹുസ്ബൻഡ് ണ്ടെ പെൻഷൺ ഉണ്ട്. ജോലി ചെയ്തു അവനവന്റെ അവഷൻ നോക്കിയാൽ മതി. വീട്ടുചിലവ് ഞാൻ നോക്കിക്കോളാം 66 വയസുള്ള എന്റെ മകനായി വരുമോ
    . oldage home ൽ പോകാനാണ് മകൻ പറയുന്നത്. അതിലും നല്ലതല്ലേ ഒരു മകൻ കൂട്ടുള്ളത്. ഒരു അമ്മയെ പോലെ സ്നേഹിക്കാൻ കഴിയുമെങ്കിൽ വരുമോ.

    • @user-ju3yb3mj7y
      @user-ju3yb3mj7y 27 วันที่ผ่านมา +1

      അമ്മേ...❤എന്റെ അമ്മ മരിച്ച് പോയി😢...എനിക്ക് ഒരു അമ്മയെ വേണം....വരുമോ..?

    • @maheshkumarmadhavan378
      @maheshkumarmadhavan378 25 วันที่ผ่านมา +1

      ഈ അമ്മയുട msg വായിക്കുന്നവർ വയനാട്ടിൽ ഉള്ള ഏതെങ്കിലും ഒരു സുഹൃത്തിനു ഇത് കാണിച്ചു കൊടുക്ക്‌... ❤️❤️

  • @aneeshkumar20sd1
    @aneeshkumar20sd1 หลายเดือนก่อน +24

    ജോലി ചെയ്യുക.. പഠിക്കുക.. ഉയർന്ന നിലവാരത്തിൽ ജീവിതം പൂർത്തിയാക്കുക.. ഇതാണ് എല്ലാ മനുഷ്യരും ശ്രമിക്കുന്നത്, ചെയ്യുന്നത്.

  • @shafinvlog9365
    @shafinvlog9365 หลายเดือนก่อน +39

    മനസിന് കരുത്ത് ഉണ്ടാവട്ടെ നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട്

  • @LincyBabyNK
    @LincyBabyNK หลายเดือนก่อน +131

    ലൈക്ക് കമൻറ് കിട്ടാൻ വേണ്ടി ആരും ആരെയും ക്ഷണിയ്ക്കല്ലെ !! ഒരു അഡ്രസ്സ്, ഫോൺ നമ്പർ കൊടുത്തിട്ട് പറയൂ, ഇങ്ങോട്ട്‌ വായോ എന്നൊക്കെ ❤❤

    • @gyanimohan5337
      @gyanimohan5337 หลายเดือนก่อน +43

      ഇങ്ങനെ യൂട്യൂബ് കൊടുത്താൽ പല ഞരമ്പ് രോഗികൾ വിളിച്ചു അവരെ ഒക്കെ ശല്യം ചെയ്യും പിഞ്ചു കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാൻ തയ്യാറായ സ്ത്രീകൾക്ക് എത്ര പേർ നെഗറ്റീവ് ഇട്ടു

    • @fazilamol.s5105
      @fazilamol.s5105 หลายเดือนก่อน +4

      Correct

    • @mercygeorge5992
      @mercygeorge5992 หลายเดือนก่อน +2

      Correct

    • @mylifemyjourney6365
      @mylifemyjourney6365 หลายเดือนก่อน +9

      പിന്നെ എങ്ങോട്ടേക്കാണ് അവർ പോകേണ്ടത് ആണുങ്ങളെ നമ്പർ കൊടുക്ക്‌ അല്ലെങ്കിൽ പഞ്ചായത്ത് അംഗത്തിന്റെ

    • @nibusdairy8266
      @nibusdairy8266 26 วันที่ผ่านมา

      Crct

  • @happpyescapes
    @happpyescapes หลายเดือนก่อน +15

    “നമ്മുടെ വേണ്ടപ്പെട്ടവർ പോയില്ലെങ്കിൽ പോയവരെല്ലാം നമുക്ക് വേണ്ടപ്പെട്ടവർ ആണ് “ : )

  • @Just_me6289
    @Just_me6289 หลายเดือนก่อน +126

    എന്റെ ബ്രോ മരിച്ചു പോയി എന്റെ ജീവൻ ആയിരുന്നു അവൻ എനിക്ക് അച്ഛൻ, അമ്മ ഇല്ല എനിക്ക് ഒരു ബ്രദർ കിട്ടിയാൽ ഞാൻ പൊന്ന് പോലെ നോക്കിക്കൊള്ളാം

    • @ajisivaprasad7260
      @ajisivaprasad7260 หลายเดือนก่อน +12

      വലിയ മനസ്സിന് അഭിനന്ദനങ്ങൾ സന്തോഷം.

