Wahni Green Technologies
Wahni Green Technologies
  • 8
  • 22 435

วีดีโอ

PM Surya Ghar Solar Subsidy | അപേക്ഷിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം??
มุมมอง 4.7Kหลายเดือนก่อน
Wahni Green Technologies - Best solar solutions in Kerala. For Sale enquiries: 7356581555 For Office enquiries: 7356571555 #PMSuryaGhar #SolarSubsidy
ശ്രീലേഖ IPS -നെതിരെ നിയമ നടപടി?
มุมมอง 1.6K2 หลายเดือนก่อน
Wahni Green Technologies - Best solar solutions in Kerala. For Sale enquiries: 7356581555 For Office enquiries: 7356571555 Timecode: 00:00 - Introduction 02:16 - Energy Crisis 04:31 - Energy Potential 07:00 - Government Policy 08:10 - Electricity is an enabler 09:46 - Social relevance 11:06 - Facts in Sreelekha's FB post 12:54 - Social Responsibility of Sreelekha's 14:12 - Dishonesty in the FB ...

ความคิดเห็น

  • @FreeZone-w5f
    @FreeZone-w5f วันที่ผ่านมา

    Waree full package solar kit 3 kws 84,999/ Amazon kaanikkunnu ethreyum difference priceil varumo.Please reply

    • @WahniGreenTechnologies
      @WahniGreenTechnologies 7 ชั่วโมงที่ผ่านมา

      അത് non dcr പാനൽ ആണ്. അതായത് സബ്സിഡി കിട്ടാത്ത‌ പാനൽ. ഇതുവരെ ഓൺലൈനിൽ DCR പാനൽ വില്പനയ്ക്ക് വെച്ചത് കണ്ടിട്ടില്ല. ഉടനെവരുമായിരിക്കും.

    • @FreeZone-w5f
      @FreeZone-w5f 7 ชั่วโมงที่ผ่านมา

      @@WahniGreenTechnologies dcr panels Amazonil undu(Eligible for PM Surya ghar scheme)ennu rekhappedithiyittum undu

  • @josephpathrose7409
    @josephpathrose7409 3 วันที่ผ่านมา

    നിങ്ങളുടെ കമ്പനി എവിടെ ആണ്‌. അതുപോലെ തന്നെ ഒരു 3KW on Grid ചെയ്യുമ്പോള്‍ അതിന്‌ കിട്ടുന്ന സബ്സിഡി എത്ര എന്നും പറഞ്ഞിട്ടില്ല.

    • @WahniGreenTechnologies
      @WahniGreenTechnologies 2 วันที่ผ่านมา

      കമ്പനി തൃശ്ശൂരാണ്. 78000-രൂപയാണ് സബ്സിഡി

    • @josephpathrose7409
      @josephpathrose7409 2 วันที่ผ่านมา

      ഞാൻ ആലപ്പുഴ നിവാസി ആണ്‌. അവിടെ നിങ്ങളുടെ service ഉണ്ടോ? ഇപ്പോള്‍ നാട്ടില്‍ ഇല്ല. വരുമ്പോള്‍ നോക്കാം

  • @josemakil9968
    @josemakil9968 5 วันที่ผ่านมา

    കറൻറ് ഇല്ലാത്തപ്പോൾ 1 ന്റെ കിണറ്റിൽ കിടക്കുന്ന മോട്ടോർ വർക്ക്‌ ചെയ്യുന്ന സോളാർ വെക്കാൻ എത്ര ചാർജ് ആകും ?

    • @WahniGreenTechnologies
      @WahniGreenTechnologies 2 วันที่ผ่านมา

      അതിലുള്ള സൊലുഷൻ നിലവിൽ ഞങ്ങൾ കൊടുക്കുന്നില്ല. അത്തരം സംവിധാനങ്ങളുടെ സർവ്വീസ് സപ്പോർട്ട് കൊടുക്കാനുള്ള സൗകര്യങ്ങൾ ഞങ്ങൾക്കായിട്ടില്ല. അതുകൊണ്ടാണ്

  • @bandbassociates9473
    @bandbassociates9473 6 วันที่ผ่านมา

    Good job🎉

  • @user-ud6hg6yg3u
    @user-ud6hg6yg3u 8 วันที่ผ่านมา

    സോളാർ ഇൻസെന്റീവ് ഇത് വരേയും കിട്ടിയിട്ടില്ല ഒരു മാസത്തിനുള്ളിൽ നൽകണമെന്നല്ലേ ഓംബുഡ്സ്മാൻ നിർദേശിച്ചിരിക്കുന്നത് ?

    • @WahniGreenTechnologies
      @WahniGreenTechnologies 7 วันที่ผ่านมา

      ഞങ്ങളുടെ കസ്റ്റമേർസിനും ഈ പ്രശ്നങ്ങൾ ഉണ്ട്. ഞങ്ങൾ അതിന്റെ പിന്നാലെ നടക്കുന്നുണ്ട്.

  • @sathyanmavila7659
    @sathyanmavila7659 8 วันที่ผ่านมา

    സാർ വോൾടേജ് വരിയാക്ഷൻ ഉള്ള സ്റ്റലതു ഓൺ grid സോളാർ വക്കാൻ പറ്റുമോ.

    • @WahniGreenTechnologies
      @WahniGreenTechnologies 7 วันที่ผ่านมา

      പറ്റും, ആ വേരിയേഷൻ മാറുന്നത് വരെ പ്രൊഡക്ഷൻ കുറവായിരിക്കും. പക്ഷെ power quality നിങ്ങൾക്ക് KSEB-യിൽ നിന്ന് നിർബന്ധമായി ആവശ്യപ്പെടാവുന്നതാണ്. 192V മുതൽ 264V വരെ മാത്രമേ ഓൺഗ്രിഡ് ഇൻവെർട്ടർ പ്രവത്തിക്കാൻ പാടുള്ളൂ എന്നാണ് നിയമം. ആ നിയമം നിലനിൽക്കുന്നിടത്തോളം കാലം ആ ക്വാളിറ്റി ഉറപ്പ് വരുത്തേണ്ടത് KSEB-യുടെ ഉത്തരവാദിത്തമാണ്.

  • @sreekumarkuzhupalli9646
    @sreekumarkuzhupalli9646 13 วันที่ผ่านมา

    Why integrators are hesitant to install hybrid which is more beneficial. Do you promote hybrid system for home

    • @WahniGreenTechnologies
      @WahniGreenTechnologies 10 วันที่ผ่านมา

      മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ വിഷയത്തിൽ വിശദമായി ഒരു വീഡിയോ തന്നെ ചെയ്യാം എന്ന് വിചാരിച്ചതാണ്, അതിന് കണക്ക് കൂട്ടിയതിലും കൂടുതൽ സമയം വേണം. ഉത്തരം ചുരുക്കി പറയാം. 1. ഹൈബ്രിഡ് ചെയ്യാൻ ചിലവ് വളരെ കൂടുതലാണ്. 2. ഹൈബ്രിഡ് സിസ്റ്റത്തിൽ ഒന്നുകിൽ ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കണം. അല്ലെങ്കിൽ ലിഥിയം ബാറ്ററി ഉപയോഗിക്കണം. ഒന്നിന് മെയിന്റെയിനൻസ് പ്രശ്നം വരാം. അടുത്തത് ഇപ്പഴും അത്ര സ്റ്റേബിളായി തോന്നുന്നില്ല. എന്തായാലും മനസ്സമാധാനം പോകാനുള്ള സാധ്യത കൂടുതലാണ് 3. ഹൈബ്രിഡ് ഇൻവെർട്ടറിൽ വോൾട്ടേജ് സ്റ്റെബിലൈസേഷൻ ഇല്ല. അതുകൊണ്ട് ഗ്രിഡിലെ ഫ്ലക്ച്വേഷൻസ് കൂടിയ തരത്തിൽ ലോഡ് സൈഡിൽ അനുഭവപ്പെടും.(സാങ്കേതികവശം വീഡിയോയിൽ പറയാം) ചുരുക്കത്തിൽ value for money ഹൈബ്രിഡിന്റെ കാര്യത്തിൽ വളരെ മോശമാണ്.

