കുട്ടി ആയിരിക്കുമ്പോൾ എന്നും വൈകീട്ട് വിളക്ക് കത്തിച്ചാൽ ഞാൻ ഈ ഗാനം നാമം ആയിട്ട് ചൊല്ലും അത്രേ.. ഇതിലെ 'എന്റെ വീട്ടിലൊരു കൊച്ചനുജനായി കൂടെ വരില്ലെ' എന്ന ഭാഗം എനിക്ക് വല്യ ഇഷ്ടം ആയിരുന്നു.. അതാവും എനിക്ക് 9 വയസ്സ് ആയപ്പോൾ ഒരു കുഞ്ഞ് അനുജനെ തന്നത് ❤❤ഇപ്പോൾ അവൻ BCAക്ക് പഠിക്കുന്നു..❤ ഇനി എനിക്ക് സ്വന്തം ആയി ഒരു വാവയെ തന്ന് അനുഗ്രഹിക്കണേ സ്വാമി 🙏🙏🙏 Edit : ഒറിജിനൽ കമന്റ് ഇട്ടിട്ട് 2 വർഷം ആയി.. സ്വാമി ബാക്കി എല്ലാ വിധത്തിലും എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. ഒരു ഉണ്ണി ഒഴിച്ച്. എങ്കിലും ഞാൻ ഹാപ്പി ആണ്.. ആഗ്രഹിച്ചതെല്ലാം തന്നു.. തന്നുകൊണ്ടിരിക്കുന്നു. ഉണ്ണി കൂടെ വേഗം ഉണ്ടാവട്ടെ ❤️ കമന്റ് വായിക്കുന്ന എല്ലാവരുടെയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റി സ്വാമി അനുഗ്രഹിക്കട്ടെ 🙏
സുഹൃത്തേ.. യഥാർത്ഥത്തിൽ ഈശ്വരനെ അടുത്തറിയുന്നവർ എല്ലാം യുക്തിവാദികൾ ആണ്.. അല്ലാതെ കാഷായ വേഷം ഉടുത്തോ, കുറിയിട്ടൊ?? പൂണൂൽ ഇട്ടത് കൊണ്ടോ?? ദൈവത്തെ അറിയണമെന്നില്ല.. അതിന് അൽപ്പം മനസാക്ഷിയും, മാനവികതയും മതി ദൈവം അവിടെയുണ്ട്.. എല്ലാം നീയേ സ്വാമി 🙏🙏🙏
കുട്ടികാലം മുതലേ രാവിലെ നിലമേൽ അമ്പലത്തിൽ ഇടുന്ന song... പിന്നെ സ്കൂൾ കാലഘട്ടം കഴിഞ്ഞു വെളുപ്പിന് റബ്ബർ വെട്ടാൻ പോകുമ്പോൾ കേൾക്കാം.. പിന്നെ പ്രവാസി ആയി കേൾക്കാൻ പയറ്റിയില്ല. ഇപ്പോ നാട്ടിൽ വന്നപ്പോ വീണ്ടും കേൾക്കാൻ പറ്റി... ഇതിൽ എല്ലാത്തിനേക്കാളും ഈ song കേൾക്കാൻ സുഖം പഴയ കോളമ്പിയിൽ കേൾക്കുന്ന ആണ്.... ഇപ്പോഴും നമ്മുടെ ശ്രീ ധർമ ശാസ്ത്ഥ ക്ഷേത്രത്തിൽ കേൾക്കാൻ പറ്റുന്നു...
എന്റെ കുട്ടി കാലം മുതൽ എനിക്ക് ഇപ്പോഴും എപ്പോഴും എന്റെ മനസ്സിൽ അയ്യപ്പ സ്വാമി സ്ഥാനം കഴിഞ്ഞേ ഉള്ളു മറ്റു എന്തും അത്രക്ക് ശക്തിയാ സ്വാമിയേ ശരണമയപ്പ ഇഷ്ടവും അയ്യപ്പ
Yes i am hearing today ( 11, 4 2020)my very favourite ayyappa devotional song u' ട്യൂബിൽ ക്കൂടി കാണാൻ അവസരം ഉണ്ടായതിനു ശേഷം കൂടെ കൂടെ കേൾക്കുന്നു വളരെ അപൂർവമായി മാത്രമേ ഈ പാട്ട് മുൻപൊക്കെ കാണാൻ സാധിച്ചിരുന്നുള്ളു ഒറിജിനൽ വീഡിയോ സഹിതം അപ്‌ലോഡ് ചെയ്തതിൽ വളരെ നന്ദി
ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു. ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക് (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക് ഒരു ചാട്ടം.
പണ്ട് എന്നും വൈകീട് 6 മണിക്ക് വിലക്കുകൊളുത്തി ഞങ്ങൾ എല്ലാവരും. .അന്ന് കൂട്ടു കുടുംബമായിരുന്നു ഒരുപാടു കുട്ടികൾ ഉണ്ടാവും. പൂജമുറിയിൽ അയ്യപ്പൻറെ ബ്ലാക്ക് and വൈറ്റ് ഫോട്ടോക്കുമുന്നിലിരുന്നു ഈ ഗാനം നാമം ജപിച്ചത് ഓർമവന്നു. ഇന്നു ഒരുമകന്റെയും വരാൻപോകുന്ന ഒരു കുഞ്ഞിന്റെയും അച്ഛനാണ്. സ്വാമി എന്നും കൂടെയുണ്ടായിട്ടുണ്ട് 🙏നിങ്ങളെ ഓരോരുത്തരെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ. ഇപ്പോൾ ഈ പാട്ടുകേട്ടാൽ അറിയാതെ കണ്ണ് നിറയും ❤️❤️❤️
എന്റെ അയ്യപ്പ എന്റെ മോളും ഏട്ടനും അനിയനും സ്വാമിയേ കാണാൻ വന്നിട്ടു ഇന്നലെ വന്നു കൂടെ ഉണ്ടാരുന്നു എന്ന് എനിക്കു അറിയാം അയ്യപ്പ വീട്ടിൽ വരെ കൂട്ടായി ഉണ്ടാരുന്നു എന്ന് എനിക്കു അറിയാം അയ്യപ്പ വീട്ടിൽ കയറാതെ പോയി എന്നും എനിക്കറിയം എന്റെ അയ്യപ്പ കൂടെ ഉണ്ടരുണല്ലോ എനിക്ക് ഈ ജന്മം അതുമതി സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏പമ്പാവാസനെ ശരണമയ്യപ്പ 🙏🙏🙏
അച്ഛന്റെ കൂടെ മലക്ക് പോയ ആ മനോഹരമായ കാലങ്ങൾ ഈ ഗാനം കേൾക്കൂ ബോൾ ഓർമ വരുന്നു . ഇന്ന് അച്ഛൻ ഇല്ല . ഒരു പാട് ഉത്തരവാദിത്വങ്ങളുമായി ഞാൻ തനിയെ...... സ്വാമിയേ ശരണമയ്യപ്പാ .
തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി വാടി വീഴും പൂവുകളെ തുയിലുണർത്തും സ്വാമി വെള്ളിമണി ശ്രീകോവിലിൽ വാണരുളും സ്വാമി അയ്യപ്പസ്വാമി അയ്യപ്പസ്വാമി കല്ലുമല മുള്ളുമല മലകൾ ചവിട്ടി ഉള്ളിൽ വില്ലടിച്ചാം പാട്ടു പാടും കിളിയെ ഉണർത്തി കണ്ണുനീരും കയ്യുമായ് ഞാൻ ഇവിടെ വന്നെത്തി എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേൻ അയ്യപ്പസ്വാമി അഭയം അയ്യപ്പസ്വാമി (തേടി വരും..) വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പ സ്വാമി കാലവും നീ പ്രകൃതിയും നീ കാരണവും നീ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നെ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി (തേടി വരും..) നീട്ടി നിൽക്കും കൈകളിൽ നീ നിധി തരില്ലേ എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ ആറ്റു നോറ്റു ഞങ്ങൾ വരും നിൻ തിരുനടയിൽ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നെ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി വാടി വീഴും പൂവുകളെ തുയിലുണർത്തും സ്വാമി വെള്ളിമണി ശ്രീകോവിലിൽ വാണരുളും സ്വാമി അയ്യപ്പസ്വാമി അയ്യപ്പസ്വാമി അയ്യപ്പസ്വാമി അയ്യപ്പസ്വാമി
അയ്യപ്പ സ്വാമി എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ ചെറുപ്പത്തില്‍ വീടിന്റെ അടുത്ത് ചേട്ടൻമാര് മലക്ക് പോകുമ്പോള്‍ ജാതി മതം നോക്കണ്ട കെട്ടു നിറയ്ക്ക് വിളിക്കുമായിരുന്നു അന്ന് എല്ലാവരും ഒരുമിച്ച് സ്വാമിമാരെ യാത്ര അയക്കുന്നത് ഇപ്പോ എന്തോ എല്ലാരും മതവും ജാതി ഒക്കെ ആയി ചുരുങ്ങി പോയ പോലെ. മലക്ക് പോയി വരുമ്പോൾ കൊണ്ട് വരുന്ന അരവണക്കും ഉണ്ണിയപ്പത്തിനും വേണ്ടി ഉണ്ടാക്കിയ വഴക്കും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു വിങ്ങല്‍ ആണ് മനസില്‍ ..
ഈ സിനിമ കണ്ടിട്ടില്ലാത്തവർ കണ്ടു നോക്ക് ഈ ചിത്രം . അയ്യപ്പ സ്വാമിയോട് കൂടുതൽ അടുക്കുന്നതുപോലെ ഉള്ള ഒരു അനുഭവം വണ്ടാകും. പിന്നെ മാളികപ്പുറം വളരെ വല്യ പ്രതിക്ഷയോട് കണ്ടെങ്കിലും ഈ ചിത്രത്തിന്റെ ഏഴയലത്തേക്കുവരില്ല. ഈ ഗാനത്തിൽ ബേബി സുമതി എത്ര സ്വഭാവിക മായാണ് അഭിനയിച്ചതെ സ്വാമിയേ ശരണമയ്യപ്പ.....
പഴയ കാലത്തെ പാട്ടുകളും വിശ്വാസവും ഒന്ന് വേറെ തന്നെ പാട്ടുകളിൽ ഈശ്വരസാനിധ്യം നിറഞ്ഞു നിൽക്കുന്നു എന്തൊക്ക ആയാലും വിശ്വസിക്കുന്നവർക് ഈശ്വരൻ കൂടെ തന്നെ കാണും ഉറപ്പ് 🙏🙏🙏
വളരെ ഗുരുതരമായ ബാലാരിഷ്ടത മാറാന്‍, പ്രിയപ്പെട്ട അച്ഛന്റെ വഴിപാടായി പതിനെട്ട് വര്‍ഷം പൊന്നു തമ്പുരാന്റെ മല ചവിട്ടി. അയ്യപ്പ ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും മാറി. സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 കമ്മ്യൂണിസ്റ്റ് അസുരൻമാരിൽ നിന്ന് അവിടുത്തെ ഭക്തജനങ്ങളെ കാത്തു കൊള്ളേണമേ 🙏🙏🙏
ഞാനൊരു മുസ്ലിം യുവതിയാണ് കുട്ടിക്കാലത്ത് അമ്പലത്തിൽ നിന്ന് ഈ പാട്ട് കേട്ടിട്ടാണ് ഞങ്ങൾ മദ്രസയിൽ പോകാറ് അമ്പലത്തിലെ പാട്ട് കേൾക്കാതെ മദ്രസയിൽ പോകുന്ന കാര്യം അന്നത്തെ കാലത്ത് ചിന്തിക്കാൻ പോലും പറ്റില്ല
സ്വാമിയേ ശരണം അയ്യപ്പ...ഞാൻ ഓർമവെച്ച കാലം മുതൽ എന്റെ അച്ഛൻ ഒറ്റ കൊല്ലം മുടങ്ങാതെ മല ചവിട്ടുന്നു. അതുപോലെ എന്റെ കല്യാണം കഴിഞ്ഞപ്പോൾ ചേട്ടനും അതുപോലെ ഒരു അയ്യപ്പ ഭക്തനാണ്.എല്ലാം അയ്യപ്പന്ടെ അനുഗ്രഹം.
തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി തിരുവിളക്കിന്‍ കതിരോളിയില്‍ കുടിയിരിക്കും സ്വാമി വാടി വീഴും പൂവുകളില്‍ തുയിലുനര്‍ത്തും സ്വാമി വെള്ളി മണി ശ്രീകോവിലില്‍ വാണരുളും സ്വാമി അയ്യപ്പാ സ്വാമി അയ്യപ്പാ സ്വാമി... വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ പരാശക്തിയും നീ ബുധനും നീ അയ്യപ്പസ്വാമി കാലവും നീ പ്രകൃതിയും നീ കാരണവും നീ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി... നീട്ടി നില്‍ക്കും കൈകളില്‍ നീ നിധി തരില്ലേ എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ ആറ്റു നോറ്റു ഞങ്ങള്‍ വരും നിന്‍ തിരു നടയില്‍ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി... Film : Swami Ayyappan (1975) Lyrics : Vayalar Music : G Devarajan Singer : Ambili.