    • @SreeRaj-u8s
      @SreeRaj-u8s หลายเดือนก่อน +1

      Hi sister 😊

    • @o..o5030
      @o..o5030 หลายเดือนก่อน +3

      അവരെ കണ്ടെത്താൻ ശ്രമിക്കൂ നിങ്ങളുടെ ഒപ്പം നിൽക്കും 🙌🏻

  • @johnypa7388
    @johnypa7388 หลายเดือนก่อน +44

    ഉള്ളിൽ പല പല വിഷമങ്ങൾ ഉണ്ട് എന്നാലും അവയെല്ലാം ഉള്ളിൽ ഒതുക്കി ചിരിക്കുന്ന ഇവരുടെ വേദന അനുഭവിക്കുന്ന മനസുകളെ നമ്മൾ ഒരിക്കലും മറക്കരുത്.പാവം കൂട്ടുകാർ.ദൈവമേ ഇവർക്ക് പലതും മറന്നു പുത് ജീവിതം നൽകുവാൻ ശക്തി കൊടുക്കണമേ.

  • @sirajelayi9040
    @sirajelayi9040 หลายเดือนก่อน +24

    ഓരോ ദിവസവും മനസ്സ് നീറുന്ന പുതിയ വിവണങ്ങൾ😢😢

  • @sakeenalatheef4352
    @sakeenalatheef4352 หลายเดือนก่อน +3

    നിങ്ങൾ ചിരിയിലൂടെ എല്ലാം മറക്കാൻ ശ്രമിക്കുന്നു. അല്ലാഹു അതിനുള്ള മനക്കരുത്ത് തരട്ടെ ആമീൻ. തളരരുത് പടച്ച റബ്ബിൽ തവക്കൽ ചെയ്യുക എന്നും ദുആയിൽ ഉണ്ടാകും. ഇനിയുള്ള ജീവിതത്തിൽ സന്തോഷം അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb หลายเดือนก่อน +25

    എത്ര ചിരിച്ചാലും ഉറ്റവർക്ക വേണ്ടി അവരുടെ ഓരോ ഓർമകളിലും ആരും കാണാതെ പൊട്ടിക്കരയുന്ന നൗഫലിനെ പോലെ ഉള്ളവർ 😢😢

  • @srvlog7564
    @srvlog7564 หลายเดือนก่อน +5

    എല്ലാവരും മറ്റുള്ളവരുടെ മുന്നിൽ സങ്കടം മറച്ച് വെച്ച് ചിരിച്ച് നിൽകും .പക്ഷെ ഉറങ്ങാൻ കിടന്നാൽ അത് വരെ പിടിച്ച് നിർത്തിയ സങ്കടങ്ങളൊക്കെ ഒരു പേമാരി പോലെ അവർ കരഞ്ഞ് തീർക്കുന്നുണ്ടവും.ആരും കാണാതെ
    .ആണുങ്ങൾ കരയുന്നത് ആരും കാണാതെ ആയിരിക്കും.റബ്ബേ എല്ലാവർക്കും നീ ക്ഷമിക്കാനുള്ള മനസ് കൊടുക്കനെ

  • @MuhammadAli-vr8gb
    @MuhammadAli-vr8gb หลายเดือนก่อน +25

    എന്റെ ഉമ്മാക്ക് വാപ്പാക്കും മകൻ ആയി,എന്റെ കൂടപ്പിറപ്പ് പോലെയും,എന്റെ നാല് സഹോദരിമാർക്കും ഒരു സഹോദരൻ ആയി എന്റെ കുടുംബത്തിലേക്ക് ഒരാളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു 🥰

    • @anpoo614
      @anpoo614 หลายเดือนก่อน +8

      ഞാൻ ഹിന്ദു ആണ് പറ്റുമോ 😢

    • @user-nq9rk6zo7g
      @user-nq9rk6zo7g 29 วันที่ผ่านมา +1

      ​@@anpoo614ബ്രോ നല്ലൊരു മനസുള്ള ആളായാൽ മതി 🙏😢😢

    • @user-nq9rk6zo7g
      @user-nq9rk6zo7g 29 วันที่ผ่านมา +1

      ബ്രോ എന്ത് ചെയ്യുന്നു, എവിടെ സ്ഥലം ചെല്ലാമോ ഡീറ്റെയിൽസ് 😊😊

  • @ZakeenaSakki
    @ZakeenaSakki หลายเดือนก่อน +6

    അവരുടെ ദുഃഖം ഉള്ളിൽ വെച്ചുള്ള ചിരി ആണ് ഏറ്റവും കൂടുതൽ സങ്കടം എല്ലാം ഉള്ളിൽ ഒതുക്കി ജീവിച്ചേ മതി യാക്കു എല്ലാ സഹോദരങ്ങൾക്കും പടച്ചവൻ ക്ഷമ നൽകട്ടെ 👍👍👍👍

  • @mariyam7067
    @mariyam7067 หลายเดือนก่อน +27

    3:02 കരഞ്ഞു പോയി 😔😢😢

  • @haibishmgm2232
    @haibishmgm2232 หลายเดือนก่อน +3

    വേദനയുടെ നെഞ്ച് കത്തുന്ന ചിരിയാണ്. പടച്ചവൻ ഇവർക്ക് ക്ഷമ നൽകട്ടെ😢

  • @NiflaKp
    @NiflaKp 29 วันที่ผ่านมา +1

    മരിച്ചവരെ ഞാൻ മറക്കില്ല അഞ്ചു വക്കീ അവർക്ക് വേണ്ടി ദുആ ചെയ്യും സഹോദരന്മാർ പറയുന്നത് കേട്ടിട്ട് സങ്കടം ഉണ്ട് പക്ഷേ ഏറ്റെടുക്കാൻ പറ്റില്ലല്ലോ എന്നാലും നിങ്ങൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും കുഞ്ഞുമക്കളെയും ഉമ്മമാരെയും ഉപ്പമാരെയും ഒരിക്കലും മറക്കില്ല