  • @jchirayath1
    @jchirayath1 13 วันที่ผ่านมา

    First time... Details video for solar panel installation.. Most of TH-camrs trying to make foolish. Great efforts.. Keep it update

  • @sajiamose8186
    @sajiamose8186 14 วันที่ผ่านมา

    Adani bifacial panal price , Adani topcon panal price ?

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      ഞങ്ങൾ ട്രേഡിങ്ങിൽ ഇല്ല. ഇന്റഗ്രേഷൻ മാത്രമേ ഉള്ളൂ. അതുകൊണ്ട് ഞങ്ങളുടെ കയ്യിൽ നിന്ന് ഇത്തരത്തിൽ റേറ്റ് എടുത്തിട്ട് കാര്യമില്ല

  • @user-do6yc4kh3w
    @user-do6yc4kh3w 14 วันที่ผ่านมา

    ഇതിൽ സബ്സിഡിയുടെ കാര്യം പറഞ്ഞിട്ടില്ല,,, അങ്ങനെയുള്ള പേപ്പർ വർക്കുകൾ എല്ലാം നിങ്ങൾ തന്നെയാണോ ചെയ്യുന്നത്,,

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      അതെ, എല്ലാ പേപ്പർ വർക്കും ഞങ്ങൾ ചെയ്യും. ഞങ്ങൾ MNRE വെന്റർ മാത്രമല്ല B-ക്ലാസ് കോൺട്രാക്റ്ററും കൂടിയാണ്. എല്ലാ വർക്കും ഞങ്ങൾ തന്നെ ചെയ്ത് തരും

    • @AbdulJabbar-et1kv
      @AbdulJabbar-et1kv 12 วันที่ผ่านมา

      3 Kv ഓൺ ഗ്രിഡ്ഡ് ഏറ്റവും നല്ല മെറ്റീരിയൽ ചെയ്യുന്നതിന് ഒരു ലക്ഷത്തി ഇരപ്രതിനായിരം രൂപ യല്ലേ ആവുകയോള്ളു അതിൽ 87000 രൂപ സമ്പ് സി ഡി കഴിച്ചാൽ ബാക്കി 35000 രൂപയല്ലേ ' വരുകയോള്ളു ഏറ്റവും ക്വാളിറ്റിയുള്ള മെറ്റീരിയലൻ്റ യും വർക്ക് ചെയ്യുന്ന പൈസയും കൂട്ടി നോക്കിയാൽ വരുന്ന പൈസയാണ് മുകളിൽ പറഞ്ഞത് ശരിക്കും സബ്സിഡിയുടെ മറവിൽ മിക്കവരും പറ്റിക്കപ്പെടുകയാണ്

    • @WahniGreenTechnologies
      @WahniGreenTechnologies 10 วันที่ผ่านมา

      @@AbdulJabbar-et1kv ചിലവ് ഐറ്റം തിരിച്ച് ഒന്ന് പറഞ്ഞ് തരാമോ? നേരത്തേ @keerikaadan168 എന്നൊരാള് 21 രൂപയ്ക്ക് അദാനിയുടെ DCR-പാനൽ കിട്ടും എന്ന് പറഞ്ഞ് ഞങ്ങള് കുറച്ച് അന്വേഷിച്ചതാണ്.ആള് പറഞ്ഞ സപ്ലെയർക്ക് കേരളത്തിൽ സപ്ലെയില്ല. എന്നിരുന്നാൽ കൂടി ആള് പറഞ്ഞ റേറ്റിൽ അവര് സപ്ലെ ചെയ്യുന്നും ഇല്ല. ഇനി നിങ്ങൾക്ക് ഓരോന്നും കിട്ടുന്ന റേറ്റ് ഇനം തിരിച്ച് ഒന്ന് പറഞ്ഞ് തരാമോ?

  • @keerikaadan168
    @keerikaadan168 14 วันที่ผ่านมา

    Panel cost 21 rs + GST alle ullu adani bifacial

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      DCR panel-ന്റെ റേറ്റാണോ ചേട്ടനീ പറയുന്നത്? അങ്ങനാണേൽ സപ്ലെയർ ഡീറ്റെയിൽസ് കൂടി തരാമോ? ഞങ്ങളുടെ കിട്ടിയ ക്വട്ടേഷൻ വെച്ച് 25.50 ആണ്‌ റേറ്റ്.

    • @keerikaadan168
      @keerikaadan168 14 วันที่ผ่านมา

      @@WahniGreenTechnologies kondaas solar

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      DCR -തന്നെയാണോ? ഞങ്ങളുടെ അറിവിൽ kondaas ഒരു ഇന്റഗ്രേറ്റർ ആണ്. ഡിസ്റ്റ്രിബ്യൂട്ടർ അല്ല

    • @keerikaadan168
      @keerikaadan168 14 วันที่ผ่านมา

      @@WahniGreenTechnologies kondaas adani authorised channel partner listed in adani solar website in the name of K powers

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      Is it DCR? For ₹ 21 per watt?

  • @baburajtv5335
    @baburajtv5335 14 วันที่ผ่านมา

    സബ്സിഡി വേണ്ട. 1 kg Walt ൻ്റെ Highbread ൻ്റെ work ചെയ്യുന്നുണ്ടോ? detail തരാമോ?

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      3kW മുതൽ മുകളിലേയ്ക്ക് മാത്രമേ ഞങ്ങൾ ചെയ്യുന്നുള്ളൂ

  • @anoopkumar3602
    @anoopkumar3602 15 วันที่ผ่านมา

    Applicationil Redeem subsidy avunnilla

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല. ഞങ്ങൾക്കും പല കസ്റ്റമറുടെ കാര്യത്തിലും അങ്ങനെ ആയിരുന്നു. റെഡീം ആയിക്കോളും എന്നാണ് KSEB-യിൽ നിന്ന് പറഞ്ഞിരിക്കുന്നത്.

    • @puliveem7138
      @puliveem7138 14 วันที่ผ่านมา

      ഞാൻ അഞ്ച് കെ വി വെച്ചു സബ്സിഡി 78000 ഈ ജൂലൈ 15ന് അക്കൗണ്ടിൽ വന്നു അതുകൊണ്ട് പേടിക്കണ്ട എല്ലാ കസ്റ്റമർക്കും വരുന്നതാണ്.