കല്ലുമല മുള്ളുമല മലകൾ ചവിട്ടി ഉള്ളിൽ വില്ലൊടിച്ച പാട്ടുപാടും കിളിയെ ഉണർത്തി (2) കണ്ണുനീരും കയ്യുമ്മായി ഞാൻ ഇവിടെ വന്നെത്തി എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നെ അയ്യപ്പസ്വാമി അഭയമയ്യപ്പസ്വാമി
സ്വാമി ശരണം അയ്യപ്പ. എന്റെ കുട്ടി കാലം മുതലേ എന്താ എന്ന് അറിയില്ല അയ്യപ്പനെ അത്രേ അതികം ഇഷ്ട്ടമാണ്. അതിന് വാക്കുകൾ ഇല്ല സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏. എന്നും എപ്പോഴും എന്റെ ജീവനാണ്. എന്നെ എന്റെ കുടുംബത്തെ കാക്കണേ അയ്യപ്പ I love u ❤️ അയ്യപ്പ
നാം ഉൾപ്പടെയുള്ള എല്ലാ പാപികൾക്കും വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു അയ്യപ്പാ 🙏🙏🙏🙏 എല്ലാ മഹാ വ്യാതികളിൽ നിന്നും ഈ ലോകത്തെ കാക്കണേ ഭഗവാനെ.... തുണയരുളണമെ മണികണ്ടാ 🙏🙏😭
എന്റെ വലിയമ്മക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല ഒരു വയസ്സ് മുതൽ എന്നെ ആണ് നോക്കിയിരുന്നത് ഇത് പോലെ വലിയച്ഛന്റെ കയ്യിൽ പിടിച്ചു ഞാൻ 8 വയസിൽ ശബരി മലക്ക് പോയി ഈ പാട്ട് കാണുബോൾ ഞാൻ എന്നും കരയും വലിയച്ഛൻ മരിച്ചു എനിക്ക് 47 വയസ്സ് ആയി അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് 15 വർഷം കാത്തിരുന്നു അവർക്ക് പിന്നെ 3 കുട്ടികൾ ഉണ്ടായി
വിഷ്ണുവും നീ ശിവനും നീ ശ്രീമുരുകനും നീ പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമി, കാലവും നീ പ്രകൃതിയും നീ കാരണവും നീ വൈവിധ്യമാർന്ന ഈ വിശ്വത്തിന്റെ ഏകത, അതായത് വേദാന്തസാരം, വയലാർ ഏതാനും വാക്കുകളിൽ ഒരുക്കിയിരിക്കുന്നു. ആ വരികളെ ജ്വലിപ്പിക്കുന്ന സംഗീതം നൽകി ഈ പാട്ടിനെ അനശ്വരമാക്കി ദേവരാജൻ മാഷ്. അമ്പിളിയുടെ ഭക്തിസാന്ദ്രമായ ആലാപനവും. ഒരിക്കലും മടുക്കില്ല ഈ ഗാനം.
Ee kutty padannunath pole njnum annum ee devotional song padum aayrunnu.Ee ganathil parayunnath pole veetil oru kochanuian aay koode varanam Ann pradhichu.Angane Nik thanum 11 Varshathinu shesham oru kochanuian enn avanu 14 vasayirikunnu.🙏🙏🙏.Swamiye sharanam ayyapaa🙏🙏🙏🙏
ആരുമില്ലാത്തവർക്കഭയം സന്നിധാനം അയ്യപ്പ ചരണം ഐശ്വര്യദായകം ആരുമില്ലാത്തവർക്കയ്യപ്പൻ തുണ ആലിലകൾ പോൽ അർത്ഥനകൾ ആർത്ത വിലാപത്തിൻ അലമുറകൾ അശരണരുക്കഴിക്കും ശരണ മന്ത്രം (ആരുമില്ലെങ്കിലും...) അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ ആലംബമായി കൂടെയെത്തും സന്നിധാനം പതിനെട്ടാം പടി കയറീ അയ്യപ്പദർശനം പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ പോരായ്മകളിൽ പ്രതീക്ഷകൾ തേടീ (ആരുമില്ലെങ്കിലും...) ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ ഓളങ്ങളായുരുന്നൂ അശരണ വിലാപം ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ (ആരുമില്ലെങ്കിലും...)
_പെട്ടന്ന് അയ്യപ്പാസ്വാമിയെ ഓർമ്മ വന്നപ്പോൾ നേരെ വന്നത് ഇങ്ങോട്ട് 2023 ൽ ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ_ 😍😘❤️🔥
Same here
Yes
Aa
Ys
yes daily
2023 വീണ്ടുമൊരു മണ്ഡലകാലം... വീണ്ടും അതെ പാട്ട് ❣️❣️
2024
2024 ❤
@ 1:46 1:47
2024 ൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ?
❤
@@SHAFIPANDIYATH-hf4tk bro r u muslim?
Pnnallathe
@@bskm5322 അതെ
Und
അയ്യപ്പാ.. തെറ്റുകൾ എല്ലാം ക്ഷമിക്കണേ.. ഞങ്ങളെ കാത്തു രക്ഷിക്കണേ അയ്യപ്പാ.. സ്വാമിയേ ശരണം അയ്യപ്പാ.. 🙏🙏🙏
അയ്യനെ ഇ മഹാവ്യാധിയിൽ നിന്നും ലോകത്തെ രക്ഷികണേ
God bless us.. thanks for this song
Yaa
@@anurajnoizy2478 y
NSHAD
👍
2024 മണ്ഡല കാലത്ത് കേൾക്കുന്നവർ ഉണ്ടോ
ഉണ്ട്
2024 മാത്രമല്ല ജീവനുള്ള കാലത്തോളം
ഞാൻ
കുട്ടി ആയിരിക്കുമ്പോൾ എന്നും വൈകീട്ട് വിളക്ക് കത്തിച്ചാൽ ഞാൻ ഈ ഗാനം നാമം ആയിട്ട് ചൊല്ലും അത്രേ.. ഇതിലെ 'എന്റെ വീട്ടിലൊരു കൊച്ചനുജനായി കൂടെ വരില്ലെ' എന്ന ഭാഗം എനിക്ക് വല്യ ഇഷ്ടം ആയിരുന്നു..
അതാവും എനിക്ക് 9 വയസ്സ് ആയപ്പോൾ ഒരു കുഞ്ഞ് അനുജനെ തന്നത് ❤❤ഇപ്പോൾ അവൻ BCAക്ക് പഠിക്കുന്നു..❤
ഇനി എനിക്ക് സ്വന്തം ആയി ഒരു വാവയെ തന്ന് അനുഗ്രഹിക്കണേ സ്വാമി 🙏🙏🙏
Edit : ഒറിജിനൽ കമന്റ് ഇട്ടിട്ട് 2 വർഷം ആയി.. സ്വാമി ബാക്കി എല്ലാ വിധത്തിലും എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. ഒരു ഉണ്ണി ഒഴിച്ച്. എങ്കിലും ഞാൻ ഹാപ്പി ആണ്.. ആഗ്രഹിച്ചതെല്ലാം തന്നു.. തന്നുകൊണ്ടിരിക്കുന്നു. ഉണ്ണി കൂടെ വേഗം ഉണ്ടാവട്ടെ ❤️
കമന്റ് വായിക്കുന്ന എല്ലാവരുടെയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റി സ്വാമി അനുഗ്രഹിക്കട്ടെ 🙏
സ്വാമിയുടെ അനുഗ്രഹം കൊണ്ട് ഒരു കൊച്ചു മണികണ്ഠൻ വേഗം ഉണ്ടാവട്ടെ.
ഇ കമെന്റ് 1ഇയർ ആയല്ലേ, വാവ ആയെങ്കിൽ ഒരു റിപ്ലൈ
❤️❤️❤️❤️
നല്ല ഒരു വാവ ജനിക്കട്ടെ ❤️❤️
Ettu... 👍🏻
വാവ ആയോ?
സ്വാമി തരും സ്വാമിശരണം
ഈ കുട്ടിയുടെ അഭിനയത്തിന് കൊടുക്കണം national award
👍👍
ബേബി സുമതി
ബേബി സുമതി ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ആദരവ് ഇനിയും കൊടുക്കാം, ആരെങ്കിലു ready ആയാൽ 👍👍👍👍
Kuddi Devee panjath colocter. Sree vidhya thooyi choodhichu 🧘🕉️☪️🧜. Chithra dv avide annu 😢😮pushpa Valli de thooddathil irunnu kushalam parakumbol panjayath colocter thooyi onnu. Visramichadhaa kundham vechu annu 😊😮😢
നിരീശ്വര വാദിയായ വയലാറും ദേവരാജൻ മാസ്റ്ററും എങ്ങനെയാണു ഇത്രയും മനോഹരമായൊരു ഭക്തിഗാനം ഉണ്ടാക്കിയത്.. അത്ഭുതം
സുഹൃത്തേ.. യഥാർത്ഥത്തിൽ ഈശ്വരനെ അടുത്തറിയുന്നവർ എല്ലാം യുക്തിവാദികൾ ആണ്.. അല്ലാതെ കാഷായ വേഷം ഉടുത്തോ, കുറിയിട്ടൊ?? പൂണൂൽ ഇട്ടത് കൊണ്ടോ?? ദൈവത്തെ അറിയണമെന്നില്ല.. അതിന് അൽപ്പം മനസാക്ഷിയും, മാനവികതയും മതി ദൈവം അവിടെയുണ്ട്.. എല്ലാം നീയേ സ്വാമി 🙏🙏🙏
@@manojs4481യഥാർത്ഥ ദൈവികത ഉള്ളിന്റെ ഉള്ളിലാണ് 😍
ചുറ്റും കാണുന്ന മതങ്ങൾ പ്രഹസനം മാത്രം
Veri simbil അവർക്ക് ബുദ്ധി കൂടുതലായിരിന്നൂ
For them Atheism was only outside. Inside they were different.
എത്ര മനോഹരമായ ഗാനം.നിരീശ്വരനെയും ഈശ്വര വിശ്വാസികളെയും ഒരു പോലെ ആകർഷിക്കുന്ന ഈണം. സംഗീതത്തിന് ജാതിയും മതവുമില്ല..അവിടെ സംഗീതം മാത്രം...
കുട്ടികാലം മുതലേ രാവിലെ നിലമേൽ അമ്പലത്തിൽ ഇടുന്ന song... പിന്നെ സ്കൂൾ കാലഘട്ടം കഴിഞ്ഞു വെളുപ്പിന് റബ്ബർ വെട്ടാൻ പോകുമ്പോൾ കേൾക്കാം.. പിന്നെ പ്രവാസി ആയി കേൾക്കാൻ പയറ്റിയില്ല. ഇപ്പോ നാട്ടിൽ വന്നപ്പോ വീണ്ടും കേൾക്കാൻ പറ്റി... ഇതിൽ എല്ലാത്തിനേക്കാളും ഈ song കേൾക്കാൻ സുഖം പഴയ കോളമ്പിയിൽ കേൾക്കുന്ന ആണ്.... ഇപ്പോഴും നമ്മുടെ ശ്രീ ധർമ ശാസ്ത്ഥ ക്ഷേത്രത്തിൽ കേൾക്കാൻ പറ്റുന്നു...
ഭക്തി കൊണ്ട് തല കുനിഞ്ഞ് പോകുന്ന നിമിഷം.ശതകോടി പ്രണാമം ഭഗവാനെ
ഈ ഭൂമിയിൽ മനുഷ്യൻ ഉള്ള കാലം വരെ ഈ പാട്ട് ഈ പ്രബഞ്ചത്തിൽ നിലനിൽക്കും അയ്യപ്പാ 🙏
എന്റെ കുട്ടി കാലം മുതൽ എനിക്ക് ഇപ്പോഴും എപ്പോഴും എന്റെ മനസ്സിൽ അയ്യപ്പ സ്വാമി സ്ഥാനം കഴിഞ്ഞേ ഉള്ളു മറ്റു എന്തും അത്രക്ക് ശക്തിയാ സ്വാമിയേ ശരണമയപ്പ ഇഷ്ടവും അയ്യപ്പ
Iee prapanchathin rakasakan Ayyappan enna sathyam 🙏🙏🙏
😢🙏🏻🙏🏻🙏🏻❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
💯💯💯❤Amma paadi thararulla paattt❣️
എന്റെ അയ്യപ്പ സ്വാമി ഈ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏
അമ്പിളിയുടെ ഭക്തിസാന്ദ്രമായ ഗാനം... മനസ്സും.. കണ്ണുകളും നിറയുന്നു.... അയ്യപ്പസ്വാമി...
2021 ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ?
Undu..ennum kelkkum
Now also -26/05/2021
ഉണ്ട്
ഇന്നും കേട്ടു ഒരുപാട് തവണ
പിന്നില്ലാതെ 🙏
2020 ൽ ആരേലും ഈ ഗാനം കേൾക്കുന്നുണ്ടോ,,,,
YES..
Yes i am hearing today on( 28 3 2020) my very favourite ayyappa devotional song
Yes i am hearing today ( 11, 4 2020)my very favourite ayyappa devotional song u' ട്യൂബിൽ ക്കൂടി കാണാൻ അവസരം ഉണ്ടായതിനു ശേഷം കൂടെ കൂടെ കേൾക്കുന്നു വളരെ അപൂർവമായി മാത്രമേ ഈ പാട്ട് മുൻപൊക്കെ കാണാൻ സാധിച്ചിരുന്നുള്ളു ഒറിജിനൽ വീഡിയോ സഹിതം അപ്‌ലോഡ് ചെയ്തതിൽ വളരെ നന്ദി
Yes by 26/4/2020
Ofcourse
ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു.
ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക് (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക് ഒരു ചാട്ടം.
🙏🏼
😃
🧡
🙏
🙏
എന്റെ കുട്ടിക്കാലത്തു എന്റെ amma വായിയ്കുന്നേരം ഈ പാട്ടു പാടാറുണ്ടായിരുന്നു..😇😇☺️🎶🎶🎵🎵🙏
ഗാനം അടിപൊളി ഭക്തിഗാനം
🙏swmiye sharanamayappa 🙏
പണ്ട് എന്നും വൈകീട് 6 മണിക്ക് വിലക്കുകൊളുത്തി ഞങ്ങൾ എല്ലാവരും. .അന്ന് കൂട്ടു കുടുംബമായിരുന്നു ഒരുപാടു കുട്ടികൾ ഉണ്ടാവും. പൂജമുറിയിൽ അയ്യപ്പൻറെ ബ്ലാക്ക് and വൈറ്റ് ഫോട്ടോക്കുമുന്നിലിരുന്നു ഈ ഗാനം നാമം ജപിച്ചത് ഓർമവന്നു. ഇന്നു ഒരുമകന്റെയും വരാൻപോകുന്ന ഒരു കുഞ്ഞിന്റെയും അച്ഛനാണ്. സ്വാമി എന്നും കൂടെയുണ്ടായിട്ടുണ്ട് 🙏നിങ്ങളെ ഓരോരുത്തരെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ. ഇപ്പോൾ ഈ പാട്ടുകേട്ടാൽ അറിയാതെ കണ്ണ് നിറയും ❤️❤️❤️
പഴയ പാട്ടുകളുടെ മനോഹാരിത ഒന്ന് വേറെ തന്നെ എത്ര കേട്ടാലും മതി വരില്ല ""
Ramachandran Raman ജീവിതം തന്നെ ഇതിൽ മുഴുവൻ ഏതിലായ്
ഹലോ നിങ്ങളുടെ പേര് ഏതാണ്
വാസ്തവം.. പഴയ ഗാനങ്ങൾ.. അതിന്റെ ചേല്.. ഒന്ന് വേറെ തന്നെ.. അതാണ് ഇപ്പോഴും.. നിത്യഹരിതം.. ആയിരിക്കുന്നത്
Ente ayyappaswami Kathu Rakshikane
വിഷ്ണുവും നീ .... ശിവനും നീ.... ശ്രീമുരുകനും നീ... പരാ ശക്തിയും നീ....ബുദ്ധനും നീ അയ്യപ്പസ്വാമി.....🙏🏻🙏🏻❤️❤️💯💯....
