നമുക്ക് കിട്ടിയ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും ☺️ | Q&A | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024
  • #villagespices #questionanswer #villagespices

ความคิดเห็น • 808

  • @beenammamathew259
    @beenammamathew259 9 หลายเดือนก่อน +6

    ഇക്കാ,പണവും പ്രശസ്തിയും എത്ര ഉണ്ടായാലും വന്നവഴി മറക്കരുത്. ഈ ലാളിത്യവും തുറന്നസംസാരവും എന്നും തുടരുക. നന്മനേരുന്നു!

  • @jayasree4257
    @jayasree4257 2 ปีที่แล้ว +86

    ഏട്ടന് ക്യാമറ തന്ന ആ നല്ല മനുഷ്യന് ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് തമ്പുരാനോട് 🙏🙏🙏🙏

  • @minisoman982
    @minisoman982 ปีที่แล้ว +10

    ഇക്കാന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറി ഒരു പുതിയ വീട്ടിൽ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു, അതിന് വേണ്ടി പ്രാർത്ഥിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ

  • @sheelasunil8737
    @sheelasunil8737 2 ปีที่แล้ว +127

    താങ്ങൾ നല്ല ഒരു മനസിന്റെ ഉടമയാണ്.... അതാണ് ദൈവം ഇവിടെ കൊണ്ട് എത്തിച്ചത്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏🏻👏🏻

    • @abhilashvijayalekshmi2889
      @abhilashvijayalekshmi2889 2 ปีที่แล้ว +2

      ഫലമുണ്ടാകുന്നതോടെ വൃക്ഷങ്ങള്‍ ഭൂമിയിലേയ്ക്ക് താഴുകയായി. കാര്‍മേഘം വെള്ളത്തുള്ളികളുടെ ഭാരം കൊണ്ട് മഴയായി ഭൂമിയിലേക്ക് പതിക്കുന്നു. സജ്ജനങ്ങള്‍ സമൃദ്ധിയില്‍ അഹങ്കരിക്കാതെ കീഴേക്കിടയിലുള്ളവരെ പരിഗണിക്കും. ഇതാണ് സജ്ജന സ്വഭാവം.

  • @aqsa4694
    @aqsa4694 2 ปีที่แล้ว +29

    ഇക്കാ ഞങ്ങളെ കരയിക്കല്ലേ പ്ലീസ് 😭, ഇക്കാടെ എളി മയാണ് എല്ലാർക്കും ഇഷ്ടം 🙏ഇക്ക താമസിയാതെ നല്ല നിലയിൽ എത്തും ഇൻശാ അല്ലാഹ് 🙏🙏🙏

  • @kurafimedia
    @kurafimedia ปีที่แล้ว +3

    ഒരു ലക്ഷം സബ്സ്ക്രൈബ് നിങ്ങൾക്ക് കിട്ടാൻ കാരണം നിങ്ങളുടെ ഈ ഒരുമ ജീവിതമാണ് ഒരു ദേഷ്യം വരാത്ത ഒരു സംസാരമാണ് നിങ്ങളിൽ കാണുന്നത് അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ വയ്യ

  • @hamzak6351
    @hamzak6351 2 ปีที่แล้ว +13

    ചേട്ടാ എനിക്ക് പാചകത്തേക്കാൾ ഏറെ ഇഷ്ടപ്പെട്ടത് നിഷ്കളങ്കമായ സംസാരവും സ്വഭാവവുമാണ് അള്ളാഹു അങ്ങയെയും കുടുംബത്തെയും കൂടുതൽ ഉയരങ്ങളിലെത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @kgvaikundannair7100
    @kgvaikundannair7100 2 ปีที่แล้ว +60

    ഒരു ലക്ഷം സബ്സ്ക്രൈബർ കിട്ടിയെന്ന് താങ്കൾ പറയുമ്പോൾ തന്നെ ഒരു മനുഷ്യസ്നേഹിയുടെ വാക്കുകൾ നിങ്ങളുടെ സംസാരത്തിലും പ്രവർത്തിയിലും ഉണ്ട്. അത് നിങ്ങൾ നഷ്ടപ്പെടുത്താതെ എന്നും കാത്തുസൂക്ഷിക്കണം. തമ്പുരാന്റെ അനുഗ്രഹം താങ്കൾക്ക് കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤

  • @askarmohammed6676
    @askarmohammed6676 2 ปีที่แล้ว +43

    ഇക്കാ... ചെറിയ വിലക്ക് സ്നേഹത്തോടെ നല്ല ഭക്ഷണം കൊടുക്കുന്ന ചെറിയ ഒരു ഭക്ഷണ ശാല തുടങ്ങണം... ഇക്കാക്ക അതിന അധ്വാനിക്കാൻ ഉള്ള മനസും ആത്മാർഥത യും ഉണ്ട്

  • @kashisaran1054
    @kashisaran1054 2 ปีที่แล้ว +282

    ❤️❤️❤️ചേട്ടന്റെ നല്ല മനസ്സും എളിമ ഉള്ള സംസാരവും ആണ് ഞങ്ങളെ നിങ്ങളിലേക്ക് അടുപ്പിച്ചത്... ഈ ഒരു ചാനെൽ വിജയം ആക്കി തീർക്കേണ്ടത് ഞങളുടെ കടമ ആണ് 😍💐💐💐💐💐💐

    • @muhammedhashim4442
      @muhammedhashim4442 2 ปีที่แล้ว +4

      ❤️❤️❤️

    • @lijiyasaji9155
      @lijiyasaji9155 2 ปีที่แล้ว +4

      സത്യം

    • @ullasp8737
      @ullasp8737 2 ปีที่แล้ว +3

      Yes

    • @satheeshcheriyanad2143
      @satheeshcheriyanad2143 2 ปีที่แล้ว +4

      നല്ല ഒരു മനുഷ്യൻ ♥️

    • @jessyagith3503
      @jessyagith3503 2 ปีที่แล้ว +8

      താങ്കളുടെ ഒട്ടും ജാഡ യില്ലത്ത മനസ്സ്. അതാണ് ഈ ചാനലിൻ്റെ വിജയം.മോനും നല്ലതുപോലെ കഷ്ടപ്പെടുന്നു. കൂടുതൽ റിസി പ്പീസ് പ്രതീക്ഷിക്കുന്നു.

