മതിലുകൾക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വരിക ഭഗീരഥാ വീണ്ടും വാമനന്മാരായ് അളന്നളന്നവരെന്റെ തീരങ്ങളില് വേലിചാർത്തി വേദന പാരതന്ത്ര്യത്തിന്റെ വേദന പോരൂ ഭഗീരഥാ വീണ്ടും മതിലുകളൾക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വരിക ഭഗീരഥാ വീണ്ടും വാമനന്മാരായ് അളന്നളന്നവരെന്റെ തീരങ്ങളില് വേലിചാർത്തി വേദന പാരതന്ത്ര്യത്തിന്റെ വേദന പോരൂ ഭഗീരഥാ വീണ്ടും തുള്ളികളിച്ചു പുളിനങ്ങളെ പുൽകി പുലരികളിൽ മഞ്ഞാട ചുറ്റികഴിഞ്ഞനാൾ വെയിലാറുവോളം കുറുമ്പൻ കുരുന്നുകൾ നീർതെറ്റിനീരാടി നീന്തികളിച്ചനാൾ വയലിൽ കലപ്പക്കൊഴുവിനാൽ കവിതകൾ വിരിയിച്ചുവേർപണിഞ്ഞവനും കിടാക്കളും കടവിലാഴങ്ങളിൽ കുളിരേറ്റുനിർവൃതി കരളിൽ തണുപ്പായ് പുതച്ചോരുനാളുകൾ കെട്ടുപോകുന്നു വസന്തങ്ങൾ പിന്നെയും നഷ്ടപ്പെടുന്നെന്റെ ചടുലവേഗം ചൂതിന്റെ ഈട് ഞാൻ ആത്മാവലിഞ്ഞുപോയ് പോരൂ ഭഗീരഥാ വീണ്ടും എന്റെ പൈകന്നിന്നു നീർ കൊടുത്തീടാതെ എന്റെ പൊന്മാനിന്നു മീനുനല്കീടാതെ എന്റെ മണ്ണിരകൾക്കു ചാലുനൽകീടാതെ കുസ്രുതി കുരുന്നുകൾ ജലകേളിയാടാതെ കുപ്പിവളത്തരുണി മുങ്ങിനീരാടാതെ ആറ്റുവഞ്ചിക്കുഞ്ഞിനുമ്മ നൽകീടാതെ വയലുവാരങ്ങളിൽ കുളിരു കോരീടാതെ എന്തിന്നു പുഴയെന്ന പേരുമാത്രം പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു പോകൂ ഭഗീരഥാ വിണ്ണിൽ നായാടി മാടിനെ മേച്ചു പരസ്പരം പോരാടി കാട്ടിൽ കഴിഞ്ഞ മർത്ത്യൻ തേടീയതൊക്കെയെൻ തീരത്തു നൽകി ഞാൻ നീരൂറ്റി പാടം പകുത്തു നല്കി തീറ്റയും നല്കി തോറ്റങ്ങൾ നല്കി കൂട്ടിന്നു പൂക്കൾ പുൽമേടുനല്കീ പാട്ടും പ്രണയവും കോർത്തു നല്കീ ജീവന സംസ്കൃതി പെരുമ നല്കി സംഘസംഘങ്ങളായ് സംസ്കാരസഞ്ചയം പെറ്റു വളർത്തി പണിക്കാരിയമ്മപോൽ പൂഴിപരപ്പായി കാലം അതിന്നുമേൽ ജീവന്റെ വേഗത്തുടിപ്പായി ഞാൻ വിത്തെടുത്തുണ്ണാൻ തിരക്കുകൂട്ടുമ്പൊഴീ വില്പനക്കിന്നുഞാനുത്പന്നമായ് കൈയില് ജലം കോരി സൂര്യബിംബം നോക്കി അമ്മേ ജപിച്ചവനാണു മർത്ത്യൻ ഗായത്രി ചൊല്ലാൻ അരക്കുമ്പിൾ വെള്ളവും നീക്കാതെ വില്ക്കാൻ കരാറു കെട്ടി ഗായത്രി ചൊല്ലാന് അരക്കുമ്പിൾ വെള്ളവും നീക്കാതെ വില്ക്കാൻ കരാറു കെട്ടി നീരുവിറ്റമ്മതൻ മാറുവിറ്റു ക്ഷീരവും കറവ കണക്കു പെറ്റു നീരുവിറ്റമ്മതൻ മാറുവിറ്റു