തച്ചോളി ഒതേനൻ്റെ പ്രണയം | Thacholi othenan history | Vadakkan pattukal | In malayalam | PT -5

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മലബാറിലെ പ്രസിദ്ധമായ വടക്കൻ പാട്ടുകളിൽ പറയുന്ന തച്ചോളി ഒതേനൻ്റെ ജീവ ചരിത്രമാണ് ഈ ഭാഗത്തിലൂടെ പറയുന്നത്... ഈ വീഡിയോയിലൂടെ തച്ചോളി ഒതേനൻ്റെ പ്രണയ കഥയാണ് പറയുന്നത്...
    In this video we talk about the history of thacholi othenan ..wives of Thacholi othenan
    .
    history of Thacholi Othenan, a skilled warrior from the royal family of Manikoth Kovilakom,
    .
    #thacholiothenan #othenan #vadakkanpattukal #vadakara #lokanarkaav #keralahistory #historymalayalam #peekintopast
    .
    nb : some images are used for illustration purpose !
    .
    .
    .
    In this video we talk about|| history of warrior class of malabar || thacholi othenan || vadakara || mathiloor gurukkal || ankam vett history || lokanar kav history || ankam kurikkal || vadakkan pattukal history || love story of Thacholi Othenan|| marriage history of thacholi othenan ||