  • @user-fw1nr9wc2z
    @user-fw1nr9wc2z 29 วันที่ผ่านมา +3

    ഇവരുടെ ചിരി കാണുപ്പോൾ നെഞ്ച് പൊട്ടുന്നു. സങ്കടം ഉള്ളിലൊതുക്കി ഉള്ള ചിരി😭

  • @munneriritty1296
    @munneriritty1296 หลายเดือนก่อน +4

    ഒരു കാരണവശാലും ...ഇവരെ കൈവിടരുത്...പിരിച്ച കാശ് ....ആരായാലും.നല്ല രീതിയിൽ ചെലവാക്കണം....മുക്കരുത്....ഇവരെ പേര്പറഞ്ഞുപിരിച്ച കാശ്ഇവർക്ക് തന്നെ ചെലവാക്കണം......മുക്കരുത്.🙏

  • @11Prarthanaa
    @11Prarthanaa 28 วันที่ผ่านมา +1

    Bro, ധൈര്യമായിട്ട് ഇരിക്ക്. ഞങ്ങൾ എല്ലാം കൂടെ ഉണ്ട്. ഉണ്ടായ നഷ്ട്ടങ്ങൾ എത്രത്തോളം ആണെന്ന് അറിയാം. ഞങ്ങളെ കൊണ്ട് പറ്റുന്ന സഹായവും സ്നേഹവും ആയി എന്നും കൂടെ ഉണ്ടാകും ❤

  • @jameelaop5785
    @jameelaop5785 หลายเดือนก่อน +44

    നിങ്ങൾ സങ്കടപ്പെടരുത് എല്ലാം അള്ളാഹുവിൻ്റെ വിധിയാണെന്ന് കരുതി സമാധാനിക്കണം😢

  • @happyy5475
    @happyy5475 27 วันที่ผ่านมา +2

    ഇവരാരും ഇതുവരെ ആരോടും ഒരു സഹായവും ചോദിക്കാതെ സ്വയം അധ്വാനിച്ചു കുടുംബം നോക്കിയ മാന്യ വ്യക്തികൾ ആയിരിക്കും. നമ്മൾ കൊടുക്കുന്ന സഹായത്തെക്കാൾ അവർക്ക് താല്പര്യം ഇവർക്കെല്ലാവർകും കൂടെ ഒരുമിച്ച് എവിടേലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ. ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടല്ലോ ലുലുമാൾ ഒക്കെപോലെ..അങ്ങനെ എവിടേലും അടല്ലെങ്കിൽ ഏ തെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ... പടച്ചവനെ അവരെ നീ കൈവിടല്ലേ അല്ലാഹ്...

  • @shibinashanoj
    @shibinashanoj หลายเดือนก่อน +176

    എത്രയോ പെൺകുട്ടികൾ രണ്ടു മക്കളെയും കൊണ്ട് ഒറ്റയ്ക്ക് വിധവകളായി കഴിയുന്നു. നിങ്ങൾ അവർക്കൊരു താങ്ങാവുക.

    • @anaswnd
      @anaswnd หลายเดือนก่อน +5

      @@shibinashanoj അതെ. 👍

    • @liya8526
      @liya8526 หลายเดือนก่อน +6

      Athu nalla തീരുമാനം. Annu

    • @user-jo9us6rm7l
      @user-jo9us6rm7l หลายเดือนก่อน +5

      Very good effort

    • @scullery_depot
      @scullery_depot หลายเดือนก่อน +2

      Avrku oru jivitam kittum

    • @Blytheville2830
      @Blytheville2830 หลายเดือนก่อน +30

      അവിവാഹിതരായ സ്ത്രീകളെ വിവാഹം കഴിക്കാൻ കഴിയുമ്പോൾ, ഈ യുവാക്കൾ കുട്ടികളുള്ള വിധവകളെ എന്തിന് വിവാഹം കഴിക്കണം?

  • @RejaniBinni-em9cd
    @RejaniBinni-em9cd หลายเดือนก่อน +2

    ഈ സഹോദരന്മാർക് ജോലി സർക്കാർ കൊടുക്കണം അവരുടെ അതിജീവനത്തിന് വഴി ഒരുക്കണം 🙏🏻

  • @rabiyasidhik4302
    @rabiyasidhik4302 หลายเดือนก่อน +48

    നിങ്ങൾ ഒരുമിച്ച് നിന്നു ഓരോന്നു നേടിയെടുക്കൂ

    • @IADD932
      @IADD932 หลายเดือนก่อน

      Athee 😢

    • @Hopeandconfidence-ny9lo
      @Hopeandconfidence-ny9lo หลายเดือนก่อน +5

      ini enth nedaaan.. lokath ini onninum oru so lution tharan kazhiyilla... umma , uppa, makkal, poyavarkk ini aare venam....😪😪ya allah

