Kadalinnagadhamaam Neelimayil | Sukrutham | Mammootty | Shanthi Krishna - Bombay Ravi Hits

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Song : Kadalinnagadhamaam Neelimayil ...
    Movie : Sukrutham [ 1994 ]
    Director : Harikumar
    Lyrics : ONV Kurup
    Music : Bombay Ravi
    Singers : KJ Yesudas & KS Chithra
    കടലിന്നഗാധമാം നീലിമയില്‍...
    കടലിന്നഗാധമാം നീലിമയില്‍
    കടലിന്നഗാധമാം നീലിമയില്‍
    കതിര്‍ ചിന്നും മുത്തുപോലെ
    പവിഴംപോലെ...
    കടലിന്നഗാധമാം നീലിമയില്‍
    കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
    അറിയാതെ കാത്തുവച്ചതേതു രാഗം
    അരുമയാം അനുരാഗപത്മരാഗം
    കതിര്‍ ചിന്നും മുത്തുപോലെ
    പവിഴംപോലെ... [ കടലിന്‍ ]
    നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍
    ചെമ്മണി മാണിക്യം... [ 2 ]
    എന്റെ മനസ്സിന്നഗാധഹ്രദത്തിലു-
    ണ്ടിന്നതെടുത്തുകൊള്‍ക... [ കടലിന്‍ ]
    നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍
    ഹൃത്തടം വേദിയാക്കൂ... [ 2 ]
    എന്നന്തരംഗനികുഞ്ജത്തിലേതോ
    ഗന്ധര്‍വര്‍ പാടാന്‍ വന്നൂ... [ കടലിന്‍ ]

ความคิดเห็น • 582

  • @sandyy0911
    @sandyy0911 6 หลายเดือนก่อน +34

    നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കു 🥰🥰👌

  • @sujithv2521
    @sujithv2521 3 ปีที่แล้ว +746

    സുകൃതം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

  • @memorylane7877
    @memorylane7877 3 ปีที่แล้ว +296

    സുകൃതം
    ഒരു വടക്കൻ വീരഗാഥ
    വൈശാലി
    പാഥേയം
    നഖക്ഷതങ്ങൾ
    സർഗ്ഗം
    പരിണയം
    പഞ്ചാഗ്നി
    ഗസൽ
    ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
    ഏതെങ്കിലും സിനിമയിലെ പാട്ടുകളെ ഒരടിയെങ്കിലും പിന്നോട്ട് മാറ്റി നിർത്താൻ സാധിക്കുന്നുണ്ടോ?? അതാണ് ബോംബെ രവി സർ. ❤
    മാണിക്യങ്ങൾ മാത്രം!!
    ഒരു ബോംബെ രവി പ്ലേലിസ്റ്റ് ഉണ്ടാക്കി ഹെഡ്‌സെറ്റിൽ കേട്ടാൽ, അതാണ് സ്വർഗം!! ❤

  • @rejichandran8241
    @rejichandran8241 3 ปีที่แล้ว +334

    ഈ പാട്ടിന്റെ യഥാർത്ഥ അനുഭൂതി എന്തെന്ന് അറിയണമെങ്കിൽ..ഒരിക്കലെങ്കിലും കടലിനെ നോക്കി,അല ചിതറുന്ന കടൽതിരമാലകളെ നോക്കി നിങ്ങളീ പാട്ട് കേൾക്കണം..ഇതെഴുതുമ്പോൾ എനിക്ക് മുന്നിൽ ആർത്തയ്ക്കുന്ന കടലാണ്..കണ്ണെത്താത്ത ദൂരം പരന്നു കിടക്കുന്ന കടലിന്റെ നീലിമയിൽ,സൗന്ദര്യത്തിൽ നോക്കി ഞാനീ പാട്ട് കേൾക്കുമ്പോൾ ഞാനറിയുന്ന,എന്റെ ഉള്ളിൽ നിറയുന്ന സ്വർഗീയ അനുഭൂതി എന്തെന്ന് ശരിക്കും പറഞ്ഞറിയിക്കാൻ കഴിയുന്നില്ല...❤️

  • @Vpn_84
    @Vpn_84 2 ปีที่แล้ว +265

    അന്യ ഭാഷ കാരനായ ബോംബെ രവി സാർ മലയാളത്തിൽ വന്ന് ഇത്രയും ഹിറ്റുകൾ തന്നിട്ടുണ്ടെങ്കിൽ അദ്ദേഹം ഒരു University തന്നെയാണ്