.
.
.
ഇഷ്ട വരികൾ... ❤️❤️❤️
Seek for the needful ❤️
Yes bro❤
എന്റെ കുട്ടികാലം ഓർമ വരുന്നു അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു
എന്റെ അയ്യപ്പസ്വാമി ഈ മഹാമാരിൽനിന്ന് ലോകത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏അയ്യപ്പസ്വാമി
എന്റെ അയ്യപ്പ എന്റെ മോളും ഏട്ടനും അനിയനും സ്വാമിയേ കാണാൻ വന്നിട്ടു ഇന്നലെ വന്നു കൂടെ ഉണ്ടാരുന്നു എന്ന് എനിക്കു അറിയാം അയ്യപ്പ വീട്ടിൽ വരെ കൂട്ടായി ഉണ്ടാരുന്നു എന്ന് എനിക്കു അറിയാം അയ്യപ്പ വീട്ടിൽ കയറാതെ പോയി എന്നും എനിക്കറിയം എന്റെ അയ്യപ്പ കൂടെ ഉണ്ടരുണല്ലോ എനിക്ക് ഈ ജന്മം അതുമതി സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏പമ്പാവാസനെ ശരണമയ്യപ്പ 🙏🙏🙏
2020ത്തിൽ ആരെക്കിലും ഈ പാട്ടു കെട്ടിനോ 💞🥀
ANURAJ K P yes
ഈ സിനിമ ഞാൻ ഒരിക്കൽ കൂടെ കണ്ടു ഈ വർഷം
Yes
😍🙏Njaan und
കേട്ടിനു, കേട്ടിനു, തിരിഞ്ഞഹാ, എനിക്ക്... നേരം വെ ളു ത്തിനു,ഒരുതെന്നോയികേ...🌹🌹🌹 👌👌👌🌹🌹🌹👍👍👍❤❤❤... ഒരു ചെമ്രതി.. പൂ.. കൊടുക്കണം... 🌹🌹🌹...!!!
തത്വമസി ❤️ഞാനും അയ്യപ്പനും ഒന്നാണ് 🥳
വിഷ്ണുവും നീ ശിവനും നീ...... ❤enlightenment ചിത്ത ശുദ്ധി
Thanks for the support. Please share to all friends
തേടിവരും കണ്ണുകളിൽ ഒടിയെത്തുന്ന
"അയ്യപ്പാാാാ"........
കാത്തരുളണമേ ............
Vaaver devaa ☪️🧘🏇💯😊 yendhaa ayyappa devarei🕉️. Nammude.goothrangalkbgagantherva logahil jaann loogathil adhir varamb idille uvvu Aah avidek oru vaaver Devan varum 🏇☪️ gantherva loogathil kanneroppan hr dv velanganni ishdam thoiyen aavum. Madha maithriyiloode Annu 🙏
അച്ഛന്റെ കൂടെ മലക്ക് പോയ ആ മനോഹരമായ കാലങ്ങൾ ഈ ഗാനം കേൾക്കൂ ബോൾ ഓർമ വരുന്നു . ഇന്ന് അച്ഛൻ ഇല്ല . ഒരു പാട് ഉത്തരവാദിത്വങ്ങളുമായി ഞാൻ തനിയെ...... സ്വാമിയേ ശരണമയ്യപ്പാ .
🌹♥️🌹
എനിക്ക് ഒരു അനിയന് വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു ഇപ്പോൾ എനിക്ക് ഒരു മകനെ തന്നു അയ്യപ്പാ എന്നും കൂടെയുണ്ടാവണം
ഈ കൊറോണ കാലത്ത് ഈ ലോകം മുഴുവൻ ലോക സമസ്ത സുഖിനോ ഭവന്തു ആക്കി തരണേ അയ്യപ്പസ്വാമി 😢💓💙
തേടി വരും കണ്ണുകളിൽ
ഓടിയെത്തും സ്വാമി
തിരുവിളക്കിൻ കതിരൊളിയിൽ
കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളെ
തുയിലുണർത്തും സ്വാമി
വെള്ളിമണി ശ്രീകോവിലിൽ
വാണരുളും സ്വാമി
അയ്യപ്പസ്വാമി അയ്യപ്പസ്വാമി
കല്ലുമല മുള്ളുമല മലകൾ ചവിട്ടി
ഉള്ളിൽ വില്ലടിച്ചാം പാട്ടു പാടും
കിളിയെ ഉണർത്തി
കണ്ണുനീരും കയ്യുമായ് ഞാൻ
ഇവിടെ വന്നെത്തി എന്നും
കാത്തരുളുക വരമരുളുക
കൈവണങ്ങുന്നേൻ
അയ്യപ്പസ്വാമി അഭയം
അയ്യപ്പസ്വാമി
(തേടി വരും..)
വിഷ്ണുവും നീ ശിവനും നീ
ശ്രീ മുരുകനും നീ
പരാശക്തിയും നീ ബുദ്ധനും നീ
അയ്യപ്പ സ്വാമി
കാലവും നീ പ്രകൃതിയും നീ
കാരണവും നീ
എന്നും കാത്തരുളുക വരമരുളുക
കൈ വണങ്ങുന്നെ
അയ്യപ്പ സ്വാമി അഭയം
അയ്യപ്പ സ്വാമി
(തേടി വരും..)
