Justin Pereira
Justin Pereira
  • 102
  • 268 029
Madavoor Para and Punchakkari, Trivandrum by Justin Pereira
ജനുവരി 9-ന് ഷാർജയിലേക്ക് തിരിച്ചു വരുന്നതിന്റെ തലേദിവസം ഒരാഗ്രഹം. തിരുവനന്തപുരത്തെ മടവൂർ പാറയും, പുഞ്ചക്കരി പാടവും, കിരീടം പാലവും പുഞ്ചക്കരി ഷാപ്പും ഒന്ന് കാണണം. കുറച്ച് ഷാപ്പ് കറികൾ രുചിക്കണം.
ആദ്യം മടവൂർ പാറ കാണാൻ പോയി. വീട്ടിൽ നിന്നിറങ്ങിയാൽ 16 കിലോമീറ്റർ മാത്രമേയുള്ളൂ അവിടേയ്ക്കുള്ള ദൂരം. കഴക്കൂട്ടം വഴി പോകാം. മടവൂർ പാറയിൽ എത്തി. ഉച്ചയോടടുത്തിരിക്കുന്നു. മടവൂർ പാറ എന്നാൽ ഒരു ചെറിയ 300 അടി മാത്രം ഉയരമുള്ള ഒരു കരിങ്കൽ കുന്നാണ്. അവിടെ നിന്നാൽ പശ്ചിമഭാഗത്തുള്ള അറബിക്കടലിൽ നിന്നും സദാസമയവും നല്ല കാറ്റ് ലഭിക്കും. ഇവിടെ കുട്ടികളുടെ പാർക്കും, കുടുംബശ്രീ നടത്തുന്ന ചെറിയൊരു റെസ്റ്റോറന്റും, മുള കൊണ്ടുണ്ടാക്കിയ ഒരു നടപ്പാതയും, ഒരു ആംഫി തിയേറ്ററും മറ്റുമുണ്ട്. ഇവിടെ നിന്ന് സൂര്യാസ്തമയം കാണാൻ നല്ല ഭംഗിയാണ്. അതുകൊണ്ട് തന്നെ, വൈകുന്നേരങ്ങളിലാണ് ഇവിടെ തിരക്ക് കൂടുതൽ. തിരുവനന്തപുരത്തിന്റെ ഒരു ഭാഗം ഇവിടെ നിന്നാൽ കാണാം. ഇവിടെ ഒൻപതാം നൂറ്റാണ്ടിൽ, പല്ലവ കാലത്ത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു ഗുഹാക്ഷേത്രമുണ്ട്. ക്ഷേത്രം രാവിലെ 11 വരെയും, പിന്നീട് വൈകുന്നേരം അഞ്ചു മണി മുതൽക്കും മാത്രമേ തുറക്കുകയുള്ളൂ. ക്ഷേത്രത്തിലേയ്ക്ക് പോകുന്നത് കുറച്ച് ആയാസമുള്ള പരിപാടിയാണ്. കരിങ്കൽ പാറയിൽ കൊത്തിയുണ്ടാക്കിയ ധാരാളം കൽപ്പടവുകൾ കയറുകയും ഇറങ്ങുകയും വേണം. അവിടെ കുറച്ചുസമയം ചിലവഴിച്ചു. സഹൃദയരായ അവിടുത്തെ ജീവനക്കാർ ഞങ്ങളുടെ അടുത്ത് വന്ന് കാര്യങ്ങൾ വിവരിച്ചു തരുന്നതോടൊപ്പം, മലമുകളിൽ അവിടവിടെയായി സ്വസ്ഥമായി ഇരുന്ന് സല്ലപിക്കുന്നു കമിതാക്കളെ 'നിങ്ങളുടെ സമയം കഴിഞ്ഞു' എന്ന് മുന്നറിയിപ്പ് കൊടുക്കുന്നതും കാണാം. കുറച്ചു സമയം അവിടെ നിന്ന് ദൃശ്യങ്ങൾ കണ്ട്, നല്ല കാറ്റ് ആസ്വദിച്ചതിന് ശേഷം തിരിച്ചിറങ്ങി. ഇനി നേരെ പുഞ്ചക്കരി.
