valiya panayanarkkavu devi temple | വലിയ പനയന്നാർക്കാവ്‌ ക്ഷേത്രം | kalliyankattu neeli

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • രക്തദാഹിയായ യക്ഷി കള്ളിയങ്കാട്ടു നീലി യെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കള്ളിയങ്കാട്ടു നീലി യെ ദേവതാ സങ്കൽപ്പത്തിൽ കുടിയിരുത്തിയിട്ടുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ചെങ്ങന്നൂരിൽ അടുത്ത് പരുമല എന്ന ദേശത്ത് ഉള്ള ശ്രീ വലിയ പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിൽ ആണ് പ്രതികാരദാഹിയായ കള്ളിയങ്കാട്ടു നീലി യെ കുടിയിരുത്തിയ ഉള്ളത്. കള്ളിയങ്കാട്ടു നീലിയുടെ സാന്നിധ്യം കൊണ്ട് മാത്രമല്ല വലിയ പനയന്നാർകാവ് പ്രശസ്തമായ ഉള്ളത് കേരളത്തിലെ ഏറ്റവും പ്രശസ്തമായ 4 ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ് പനയനാർകാവ്. തിരുമാന്ധാംകുന്ന് കൊടുങ്ങല്ലൂർ ശ്രീ കുരുംബ കാവ് ക്ഷേത്രങ്ങൾ കൊപ്പം പ്രാധാന്യമാണ് പനയന്നാർകാവിനും ഉള്ളത്. പരശുരാമൻ പ്രതിഷ്ഠിച്ച ശിവ പ്രതിഷ്ഠയും അതിന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വലിയ ശ്രീകോവിലിൽ ചാഞ്ചാടുന്ന ഭഗവതി കാളിയും പിന്നിൽ വടക്കോട്ട് ദർശനമായി സപ്തമാതൃക്കളും അവയ്ക്ക് വലതുഭാഗത്ത് ശ്രീ വീരഭദ്രനും സപ്തമാതൃക്കളും ചാന്താട്ടം ഭഗവതിക്കും ഇടതുവശത്ത് ശ്രീ ഗണ നായകനും ഇടതുവശത്ത് ത്രിശൂല മധ്യ സ്ഥിതിയായി ശൂലിനി യും ഉൾപ്പെടെയുള്ള പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിലുള്ളത് നാലമ്പലത്തിനകത്ത് 2 ശ്രീകോവിലുകളിൽ ആയി 13 ദേവി ദേവ വിഗ്രഹ പ്രതിഷ്ഠകളും അത്യപൂർവമായി ഉള്ള മേരു ചക്രവും ആണ് ഇവിടെ ഉള്ളത് നാലമ്പലത്തിന് പുറത്ത് തിരുമുറ്റത്ത് കരിങ്കാളി കൊടുങ്കാളി ഭൂത കാളിമാർ വടക്ക് ഒരു ശ്രീകോവിലിന് മൂന്ന് പ്രതിഷ്ഠകൾ ആയി കുടികൊള്ളുന്നു തുടർന്ന് ക്ഷേത്രപാലനും രക്ഷാധി പൻ ശ്രീധർമ്മശാസ്താവ് അന്നപൂർണേശ്വരി ശ്രീ ഗണപതി തുടങ്ങിയ ക്ഷേത്രങ്ങളും കടമറ്റത്ത് കത്തനാർ കൊണ്ടുവന്ന കള്ളിയങ്കാട്ട് നീലിയും യും ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു. കൃത്യമായ പഴക്കം തിട്ടപ്പെടുത്താൻ കഴിയാത്തവണ്ണം പുരാതനമാണ് ക്ഷേത്രം. ഉണ്ണുനീലി സന്ദേശത്തിൽ ഉം ഈ ക്ഷേത്രത്തെക്കുറിച്ച് സൂചനകളുണ്ട് പനയന്നാർകാവ് വിന്റെ പൗരാണിക പ്രസിദ്ധിക്കു ഉദാഹരണമാണ് ഇത്. പനയന്നാർകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണവും കൊട്ടാരത്തിൽ പടിഞ്ഞാറ്റേടത്തു ആദിശർ കുടുംബത്തിനാണ് പടിഞ്ഞാറേടത്ത് കൊട്ടാരത്തിനു സമീപമുള്ള പള്ളിയറ ഭഗവതിയാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം. പനയന്നാർകാവ് ക്ഷേത്രത്തിന്റെ ശ്രീകോവിലുകളിൽ ആലേഖനം ചെയ്തിട്ടുള്ള ചുവർചിത്രങ്ങളും ഈ ക്ഷേത്രത്തിന്റെ സനാതനവും സമ്പൽ സമൃദ്ധവുമായ ഭൂതകാലത്തെ അടയാളപ്പെടുത്തുന്നതാണ്. ക്ഷേത്ര ചുറ്റമ്പലത്തിന് വിവിധഭാഗങ്ങളിലായി കൊത്തിവച്ചിട്ടുള്ള ശില്പങ്ങൾ പുരാതന കേരളീയ വാസ്തുശിൽപ പാരമ്പര്യത്തിന് ഉദാഹരണമായി ഇന്നും ഇവിടെ നമുക്ക് കാണാനാകും.പരശുരാമൻ പ്രതിഷ്ഠിച്ച ശിവപ്രതിഷ്ഠക്കു പുറമേ ദുർവാസാവ് മഹർഷി യും നാരദമഹർഷി യും ചേർന്ന് ശ്രീഭദ്രകാളി സപ്തമാതൃക്കൾ വീരഭദ്രൻ ഗണപതി വിഗ്രഹങ്ങൾ എന്നിവ വലിയ കോവിലിലും കരിങ്കാളി കൊടുങ്കാളി ഭൂ തക്കാളി ക്ഷേത്രപാലൻ പള്ളിയറക്കാവ് ദുർഗാദേവി പ്രതിഷ്ഠകൾ പ്രത്യേക ശ്രീകോവിലുകളിലും നടത്തി. പ്രതിഷ്ഠകൾ പ്രത്യേക.ഈ മഹർഷീശ്വരന്മാരുടെ സംയുക്ത സൃഷ്ടിയാണ് വലിയ പനയന്നാർകാവ്. ക്ഷേത്രത്തിന്റെ ചുറ്റിലും ആയി വനനിബിഡമായ കാവും സ്ഥിതിചെയ്യുന്നുണ്ട് നാഗരാജാവ് നാഗയക്ഷി തുടങ്ങി അഞ്ചു നാഗ പ്രതിഷ്ഠകളാണ് ക്ഷേത്രം വക കാവിൽ വിവിധയിടങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇങ്ങനെ നിരവധി ദേവീദേവന്മാരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് പനയന്നാർകാവ് ക്ഷേത്രം. കെട്ടി വിധാന ഗുരുതി, മഹാ ചാന്താട്ടം വലിയ ഗുരുതി അഷ്ടാഭിഷേകം ത്രി വാതിൽ ദർശനം അഘോര മന്ത്ര പൂജ യക്ഷി പൂജ കൈവട്ടക ഗുരുതി അടിമ കിടത്തൽ തുടങ്ങി വിവിധ പ്രത്യേക വഴിപാടുകളും ക്ഷേത്രത്തിൽ നടത്തിവരുന്നു വിഷു മഹോത്സവവും കുംഭമാസത്തിൽ ശിവരാത്രിയും ധനുമാസത്തിലെ മണ്ഡലപൂജ യും കർക്കിടക മാസത്തിലെ വാവുബലി യും നടന്നുവരുന്നു ക്ഷേത്രത്തിലെ വടക്കുപടിഞ്ഞാറേ മൂലയിൽ ആണ് കടമറ്റത്ത് കത്തനാർ ബന്ധിച്ച് യക്ഷിയുടെ പ്രതിഷ്ഠയുള്ളത്. കടമറ്റത്ത് കത്തനാർ മലയിൻകീഴ് കാട്ടിൽ നിന്നും ആവാഹിച്ചു കൊണ്ടുവന്ന കള്ളിയങ്കാട്ടു നീലി അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ നിന്നും രക്ഷപ്പെട്ട് ഉഗ്ര രൂപയായി ഏവരെയും ആക്രമിക്കുന്ന നിലയിലേക്ക് എത്തി. ഇത് അറിഞ്ഞ് എത്തിയ പല മാന്ത്രികരും യക്ഷിയെ ബന്ധിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത് അറിഞ്ഞെത്തിയ കടമറ്റത്ത് കത്തനാർ യക്ഷിയെ തിരക്കി കാഞ്ഞിരം കാട്ടിൽ ഇറങ്ങി. ഇതറിഞ്ഞ് യക്ഷി പനയന്നാർ കാവിൽ അഭയംതേടി എന്നാണ് ഐതിഹ്യം പറയുന്നത്. ഇതോടെയാണ് ഏവർക്കും പേടിസ്വപ്നമായിരുന്ന കള്ളിയങ്കാട്ട് നീലിയുടെ ഭീതി ഒഴിഞ്ഞത്. ഇന്ന് കള്ളിയങ്കാട്ട് നീലി ദേവീ സങ്കൽപ്പത്തിൽ ആരാധിക്കുന്ന ക്ഷേത്രം എന്ന പേരിലും പ്രശസ്തമാണ് ഇവിടം.