നീട്ടി നിൽക്കും കൈകളിൽ നീ
നിധി തരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജനായ്
കൂടെ വരില്ലേ
ആറ്റു നോറ്റു ഞങ്ങൾ വരും
നിൻ തിരുനടയിൽ
എന്നും കാത്തരുളുക വരമരുളുക
കൈ വണങ്ങുന്നെ
അയ്യപ്പ സ്വാമി അഭയം
അയ്യപ്പ സ്വാമി
തേടി വരും കണ്ണുകളിൽ
ഓടിയെത്തും സ്വാമി
തിരുവിളക്കിൻ കതിരൊളിയിൽ
കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളെ
തുയിലുണർത്തും സ്വാമി
വെള്ളിമണി ശ്രീകോവിലിൽ
വാണരുളും സ്വാമി
അയ്യപ്പസ്വാമി അയ്യപ്പസ്വാമി
അയ്യപ്പസ്വാമി അയ്യപ്പസ്വാമി
അയ്യപ്പസ്വാമീ അഭയം അയ്യപ്പസ്വാമീ 🙏🙏🙏🙏🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏🌹🌹🌹🌹🌹💗💗💗💗
അയ്യപ്പ സ്വാമി എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ ചെറുപ്പത്തില്‍ വീടിന്റെ അടുത്ത് ചേട്ടൻമാര് മലക്ക് പോകുമ്പോള്‍ ജാതി മതം നോക്കണ്ട കെട്ടു നിറയ്ക്ക് വിളിക്കുമായിരുന്നു അന്ന് എല്ലാവരും ഒരുമിച്ച് സ്വാമിമാരെ യാത്ര അയക്കുന്നത് ഇപ്പോ എന്തോ എല്ലാരും മതവും ജാതി ഒക്കെ ആയി ചുരുങ്ങി പോയ പോലെ. മലക്ക് പോയി വരുമ്പോൾ കൊണ്ട് വരുന്ന അരവണക്കും ഉണ്ണിയപ്പത്തിനും വേണ്ടി ഉണ്ടാക്കിയ വഴക്കും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു വിങ്ങല്‍ ആണ് മനസില്‍ ..
ഈ സിനിമ കണ്ടിട്ടില്ലാത്തവർ കണ്ടു നോക്ക് ഈ ചിത്രം . അയ്യപ്പ സ്വാമിയോട് കൂടുതൽ അടുക്കുന്നതുപോലെ ഉള്ള ഒരു അനുഭവം വണ്ടാകും. പിന്നെ മാളികപ്പുറം വളരെ വല്യ പ്രതിക്ഷയോട് കണ്ടെങ്കിലും ഈ ചിത്രത്തിന്റെ ഏഴയലത്തേക്കുവരില്ല. ഈ ഗാനത്തിൽ ബേബി സുമതി എത്ര സ്വഭാവിക മായാണ് അഭിനയിച്ചതെ സ്വാമിയേ ശരണമയ്യപ്പ.....
Thanks for the support.Please share to all friends
പഴയ കാലത്തെ പാട്ടുകളും വിശ്വാസവും ഒന്ന് വേറെ തന്നെ പാട്ടുകളിൽ ഈശ്വരസാനിധ്യം നിറഞ്ഞു നിൽക്കുന്നു എന്തൊക്ക ആയാലും വിശ്വസിക്കുന്നവർക് ഈശ്വരൻ കൂടെ തന്നെ കാണും ഉറപ്പ് 🙏🙏🙏
Swami ayyappa entae kudumbaattae katturakshiyanae devamae!! :(
തീർച്ചയായും , അള്ളാഹുവും, അയ്യപ്പനും , എല്ലാവരും ഒന്നാണ് ഈ പ്രപഞ്ച ശക്തി ഉറപ്പായും , കാക്കും... നല്ലതു വരട്ടെ...
യഥാർത്ഥ ആനന്ദമാണ് ഈ ഗാനം പ്രദാനം ചെയ്യുന്നത്.... വയലാർ ദേവരാജൻ അമ്പിളി....
വർഷങ്ങളായി കേട്ടിട്ടും മതിവരാത്ത പാട്ട് ❤️❤️❤️
ഇന്നത്തെ കാലത്ത് നമ്മുടെ മക്കൾക്ക് ഈ ഗാനം കേൾപ്പിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്
വിഷ്‌ണു മാ യയിൽ പിറന്ന പുത്രനാണ് അയ്യ്യപ്പൻ
കേൾക്കുമ്പോ കണ്ണ് നിറഞ്ഞ് പോകും അത്രയ്ക്ക് ഉണ്ട് സങ്കടങ്ങൾ... അയ്യപ്പാ കൂടെ ഉണ്ടാകണേ 😒😒😒😒😒😒
അയ്യപ്പ ഭക്തി ഗാനങ്ങൾ എത്ര ഉണ്ടെങ്കിലും ഇതിന്റെ തട്ട് എന്നും താണു തന്നെ ഇരിക്കും
വയലാർ......... 🙏🏼🙏🏼🙏🏼
കുട്ടികൾക്ക് വേണ്ടി അബിളി കുറേ പാട്ടുകൾ പാടിയിട്ടുണ്ട് എന്നാൽ അവരുടെ ഈ ഗാനഠ ഏറ്റവുഠ ജന(പിയഠ!!!ഈ ഗാനഠ അബിളിക്ക് പൊൻ തുവൽചാർത്തി
Satheeshan TP ഈ കുട്ടിക്ക് ഇപ്പോൾ 54 വയസാകും ആരാണി ചേച്ചി
@@akshayarun5833 ഈചേച്ചി യാണ് ബേബി സുമതി നമ്മുടെ ബേബിശാലിനിക്കൂ മുന്നേതിളങ്ങിയ താരമായിരുന്നു സേതുബന്ധനഠ (ഡബിൾറോൾ)പണിതീരാത്തവീട് സ്വാമിഅയ്യപ്പൻ (ശീഗുരുവയുരപ്പൻ മദാലസ രതിനിർവ്വേദഠ തുടങ്ങീ50ലധികഠ ചി(തങ്ങൾ അഭിനയിച്ചു80മിസ് സുമതിയായി രാ(തികൾ നിനക്കുവേണ്ടി എന്ന(പമീള നായികയായ പടത്തിൽ അഭിനയിച്ചു പടഠ(ശദ്ധിക്കപ്പട്ടില്ല സുമതിക്കാണെകിൽ നീളക്കുറവുഠ വച്ച്കെട്ടിയതുഠ അസ്ഥാനത്ത് പിന്നീട് തമിഴിലുഠ (ശദ്ധിക്കപ്പെട്ടില്ല പാവഠ ഇപ്പോൾ 53വയസ് (പായഠ!!!
ഇണയിലെ നായിക
2023 ൽ ഈ ഗാനം കേൾക്കുന്നവരുടെ മനസ്സിലും അയ്യപ്പ സ്വാമി ഓടിയെത്തുന്നു...
ഒരിക്കലും മരണമില്ലാത്ത സംഗീതം...
സ്വാമിയേ ശരണമയ്യപ്പ...🙏🏻
✍🏻️Sm...
വളരെ ഗുരുതരമായ ബാലാരിഷ്ടത മാറാന്‍, പ്രിയപ്പെട്ട അച്ഛന്റെ വഴിപാടായി പതിനെട്ട് വര്‍ഷം പൊന്നു തമ്പുരാന്റെ മല ചവിട്ടി.
അയ്യപ്പ ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും മാറി.