  • @aluvaskitchen3282
    @aluvaskitchen3282 2 ปีที่แล้ว +132

    കൈ പിടിച്ചുയർത്തിയ ആളെ കണ്ണീരോടെ എന്നും ഓർക്കുന്ന ചേട്ടനെ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ Congradulations 🙏🙏🙏

    • @maneeshm1726
      @maneeshm1726 2 ปีที่แล้ว +1

      Chetta supperayittundu ee reethiyanu nallathi

  • @kurafimedia
    @kurafimedia ปีที่แล้ว +2

    നിങ്ങൾ നമസ്കാരത്തിൽ അല്ലാഹുവിനെക്കൊണ്ട് പ്രവർത്തിക്കുക നിങ്ങൾക്കും മക്കൾക്കും നല്ല വീടുകൾ ഉണ്ടാവാൻ

  • @simonvarghese8673
    @simonvarghese8673 2 ปีที่แล้ว +51

    പത്ത് ലക്ഷം subscribers ഉടനെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍

  • @amblieamnile8981
    @amblieamnile8981 2 ปีที่แล้ว +21

    ഗ്രാമീണ നിഷ്കളങ്കത, എളിമ ഇവയാണ് ജനഹൃദയങ്ങളിൽ ഇടം പിടിക്കാൻ കാരണം, god bless you.

  • @binudaniel4978
    @binudaniel4978 11 หลายเดือนก่อน +1

    തീർച്ചയായും ചേട്ടന്റെ എളിമക്കും സ്നേഹത്തിനും പ്രതിഫലം ദൈവം തരും🙏

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +11

    അങ്കിൾ എപ്പഴും ഹാപ്പി ആയിട്ട് സംസാരിക്കണം എനിക്ക് അങ്കിളിന്റെ വിഷമം ഉള്ള സംസാരം കേൾക്കുമ്പോൾ വെല്ല്യ സങ്കടമാണ്. അങ്കിളിന്റെ കണ്ണുനിറയുമ്പോൾ എനിക്ക് എന്റെ പപ്പേടെ മുഖംഓർമ വരും സങ്കടം തോന്നും 😞

  • @aleyammathomas3744
    @aleyammathomas3744 2 ปีที่แล้ว +11

    താങ്കളുടെ വിനയം ,നിഷ്കളങ്കത ,പാചകവൈദഗ്ദ്ധ്യം എന്നിവ താങ്കളെ ഉന്നതിയിലെത്തിക്കും,യേശുതമ്പുരാൻ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ, ആയുരാരോഗ്യ സൗഖ്യം ദൈവംതമ്പുരാൻ നൽകട്ടെ.

  • @shamsuak9178
    @shamsuak9178 2 ปีที่แล้ว +35

    ഒരുപാടിഷ്ടപ്പെട്ടു ഒരു സാധാരണ മനുഷ്യൻ നാഢ്യങ്ങളില്ലാതെ 👍👍

  • @anildajohnson7580
    @anildajohnson7580 2 ปีที่แล้ว +53

    ഈ വിനയവും എളിമയും എന്നും കൂടെ ഉണ്ടാകട്ടെ, ദൈവം അനുഗ്രഹിക്കും

    • @shadulipanniyoorsoopar8027
      @shadulipanniyoorsoopar8027 ปีที่แล้ว

      ഇക്ക ഞാനുംഒരു പാജക കാരനാണ് എന്റ്റെ എല്ലാവിധആശംസകൾ നേരുന്നു

  • @rajeevsureshbabu1937
    @rajeevsureshbabu1937 2 ปีที่แล้ว +9

    ചേട്ടന്റെ ഈ നിഷ്കളങ്കമായ ചിരിയും വിനയത്തോടെ ഉള്ള സംസാരവും ഒക്കെ തന്നെയാ പ്രേക്ഷകരെ ആകർഷിച്ചത്. ഞാനും ഈ അടുത്താണ് ചേട്ടന്റെ വീഡിയോ കണ്ട് തുടങ്ങിയത്. ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ 🙏🏻🙏🏻🙏🏻😍😍😘😘🥰👍🏻

  • @jobyktom
    @jobyktom 2 ปีที่แล้ว +62

    എന്റെ വീട്ടിൽ കട്ലറ്റ് ഉണ്ടാക്കുന്നത് എന്റെ ഭാര്യയാണ്... അതിന്റെ ഒരു അഹങ്കാരം അവൾക്കുണ്ടായിരുന്നു.... കഴിഞ്ഞ ദിവസം ചേട്ടന്റെ കട്ലറ്റ് എപ്പിസോഡ് കണ്ട് അത് ഞാൻ അതങ്ങു തീർത്തു കൊടുത്തു... അതും 50 വെടിച്ചില്ല് കട്ലറ്റ്. ഒന്നും പൊടിയാതെ നല്ല രുചിയോട് കൂടിയ ബീഫ് കട്ലറ്റ്.ഒത്തിരി സന്തോഷം.... 👌

    • @muhammedhashim4442
      @muhammedhashim4442 2 ปีที่แล้ว

      😀😀😀

    • @rachelthomas7045
      @rachelthomas7045 2 ปีที่แล้ว +3

      Best wishes to go forward.....God bless...prayers.