ความคิดเห็น • 47

  • @kgrakeshkurup6641
    @kgrakeshkurup6641 หลายเดือนก่อน +10

    ⚔ ഓരോ നാടുകളും പല ദേശങ്ങളായും,ദേശങ്ങൾ പല കരകളായും, കരകൾ പല തറകൾ ആയും വിഭജിച്ചിരുന്ന കാലത്തു തറക്ക് നായകന്മാരായി നിശ്ചയിച്ചവരാണ് നായന്മാർ. ഒരു ദേശത്തിനും സുരക്ഷയും സൈനികബലവും നല്കിയിരുന്നവർ ആണ് നായന്മാർ.! അതായത് നാടിന്റെ ഉടയോൻ.! ⚔
    ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മയുടെ മുന്നിൽ ഡച്ചു സൈനികമേധാവി ഡിലനോയിയെ കീഴടക്കി പിടിച്ചു കെട്ടികൊണ്ടു വന്നത് തിരുവിതാംകൂർ നായർ പട്ടാളം.!
    ❤ തിരുവിതാംകൂർ നായർ സൈനിക മേധാവികൾ - അറുമുഖൻ പിള്ള, നാണു പിള്ള, കുമാര പിള്ള, ചെമ്പകരാമൻ മാർത്താണ്ടൻ പിള്ള...!
    തിരുവിതാംകൂർ രാജകുടുംബം നായർ വംശത്തിൽപ്പെട്ടവർ ആയിരുന്നു. തിരുവിതാംകൂർ രാജാവായ രാമവർമ്മയെ ടിപ്പുസുൽത്താൻ വിളിച്ചിരുന്നത് "രാമൻ നായർ" എന്നായിരുന്നു. ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനായി വർമ്മ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള ടിപ്പുവിന്റെ ശ്രമത്തെ എതിർത്തതും ഒരു നായർ സൈന്യാധിപൻ തന്നെയായിരുന്നു. വൈക്കം പത്മനാഭപിള്ള.തിരുവിതാംകൂർ രാജാക്കന്മാർ പട്ടും പരിവട്ടവും നൽകി വിവാഹം കഴിക്കുന്ന ഇല്ലത്ത് നായർ സ്ത്രീകൾക്ക് ജനിക്കുന്ന മക്കൾ തമ്പി / തങ്കച്ചി എന്നീപേരുകളിൽ അറിയപ്പെടുന്നു ( താഴെ കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക )
    www.utsavpedia.com/fashion-cults/the-understated-charm-of-the-maharaja-of-travancore/
    ⚔ തിരുവിതാംകൂറിലെ നായർ ദളവമാർ / മന്ത്രിമാർ -
    അറുമുഖൻ പിള്ള : 1729 - 1736
    നാണു പിള്ള : 1736 - 1737
    അയ്യപ്പൻ മാർത്താണ്ഡൻ ഭഗവതി പിള്ള : 1756 - 1763
    ചെമ്പകരാമൻ പിള്ള : 1780 - 1782
    കൃഷ്ണൻ തമ്പി : 1788 - 1789
    രാജാ കേശവദാസ് ( കേശവപിള്ള ) 1789 - 1798
    വേലുത്തമ്പി ദളവ : 1799 - 1809
    ഉമ്മിണി തമ്പി : 1809 - 1811
    ദേവൻ പത്മനാഭ മേനോൻ : 1814 - 1814
    ശങ്കുപ്പിള്ള : 1815 - 1815
    രാമൻ മേനോൻ : 1815 - 1817
    എം. കൃഷ്ണൻ നായർ : 1914 - 1920
    പി ജി എൻ ഉണ്ണിത്താൻ : 1947 - 1948
    NB - തിരുവിതാംകൂർ സൈന്യത്തിന്റെ ഔദ്യോഗിക നാമം തിരുവിതാംകൂർ നായർ പട്ടാളം എന്നായിരുന്നു. ( Travancore Nair Brigade )
    മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രമാണിമാരും, തിരുവിതാംകൂറിലെ കരം പിരിക്കാനുള്ള അവകാശവും ഉണ്ടായിരുന്ന വേണാട്ടിലെ എട്ടു നായർ തറവാടുകളിലെ പ്രഭുക്കന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ.
    തിരുവിതാംകൂറിലെ ആദ്യത്തെ ദളവ അറുമുഖൻ പിള്ള മുതൽ അവസാനത്തെ ദളവയായ PGN ഉണ്ണിത്താൻ വരെ നീളുന്ന നീണ്ട നിരയിൽപെട്ട ഒട്ടനവധി നായർ ദളവമാർ. അവരിൽ ശ്രദ്ധിക്കപ്പെട്ടത് വേലുത്തമ്പി ദളവയും, രാജാ കേശവദാസനും.!
    തിരുവിതാംകൂറിലെ ഇപ്പോഴത്തെ അംഗവും പ്രശസ്ത നർത്തകിയുമായ ഗോപികാ വർമ്മയുടെ ആദ്യകാല നാമം ഗോപികാ ഗോപാൽ നായർ എന്നായിരുന്നു. തിരുവിതാംകൂറിലെ പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയെ കല്യാണം കഴിച്ച ശേഷം ഗോപികാ വർമ്മ എന്നാക്കി മാറ്റി.തിരുവിതാംകൂർ രാജകുടുംബത്തിലെ മിക്ക രാജാക്കൻമാരുടെയും ധർമ്മപത്നിമാർ എല്ലാവരും തന്നെ നായർ സ്ത്രീകൾ ആയിരുന്നു.!
    🌹🌹🌹
    കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ ധർമ്മപത്നി ആയിരുന്നു പാറുക്കുട്ടി നേത്യാരമ്മ.( നായർ )
    കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ ധർമ്മപത്നി തെക്കേ കുറുപ്പത്ത് നായർ തറവാട്ടിൽ നിന്നുള്ള സ്ത്രീയായിരുന്നു.!🌹
    മലയാളത്തിന് നഷ്ടപ്പെട്ട നീലാംബരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല ദാസ് ) മൂത്തമകൻ മാധവദാസ് നാലപ്പാട്ട് വിവാഹം കഴിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബാംഗം തിരുവാതിര തിരുനാൾ ലക്ഷ്മിബായിയെ ആകുന്നു.!
    തിരുവിതാംകൂർ മാത്രമല്ല, ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള വേണാട്, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും നാടുവാഴികളും പ്രഭുക്കന്മാരും നായർ കുലത്തിലുള്ളവർ തന്നെയായിരുന്നു.!
    കൊച്ചിയിലെ പാലിയത്ത് കൊട്ടാരം മേനോൻ മാരുടേത് ( നായർ )
    പഴശ്ശിരാജയുടെ സർവ്വസൈന്യാധിപൻ ഇടചേന കുങ്കൻ നായർ.!
    സാമൂതിരിമാരെ ഏറാടി നായന്മാർ എന്നാണ് വിളിച്ചിരുന്നത്.
    പാലക്കാട് കവളപ്പാറ കൊട്ടാരം " സ്വരൂപത്തിൽ നായർ കുടുംബത്തിന്റെത്. യൂട്യൂബിൽ കവളപ്പാറ കൊട്ടാരം എന്ന് സെർച്ച്‌ ചെയ്തു നോക്കുക.
    തച്ചോളി ഒതേനക്കുറുപ്പ് - മാണിക്കോത്ത് ക്ഷേത്രം കാലങ്ങളായി പരിപാലിച്ചു പോകുന്നത് കോഴിക്കോട് വടകര NSS താലൂക്ക് യൂണിയനാണ്. മീനച്ചിൽ കർത്താ, കണ്ണവത്ത് നമ്പ്യാർ, തച്ചുടയ കൈമൾ, മണ്ണാർക്കാട് മൂപ്പിൽ നായർ, പാലക്കാട് തട്ടാശ്ശേരി അങ്കരാത്ത് മന്നാടി നായർ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്....!
    ⚔ കേരളത്തിൽ ക്ഷത്രിയ ധർമ്മം പുലർത്തിയിരുന്ന, മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന ഒരേയൊരു സമുദായം നായർ മാത്രമായിരുന്നു.!അതുകൊണ്ട് തന്നെ അവർക്ക് ജാതിയുടെ പേരിൽ യാതൊരുവിധ സംവരണവും കിട്ടുന്നുമില്ല.!
    facebook.com/reel/5777174572361035?mibextid=o1QBuC&s=yWDuG2&fs=e