പുഞ്ചക്കരി കള്ളുഷാപ്പാണ് ലക്ഷ്യം. അവിടെ നല്ല കടൽവിഭവങ്ങൾ ലഭിക്കും. അവിടെ പോയി ഉച്ചഭക്ഷണം കഴിക്കണം. എൻ്റെ വീട്ടിൽ നിന്നുള്ള ദൂരം കണക്കാക്കിയാൽ മടവൂർ പാറയിലേയ്ക്ക് വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് 16 കിലോമീറ്റർ. പുഞ്ചക്കരി ഷാപ്പിലേയ്ക് തെക്കുകിഴക്ക് ഭാഗത്തേയ്ക്ക് 16 കിലോമീറ്റർ. പുഞ്ചക്കരി പാടവരമ്പിലൂടെ കാർ പോവുകയാണ്. നല്ല പച്ചപ്പുള്ള പ്രദേശം. തിരുവിതാംകൂർ രാജഭരണകാലത്ത് മുതൽക്ക് തന്നെ ധാരാളം നെൽകൃഷി ഇവിടുണ്ടായിരുന്നു. എന്നാലും, ഇപ്പോഴും ചില പാടങ്ങളിൽ കൃഷി നടക്കുന്നുണ്ട്. ഒരു വശത്തുകൂടി ഒരു കൈത്തോട് ഒഴുകുന്നു. മാലിന്യമുക്തമാണ് ഈ പ്രദേശം. ധാരാളം ഫോട്ടോഷൂട്ടുകൾ നടക്കുന്ന പ്രദേശം. നെൽകൃഷിയും, ആമ്പൽപ്പൂക്കളും, താമരപ്പൂക്കളുമെല്ലാം വഴിയരികിൽ കാണാം. പക്ഷി നിരീക്ഷണത്തിന് പറ്റിയ ഇടാമെന്ന നിലയിലും ഇവിടെ സന്ദർശകർ എത്തുന്നുണ്ട്. നാടൻ പക്ഷികളായ നാട്ടുമൈനയും, കിന്നരി മൈനയും, ഒപ്പം ഡൗറിൻ മൈനയും, ദേശാടന പക്ഷികളുമെല്ലാം ഇവിടെ എത്തുന്നുണ്ട്. ചെങ്കാലൻ പുള്ള്, യൂറേഷ്യൻ പുള്ള്, പുള്ളിമീൻ കൊത്തി, കാരിയാള, പച്ച കാളി, മീശതത്ത, മോതിര തത്ത തുടങ്ങിയവയെല്ലാം വിവിധ സീസണുകളിൽ ഇവിടെത്തുന്നു.
ആദ്യം പോയത് 'കിരീടം പാലം' കാണാനാണ്. ചെറിയൊരു പാലം. കിരീടം സിനിമയിൽ പല സീനുകളിലും ഈ പ്രദേശമുണ്ട്. നായകനും സുഹൃത്തും ഇരുന്ന് സംസാരിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരിക്കുന്നത് ഈ പാലത്തിന് മുകളിലാണ്. പാലവും സമീപ പ്രദേശങ്ങളും കണ്ടുകഴിഞ്ഞു. വിശക്കാൻ തുടങ്ങി. നേരെ പുഞ്ചക്കരി ഷാപ്പിലേയ്ക്ക് പോകാം. ഇവിടെ രണ്ട് സ്ഥാപനങ്ങൾ ഉണ്ട്. ഒന്ന് പുഞ്ചക്കരി ഷാപ്പും, മറ്റൊന്ന് പുഞ്ചക്കരി ഫാമിലി റെസ്റ്റോറന്റും. താപ്പാനയിലെ സാംസൺ പറയുന്നത് പോലെ 'ദിനകരൻ ഉച്ചയ്ക്ക് മുകളിൽ നിൽക്കുമ്പോൾ വേണ്ട' എന്ന് തീരുമാനിച്ചത് കൊണ്ട് പുഞ്ചക്കരി ഷാപ്പിൽ കയറാതെ നേരെ പുഞ്ചക്കരി റെസ്റ്റോറന്റിലേയ്ക്ക് വച്ചുപിടിച്ചു. അവിടെ പോയി കഴിക്കാൻ എന്തുണ്ടെന്ന് ചോദിച്ചാൽ ഗോദ സിനിമയിൽ കോട്ടയം പ്രദീപ് പറയുന്നത് പോലെ, കപ്പയുണ്ട്, വെള്ളപ്പമുണ്ട്, പൊരിച്ച മീനുണ്ട്, പൊള്ളിച്ച മീനുണ്ട്, മീൻ കറിയുണ്ട്, കൊഞ്ചുണ്ട്, ഞണ്ടുണ്ട്, താറാവുണ്ട്, പോത്തുണ്ട്, പോർക്കുണ്ട്.... ലിസ്റ്റ് അങ്ങിനെ നീണ്ടുപോകും. അവിടെ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം നേരെ വീട്ടിലേയ്ക്ക്.
มุมมอง: 85

