Snehamulla Ningalodu Chollidunnu || സ്നേഹമുള്ള നിങ്ങളോട് ചൊല്ലിടുന്നു || Funeral Song Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • സ്നേഹമുള്ള നിങ്ങളോട് ചൊല്ലിടുന്നു യാത്ര ഞാൻ
    എൻ പിതാവിൻ പക്കലേക്ക് പോയിടുന്നു ഞാൻ മുദാ
    പൂഴിയായ ദേഹവും
    മായയാര്‍ന്ന ലോകവും
    വേര്‍പിരിഞ്ഞു പോയിടുന്നു
    നിത്യ മന്ദിരത്തില്‍ ഞാൻ
    അല്ലല്‍തെല്ലുമേറ്റിടാത്ത ക്ലേശമേതുമേശിടാത്ത
    ശാന്തി ഭൂമി പൂകിടാൻ പോയിടുന്നു ഞാൻ മുദാ
    വിശുദ്ധരൊത്തു വാഴുവാന്‍ ഈശനെ പുകഴ്‌ത്തുവാന്‍
    ദൈവദൂതരൊത്തു നിത്യ
    ത്രിത്വഗീതി പാടുവാന്‍
    ധന്യമായ ജീവിതംപോല്‍ കാമ്യമായതൊന്നുമേ
    ഇല്ലമന്നിലെന്നു നിങ്ങളെന്നുമേ സ്‌മരിക്കണേ
    ശക്തിയോ പ്രതാപമോ,
    വിദ്യയോ സമൃദ്ധിയോ
    നല്‍കയില്ല തെല്ലുമേ
    ശാന്തിയന്ത്യാവേളയില്‍
    കാമലോഭ കോപമോഹമൊക്കെ നീക്കി ലോകരെ
    ദാനമേകി ധന്യജീവിതം സദാ നയിക്കുവിന്‍
    തമ്പുരാന്റെ മുന്നില്‍ ഞാന്‍
    ഇമ്പമാര്‍ന്നു നിങ്ങളെ
    ഓര്‍ത്തിടാം സദാപി
    നിങ്ങളെന്നെയും
    സ്‌മരിക്കണേ
    സ്നേഹമുള്ള നിങ്ങളോട്
    ചൊല്ലിടുന്നു യാത്ര ഞാൻ
    എൻ പിതാവിൻ പക്കലേക്ക്
    പോയിടുന്നു ഞാൻ മുദാ
    #പരേതസ്മരണഗാനം
    #മൃതസംസ്കാരഗാനം
    #LatinRiteMalayalam
    #LatinCatholicMass
    #LatinMass
    #RomanRiteFuneral
    #ലാറ്റിൻ #പരേതസ്മരണ #Songs #latinrite #funeralsongs #liturgy #romanritekerala #romancatholic #funeral #latinmalayalamfuneralsongs #മരണപാട്ടുകൾ #Catholicfuneralsongs #malayalam #Malayalamfuneralsongs #FuneralSongslatinrite #Kerala #RomanCatholic #RomanCatholicFuneralSongsMalayalam #malayalamromancatholicfuneralsongs

ความคิดเห็น • 2