ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം പതിനാല് | Srimad Bhagavad Gita (Malayalam) - Adhyay 14

แชร์
ฝัง
  • เผยแพร่เมื่อ 17 ก.พ. 2018
  • Order a Free Book of Yatharth Geeta on www.yatharthge...
    ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം പതിനാല് - ഗുണത്രയവിഭാഗയോഗം
    ------------------------
    ഗീതാപ്രവചനസമയത്ത് ശ്രീകൃഷ്ണന്റെ മനോഗതങ്ങൾ എന്തായിരുന്നു? മനോഗതങ്ങൾ വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവില്ല. ചില വികാരങ്ങൾക്ക് ഭാഷ വഴങ്ങും; ചിലത് ക്രിയാത്മക അനുഭവം മൂലവും. ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ അന്വേഷണം നടത്തുന്ന ആളിനു മാത്രമേ ആ വികാരങ്ങൾ പൂർണ്ണമായി മനസ്സിലാക്കുവാൻ കഴിയൂ. ഗീതയിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുവാൻ ഒരു ആചാര്യനുപോലും, ഭഗവാൻ ശ്രീകൃഷ്ണൻ എത്തിയിരുന്ന ആ തലത്തിലേക്ക് എത്തേണ്ടിയിരിക്കുന്നു. വെറുതേ ഗീതാപ്രവചനങ്ങൾ ഉരുവിടുകയല്ല, ഗീതയിലെ ആന്തരിക ഭാവത്തിന് പ്രകടഭാവം നൽകുക എന്നതാണ് ഒരു മഹാപുരുഷൻ ചെയ്യുന്നത്. ശ്രീകൃഷ്ണൻ ഗീത പ്രവചനം നടത്തിയപ്പോഴുള്ള അതേ ദൃശ്യം കാണുന്നതുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധിക്കുന്നത്. അതുകൊണ്ട് അദ്ദേഹം യഥാർത്ഥ അർത്ഥം കാണുന്നു; നമ്മെ കാണിക്കുന്നു; ആ ആന്തരിക വിചാരം നമ്മിലുണർത്തുന്നു; ഉദ്ബുദ്ധതയുടെ പാതയിലേക്ക് നമ്മെ നയിക്കുന്നു. പൂജ്യ പരമാനന്ദ പരമഹംസൻ ആ തലത്തിലേക്ക് എത്തിയ ഒരു മഹാപുരുഷനായിരുന്നു. അദ്ദേഹത്തിന്റെ മാർ'ദർശനവും അനുഗ്രഹവും കൊണ്ട് ശ്രീമദ് ഭഗവദ് ഗീതയുടെ ആന്തരിക സത്തയെ, യഥാർത്ഥ രൂപത്തിൽ വെളിപ്പെടുത്തിയിട്ടുള്ളതാണീ യഥാർത്ഥ ഗീത.
    -- സ്വാമി അഡഗഡാനന്ദ
    ------------------------
    ഗ്രന്ഥകാരനെപ്പറ്റി
    'യഥാർത്ഥ ഗീത' എന്ന കൃതിയുടെ കർത്താവ് ഒരു സന്യാസി ആണ്. ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടു പോലും സദ്ഗുരുവിന്റെ ആദേശാനുഗ്രഹങ്ങളാൽ ആത്മീയമായ പാണ്ഡിത്യം കൈവരിക്കാൻ കഴിഞ്ഞു. ദീർഘകാലമായുള്ള ധ്യാനത്തിലൂടെ ആണ് ഇത് സാധ്യമായത്. പരബ്രഹ്മത്തിലേക്കുള്ള സടണിയിൽ എഴുതുക എന്നത് ഒരു തടസ്സമായി തോന്നിയെങ്കിലും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ തന്നെയാണ് ഈ രചനക്കു കാരണമായതും. ബ്രഹ്മം അനുഭവങ്ങളിലൂടെ ഒരു കാര്യം വെളിപ്പെടുത്തി- നിന്റെ മാനസിക വ്യാപാരങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നു, ശാന്തമായിരിക്കുന്നു. അവശേഷിക്കുന്നത് ഒരു ചെറിയ കാര്യം മാത്രം.' യഥാർത്ഥ ഗീത' രചിക്കുക. ധ്യാനത്തിലൂടെ ഈ ചിന്തക്കു വിരാമമിടുവാൻ ആദ്യം അദ്ദേഹം ശ്രമിച്ചു. എന്നാൽ ആദേശം ശക്തമായിരുന്നു. 'യഥാർത്ഥ ഗീത' സത്യമാകുക തന്നെ വേണ്ടിയിരുന്നു. തെറ്റുകൾ വന്നപ്പോൾ പരബ്രഹ്മം തന്നെ തിരുത്തി തന്നു. സ്വാമിജിക്ക് ആദ്ധ്യാത്മികശാന്തി നൽകിയ ഈ കൃതി അവസാനം സർവ്വർക്കും ശാന്തി നൽകും എന്നു പ്രതീക്ഷിക്കുന്നു.
    -- പ്രകാശകൻ
    More on Yatharth Geeta and Ashram Publications: yatharthgeeta.com/
    Download Official Yatharth Geeta Application on Android and iOS to Stay in Touch.
    © Shri Paramhans Swami Adgadanandji Ashram Trust.

ความคิดเห็น •