Binoy Chacko| എന്നവിടെ വന്നു ചേരും|Ennavide Vannu Cherum|Old Christian Song|Lyrics KV Simon|

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1

  • @MusiQChapeL
    @MusiQChapeL  ปีที่แล้ว

    Ennavide vannu cherum njaan mama
    എന്നവിടെ വന്നു ചേരും ഞാൻ മമ കാന്ത, നിന്നെ
    വന്നു കണ്ടു വാഞ്ഛ തീരും ഹാ!
    നിന്നോടു പിരിഞ്ഞിന്നരകുല-ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം
    തന്നിടുന്നതില്ലാകയാൽ പരനേശുവേ, ഗതി നീയെനിക്കിനി
    ennavide vannu cherum njaan mama kaantha nine
    vannu kandu vaanjcha theerum haa!
    ninnodu pirinji’narakula-thirikkayennathinn orikkalum sukham
    thannidunnathill aakayaal paraneshuve gathi neeyenikkini
    1 നിൻമുഖത്തു നിന്നു തൂകുന്ന മൊഴിയെന്റെ താപം
    ഇന്നു നീക്കിടുന്ന നായകാ!
    നിന്നതിമൃദുവായ കൈയിനാലെന്നെ നീ തടവുന്നൊരക്ഷണം
    കണ്ണുനീരുകളാ-കവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നുമേ
    1 Nin mukhaathu ninnu thookunna’mozhiyente thaapam
    Innu neekkidunnu naayakaa!
    Ninnathi’mruduvaaya kayyinaalenne Nee thadavunnorakshanam
    Kannuneerukal aakaveyozhi’njunnathaanandam vannidunnu me
    2 പൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു
    മന്നിലില്ല സൗഖ്യമൽപ്പവും
    മന്നനേ ധനധാന്യവൈഭവം മിന്നലിന്നിടകൊണ്ടശേഷവും
    തീർന്നുപോയുടമസ്ഥരന്ധതയാർന്നു വാഴുക മാത്രമേ വരൂ
    2 Ponnu’paada sevayenniye paraneyenikku
    mannililla saukhyamalppavum
    Mannane dhanadhaanya vaibhavam minnalinnida konda sheshavum
    Theernnupoy’udamasthar’andhathayaarnnu vaazhuka maathrame varu
    3 തിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോൽ
    ലുബ്ധരായോർ ഭൂ ധനങ്ങളെ
    ചേർത്തുകൂട്ടിയിട്ടാധനങ്ങളിൻമേൽ പൊരുന്നിരുന്നായവ വിരി
    ഞ്ഞാർത്തി നൽകിടും മാമോൻ കുട്ടികളായ് പുറപ്പെടുന്നാർത്തനാഥനേ
    3 Thithirikal anyamuttaye-viriyichidumpol
    Lubdharaayor bhoo dhanangale
    Cherthukoottiyitt aadhanangalin mel porunnirunn aaayava viri-njaarthi nalkidum maamon kuttikalaay purappedunnaartha naadhane
    4 നല്ല വസ്ത്രം നല്ല ശയ്യകൾ സുഖസാധനങ്ങളില്ലിവയിലാശ ദാസനു
    വല്ലഭാ! തിരുമേനി-യേതിലുമേതുമായെനിക്കുള്ളതാലൊരു
    തെല്ലുമല്ലലെന്നുള്ളിലില്ലതു കില്ലൊഴിഞ്ഞുരചെയ്തിടാം വിഭോ!
    4 Nalla vasthram nalla shayyakal sukha saadhanangalillivayilaasha
    daasanu vallabha! thirumeni yethilumethumayenikkullathaal
    oru thellum allalennullil illathu
    Killozhinjura cheythidaam vibho!
    5 നിന്നെയോർക്കും നേരമീശനേ! വളരും പ്രയാസം
    എന്നിൽനിന്നു മാഞ്ഞുപോകുന്നേ
    നിന്നടിമലർ സേവയാലെനിക്കുള്ള പീഡകളാകവേ തിരു
    മുന്നിൽ വന്നിടുംപോതു നീങ്ങിയെന്നുള്ളമാനന്ദംകൊണ്ടു തുള്ളുമേ
    5 Ninneyorkkum nerameeshane! valarum prayaasam
    Ennil ninnu maanjupokunne
    Ninnadimalar sevayaalenikkulla peedakalaakave thiru-
    munnil vannidum pothu neengiye-nnullam aanandam kondu thullume
    6 കാത്തിരിക്കുന്നാത്മ നാഥനേ! ഭൂവനത്തിനുള്ള
    കാത്തിരിപ്പിൻ പൂർത്തിനാളിനെ മത്സരക്കുലം ലജ്ജയാൽ
    മുഖം താഴ്ത്തിടും പടിയെങ്ങൾ ദണ്ഡുകൾ
    പൂക്കണേ പുതുഭംഗിയിൽ ബദാം കായ്കളെയവ കായ്ക്കണേ തദാ
    6 Kaathirikkunnaatma naadhane! bhuvanathinulla
    Kaathirippin poorthinaaline matsarakkulam lajjayaal
    mukham thaazhthidum padiyengal dandhukal
    pookkane puthubhangiyil badaam kaaykaleava kaaykkane thadaa