  • @kaleshedachira7433
    @kaleshedachira7433 15 วันที่ผ่านมา

    Good message ❤

  • @jithing410
    @jithing410 16 วันที่ผ่านมา

    Ningal aano avarkku aa solar project chaithu koduthathu? Criminal mentalityo nthokkeya than e paraunne? Avarkethire than enth niyama nadapadi sweekarikkana, being a lawyer njan parauaanu, avaru thanikkethire defamation kodukkathirunnamathi,Avarde pic thumbnail aai idan thanikku aara rights thannathu? Videoku reach kittan vendi, kashtam

    • @WahniGreenTechnologies
      @WahniGreenTechnologies 15 วันที่ผ่านมา

      അറിയാത്തൊരു കാര്യം അറിയാൻ വേണ്ടി ചോദിച്ചതല്ലേ?

  • @fhameen
    @fhameen 16 วันที่ผ่านมา

    വെറുതെ സോളാർ വെച്ചു കാശ് കളയല്ലേ (off grid ok ) ഞാനും കുറെ ആലോചിച്ചു യൂട്യൂബ് വീഡിയോ എല്ലാം കലക്കി കുടിച്ചു, അവസാനം ഞാൻ എന്റെ വീട്ടിലെ എല്ലാ ഫാൻ (8 nos.) മാറ്റി bldc ആക്കി എനിക്ക് ഇന്ന് പഴയ ബില്ലിൽ നിന്ന് പകുതി കുറഞ്ഞു ഓരോ കമ്പനി അതും ഇതും പറഞ്ഞു വെയ്പിക്കും പിന്നെ? അന്ന് എനിക്ക് 500 യൂണിറ്റ് മുകളിൽ ആയിരുന്നു ഇന്ന് 300-350 consumption ആണ് കണക്കു കൂട്ടി നോക്ക് (8x80=....... Bldc 8x28=......) പിന്നെ ഇസ്തിരി മോട്ടോർ മിക്സി വാഷിംഗ്‌ മെഷീൻ എല്ലാം (6pm to 11pm ഒഴിവാക്കി ) ഫോൺ ചാർജ് ഉപയോഗം കഴിഞ്ഞു off ആക്കുക ഫ്രിഡ്ജ് off പീക്ക് ടൈം 6-11pm off ചെയ്തു ഇടും രാത്രി l. E. D bulbs അങ്ങനെ അങ്ങനെ നമുക്ക് തന്നെ നിയന്ത്രണം വരുത്താൻ കഴിയും

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      ചേട്ടൻ ആ പറഞ്ഞത് ഒരു തരത്തിൽ പൂർണ്ണമായും ശരിയാണ്. 2018-ൽ ഞങ്ങൾ BLDC ഫാനുകളുമായി ഇറങ്ങിത്തിരിച്ചപ്പോഴും ഇതേ കണക്കുകൾ അവിടേയും നേരിട്ടിരുന്നു. ഫാനിന്റെ ശരാശരി വില 3000 രൂപ, എട്ട് ഫാനിനും കൂടി 24,000 രൂപ. എല്ലാഫാനും കൂടി ശരാശരി എട്ട് മണിക്കൂർ പ്രവർത്തിപ്പിക്കുന്നു എന്ന് വിചാരിച്ചാൽ ഒരു ഫാനിലെ നേട്ടം 40W 8 ഫാൻ 320W 8 മണിക്കൂർ ഓടിച്ചാൽ 8×320÷1000 = 2.56 ഒരു ദിവസത്തെ നേട്ടം ശരാശരി 2.5-യൂണിറ്റ് എന്നും ശരാശരി വൈദ്യുതി വില 6.50 എന്നും കണക്കാക്കിയാൽ 24000 രൂപ തിരിച്ച് കിട്ടാൻ 24000÷(2.5×6.5×365) = 4 വർഷം. അന്നത്തെ ഇലക്ട്രിസിറ്റി കോസ്റ്റും ഇന്നത്തെ ഇലക്ട്രിസിറ്റി കോസ്റ്റും തമ്മിൽ സാമാന്യം നല്ല വ്യത്യാസം വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഒരു ദിവസം നിങ്ങൾ നടത്തുന്ന, പരവധി 2.5-യൂണിറ്റ് പോലും വരാത്ത ലാഭം കൊണ്ട് വരുന്നതായി നിങ്ങൾ്ക്ക് പറയാനാവുന്നത്. ഫാനിന്റെ വാറണ്ടി വരുന്നത് പരമാവധി മൂന്ന് വർഷത്തേക്കാണ്. അഞ്ച് വർഷം വാറണ്ടിയുള്ള തിരഞ്ഞെടുത്ത മോഡലുകളും ഉണ്ട്. എങ്ങനെ ആയാലും BLDC ഫാൻ വാങ്ങുന്നത് നല്ല തീരുമാനം തന്നെയാണ്. ഇനി ഇതേ കണക്ക് സോളാറിലെടുത്താൽ 3kW പ്ലാന്റിന് 2,30,000. ഇതിലെ സബ്സിഡിയും നേട്ടങ്ങളും മറ്റേതെങ്കിലും വഴിക്ക് ചിലവായിപ്പോയി ഇന്ന് വിചാരിക്കാം. പാനൽ ക്ലീനിങ്ങ്, AMC, KSEB ഫിക്സഡ് ചാർജ്ജ് അങ്ങനെ പല വഴികളുണ്ടല്ലോ? 3kW, ദിവസം ശരാശരി 12 units. 230000÷(12×6.5×365) = 8 വർഷം ഒരു മാസം പക്ഷെ ഇതിൽ ചെറിയ ട്വിസ്റ്റുണ്ട്. ഒന്ന് ദീർഘകാല അടിസ്ഥാത്തിലുള്ള ജനറേഷനും മറ്റൊന്ന് ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള മിതവ്യയവും ആണ്. വിശദീകരിച്ച് തന്നെ പറയാം. ചേട്ടന് ഫോണിൽ അൺലിമിറ്റഡ് ഡാറ്റ ഉള്ളതുകൊണ്ടാണ് ചേട്ടൻ ഈ വീഡിയോ കണ്ടതും കമന്റ് ഇട്ടതും. ഇന്ന് പഴയ പോലെ 1GB-ക്ക് 30 രൂപ എന്നൊക്കെ പറഞ്ഞിട്ടാണ് ഡാറ്റ വരുന്നതെങ്കിൽ വല്ലപ്പോഴും വല്ല സിനിമയും ഡൗൺലോഡ് ചെയ്ത് കണ്ടാലായി. ഇവിട മാറുന്നത് നമ്മുടെ ക്വാളിറ്റി ഓഫ് ലൈഫ് ആണ്. ലുബ്ദിച്ച് അരിഷ്ടിച്ച് കഴിയേണ്ടവരല്ല, കാശ് മുടക്കി, പഠിച്ച് അതിന്റെ നേട്ടങ്ങൾ കൊണ്ടുവരേണ്ടവരാണ്. ഇന്നത്തെ കാലത്ത് വൈദ്യുതി ഇല്ലാതെ ജീവിക്കാനാവില്ല. ഊർജ്ജ ഉദ്പാദത്തെ ഒരു ദീർഘകാല നിക്ഷേപമാക്കി കണ്ടാൽ അത് മറ്റ് തരത്തിൽ നമുക്ക് മികച്ച വരുമാനം തരും. വൈദ്യതി ബില്ലിനെ കുറിച്ച് മറക്കാൻ പഠിച്ച് തുടങ്ങിയാൽ ചേട്ടൻ ഈ കമന്റിൽ പറഞ്ഞപോലെ, ക്ലോക്ക് നോക്കി പണി എടുക്കാതെ സൗകര്യം നോക്കി പണി എടുക്കാം. പാത്രം കഴുകാനും തുണി അലക്കാനും ഒക്കെ അതാണ് മെഷീനുകളെ ഏല്പിക്കാം. നമ്മുടെ സമയം നമ്മുടെ ഇടപെടൽ കൂടിയേ തീരു എന്നുള്ള പണികൾക്ക് മാറ്റി വെച്ച് പ്രൊഡക്റ്റിവിറ്റി കൂട്ടാം. ലാഭത്തിന്റെ കണക്ക് “energy you saved” എന്നതിൽ നിന്ന് മാറി “time you saved” എന്നതിലേക്കാവും. അപ്പോൾ ഏതാ ലാഭം? ഇത്രയും വിശദമായി എഴുതേണ്ടതുകൊണ്ടാണ് മറുപടി വൈകിയത്. മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു. PS:- ഓഫ് ഗ്രിഡ് വെക്കാൻ നിക്കല്ലേ, ഓഫ് ഗ്രിഡ് മാത്രമായി ചെയ്താൽ അത് എട്ടിന്റെ പണിയായി തിരിച്ച് വരും. അനുഭവം കൊണ്ട് പറയുകയാണ്. ലാഭം കിട്ടി എന്ന് ഒന്നോ രണ്ടോ പേര് പറയുന്നത് കേട്ട് ജനറലൈസ് ചെയ്യല്ലേ...