    • @rabiyasidhik4302
      @rabiyasidhik4302 หลายเดือนก่อน +1

      @@Hopeandconfidence-ny9lo
      നീറി നീറി ഉരുകുമ്പോൾ ഒരുപോലെ വേദന അനുഭവിക്കുന്നവർ ക്ക് ഈ ഫ്രണ്ട്ഷിപ് കൊണ്ട് കുറച്ചെങ്കിലും സമാദാനം കിട്ടിയാലോ
      അങ്ങനെ വിചാരിച്ചു പറഞ്ഞതാ
      അവരുടെ സ്ഥാനത് നമ്മളാണെകിലും
      ഓർക്കാൻ തന്നെ പേടിയാ 😭😭😭

  • @sabnanazer2195
    @sabnanazer2195 หลายเดือนก่อน +4

    നിങ്ങടെ ചിരിയുടെ പിന്നിലെ കനൽ വീണ് എന്റെ ഖൽബ് പൊള്ളുന്നു കുടപ്പിറപ്പുകളെ 😢😢😢.നഷ്ടങ്ങളൊന്നും തിരിച്ചു തരാൻ പറ്റില്ല ആർക്കും ഞങ്ങൾ ഉണ്ട് കൂടെ എന്നൊരു വാക്ക് അല്ലാതെ ❤❤

  • @savinak2565
    @savinak2565 หลายเดือนก่อน +102

    ഏട്ടന്മാരെ വാ enikuഇത്രയും ഏട്ടന്മാരുടെ പെങ്ങൾ ആയി jeevikkalo..... സഹോദരങ്ങൾ ഇല്ലാത്ത എനിക്ക് സഹോദരങ്ങൾ ആവും....ഒരുപാട് aagalamarude സ്നേഹം എനിക്ക് കിട്ടുമല്ലോ..... എന്റെ ചെറിയ വീട്ടിലേക്കു വെൽക്കം 🥰

    • @ratheeshitvf3164
      @ratheeshitvf3164 หลายเดือนก่อน +38

      വിളിച്ചല്ലോ.. എങ്കിൽ നമ്പറും കൂടി ഇട്ടു കൂടായിരുന്നോ ഇല്ലെങ്കിൽ മേൽവിലാസം എങ്കിലും..അല്ലാതെ വായോ എന്ന് പറഞ്ഞാല് evide വരാനാ

    • @arunk6538
      @arunk6538 หลายเดือนก่อน

      Phone number or address please

    • @ShivinSimon-o5i
      @ShivinSimon-o5i หลายเดือนก่อน

      ​@@ratheeshitvf3164nammude keralathile sadhachara thendikal ithinu sammathikumo parayan thudangule oro vrithikedu 😤😠

    • @LyricsLuminary
      @LyricsLuminary หลายเดือนก่อน +9

      എല്ലാരും കൂടെ ആ കമന്റ്റിലേക്ക് അങ്ങ് ഇറങ്ങി ചെല്ല്

    • @ratheeshitvf3164
      @ratheeshitvf3164 หลายเดือนก่อน +12

      @@LyricsLuminary പിന്നല്ലാണ്ട്..bro എന്നാ പറയാനാ യൂട്യൂബിൽ മാത്രം എല്ലാവരും വന്നു നന്മ കാണിച്ചിട്ട് പോകും

  • @moosap8038
    @moosap8038 หลายเดือนก่อน +2

    തോൽക്കരുത് മക്കളെ 👍ഒറ്റക്ക് ദുനിയാവിൽ ജനിച്ചു,, സമൂഹത്തിൽ ജീവിച്ചു, ഒറ്റക്ക് മടങ്ങുന്നവരാണ് നാം ഓരോരുത്തരും,, പ്രാർത്ഥന യോടെ 🤲🤲

  • @NimishaKasi-pl2dr
    @NimishaKasi-pl2dr หลายเดือนก่อน +13

    ചേട്ടന്മാരെ ന്റെ വീട്ടിലോട്ട് വായോ എനിക്ക് ആങ്ങളമാർ ആയിട്ട്...

  • @iqbalpanniyankara4918
    @iqbalpanniyankara4918 26 วันที่ผ่านมา +1

    ഇനി കേരളത്തിൽ ഉരുൾപ്പെട്ടലും, മറ്റ് പ്രകൃതി ദുരന്തത്താലും ഒരു ജീവൻ പോലും നഷ്ടപ്പെടരുത്, അരും അനാഥരാകരുത്
    അതിനായിരികട്ടെ നമ്മുടെ ഓരോ തയ്യാറെടുപ്പും, ഭാവി പ്രവർത്തനവും
    ദുരന്ത സാധ്യത സ്ഥലങ്ങളിൽ മഴ തീവ്രമായാൽ അവിടുനിന്നും
    നിർബന്ധമായും സുരക്ഷ സ്ഥലങ്ങളിൽ മാറ്റാൻ
    സർക്കാരും / സാമൂഹിക പ്രവർത്തകരും എല്ലാ കാലവും മുന്നിട്ടിറങ്ങുക