    • @ramla.m.
      @ramla.m. 2 ปีที่แล้ว +3

      നമ്മളോടാ കളി അല്ലെ 😜

    • @gigoignatius
      @gigoignatius 2 ปีที่แล้ว +2

      😃👌

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 2 ปีที่แล้ว +1

      😄😄❤️❤️👍🏻👍🏻

  • @sreenis6338
    @sreenis6338 2 ปีที่แล้ว +10

    ചേട്ടന്റ കളങ്കം ഇല്ലാത്ത സ്വഭാവവും മനസ്സും അതിനുള്ള അംഗീകരം ആണ് പിന്നെ ഇത് ഒരു സാധാരണക്കാരന്റെ ചാനൽ anu😍

  • @mercyjoseph4292
    @mercyjoseph4292 ปีที่แล้ว +6

    പാവം ചേട്ടൻ എന്നും നന്മയുണ്ടാകട്ടെ 🙏🏻🙏🏻

  • @jayakrishnancg788
    @jayakrishnancg788 2 ปีที่แล้ว +12

    കോട്ടയം... അത് തന്നെ ധാരാളം അത്രക്ക് സ്നേഹം ഉള്ളവരാണ് ഞങ്ങൾ ഇക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @sainuvmssainu2865
    @sainuvmssainu2865 2 ปีที่แล้ว +6

    ഇക്കാന്റെ ആ ഒരു എളിമ അതാണ് അതാണ് ഇക്കാനെ എന്നിലേക്ക് ആകർഷിച്ച ആ ഒരു സംഗതി സത്യമാണ് ഇക്ക പൊളിയാണ് , എനിക്ക് കൂകിങ് വളരെ ഇഷ്ടമാണ് , ഇവിടെ ഞാൻ ബാംഗ്ലൂരിൽ ആണ് ഉള്ളത് എന്റെ കൂട്ടുകാർക് എന്റെ ഫുഡ് എല്ലാം വളരെ ഇഷ്ടമാണ് ഞാൻ ചില ഫുഡ് ഒക്കെ ഇക്കാനെ അനുകരിക്കാർ ഉണ്ട് അതെല്ലാം കൂട്ടുകാർക് ഇഷ്ടമാണ്

  • @miniviju8209
    @miniviju8209 2 ปีที่แล้ว +28

    ചേട്ടന്റ നല്ല മനസ്സും വിനയവുമാണ് ഈ നില വരെ എത്തിച്ചത്. എത്ര ഉയരത്തിൽ എത്തിയാലും ഇത് കൈവിടരുത്, അതാണ് എന്നെയും ഈ ചാനൽ കാണുവാൻ പ്രേരിപ്പിച്ചത്. ചേട്ടന്റ എല്ലാ കഷ്ടപ്പാടുകളും മാറി എന്നു കേൾക്കാനായി കാത്തിരിക്കുന്നു. അപ്പോഴും ഈ വിനയം കാണണം. ദൈവം ധാരാളമായി ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 ปีที่แล้ว +13

    നിങ്ങൾ ഒരു പാവമാണെന്നു ആത്മാർഥമായി ഞങ്ങൾ വിശ്വസിക്കുന്നു ❤❤👍👍

  • @shameerashanu5116
    @shameerashanu5116 2 ปีที่แล้ว +10

    ഇക്കാടെ മനസ് വളരെ നല്ലതാണ്....
    അല്ലാഹു ബർക്കത്തു തന്നു അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲

  • @rajipillai6064
    @rajipillai6064 2 ปีที่แล้ว +8

    ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ🙏🤲 നസ്സീറിന്റെ എളിമ അതാണ് ഇതിനു പിന്നിൽ😁

  • @rajumaroly2777
    @rajumaroly2777 ปีที่แล้ว +7

    നിങ്ങളുടെ തുറന്ന സംസാര വും നല്ല പാചകവും കാണുമ്പോൾ നല്ല നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ ഞങ്ങളെ സഹായിച്ചതിന് വളര ഉപകാരം നിങ്ങളെ മുന്നിലോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rejimolsijo9270
    @rejimolsijo9270 2 ปีที่แล้ว +5

    ചേട്ടന്റെ നല്ല മനസ്സും എളിമയും നല്ല സംസാരവും ആണ് ഇത്രയും വിജയകരമായി ചാനൽ മുൻപോട്ട് പോകുന്നത്. നോക്കിക്കോ ചേട്ടന് നല്ല അവസരം വരും. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @paulosecl5161
    @paulosecl5161 2 ปีที่แล้ว +1

    നിങ്ങളുടെ പാചകത്തെക്കാൾ എനിക്ക് ഇഷ്ടം നിഷ്കളങ്കമായ ആ സംസാരമാണ്. ലളിതമായ പാചക ശൈലി ഇഷ്ടമല്ലെന്നല്ല, വളരെ ലളിതമായി ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത് ആർക്കും ഇഷ്ടപ്പെ ടും. വളരെ സ്നേഹത്തോടെ,

  • @venugopalvilangil3370
    @venugopalvilangil3370 2 ปีที่แล้ว +6

    ചേട്ടൻ എന്ന് ഞാൻ വിളിക്കുന്നില്ല. കാരണം എന്നേക്കാൾ എത്രയോ പ്രായം കുറവാണു. എന്നാലും നിങ്ങളുടെ അവതരണ ശൈലിയാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. നിങ്ങളുടെ എല്ലാ വിഷമങ്ങളും ദൈവം കാണുന്നുണ്ട്. എല്ലാം അടുത്തുതന്നെ ശരിയാകും. ഇത്രവരെ എത്തിയില്ലേ. ഇനി നിങ്ങൾ തിരിഞ്ഞു നോക്കേണ്ടി വരില്ല.അടുത്തുതന്നെ പത്തു ലക്ഷത്തിലേക് എത്തും തീർച്ച.