    • @sunilcheraparambil9244
      @sunilcheraparambil9244 2 ปีที่แล้ว +4

      🙏❤️🙏👏👏👏👏🎉🎉

    • @ismailchooriyot4808
      @ismailchooriyot4808 2 ปีที่แล้ว +6

      രവിസാർ ഒരത്ഭുതംതന്നെ
      👍👍👍

    • @rameshaniritty8689
      @rameshaniritty8689 2 ปีที่แล้ว

      J

    • @abdulmanaf2487
      @abdulmanaf2487 2 ปีที่แล้ว +8

      അദ്ദേഹം അന്യഭാഷക്കാരനൊന്നുമല്ല.... പ്രവർത്തനമേഖല ഹിന്ദി സിനിമയിലായിരുന്നു എന്നും ബോബെയിൽ സെറ്റിൽടാണെന്നും മാത്രം....

    • @sobhakk1866
      @sobhakk1866 2 ปีที่แล้ว +1

      @@abdulmanaf2487 നന്ദി പറഞു തന്നതിന് അറിയില്ലാരുന്നു 🙏

  • @piyushkumarsk7717
    @piyushkumarsk7717 3 ปีที่แล้ว +385

    ""നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍
    ഹൃത്തടം വേദിയാക്കൂ..."" Most loved lyrics 😍😍😍😍😍....
    ദാസേട്ടൻ voice 😍😍👌👌👌

  • @spectator616
    @spectator616 3 ปีที่แล้ว +383

    മമ്മൂക്കയുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്ന്... രവിശങ്കർ ❤
    ജീവിതമെന്ന വലിയ നുണ.. മരണമെന്ന വലിയ സത്യം!!

    • @kasimtpkasim264
      @kasimtpkasim264 2 ปีที่แล้ว

      ജീവിതം നുണ യാണോ

    • @sandmere
      @sandmere 2 ปีที่แล้ว +1

      👍👍👍

    • @kamalprem511
      @kamalprem511 2 ปีที่แล้ว +7

      ജീവിതവും സത്യമാണ് 🙏

    • @anandg5843
      @anandg5843 ปีที่แล้ว +3

      @@kamalprem511 ലാലിന്റെ വാക്കുകൾ അനുസ്മരിക്കുന്നു, "ഓരോ നിമിഷവും, ഓരോ വിഷയമാണ് ജീവിതത്തിൽ - even the silence of death" 🙏

    • @mohamedriyasudeen1310
      @mohamedriyasudeen1310 ปีที่แล้ว

      👍🙏🙏🙏

  • @mayflower8880
    @mayflower8880 2 ปีที่แล้ว +95

    എന്തൊരു ഭംഗിയാ ശാന്തി കൃഷ്ണക്ക്. ശാലീന സൗന്ദര്യം എന്നൊക്കെ പറയുന്നത് ഇതാണ് 😘😘

  • @Haran23
    @Haran23 3 ปีที่แล้ว +105

    ചില പഴയപാട്ടുകൾ കേൾട്ടാൽ മനുഷ്യന്റെ മാനസികനിലയെ തന്നെ തരണം ചെയ്യാൻ അവയ്ക്ക് കഴിയുമെന്ന് ചിലർ പറയാറുണ്ട്...
    ഒരുപക്ഷെ അത് സത്യവുമാണ്....😘

  • @arunv1399
    @arunv1399 3 ปีที่แล้ว +233

    സുകൃതം ഒരിക്കലും ഒരു underrated മൂവി അല്ല, ബെസ്റ്റ് മൂവിക്ക് ആ വർഷത്തെ National അവാർഡ് കിട്ടി. , പിന്നെ Bombay Ravi സാറിനു Best musician & Johnson മാഷിനു ബെസ്റ്റ് background മ്യൂസിക് അവാർഡും.. എല്ലാം National അവാർഡ് 😍😍😍

    • @homedept1762
      @homedept1762 ปีที่แล้ว

      സുകൃതം, പൊന്തൻമാട.

  • @jibinjibin7104
    @jibinjibin7104 3 ปีที่แล้ว +171

    ഈ പാട്ടിന് പറയാൻ വാക്കുകൾ ഇല്ല....
    ഇനി തിരിച്ചു വരുമോ ഇതു പോലുള്ള പാട്ടുകൾ...!

    • @homedept1762
      @homedept1762 3 ปีที่แล้ว +1

      ഈ യുഗം വരില്ല.

    • @shanunisha8448
      @shanunisha8448 3 ปีที่แล้ว +1

      ഒരിക്കലും വരില്ല

    • @lamlndian...9771
      @lamlndian...9771 2 ปีที่แล้ว +1

      ഇന്നത്തെ മലയാളി സംഗീതജ്ഞർ ഈ പാട്ടുകളൊന്ന് കേട്ടിരുന്നെങ്കിൽ .....