  • @shjimoljerin9006
    @shjimoljerin9006 หลายเดือนก่อน +11

    ആരും തനിച്ചല്ല ഞങ്ങളൊക്കെ ഉണ്ട് 🙏🙏🙏

  • @junaisekwayanad1340
    @junaisekwayanad1340 26 วันที่ผ่านมา

    അള്ളാ ഈ മക്കൾക്ക് നല്ല ക്ഷമ നൽകണം അള്ളാ മൺസ്സിന് നല്ല ധൈര്യം കൊടുക്കണം തമ്പുരാനെ ആമീൻ ആ മക്കളുടെ കാര്യത്തിൽ നീ കൈ വിടല്ലേ അള്ളാ നീ പരിപൂർണ്ണ പിന്തുണ നൽകണം അള്ളാ അവരിൽ നിന്നും വിട്ട് പോയവർക്ക് നീ ഷെഹീദ്ൻ്റെ കൂലി നൽകണം അള്ളാ അവർക്ക് നല്ല ഭവനം കൊടുത്ത് സുരക്ഷിദരാക്കണം തമ്പുരാനെ ആമീൻ അവർ ചെയ്യുന്ന ജോലിക്ക് ബറകത്ത് ചെയ്യണം തമ്പുരാനെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @BANU6569
    @BANU6569 หลายเดือนก่อน +7

    ഞാനും എൻ്റെ സംസാരിക്കാൻ വയ്യാത്ത അനിയത്തിയടക്കം നാല് പെങ്ങമാർക്ക് ആങ്ങളയായിട്ട് വെരുമൊ

  • @rajiyesodharan1502
    @rajiyesodharan1502 หลายเดือนก่อน +2

    ദെെവമേ ഇവര്‍ എല്ലാവരും സന്തോഷത്തോടെ ജീവത്തിലേക്കു തിരിച്ചു വരട്ടേ❤. അതീജിവിക്കണം.മറക്കണ്ടതു മറക്കാന്‍ ശ്രമിക്കണം.

  • @hariwelldone2313
    @hariwelldone2313 หลายเดือนก่อน +3

    ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... ജനങ്ങൾ. കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ്‌ ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും

  • @Divinescience-c7d
    @Divinescience-c7d 29 วันที่ผ่านมา +2

    അവര്‍ ചിരിക്കട്ടെ , പുഞ്ചിരിക്കട്ടെ , ആ ചിരികള്‍ കൊണ്ട് അവര്‍ക്ക് ഒരുപാട് ആശ്വാസം ലഭിക്കുന്നു . പുഞ്ചിരി ധര്‍മ്മമാണ്. എല്ലാം നല്ലതിനാണ് -

  • @LissaMoses-hp6jh
    @LissaMoses-hp6jh หลายเดือนก่อน +5

    സഹോദരന്മാരെ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു ❤❤❤❤❤

  • @Nandhu-xf6fq
    @Nandhu-xf6fq หลายเดือนก่อน +4

    ഇവിടെ സ്ത്രീകളുടെ നമ്പർ ഇട്ടാൽ ലോകത്തുള്ള സഹോദരന്മാർ മുഴുവൻ ഇടിച്ചു കയറി വരും 😔 എല്ലാവരും നമ്പർ കൊടുക്കാൻ പറയുന്നു 😔

  • @BushraBushra-cy8iy
    @BushraBushra-cy8iy หลายเดือนก่อน +22

    പടച്ചോൻ എത്ര വലിയവൻ.... ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടായിട്ട് പോലും മനസ്സ് കല്ലാക്കി എല്ലാം മറന്ന് ചിരിക്കാൻ ആ പാവങ്ങളെ അള്ളാഹു പാകപ്പെടുത്തി mm😢😢😢ഇവരെ കാണുമ്പോൾ ഉറ്റവർ പോയതോർക്കുമ്പോൾ കണ്ണകണ്ണീര് വറ്റുന്നില്ല 😢😢😢😢

    • @mylifemyjourney6365
      @mylifemyjourney6365 หลายเดือนก่อน

      വിശ്വസിയുടെ വിശ്വാസം ഒന്നുകൂടെ ഉറപ്പിക്കുകയാണ് ഓരോ കാഴ്ചകളും ഓരോ ദുരന്തങ്ങളും റബ്ബ് പരീക്ഷിക്കുമ്പോൾ അതു താങ്ങാൻ ഉള്ള കരുതും അവൻ തരും എന്നാണല്ലോ ഖുർആൻ പറഞ്ഞത് താങ്ങാൻ പറ്റുകുന്നതേ തരു

  • @faseela.n646
    @faseela.n646 หลายเดือนก่อน

    പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനകൾ തന്ന പാടങ്ങളിൽ നിന്നാണ് ഇന്ന് ചരിത്രം സൃഷ്‌ടിച്ച ഓരോരുത്തരും ഉണ്ടായത്....
    ഇതൊരു തുടക്കമാണ്... നിങ്ങൾക്കായ് ഈ ലോകം മുഴുവൻ കാത്തിരിക്കുന്നു ❤❤❤❤

  • @shantypeter6380
    @shantypeter6380 หลายเดือนก่อน +3

    നിറഞ്ഞൊഴുകി വന്ന കണ്ണുനീർ വിരലുകൊണ്ട് തുടച് ഞാനും ചിരിച്ചു , ഇവർക്കൊപ്പം .