    • @sumeshc5009
      @sumeshc5009 หลายเดือนก่อน +4

      കേരളത്തിലെ രാജവംശങ്ങൾഅധികവും നായർ വിഭാഗത്തിൽ പെട്ടവരാണ്!കോഴിക്കോട് സാമൂതിരിനായർ കമ്മ്യൂണിറ്റിയിലെഅടിയോടി വിഭാഗമാണ്!കടത്തനാട്ട് രാജവംശവും നായർ വിഭാഗം തന്നെ!തിരുവിതാംകൂർ രാജവംശവും നായർ വിഭാഗം തന്നെ!
      പഴശ്ശിയുടെ കോട്ടയം രാജവംശവും കുറുമ്പ്രനാട് രാജവംശവും ക്ഷത്രിയ വിഭാഗങ്ങളാണ്!നായർ കമ്മ്യൂണിറ്റിയിൽ പെട്ടവരല്ല !കൊച്ചി രാജവംശവും ക്ഷത്രിയരാണ് എന്ന് പറയപ്പെടുന്നു!അതുകൊണ്ടുതന്നെ കോട്ടയം കുറുമ്പ്രനാട് രാജവംശങ്ങളെ പുറനാട്ടുരാജാ എന്നായിരുന്നു ചരിത്രത്തിൽ വിശേഷിപ്പിച്ചിരുന്നത്!അതായത്ചേര ഭരണ ത്തിൻറെ അന്ത്യത്തിനു ശേഷം കേരളത്തിൻ്റെ പുറത്തുനിന്നുംകൊണ്ടുവരപ്പെട്ട ക്ഷത്രിയ വിഭാഗങ്ങൾ എന്ന അർത്ഥത്തിലാണ് പുറനാട്ടുരാജാ എന്ന സംബോധന !
      രാജകുടുംബങ്ങളിൽജനിക്കുന്ന പെൺകുട്ടികളെ ബ്രാഹ്മണർ സംബന്ധം ചെയ്തിരുന്നു.
      എന്നാൽ രാജകുടുംബങ്ങളിൽ ജനിക്കുന്ന പുരുഷന്മാർ വിവാഹം ചെയ്തിരുന്നത് നായർ സ്ത്രീകളെ ആയിരുന്നു !
      പിന്നീട്കേരളത്തിലെ എല്ലാ രാജകുടുംബങ്ങളും ക്ഷത്രിയൻ ആയി അറിയപ്പെട്ടു! ഏകദേശം 1950 നു ശേഷമാണ് ക്ഷത്രിയ കുടുംബങ്ങളിൽ ഉള്ള സ്ത്രീപുരുഷന്മാർ പരസ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയത്!ക്ഷത്രിയ കുടുംബങ്ങളിലെ സ്ത്രീകൾപേരിനോടൊപ്പം വർമ്മ എന്ന പേര് അല്ലായിരുന്നു ഉപയോഗിച്ചിരുന്നത് പകരം തമ്പുരാട്ടി എന്ന പേരായിരുന്നു !