  • @sanithavijayakumar1486
    @sanithavijayakumar1486 2 ปีที่แล้ว +16

    ചേട്ടൻ നമ്മുടെ തൊട്ട് അയൽവക്കംകാരൻപോലെ.സംഭാഷണരീതിയും ഞങ്ങളുടേതുപോലെതന്നെ.ഞങ്ങൾ കോട്ടയം/എറണാകുളം അതിർത്തിയിലാണ്.മിക്സിയിലരയ്ക്കാൻപോകുമ്പോൾ "ഞാനൊന്നു കറക്കിക്കൊണ്ടു വരട്ടെ" എന്നു പറയുന്നത് കേൾക്കാൻ ഒത്തിരി രസമാണ്.

  • @ushakumarys4803
    @ushakumarys4803 2 ปีที่แล้ว +1

    ചേട്ടന്റെ നെറ്റി ഭാഗ്യനെറ്റിയാണ് ഭാഗ്യ കഷണ്ടി ഈ വിനയം എളിമ നിഷ്കളങ്കത ഒക്കെ ചേട്ടന്റെ വിജയത്തിന് കൂട്ടായുണ്ട് ചേട്ടനെ സഹായിച്ച എല്ലാവർക്കും ഈ നൻമ തിരിച്ചറിയാൻ കഴിഞ്ഞില്ലേ ധീരതയോടെ മുന്നോട്ട് ലക്ഷം ലക്ഷം പിന്നാലെ വരും ഉറപ് ഈശ്വരന്റെ കയ്യൊപ്പാണ് താങ്കളുടെ കൈപ്പുണ്യം കാത്തുസൂക്ഷിച്ചോളു സമ്പന്നരുടെ ചാനലുകൾക്കിടയിൽ ചേട്ടൻ ഇത്ര എത്തിയില്ലേ ഇനിയും ഏറെ ദൂരം യത്ര തുടരട്ടെ ഉയരങ്ങൾ കീഴടക്കാൻ പ്രാർത്ഥിക്കുന്നു

    • @sajithkumar5566
      @sajithkumar5566 2 ปีที่แล้ว

      ചേട്ടാ നിങ്ങൾ ശരിക്കും നന്മ നിറഞ്ഞ ഒരു മനുഷ്യനാണ്.. ഒരു ജാഡയും ഇല്ലാതെ ചേട്ടൻ പാചകം വളരെ സിമ്പിൾ ആയി അവതരിപ്പിക്കുമ്പോൾ അത് വേഗം മനസ്സിലോട്ട് കയറുകയും പാചകം ചെയ്യാൻ തോന്നുകയും ചെയ്യുന്നു.. ചേട്ടൻ ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤🙏🙏🙏🙏

  • @saraswathysarayu
    @saraswathysarayu 2 ปีที่แล้ว +5

    ഞാനും പായിപ്പാടിനടുത്തുള്ള ആളാണ് thrikodithanam കോട്ടമുറി ഇപ്പോൾ പാലക്കാട് റിട്ടയർ ചെയ്ത ടീച്ചർ ആണ് താങ്കളുടെ പാചകവും സംസാരവും ഇഷ്ടം ആണ് god ബ്ലെസ് you and family

  • @temptingrecipesvlogs
    @temptingrecipesvlogs 2 ปีที่แล้ว +38

    ജീവിതത്തിൽ ഒരു യുട്യൂബർ ആഗ്രഹിക്കുന്ന ഒരു നിമിഷം ആണ്. ഇത് ഇത്രയും പെട്ടന്ന് ചേട്ടന് കിട്ടിയത് നിഷ്കളങ്കത കൊണ്ടാണ്. അത് എന്നും നിലനിൽക്കട്ടെ. അഭിനന്ദനങ്ങൾ ചേട്ടനും കുടുംബത്തിനും ❤️👏🏻💐

  • @shijikm7929
    @shijikm7929 2 ปีที่แล้ว +13

    ചേട്ടൻ ന്റെ ഈ വിനയം താഴ്മ യും എപ്പോഴും കൂടേ ഉണ്ടാകട്ടെ ആ ചിരി നില നിൽക്കട്ടെ ഗോഡ് ബ്ലെസ് യു ഫാമിലി

  • @Bhavatharini02
    @Bhavatharini02 2 ปีที่แล้ว +9

    100k subscribers🔥🔥. Congragulations ❤️.ഇക്കയുടെ സംസാരം കേൾക്കാൻ അടിപൊളി ആണ്. അതുപോലെ മിക്ക receipes um തന്നെ ഞാൻ try ചെയ്തിട്ടുണ്ട്. ആദ്യമായി ആണ് youtube il food videos മുടങ്ങാതെ കാണുനുണ്ടെങ്കിൽ അത് ഇക്കയുടെ ഫുഡ്‌ ചാനൽ മാത്രം ആണ്. പല receipes ഞാൻ try cheythu noki. Adipoli anu. Ethra ഏറെ ഇഷ്ടപെട്ട ഫുഡ്‌ ചാനൽ വേറെ ഇല്ല. 👍🏻👍🏻👍🏻👍🏻🔥🔥🔥🔥. Orupad നന്ദി ഇക്കാ