ക്ഷീരവും കറവ കണക്കു പെറ്റു ഇനിവരും നൂറ്റാണ്ടിൽ ഒരു പുസ്തകത്താളിൽ പുഴയെന്ന പേരെന്റെ ചരിതപാഠം ചാലുകളിലെല്ലാമുണങ്ങിയ മണൽകത്തി നേരമിരുണ്ടും വെളുത്തും കടന്നുപോം ഒടുവിൽ അഹല്യയെപ്പോലെ വസുന്ധര ഒരു ജലസ്പർശമോക്ഷം കൊതിക്കും അവിടെയൊരുശ്രീരാമ ശീതള സ്പർശമായ് തിരികെ ഞാനെത്തുംവരേക്കാനയിക്കുക അവിടെയൊരുശ്രീരാമ ശീതള സ്പർശമായ് തിരികെ ഞാനെത്തുംവരേക്കാനയിക്കുക മാമുനീശാപം മഹാശോകപർവം നീ തപം കൊണ്ടെന്റെ മോക്ഷഗമനം ഉള്ളുചുരന്നൊഴുകി സകര താപം കഴുകി പിന്നെയും ഭൂമിക്കു പുളകമേകി അളവുകോലടിവച്ചളന്നു മാറ്റുന്നെന്റെ കരളിലൊരു മുളനാഴിയാഴംതെരക്കുന്നു ഒരു ശംഖിലാരും തൊടാതെന്റെ ആത്മാവ് കരുതി വയ്കൂന്നു ഭവാനെയും കാത്തു ഞാൻ ഒരു ശംഖിലാരും തൊടാതെന്റെ ആത്മാവ് കരുതി വയ്കൂന്നൂ ഭവാനെയും കാത്തു ഞാൻ വന്നാകരങ്ങളിലേറ്റുകൊൾകെന്നെ ഈ സ്നേഹിച്ച ഭൂമി ഞാൻ വിട്ടുപോരാം വന്നാകരങ്ങളിലേറ്റുകൊൾകെന്നെ ഈ സ്നേഹിച്ച ഭൂമി ഞാന് വിട്ടുപോരാം പോരൂ ഭഗീരഥാ വീണ്ടും കൊണ്ടുപോകൂ ഭഗീരഥാ വിണ്ണിൽ മതിലുകൾക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വരിക ഭഗീരഥാ വീണ്ടും വാമനന്മാരായ് അളന്നളന്നവരെന്റെ തീരങ്ങളില് വേലിചാർത്തി വേദന പാരതന്ത്ര്യത്തിന്റെ വേദന പോരൂ ഭഗീരഥാ വീണ്ടും മതിലുകളൾക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വരിക ഭഗീരഥാ വീണ്ടും
എവിടെച്ചൊല്ലാൻ പറഞ്ഞാലും ഞാൻ ചൊല്ലുന്ന എൻ്റെ പ്രിയപ്പെട്ട കവിത. എപ്പോൾ ചൊല്ലിയാലും എൻ്റെ കണ്ണു നനയിക്കുന്ന, തൊണ്ട ഈടറിക്കുന്ന, അത്രമേൽ പ്രിയപ്പെട്ട കവിത. ❤
Iloveyooo song
മനോഹരം-രചനാവൈഭവംകൊണ്ടും ആലാപനത്തിലും മികച്ചു നിൽക്കുന്നു-പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന കവിത----
നന്ദി..ഇത് ഒരുപാടു നാളായി തപ്പി നടക്കുന്നു..കിട്ടി..👍
നല്ല വരികൾ ആഴത്തിലുളള ഉളളടക്ക൦ പഴയകാലത്തേയു൦ ഈ വർത്തമാനകാലത്തേയു൦ ഓർമ്മപ്പെടുത്തൽ ഹൃദ്യമായ ആലാപന൦ fentastic supper sir
ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ കവിത കേട്ടിട്ടുണ്ട് ഇപ്പോളാ ഇത് വീണ്ടും കണ്ടുപിടിച്ചത് വളരെ അർത്ഥവത്തായ കവിത
തപ്പി നടന്നത് എനിക്കും കിട്ടി thanks
ഒന്നും പറയാനില്ല..വല്ലപ്പോഴും കേൾക്കാൻ തോന്നും.