    • @rajesh.kakkanatt
      @rajesh.kakkanatt หลายเดือนก่อน

      Manikothu tharavadil aanu Thacholi Othenan valarnnathu ennum Vadakkan paattil illa, ennittum enthinaanu Nayanmaar athu pracharippikkunnathu?
      Thacholi Othenan Pooxhikadakanum mattum padichathu Theyyan aaya Payyampalli Chanduvinte Theyya Tharavattil divasangalolan thaamasichalle?

  • @kishorek2272
    @kishorek2272 หลายเดือนก่อน +4

    Thacholi othenan and Aromal chekavar the unsung warriors in our Kerala history sir🇮🇳❤️🔥!

  • @nagakshthriya9046
    @nagakshthriya9046 หลายเดือนก่อน +10

    തച്ചോളി ഒതേനൻ ഒരു നായർ ധീരയോദ്ധാവ്.! ❤
    ⚔️ വടക്കൻ പാട്ടുകളിലൂടെ മലയാളി കേട്ടറിഞ്ഞ വീരനായകൻ - തച്ചോളി ഒതേന കുറുപ്പ്.! 🔥
    തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ #തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും. അദ്ദേഹത്തിന്റെ ശരിയായ പേര് *ഉദയന കുറുപ്പ്* എന്നായിരുന്നു.!
    #ഒതേനൻ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേൾവികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. ഒതേനന്റെ കൗമാരകാലത്ത് തന്നെ മാതാപിതാക്കൾ ചരമമടഞ്ഞു. എന്നാൽ അന്ത്യകാലത്ത് സ്വർണ്ണനൂലിൽ ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രം പിതാവ് സമ്മാനിച്ചു. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അംഗ കളരിയിലും നാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി ഒരു യുദ്ധവീരന് വേണ്ട എല്ലാ വശങ്ങളും യോഗ്യതകളും സ്വായത്തമാക്കി.!
    ലോകനാർകാവിലെ വടക്കുഭാഗത്ത് കാവിൽ ചാത്തോത്ത് മാധവിയമ്മയുടെ മകൾ ചീരുവിനെയാണ് ഒതേനൻ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സഹോദര തുല്യനായ ചാപ്പന്റെ നയചാതുര്യത്താലും സാമർത്ഥ്യത്താലും അവ മാറുകയാണുണ്ടായത്.!
    ഒരിക്കൽ വയനാട്ടിലെ പുന്നോറാൻ കേളപ്പന്റെ കോട്ടയെപറ്റി കേട്ടറിഞ്ഞ ഒതേനൻ അത് കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവിൽ കോട്ടയ്ക്കകത്ത് കടന്ന ഒതേനനെ കേളപ്പൻ തടങ്കലിലാക്കി. വിവരമറിഞ്ഞ് ചാപ്പൻ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളിൽ കടക്കുകയും കേളപ്പനെ സന്ദർശിച്ച് അദ്ദേഹത്തിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നതിന് മുൻപ് കുടിനീർ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മാട്ടിക്കായും ( കാട്ടുവെള്ളരിക്കായ് ) കത്തിയും നൽകി. കുമ്മട്ടിക്കായ് തുരന്ന് ഒതേനൻ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടിൽ നിന്നെത്തിയ യോദ്ധാക്കൾ കേളപ്പന്റെ സൈന്യത്തെ അടിച്ചമർത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനൻ വെട്ടിമാറ്റുകയും ചെയ്തു.!
    ലോകനാർകാവിലെ ആറാട്ട് ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ചശേഷം ഒതേനൻ കളരിയിൽ മറന്നിട്ട കഠാരമെടുക്കുവാൻ മടങ്ങിപ്പോവുകയും, മായിൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു.! 🥀
    കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്ങൽ എമ്മൻ പണിക്കാരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. മരിക്കുമ്പോൾ കേവലം 32 വയസായിരുന്നു ഒതേനൻ എന്ന വീരനായകന്റെ പ്രായം.! ⚔⚘
    NB ➖ ചരിത്രമുറങ്ങുന്ന മാണിക്കോത്ത് ക്ഷേത്രവും, പൈതൃക കളരിയും കാലങ്ങളായി പരിപാലിച്ചു പോരുന്നത് #കോഴിക്കോട് വടകര #NSS താലൂക്ക് യൂണിയനാണ്. ഈ കളരിയുടെ ഇപ്പോഴത്തെ ഗുരുക്കൾ ശ്രീ. M. E സുരേഷ് നമ്പ്യാർ ആകുന്നു. വടകര താലൂക്ക് യൂണിയന് കീഴിലുള്ള മേപ്പയിൽ കരയോഗത്തിന്റെ പരിധിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.!