  • @sms-lv6ei
    @sms-lv6ei 16 วันที่ผ่านมา

    എല്ലാ ഐറ്റംസും ഒരു 10 -12 ആയിരം രൂപ കൂടുതൽ,,, എനിക്ക് തോന്നിയതാണോ എന്നറിയില്ല,,,!!! പ്ളീസ് റിപ്ലൈ ഗുയ്സ്,,,

    • @WahniGreenTechnologies
      @WahniGreenTechnologies 16 วันที่ผ่านมา

      ഈ പറഞ്ഞതിലും വിലക്കുറച്ച് അതേ ക്വാളിറ്റി സാധനങ്ങൾ തരുന്ന സ്ഥലം ഓൺലൈനായോ ഓഫ് ലൈനായോ കാണിച്ച് തന്നാൽ ഞങ്ങൾക്കും ഞങ്ങളുടെ കസ്റ്റമേർസിനും ഒരു ഉപകാരമാകും. PS: - " നോക്കിയിരുന്നോ ഇപ്പ കിട്ടും ഡോട്ട് കോമിലുണ്ട് " എന്നൊന്നും പറയല്ലേ, നമ്പാൻ പറ്റിയ വല്ല പ്രൊഫൈലും ആയിരിക്കണം.

    • @josepha.a2961
      @josepha.a2961 16 วันที่ผ่านมา

      വരീ പാനൽ, 550 വാട്ട്സ്, 2എണ്ണം, 28000/-, ടു 25000/-,

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      @@josepha.a2961 DCR or Non-DCR?

    • @jchirayath1
      @jchirayath1 13 วันที่ผ่านมา

      Non DCR panels we can get online in this range..but DCR? ​@@josepha.a2961

    • @jchirayath1
      @jchirayath1 13 วันที่ผ่านมา

      TH-cam provided low cost ideas.. Installation teams need to provide maintenance.. Think Quality... Don't think they save money... We can find low cost materials but need to consider the life spam of the system.. Keep standard..

  • @mrjosephsimon5542
    @mrjosephsimon5542 16 วันที่ผ่านมา

    whole sale rate for panels is 13RS Perwatt,or per panel cost would be around 8625 RS .Solar vendors add another 100% margin to it.

    • @WahniGreenTechnologies
      @WahniGreenTechnologies 16 วันที่ผ่านมา

      Sir, this is great news for us. We are ready to buy it from you. Can you please specify the brand and purchase quantity? Please ensure that you are supplying the DCR-bifacial half-cut mono PERC panel and do not deceive us with false promises.

  • @mrjosephsimon5542
    @mrjosephsimon5542 16 วันที่ผ่านมา

    whole sale rate for panels is 13RS Perwatt,or per panel cost would be around 8625 RS .Solar vendors add another 100% margin to it.

    • @WahniGreenTechnologies
      @WahniGreenTechnologies 16 วันที่ผ่านมา

      Sir, this is great news for us. We are ready to buy it from you. Can you please specify the brand and purchase quantity? Please ensure that you are supplying the DCR-bifacial half-cut mono PERC panel and do not deceive us with false promises.

  • @RoshanMendonca-o2s
    @RoshanMendonca-o2s 17 วันที่ผ่านมา

    Hello sir..i liked your honesty...am from Mangalore...do you do projects in Karnataka...i want to install 5 kw using enphase inverters...will you quote iq8p and iq gateway meter price... thank you

    • @WahniGreenTechnologies
      @WahniGreenTechnologies 16 วันที่ผ่านมา

      Happy to hear that, sir. However, as of now, we are not doing any solar projects outside Kerala.

  • @RemeshkNair-d1z
    @RemeshkNair-d1z 17 วันที่ผ่านมา

    Good Explanation

  • @shijuvarghese5295
    @shijuvarghese5295 17 วันที่ผ่านมา

    ഈ കണക്കുകളിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ട് ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ പ്രോഡക്റ്റും അവരുടെ ലാഭം കൂടെ കൂട്ടിയിട്ടുള്ള പൈസയാണ് പറഞ്ഞിരിക്കുന്നത് കമ്പനിയുടെ പരസ്യതിന്നു പൈസ നമ്മൾ കൊടുക്കണം എന്നാണ് ഇദ്ദേഹം പറയുന്നത് കുറഞ്ഞ ക്വാളിറ്റിയിൽ ചെയ്യുന്നവർക്ക് മാത്രമേ വിലകൂടിയ പരസ്യത്തിന്റെ ആവശ്യമില്ല നല്ല രീതിയിൽ എന്തു പ്രോജക്റ്റും ചെയ്തു കൊടുത്തു കഴിഞ്ഞാൽ മൗത്ത് പബ്ലിസിറ്റി എന്നൊരു പരസ്യമുണ്ട് ഓൺലൈനിൽ 575 വാട്സ് രണ്ടു പാനലിന് 27000 രൂപയാണ് കാണിക്കുന്നത് ടാക്സും ഉൾപ്പെട്ട വിലയാണ് ഇത് അമിത ലാഭം നേടുന്നതിന് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള ഒരു വീഡിയോ ആയിട്ടാണ് തോന്നുന്നത് കുറഞ്ഞ ലാഭമെടുത്ത് ചെയ്യുന്നത് ഒന്നും നല്ലതല്ല എന്നൊരു ധ്വനിയും ഇതിലുണ്ട് ഒരു സോളാർ സിസ്റ്റം വെക്കാൻ ഉദ്ദേശിക്കുന്ന ആൾ നല്ല രീതിയിൽ ഒരു പഠനം നടത്തി വെക്കാൻ ഉദ്ദേശിക്കുന്ന കമ്പനിയുമായി സംസാരിക്കണം നമ്മളുടെ ചുറ്റുപാടുള്ള ഒരു കമ്പനിയെ തിരഞ്ഞെടുക്കുന്നത് ആയിരിക്കും എപ്പോഴും ഉചിതം