วีดีโอ

Trivandrum lights up for Christmas and New Year.
มุมมอง 10714 วันที่ผ่านมา
Trivandrum lights up for Christmas and New Year. Location: Kanakakkunnu and a few churches in Trivandrum.
Bratislava, capital of Slovakia - Travel video with voice-over by Justin Pereira
มุมมอง 196หลายเดือนก่อน
A video capturing the sights and sounds of Bratislava, the capital of Slovakia. Bratislava Old Town, Devin Castle, Blue Church, and Blumental Church are all covered in this video Videography, editing, script, and voice-over in Malayalam by Justin Pereira
Vienna City Tour and Beethoven Museum. By Justin Pereira
มุมมอง 217หลายเดือนก่อน
Videography, Editing, Script, and Voice-over by Justin Pereira During this video, you will see a bus tour around Vienna, a walking tour of popular cathedrals and palaces, and a visit to the Beethoven Museum in Vienna. This video ends with the Vienna Royal Orchestra performing classical music and opera.
Prague Castle, Prague Astronomical Clock & Kutna Hora by Justin Pereira
มุมมอง 2512 หลายเดือนก่อน
Prague Castle, Prague Astronomical Clock & Kutna Hora by Justin Pereira Video, Editing, Script & Voice-over in Malayalam by Justin Pereira No commitments. If you would like to express your courtesy and say that 'I watched it,' please let me know with a LIKE. Whether or not you share it is up to you. Your views, comments, and suggestions would be greatly appreciated.
Prague travelogue by Justin Pereira - Part 1
มุมมอง 2462 หลายเดือนก่อน
ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലൂടെ ഞങ്ങൾ നടത്തിയ യാത്രയുടെ വിവരണം. A travelogue of Prague with voice-over in Malayalam. Video, editing, script and voice-over by Justin Pereira
Yellow trams moving through yellow autumn deciduous Budapest city - video by Justin Pereira
มุมมอง 703 หลายเดือนก่อน
Yellow trams moving through yellow autumn deciduous Budapest city
War Remnants Museum, Ho Chi Minh City, Vietnam by Justin Pereira
มุมมอง 1594 หลายเดือนก่อน
To understand the US invasion of Vietnam, and contextualize its devastating impact on the country's civilians, this remarkable and deeply moving museum is an essential visit. Many of the atrocities documented here are already well publicized, but it's rare to visit a museum such as this, where the victims of US military action are given the space to tell their side of the story. While most of t...
'അത്തപ്പൂ നൃത്തം വച്ചു' by Justin Pereira
มุมมอง 3184 หลายเดือนก่อน
എല്ലാവർക്കും ഓണാശംസകൾ! ഞാൻ പാടിയ ഒരു ഓണപ്പാട്ട്. ഈ പാട്ട് എൻ്റെ പ്രിയപ്പെട്ടതാകാനുള്ള ഒരു കാരണവും. 1991-93 കാലത്ത് ദുബായ് തംബുരു ഓർക്കസ്ട്രയിൽ കീബോർഡ് വായിച്ചിരുന്നു. അക്കാലത്ത് ദുബായിൽ നടക്കുന്ന ഗാനമേളകളിൽ ചിലതിൽ എൻ്റെ ഒപ്പമിരുന്ന് കീബോർഡ് വായിക്കുന്ന ഒരു പ്ലസ്-ടുക്കാരൻ ഉണ്ടായിരുന്നു. പുള്ളി ഇപ്പോൾ പ്രശസ്തനായ ഒരു സിനിമാ സംഗീത സംവിധായകനാണ്. ദുബായ് ഫിഷ് റൗണ്ട്അബൗട്ടിനടുത്തുള്ള ഒരു വില്ലയിലാണ് 'ത...
Ente Mounaraagminnu - എൻ്റെ മൗനരാഗമിന്ന് നീയറിഞ്ഞുവോ..... by Justin & Vincy
มุมมอง 3404 หลายเดือนก่อน
എൻ്റെ മൗനരാഗമിന്ന് നീയറിഞ്ഞുവോ.. സംഗീതം: ബെർണി-ഇഗ്‌നേഷ്യസ്
First day of our trip to Scotland
มุมมอง 1585 หลายเดือนก่อน
First day of our trip to Scotland
The Mekong River Cruise
มุมมอง 338 หลายเดือนก่อน