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
കമ്മ്യൂണിസ്റ്റ് അസുരൻമാരിൽ നിന്ന് അവിടുത്തെ ഭക്തജനങ്ങളെ കാത്തു കൊള്ളേണമേ 🙏🙏🙏
ഞാനൊരു മുസ്ലിം യുവതിയാണ് കുട്ടിക്കാലത്ത് അമ്പലത്തിൽ നിന്ന് ഈ പാട്ട് കേട്ടിട്ടാണ് ഞങ്ങൾ മദ്രസയിൽ പോകാറ് അമ്പലത്തിലെ പാട്ട് കേൾക്കാതെ മദ്രസയിൽ പോകുന്ന കാര്യം അന്നത്തെ കാലത്ത് ചിന്തിക്കാൻ പോലും പറ്റില്ല
Thanks for the support.Please share to all friends
❤
2024 ee song kelkkunnavarundo ❤😢
എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്
muhammed Rafy enteyum
ആണല്ലോ ന്കടന്നങ്സ്
❤✌
Muhammed rafy enteyum
Me too❤
വയലാർ 😍ദേവരാജൻ മാസ്റ്റർ ❤അമ്പിളി 🥰
എത്ര കേട്ടാലും മതി വരില്ല.
Athe
അയ്യപ്പ ചൈതന്യം വിഗ്രഹത്തിൽ ആവാഹിച്ചിരുത്തി ലോകത്ത് ധർമം പരിപാലിക്കാനായി ഇതാ ക്ഷ ത്രിയനായി തിരിച്ചു വരുന്നു.
സ്വാമിയേ ശരണം അയ്യപ്പ...ഞാൻ ഓർമവെച്ച കാലം മുതൽ എന്റെ അച്ഛൻ ഒറ്റ കൊല്ലം മുടങ്ങാതെ മല ചവിട്ടുന്നു. അതുപോലെ എന്റെ കല്യാണം കഴിഞ്ഞപ്പോൾ ചേട്ടനും അതുപോലെ ഒരു അയ്യപ്പ ഭക്തനാണ്.എല്ലാം അയ്യപ്പന്ടെ അനുഗ്രഹം.
2024 ൽ കേൾക്കുന്നവരുണ്ടോ ഞങ്ങളുടെ ഗാനമേളയിൽ ശിവരാത്രി ക്ക് ഓപ്പണിങ് സോങ് ആണ് ഒരുപാട് ഇഷ്ട്ടം 🙏🙏🙏
എന്റെ മോൾക്കൊരു കുഞ്ഞനുജനായി കൂടെ വരണേ അയ്യപ്പാ 😭🙏🏻🙏🏻🙏🏻
Aaa kaalam ethra manoharamaayirunnu. Aa swarangalum. ellam nashtapetta ormakal
തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി
തിരുവിളക്കിന്‍ കതിരോളിയില്‍ കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളില്‍ തുയിലുനര്‍ത്തും സ്വാമി
വെള്ളി മണി ശ്രീകോവിലില്‍ വാണരുളും സ്വാമി
അയ്യപ്പാ സ്വാമി അയ്യപ്പാ സ്വാമി...
വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ
പരാശക്തിയും നീ ബുധനും നീ അയ്യപ്പസ്വാമി
കാലവും നീ പ്രകൃതിയും നീ കാരണവും നീ
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി...
നീട്ടി നില്‍ക്കും കൈകളില്‍ നീ നിധി തരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ
ആറ്റു നോറ്റു ഞങ്ങള്‍ വരും നിന്‍ തിരു നടയില്‍
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി...
Film : Swami Ayyappan (1975)
Lyrics : Vayalar
Music : G Devarajan
Singer : Ambili.
Good work sir kure aayi ningale comments sredhikunnu
കല്ലുമല മുള്ളുമല ..ആ വരികൾ ഇതിൽ ഇല്ല..അതുകൂടി ചേർക്കുക 🙏❤️
Thank you!
കല്ലുമല മുള്ളുമല മലകൾ ചവിട്ടി
ഉള്ളിൽ വില്ലൊടിച്ച പാട്ടുപാടും കിളിയെ ഉണർത്തി (2)
കണ്ണുനീരും കയ്യുമ്മായി ഞാൻ ഇവിടെ വന്നെത്തി
എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നെ
അയ്യപ്പസ്വാമി അഭയമയ്യപ്പസ്വാമി
Super sir
സ്വാമി ശരണം അയ്യപ്പ. എന്റെ കുട്ടി കാലം മുതലേ എന്താ എന്ന് അറിയില്ല അയ്യപ്പനെ അത്രേ അതികം ഇഷ്ട്ടമാണ്. അതിന് വാക്കുകൾ ഇല്ല സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏. എന്നും എപ്പോഴും എന്റെ ജീവനാണ്. എന്നെ എന്റെ കുടുംബത്തെ കാക്കണേ അയ്യപ്പ I love u ❤️ അയ്യപ്പ
ഹൃദ്യമായ ഒരു ഗാനം വയലാർ ദേവരാജൻ മാഷ് അമ്പിളി കൂട്ടുകെട്ട്..
എല്ലാ വരുടേയും ആഗ്രഹങ്ങൾ അയ്യപ്പൻ സാധിച്ചു തരട്ടെ
സത്യം എന്റെ കണ്ണ് നിറഞ്ഞു പോകുന്നു
ആൾക്കൂട്ടത്തിൽ എന്റെ അപ്പൂപ്പനും ഉണ്ട്.. അന്ന് അപ്പൂപ്പൻ ദെവസം ബോർഡ് എഞ്ചിനീയർ ആയിരുന്നു.. ഡ്യൂട്ടിയിൽ ഉള്ളപ്പോഴായിരുന്നു ഷൂട്ടിംഗ്..
സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലെ ഈ ഗാനം എന്നും ഇഷ്ടം. തികച്ചും ഭക്തി സാന്ദ്രം.
2024 ൽ കേൾക്കുന്നു 🙏🌹എപ്പോൾ കേട്ടാലും അന്നത്തെ അതേ ഫീൽ ആണ് 🙏 സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🌹🌹🌹
നാം ഉൾപ്പടെയുള്ള എല്ലാ പാപികൾക്കും വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു അയ്യപ്പാ 🙏🙏🙏🙏
എല്ലാ മഹാ വ്യാതികളിൽ നിന്നും ഈ ലോകത്തെ കാക്കണേ ഭഗവാനെ.... തുണയരുളണമെ മണികണ്ടാ 🙏🙏😭
സ്വാമി ശരണം അയ്യപ്പാ.ഭഗവാനെഎനിഎന്നാണ്അങ്ങയെകാണുവാൻസാധിക്കുക.സ സ്വാമി ശരണം
അയ്യപ്പ സ്വാമിയുടെ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും സന്തോഷകണ്ണീർ ആണ് വരുന്നത് 🙏🙏🙏
ചെറുപ്പത്തിൽ ഈ സിനിമ ദൂരദർശനിൽ കണ്ടത് ഓർമ്മ വരുന്നു ... With black and white TV
മനുഷ്യൻ ഉള്ള കാലത്തോളം അനശ്വരമായി ഇത്തരം ഗാനങ്ങൾ നിലനിൽക്കും.🙏🙏🙏🙏🙏
2020 ഇൽ കേൾക്കുമ്പോഴും പഴയ 90 ലേക് തിരിച്ചു പോവുന്നവർ ഉണ്ടോ
🙏🔥🙏
എന്റെ വലിയമ്മക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല ഒരു വയസ്സ് മുതൽ എന്നെ ആണ് നോക്കിയിരുന്നത് ഇത് പോലെ വലിയച്ഛന്റെ കയ്യിൽ പിടിച്ചു ഞാൻ 8 വയസിൽ ശബരി മലക്ക് പോയി ഈ പാട്ട് കാണുബോൾ ഞാൻ എന്നും കരയും വലിയച്ഛൻ മരിച്ചു എനിക്ക് 47 വയസ്സ് ആയി അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് 15 വർഷം കാത്തിരുന്നു അവർക്ക് പിന്നെ 3 കുട്ടികൾ ഉണ്ടായി
Neetti nilkkum kaikalil nee nidhi tharilley entey veettil oru kunjayi nee koodevarilley " aattu nottu njangal varum nin thiru nadayil" ayyappa swamy oru kunjiney nee enikku tharaney🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ സ്വാമി ശരണം...... 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️സ്വാമി ശരണം......