ความคิดเห็น • 39

  • @arunsa2993
    @arunsa2993 2 ปีที่แล้ว +12

    പത്തനംതിട്ട തിരുവല്ല പരുമല വലിയ പനയന്നാറ് കാവ് ദേവീ ക്ഷേത്രം 🙏

  • @nishamol2939
    @nishamol2939 2 ปีที่แล้ว +6

    എന്റെ നാട്. പരുമല
    വീടിന് അടുത്തുള്ള അമ്പലം
    അമ്മേ ശരണം 🙏ദേവി ശരണം 🙏🙏

  • @mish4691
    @mish4691 2 ปีที่แล้ว +2

    നമുക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു അമ്പലം by Minesh 🔱

  • @nikhildharman1249
    @nikhildharman1249 3 ปีที่แล้ว +4

    വളരെ നല്ല അവതരണവും, എഡിറ്റിംഗും നന്നായിട്ടുണ്ട്

  • @mish4691
    @mish4691 2 ปีที่แล้ว +5

    പത്തനംതിട്ട നമ്മുടെ നാട് 🔱

  • @nithinbabu637
    @nithinbabu637 ปีที่แล้ว +2

    എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ അവിടെ പരമാര ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് പരമാര ഭഗവതി ക്ഷേത്രം ഒരു വിഡിയോ Cheyumo Sir please please please please please please

  • @advarunkr7560
    @advarunkr7560 3 ปีที่แล้ว +4

    Editing super !! 👍🏼👍🏼👍🏼👍🏼

  • @sugatha.l6499
    @sugatha.l6499 9 หลายเดือนก่อน +1

    ❤❤❤❤🔱🙏👌

  • @sanjeevkumar-vg3uj
    @sanjeevkumar-vg3uj 2 ปีที่แล้ว +4

    തിരുവനന്തപുരം കുശവർക്കൽ ശ്രീ മരുപ്പൻ കോട് ദേവീക്ഷേത്രത്തിൽ നിന്ന് വർഷത്തോറും ഉത്സവ നോട്ടിസ്പൂജിക്കാൻ ഞങ്ങൾ അവിടെ വരാറുണ്ട്. അവിടെന്നാണ് ദേവിയെ കൊണ്ടുവന്നതാണ് എന്ന് പറയുന്നത്

  • @aneeshpanikkar6235
    @aneeshpanikkar6235 ปีที่แล้ว +2

    ഒരു ദുർവാസവും ഒരു നാരദനും ഒരു പരശുരാമനും ഇവിടെ ഒരു തന്നു പ്രതിഷ്ടിച്ചിട്ടില്ല ദ്രാവിഡാ ഗോത്രജനതാ യുടെ ആരാധനകേന്ദ്രമാണ് പനയന്നാർ കാവ് 🙏

