The Story of Old Munnar - 99ലെ വെള്ളപ്പൊക്കം തകർത്ത മൂന്നാറിന്റെ കഥ |

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം. കേരളത്തിന്റെ ഭൂപടത്തെ തന്നെ മാറ്റി മറിച്ച, ബ്രിട്ടീഷുകാരുടെ സ്വപ്നഭൂമിയായിരുന്ന മൂന്നാർ പട്ടണത്തെ അപ്പാടെ തുടച്ചു നീക്കിയ ഇന്നും ഭീതിയോടെ അല്ലാതെ ഓർക്കാൻ കഴിയാത്ത കേരള ചരിത്രത്തിലെ കറുത്ത അധ്യായം. 99 ലെ വെള്ളപ്പൊക്കം. നാടിനെ നടുക്കിയ ആ ദുരന്തം നടന്നിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. കൊല്ലവർഷം 1099 കർക്കിടക മാസത്തിൽ സംഭവിച്ചത് കൊണ്ടാണ് 1924 ജൂലൈയിൽ ഉണ്ടായ പ്രളയത്തെ 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്.
    99 ലെ വെള്ളപ്പൊക്കം കേരളത്തിനുണ്ടാക്കിയ ഏറ്റവും വലിയ നഷ്ടം പഴയ മൂന്നാർ പട്ടണത്തിന്റെ തകർച്ചയായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങി എന്ന് പറയുമ്പോൾ തന്നെ അന്നത്തെ പ്രളയത്തിന്റെ ഭീകരത നമുക്ക് മനസിലാകും. ബ്രിട്ടീഷുകാരുടെ അഭിമാനമായിരുന്ന, അവർ ഏഷ്യയിലെ Switzerland എന്ന് വിശേഷിപ്പിച്ച പഴയ മൂന്നാർ പട്ടണത്തിന്റെ കഥയാണ് ഇന്നത്തെ വീഡിയോയിൽ.
    #floods #keralafloods #greatfloodof99 #99FloodsofKerala #KeralaFloods #ThonnuttionpathileVellapokkam
    The Great Flood of '99 was the greatest natural disaster in Kerala in the 20th century. It forever altered the landscape of the region, erasing the dream town of Munnar, which was a cherished retreat for the British. This catastrophic event, etched in history as the "99 Flood," still evokes fear and sorrow. Occurring in the Malayalam year 1099 during the month of Karkidakam, this devastating flood struck Kerala in July 1924.
    One of the most significant losses caused by the 99 Flood was the destruction of the old town of Munnar. Situated at an altitude of 6,500 feet above sea level, the sheer devastation that submerged Munnar highlights the intensity of this disaster. The British, who fondly referred to Munnar as the "Switzerland of Asia," saw their pride and joy wiped away. Today's video recounts the tragic tale of the annihilation of old Munnar during that terrifying flood.
    Music Courtesy: Keys of Moon Music - Lonesome Journey
    • 'Lonesome Journey' by @KeysofMoonMusi...
    Music promoted by Music Library: bit.ly/2X4yZhS
    No copyright infringement intended.

ความคิดเห็น • 4