മനുഷ്യവാസമില്ലാത്ത, കൊടുംകാടിനുള്ളിലെ ക്ഷേത്രം | മംഗളാദേവി ക്ഷേത്രം | Periyar tiger reserve | 4K

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #mangaladevi #മംഗളാദേവി ക്ഷേത്രം #periyartigerreserve #kerala #tamilnadu temple #kerala-tamilnadu boarder #forest treaking #wildlife #keralatemples #tamilnadutemples
    കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രം
    മംഗള വനത്തിനുള്ളിലെ മംഗളാ ദേവി ക്ഷേത്രം കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ്. ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. വർഷത്തിലെ ഒരേയൊരു ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ചിത്ര പൗർണ്ണമി നാളിൽ. കേരളവും തമിഴ്‌നാടും തമ്മിൽ അതിർത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തർക്ക പ്രദേശമായതിനാൽ തേനി, ഇടുക്കി ജില്ല കളക്‌ടർമാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.
    കടൽനിരപ്പിൽ നിന്ന് ശരാശരി 1337 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നുണ്ട്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്നതാണ് ഐതീഹ്യം. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും വിശ്വസിക്കുന്നു.
    മനുഷ്യവാസമില്ലാത്ത, കൊടുംകാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായത് സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകളൊന്നുമില്ല. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലായിരുന്നു. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ 1980- കളിൽ തമിഴ്‌നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ, ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ അതിർത്തിക്കുള്ളിൽ വരുന്ന ഇവിടം തർക്കഭൂമിയായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും മറ്റൊന്നിൽ തമിഴ്‌നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം നൽകാൻ തീരുമാനിച്ചു.
    മംഗളാദേവിയിലെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. ഭക്തരും സഞ്ചാരികളും ഉൾപ്പടെ 25,000ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. രാവിലെ 6 മണി മുതൽ വൈകിട്ട് 4 മണിവരെ പ്രത്യേക പൂജകൾ. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയില്ല. പ്രത്യേക അനുമതി ലഭിച്ച ടാക്‌സി ജീപ്പുകളിലോ അല്ലെങ്കിൽ 15 കിലോമീറ്റർ നടന്നോ ഈ ഒരു ദിവസം ഭക്തന്മാർക്ക് മംഗളാദേവിയിൽ എത്തിച്ചേരാം. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവ്വ് വനം വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. കണ്ണകി ട്രസ്റ്റ്, തമിഴ്‌നാട് - ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവരാണ് ഉത്സവസംഘാടകർ.
    video shooted on 2024 April 23

ความคิดเห็น • 5

  • @jesmonjojin1956
    @jesmonjojin1956 4 หลายเดือนก่อน +1

    👍

  • @anoopskumar9241
    @anoopskumar9241 4 หลายเดือนก่อน +1

    ❤❤

  • @venkatraman285
    @venkatraman285 4 หลายเดือนก่อน +1

    Super cheta ❤

  • @sgvaidyan
    @sgvaidyan 4 หลายเดือนก่อน +1

    ❤❤❤ tomoto rice super ആണ്

  • @AnuChacko-gl8lu
    @AnuChacko-gl8lu 4 หลายเดือนก่อน