  • @Niyalallu
    @Niyalallu หลายเดือนก่อน +2

    നിങ്ങൾ ഒറ്റയ്ക്ക് അല്ല നിങ്ങളെല്ലാം ഞങ്ങളുടെ സഹോദരങ്ങൾ ആണ്. എല്ലാവരും വന്നോളൂ

  • @o..o5030
    @o..o5030 หลายเดือนก่อน +3

    ഈ video കാണുന്ന 5 മിനിറ്റ് ഉണ്ടാവും ഈ വായോ വിളിക്കുന്നവർക്ക് സെന്റി, അത് കഴിഞ്ഞ് അവർ reel കളുടെയും tiktok ന്റെയും ലോകത്തേക്ക് പോകും, നഷ്ടപ്പെട്ടവർ സ്വന്തം ജീവിതം നന്നാക്കാൻ വേണ്ടത് ചെയ്യുക എന്ന് മാത്രം ആണ് എനിക്ക് പറയാൻ ഉള്ളത്, ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ അത് പ്രകൃതി ആണെന്നും അതിന്റെ നിയമങ്ങൾ അനുസരിക്കാൻ പരമാവധി ശ്രമിക്കുക എന്നാലും പ്രകൃതി ആരെയും വക വയ്ക്കില്ല അത് അതിന്റെ വഴിക്ക് നീങ്ങും, അത്ര തന്നെ 💯🙌🏻

  • @Inovasy_tech
    @Inovasy_tech หลายเดือนก่อน +24

    എനിക്കും നഷ്ടപ്പെട്ടു രണ്ട് കൂട്ടുകാരെ, നികത്താനാവാത്ത നഷ്ടം

    • @nishanaashiq1622
      @nishanaashiq1622 หลายเดือนก่อน +1

      Wmo l aahno padikknne

    • @Inovasy_tech
      @Inovasy_tech หลายเดือนก่อน

      @@nishanaashiq1622 no I am an IT business analyst

  • @RaheesKarippakandy-iy1mh
    @RaheesKarippakandy-iy1mh หลายเดือนก่อน

    ദൈവത്തിന്റെ പരീക്ഷണം ആയി കാണുക, ക്ഷമിക്കുക, മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുക,മനസ്സിൽ ഒരുപാട് വേദന ഉണ്ടെങ്കിലും ഇനിയുള്ള കാലം നല്ല ആത്മ വിശ്വാസത്തോടെ ജീവിക്കാൻ ശ്രമിക്കുക, നാളെ നമുക്കും പോവേണ്ടത് ആറടി മണ്ണിലാണ്, ഈ ജീവിതം താൽക്കാലികം, യഥാർത്ഥ ജീവിതം ആഖിറം ആണ്, അവിടെ നമ്മളെ ദൈവം രക്ഷപ്പെടുത്തട്ടെ ആമീൻ

  • @Farinfzm
    @Farinfzm หลายเดือนก่อน +9

    Noufalkka ..kettapo vedanayund..gulfilrku pokumbo enthenkilum help venenkil ariyikkane..sadharana pravasikalku avarde veetilnu athyaavashyam store cheythu upayogikkaan pattiya food items like beef,achar, chammanthi podi angne okke konduookumallo...enikku paytavunnathu nhan ready aaki tharaam..

  • @raheelrahila5931
    @raheelrahila5931 หลายเดือนก่อน +1

    നിങ്ങളെയൊക്കെ കാണുമ്പോൾ വല്ലാത്തൊരു ദുഃഖമാണ് സഹോദരങ്ങളെ, എന്തുചെയ്യാൻ കഴിയും...നിങ്ങളെ adpt ചെയ്യാനും കഴിയില്ല. ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ടാകും.

  • @athusworld9616
    @athusworld9616 หลายเดือนก่อน +3

    അവർ സംസാരിക്കുന്നതൊന്നും മനസ്സിലാവുന്നില്ല നിങ്ങളുടെ ഒടുക്കത്തെ മ്യൂസിക് കാരണം. 😡

  • @ajitharajan3468
    @ajitharajan3468 29 วันที่ผ่านมา +1

    നിങ്ങളുടെ ചിരികണ്ടാൽ ചങ്ക് പിടയുന്നു 🙏🏻🙏🏻🙏🏻🙏🏻കണ്ണ് നിറയാതെ കാണാൻ ക, ഹിയുന്നില്ല 🙏🏻🙏🏻🙏🏻😢😢😢😢

  • @suharasuhara2463
    @suharasuhara2463 หลายเดือนก่อน +3

    എല്ലാവർക്കും പടച്ചവൻ ഒരു മറവി താരും അല്ലാതെ ദുനിയാവിൽ ആർക്കു ജീവിക്കാനാവില്ലല്ലോ എല്ലാം പടച്ചവൻ പക്കലിൽ നിന്ന് വരുന്നതാണ് എല്ലാവർക്കും ക്ഷമിക്കാനുള്ള കരുത്ത് എല്ലാവർക്കും അല്ലാഹു നൽകട്ടെ

  • @remyapp2916
    @remyapp2916 หลายเดือนก่อน +1

    ഏട്ടൻമാർക്ക് ഈ അനിയത്തി കുട്ടിയുട പ്രാർത്ഥനയുണ്ടാവും.