    • @WahniGreenTechnologies
      @WahniGreenTechnologies 14 วันที่ผ่านมา

      575 വാട്സ് രണ്ടു പാനലിന് ടാക്സ് ഉൾപടെ 27000 രൂപ എന്ന് പറഞ്ഞാൽ വാട്ട്സിന് ടാക്സില്ലാതെ 21-രൂപ. DCR പാനൽ ഈ വിലയ്ക്ക് കിട്ടില്ല. മാത്രമല്ല, 575Wp എന്ന് പറയുമ്പോൾ അത് topcon ആകാനാണ് സാധ്യത. DCR-TopCon ഇന്നത്തെ(2024-July-22) മാർക്കറ്റ് വില per watt 25-രൂപയ്ക്ക് മുകളിലാണ്. Non-DCR 20-രൂപയിൽ താഴെയും. അടുത്ത വിഷയം വീടിനടുത്തുള്ളവരെ ഏല്പിക്കുന്നതും ദൂരെയുള്ളവരെ ഏല്പിക്കുന്നതും. ആരെ ഏല്പിച്ചാലും “പണി പഠിച്ച് കൂടെ നിൽക്കാൻ തയ്യാറുള്ളവരെ” ഏല്പിക്കണം എന്നേ ഞങ്ങൾ പറയൂ. കാരണം ഈ പാനലോ ഇൻവെർട്ടറോ ഒന്നും നമ്മൾ ഉണ്ടാക്കുന്നതല്ല. മിക്ക ഇൻവെർട്ടറും ചൈനീസ് കമ്പനികൾ നേരിട്ടോ റീബ്രാന്റ് ചെയ്തോ നമ്മുടെ കയ്യിലെത്തുന്നതാണ്. പാനലും ഏതാണ് അങ്ങനെയാണ്. കമ്പനി ഇന്ത്യൻ ആകുമെങ്കിലും അവയൊന്നും നമ്മുടെ പരിചയക്കാരോ ആൾക്കാരോ ഉണ്ടാക്കുന്നതല്ല. ഒരു പ്രശ്നം വന്നാൽ ഇൻഷൂറൻസിന്റെ കാര്യം പറഞ്ഞ പോലെ കയ്യൊഴിയാൻ ഒരു നൂറ് കാരണങ്ങൾ ഉണ്ടാകും. അപ്പോൾ കസ്റ്റമർക്ക് കൃത്യമായ സപ്പോർട്ട് കൊടുക്കാൻ ആ മേഖലയിൽ ഇത്തിരി സാമർത്ഥ്യമുള്ളവർക്കേ പറ്റൂ. അല്ലാതെ വീടനടുത്ത് എന്നുള്ളത് മാത്രം ഒരു തിരഞ്ഞെടുപ്പാക്കിയാൽ ബന്ധം നഷ്ടപ്പെടാനായിരിക്കും കൂടുതൽ സാധ്യത. പിന്നെ ലാഭത്തിന്റെ കാര്യം. ഒരു കമ്പനിയുടെ ആകെയുള്ള വരുമാനം സെയിൽസ് ആണ്. ആ സെയിൽസിൽ നിന്ന് തന്നെ വേണം ശമ്പളം കൊടുക്കാനും പരസ്യം കൊടുക്കാനും വാടക കൊടുക്കാനും സർവ്വീസ് കൊടുക്കാനും അങ്ങനെ എല്ലാ ചിലവിനും ഉള്ള പണം കണ്ടെത്തേണ്ടതുണ്ട്. പരസ്യം ചെയ്യാനായാലും വേറെ ആരും കമ്പനിക്ക് കാശ് തരാനില്ല. അതിനും പുറമേയാണ് കമ്പനിയുടെ ശരിയായ ലാഭം കണക്കാക്കേണ്ടത്. അതായത് ഇൻവെസ്റ്റേർസിനുള്ള ലാഭം. അതിൽ കുറഞ്ഞ ലാഭം കൂടിയ ലാഭം എന്നൊക്കെ പറയുന്നത് വെറുതെയാണ്. ചേട്ടൻ നല്ലൊരു പണിക്കാരൻ ആണെങ്കിൽ മാസം അയ്യായിരം രൂപയ്ക്കൊന്നും പണിക്ക് നിക്കില്ലല്ലോ? ഒരു നിക്ഷേപകനാണെങ്കിൽ നഷ്ടത്തിലേക്ക് പോകുന്ന കമ്പനിയുടെ ഷെയറുപേക്ഷിച്ച് ലാഭത്തിലേക്കുള്ളതിലേക്ക് മാത്രമല്ലേ പണം നിക്ഷേപിക്കുകയുള്ളൂ? ഇനി പരസ്യത്തെ കുറിച്ച് മൗത്ത് പബ്ലിസിറ്റ് കൊണ്ട് മാത്രം കമ്പനി വിജയിച്ച് മുന്നോട്ട് പോകുമ്പോൾ പിന്നെ നാട്ടിൽ ഈ advertisement industry വളരുന്നതിന്റെ കാരണം കൂടി ചേട്ടനൊന്ന് വിശദീകരിച്ച് തരാമോ?

    • @shijuvarghese5295
      @shijuvarghese5295 14 วันที่ผ่านมา

      @@WahniGreenTechnologies ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ kseb യുടെ ബില്ലിംഗ് പോലെയാണ് തോന്നിയത് എനർജി ചാർജ് ഫിക്സഡ് ചാർജ് മീറ്റർ വാടക സർചാർജ് തന്നെ രണ്ടു വിധം നിങ്ങളുടെ കാര്യം പറഞ്ഞാൽ വണ്ടിയിൽ പെട്രോൾ അടിച്ചു വണ്ടി ലോഡ് കേറ്റി വണ്ടിയിൽ നിന്ന് ഇറക്കി വരുന്ന വഴിക്ക് ചായ കുടിച്ചു കമ്പനിയുടെ പരസ്യം ചെയ്തു അങ്ങനെ നീണ്ടുപോകുന്ന ചാർജുകൾ ഇതൊന്നുമില്ലാതെ തന്നെ മാന്യമായ തുകയ്ക്ക് സോളാർ സിസ്റ്റം ചെയ്തുകൊടുക്കാൻ നല്ല കമ്പനികൾ വേറെയും ഉണ്ട് പിന്നെ അടുത്തുള്ള കമ്പനികളെ ആശ്രയിക്കാൻ പറയാൻ കാരണം പത്തുവർഷം വാറണ്ടി ഉള്ളതാണ് തന്നെയൊക്കെ നേരിട്ട് കാണാൻ പോലും ചിലപ്പോൾ കിട്ടി എന്ന് വരില്ല

    • @shijuvarghese5295
      @shijuvarghese5295 14 วันที่ผ่านมา

      @@WahniGreenTechnologies ഒരു കാര്യം വിട്ടു പോയി നല്ല പ്രോഡക്റ്റ് ആണെങ്കിൽ മൗത്ത് പബ്ലിസിറ്റി മാത്രം മതി ഏറ്റവും കൂടുതൽ പരസ്യത്തിന് വേണ്ടി പൈസ ചെലവാക്കുന്നത് ഏറ്റവും കൂടുതൽ ഉടായിപ്പുകൾ ഉള്ള കമ്പനികൾ ആയിരിക്കും നിങ്ങളുടെ പത്ത് കസ്റ്റമറെ വെച്ചിട്ട് 100 പേരേ പിടിക്കാൻ കഴിയണം അതാണ് കഴിവ് അല്ലാതെ വാഗ്ദാനങ്ങൾ കൊടുത്ത് ആളുകളെ പറ്റിക്കുകയല്ല വേണ്ടത്

  • @advaswanimv1167
    @advaswanimv1167 17 วันที่ผ่านมา

    👍🏻

  • @diljithpt8638
    @diljithpt8638 17 วันที่ผ่านมา

    3KW Ongrid solar system വീട്ടിൽ ചെയ്തിട്ടുണ്ട്, 2 വർഷം കഴിഞ്ഞു. Proppar Maintanence install ചെയ്ത കമ്പനി തരുന്നില്ല. അവർ ഈ കാലയളവിൽ 3 വിസിറ്റ് മാത്രമേ നടത്തിട്ട് ഒള്ളൂ. ഇതിനെതിരെ എനിക്ക് എവിടെയെങ്കിലും പരാതി പെടാൻ പറ്റുമോ. ഒന്ന് സഹായിക്കാമോ ?

