അഞ്ജലിക്കും അനാമികയ്ക്കും ചോർച്ചയില്ലാത്ത അടച്ചുറപ്പുള്ള വീടൊരുക്കി

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • കൂട്ടുകാരേ ഞങ്ങൾക്ക് അടച്ചുറപ്പുള്ള പുതിയ വീടായി, ഇനി മഴ പെയ്താലും ഞങ്ങൾക്ക് കിടന്നുറങ്ങാം'. പതിനാലുകാരിയായ അഞ്ജലിയും പന്ത്രണ്ടുകാരിയായ അനാമികയും തിങ്കളാഴ്ച സ്‌കൂളിലെ കൂട്ടുകാരോട് ഇങ്ങനെ പറഞ്ഞാണ് തിരിച്ചു വീട്ടിലെത്തിയത്. വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങായതിനാൽ എല്ലാവരോടും ഇങ്ങനെ പറഞ്ഞാണ് തെക്കൻ താണിശ്ശേരി സെയ്ന്റ് ആന്റണീസ് സ്‌കൂളിൽ നിന്ന് ഇരുവരും കുറച്ച് നേരത്തെ ഇറങ്ങിയത്. ഒന്നര വർഷം മുമ്പ് വരെ കൂട്ടുകാരോട് ഈ സഹോദരിമാർ വീടിനെ കുറിച്ച് യാതൊന്നും പറയാറില്ലായിരുന്നു. ഏതെങ്കിലും കൂട്ടുകാർ വീട്ടിലേക്ക് വരാൻ ആഗ്രഹം പറഞ്ഞാൽ ഇരിക്കാൻ പോലും ഇടമില്ലാത്തതിനാൽ അവരെ പിന്തിരിപ്പിക്കാൻ ഏറെ പാടുപെട്ടിരുന്നു. ഒരിക്കലും സാക്ഷാത്ക്കരിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന സ്വപ്നവീട് അഞ്ജലിക്കും അനാമികയ്ക്കും കുടുംബത്തിനും സ്വന്തമായതിന്റെ ആത്മവിശ്വാസവും സന്തോഷവും ഇവരുടെ മുഖത്ത് പ്രകടമായിരുന്നു. കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് ഒരുക്കുന്ന എന്റെ വീട് പദ്ധതിയിലാണ് ഈ കുടുംബത്തിന് വീടൊരുക്കിയത്. മാള പഞ്ചായത്തിലെ കുരുവിലശ്ശേരി പതിമൂന്നാം വാർഡിൽ നാല് സെന്റ് കോളനിയിലെ മൂന്നര സെന്റ് സ്ഥലത്ത് തകർന്നുവീഴാറായ ഒറ്റമുറി വീട്ടിലായിരുന്നു രണ്ട് പെൺമക്കളും അച്ഛനും അമ്മയും കഴിഞ്ഞിരുന്നത്. പ്ലാസ്റ്റിക് ഷീറ്റിനടിയിലെ ചോർന്നൊലിച്ച വീട്ടിൽ പാമ്പുകളെയും ഭയന്നാണ് മഴക്കാലത്ത് ഉറങ്ങാതെ കഴിച്ചുകൂട്ടിയിരുന്നത്. ലൈഫ് പദ്ധതിയിൽ വീടെന്ന സ്വപ്നത്തിനുമേൽ ചെന്തുരുത്തി വീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായ സുനിലിനും ഭാര്യ സരിതയ്‌ക്കും യാതൊന്നും ചെയ്യാൻ കഴിയാതിരുന്നപ്പോഴാണ് കുടുംബത്തിന്റെ ദുരിതാവസ്ഥ മാതൃഭൂമി പ്രസിദ്ധീകരിച്ചത്. തുടർന്നാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്നുള്ള എന്റെ വീട് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത് സുരക്ഷിതമായ വീടൊരുക്കി നൽകിയത്.

ความคิดเห็น • 2

  • @SadasivanChaklanaly
    @SadasivanChaklanaly 11 หลายเดือนก่อน

    രാജീവിന് പ്രത്യക അഭിനന്ദനങ്ങൾ

  • @vinodnarayan745
    @vinodnarayan745 11 หลายเดือนก่อน

    Happy to see smiling faces❤