  • @You-tube5100
    @You-tube5100 2 ปีที่แล้ว +4

    നിങ്ങള് നല്ല ഒരു മനസ്സിന്റെ ഉടമ ആണു കെട്ടോ. അതല്ലേ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം

  • @vivinvarghese2443
    @vivinvarghese2443 2 ปีที่แล้ว +4

    താണനിലത്തേ നീരോടൂ അവിടെ ദൈവം തുണ ചെയ്യൂ.
    God bless you brother

  • @deepakthomas8793
    @deepakthomas8793 2 ปีที่แล้ว +4

    യു ട്യൂബ് വീഡിയോ ഇങ്ങനെ നോക്കിയ സമയം യാദൃശ്ചികമായി ചേട്ടന്റ വീഡിയോ കണ്ടതാണ്. ചേട്ടന്റ സംസാരം ആണ് ഇതിലേക്ക് എന്നെ ആകർഷിച്ചത്. ഇപ്പോൾ സ്ഥിരമായി കാണാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @estherearnest3857
    @estherearnest3857 2 ปีที่แล้ว +2

    എളിമയും തുറന്ന മനസ്സോടെയുമുള്ള സംസാരവും , എല്ലാത്തിലുമുപരി നല്ല പാചകവുമാണ് എല്ലാവരേയും ആകർഷിക്കുന്നതു്

  • @gopinathankariyattil7045
    @gopinathankariyattil7045 2 ปีที่แล้ว +10

    താങ്കളുടെ നിഷ്കളങ്കമായ സംസാര രീതി അതാണ്‌ വിജയം ❤

  • @alexy1969
    @alexy1969 2 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... ഇതുവരെ പാചകം ചെയ്തതിലും ഏറ്റവും കൂടുതൽ എത്രപേർക്ക് വരെ ഫുഡ് ഉണ്ടാക്കിയിട്ടുണ്ട്

  • @anilkumar-hn6cm
    @anilkumar-hn6cm 2 ปีที่แล้ว +1

    താങ്കൾ ഒരു നിഷ്കളങ്കമായ മനസിന്റെ ഉടമയാണ് അത് താങ്കളുടെ സംസാരത്തിലൂടെയും പ്രേവർത്തിയിലൂടെയും കാണുന്നുണ്ട് അറിയുന്നുമുണ്ട്.. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.... താങ്കളുടെ ആ എളിമ വലിയതുതന്നെ സുഹൃത്തേ........

  • @ramyasajith9252
    @ramyasajith9252 2 ปีที่แล้ว +40

    ചേട്ടന്റെ പാചകം കണ്ടില്ലേലും ആ സംസാരം കേൾക്കുമ്പോൾ തന്നെ മനസ് ഒന്ന് fresh ആകും ജഗതീശൻ ചേട്ടന്റെ എല്ലാ വിജയത്തിനും വേണ്ടി അനുഗ്രഹിക്കട്ടെ.. 🙏

  • @ktsalam2181
    @ktsalam2181 2 ปีที่แล้ว +4

    ഇക്ക നിങ്ങളുടെ കടങ്ങൾ എല്ലാം വീടി നല്ല നിലയിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ അതിന് വേണ്ടി പ്രാത്ഥിക്കുന്നു. അങ്ങിനെ ഒരു കാലം വരുംബോൾ ഈ എളിമയും നല്ല മനസ്സും കൈ വിടാതിരിക്കുക.

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 16 วันที่ผ่านมา

    എനിക്കൊന്നും പറയാനില്ല നിങ്ങളും കുടുംബവും ഉയരങ്ങളിലേക്ക് എത്തട്ടെ. എല്ലാവരുടെയും പ്രാർത്ഥന. നിങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ട്

  • @vmc1902
    @vmc1902 2 ปีที่แล้ว +8

    താങ്കളുടെ നിഷ്കളങ്കമായ അവതരണത്തിന് കിട്ടിയ അംഗീകാരം 1L subscribers ഹൃദയം നിറഞ്ഞ ആശസകൾ ❤👍

  • @dinkuminkuvlog
    @dinkuminkuvlog 2 ปีที่แล้ว +5

    🥰🥰🥰🥰🥰എന്തൊരു നിഷ്കളങ്കനായ മനുഷ്യൻ അല്ലാഹുവേ ഈ മനുഷ്യനെ നീ കാക്കണേ 🤲🤲🤲

  • @deepapramod3397
    @deepapramod3397 2 ปีที่แล้ว +57

    കഴിഞ്ഞ ദിവസം 100 K subcribers എന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പാചകം സന്തോഷത്തോടെയും സ്നേഹത്തോടും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതോടൊപ്പം ചേട്ടന്റ സാമ്പത്തികപ്രശ്നങ്ങളെല്ലാം മാറി നല്ല ജീവിതം ഉണ്ടാവട്ടെ. നിങ്ങളുടെ കൂടെ നിന്ന് പ്രവൃത്തിക്കുന്ന മോനും അതുപോലെ എല്ലാവർക്കും എല്ലാവിധ ആശംസകളും അനുഗ്രഹവും ഉണ്ടാവട്ടെ 💕💕🌹🙏🙏🥰🥰🥰

  • @shanavasm9286
    @shanavasm9286 2 ปีที่แล้ว +3

    ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം '
    ചേട്ടൻ്റെ എന്ത് ക്വാളിറ്റി കൊണ്ടാണ് ചേട്ടനെ ഇത്രയധികം ആളുകൾ ഇഷ്ടപ്പെട്ടത്.

