Comedy Utsavam │Flowers│Ep# 102

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.8K

  • @shibusheela961
    @shibusheela961 6 ปีที่แล้ว +10

    Dr. റോയ് സർ താങ്കളിലാണ് ഞങ്ങൾ ദൈവത്തെ കണ്ടത്. ഇനിയും ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തന്ന് വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ

  • @siddeeq84
    @siddeeq84 6 ปีที่แล้ว +12

    "നമുക്കെല്ലാം ജീവിതത്തിൽ എല്ലാം നേടാൻ ആയിട്ട് ആഗ്രഹം ഉണ്ടാവും .. അത് കഴിഞ്ഞിട്ട് കൊടുക്കാനായിട്ടാവും ആഗ്രഹം... കൊടുക്കുമ്പോൾ നമ്മൾ അവരിൽ ദൈവത്തെയാണ് കാണുന്നത് ... "
    കോമഡി ഉത്സവത്തിന്റെ ഈ എപ്പിസോഡിനെ ധന്യമാക്കി Dr റോയി പറഞ്ഞ സുന്ദരമായ സത്യം ..
    എല്ലാം നേടി എന്ന് അഹങ്കരിച്ച്‌ താഴേക്കിടയിലേക്കു ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാത്ത ഒരുപാട് പേർ നമുക്കിടയിൽ ഉണ്ട്.. അവരുടെ കണ്ണ് തുറപ്പിക്കാൻ Dr റോയി യുടെ വാക്കുകൾ പ്രേരണ ആവട്ടെ...
    ആരാലും അറിയപ്പെടാതെ ജീവിച്ചു മരിച്ചു തീരേണ്ട അനേകം ജീവിതങ്ങളെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന കോമഡി ഉത്സവം ടീമിനും Dr റോയിക്കും പ്രാർത്ഥനകൾ..

  • @abdulkabeer81
    @abdulkabeer81 6 ปีที่แล้ว +10

    Dr .Roy ദാനധർമ്മം കൊടുക്കുംതോറും കൂടുകയേ ഉള്ളൂ ഇനിയും കൊടുക്കാൻ താങ്കളുടെ സമ്പത്ത് അധികരിപ്പിച്ചു തരട്ടെ ദൈവത്തിനു സ്തുതി അതുപോലെതന്നെ പീറ്റർ ചേട്ടന്റെ പാട്ട് വീണ്ടും കേൾക്കാൻ സാധിച്ചതിൽ ഫ്ലവേഴ്സ് ടെലിവിഷന് ഒരായിരം അഭിനന്ദനങ്ങൾ

  • @daydream9565
    @daydream9565 6 ปีที่แล้ว +179

    സെക്യൂരിറ്റി guards nd servents ന് വരെ അവാർഡ് സ്റ്റേജിൽ വച് കൊടുത്ത ലോകത്തിലെ ഒരേ ഒരു ചാനൽ...
    ഹെറോയിസം ലെവൽ flowers

    • @suseelasebastian7624
      @suseelasebastian7624 6 ปีที่แล้ว

      ശരിയാണ്

    • @SId-gb1qr
      @SId-gb1qr 6 ปีที่แล้ว +1

      guards nd servents?...no they did not

    • @mk-wp4wh
      @mk-wp4wh 6 ปีที่แล้ว

      കണ്ണു നിറഞ്ഞ നിമിഷം

    • @SnehaSneha-hy6vc
      @SnehaSneha-hy6vc 6 ปีที่แล้ว

      S Id last vannalo

    • @bobbykuruvilla2633
      @bobbykuruvilla2633 6 ปีที่แล้ว

      Yes yes Yes .....

  • @josephsony2618
    @josephsony2618 6 ปีที่แล้ว +8

    ഈ പ്രോഗ്രാമിന്റെ നന്മ, പിന്നിൽ പ്രവൃത്തിക്കുന്ന ക്ലീനേഴ്‌സനെ വരെ മുന്നിൽ കൊണ്ടുവന്നു അവതരിപ്പിച്ചു അംഗീകരിക്കുന്നു എന്നതാണ്. Salute to Dr Roy. Hats of to രാഷ്ട്രീയ news hour.

  • @NishanthRagavan
    @NishanthRagavan 6 ปีที่แล้ว +46

    ദേഷ്യക്കാരനാണ് ഗൗരവക്കാരനാണ് എന്നൊക്കെ എല്ലാരും ടിനി ചേട്ടനെക്കൊണ്ട് പറയുമെങ്കിലും അദ്ദേഹത്തെ അടുത്തറിയുന്നവർക്കേ അയാളെ മനസിലാക്കാൻ പറ്റൂ.. കാരണം അദ്ദേഹം വഴി എത്രപേര്ക്ക അവസരങ്ങൾ ഉണ്ടാകുന്നത് ഓരോ മിമിക്രിക്കാരനും എന്തോകെ തരത്തിലുള്ള സഹായങ്ങള ചെയ്തുകൊടുക്കുന്നത്... എല്ലാവരും മിഥുൻചേട്ടനെ പുകഴ്ത്തിപ്പറയുമ്പോൾ ആ വലിയമനസുള്ള ടിനി ചേട്ടനെ ആരും അറിയാതെ പോകരുത്... എന്റെ ഇന്നത്തെ ബിഗ് സല്യൂട്ട് ടിനി ചേട്ടന് 😘😘ഈ അഭിപ്രായത്തോട് അനുകൂലിക്കുന്നവർ ലൈക്‌ ചെയ്യൂ 👍👍

  • @shafeekbk
    @shafeekbk 6 ปีที่แล้ว +51

    സെക്യൂരിറ്റി ചേട്ടന്മാർ മുതൽ ക്ലീനിംഗ് ചേച്ചിമാരെ വരെ സ്റ്റേജിൽ വിളിച്ചു ആദരിക്കുന്ന ഫ്ലവേഴ്സിനെ പോലെ ഫ്ലവേഴ്സ് മാത്രം .....!!!
    👏👏👏👏👏👏👏👏
    നിങ്ങൾ മരണ മാസ്സാണ്

    • @RaviRavi-xn4dc
      @RaviRavi-xn4dc 3 ปีที่แล้ว

      Poo 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 at work now but it &⅞

  • @devudevutty6180
    @devudevutty6180 6 ปีที่แล้ว +9

    DR ROY SIR.....നിങ്ങളെയും ,കുടുംബത്തെയും ദെെവം ഇനിയും ധാരാളമായ് അനുഗ്രഹിക്കട്ടെ........
    ...വാക്കുകളില്‍ ഒതുക്കിതീര്‍ക്കാന്‍ പറ്റുന്നതല്ല.....ഈ നല്ല മനസ്സിനോടുള്ള നന്ദി ....

