ജീവിതത്തിൽ അറിവും കഴിവും മാത്രം പോര,വിനയവും സ്വഭാവശുദ്ധിയും ഉണ്ടാകണം..!

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • സ്വന്തം സ്വഭാവം ജീവിതത്തിന്റെ താളം തെറ്റിക്കാന്‍ ഇടവരരുത്‌.
    പഴയ കര്‍മസംസ്‌ക്കാരത്തെ നാം അമര്‍ത്തിവച്ചിട്ടു കാര്യമില്ല. കാരണം
    പലപ്പോഴും ജീവിതത്തില്‍ നമ്മെ തോല്പിക്കുന്നത്‌, നമ്മുടെ പഴയ കര്‍മ
    സംസ്ക്കാരത്തിന്‍റെ ഫലമായ സ്വഭാവങ്ങളാണ്‌. അത്‌ നമ്മെ ദുര്‍ബലരാ
    ക്കുകയും പലപ്പോഴും പരാജയപ്പെടുത്തുകയും ചെയുന്നു.
    ഇതില്‍ നിന്നെല്ലാം മോചിതരാകാന്‍ ആത്മീയത നമ്മെ സഹായി
    ക്കുന്നു. ആത്മീയതയില്‍ നാം മൂന്ന്‌ കാര്യങ്ങള്‍ അഭ്യസിക്കേണ്ടത്‌ അനി
    വാര്യമാണ്‌. യോഗ, (പാണായാമം, ധ്യാനം എന്നിവയാണ്‌ അവ. യോഗ
    നമ്മുടെ മനസ്സിനെ ശരീരബോധത്തില്‍ നിന്നും മാറ്റുന്നതാണ്‌. ശരീരം
    ആരോഗ്യത്തോടെ ഇരുന്നാലേ മനസ്സിനെ ശരീരത്തില്‍ നിന്നും ഉയര്‍ത്താ
    നാകൂ. അതുകൊണ്ട്‌ ആത്മീയതയില്‍ യോഗയ്ക്ക്‌ വലിയ സ്ഥാനമുണ്ട്‌.
    ജീവിതത്തിൽ അറിവും കഴിവും മാത്രം പോര,വിനയവും സ്വഭാവശുദ്ധിയും ഉണ്ടാകണം..!
    താൻ ചെയ്യുന്നതാണ് ന്യായമെന്നും തന്റെ സംസ്‍കാരമാണ് ശരിയെന്നും ഉറച്ചു വിശ്വസിക്കുന്നവരും താൻ തന്റെ സ്വഭാവം മാറ്റില്ലെന്നു പിടിവാശി പിടിക്കുന്നവരുമാണ് ഈ കൂട്ടർ.. എന്നാണ് ഭഗവാൻ പറയുന്നത്.. 🙏
    ഭഗവാൻ ആരെയാണ് വിമൂഢത്മാവ് എന്നു വിളിക്കുന്നത്..?
    ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാനും ഏത് അവസരങ്ങളെയും വേണ്ടത്ര പ്രയോജനപ്പെടുത്താനും അങ്ങനെ ഉത്കൃഷ്ടരാവനും കഴിഞ്ഞാൽ യഥാർത്ഥ ജീവിതമായി.
    എന്താണ് യഥാർത്ഥ ജീവിതം.? ഭഗവത്ഗീത നമ്മുക്ക് യഥാർത്ഥ ജീവിതം നേടിത്തരുന്ന ഒരു വഴികാട്ടിയാണ്..!
    ഭഗവാൻ അർജ്ജുനനേ 'മഹബാഹു' എന്നാണ് വിളിച്ചത്.ഏറ്റവും ശക്തമായ കൈകൾ ഉള്ളവൻ എന്നർത്ഥം
    ഏതു കർമത്തിന്റെയും പിന്നിൽ ഒരു ഗുണമുണ്ട്. പ്രകൃതിയിൽ എല്ലാം കർമങ്ങളും നടക്കുന്നത് ഒരു ഗുണം അഥവാ സംസ്ക്കാരം മൂലമാണ്. കുറെ കാലത്തെ ആചരണങ്ങൾ കൊണ്ട് നാം ആർജ്ജിച്ചു വച്ചിരിക്കുന്ന സ്വഭാവങ്ങളെയാണ് സംസ്‍കാരം എന്ന് പറയുന്നത്..!