  • @ItzMeAmaluz
    @ItzMeAmaluz 2 ปีที่แล้ว +5

    നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കാം... ഞാൻ കോട്ടയംകാരി ആണു... ചങ്ങനാശ്ശേരി വരുമ്പോൾ തീർച്ച ആയും ഇക്കായെ കാണാൻ വരും ❤️

  • @shijilalibu8493
    @shijilalibu8493 2 ปีที่แล้ว +73

    അനുഗ്രഹികപെട്ട ആൾ തന്നെ ആണ്. അതിൽ ഒരു മാറ്റവും ഇല്ല. ഒത്തിരി സന്തോഷം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... കൂടെ ഉണ്ടാകും ഞങ്ങൾ എല്ലാവരും.. ദൈവയം ധാരാളമായി അനുഗ്രഹിക്കട്ടെ, കുടുംബത്തെയും❤️💯🥰🥰🥰

  • @Anish-gh6lf
    @Anish-gh6lf ปีที่แล้ว +1

    ഒരു ദിവസം ഞാൻ ചേട്ടനെ നേരിൽ വന്നു കാണും, അന്ന് നല്ലൊരു ഫുഡ്‌ നമ്മക്കു ഉണ്ടാക്കി കഴിക്കണം ❤

  • @antigotran7773
    @antigotran7773 2 ปีที่แล้ว +47

    അഭിനന്ദനങ്ങൾ ചേട്ടാ....ഈ ആത്മാർത്ഥത എന്നും ഉണ്ടാകട്ടെ...എല്ലാ വിധ ആശംസകളും നേരുന്നു....

  • @omananarayanan6262
    @omananarayanan6262 2 ปีที่แล้ว +13

    ചേട്ടന്റെ ഈ ജാഡ ഇല്ലാത്ത സംസാരം ആണ് ഞങ്ങൾക്ക് ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @esportsgaming06
    @esportsgaming06 2 ปีที่แล้ว +9

    ഞാൻ ഈ ചാനൽ subscribe ചെയ്യുമ്പോൾ 5000 പേരിൽ താഴെ ആയിരുന്നു subscribers... ഒരു ലക്ഷം subscribers ആയി കണ്ടതിൽ വലിയ സന്തോഷം ചേട്ടാ...❤❤❤

  • @Sudheeshdpra
    @Sudheeshdpra 2 ปีที่แล้ว +2

    താങ്കൾക്ക് ഒരു നല്ല മനസുണ്ട്.. താങ്കളുടെ വാക്കുകളിൽ അത്‌ വെക്തമാണ്... താങ്കളുടെ സാമ്പത്തിക പ്രശ്നങ്ങൾ ഉറപ്പായും മാറും... ❤️❤️❤️❤️

  • @salu7404
    @salu7404 2 ปีที่แล้ว +3

    നല്ല മനസ്സുള്ള താങ്കള്‍ക്ക് ഒരായിരം ആശംസകള്‍. പടച്ചവന്‍ താങ്കളെയും കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ. എന്നെങ്കിലും നേരില്‍ കണ്ടാല്‍ ഞാന്‍ ചേര്‍ത്തു നിറുത്തി സ്നേഹത്തോടെ ഒന്ന് കെട്ടിപിടിക്കും.

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว +4

    നസീർ അണ്ണാ എന്ത് നിഷ്കളങ്കമായിട്ടാ അണ്ണൻ സംസാരിക്കുന്നെ. ഇനിയും ഉയരങ്ങളിൽ എത്താൻ കറുത്തതങ്ങളുടെ അനുഗ്രഹം ഉണ്ടാകട്ടെ 🤲. എന്റെ ഉമ്മയുടെ വീട് തിരുവല്ല ബൈപാസിൽ മൈത്രി നഗറിൽ ആണ്.🥰❤️ അണ്ണന്റെ ആഗ്രഹം പോലെ ഫിറോസിന് നല്ല രീതിയിൽ ജീവിക്കാൻ സാധിക്കട്ടെ.

  • @sirajsulaiman737
    @sirajsulaiman737 2 ปีที่แล้ว +13

    എപ്പോഴും സപ്പോർട്ട് ഉണ്ടാക്കും ഉയരങ്ങളിൽ എത്തട്ടെ ഉയരങ്ങളിൽ എത്തും അത് ഉറപ്പാണ് എല്ലാ നന്മകളും ഉണ്ടാകട്ടെ 👍👍

  • @mumstreat8126
    @mumstreat8126 2 ปีที่แล้ว +19

    ഒരു പച്ച മനുഷ്യൻ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰

  • @athusworld5541
    @athusworld5541 2 ปีที่แล้ว +6

    കഷ്ടപ്പാടുകൾ എല്ലാം മാറാൻ ദൈവം ഒരു വഴി തുറന്നു തന്നതാണ് ഈ ചാനൽ.. ഇനിയും ഒരു പാട് ഉയരങ്ങളിലെത്താൻ ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും

  • @publicreporterpc5361
    @publicreporterpc5361 2 ปีที่แล้ว +9

    ഇക്ക നിങ്ങൾ ഉയരങ്ങളിൽ എത്തും,
    യ്യൂ ട്യൂബു ചാനൽ നന്നായി മുന്നോട്ടു കൊണ്ടു പോകുക

  • @cpmathew1973
    @cpmathew1973 2 ปีที่แล้ว +37

    Brother
    You are a true gentleman and a humble human being. I like your programme and it is outstanding.
    All the best
    Mathew CP
    Indore, Madhya Pradesh

  • @bijupa8035
    @bijupa8035 2 ปีที่แล้ว +11

    ഇക്കാ ഇനിയും ഉയരങ്ങളിൽ എത്തും തീർച്ചാ. ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട്.