The Mekong River is a trans-boundary river in East Asia and Southeast Asia. The fertile Mekong Delta is formed by the Mekong River dissolving into nine sprawling rivers in Southern Vietnam. We are traversing one of the vast river branches on a small boat. വിയറ്റ്നാമിലെ മെക്കോങ് നദിയിയുടെ ഉപശാഖയിലൂടെ ഒരു ചെറുവള്ളത്തിലെ യാത്ര!മെക്കോങ് നദി ലോകത്തിലെ പന്ത്രണ്ടാമത്തതും, ഏഷ്യയിലെ മൂന്നാമത്തേയും നീളം ...
Beautiful drive Through Muthumalai Tiger Reserve
มุมมอง 519 หลายเดือนก่อน
Mudumalai Tiger Reserve is located in the Nilgiris District of Tamil Nadu state spread over 688.59 sq.km. at the tri-junction of three states, viz, Karnataka, Kerala and Tamil Nadu and it plays an unique role by forming part of the Nilgiris Biosphere Reserve, the first Biosphere Reserve in India, declared during 1986. നിലമ്പൂരിൽ പപ്പയുടെ വീട്ടിൽ നിന്നും രാവിലെ ഇറങ്ങി. വാടകയ്ക്ക് ഒരു കാർ എടുത്തു...
London, Windsor, Stonehenge, and Oxford Tour by Justin Pereira
มุมมอง 23810 หลายเดือนก่อน
Justin presents a video tour of London, Windsor Castle, Stonehenge, Oxford University, and Greenwich that is narrated in Malayalam and English. Video, Editing, Music, & Script by: Justin Pereira Voice over - English: Vincy Justin Voice over - Malayalam: Justin Pereira ലണ്ടൻ നഗരം, വിൻഡ്‌സർ കൊട്ടാരം, സ്റ്റോൺഹെഞ്ച് എന്ന ചരിത്രാതീത കാല സ്മാരകം, ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റി, ബ്രിട്ടീഷ് മ്യൂസിയം, ഗ്രീനിച...
Baku, Azerbaijan. Travelogue by Justin Pereira
มุมมอง 27710 หลายเดือนก่อน
Baku. Capital of Azerbaijan. Travelogue by Justin Pereira Voice-over in Malayalam & English. Video, Editing, Music & Script: Justin Pereira Voice-over English: Vincy Justin Voice-over Malayalam: Justin Pereira
Heydar Aliyev Centre, Baku - Video and voice-over in Malayalam by Justin Pereira
มุมมอง 12911 หลายเดือนก่อน
Heydar Aliyev Centre, Baku - Video and voice-over in Malayalam by Justin Pereira
Kya Khoob Lagti Ho - Cover by Justin & Vincy
มุมมอง 268ปีที่แล้ว
Kya Khoob Lagti Ho - Cover by Justin & Vincy
There are more than 2024 stars lighting up CSI Church in Karyavattom, Trivandrum.
มุมมอง 98ปีที่แล้ว
There are more than 2024 stars lighting up CSI Church in Karyavattom, Trivandrum.
Amirsoy Cable Car - Nurekata, Uzbekistan
มุมมอง 252ปีที่แล้ว
Amirsoy Cable Car - Nurekata, Uzbekistan
Khasab Musandam Dhow Cruise & Dolphin Watching Tour
มุมมอง 61ปีที่แล้ว
Khasab Musandam Dhow Cruise & Dolphin Watching Tour
London City Tour - Part 1
มุมมอง 227ปีที่แล้ว
London City Tour - Part 1
Mana Ho Tum
มุมมอง 182ปีที่แล้ว
Mana Ho Tum
Take-off from Liverpool Airport and Landing at Dublin Airport.
มุมมอง 10ปีที่แล้ว
Take-off from Liverpool Airport and Landing at Dublin Airport.
CuttySark (Narration in English and Malayalam)
มุมมอง 17ปีที่แล้ว
CuttySark (Narration in English and Malayalam)
UK Scotland Driving
มุมมอง 86ปีที่แล้ว
UK Scotland Driving
Khajuraho - Madhya Pradesh (Voice-over in Malayalam)
มุมมอง 689ปีที่แล้ว
Khajuraho - Madhya Pradesh (Voice-over in Malayalam)
Citadel of Jahangir - ഓർച്ഛയിലെ ജഹാംഗീർ കോട്ട അഥവാ ജഹാംഗീർ മഹൽ.
มุมมอง 54ปีที่แล้ว
Citadel of Jahangir - ഓർച്ഛയിലെ ജഹാംഗീർ കോട്ട അഥവാ ജഹാംഗീർ മഹൽ.
Nilambur Railway Station to Modapoika Drive!
มุมมอง 82ปีที่แล้ว
Nilambur Railway Station to Modapoika Drive!
Poonchola - Mannarkkad മണ്ണാർക്കാട് പൂഞ്ചോലയിലെ ബന്ധുവീടും പരിസരവും....
มุมมอง 33ปีที่แล้ว
Poonchola - Mannarkkad മണ്ണാർക്കാട് പൂഞ്ചോലയിലെ ബന്ധുവീടും പരിസരവും....
A drive along the Mannarkkad-Attapadi mountain road
มุมมอง 53ปีที่แล้ว
A drive along the Mannarkkad-Attapadi mountain road