  • @anilwynne2434
    @anilwynne2434 6 ปีที่แล้ว +15

    നൂറാമത്തെ എപ്പിസോഡിൽ എല്ലാ ജീവനക്കാരെയും ആദരിച്ചതിന് ഒരു സല്യൂട്ട്.
    1st Time In Television.

  • @thamannathanveer3994
    @thamannathanveer3994 6 ปีที่แล้ว +18

    Dr റോയിക്ക് ഒരു ബിഗ് സലിയുട്ട്👍
    ബാക്കിയുള്ള മഹാന്മാർ കണ്ട് പഠിക്കട്ടെ

  • @Isolated_soul_Angel
    @Isolated_soul_Angel 6 ปีที่แล้ว +8

    ഡോക്റ്റർ റോയ് സർ. നിങ്ങളെ ദൈവം എപ്പോഴും കാത്ത്‌ രക്ഷിക്കും. കണ്ണു നിറഞ്ഞ്‌ പോയി. ലവ്‌ യൂ സർ😘😘😘

  • @gopakumarmk7054
    @gopakumarmk7054 6 ปีที่แล้ว +2

    Dr.Roy Sir. First of all a big heartful thanks and salute to you. താങ്കളെ പോലെയുള്ള ആൾക്കാരാണ് സാധാരണക്കാരന്റെ ഊർജം. ഈ ലോകത്ത് മനുഷ്യത്വം മരവിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് താങ്കൾ. പണമല്ല മറ്റുള്ളവരെ സഹായിക്കാൻ ആർദ്രത ഉള്ള നന്മയുള്ള മനസ്സാണ് താങ്കളുടെ വിജയം. ആ വിജയത്തിൽ ഇത് കാണുന്ന എല്ലാ മനുഷ്യ മനസ്സുകളുടെയും അനുഗ്രഹവും സ്നേഹവും ആശീർവാദവും എന്നും താങ്കളോടൊപ്പം ഉണ്ടാവും.
    അതുപോലെ തന്നെ കോമഡി ഉത്സവത്തിനും ഹൃദയം നിറഞ്ഞ സ്നേഹത്തിൽ ചാലിച്ച ഒരു വലിയ നന്ദി. ഈ പ്രോഗ്രാം ഒരായിരം എപ്പിസോഡുകൾ പിന്നിടട്ടെ, എല്ലാവരുടെയും മനസ്സിലും മുഖത്തും ചിരിയുടെ വസന്തം വിടർത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @yasi379
    @yasi379 6 ปีที่แล้ว +28

    ചിരിയുടെ രാജാക്കന്മാർ ആയ മണി ചേട്ടന്റെയും ഹനീഫ ഇക്കായുടെയും കുടുംബത്തെ ആദരിക്കാൻ കാണിച്ച ആ വലിയ മനസിന് ഫ്ലവേഴ്‌സ് ടിവിക്ക് ഒരു ബിഗ് സല്യൂട്ട് 👏👏

  • @studentscentre8479
    @studentscentre8479 6 ปีที่แล้ว +13

    ഡോക്ടർ റോയ്..നിങ്ങളുടെ മനസ്സിലെ നന്മയുടെ വെളിച്ചം എന്നും നിറഞ്ഞു നിൽക്കട്ടെ..താങ്കളെ പോലെയുള്ളവരാണ് ദൈവത്തിന്റെ കാവാലാർ..... അങ്ങേക്ക് എല്ലാവിധ സന്തോഷങ്ങളും ..... ദീർഘായുസ്സും നേരുന്നു..

  • @suryajayan3175
    @suryajayan3175 6 ปีที่แล้ว +5

    Dr Roy sir ശെരിക്കും നിങ്ങളെ പോലുള്ളവരാണ് ദൈവം.... ഞാൻ കണ്ട പ്രോഗ്രാമുകളിൽവെച്ചു ഏറ്റവും മനോഹരമായ പ്രോഗ്രാം കോമഡി ഉത്സവം... വാക്കുകൾ കൊണ്ട് മായാജാലം തീർക്കലല്ല പ്രവർത്തിച്ചു കാണിക്കുക എന്നുള്ള ധർമമാണ്... നിങ്ങൾ കോമഡി ഉത്സവത്തിന്റെ അണിയറ ഏറ്റെടുത്ത്തു ബിഗ്‌ സല്യൂട്ട്.. പ്രാർത്ഥന

  • @relaxation91819
    @relaxation91819 6 ปีที่แล้ว +35

    ലോകത്തെ ഒരു പരിപാടിയിലും ആ പരിപാടിയേലെ ക്ളീനിംഗ് തൊഴിലാളികളെ വരെ സ്ക്രീനിൽ കൊണ്ടുവന്നു മുമന്റോ നൽകിയ ചരിത്രം ഇല്ല. കോമഡി ഉത്സവത്തിൽ അതും സംഭവിച്ചു. .
    ഇതു കോമഡി ഉത്സവം അല്ല . കോമഡി അത്ഭുതമാണ്

  • @akhilthomas5077
    @akhilthomas5077 6 ปีที่แล้ว +4

    കലാഭവനിലെ ആ പഴയ നീളൻമുടിക്കാരൻ, ഹിന്ദി പാട്ടുകൾ പാടി അത്ഭുതപ്പെടുത്തിയ ആ പ്രതിഭ, പീറ്റർ കലാഭവൻ. കണ്ടപ്പോൾ ഒത്തിരി അത്ഭുതവും സന്തോഷവും. താങ്ക്സ് flowers

  • @shyjuvincent4936
    @shyjuvincent4936 6 ปีที่แล้ว +6

    ഡോ.റോയ് സാർ ഈശ്വരന്റെ കയ്യ് ആണ് നിങ്ങളിലൂടെ പ്രവർത്തിക്കുന്നത് ഒരു പാട് സന്തോഷം നിങ്ങളുടെ കുടുംബത്തിന് ഈശ്വരന്റ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sowjisathyan7367
    @sowjisathyan7367 6 ปีที่แล้ว +5

    Dr Roy നിങ്ങൾ ഒരു വലിയ മനുഷ്യനാണ്. ഇനിയും കഴിയട്ടെ നിങ്ങൾക്ക് ഇതുപോലെ ഒരു പാട് പേരെ സഹായിക്കാൻ.

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +64

    മണിച്ചേട്ടനെ കലാഭവനിൽ കൊണ്ട് വന്ന പീറ്റർ ഏട്ടന് ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏😘😘😘😘

  • @rajeshmohan537
    @rajeshmohan537 6 ปีที่แล้ว +6

    Dr Roy sir😍😍😍😍❤, എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോകും. ദൈവം നിങ്ങളുടെ നൻമകളെ അനുഗ്രഹിക്കും .