  • @renjurajan5012
    @renjurajan5012 2 ปีที่แล้ว +5

    നല്ല മനുഷ്യർക്ക് ദൈവം നല്ലത് തരും.... ഒരുപാട് സ്നേഹവും പ്രാർത്ഥനയും.

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว +2

    എല്ലാം നല്ലതിന്, ചേട്ടന്റെ ആദ്യ വിഡിയോ കണ്ടപ്പോൾ ആ അവതരണം ആര്ക്കും ഒരു ഇഷ്ടം തോന്നുന്ന രീതി! വി ടി രാജപ്പന്റ ശബ്ദം പോലെ തോന്നും!

  • @renukasunil841
    @renukasunil841 ปีที่แล้ว +1

    തമ്പുരാന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും ഉണ്ടാവട്ടെ❤

  • @sunilyesudas1901
    @sunilyesudas1901 2 ปีที่แล้ว +4

    ചേട്ടൻറെ നിഷ്കളങ്കതയായ മനസ്സ് ഉയരങ്ങളിൽ എത്തിച്ചേരട്ടെ

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +5

    ഇക്ക ഒരു നല്ല മനുഷ്യൻ ആണ് 😍... അങ്ങനെ ഉള്ളവരെ ദൈവം കൈവിടില്ല 👍🙏

  • @drpadminipeethambaran2360
    @drpadminipeethambaran2360 ปีที่แล้ว +1

    നമസ്തെ എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @panditraj7251
    @panditraj7251 2 ปีที่แล้ว +5

    ചേട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ,നല്ല തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @nidhinsebastian5660
    @nidhinsebastian5660 2 ปีที่แล้ว +6

    ആശാന്റെ നിഷ്കളങ്കത ആണ് ആശാന്റെ വിജയം 🥰🥰

  • @najmamoideenkc1482
    @najmamoideenkc1482 2 ปีที่แล้ว +1

    പാജകത്തിനേക്കാൾ ഉപരി താങ്കളുടെ സിംപ്ലിസിറ്റി ആണ് എനിക്കിഷ്ട്ടം.. God bless you

  • @RajkumarS-to9xv
    @RajkumarS-to9xv ปีที่แล้ว

    ഞാൻ താങ്കളെ 😊ബഹുമാനിക്കുന്നു നിങ്ങൾ നിഷ്കളങ്കനായ ഒരു പാവം സഹോദരൻ ell നന്മകളും ഉണ്ടാകട്ടെ

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +1

    നസീർ ഇക്ക നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 ഇക്കയുടെ വർത്താനം ഒരു സാദാരണ ക്കാരന്റെ രീതിയിൽ ഉള്ള സമസാരം അതാണ് ഞങ്ങളെ ഒക്കെ ഈ വിഡിയോയിലേക്ക് പഠിപ്പിച്ചത് . 👍👍👍👍👍👍 ദുഖങ്ങൾ എല്ലാം മാറും വിഷമിക്കണ്ട . നമ്മൾ അമ്മ യുടെ ഉദരത്തിൽ ജനിക്കുപ്പോൾ തന്നെ നമ്മൾ എന്തൊക്കെ ആകണം , ആകേണ്ട എന്നൊക്കെ ദൈവം നമ്മുടെ തലയിൽ വരച്ചു വിടും അത് നമ്മൾ അനുഭയ്ക്കട്ടെ .. 🙏🙏🙏🙏🙏സാരമില്ല . എല്ലാം നേരെ ആകും 🙏🙏🙏

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +11

    ജാഡ ഇല്ലാത്ത സംസാരവും വളരെ എളിമ ഉള്ള പെരുമാറ്റവും.... first episode കണ്ടപ്പോൾ തന്നെ ഞാൻ subscribe ചെയ്തു..... എന്റെ ചോദ്യം വായിച്ചു. Thanks ❤️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +11

    അഭിനന്ദനങ്ങൾ ഇക്ക 🌹.. ഇനിയും ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @manuelscaria
    @manuelscaria 2 ปีที่แล้ว +3

    നല്ല മനുഷ്യാ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും👍👍👍

  • @anandavallyravi2032
    @anandavallyravi2032 2 ปีที่แล้ว +1

    ചേട്ടന്റെ താഴ്മയാണ് വിനയമാണെ എല്ലാര്ക്കും ഇഷ്ട്ടം

  • @yamunabvayalar858
    @yamunabvayalar858 2 ปีที่แล้ว +3

    നല്ല മനസ്സ്.വന്നവഴി മറക്കാത്ത മനുഷ്യൻ 👍

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว +4

    ദൈവതുല്യനായ ഒരു മനുഷ്യൻ നിങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @kishorebnair
    @kishorebnair 2 ปีที่แล้ว +4

    നിങ്ങള് പോളിയാണ് ഇക്ക, വിജയം സുനിശ്ചിതം, ഉയരങ്ങൾ മാത്രമേ ഉളൂ താങ്കൾക്ക്

  • @sibinajahangir9114
    @sibinajahangir9114 2 ปีที่แล้ว +1

    അപ്പഡേ നല്ല മനസ്സുണ്ടല്ലോ വന്നവഴി മറക്കാതെ ഓരോ നിമിഷവും ഓർക്കുന്ന ഒരു മനസ് ശാഖയിക്കുന്നവരെ മറക്കാതെ കൂടേ കൊണ്ട് നടക്കാനുള്ള മനസ് മാഷാ അല്ലാഹ് 🥰ആവർത്തനം കേൾക്കാൻ ആണ് സത്യത്തിൽ ഞാഞാൻ കാണുന്നത്