    • @WahniGreenTechnologies
      @WahniGreenTechnologies 17 วันที่ผ่านมา

      നമുക്ക് ഒന്ന് ശ്രമിക്കാം. ആ ഇൻസ്റ്റാളേഷൻ വിവങ്ങൾ വീഡിയോയിലെ നമ്പറിലേക്ക് അയക്കാമോ? വിളിച്ചാലും ഓക്കെയാണ്

    • @sajsaji6223
      @sajsaji6223 14 วันที่ผ่านมา

      😊

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 4 วันที่ผ่านมา

      തീർച്ചയായും നിങ്ങൾക്ക് കമ്പനി നൽകിയ ഉറപ്പിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതങ്കിൽ നിങ്ങളുടെ ജില്ലയിലുള്ള ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നല്ല നഷ്ടപരിഹാരവും കൂടിയുള്ള നടപടികൾ ഉണ്ടാകുന്നതാണ്.

  • @Multivr
    @Multivr 17 วันที่ผ่านมา

    Registration vendor application filling details

    • @WahniGreenTechnologies
      @WahniGreenTechnologies 17 วันที่ผ่านมา

      മനസ്സിലായില്ല, MNRE പോർട്ടലിലെയാണോ?

  • @AG-space
    @AG-space 17 วันที่ผ่านมา

    Excellent content! I appreciate the detailed technical breakdown.

  • @user-gg5jq4yz5r
    @user-gg5jq4yz5r 18 วันที่ผ่านมา

    3kv വേറെ gard ഇൻവെർട്ടർ എത്ര price

    • @WahniGreenTechnologies
      @WahniGreenTechnologies 18 วันที่ผ่านมา

      ചോദ്യം മനസിലായില്ല

  • @ajuann3665
    @ajuann3665 18 วันที่ผ่านมา

    മൈക്രാ ഇൻവർട്ടറിൻ്റെ വില പറഞ്ഞില്ലല്ലോ?

    • @WahniGreenTechnologies
      @WahniGreenTechnologies 18 วันที่ผ่านมา

      ഇല്ല, ഒരു സാമ്പിൾ എടുത്ത് വില പറഞ്ഞു എന്നെയുള്ളൂ. ചെയ്യേണ്ട കാര്യം കൃത്യമായി bill of materials എടുക്കുക, ഒപ്പം installation checklist validate ചെയ്യുക

  • @59Anoop
    @59Anoop 18 วันที่ผ่านมา

    താങ്കൾ കണക്കിൽ വളരെ പിന്നിലആണ് അല്ലേ. സോളാർ പാനലിൻ്റെ വില വീണ്ടും പരിശോധിക്കുക. 24 രൂപ വച്ച് കൂട്ടിയാൽ ഒരു പാനലിന് എങ്ങിനെ ആണ് 14500

    • @WahniGreenTechnologies
      @WahniGreenTechnologies 18 วันที่ผ่านมา

      24×540 = 12960 ഇിതനൊന് 12% tax ചേർക്കണം. 12960×1.12 = 14515 ഈ തുകയാണ് റൗണ്ട് ചെയ്ത് 14500 എന്ന് പറഞ്ഞിരിക്കുന്നത്

    • @remeshkumarmc3123
      @remeshkumarmc3123 17 วันที่ผ่านมา

      😂😂

    • @WahniGreenTechnologies
      @WahniGreenTechnologies 17 วันที่ผ่านมา

      @@ajuann3665 കണക്ക് അതല്ല

  • @usmanpottengal7174
    @usmanpottengal7174 18 วันที่ผ่านมา

    I'm all redy installed 3 kv but subsidy work not successful I think my subsidy loss

    • @WahniGreenTechnologies
      @WahniGreenTechnologies 18 วันที่ผ่านมา

      എന്താണ്‌ അങ്ങനെ ചിന്തിക്കാൻ കാരണം? നിങ്ങളുടെ ഇന്റഗ്രേറ്ററുമായി സംസാരിച്ചിരുന്നോ?

  • @josekalan8724
    @josekalan8724 20 วันที่ผ่านมา

    ഇപ്പോൾ പറയുന്നു നെറ്റ് മീറ്റർ 3 ഫെയ്സ് Stock ഇല്ലെന്നു പറയുന്നു, പിന്നെയും ഡിലെ, Solar Panel ഇൻസ്റ്റാൾ ചെയ്തിട്ട് എത്ര ദിവസം കാത്തിരിക്കണം, ഇങ്ങിനെ ഓരോ കാരണങ്ങൾ, ആരാണ് പരിഹരിക്കേണ്ടത്😮

    • @WahniGreenTechnologies
      @WahniGreenTechnologies 18 วันที่ผ่านมา

      മീറ്ററിന് ക്ഷാമം ഉണ്ട്. KSEB-യിലും പുറത്തും. ഇതിൽ ആരെയും കുറ്റം പറയാനില്ല.

    • @puliveem7138
      @puliveem7138 14 วันที่ผ่านมา

      നിങ്ങൾ വേഗം ഒരു മീറ്റർ വാങ്ങിക്കൊടുക്കു അല്ലാതെ കെഎസ്ഇബിയെ കാത്തിരിക്കണ്ട എന്നോടും പറഞ്ഞു മീറ്റർ സ്റ്റോക്കില്ല എന്ന് ഞാൻ ഉടനെ വാങ്ങി കൊടുത്തു. കണക്ഷൻ കിട്ടി.

  • @usmanpottengal7174
    @usmanpottengal7174 22 วันที่ผ่านมา

    I'm installing 3 kv but subsidy not received

    • @WahniGreenTechnologies
      @WahniGreenTechnologies 18 วันที่ผ่านมา

      ഇൻസ്റ്റാളേഷൻ കഴിഞ്ഞു എന്നാണോ? ഒന്ന് വിശദീകരിക്കാമോ?

  • @saj1230
    @saj1230 25 วันที่ผ่านมา

    I got the subsidy last week. Subsidy released in 10 days after submitting request.

  • @rjeesh08
    @rjeesh08 27 วันที่ผ่านมา

    Ente project commissioning CERTIFICATE download cheyumnol date of net metering varunilla athukond subsidy kittathirikumo?

    • @saj1230
      @saj1230 25 วันที่ผ่านมา

      Is it showing commissioning date?

