കൊച്ചി അമൃത ആശുപത്രിയിൽ ബ്രോങ്കോസ്‌കോപി സിമുലേഷൻ സെന്റർ ആരംഭിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • അമൃത ആശുപത്രിയിൽ നടന്ന നാലാമത് ആനുവൽ കോൺഫറൻസ് ഓഫ് ദ ഡിവിഷൻ ഓഫ് അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പൾമണോളജി (എബിഐപി)യുടെ ഭാഗമായി ബ്രോങ്കോസ്‌കോപി സിമുലേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. ബ്രോങ്കോസ്‌കോപി ചികിത്സകളുടെ പരിശീലനത്തിനായി ഫ്യൂജി ഫിലിംസിന്റെയും എർബെ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ഡോ.പ്രേം നായർ നിർവഹിച്ചു. റോബോട്ടിക് ബ്രോങ്കാസ്‌കോപി, ലങ് ട്രാൻസ്പ്ലാന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ചർച്ചകൾക്ക് ഡോ.ടിങ്കു ജോസഫ് നേതൃത്വം നൽകി. ഡോ.കെയിൽ ഹോഗർട്ട്, ഡോ.ജമാലുൽ അസീസി തുടങ്ങിയ വിദഗ്ധരും ക്ലാസുകൾക്ക് നേതൃത്വം നൽകി. 16 രാഷ്ട്രങ്ങളിൽ നിന്നായി 600 ലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം പൾമണോളജി രംഗത്തെ നൂതന ചികിത്സാ രീതികളെയും ചികിത്സാസംവിധാനങ്ങളെയും പറ്റി ചർച്ച ചെയ്തു.

ความคิดเห็น •