  • @aliaayisha3630
    @aliaayisha3630 6 ปีที่แล้ว +5

    ഒരു കാലത്ത് കലാഭവനിലെ ഗാനമേളകൾ...പീറ്റർ ചേട്ടന്റെ ഹിന്ദി പാട്ടുകൾ '.... വീണ്ടും ഓർമ്മകളിലേക്ക് തിരിച്ചു പോകുന്നു... ഒരു പാട് നന്ദി ഫ്ലവേഴ്സ്...

  • @user-iu7qp6rq1l
    @user-iu7qp6rq1l 6 ปีที่แล้ว +7

    നമ്മളിൽ നിന്നും വിട പറഞ്ഞു പോയ കൊച്ചിൻ ഹനീഫിക്കയുടെയും കലാഭവൻ മണി ചേട്ടന്റെയും കുടുംബങ്ങളെ ഈ 100 ന്റെ മികവിൽ നിൽക്കുന്ന ഉത്സവ എപ്പിസോഡിൽ കൊണ്ട് വന്നതിൽ ഫ്ലവേർസ്‌ ചാനലിന് ബിഗ് സല്യൂട്ട്.
    ഒരുപക്ഷേ ഒരുപാട് കഴിവുണ്ടായിട്ടും പുറം ലോകം കാണിക്കാൻ ഒരുപാട് പേർ കഷ്ടപെടുമ്പോൾ പ്രായം ജാതി മതം ആൺ പെൺ അങ്കവൈകല്യമുള്ളവർ എല്ലാവരെയും നെഞ്ചോട് ചേർത്ത് പിടിച് അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള വേദിയായി കോമഡി ഉത്സവം മാറിയപ്പോൾ ഒരുപാട് ജീവിതം രക്ഷപെട്ടു എത്ര കലാകാരന്മാരാണ് എന്തൊക്കെ പെർഫോമൻസാണ് ഓരോരാളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നത് മറ്റാരും ചെയ്യാത്ത നല്ലൊരു കാര്യമാണ് ഫ്ലാവേഴ്സ് ചെയ്തത് അതിൽ ഫ്ളവേഴ്സിന് അഭിമാനിക്കാം 100 അല്ല 1000 അല്ല അതുക്കും മേലെ ഈ പ്രോഗ്രാം കടന്ന് പോട്ടെയെന്ന് ആശംസിക്കുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർ ആങ്കർ മോഡ്‌വേറ്റേഴ്സ് എല്ലാർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഒരുപാട് കലാകാരന്മാരെ വാർത്തെടുക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു
    ബിഗ് സല്യൂട്ട് dr roy sir
    Thank you allll 😍😍😍😍😍

  • @sujeshnambiar3778
    @sujeshnambiar3778 6 ปีที่แล้ว +15

    മിഥുനേട്ട നിങ്ങളുടെ മനസ് നല്ലതയൊണ്ട് മാത്രം ആണ് കോമെഡി ഉത്സവം ഇങ്ങനെ പോകുന്നേ നിങ്ങൾ എന്നും സന്തോഷതോടെ ഇരിക്കും

  • @SHAJAHANKUTTIYATH
    @SHAJAHANKUTTIYATH 6 ปีที่แล้ว +9

    Dr.Roy sir
    ദൈവം അനുഗ്രഹിക്കട്ടെ ...
    ഇനിയും ഇനിയും അർഹതപെട്ടവർക്ക് താങ്കളെ പോലുള്ളവരുടെ സഹായം ലഭിക്കട്ടെ...
    കോമഡി ഉത്സവത്തിനും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി .....

  • @noufalnoufal8975
    @noufalnoufal8975 6 ปีที่แล้ว +18

    എല്ലാവരും പൊളിച്ചു
    ഡോക്ടർ റോയ് സാർ ഒരു ബിഗ് സല്യൂട്ട്

  • @amjith1252
    @amjith1252 6 ปีที่แล้ว +7

    ഈ ലോകത്ത് dr റോയ് sirne പോലുള്ള മനുഷ്യന്മാർ ഉണ്ടാകുക എന്നു പറയുന്നത് തന്നെ....അഭിമാനം ആണ്❤❤👌👌👌👌....

  • @Shijinmokeri
    @Shijinmokeri 6 ปีที่แล้ว +16

    സത്യം പറയാല്ലോ...കണ്ണ് നിറഞ്ഞുപോയി
    വാക്കുകൾക്ക് അപ്പുറമാണ് നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തികളും ഓരോ എപ്പിസോഡും അവസാനം സെക്യൂരിറ്റി ഉൾപ്പടെയുള്ള എല്ലാവരെയും നിങ്ങൾ വിളിച്ചില്ലേ...
    " ഒന്നും പറയാനില്ലാ..." 👌

  • @nasar4930
    @nasar4930 6 ปีที่แล้ว +57

    100ാമത്തെ ഉല്‍സവം കണ്ട പ്രവാസികള്‍ ഒന്ന് ലൈക്കടിക്കി,,👍
    കാണാലൊ പ്രവാസി എത്ര പേര് കാണുന്നു എന്ന്,,🌷

  • @shajeerpkmshajeer8545
    @shajeerpkmshajeer8545 6 ปีที่แล้ว +22

    മനസ്സും നിറഞ്ഞു അതുപോലെ തന്നെ കണ്ണും നിറഞ്ഞു. Dr റോയ് sir Big salute

  • @arunanjanam9587
    @arunanjanam9587 6 ปีที่แล้ว +5

    ഒന്നും പറയാനില്ല😊😊😊 സൂപ്പർ ... എന്റെ മണിച്ചേട്ടൻ വേറൊരു ലോകത്ത് നിന്ന് ഇതൊക്കെ കാണുന്നുണ്ടാവും .. miss you മണിച്ചേട്ടാ .... റോയ് sir ന് ഒരു ബിഗ് സല്യൂട്ട് .... 10000 episods പൂർത്തിയാക്കട്ടെ നമ്മുടെ കോമഡി ഉത്സവം ....