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน

      🙄🙄

    • @sreeranjm7221
      @sreeranjm7221 หลายเดือนก่อน +1

      ആരോമൽ ചേകവരോ.

    • @sreenarayanram5194
      @sreenarayanram5194 หลายเดือนก่อน +3

      തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയർന്നു വന്നതാണ്
      നമ്പൂതിരി മാരുടെ ജന്മി മാർ ആയിരുന്നു നമ്പ്യാർമാർ അവരുടെ ജീവിത സാഹചര്യവും അ കാലത്തെ തിയ്യരെ പോലെ അല്ലാ ഇപ്പൊൾ സംഘടിത ശക്തി ഉപയോഗിച്ച് അവർ എല്ലാ കഥാപാത്രങ്ങളെയും നായർ ആക്കി കൊണ്ടിരിക്കുകയാണ്

    • @kgrakeshkurup6641
      @kgrakeshkurup6641 หลายเดือนก่อน +9

      തച്ചോളി ഒതേനൻ തീയനാണെന്ന് പറഞ്ഞു വരുന്ന തീയ്യവാണങ്ങൾ അറിയാൻ വേണ്ടി തച്ചോളി പാട്ടിലെ തന്നെ കുറച്ചു ഭാഗങ്ങൾ:
      "കൊടുമല വാണുള്ള കുങ്കിയമ്മേ
      കീഏലരനുമല്ല പെലെന്നുമല്ല
      കീഎ കേളിയുള്ള നായരാനെ
      എന്റെ കുറുപ്പന്റെ നയനാറ്"
      (കാവിൽ ചാത്തോത് കുങ്കിയമ്മക്ക് ഒതേനന്റെ വിവാഹാലോചനയുമായി വരുന്ന കണ്ടാചേരി ചാപ്പൻ ഒതേനൻ ഏത് ജാതി ആണെന്ന് കുങ്കിയമ്മയോടു പറയുന്ന ഭാഗം). അടുത്തത്..
      "ഒന്നുണ്ട് കേൾക്കണം നായന്മാരെ
      ഒന്നുംപറയല്ലേ നായന്മാരെ
      തച്ചോളി മേപ്പയിലെ നായനാറ്
      തച്ചോളി ഒതേനൻ കുഞ്ഞ്യോതേനൻ
      ഓറേ അറിയൂല്ലേ നായന്മാരെ"
      ( കാവിലെ ഉത്സവത്തിന് അണിഞ്ഞൊരുങ്ങി വന്ന ഒതേനന്റെ ഭാര്യ ചീരു ആരെണെന്നു നായന്മാരോടു കണ്ടച്ചേരി ചാപ്പൻ പറയുന്ന ഭാഗം) അടുത്തത്..
      ʻʻകേളിയുള്ള നായരു പടയ്ക്കു വന്നു്
      ആയുധമിട്ടേച്ചു പോയിതെന്നു്
      മാലോകര്‍ പറഞ്ഞു പരിഹസിക്കും
      ചങ്ങാതിമാരു വിലക്കിയാലും
      ആന തടുത്താലും നില്ക്കയില്ല.ˮ
      (കതിരൂർ ഗുരുക്കളെ വകവരുത്തിയ ശേഷം മറന്നു വെച്ച ആയുധം തിരികയെടുക്കാൻ പോകുന്ന ഒതേനനെ തടയുന്നവരോട് ഒതേനൻ തർക്കിക്കുന്ന ഭാഗം)
      ഇതുപോലെ ഒരു നൂറിടത്ത് എങ്കിലും ഒതേനൻ നായർ ആണെന്ന് പറയുന്നുണ്ട്.
      ഒതേനന്റെ തറവാട്ടുകാരും തറവാടും അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബമായ കാവിൽ ചാത്തോത്തും ഇന്നും വടക്കൻ മലബാറിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവർ ഒക്കെ നായന്മാർ ആണ് NSS ൽ അംഗങ്ങളുമാണ്. തച്ചോളി മേപ്പയിൽ തറവാടിൻറെ മേൽനോട്ടം നിർവഹിക്കുന്നത് നായർ സർവീസ് സൊസൈറ്റിയാണ്. സ്വന്തമായി ചരിത്രത്തിൽ നിന്ന് നാല് യോദ്ധാക്കളുടെ പേര് പറയാൻ ഇല്ലെങ്കിൽ വല്ലവന്റെയും സമുദായത്തിൽ നിന്ന് അടിച്ചു മാറ്റുന്ന അന്തസ്സുകെട്ട പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കുക.