ആയിരം സ്വപ്നങ്ങള്‍ ഒന്നിച്ചു കണ്ട പോല്‍
ആയിരം വര്‍ഷങ്ങള്‍ ഒന്നിച്ചു താണ്ടും പോല്‍ മനോഹരം
മതിലുകൾക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
വാമനന്മാരായ് അളന്നളന്നവരെന്റെ
തീരങ്ങളില് വേലിചാർത്തി
വേദന പാരതന്ത്ര്യത്തിന്റെ വേദന
പോരൂ ഭഗീരഥാ വീണ്ടും
മതിലുകളൾക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
വാമനന്മാരായ് അളന്നളന്നവരെന്റെ
തീരങ്ങളില് വേലിചാർത്തി
വേദന പാരതന്ത്ര്യത്തിന്റെ വേദന
പോരൂ ഭഗീരഥാ വീണ്ടും
തുള്ളികളിച്ചു പുളിനങ്ങളെ പുൽകി
പുലരികളിൽ മഞ്ഞാട ചുറ്റികഴിഞ്ഞനാൾ
വെയിലാറുവോളം കുറുമ്പൻ കുരുന്നുകൾ
നീർതെറ്റിനീരാടി നീന്തികളിച്ചനാൾ
വയലിൽ കലപ്പക്കൊഴുവിനാൽ കവിതകൾ
വിരിയിച്ചുവേർപണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളിൽ കുളിരേറ്റുനിർവൃതി
കരളിൽ തണുപ്പായ് പുതച്ചോരുനാളുകൾ
കെട്ടുപോകുന്നു വസന്തങ്ങൾ പിന്നെയും
നഷ്ടപ്പെടുന്നെന്റെ ചടുലവേഗം
ചൂതിന്റെ ഈട് ഞാൻ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും
എന്റെ പൈകന്നിന്നു നീർ കൊടുത്തീടാതെ
എന്റെ പൊന്മാനിന്നു മീനുനല്കീടാതെ
എന്റെ മണ്ണിരകൾക്കു ചാലുനൽകീടാതെ
കുസ്രുതി കുരുന്നുകൾ ജലകേളിയാടാതെ
കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചിക്കുഞ്ഞിനുമ്മ നൽകീടാതെ
വയലുവാരങ്ങളിൽ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം
പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണിൽ
നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടിൽ കഴിഞ്ഞ മർത്ത്യൻ
തേടീയതൊക്കെയെൻ തീരത്തു നൽകി ഞാൻ
നീരൂറ്റി പാടം പകുത്തു നല്കി
തീറ്റയും നല്കി തോറ്റങ്ങൾ നല്കി
കൂട്ടിന്നു പൂക്കൾ പുൽമേടുനല്കീ
പാട്ടും പ്രണയവും കോർത്തു നല്കീ
ജീവന സംസ്കൃതി പെരുമ നല്കി
സംഘസംഘങ്ങളായ് സംസ്കാരസഞ്ചയം
പെറ്റു വളർത്തി പണിക്കാരിയമ്മപോൽ
പൂഴിപരപ്പായി കാലം അതിന്നുമേൽ
ജീവന്റെ വേഗത്തുടിപ്പായി ഞാൻ
വിത്തെടുത്തുണ്ണാൻ തിരക്കുകൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാനുത്പന്നമായ്
കൈയില് ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മർത്ത്യൻ
ഗായത്രി ചൊല്ലാൻ അരക്കുമ്പിൾ വെള്ളവും
നീക്കാതെ വില്ക്കാൻ കരാറു കെട്ടി
ഗായത്രി ചൊല്ലാന് അരക്കുമ്പിൾ വെള്ളവും
നീക്കാതെ വില്ക്കാൻ കരാറു കെട്ടി
നീരുവിറ്റമ്മതൻ മാറുവിറ്റു
ക്ഷീരവും കറവ കണക്കു പെറ്റു
നീരുവിറ്റമ്മതൻ മാറുവിറ്റു
ക്ഷീരവും കറവ കണക്കു പെറ്റു
ഇനിവരും നൂറ്റാണ്ടിൽ ഒരു പുസ്തകത്താളിൽ
പുഴയെന്ന പേരെന്റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണൽകത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവിൽ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പർശമോക്ഷം കൊതിക്കും
അവിടെയൊരുശ്രീരാമ ശീതള സ്പർശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
അവിടെയൊരുശ്രീരാമ ശീതള സ്പർശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപർവം
നീ തപം കൊണ്ടെന്റെ മോക്ഷഗമനം
ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി
അളവുകോലടിവച്ചളന്നു മാറ്റുന്നെന്റെ
കരളിലൊരു മുളനാഴിയാഴംതെരക്കുന്നു
ഒരു ശംഖിലാരും തൊടാതെന്റെ ആത്മാവ്
കരുതി വയ്കൂന്നു ഭവാനെയും കാത്തു ഞാൻ
ഒരു ശംഖിലാരും തൊടാതെന്റെ ആത്മാവ്
കരുതി വയ്കൂന്നൂ ഭവാനെയും കാത്തു ഞാൻ
വന്നാകരങ്ങളിലേറ്റുകൊൾകെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാൻ വിട്ടുപോരാം
വന്നാകരങ്ങളിലേറ്റുകൊൾകെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന് വിട്ടുപോരാം
പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടുപോകൂ ഭഗീരഥാ വിണ്ണിൽ
മതിലുകൾക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
വാമനന്മാരായ് അളന്നളന്നവരെന്റെ
തീരങ്ങളില് വേലിചാർത്തി
വേദന പാരതന്ത്ര്യത്തിന്റെ വേദന
പോരൂ ഭഗീരഥാ വീണ്ടും
മതിലുകളൾക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
Santhosh Kumar thanks dear
നന്ദി...