  • @renjithavk4090
    @renjithavk4090 10 หลายเดือนก่อน

    അമ്മേ ശരണം🙏🏻🙏🏻🙏🏻

  • @JamesMathews-th5ku
    @JamesMathews-th5ku 11 หลายเดือนก่อน

    Very nice anu😊

  • @vaidhuswonderland6162
    @vaidhuswonderland6162 ปีที่แล้ว

    Ente kudumba kshethram 🙏🏻

  • @malathymj1410
    @malathymj1410 2 ปีที่แล้ว +1

    Amme saranam

  • @JamesMathews-th5ku
    @JamesMathews-th5ku 11 หลายเดือนก่อน

    Om namo davi

  • @ushamadhu951
    @ushamadhu951 ปีที่แล้ว

    Ammel saranam

  • @smithagopal976
    @smithagopal976 2 ปีที่แล้ว

    പൊന്നമ്മേ ശരണം

  • @MaimoonathEpParavanna
    @MaimoonathEpParavanna 7 หลายเดือนก่อน

    ഒരിക്കലും മറക്കരുത് കത്തനാര

  • @RAJESHKUMAR-s3h9b
    @RAJESHKUMAR-s3h9b ปีที่แล้ว

    🙏🙏🙏

  • @sinukurup6067
    @sinukurup6067 3 ปีที่แล้ว +1

    👍👍

  • @av9516
    @av9516 3 ปีที่แล้ว +1

    ❤️❤️👍

  • @vinodp1795
    @vinodp1795 ปีที่แล้ว

    🙏🏻🙏🏻

  • @rohannagaroor8907
    @rohannagaroor8907 3 ปีที่แล้ว +1

    ❤❤❤

  • @MaimoonathEpParavanna
    @MaimoonathEpParavanna 7 หลายเดือนก่อน

    ഈ നീലി കടമറ്റത്ത് കത്തനാരുടെ ഓർമ്മയുടെ കൂടിയാണ്

  • @sajithasajeevan6369
    @sajithasajeevan6369 3 ปีที่แล้ว

    Good

  • @airavatham878
    @airavatham878 2 ปีที่แล้ว

    Thanks

  • @kpgnair4
    @kpgnair4 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @blossomsyoutubechannel4640
    @blossomsyoutubechannel4640 3 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @prasadl2896
    @prasadl2896 2 ปีที่แล้ว +2

    പലതരം കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുന്നത് ജനങ്ങളുടെ വിശ്വാസത്തെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് കടമറ്റത്ത് കത്തനാരും കള്ളിയങ്കാട് യക്ഷിയും തമ്മിലെന്തു ബന്ധം കള്ളിയങ്കാട് എന്ന പ്രദേശം കന്യാകുമാരി ജില്ലയിലെ കുമാരകോവിലിനടുത്താണ് ആകഥയിലെ പ്രദേശങ്ങൾ ഇന്നും അതേപടി അവിടെ കാണാം വേളി മലയുടെ തെക്കേഭാഗത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ളകള്ളിച്ചെടികളും പനയും നിറഞ്ഞ ആപ്രദേശമാണ് കള്ളിയങ്കാട്. ഭട്ടതിരിപ്പാട് തളച്ച സ്ഥലത്ത് ശിവക്ഷേത്രവും പണിതു പിന്നെങ്ങനെ കത്തനാരുപരുമലയിൽ തളച്ചു?പറയുന്നകാരൃങ്ങൾക്ക് ഒരു വിശ്വാസൃത വേണ്ടേ?

  • @rajmohanm8481
    @rajmohanm8481 ปีที่แล้ว

    ശിവേ ശരണം♥♥♥♥♥

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ ปีที่แล้ว

    അത് നീലി അല്ല, പദ്മനാഭപുരം യക്ഷി ആണു

  • @charuviljamesmathew7881
    @charuviljamesmathew7881 ปีที่แล้ว

    Davi kathu kolanamaa

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ ปีที่แล้ว

    Kathanar നീലിയെ തളച്ചിട്ടില്ല

  • @_4liyar_fx3153
    @_4liyar_fx3153 11 หลายเดือนก่อน

    innale poyathe ollu

  • @rejukoliyacode6794
    @rejukoliyacode6794 3 ปีที่แล้ว +1

    ❤️

  • @deepasppurushothamannairr1125
    @deepasppurushothamannairr1125 3 ปีที่แล้ว +1

    🙏🙏🙏

  • @Sureshkudayal
    @Sureshkudayal 3 ปีที่แล้ว

    👍🏻👍🏻👍🏻

  • @sunitsukumaran1607
    @sunitsukumaran1607 3 ปีที่แล้ว