    ഭഗവാൻ പറയുന്നു അർജ്ജുനാ നീ അഹങ്കാരത്തിന്റെ പിടിയിൽ പെട്ടുപോവരുത്.കാരണം അഹങ്കാരം സമബുദ്ധിക്ക് എതിരാണ്
    നമ്മുക്ക് പ്രശ്നങ്ങളും പ്രയാസങ്ങളും പരാതികളും ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്.
    ഈ ശരീരം തന്നെയാണ് ക്ഷേത്രമെന്നു മനസ്സിലാക്കി ശരീരത്തിലിരിക്കുന്ന ചൈതന്യം തന്നെയാണ് ഭഗവാനെന്നും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു..
    ഭഗവാനിലേക്ക് മനസ്സ് തിരിക്കുക എന്ന് പറഞ്ഞാൽ നമ്മൾ അമ്പലത്തിൽ പോകുക എന്നതാണോ അർത്ഥമാക്കുന്നേ.?
    ദുർബലമായ മനസ്സിൽ നിന്നും ഭഗവാൻ അകന്നു പോകും
    എത്രയോ വർഷം തന്റെ കൂടെ നിഴലായി ജീവിച്ച ഉദരവരോട് ഭഗവാൻ കൃഷ്ണൻ പറയുന്നു, അങ്ങയെ ഉയർത്താൻ എനിക്കാവില്ല. അങ്ങ് സ്വന്തം മനസ്സിനെ സ്വയം ഉയർത്തണം. അതിനു നാം നമ്മുടെ മനസ്സിനെ ഭഗവാനോട് ഘടിപ്പിക്കണം..!
    നമ്മുക്കുവേണ്ടി മറ്റൊരാൾ പൂജ ചെയ്തതുകൊണ്ട് നമ്മുടെ മനസ്സ് ഉയരുകയില്ല.നാം സ്വയം ഉയർന്നേ പറ്റൂ..!
    നമ്മുടെ ജീവിതത്തിൽ നാം ഒരാളോട് കൂടുതൽ പ്രതീക്ഷ വെച്ച് ഒട്ടിക്കഴിഞ്ഞാൽ നാളെ അതേ വ്യക്തിയെ നാം വെറുക്കേണ്ടിവരും..
    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഭഗവാനിൽനിന്നു മാത്രം പ്രതീക്ഷിക്കൂ.!
    നമ്മുടെ മനസ്സിനെ ഉയർത്തുന്ന ഒരു ഗുരുവായിട്ടേ ഭഗവാനെ നാം കാണാവൂ
    അന്ധമായ പ്രാർത്ഥനയിലും പൂജയിലും വഴിപാടിലുമല്ല ഭഗവാൻ സംപ്രീതനാകുന്നത്. മറിച്ച് നാം അതൊക്കെ ജീവിതത്തിൽ എത്രമാത്രം പ്രയോഗികമാക്കുന്നു എന്നതിലാണ്.. വഴിപാട് എന്നാൽ പൂർവ്വികർ സഞ്ചരിച്ച നല്ല വഴിയുടെ പാടാണ്... വഴിതെറ്റാതെ നാം അതിലുടെ പോകണമെന്നാണ് ഭഗവാന്റെ പക്ഷം
    ഭഗവാൻ ശ്രദ്ധിക്കുന്നത് ചൊല്ലുന്ന മന്ത്രമല്ല..! മന്ത്രം ചൊല്ലുന്ന ഹൃദയമാണ്..!