ความคิดเห็น

  • @antonyisaacs8242
    @antonyisaacs8242 วันที่ผ่านมา

    Beautiful ❤ Heaven On Earth ❤️❤️😊

  • @jainyjames467
    @jainyjames467 วันที่ผ่านมา

    Super 🌹

  • @nkk61
    @nkk61 วันที่ผ่านมา

    😍looks amazing😍

  • @georgesamuel184
    @georgesamuel184 2 วันที่ผ่านมา

    very pretty place. Incredible view. calm, silent, and peaceful - maybe just the sound of wind... and the Puncha, surroundings - as if trapped in time, a few decades ago. well-filmed video too.

  • @Rexisaacs
    @Rexisaacs 2 วันที่ผ่านมา

    So soothing to our eyes and mind. And the mouth watering delicacies are so tempting.

  • @veronicasilva566
    @veronicasilva566 2 วันที่ผ่านมา

    Super video👌👌👌 & food items 😄

  • @drineesNeeko
    @drineesNeeko 2 วันที่ผ่านมา

    Super food

  • @mjsmehfil3773
    @mjsmehfil3773 2 วันที่ผ่านมา

    Interesting... Good video... 👏👏👍👍❤🌹

  • @reenaroshan8034
    @reenaroshan8034 14 วันที่ผ่านมา

    Super 🎉

  • @antonyisaacs8242
    @antonyisaacs8242 16 วันที่ผ่านมา

    ❤❤🎉🎉👍🏼👍🏼🏆🏆

  • @filiamdei9573
    @filiamdei9573 16 วันที่ผ่านมา

    Nice🎉🎉👌👌

  • @mjsmehfil3773
    @mjsmehfil3773 16 วันที่ผ่านมา

    Superb... But Kochi is Kochi... 😂😂😂🤣🤣🤣👏👏👏👏👍👍👍🌹

    • @synth420
      @synth420 16 วันที่ผ่านมา

      🤣

  • @tomjoseph2472
    @tomjoseph2472 16 วันที่ผ่านมา

    Beautiful 😍🎉,🎊

  • @amalksony9355
    @amalksony9355 16 วันที่ผ่านมา

    ⭐🤩

  • @PayalKbenny
    @PayalKbenny 16 วันที่ผ่านมา

    Woww💗😍

  • @vijayanaalaap678
    @vijayanaalaap678 16 วันที่ผ่านมา

    Beautiful ❤🎉

  • @johnalencherry3290
    @johnalencherry3290 16 วันที่ผ่านมา

    We are also standing up to International standards

    • @synth420
      @synth420 16 วันที่ผ่านมา

      @@johnalencherry3290 True

  • @helenjose8605
    @helenjose8605 16 วันที่ผ่านมา

    🎉🎉👌👌

  • @bennorbel4321
    @bennorbel4321 16 วันที่ผ่านมา

    👌👌

  • @tomjoseph2472
    @tomjoseph2472 20 วันที่ผ่านมา

    Super ❤👌

  • @sibigeorge4917
    @sibigeorge4917 22 วันที่ผ่านมา

    ❤❤❤

  • @prabhakaranm.r.5439
    @prabhakaranm.r.5439 หลายเดือนก่อน

    Seethalakshmi has no competitors in all the flowers episodes so far held.

  • @SmithVadakkekkara
    @SmithVadakkekkara หลายเดือนก่อน

    Superb vid and narrative. Superb visuals. Very much informative!!