    • @sarathms3997
      @sarathms3997 2 ปีที่แล้ว +2

      @@lamlndian...9771 lyricists ന് കവികളുട quality ഉണ്ടായിരുന്ന കാലം ആണ്.. അവര്ക് കൂടി ക്രെഡിറ്റ്‌ ഉണ്ട്..

    • @JeevanJMenon
      @JeevanJMenon 9 หลายเดือนก่อน

      Never

  • @subhashkrishna6826
    @subhashkrishna6826 3 ปีที่แล้ว +121

    *കണ്ണടച്ച് ആ വരികൾ ശ്രദ്ധിച്ചുനോക്കൂ* 👌👌 *ഒ.എൻ.വി സർ* 😍

  • @Zulusulu
    @Zulusulu 3 ปีที่แล้ว +229

    കണ്ണടച്ച് കേട്ടാൽ മറ്റൊരു ലോകത്തേക്ക് എത്തിക്കും 💞
    ഒപ്പം ഹൃദയം നിറക്കുന്ന ദാസേട്ടന്റെ ആലാപനവും ❤❤

    • @nizamnizu5396
      @nizamnizu5396 3 ปีที่แล้ว

      അതേത് ലോകം... 😂😂😂😂😂

    • @saneeshsanu3580
      @saneeshsanu3580 3 ปีที่แล้ว +2

      @@nizamnizu5396 അങ്ങനെ ഒരു ലോകം ഉണ്ട് പഹയാ

    • @mambrarenjith25
      @mambrarenjith25 3 ปีที่แล้ว

      @@saneeshsanu3580 ആ ലോകം നുമ്മടേ സലീം കുമാർ പുലിവാൽ കല്യാണത്തിൽ പറഞ്ഞ കൊച്ചിയാണോ .. 😃😃

    • @villagetravel4322
      @villagetravel4322 2 ปีที่แล้ว +1

      സത്യം

    • @lekshmi.p.ssuresh7190
      @lekshmi.p.ssuresh7190 2 ปีที่แล้ว

      അതെ

  • @sreeragssu
    @sreeragssu 3 ปีที่แล้ว +84

    മമ്മൂക്ക - എം.ടി - ഒ.എന്‍.വി - ബോംബെ രവി - യേശുദാസ് - ചിത്ര
    പ്രതിഭാസംഗമം ♥
    രവിശങ്കര്‍ മമ്മൂട്ടിയുടെ ഒരു അണ്ടര്‍റേറ്റഡ് കഥാപാത്രം ,

    • @rahultirur6267
      @rahultirur6267 3 ปีที่แล้ว

      Mmmm

    • @sreeragssu
      @sreeragssu 3 ปีที่แล้ว +4

      @livin Dev രവിശങ്കര്‍ എന്നാണ് മമ്മൂട്ടിയുടേ കഥാപാത്രത്തിന്‍റെ പേര്

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +85

    പുറത്ത് നല്ല മഴ...ഒരു പ്രത്യേക തണുപ്പും,മണ്ണിന്റെ മണവും അറിഞ്ഞുകൊണ്ട് ഈ ഗാനം ആസ്വദിക്കണം....അതാണ് ഫീൽ😍💯

    • @rajeevanraj0
      @rajeevanraj0 3 หลายเดือนก่อน

      Ssss..pointtt aneee

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +121

    എന്റെ മനസിനഗാധ ഹൃദത്തിൽ നിന്നതെടുത്തു kolka... onv മാഷ്🙏🙏🙏ബോംബെ രവി സാറിന്റെ അസാധ്യ compostn .ദാസേട്ടൻ😍😍😍

    • @abinjames8475
      @abinjames8475 3 ปีที่แล้ว +5

      എല്ലാ comment സെക്ഷനിലും കാണാല്ലോ 🤣

    • @muhammednoufal1269
      @muhammednoufal1269 3 ปีที่แล้ว +2

      ബോംബെ രവി സാർ മുത്തുകൾ പോലെയുള്ള ഒരുപിടി ഗാനങ്ങൾ 👌❤️മലയാളഭാഷ പരിജ്ഞാനമില്ലായിരുന്നു, പക്ഷെ അഭൗമ്യമായ സംഗീതത്തിൽ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ😊😍

    • @shahinp8503
      @shahinp8503 2 ปีที่แล้ว

      Peu.peupepu

    • @eminsonj4488
      @eminsonj4488 2 ปีที่แล้ว

      ഇങ്ങള് വിദ്യാജീടെ ഫാൻ അല്ലിയോ 🤔🤔പിന്നെന്താ ഇവിടെ 🤣🤣

    • @suminaushad816
      @suminaushad816 ปีที่แล้ว

      അതെ താങ്കളും അതുൾ കൊണ്ടു

  • @antopgeorge2778
    @antopgeorge2778 3 ปีที่แล้ว +151

    എം ടി - മമ്മൂട്ടി - ഓ എൻ വി - ബോംബെ രവി.
    When legends unite, classics are born.