  • @shamil7890
    @shamil7890 6 ปีที่แล้ว +6

    പ്രിയപ്പെട്ട മിഥുൻ, ഒരു പാട് പ്രതീക്ഷയോടെയും ആകാംഷയോടെയുമായിരുന്നു കോമഡി ഉത്സവം നൂറാം എപ്പിസോഡിന്റെ കാത്തിരുന്നത്. പ്രതീക്ഷിച്ച പോലെ തന്നെ നല്ല വിഭവങ്ങൾ തന്നെയായിരുന്നു നിങ്ങൾ ഒരുക്കിയത്. ഓരോ പ്രകടനവും ഒന്നിനൊന്നു മെച്ചമായിരുന്നു, പ്രത്യേകിച്ച് രാഷ്രീയക്കാരുടെ "ന്യൂസ് അവർ" വളരെ ഗംഭീരമായിരുന്നു. ഓരോ കലാകാരന്മാർക്കും പ്രത്യേകം അഭിനന്ദനങ്ങൾ. ഞങ്ങളെ ഒരുപാടു ചിരിപ്പിച്ചു അവസാനം ഒരുപാടു കരയിക്കുകയും ചെയ്തു നിങ്ങളെല്ലാവരും. കലാഭവൻ മാണിയുടെ മിന്നാമിനുങ്ങേ എന്ന പാട് ആ കുട്ടി പാടിയപ്പോൾ ശരിക്കും കരഞ്ഞു പോയി. എല്ലാറ്റിനേക്കാളുപരി Dr . റോയ് സാറിൻറെ മഹാ മനസ്കതക്ക് മുൻപിൽ കൈ കൂപ്പി നിന്ന് പോയി. അദ്ദേഹത്തിന്റെ നല്ല മനസ്സിനെ കുറിച്ച് പറയാൻ വാക്കുകളില്ല. ഒരു ചെറുപ്പക്കാരന്റെ വിലപ്പെട്ട ജീവൻ തിരിച്ചു കൊടുക്കാൻ തയ്യാറായ അദ്ദേഹത്തിനും കുടുബത്തിനും ഒരായിരം നന്ദി, കൂടെ ഫ്ളവർസ് ടീവിക്കും, കോമഡി ഉത്സവക്കമ്മിറ്റിക്കും. അതോടൊപ്പം ഇങ്ങനെയൊരു സൽപ്രവർത്തിക്കു കാരണക്കാരനായ മിഥുനോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് പോലെ മോട്ടിവേറ്റർമാരായ ടിനിടോം , ഗിന്നസ് പക്രു, ബിജുക്കുട്ടൻ, പ്രജോദ് എന്നിവർക്കും പ്രത്യേകം നന്ദി അറിയിക്കട്ടെ. ഞാൻ അബു ദാബിയിൽ നിന്നാണ് ഇതെഴുതുന്നത്, താങ്കളെ നേരിൽ കാണാനും രണ്ടു വാക്ക് സംസാരിക്കാനും അതിയായി ആഗ്രഹിക്കുന്നു. ദുബൈയിൽ വന്നാൽ കാണാൻ പറ്റുമോ? താങ്കളോടുള്ള ഇഷ്ടം കൂടാൻ കാരണം താങ്കളുടെ അവതരണ ശൈലി കൊണ്ട് മാത്രമല്ല, ഓരോ കലാകാരന്മാരെയും വലിപ്പ ചെറുപ്പമില്ലാതെ അവർക്കു എന്ത് തെറ്റ് പറ്റിയാലും അവരെ കുറ്റപ്പെടുത്താതെ അവരെ തന്നോട് ചേർത്ത് നിർത്തി അവരിലൊരാളായി അവരെ സ്വാന്തനിപ്പിക്കുന്ന നല്ല മനസ്സിനുടമയായതു കൊണ്ട് കൂടിയാണ്. ഇനിയും ആയിരമല്ല പതിനായിരം എപ്പിസോഡുകൾ പൂർത്തിയാക്കാൻ താങ്കൾക്കും ഫ്ളവർസ് ടീവിക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. നൂറ്റിരണ്ടാം എപ്പിസോഡ് തീർന്നപ്പോൾ ഇപ്പഴേ തീരണ്ടായിരുന്നു എന്ന് തോന്നിപ്പോയി, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. നിർത്തട്ടെ. നന്ദി
    JAMAL.M.KOVVAL PURAYIL

  • @കുവൈറ്റി5037
    @കുവൈറ്റി5037 6 ปีที่แล้ว +6

    ഇന്ന് ഹീറോ മിഥുൻ ചേട്ടനാണെങ്കിലും ഇന്നത്തെ സൂപ്പർസ്റ്റാർ dr റോയ് ബിഗ് സല്യൂട്ട് സർ

  • @parutvm2831
    @parutvm2831 6 ปีที่แล้ว +18

    മണിച്ചേട്ടനെ കാണിച്ചപ്പോൾ കണ്ണുനിറഞ്ഞു..... ഒരു തീരാനഷ്ടം തന്നെയാണ് നമ്മുടെ മണിമുത്ത് 😍😍😍😍❤❤❤❤

  • @blackmoon2362
    @blackmoon2362 6 ปีที่แล้ว +6

    ഡോക്ടർ, റോയ് താങ്കളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @ansarpk4634
    @ansarpk4634 6 ปีที่แล้ว +4

    കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്കെല്ലാവര്കും മിഥുൻചേട്ടനും,ടിനിച്ചേട്ടനും,പക്രുച്ചേട്ടനും,പ്രജോദ് ചേട്ടനും ,ബിജുക്കുട്ടനും എല്ലാവര്ക്കും ഒരുപാട് അഭിനന്ദനങ്ങൾ ....
    ഇതൊരു കോമഡി പ്രോഗ്രാം മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി ചെയ്യുന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ...
    ഡോക്ടര്‍ റോയ് സാറിന്‍റെ ആ നല്ല മനസ്സിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല....💗ദൈവം ദീര്ഖആയുസ്സ് കൊടുക്കട്ടെ ..
    കോമഡി ഉത്സവത്തിന്‍റെ ഫുള്‍ ടീമിനെ കണ്ടതില്‍ മനസ്സ് നിറഞ്ഞു.......

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +5

    എന്റമോ... ന്യൂസ്‌ ചർച്ച... അടിപൊളി 😍😍😍 ചർച്ച അവസാനിപ്പിക്കുമ്പോൾ ആകെ ബഹളം.. യാഥാർഥ്യം... 😂😂

  • @mohammedashiq1839
    @mohammedashiq1839 6 ปีที่แล้ว +59

    ആ ചെക്കനെ സഹായിക്കാൻ ഇങ്ങള് കാണിച്ച മനസ്സുണ്ടല്ലോ Roy .... നമിച്ചു: ... നിങ്ങളെ മനസ്സ് സ്വർഗത്തിൽ നിന്നും ഇറക്കിയ മനസ്സാണ്

  • @praveenchandh8632
    @praveenchandh8632 6 ปีที่แล้ว +6

    കോമഡി പരിപാടി കണ്ടു കരഞ്ഞു പോയി .......നമ്മളൊക്കെ ചിലപ്പോ എങ്കിലും ചിന്തിച്ചുപോകാറുണ്ട് ഈ ലോകത്തു നീചന്മാരായ മനുഷ്യരാണ് ഉള്ളത്, ലോകം നന്മയിൽ നിന്ന് ഒരുപാടു അകന്നുപോയി എന്നൊക്കെ പക്ഷെ ഇന്ന് മനസിലായി നമ്മൾ ഇത്രയും കാലം ചിന്തിച്ച ആ നീചന്മാർ വളരെ കുറച്ചുപേർ മാത്രമാണ് ഡോക്ടർ റോയിയെ പോലെ നന്മയുടെ പ്രതീകങ്ങൾ ആണ് ഇവിടെ കൂടുതൽ .അതിലാണ് ഈ ലോകം നിലനിൽക്കുന്നതും . ഒപ്പം നന്മയുള്ള ഒരു ചാനലും ..... ഈ ചാനൽ ഉയരങ്ങളിലേക്ക് ഉയരട്ടെ ......... ചാനൽ എന്ന ബിസിനെസ്സിൽ ഉപരി മനുഷ്യത്വം ഉയർത്തിക്കാട്ടാൻ നിങ്ങള്ക്ക് കഴിയട്ടെ