    • @saj1230
      @saj1230 25 วันที่ผ่านมา

      I got subsidy last week

    • @WahniGreenTechnologies
      @WahniGreenTechnologies 24 วันที่ผ่านมา

      പേടിക്കണ്ട, ഇത്തവണ മിക്കവാറും എല്ലാവർക്കും വലിയ തടസ്സമില്ലാതെ കിട്ടും. നിലവിൽ ആ പോർട്ടർ മാറിയ സമയത്തെ കസ്റ്റമേർസിന് മാത്രമേ പ്രശ്നമുള്ളൂ എന്നാണ് തോന്നുന്നത്. പുതിയ അപേക്ഷകളൊക്കെ തടസ്സമില്ലാതെ മുന്നോട്ട് നീങ്ങുന്നുണ്ട്

    • @rjeesh08
      @rjeesh08 24 วันที่ผ่านมา

      No​@@saj1230

    • @rjeesh08
      @rjeesh08 24 วันที่ผ่านมา

      In reedem subsidy window it shows status pending

  • @laijujose2753
    @laijujose2753 27 วันที่ผ่านมา

    Poda mairaym. Ooombano solar mathi

  • @thetechiedoc
    @thetechiedoc หลายเดือนก่อน

    ACCOUNT NUMBER ADICHAPPO ORU NUMBER MISS AAYI IPPO EDIT REQUEST NU KODUTHITTUND

    • @WahniGreenTechnologies
      @WahniGreenTechnologies 24 วันที่ผ่านมา

      എഡിറ്റ് ചെയ്യാൻ പറ്റിയില്ലേ? ഇനി സബ്സിഡി വന്നോളും. ഞങ്ങൾക്കും മുമ്പ് സമാനമായ പ്രശ്നം ഉണ്ടായിരുന്നു. കസ്റ്റമർ തന്ന IFSC നമ്പർ തെറ്റിയിരുന്നു.

  • @saj3911
    @saj3911 หลายเดือนก่อน

    Account number പൂജ്യത്തിൽ ആരംഭിക്കുന്നതിൽ redeem subsidy എന്ന ടാബ് എടുക്കുമ്പോൾ ആദ്യത്തെ പൂജ്യം ഇല്ലാതെ ആണ് കാണിക്കുന്നത്.. എന്നാൽ അപ്‌ലോഡ് ചെയുന്ന പേജിൽ എഴുതിയിട്ടുള്ളത് കറക്റ്റ് ആണ്.. ഇത് മൂലം സബ്‌സിഡി കിട്ടുന്നതിൽ എന്തെന്ക്കിലും പ്രശ്നം ഉണ്ടാവുമോ.. ഉണ്ടെന്ക്കിൽ എങ്ങനെ തിരുത്താം

    • @thetechiedoc
      @thetechiedoc หลายเดือนก่อน

      EDIT solar application kodutha request place aakum request approve aayal account number maattam

    • @WahniGreenTechnologies
      @WahniGreenTechnologies 24 วันที่ผ่านมา

      ആ പൂജ്യത്തിന് പ്രസക്തി ഇല്ലെന്നാണ് അറിവ്. പൂജ്യത്തിന്റെ കണക്ക് നോക്കിയാൽ എല്ലാ SBI -അക്കൗണ്ടും മൂന്ന് പൂജ്യത്തിലാണ് തുടങ്ങുന്നത്. ഇതുവരെ അതെവിടെയും പ്രശ്നമായി വന്നിട്ടില്ല

  • @puliveem7138
    @puliveem7138 หลายเดือนก่อน

    മാർച്ച് 16ന് തുടങ്ങി അഞ്ച് കിലോ വാട്ട് ആറിന് ഏപ്രിൽ 2024ന് നെറ്റ് മീറ്റർ മാറ്റിവെച്ചു. മൂന്ന് മാസത്തെ കറന്റ് ബില്ല് അടച്ചു. ഇതുവരെ സബ്സിഡി 78000 പറഞ്ഞത് കിട്ടിയിട്ടില്ല എന്താണ് ചെയ്യുക ഒന്ന് പറഞ്ഞുതരാമോ. ആർക്കെങ്കിലും കിട്ടിയവർ ഉണ്ടോ.?

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      സബ്സിഡി എല്ലാർക്കും കിട്ടിത്തുടങ്ങി. ഫീസിബിളിറ്റി കിട്ടിയ ശേഷം ആണോ പ്രൊജക്റ്റ് കമ്മീഷൻ ചെയ്തത്? ആദ്യ ബില്ല് വരുന്നതിന് മുൻപ് ഡോക്കുമെന്റേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ പണി കിട്ടാൻ ചാൻസുണ്ട്. കുറേയൊക്കെ അവര് ഇളവ് ചെയ്യുന്നുണ്ട്. പക്ഷെ പോർട്ടലിൽ ഫീസിബിളിറ്റി കിട്ടും മുന്നേ KSEB-സൈഡിൽ കമ്മീഷനിങ്ങ് പോയെങ്കിൽ സബ്സിഡി കിട്ടാൻ ബുദ്ധിമുട്ടാകും

    • @puliveem7138
      @puliveem7138 22 วันที่ผ่านมา

      @@WahniGreenTechnologies പിസിബിലിറ്റി മെയ് 12ന് മുമ്പായിട്ട് കിട്ടിയിട്ടുണ്ട് ബില്ല് വന്നത് ജൂണ് ഒന്നിനെ ആദ്യത്തെ ബില്ല് വന്നു.

    • @puliveem7138
      @puliveem7138 14 วันที่ผ่านมา

      എനിക്ക് സബ്സിഡി 78000 രൂപ ഈ ജൂലായ് 15ന് എക്കൗണ്ടിൽ വന്നു ഒരു പ്രശ്നവും ഇല്ല എല്ലാവരും സോളാർ വെക്കണം. L

  • @jasirkalady7350
    @jasirkalady7350 หลายเดือนก่อน

    Feb 12 ന് 3kw register ചെയ്തു,march ൽ active ആയി, 54k subsidy ഇതുവരെ കിട്ടിയിട്ടില്ല, mnre micro enphase Wender vrc

    • @puliveem7138
      @puliveem7138 หลายเดือนก่อน

      അഞ്ചു കെ വി വെച്ച എനിക്കും ഇതുവരെ 78000 കിട്ടിയിട്ടില്ല

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      ടെൻഷനടിക്കണ്ട, പ്രൊസിജർ തെറ്റിച്ചിട്ടില്ലെങ്കിൽ സബ്സിഡി ഉറപ്പായും കിട്ടും

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      @@puliveem7138 ടെൻഷനടിക്കണ്ട, പ്രൊസിജർ തെറ്റിച്ചിട്ടില്ലെങ്കിൽ സബ്സിഡി ഉറപ്പായും കിട്ടും

    • @puliveem7138
      @puliveem7138 หลายเดือนก่อน

      @@WahniGreenTechnologies പ്രൊസീജിയർ എന്താണെന്ന് നമുക്ക് ഫുൾ ആയിട്ട് അറിയില്ലല്ലോ സാർ.