  • @josephks7213
    @josephks7213 หลายเดือนก่อน

    Still fresh👍

  • @jainyjames467
    @jainyjames467 หลายเดือนก่อน

    എത്ര മനോഹരം 🌹 വിവരണം അതിലും മനോഹരം 🥰💐 keep it up JV💐

  • @Rexisaacs
    @Rexisaacs หลายเดือนก่อน

    Justin's voice over gives me a clear picture of Bratislava. I felt as though I was along with him and Vincy all through this two day trip.. The medieval architecture of St Martin's Cathedral, Primacial Palace in the baroque style and even the Blue Church are so attractive and leave a lasting impression on our minds. The narrow cobblestone streets look so neat and well maintained.Can we in India ever attain such standards? Anxiously waiting for the continuation of this episode.

    • @synth420
      @synth420 หลายเดือนก่อน

      @@Rexisaacs Thank you Rex master for your valuable comment 😍

  • @FINIJASMINE
    @FINIJASMINE หลายเดือนก่อน

  • @antonyisaacs8242
    @antonyisaacs8242 หลายเดือนก่อน

    Beautiful Place ❤ Wonderful Journey ❤

  • @ranamediavision6353
    @ranamediavision6353 หลายเดือนก่อน

    Very nice

  • @michaelstanly3765
    @michaelstanly3765 หลายเดือนก่อน

    Excellent work 👏👏👏😍😍

  • @vijayanaalaap678
    @vijayanaalaap678 หลายเดือนก่อน

    👌❤

  • @mjsmehfil3773
    @mjsmehfil3773 หลายเดือนก่อน

    Dear loving Justin Brother This is an Asset to keep... Fantastic... Mind blowing video... God bless you abundantly I have subscribed your channel... I am a big fan of Santhosh Brother.... Every Sunday i am watching his video.. I am Waiting for your new uploads.. Congratulations... 🌹🌹🌹 God bless you.. ❤❤❤ Sunny Sebastian Ghazal singer sunny mehfil channel Kochi. 🌹🙏❤

  • @Rexisaacs
    @Rexisaacs หลายเดือนก่อน

    Having watched this video on Vienna by Justin I really run short of words to express my feelings.The churches and buildings are well known for their historical significance, architectural splendour and grandeour. But what attracted me the most was that modest abode where Beethoven lived during the peak of his career. Can imagine how Justin and Vincy would've felt in the presence of that Piano and many other relics attached to the legend. Justin's admiration and deep love for Beethoven can be vividly felt in his voice. Thank you for this precious gift which should be treasured.

  • @Samantha_Fini_Jasmine
    @Samantha_Fini_Jasmine หลายเดือนก่อน

    ♥️♥️♥️

  • @vijivijaya2157
    @vijivijaya2157 หลายเดือนก่อน

    👌❤️

  • @FINIJASMINE
    @FINIJASMINE หลายเดือนก่อน

  • @michaelstanly3765
    @michaelstanly3765 หลายเดือนก่อน

    Awesome 🤩

  • @jainyjames467
    @jainyjames467 2 หลายเดือนก่อน

    Beautiful 🌹 വിവർത്തനം അതിമനോഹരം and very clear 🌹climate കണ്ടിട്ട് എനിക്ക് ഉറക്കം വരുന്നു 🤪😍

  • @Samantha_Fini_Jasmine
    @Samantha_Fini_Jasmine 2 หลายเดือนก่อน

    😍❤️

  • @sonaj3808
    @sonaj3808 2 หลายเดือนก่อน

    Great work! All the best❤

  • @nassar640
    @nassar640 2 หลายเดือนก่อน

    Already watched and liked, Good presentation ❤

  • @michaelstanly3765
    @michaelstanly3765 2 หลายเดือนก่อน

    Awesome 🤩

  • @LizzyKarkada
    @LizzyKarkada 2 หลายเดือนก่อน

  • @mariamdinesh8804
    @mariamdinesh8804 2 หลายเดือนก่อน

    സൂപ്പർ ❤

  • @mariamdinesh8804
    @mariamdinesh8804 2 หลายเดือนก่อน

    സൂപ്പർ ❤

  • @salishajijohn3970
    @salishajijohn3970 2 หลายเดือนก่อน

    Nice💐💐

  • @FINIJASMINE
    @FINIJASMINE 2 หลายเดือนก่อน

  • @bobbytomy
    @bobbytomy 2 หลายเดือนก่อน

    Lovely

  • @paulkiranlee1
    @paulkiranlee1 2 หลายเดือนก่อน

    സൂപ്പർ

  • @FINIJASMINE
    @FINIJASMINE 2 หลายเดือนก่อน