  • @VIBINVINAYAK
    @VIBINVINAYAK หลายเดือนก่อน +110

    *ആണുങ്ങളെ ഏറ്റെടുക്കാൻ ആരും വരില്ല സ്ത്രീകളും കുട്ടികളെയും ഏറ്റെടുക്കാൻ ഒരുപാട് പേര് കാണും*

    • @rithuraj5574
      @rithuraj5574 หลายเดือนก่อน +22

      ആണുങ്ങളെ ഏറ്റെടുത്താൽ നമ്മളെ ഏറ്റെടുക്കാൻ ആരെങ്കിലും വേണ്ടിവരും

    • @sreekalasunil4476
      @sreekalasunil4476 หลายเดือนก่อน

      @@rithuraj5574athentha

    • @ranimathew9769
      @ranimathew9769 หลายเดือนก่อน

      ​@@rithuraj5574അത് എന്താണ്. പ്രശ്നക്കാർ. സ്ത്രി യും. പുരുഷൻ ന് untu

    • @user-tj7mi9je4f
      @user-tj7mi9je4f หลายเดือนก่อน +9

      Bro ivark job chayan sadikum😊

    • @VIBINVINAYAK
      @VIBINVINAYAK หลายเดือนก่อน +6

      @@user-tj7mi9je4f saadhikkum ettedukkal ennu paranjal paisa undakkan vendi alla kudumbathilekk oru angamayi ettedukkal aanu udheshichath, pinne kuttikale vidu sthreekalkkentha job pokan patille? Ottak jeevikan patille?

  • @budgie143
    @budgie143 หลายเดือนก่อน +1

    നിങ്ങളെല്ലാവരു൦ ഒരുമിച്ചു തനെ താമസിച്ചു തുടങ്ങി. പയ്യെ പയ്യെ ഓരോരുത്തരും കുടുബമായി മാറുക. പറ്റുമെങ്കിൽ ഒരു ദിവസം തന്നെ നിങ്ങളുടെയെല്ലാം കലൃാണ൦. ❤❤❤. തുലൃദുഖിതരാണിവ൪ അവ൪ ഒരുമിച്ച് സഹോദര ബന്ധത്തോടെ കഴിയട്ടെ❤❤

  • @JishaMg-kl7sp
    @JishaMg-kl7sp หลายเดือนก่อน +4

    എനിക്കും ആങ്ങളമാർ ഇല്ല എനിക്കും വേണം ഒരനിയനെ വരുമെങ്കിൽ സ്വീകരിക്കും 🥰

    • @rafikp2724
      @rafikp2724 หลายเดือนก่อน +1

      Veruthe onnum parayaruthu kaariyamaayi parayugayaanengil contact kodukkanam

  • @muhammednoufal6364
    @muhammednoufal6364 หลายเดือนก่อน

    നമ്മുടെ വേണ്ട പെട്ടവർ പോയില്ലെങ്കിലും പോയവർ എല്ലാം നമുക്ക് വേണ്ടപ്പെട്ടവർ ആയിരുന്നു.
    എല്ലാ വീട്ടിലും എപ്പോഴും കയറിചെല്ലാൻ സ്വാതന്ദ്രം ഉണ്ടായിരുന്നു. അവരെല്ലാം ജീവിച്ചത് സ്വർഗത്തിൽ ആയിരുന്നു അവർക്കു ഇനി ആ നാടുവിട്ടുള്ള ഒരു ജീവിതം ആലോചിക്കാൻ പോലും വയ്യ ya റബ്ബേ സഹന ശക്തി നൽകണേ അവർക്കു

  • @umeshnaduvath9112
    @umeshnaduvath9112 หลายเดือนก่อน +5

    എന്തൊരു പ്രയാസമാണ് സഹോരങ്ങളെ. ജാതി ഏതായാലും മതമേതായലും വേദന അത് താങ്ങാൻ പറ്റൂല.ആശ്വാസവാക്കുകൾ പറയാൻഈ ദുരന്തം മറക്കുവാൻഞങ്ങൾക്ക്നിമിഷങ്ങൾ മതി.ഇത് അനുഭവിച്ചവർനഷ്ടപ്പെട്ടവർഅവരുടെ അവസ്ഥ.ഇപ്പോഴുള്ളകൂട്ടായ്മയിൽനിങ്ങൾ അതു മറക്കുന്നു.ആ സഹോദരൻ പറയുന്നതുപോലെഈ ക്യാമ്പ് കഴിയുമ്പോൾഅതാണ്.നമ്മളെ പ്രയാസപ്പെടുത്തുന്നഒരു അവസ്ഥ.പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കിലുംനമ്മുടെ മക്കൾസഹോദരങ്ങൾഅവർക്കുവേണ്ടി കഷ്ടപ്പെടുമ്പോൾഅതൊരു സുഖമുള്ളകഷ്ടപ്പാടുകൾ ആയിരുന്നു.എന്ന് ഇപ്പോൾ മനസ്സിലാകുന്നു.അതാണ് ജീവിതം'ഇതൊന്നും നഷ്ടപ്പെടാത്തഅച്ഛൻ അമ്മയെയുംസഹോദരങ്ങളേയുംമക്കളെയുംനോക്കാതെനടക്കുന്നവർമനസ്സിലാക്കണം.നഷ്ടപ്പെടുമ്പോൾ ഉള്ളവേദനഅത് എത്രത്തോളമുണ്ട്എന്ന് 'വയനാട്ടിലെസഹോദരങ്ങളെകാണുമ്പോൾമനസ്സിലാകും.അവർക്ക്ഇതെല്ലാം അതിജീവിക്കുവാനുള്ളമനസ്സിന് ബലംഉണ്ടാവട്ടെഎന്ന് പ്രാർത്ഥിക്കുന്നു