  • @abhilashk8279
    @abhilashk8279 6 ปีที่แล้ว +4

    Dr.roy sir അങ്ങയുടെ ഈ നല്ല മനസ്സിന് . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @athiravishnu2118
    @athiravishnu2118 6 ปีที่แล้ว +6

    Dr:roy sir parayan vakkukalilla hats off sir ur great 🙏 person

  • @Myspin....9048
    @Myspin....9048 6 ปีที่แล้ว +6

    വളരെ സന്തോഷം തോന്നി.... ഇടയിൽ മണി ചേട്ടനെ ഓർത്തപ്പോൾ കണ്ണും നിറഞ്ഞു... കോമഡി ഉത്സവത്തിന്റെ അഭിമാന നിമിഷത്തിൽ ഇപ്പോൾ ഒരു കേരളീയനായതിൽ ഞാനും അഭിമാനം കൊള്ളുന്നു. ഒരു വലിയ പരിപാടി ഒരുക്കുമ്പോൾ ചില ചെറിയ പോരായ്മകൾ ഉണ്ടാകാം... എല്ലാവരേയും സ്റ്റേജിലേക്ക് വിളിച്ചപ്പോൾ വിജയലക്ഷ്മിയെ മാത്രം വിളിച്ചില്ല... അവരെ പറ്റി ഒന്നും പറഞ്ഞതുമില്ല... ഇനിയും ഇനിയും ഇതുപോലെ 200, 300 ,500, എപ്പിസോഡുകൾ ആഘോഷിക്കാൻ പറ്റട്ടെ

  • @subairmohamed1781
    @subairmohamed1781 6 ปีที่แล้ว +7

    Dr roy എന്താ പറയാ ഇനിയും കൂടുതൽ പേരെ സഹായിക്കാനുള്ള മനസ്സും സമ്പത്തും ദൈവം നിങ്ങൾക് നൽകട്ടെ

  • @aseem.a4981
    @aseem.a4981 6 ปีที่แล้ว +37

    മിഥുൻ ഏട്ടൻ ഏറ്റവും കൂടുതൽ സമയം റേഡിയോ പ്രോഗ്രാം നടത്തി ഗിന്നസ് റെക്കോർഡിൽ കയറിയതാണെന് എത്ര വേർക്കറിയാം

  • @anithavv9003
    @anithavv9003 6 ปีที่แล้ว +4

    കലാഭവൻ മണി ചേട്ടനെ കാണിച്ചപ്പോൾ.. കണ്ണ് നിറഞ്ഞു പോയി.. സത്യം.. Thanks കോമഡി ഉത്സവം.. സൂപ്പർ സൂപ്പർ.. ee പ്രോഗ്രാം നു adict ആയി pooyii. Love you comedy ulsavam..

  • @manchingalafsal3608
    @manchingalafsal3608 6 ปีที่แล้ว +29

    ഒരു പക്ഷേ.. ഈ പരിപാടിയുടെ വിജയം മണി ചേട്ടന്റെ ഓർമകൾ ഓരോ എപ്പിസോഡിലും വന്നത് കൊണ്ടാവും ല്ലേ..

  • @AbdulNajeem
    @AbdulNajeem 6 ปีที่แล้ว +45

    Dr. Roy sir, താങ്കള്‍ ഈ കമന്റുകള്‍ ഒരുപക്ഷെ കാണുമെന്നു തോന്നുന്നില്ല. എങ്കിലും പറയാതെ വയ്യ.. ഇതില്‍ കമന്റ് ചെയ്തിരുക്കുന്ന ഓരോരുത്തരും ഇവിടെ കമന്റായി പകര്‍ത്തിയിരിക്കുന്നത് കേവലം അക്ഷരങ്ങള്‍ അല്ല അവരുടെ പ്രാര്‍ത്ഥനയാണ് താങ്കള്‍ക്കും താങ്കളുടെ കുടുംബത്തിനും താങ്കളുടെ വ്യവസായ സ്ഥാപനത്തിനും.. പലരും പലപേരില്‍ അവരവരുടെ വിശ്വാസം പോലെ ആ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അത് തള്ളിക്കളയാല്‍ ദൈവത്തിനാകില്ല. ഇതിനു പകരം എല്ലാ ഐശ്വര്യവും ദൈവം താങ്കള്‍ക്ക് നല്‍കും.. ഉറപ്പ്....!

  • @johnvarghese4742
    @johnvarghese4742 6 ปีที่แล้ว +9

    റോയ്സാർ നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @sirajsn6600
    @sirajsn6600 6 ปีที่แล้ว +5

    ഡോക്ടർ റോയ് 😘👍🏻നല്ലൊരു വെക്തിത്യം 👍🏻എന്നും നന്മകൾ ഉണ്ടാകട്ടെ

  • @nammals
    @nammals 6 ปีที่แล้ว +2

    Dr Roy, adhyam... njan vijaricharu ...veroru NRI vyavasaayee... owner of so and so... but now you own ... not just mine ...ellaa malayalikaludeyum respect and honour ..... Salute you ... SIR !

  • @deepumohan2877
    @deepumohan2877 6 ปีที่แล้ว +19

    ഈ പ്രോഗ്രമിന്റ ഏറ്റവും വല്യ വിജയം എന്താണെന്നു ഹൃദയത്തിൽ തട്ടിപറയട്ടെ.,ഈ ക്രൂവിൽ ഒരു പെണ്ണിന്റ സാനിധ്യമില്ല അതുതന്നെയാണ് ഏറ്റവും വല്യ വിജയം😍😍😍😍😘

  • @AJCREATION999
    @AJCREATION999 6 ปีที่แล้ว +2

    കോമഡി ന്യൂസ്... ജീവിതത്തിൽ ഇത്ര മനോഹരമായ ഒരു കോമഡി ഞാൻ കണ്ടിട്ടില്ല...