Eanik oru kunjine nalki anugrahikkane swamiyae
உண்மையான வரிகள் இதில் ஒளிந்து கிடக்கிறது சுவாமியே சரணம் ஐயப்பா தேடி வரும் கண்களில் பாடல்
എന്റെ അയ്യപ്പാസ്വാമി എന്റെ സങ്കടം ഒക്കെ മാറ്റി തരേണമേ ഒരു ആപത്തും വരുത്തരുതേ 🥹🥹🙏🏽🙏🏽🙏🏽 എന്റെ സ്വാമിയേ 🥹🙌🏽❤️❤️
ഇങ്ങനെയുള്ള ganañgal ennum kelkkanam
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോകും.. 🙏🏼
എത്ര കേട്ടാലും മതിവരാത്ത ഗാനം 2021 ലും കേൾക്കാൻ വളരെ ഇഷ്ടമുള്ള ഗാനം പണ്ടും ധാരാളം കേട്ടിട്ടുണ്ട് ഇനിയും കേൾക്കും ശരണമയ്യപ്പാ തത്വമസി
ആഴത്തിൽ മനസ്സ് വേദനിപ്പിക്കുമ്പോൾ ഇതു ഒന്ന് കേൾക്കുന്നത് ഒത്തിരി സമാധാനം കിട്ടും
ഒരു പ്രശ്നം വരുമ്പോ എത്ര വല്യ നിരീശ്വര വാദി ആണേലും ദൈവത്തെ വിളിച്ച് പോവും..... സ്വാമിയേ ശരണം അയ്യപ്പാ..🙏..
🙏😔 കളിയുഗവരധാ... ഭഗവാനെ..
Yes
Schoolil padikumbol etavum kooduthal paadiya paatil onn🙏
വിഷ്ണുവും നീ ശിവനും നീ ശ്രീമുരുകനും നീ പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമി, കാലവും നീ പ്രകൃതിയും നീ കാരണവും നീ
വൈവിധ്യമാർന്ന ഈ വിശ്വത്തിന്റെ ഏകത, അതായത് വേദാന്തസാരം, വയലാർ ഏതാനും വാക്കുകളിൽ ഒരുക്കിയിരിക്കുന്നു.
ആ വരികളെ ജ്വലിപ്പിക്കുന്ന സംഗീതം നൽകി ഈ പാട്ടിനെ അനശ്വരമാക്കി ദേവരാജൻ മാഷ്.
അമ്പിളിയുടെ ഭക്തിസാന്ദ്രമായ ആലാപനവും. ഒരിക്കലും മടുക്കില്ല ഈ ഗാനം.
എന്റെ മോളും കഴിഞ്ഞ വർഷം പോയ് കുഞ്ഞു അനുജനെ കിട്ടാൻ വേണ്ടി ഈ വർഷം prgnant ആണ് 8massam ആയി മോൾക്ക് 10 വയസായി 🙏
Ee kutty padannunath pole njnum annum ee devotional song padum aayrunnu.Ee ganathil parayunnath pole veetil oru kochanuian aay koode varanam Ann pradhichu.Angane Nik thanum 11 Varshathinu shesham oru kochanuian enn avanu 14 vasayirikunnu.🙏🙏🙏.Swamiye sharanam ayyapaa🙏🙏🙏🙏
Swami Sharanam❤️
ആരുമില്ലാത്തവർക്കഭയം സന്നിധാനം
അയ്യപ്പ ചരണം ഐശ്വര്യദായകം
ആരുമില്ലാത്തവർക്കയ്യപ്പൻ തുണ
ആലിലകൾ പോൽ അർത്ഥനകൾ
ആർത്ത വിലാപത്തിൻ അലമുറകൾ
അശരണരുക്കഴിക്കും ശരണ മന്ത്രം
(ആരുമില്ലെങ്കിലും...)
അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ
ആലംബമായി കൂടെയെത്തും സന്നിധാനം
പതിനെട്ടാം പടി കയറീ അയ്യപ്പദർശനം
പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം
പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ
പോരായ്മകളിൽ പ്രതീക്ഷകൾ തേടീ
(ആരുമില്ലെങ്കിലും...)
ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും
ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ
ഓളങ്ങളായുരുന്നൂ അശരണ വിലാപം
ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം
ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര
ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ
(ആരുമില്ലെങ്കിലും...)
രാവിലെയും വൈകിട്ടും ഞങ്ങളുടെ അമ്പലത്തിൽ മുടങ്ങാതെ ഇടുന്ന song ❤️❤️❤️❤️
2024 ൽ കേൾക്കുന്നവർ ഉണ്ടോ😊
സ്വാമി ശരണം !!!
Ya
SaranMYPpa
J
@@prajeeshkuttn9539 Qqqqqqqqqqqqqqqqqqqqqqqqqqqq
എൻ്റെ മകനെ മലകയറ്റം നേർച്ചയുണ്ട് ഇതുവരെ നടന്നിട്ടില്ല അയ്യപ്പ വേഗം നടത്തി തരണം,
എന്റെ അമ്മയ്ക്കു ഇഷ്ടപ്പെട്ടഗാനം. അയ്യപ്പ സ്വാമി ശരണം ❤🙏🙏🙏
അയ്യപ്പ കാത്തുകൊള്ളണമേ.
Ayyappaaa....ee mahamariye Lokath ninnu thudach neekkanea bhagavanea
അയപ്പ സ്വാമി.... ആർക്കും ആശ്രയിക്കാവുന്ന ശുദ്ധതടാകം....❤❤❤❤
അയ്യപ്പൻ സത്യമാണ്. കലിയുഗ വരദനാണ്
2023 വൃച്ഛികത്തിനു മാല ഇട്ടു കേൾക്കുന്ന അയ്യപ്പ ഭക്തൻ t🙏❤️❤️
Thanks for the support.Please share to all friends
ഈ ഭക്തി ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയും 🙏
ഞാൻ ഒക്കെ ജനിക്കുന്നതിനു മുൻപ് ഉണ്ടായ പാട്ട് .. 🙏സ്വാമിയേ ശരണമയ്യപ്പോ 🙏🙏
വയലാർ
ദേവരാജൻ
സൂപ്പർ കോമ്പിനേഷൻ
2023 ൽ ഈ ഗാനം കേൾക്കുന്ന ഭക്തനല്ലാത്ത സാധാരണക്കാരനായ ഭക്തിഗാനങ്ങളുടെ ആസ്വാദകൻ ഞാൻ