'അത്തപ്പൂ നൃത്തം വച്ചു' by Justin Pereira
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- എല്ലാവർക്കും ഓണാശംസകൾ!
ഞാൻ പാടിയ ഒരു ഓണപ്പാട്ട്. ഈ പാട്ട് എൻ്റെ പ്രിയപ്പെട്ടതാകാനുള്ള ഒരു കാരണവും.
1991-93 കാലത്ത് ദുബായ് തംബുരു ഓർക്കസ്ട്രയിൽ കീബോർഡ് വായിച്ചിരുന്നു. അക്കാലത്ത് ദുബായിൽ നടക്കുന്ന ഗാനമേളകളിൽ ചിലതിൽ എൻ്റെ ഒപ്പമിരുന്ന് കീബോർഡ് വായിക്കുന്ന ഒരു പ്ലസ്-ടുക്കാരൻ ഉണ്ടായിരുന്നു. പുള്ളി ഇപ്പോൾ പ്രശസ്തനായ ഒരു സിനിമാ സംഗീത സംവിധായകനാണ്. ദുബായ് ഫിഷ് റൗണ്ട്അബൗട്ടിനടുത്തുള്ള ഒരു വില്ലയിലാണ് 'തംബുരു ഓർക്കസ്ട്ര'യുടെ ആസ്ഥാനം. പ്രോഗ്രാം പ്രാക്ടീസ് കഴിഞ്ഞ് അവിടെ ഞങ്ങൾ ഓർക്കെസ്ട്രക്കാർ മാത്രമാകുമ്പോൾ, ഞങ്ങൾ ചെറിയ പരിപാടികളുമായി പാട്ടൊക്കെ പാടിയിരിക്കും. അപ്പോൾ ഞാൻ പാടുന്ന ഒരു പാട്ടായിരുന്നു ഇത്.
ഒരു ഓണക്കാലത്ത് ഫുജൈറയിൽ ഒരു മലയാളി സംഘടനയുടെ ഓണാഘോഷം നടക്കുന്നു. ഗാനമേളയ്ക്ക് ഞങ്ങൾ ഓർക്കസ്ട്ര കൊടുക്കുന്നു. അതിൽ ഞാൻ കീബോർഡ് വായിക്കുന്നു. അവിടുള്ളവരാണ് പാട്ടുകാർ. ഒരു ഇടവേള സമയത്ത്, പാട്ടുകാർ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കൂട്ടത്തിലെ സകലകലാ വല്ലഭനായ കാഞ്ഞങ്ങാട് രഘു എന്നോട് പറഞ്ഞു, ഈ ഇടവേളയിൽ ജസ്റ്റിൻ 'അത്തപ്പൂ നൃത്തം വച്ചു' അലക്കിക്കൊ. ഞാൻ കീബോർഡ് വായിക്കാം. അങ്ങിനെ അവിടെ ഈ പാട്ട് പാടി. ഈ ഓണത്തിന് ആ ഓർമ്മ വെറുതെ വന്നു, അതുകൊണ്ട് വീണ്ടും പാടുന്നു.