വളരെ ഹൃദയസ്പർശിയായ കവിത
മുരുകൻ കാട്ടാക്കട എന്ന കവിയും അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ എല്ലാ കവിതകളും ഒരു പാടിഷ്ടമാണ്..
Awesome.... realy goood...
Favorite..RENUKA yekkal eshtam..
ഏറ്റവും ഇഷ്ടം ഉള്ള കവിത..
എന്താ ഫീലാണ്. മുരുകൻ സാറിൻ്റെ കവിതകൾക്ക്
ENTHORU MANOHARAM MY GOD. PRIYAPETTA KAVI THANKSSSSSSS.
Making originality as poem is realy a talent
And sir u deserve award for this
പ്രിയപ്പെട്ട വരികളിൽ ഒന്ന് 🌹🌹🌹🌹🌹🌹🌹🌹🌹
Fantastic 😊🤜🏽🤛🏼
അടക്കത്തോട് st ജോസഫ് high സ്കൂളിൽ മാത്യു sir padi പഠിപ്പിച്ചത് ഓർക്കുന്നു 2009..
സൂപ്പർ സർ പറയാൻ വാക്കുകൾ ഇല്ല
Nice Kavitha
നല്ല വരികൾ....നല്ല ആലാപനം
Amazing ❤️
അതിമനോഹരം 💕
Thanks for giving this excellent song😊😊
Nalla kavithaaa...enikku orupaadu eshtamanu murukan sirnta kavithakal.
Yes
Murukan kattakkada💓😍
നല്ല കവിത
Fantastic poem
I like it
Adi poliiii......... .......... .....
Polii yanee
Nalla varikal.. Athimanoharamaaya aalaapanavum. Varnnikkaan vaakkukalilla.
Who wrote this poem?
@@aravindbalakrishnan9422 Murukan kattakkada
Super..super
എന്‍റെ പൈക്കന്നിനു നീര്‍ കൊടുത്തീടാതെ,
എന്‍റെ പൊന്മാനിനു മീനു നല്‍കീടാതെ,
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്‍കീടാതെ,
കുസൃതി കുരുന്നുകള്‍ ജല കേളിയാടാതെ,
കുപ്പിവളത്തരുണി മുങ്ങി നീരാടാതെ,
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്‍കീടാതെ,
വയലു വാരങ്ങളില്‍ കുളിരു കോരീടാതെ,
യെന്തിന്നു പുഴയെന്ന പേരു മാത്രം?
love it 🌹🌹
Meaningful lines
simply superb....
Neethi Nair
Wow very very super am salut u
Scene ......😍😍😍😍
❤️❤️
🤩
Amazing lyrics
ഒരു നല്ല കവിത
T
fantastic lyrics
ആറ്റുവഞ്ചിപ്പെണ്ണിന് ഉമ്മകൊടുക്കുന്ന പുഴ ...
Ennthu super annu lle
Supr
In present days this kavitha having importance because conveying a Message to encrochers
❤️
good
👏👏🙏🙏
Bambeeram....Sir....
ഒരു sankhilarum.... Thodathente.. ആത്മാവ്.... Karuthivakkunnu....
Very meaningful poem
Super
S0 nice
Post other vidio ,,😃😃☺️
😍😍😍
2022
very good
Was searching for this thank u
wow
super
മനോഹരമാർന്ന വരികൾ ഹൃദയ സ്പർശിയായ ആലാപന൦ മധുരതരമായ ശബ്ദ൦ super Sir
Nice...thnx
🥰🥰
മനോഹരമേ.....
😙👌👌
vanna karangalilettukolkenne nee , ee snehichabhhoomi njan vittuporam. ethra nombarappeduthunna varikal.
ഈ കവിതയുടെ രാഗം?
എത്ര സുന്ദരമായ കവിത
Very good song but don't put your face first
😛
rahitha beenu whose face?
❤
Super
Super