  • @varghesemathai5967
    @varghesemathai5967 2 ปีที่แล้ว

    ഇന്നലെ താങ്കളുടെ നടൻ ബീഫ് കറി കണ്ടു. കുറച്ചു കൂടി എളുപ്പം ചെയ്യാൻ കഴിയും. കുക്കർ ചൂടായിക്കഴിഞ്ഞാൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക് ഇട്ടു പൊട്ടുമ്പോൾ
    കുറച്ചു കറിവേപ്പില ഇട്ടു മൂപ്പിക്കുക ഒപ്പം തേങ്ങാക്കൊത് ഇടുക. മുക്കാൽ ഭാഗം മൂത്തുകഴിയുമ്പോൾ ചുവന്നുള്ളി ഇഞ്ചി വെളുത്തുള്ളി ഇവൻ അരിഞ്ഞത് ചേർത്ത് ഇളക്കുക ഒന്ന് വഴങ്ങി കഴിയുമ്പോൾ മുളകും മല്ലിയും ഗരം മസാലയും കുറച്ചു കയവും ചേർത്ത് മൂപ്പിക്കുക. അപ്പോഴേക്കും ചേർത്ത എല്ലാ സാധനങ്ങളും ഒരുപോലെ മൂത്തുകിട്ടും. ബീഫ് ഇട്ടു ഇളക്കി ആവശ്യത്തിന് വെള്ളവും ചേർത്ത് ഉപ്പും ചേർത്ത് അടച്ചു പത്തു വിസിൽ അടിക്കുമ്പോൾ ശരിക്കും വേകും. എല്ലാത്തിനും കൂടി പതിനക്ഞ്ചു മിനിറ്റു മതി ബീഫ് കറി തയാർ. തക്കാളി, സവാള ആവശ്യം ഇല്ല.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 ปีที่แล้ว +5

    അതെ' ഇക്കാ പറഞ്ഞതാ ണ് ശരി-തമ്പുരാൻറെ കൊണ്ട് തന്നാണ് ഈ എപ്പി സോഡുകൾ ഇവിടം വരെ എത്തിയത് -അതിൽ ഞങ്ങൾക്കും വളരെ സന്തോഷം ഉണ്ട്, ഇനിയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവിധ അനുഗ്രഹവും ഉണ്ടാകുമാറാകട്ടെ .🙏🏼👏🏼😏🤲😏🤲🌷🙏🏼🙏🏼🙏🏼

  • @vidyaraju3901
    @vidyaraju3901 2 ปีที่แล้ว +4

    ഇത്ര നല്ല മനസുള്ള ചേട്ടന് എന്നും നല്ലതേ വരൂ..... ദൈവം അനുഗ്രഹിക്കട്ടെ 🙏.......

  • @sumiarunkingini9905
    @sumiarunkingini9905 2 ปีที่แล้ว +6

    ഇക്കാ..... നിങ്ങളോട് എനിയ്ക്ക് ഒരുപാട് സ്നേഹവും ബഹുമാനവും ഒന്നിനൊന്നു കൂടിവരുന്നു ... ആ സത്യസന്ധത., നിഷ്കളങ്കത... നിങ്ങളാണ് ശരിയ്ക്കും... ദൈവപുത്രൻ.... ഇക്കായെ അറിഞ്ഞത് മുതൽ എന്നും നിങ്ങൾക്കും, കുടുംബത്തിനും, വേണ്ട പെട്ടവർക്കും....വേണ്ടി എന്നും പ്രാർത്ഥിയ്ക്കാറുണ്ട്. 🙏

  • @deepa6684
    @deepa6684 2 ปีที่แล้ว +5

    ഞാൻ ഓർക്കുന്നു ചാനൽ തുടങ്ങിയ സമയം ഞാൻ കമന്റ്‌ ഇട്ടിരുന്നു ഒരുപാട് സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @RB-js3zi
    @RB-js3zi ปีที่แล้ว

    ദൈവം സഹായിക്കും. കഷ്ടപ്പാടെല്ലാം മാറും.

  • @renulakshya3437
    @renulakshya3437 2 ปีที่แล้ว +5

    Congratzzz chetta🥰🥰🥰🥰👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തേട്ടെ

  • @Raj-cw1eq
    @Raj-cw1eq 2 ปีที่แล้ว +25

    1 Lakh subscribers .... Congratulations 💙❤️

  • @hizanamp9571
    @hizanamp9571 2 ปีที่แล้ว +3

    ഞാൻ ഇപ്പൊ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത് അപ്പൊ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇക്ക ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലെത്തട്ടെ. ഇക്കയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @vsathyadas2138
    @vsathyadas2138 2 ปีที่แล้ว +1

    Monde yelimayanu yenikku istamayadu....nalladu varatte....

  • @shebaabraham4900
    @shebaabraham4900 2 ปีที่แล้ว +16

    ഈ കുഞ്ഞു കുടുംബത്തെ ദൈവം നിറഞ്ഞ് അനുഗ്രഹിക്കട്ടെ .

  • @savithrya.c995
    @savithrya.c995 2 ปีที่แล้ว +1

    നസീർക്കായുടെ സ്നേഹ മുള്ള അവതരണം ഉണ്ടാക്കുന്ന വിഭവങ്ങളേക്കാൾ, സ്വാദിഷുമാണ്. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

  • @moosasurmi8326
    @moosasurmi8326 ปีที่แล้ว

    അള്ളാഹുവിൻെറ അനുഹ്രം
    എന്നും ഉണ്ടാവട്ടെ ഉയരങ്ങളി
    എത്തട്ടെ എന്ന് പ്രാർത്ഥികുന്നു