  • @user-nf5kz3se5v
    @user-nf5kz3se5v 27 วันที่ผ่านมา +1

    നമുക്ക് വയസ്സിന്റെ പ്രശ്നമൊന്നും ഒന്നുമില്ല ദുരന്തത്തിൽ പെട്ടവരെല്ലാവരും ഒരേയൊരു കണ്ണുകൊണ്ട് കാണുന്ന ആൾക്കാരാണ് ജനങ്ങളെ നിങ്ങൾക്ക് വയസ്സ് 35 എന്ന് വിചാരിച്ചിട്ട് നിങ്ങളെ സംരക്ഷിക്കേണ്ട നിങ്ങളുടെ മാതാപിതാക്കളും ഭാര്യയും മക്കളും നഷ്ടപ്പെട്ടത് കൊണ്ട് ഏറ്റവും കൂടുതൽ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളെയാണ് അതുകൊണ്ട് നിങ്ങൾ ഒറ്റപ്പെട്ടതൊന്നും വിചാരിക്കേണ്ട നിങ്ങളുടെ കൂടെ എല്ലാവരും ഉണ്ട് മക്കളായിട്ട് കാണാനും പറ്റും മരുമക്കൾ ആയിട്ട് കാണാനും പറ്റും അനിയന്മാർ ആയിട്ടും സഹോദരന്മാർ ആയിട്ടൊക്കെ നിങ്ങളെ ഞങ്ങൾ കാണും നിങ്ങൾ അങ്ങനെ ഒറ്റപ്പെട്ടു എന്നും തോന്നണ്ട എല്ലാവരെയും എല്ലാവർക്കും വേണം

  • @jameelaop5785
    @jameelaop5785 หลายเดือนก่อน +6

    ഒറ്റപ്പെടുമ്പോൾ ഇവർ വേദനിക്കും

  • @wayanadtoday
    @wayanadtoday หลายเดือนก่อน +1

    വാർത്തകൾ മാഞ്ഞു പോകുമ്പോൾ ഞങ്ങൾ വയനാട്ടുകാരെ മറക്കരുത്. പുനരധിവാസം ഉറപ്പാക്കണം 😰🙏

  • @bluebellvivo9636
    @bluebellvivo9636 หลายเดือนก่อน +9

    I have no brother please come to tamil nadu 😊

    • @ajisivaprasad7260
      @ajisivaprasad7260 หลายเดือนก่อน +1

      Good & big mind,
      Congratulatations

  • @user-dy4le2rq9c
    @user-dy4le2rq9c 29 วันที่ผ่านมา +1

    സഹോദരങ്ങളെ. നിങ്ങൾ ഒറ്റ കെട്ടായി ഒരുമിച്ചു നില്ക്കു ഒരു വഴിഉണ്ടാവും.... ഒന്നിച്ചു ഒരു വീട്ടിൽ നിക്കു...എന്താണ് എഴുതേണ്ടത് എന്ന് എനിക്ക് അറിയില്ല..സങ്കടം നെഞ്ചിൽ കെട്ടി നോക്കുവാ.. ഞാൻ വയനാട്ടിൽ kunnambetta

  • @bathoosislamicmedia9189
    @bathoosislamicmedia9189 หลายเดือนก่อน +15

    ഇവർക്കു ക്യാമ്പിൽ കഴിയുന്ന എല്ലാവരെയും പരസ്പരം കാണാനുള്ള ഒരു അവസരം ഉണ്ടാക്കി കൊടക്കുക...എന്നാൽ അവരുടെ പ്രിയപ്പെട്ടവർ എവിടെയെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താൻ കഴിയുമല്ലോ...അവരുടെ രക്തബന്ധം എവിടെയെങ്കിലും ഉണ്ടെങ്കിലോ

    • @nishasanthosh1530
      @nishasanthosh1530 หลายเดือนก่อน +4

      എല്ലാവർക്കും ഒരു സ്ഥലത്ത് വീട് വച്ച് ഒരു ഗ്രാമം ആക്കി ജീവിച്ചാൽ... 🥰👍

  • @sbeenamujeeb
    @sbeenamujeeb หลายเดือนก่อน +2

    കൈ റീ വാ മക്കളെ പാലക്കാട്‌ വരു🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sharinmans1537
    @sharinmans1537 หลายเดือนก่อน +6

    കാണാൻ വയ്യ ഇതൊന്നും 😢പുറമെ ചിരിച്ചു ഉള്ളിൽ കരയുന്നവർ