    ഭഗവാനും നമ്മളും തമ്മിലുള്ള വ്യത്യാസമെന്താണ്.? ഭഗവാന് പ്രാപിക്കേണ്ടതായി ഒന്നുമില്ല കാരണം ഭഗവാൻ നമ്മെപ്പോലെ ഒരു കർമസംസ്കാരം കൊണ്ടല്ല എവിടെ വന്നിരിക്കുന്നത്. ഭഗവാൻ നേടേണ്ടതെല്ലാം മുമ്പേ നേടിക്കഴിഞ്ഞിരിക്കുന്നു..
    നമ്മുക്ക് നഷ്ടമാകാതെ സൂക്ഷിക്കാൻ പലതുമില്ലേ..!നേടാൻ മോഹമുള്ള പലതുമില്ലേ..?
    തനിക്കു കിട്ടിയിരിക്കുന്ന ഒന്നിനെയും പങ്കുവയ്ക്കാൻ മനസ്സില്ലാത്തവനാണ് കള്ളൻ.. നാം സ്വയം വിലയിരുത്തണം, ഞാനൊരു കള്ളനാണോ..?
    ആരെയാണ് ഭഗവാൻ കള്ളൻ എന്ന് വിളിക്കുന്നത്..?
    നമ്മുടെ കൈകൾ കൊടുക്കാൻ പരിശീലിച്ചാൽ നമ്മുക്ക് നന്മ തിരിച്ചു കിട്ടും. കൊടുക്കുന്നതേ കിട്ടൂ.
    നാം പ്രതീക്ഷിക്കുന്നത് മുഴുവൻ നമ്മുക്ക് കിട്ടുകയും ഇല്ല....!
    പ്രതീക്ഷിക്കാതെ, പ്രകടിപ്പിക്കുക അതുകൊണ്ട് നാം കൊടുത്തു ശീലിക്കുക...
    നമ്മുടെ കണ്ണുകളെ നല്ലതു കാണാൻ പരിശീലിപ്പിച്ചാൽ മറ്റുള്ളവർ നമ്മളിൽ നന്മയെ കാണൂ.!
    'കർമം' എന്ന വാക്കിന്റെ അർത്ഥം തന്നെ 'alert the body' എന്നാണ്
    നിരന്തരം കർമങ്ങൾ ചെയ്തുകൊണ്ടേയിരിക്കണം.
    വെറുതെ ഇരുന്നതുകൊണ്ട് നമ്മുടെ മനസ്സ് ഉയരുമോ..? വെറുതെ ഇരിക്കുന്നത് രോഗാവസ്ഥയാണ്, ആത്മീയതയല്ല.!!
    പ്രാർത്ഥിക്കുന്നതല്ല നടക്കുക! പ്രവർത്തിക്കുന്നതാണ്. അല്ലെങ്കിൽ പ്രകൃതിയുടെ നിയമം തെറ്റും.
    പ്രകൃതിയുടെ നിയമം അനുസരിച്ച് പ്രവർത്തിയുടെ ഫലം നിച്ഛയിക്കുന്നത് പ്രാർത്ഥനയല്ല,പ്രവർത്തിയാണ്..!
    നഷ്ടത്തെക്കുറിച്ചു ചിന്തിക്കുകയും പരാതി പറയുകയും ദുഃഖിക്കുകയും ചെയ്താൽ നാം തളർന്നുപോകും മറിച്ച്..!
    പരീക്ഷിത്ത് ഭാഗവതം കേട്ട് ഏഴാം ദിവസ്സം മനസ്സിനെ ഉയർത്തിയില്ലേ..?മഹാബലി,അജാമിളൻ തുടങ്ങിയവർക്കെല്ലാം സ്വയം ഉയരാൻ കഴിഞ്ഞില്ലേ..? എങ്കിൽ നമ്മുക്കും കഴിയേണ്ടതല്ലേ? തീർച്ചയായും സാധിക്കും..
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
    ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

ความคิดเห็น • 67