  • @user-sd2sy4ch9m
    @user-sd2sy4ch9m 6 ปีที่แล้ว +6

    ഒരു പരിപാടിയുടെ അവതരണം എങ്ങനെയാവണം എന്ന് മിഥുൻ കാണിച്ചു കൊണ്ടേയിരിക്കുന്നു...മിഥുൻ നീ മുത്താണ്

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +10

    മണിച്ചേട്ടന്റെ ഓർമ്മകൾ ശരിക്കും കണ്ണ് നാനയിച്ചു 😥😥😥😥😰😰

  • @satheeshjames7366
    @satheeshjames7366 6 ปีที่แล้ว +7

    ഇന്നത്തെ താരം ഡോക്ടർ റോയ് sir ഇന്നത്തെ മാത്രമല്ല ഇനി എന്നും ഡോക്ടർ റോയ് sir കോമഡി ഉത്സവത്തിന് ഒപ്പം ദൈവം സാറിനെ അനുഗ്രഹിക്കട്ടെ എന്റെ എല്ലാവിധ ആശംസകളും നേരുന്നു ദൈവം സാറിനെ പോലുള്ളവരുടെ രൂപത്തിൽ ഇനിയുമിവിടെ പ്രത്യക്ഷപ്പെടും സത്യം

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 6 ปีที่แล้ว +36

    *സെക്യൂരിറ്റി, ക്ലീനേഴ്സിനു വരെ നിങ്ങൾ മൊമെന്റോ കൊടുത്തു ആദരിച്ചു. വേറെ ഏത് പ്രോഗ്രാമാണ് ഇങ്ങനെ ഉള്ളത്. HATS OF COMEDY UTSAVAM*

  • @ShameerSha
    @ShameerSha 6 ปีที่แล้ว +7

    I really enjoyed one moment..... Ella staffineyum vilicha koottathil ningal aa last vilicha chechimarille.... like sweepers. Kochakkiyathalla... avare polum vidathe ningal aadharichille... avideyaan ningalude vijayam. Vere oru showilum ingane kanditilla. . Kanukayumilla

  • @dreamskdr1488
    @dreamskdr1488 6 ปีที่แล้ว +4

    പറയാൻ വാക്കുകളൊന്നും തന്നെയില്ല.. തകർത്തു.. പൊളിച്ചു.. തിമിർത്തു....
    കോമഡി ഉത്സാവത്തിന്റെ മൊത്തം ടീമിനെ ആദരിച്ചത്, ഒരാളെ പോലും ഒഴിവാക്കിയിട്ടില്ല എന്നുള്ളതാണ് പ്രധാനപ്പെട്ട അല്ലെങ്കിൽ എടുത്തുപറയേണ്ട കാര്യം... ഈ ഒത്തൊരുമ അല്ലെങ്കിൽ സിംപ്ലിസിറ്റി ആണ് ഈ പ്രോഗ്രാമിനെ വിജയവഴിയിലേക്ക് എത്തിച്ചത്.... ഇനിയും ഒരുപാട് നല്ല നല്ല എപ്പിസോഡുകൾ ഉണ്ടാവട്ടെ.. അറിയപ്പെടാത്ത ഒരുപാട് കലാകാരന്മാർക്ക് അത് ഒരു വലിയ പ്രതീക്ഷ ആണ്.... മിഥുനേട്ടന്റെ ഡാൻസിന് വേണ്ടി കട്ട വെയ്റ്റിംഗ്.... (അടുത്ത എപ്പിസോഡിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു... )
    നന്ദി......

  • @jenisht.p1890
    @jenisht.p1890 6 ปีที่แล้ว +6

    Congrajulations.ningal allavareyum pariganichu security cleaners vare .so appreaciate flowers

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +5

    Dr റോയി യുടെ നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏😘😘😘😘😘😘

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +7

    Dr. റോയ്... താങ്കളെപോലുള്ള വ്യക്തികൾ ദൈവത്തിനു തുല്യരാണ്... 😊😊

  • @sajanshekar5993
    @sajanshekar5993 6 ปีที่แล้ว +12

    ഇതൊക്കെ ആണ് പരിപാടി..
    വലിയവനോ ചെറിയവനോ വലിപ്പച്ചെറുപ്പമൊന്നും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന അവതാരകൻ നമ്മുടെ മിഥുൻചേട്ടൻ. ഒത്തിരി ഒത്തിരി പ്രോഗ്രമുകൾ വന്നുപോയിട്ടുണ്ട് അവരെല്ലാവരും ചിരിയും വിഷമങ്ങളും വരുത്തി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമ്പോൾ നിങ്ങൾ അവരുടെ മനസുകളിൽ ആണ് ഇറങ്ങി ചെല്ലുന്നത്...
    അതുപോലെ ടിനു ചേട്ടൻ, പക്രു ചേട്ടൻ, ബിജുക്കുട്ടൻ ചേട്ടൻ പ്രജോദ് ചേട്ടൻ എല്ലാവരും നിങ്ങളാണ് യഥാർത്ഥ താരങ്ങൾ. കോമഡി ഉല്സവത്തിന്റെ വിജയവും നിങ്ങളിലൂടെ ആണ് അതിനൊരു സംശയവും ella....
    Dr. Roy sir താങ്കൾ ഒരു വലിയ മനുഷ്യനാണ് ഇനിയും ഒത്തിരി പേരെ സഹായിക്കാൻ കഴിയട്ടെ.... ഇതു കാണട്ടെ എല്ലാവരും.. കണ്ണ് നിറഞ്ഞുപോയി... ആ വലിയ ഒരു മനസ്സ്😍
    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും, ,, 😍😍🤗🤗🤗

    • @siva_sankar_
      @siva_sankar_ 6 ปีที่แล้ว +1

      Sajan Shekar allu k

  • @TheSreesreeraj12
    @TheSreesreeraj12 6 ปีที่แล้ว +4

    നമ്മുടെ കോമഡി ഉത്സവത്തിനെ ധന്യമാക്കിയ റോയ് സാറിനു ഒരായിരം നന്ദി... താങ്കള്‍ക്ക് ഇനിയും ദൈവത്തിനെ കാണാനുള്ള മനസ്സുണ്ടാകട്ടെ. രാഷ്ടീയ മിമിക്സ് പൊളിച്ചു .. ഒരു രക്ഷയുമില്ല

  • @joyaljoseph7054
    @joyaljoseph7054 6 ปีที่แล้ว +4

    കോമഡി ഉത്സാവത്തിന് സൗദിയിലെ whatsapp കുട്ടയിമ ആയ "ഞങളുടെ പ്രവാസം" and "പ്രവാസി ഓൺലൈൻ " "ഫ്രണ്ട്‌സ്"
    ഗ്രൂപ്പിന്റെയും ഒരായിരം ആശംസകൾ ഇനിയും ലോകത്തെ ചിരിപ്പിക്കാൻ കോമഡി ഉത്സവത്തിനു കഴിയട്ടെ ഇന്ന് ആശംസിക്കുന്നു

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +15

    രാഷ്ട്രീയ മിമിക്രി പൊളിച്ചു... ചിരിച്ചു ഒരു വഴിയായി.. പീക് ഓഫ് പെർഫെക്ഷൻ.. ചിന്ത ജെറോം ഒക്കെ പക്കാ.. 😂👍

  • @suseelasebastian7624
    @suseelasebastian7624 6 ปีที่แล้ว +10

    Dr.Roy, ദൈവം താങ്കളെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ - കാശുണ്ടായാൽ പോര അത് മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനസ്സും വേണം, അത് താങ്കൾക്കുണ്ട് ,ഇനിയും ഒരുപാടൊരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ട

  • @rajesharumugam809
    @rajesharumugam809 6 ปีที่แล้ว +6

    Dr Roy Sir salute you... God bless you....