    • @sreenarayanram5194
      @sreenarayanram5194 หลายเดือนก่อน

      @@kgrakeshkurup6641 ഇത് പോയി നീ എൻഎസ്എസ് ഇന് പാടി കൊടുക്ക് അവർ വിശ്വസിച്ചു കൊള്ളും കഥ കേട്ടാൽ എന്തായാലും കോമൻ സെൻസ് ഉള്ള ആരും വിശ്വസിക്കില്ല

  • @sreenarayanram5194
    @sreenarayanram5194 หลายเดือนก่อน +4

    തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ ഗവൺമെൻ്റ് രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയർന്നു വന്നതാണ്
    നമ്പൂതിരി മാരുടെ ജന്മി മാർ ആയിരുന്നു നമ്പ്യാർമാർ അവരുടെ ജീവിത സാഹചര്യവും അ കാലത്തെ തിയ്യരെ പോലെ അല്ലാ ഇപ്പൊൾ സംഘടിത ശക്തി ഉപയോഗിച്ച് അവർ എല്ലാ കഥാപാത്രങ്ങളെയും നായർ ആക്കി കൊണ്ടിരിക്കുകയാണ്

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน

      @@sreenarayanram5194 🥰

    • @user-padmesh
      @user-padmesh หลายเดือนก่อน

      നിങൾ വല്ലാതെ വിഷമിക്കരുത്......😂😂😂 നായർ മാർ അണ് പടയാളികൾ❤

    • @SrivyasreeMannadiyar
      @SrivyasreeMannadiyar หลายเดือนก่อน

      othenan nambiar allalo kurup alle. othenante achan oru adiyodi annu amma kurupum .kurup vere nambiar vere.

    • @SrivyasreeMannadiyar
      @SrivyasreeMannadiyar หลายเดือนก่อน

      othenan dharidhram alla adehathinte achan velya jenmi anallo.

    • @SrivyasreeMannadiyar
      @SrivyasreeMannadiyar หลายเดือนก่อน

      @@user-padmeshothenan theeyar alla. kadathanadu rajav porlathiri nambiar annu. othenante achan oru adiyodi nair annu. adiyodikal payyannur vadakara areayil ishtam pole und . amma kurup anu. nayanar sthanam nairmarku kodukar und. velya nairmare nayanare ennu vilikum

  • @gopalakrishnannair4742
    @gopalakrishnannair4742 หลายเดือนก่อน +1

    Kadathanadu Rajavinte makal. Thekkapattu. Kaavil Chathothu kunjikungi. Purameri kungi. Raja puram vazhum kanni. Mannukku Nair family. Mundaveedu mayyazhiyil undaveedu kumbha. Kaitheri kunjitheyi etc...

    • @SrivyasreeMannadiyar
      @SrivyasreeMannadiyar หลายเดือนก่อน

      kadathanadu raja porlathiri nambiar caste annu

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 หลายเดือนก่อน

    👏👏👏👏👏👏👏👏👏👏👏

  • @user-ky3vc9xb2s
    @user-ky3vc9xb2s หลายเดือนก่อน

    ഇതിൽ കുറെ ഭാഗം കടത്തനാട്ട് മാധവിയമ്മ എന്ന എഴുത്തുകാരിയുടെ തച്ചോളി കഥകളിൽ നിന്ന് എടുത്തത്.

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน

    🥰🙏

  • @jainibrm1
    @jainibrm1 หลายเดือนก่อน +1

    kozhi othenan

  • @mohananva5760
    @mohananva5760 หลายเดือนก่อน

    വടക്കൻ പാട്ടുകളും കഥകളും ഇ ഷ്ടമാണ്.