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      @@puliveem7138 അതല്ലേ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്? 🤔

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 หลายเดือนก่อน

    ഗവണ്മെന്റ് റീപ്പോയിന്റ് ഹേർ ആഫ്റ്റർ റീപ്പോയിന്റ്, ഹേർ സർവീസ് സ്റ്റോറി നെഗറ്റീവ്

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      മനസ്സിലായില്ല. അങ്ങനെ ഒരു റീ അപ്പോയിന്റ് ചരിത്രം അറിയില്ല

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 หลายเดือนก่อน

    പ്രൈവറ്റ് പ്ലയെര്സ്നെ ഡിസ്ട്രിബൂഷൻ അനുവദിക്കുക ആൾസോ allow പോർട്ടിങ് ലൈക്‌ ടെലിഫോൺ

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      എനർജ്ജി സെഗ്മെന്റിൽ ആ കളി അത്ര എളുപ്പമായിരിക്കില്ല. കേബിൾ ടിവി സർവ്വീസ് പ്രൊവൈഡറെ മാറ്റുന്നതുമായി കുറേയൊക്കെ താരതമ്യം ചെയ്യാവുന്നതാണ്.

  • @Stellaqueengirl.
    @Stellaqueengirl. หลายเดือนก่อน

    Modi will not do.bad..Congress is doing activity..to prevent development

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      ചേട്ടനെന്താ ഉദ്ദേശിച്ചത്?

  • @josekalan8724
    @josekalan8724 หลายเดือนก่อน

    Kseb യുടെ ഭാഗത്തുനിന്നും സഹകരണം ഇല്ലെന്നു പറയേണ്ടി വരും, ഫീസിബിലിറ്റി നൽകുവാൻ തന്നെ വളരെ ഡിലേ വരുത്തുന്നു😮

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      ഒരിക്കലും അങ്ങനെയല്ല. വെബ് സൈറ്റ് തീരെ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.

    • @josekalan8724
      @josekalan8724 20 วันที่ผ่านมา

      ​​@@WahniGreenTechnologiesഇപ്പോൾ പറയുന്നു നെറ്റ് മീറ്റർ 3 ഫെയ്സ് Stock ഇല്ലെന്നു പറയുന്നു, പിന്നെയും ഡിലെ, Solar Panel ഇൻസ്റ്റാൾ ചെയ്തിട്ട് എത്ര ദിവസം കാത്തിരിക്കണം, ഇങ്ങിനെ ഓരോ കാരണങ്ങൾ, ആരാണ് പരിഹരിക്കേണ്ടത്? പ്രകൃതി ഊർജം പരമാവുധി ഉപയോഗിക്കേണ്ടതായ ഈ കാലഘട്ടത്തിൽ ഇതിനെയൊക്കെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് KSEB യുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അനുഭവത്തിൽ നിന്നും മനസിലാക്കുന്നുണ്ട് ?

    • @josekalan8724
      @josekalan8724 20 วันที่ผ่านมา

      @@WahniGreenTechnologies ഇപ്പോൾ പറയുന്നു നെറ്റ് മീറ്റർ 3 ഫെയ്സ് Stock ഇല്ലെന്നു പറയുന്നു, പിന്നെയും ഡിലെ, Solar Panel ഇൻസ്റ്റാൾ ചെയ്തിട്ട് എത്ര ദിവസം കാത്തിരിക്കണം, ഇങ്ങിനെ ഓരോ കാരണങ്ങൾ, ആരാണ് പരിഹരിക്കേണ്ടത്😮

  • @Solar-hf5mc
    @Solar-hf5mc หลายเดือนก่อน

    സബ്‌സിഡി ഉടൻ നിർത്തലാക്കും 😂. 1000 രൂപയുടെ സാധനത്തിനു 5000 രൂപ വിലയിട്ട് 2000 രൂപ സബ്‌സിഡി കൊടുത്തു 3000 രൂപയ്ക്കു വിൽക്കും 😎. സബ്‌സിഡി എന്ന കെണി വെച്ച് ഇനി അധികം പോകില്ല 😂. സബ്‌സിഡി ഇല്ലാതെ തന്നെ അതിലും കുറഞ്ഞ എമൗണ്ടിൽ ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് ചെയ്യാം. പിന്നെ വീടുകളിൽ ഇനി ഓൺഗ്രിഡ് കൊണ്ട് കാര്യം ഇല്ല. പകരം ഹൈബ്രിഡ് സിസ്റ്റം ആണെങ്കിലേ കാര്യം ഉള്ളു. ബാട്ടറി സിസ്റ്റം ആവുമ്പോൾ സബ്‌സിഡി ഉണ്ടാവില്ല.

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      അതെങ്ങനെയാ ചേട്ട ശരിയാവുന്നേ? കണക്ക് മൊത്തതിൽ അങ്ങ് ഒക്കുന്നില്ലല്ലോ? സബ്സി ഉള്ള പ്രാന്റും ഇല്ലാത്ത പ്ലാന്റും തമ്മിൽ പരമാവധി വ്യത്യാസം കിലോ വാട്ടിന് 6000 രൂപയാണ്. സബ്സിഡി 78000 രൂപയും. മാത്രല്ല കസ്റ്റമർക്ക് സർവ്വീസ് ഉറപ്പുവരുത്തുന്ന എഗ്രിമെന്റും സബ്സിഡി പ്രൊജക്റ്റിലുണ്ട്. പിന്നെ അഞ്ച് വർഷത്തിൽ താഴെ ആയുസുള്ള ഒരു ബാറ്ററി വെക്കുന്ന പ്ലാന്റിൽ ഒരിക്കലും മുടക്ക് മുതൽ തിരിച്ച് കിട്ടാനും പോകുന്നില്ല. എങ്ങനെ നോക്കിയാലും ചേട്ടന്റെ കമന്റിൽ പറഞ്ഞ മൊത്തം കാര്യങ്ങൾ തെറ്റല്ലേ?

  • @SafeerSefi
    @SafeerSefi หลายเดือนก่อน

    Feb15 register cheythu March1 nu activaya 3kw Ongrid ithu vare subsidy vannittilla. vendor kku subsidy 54k kadam, and 78k kittiyal 5rk kazhinhu baakki enikk edukkam

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      ഇലക്ഷൻ കാരണം വൈകിയതാണ്. ഇപ്പോൾ ഒരു വിധം എല്ലാ ആളുകളുടേയും സബ്സിഡി റിലീസ് ആയിട്ടുണ്ട്. കറക്ഷൻ വന്ന് വൈകിയ സബ്സിഡി പോലും റിലീസായിത്തുടങ്ങി

  • @samjithCA
    @samjithCA หลายเดือนก่อน

    Inverter or solar panel purchase bill portalil submit chaiyentathu unto? Connection owner name and purchase bill name same akentathu unto?..

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      ഒരു പർച്ചെസ് ബില്ലും പോർട്ടലിൽ സബ്മിറ്റ് ചെയ്യണം എന്ന വ്യവസ്ഥ ഇതുവരെ വന്നിട്ടില്ല. പർച്ചേസ് ബിൽ ഒരേ പേരിലാകണം എന്നില്ല. പക്ഷേ എഗ്രിമെന്റിൽ പേര് മാറരുത്.

  • @jalaelc
    @jalaelc หลายเดือนก่อน

    On gridd വേണ്ടാന്നു തീരുമാനിച്ചു

  • @VyshakhanKR-xm2bx
    @VyshakhanKR-xm2bx หลายเดือนก่อน

    Very good information 👌 👍

  • @anoophrishikesh6422
    @anoophrishikesh6422 หลายเดือนก่อน

    👌👏👏

  • @bandbassociates9473
    @bandbassociates9473 หลายเดือนก่อน

    Kollaam mone

    • @WahniGreenTechnologies
      @WahniGreenTechnologies หลายเดือนก่อน

      Thank you very much biju sir 😍🥰❤️🥰😍