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 ปีที่แล้ว +47

    രാഷ്ട്രീയം സ്കിറ്റ് പൊളിച്ചു: ജയശങ്കർ സാറുടെ വോയ്സ് അപാരം

    • @sandeepunni9863
      @sandeepunni9863 6 ปีที่แล้ว +1

      Ith selfie yude kalam aanu 👌👌👌

  • @afsalc.n
    @afsalc.n 6 ปีที่แล้ว +6

    ജോർജ് സാർ പറഞ്ഞത് ശരിയാ... അവതാരകനായ ആ " നെറ്റിപ്പട്ടം കെട്ടിയ കുട്ടിയാന" തന്നെയാണ് കോമഡി ഉത്സവത്തിന്റെ നെടുംതൂൺ.. ബാക്കിയുള്ള ചാനലിലെ അവതാരകർ ഇദ്ദേഹത്തിന്റെ അവതരണം കണ്ട് പഠിക്കണം....
    മിഥുനേട്ടൻ ഒരു ലോഡ് ഇഷ്ടം....😘😘😘😘
    മിഥുൻ ഫാൻസ്😘😘

  • @sirajsharaf9369
    @sirajsharaf9369 6 ปีที่แล้ว +2

    Dr.റോയ് സാർ, താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകും എന്നും...
    Hats off you...

  • @santhoshmons6567
    @santhoshmons6567 6 ปีที่แล้ว +5

    രാഷ്ടിയം തന്നെ പറയാതിരിക്കാൻ വയ്യ ഗൗരിഅമ്മ supet
    Pc ജോർജ് അതിഗംഭീരം
    ജയശങ്കർ അസൽ super supet

  • @afsalsaji208
    @afsalsaji208 6 ปีที่แล้ว +5

    Dr.... Roy sir..... Big സെല്യൂട്......

  • @jishnukrishna3916
    @jishnukrishna3916 6 ปีที่แล้ว +4

    Dr, Roy sir . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ . ഒരു ജീവനാണ് കൊടുക്കുന്നത് .

  • @bijeshchacko2872
    @bijeshchacko2872 6 ปีที่แล้ว +3

    നന്മ ഉള്ള റോയ് സാറിനൊപ്പം ....
    ഇനിയും ഇതുപോലെ ഉളളവർ ഉണ്ടാകട്ടെ....

  • @rashadmuhammed5725
    @rashadmuhammed5725 6 ปีที่แล้ว +5

    രാഷ്ട്രീയ സ്കിറ്റ് പൊളിച്ച് തകർത്തു തിമിർത്തു
    ചിരിച്ച് ചത്ത് 😂😂😂😂😂😂

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 ปีที่แล้ว +3

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല കോമഡി. രാഷ്ട്രീയ സ്ക്രിപ്റ്റ്.സൂപ്പർ

  • @manuksd1
    @manuksd1 6 ปีที่แล้ว +8

    Dr. Roy very good

  • @shahirmk2611
    @shahirmk2611 6 ปีที่แล้ว +4

    roy sir big salute😍...also congratulation to all comedy utsavam members

  • @nisamnisu4015
    @nisamnisu4015 6 ปีที่แล้ว +4

    🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄ഇത്രേം വലിയൊരു ടീം ഇതിനുപിന്നിൽ ഉണ്ടെന്ന് ഇപ്പോൾ നേരിട്ട് കണ്ടപ്പൊഴാ മനസ്സിലായെ full crue comedy utasavam hats off👍👍❣️❣️

  • @rajeevaj419
    @rajeevaj419 6 ปีที่แล้ว +10

    സെക്യുരിറ്റി ചേട്ടനും ക്ലിനിങ് ചേച്ചിമാർക്കും അവാർഡ്‌ കൊടുത്തു
    വേറെ ആര് കൊടുക്കും
    ഒന്നും പറയാൻ ഇല്ല ബ്രോ
    Hats off

  • @deepumohan2877
    @deepumohan2877 6 ปีที่แล้ว +4

    ഇതിനെല്ലാം കാരണക്കാരനായി .,മുന്നിൽ തന്നെ വളരെ എനർജിയുടെ അവസാനവാക്കായ MIDHUN brooooooooo lubbbbbbb uuuuuuu😍😍😍😘😘😘

  • @mohammadalivtm505
    @mohammadalivtm505 6 ปีที่แล้ว +2

    മനസ്സും നിറഞ്ഞു അതുപോലെ തന്നെ കണ്ണും നിറഞ്ഞു. Dr റോയ് sir Big salute,,,,,,,,,

  • @MrVinodtv
    @MrVinodtv 6 ปีที่แล้ว +24

    അമ്പലത്തിൽ പ്രാർത്ഥിക്കാൻ പോയാൽ പോലും പ്രാർത്ഥനക്കു ശേഷമേ കാണിക്ക ഇടാറുള്ളു. ഇവിടെ അങ്ങനല്ലാ കാണും മുന്നേ ലൈക്കാ. ഇതു ഷോ കണ്ടാലാണ് ഇങ്ങനെ മനസ് നിറയുക, ഒരേയൊരു ഉത്തരം നമ്മുടെ കോമഡി ഉത്സവം. ഡോക്ടർ റോയ് സർ നിങ്ങൾ ഇന്ന് വെറുമൊരു വ്യക്തി അല്ല ദൈവത്തിന് തുല്യം
    മറ്റു ചാനലുകളിൽ സെലിബ്രിറ്റി മാത്രം മൊമെന്റോ സ്വീകരിക്കുമ്പോൾ നമ്മുടെ ഫ്ലവർസിന്റെ കോമഡി ഉത്സവത്തിൽ വേദി ക്ലീൻ ചെയുന്ന ചേച്ചിമാർ പോലും മൊമെന്റോ വാങ്ങുന്നു
    സാധാരണക്കാരന്റെ ഉത്സവം നന്മയുടെയും സ്നേഹത്തിന്റെയും ഒരുമയുടെയും ഉത്സവം
    മനസുകളിൽ നിന്നും മനസ്സുകളിലേക്ക് ജൈത്രയാത്ര തുടരട്ടെ
    എഴുതി കൂട്ടാൻ ഇനിയും ഉണ്ട്
    വാക്കുകൾക്കും അക്ഷരങ്ങൾക്കും പ്രശംസകൾക്കും അധീതം
    ഞങ്ങടെ കോമഡി ഉത്സവം

  • @bijusisupalan1921
    @bijusisupalan1921 6 ปีที่แล้ว +6

    Dr. Roy യെപ്പോലുള്ളവർക്ക് നമ്മുടെ അഭിനന്ദനമോ പ്രാർത്ഥനയോ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല.
    കാരണം
    അവരെല്ലാം ദൈവത്തിന്റെ നേരിട്ടുള്ള നിയോഗങ്ങൾ ആണ്. ഇങ്ങനെയുള്ള സത്കർമ്മൾക്കായി.....

  • @rajeshraash2548
    @rajeshraash2548 6 ปีที่แล้ว +4

    ആരും കുറ്റം പറയാതെ ആസ്വദിച്ചു കാണുന്ന ഒരേ ഒരു പ്രോഗ്രാം നമ്മുടെ കോമഡി ഉത്സവം

  • @afsalafsal865
    @afsalafsal865 6 ปีที่แล้ว +4

    കോമഡി ഉത്സവം.... ചിരിയുടെ ഉത്സവം..., പക്ഷേ ഇന്ന് കണ്ണു നനയിപ്പിച്ചു....
    കാരണം... #DR #ROY😘😘😘

  • @unnikuttan2258
    @unnikuttan2258 6 ปีที่แล้ว +5

    വീണ്ടും കണ്ണു നയയിച്ച ഒരു Episod .
    കഴിഞ്ഞ ദിവസം Dr.Roy ee എപ്പിസോഡിൽ ഒരു കല്ലുകടിയാണ് എന്തിനാണ് അദ്ദേഹത്തെ കൊണ്ടുവന്ന തെന്ന് ചിലരുടെ comment കണ്ടു. മുൻ വിധിയോടെ എല്ലാത്തിനേയും കാണുന്ന മനുഷ്യർ ചെറുതായിപ്പോയി.
    നല്ലൊരു മനുഷ്യസ്നേഹി ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ അദ്ദേഹത്തിനും കുടുംബത്തിനും

  • @jebin_mathew
    @jebin_mathew 6 ปีที่แล้ว +3

    ചിരിപ്പിക്കാൻ മാത്രമല്ല നല്ല കാര്യങ്ങൾ ചെയ്യാനും കോമഡി ഉത്സവത്തിന് കഴിയുന്നു.... Hats off entire team of Comedy Utsavam...

  • @ershadibrahim1344
    @ershadibrahim1344 6 ปีที่แล้ว +4

    റോയ് സാർ അങ്ങയുടെ നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട്

  • @nadrannadruphotography5501
    @nadrannadruphotography5501 6 ปีที่แล้ว +13

    Dr.ROY ,
    കഴിഞ്ഞ ദിവസം Asianet News ൽ ഒരു വർത്ത കണ്ടു
    ആര്യ എന്ന ഒരു ചെറിയ കുട്ടിയെ കുറിച്ച്‌......
    ആ കുട്ടിയുടെ കരച്ചിൽ കാണേണ്ടി വന്നു....ആ രോഗം എന്താണെന്ന് പോലും കണ്ടെത്താൻ മെഡിക്കൽ സായൻസിന് കഴിഞട്ടില്ല....pleas ആ കുട്ടിയുടെ ചികിത്സക്ക് എന്തങ്കിലും ചെയ്യാൻ സാധിക്കോ.....

  • @sreejithsasidharan6065
    @sreejithsasidharan6065 6 ปีที่แล้ว +7

    Dr, Roy sir is great

  • @shyamayoor
    @shyamayoor 6 ปีที่แล้ว +6

    ഡോക്ടർ റോയ് സാർ ബിഗ് സല്യൂട്ട്

  • @jojithomas881
    @jojithomas881 6 ปีที่แล้ว +5

    കോമഡി ഉത്സവത്തിന്റെ എല്ലാ അണിയ്‌റ പ്രവർത്തകർക്കും എല്ലാ വിധ ആശംസകളും.....Super and god bless all

  • @fasilkutty6439
    @fasilkutty6439 6 ปีที่แล้ว +4

    Dr', റോയ് സർ താങ്കൾക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ

  • @rafivettom
    @rafivettom 6 ปีที่แล้ว +4

    *ഉത്സവം പൊളിച്ചു,സിദ്ദീഖ് സാറെപോലോത്ത കലാകാരന്മാരെ പങ്കെടുപ്പിച്ചതിനു നന്ദി*

  • @amazingfancy6769
    @amazingfancy6769 6 ปีที่แล้ว +2

    നമ്മൾ പറയാറുണ്ട് ദൈവം ഒരാളുടെ രൂപത്തിൽ വന്നു സഹായിച്ചു എന്നൊക്കെ but ആ പറയുന്നത് വളരെ 100%ശെരിയാണ്. ആ ദൈവത്തിനെ(dr: roy sir) ഞാനും കണ്ടു ഇന്ന് flaowers tv യിൽ ദൈവത്തിനെ മാത്രമല്ല ദൈവത്തിന്റെ മാലാഖമാരെയും(midhun,and,all flowers tv members) കണ്ടു 😥😥ഒരുപാട് കണ്ണ് നനയിച്ചു എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😍😍😍😍😍😘

  • @sharafurifa3222
    @sharafurifa3222 6 ปีที่แล้ว +4

    Dr.Roy ,Big salute

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +5

    കോമഡി ഉത്സവം കാണുമ്പോൾ ഒരു നിമിഷം എങ്കിലും മണി ചേട്ടനെ ഓർക്കാത്ത എപ്പിസോഡ് ഇല്ല...
    എന്തിനീ ഞങ്ങടെ മണി ചേട്ടനെ ഞങ്ങളിൽ നിന്നും വേർപ്പെടുത്തി...
    മണി ചേട്ടൻ മരിച്ചിട്ടില്ല...
    ഇന്നും എന്നും ഞങ്ങളുടെ മനസ്സിൽ ഓർക്കും...
    Love you മണി ചേട്ടാ 💕

  • @shanmuhammad4560
    @shanmuhammad4560 6 ปีที่แล้ว +4

    ആദ്യമായാണ് ഒരു കോമഡി പ്രോഗ്രാം കണ്ട് കണ്ണും മനസ്സും ഒരുപോലെ നിറയുന്നത്

    • @akashspillai
      @akashspillai 6 ปีที่แล้ว

      Shan Muhammad
      Sathyam

  • @jimshurockz9897
    @jimshurockz9897 6 ปีที่แล้ว +2

    Njan ippol ee comment idan karanam dr.roy sir nod ulla ente respect aanu.. big salute sir.. good bless you