    • @anandun9262
      @anandun9262 2 ปีที่แล้ว

      I cant agree with you

    • @ahamedfaris3216
      @ahamedfaris3216 2 ปีที่แล้ว +1

      @@anandun9262 and why is that??

    • @sarikabinu2272
      @sarikabinu2272 2 ปีที่แล้ว

      vere ethu film undu ivar 4 perum chernnathu

    • @antopgeorge2778
      @antopgeorge2778 2 ปีที่แล้ว +2

      @@sarikabinu2272 4 perum chernnathu vere illa... ONV sir ozhike moonnu per chernnathu, Oru Vadakkan Veeragadha!

    • @aan70
      @aan70 2 ปีที่แล้ว

      Harikumar.. Don't forget that name

  • @adarshrr9492
    @adarshrr9492 3 ปีที่แล้ว +94

    ഇൗ പാട്ടിന്റെ ഹൃദയം എന്ന് പറയുന്നത് ഒ എൻ വി യുടെ വരികൾ ആണ് 😍💓❤️

  • @mollywoodpalace8794
    @mollywoodpalace8794 3 ปีที่แล้ว +75

    അഭിനയ സിംഹമേ....
    മമ്മൂക്ക..

  • @valluvanaadan6126
    @valluvanaadan6126 3 ปีที่แล้ว +37

    മരണം കാത്തു കിടക്കുന്ന വ്യക്തി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമ്പോൾ നേരിടേണ്ട പ്രതിസന്ധികൾ വരച്ചു കാണിച്ച ചിത്രം,,,,,പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം... ❤️മമ്മുക്ക❤️

  • @memorylane7877
    @memorylane7877 3 ปีที่แล้ว +103

    ബോംബെ രവി സർ. ❤
    മലയാളത്തിൽ ചെയ്ത ഓരോ പാട്ടുകളും മുത്തുകൾ പോലെ എണ്ണിയെടുക്കാം.
    Classic works only. ❤

  • @sarath5347
    @sarath5347 3 ปีที่แล้ว +47

    ബോംബെ രവി -ദാസേട്ടന് -ചിത്ര ചേച്ചി
    ലെജൻഡറി കോമ്പോ 🙏😘

  • @mambrarenjith25
    @mambrarenjith25 3 ปีที่แล้ว +15

    ഇനി ഇങ്ങനേ ഒരു കാലം ഉണ്ടാകില്ല ഇങ്ങനേ സ്നേഹിക്കുന്ന പെൺകുട്ടികളും

  • @kannan6290
    @kannan6290 3 ปีที่แล้ว +67

    എന്നും മലയാളിക്ക് മനം കുളിർക്കുന്ന ഒരു ഗാനം ❤️😍❤️
    കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ 😍

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +72

    തീവ്രമായ ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാകുന്ന സുകൃതമെന്ന മികച്ച ചിത്രത്തിലെ എത്രകേട്ടാലും മതിവരാത്ത ഹൃദ്യമായ ഗാനം..."കടലിന്നഗാധമാം നീലിമയിൽ"...🎵💓🎵

  • @mollywoodpalace8794
    @mollywoodpalace8794 3 ปีที่แล้ว +25

    ആ വർഷത്തെ ദേശീയാവാർഡ് final round ൽ എത്തി... മികച്ച സിനിമയ്ക്കുള്ള national award kitti.

    • @memorylane7877
      @memorylane7877 3 ปีที่แล้ว +8

      ഫൈനൽ റൗണ്ട് അല്ല. മികച്ച മലയാള സിനിമയ്ക്കുള്ള നാഷണൽ അവാർഡ് സുകൃതത്തിനാണ് ലഭിച്ചത്.

  • @പാട്ടിന്റെപാലാഴി-പ2ഫ

    നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കൂ.. 😍😍

  • @sreeragssu
    @sreeragssu 3 ปีที่แล้ว +58

    ''എന്നോടൊത്തുണരുന്ന പുലരികളേ '' പെട്ടെന്ന് അപ്ലോഡ് ചെയ്യണേ, ഇൗ സിനിമയിലെ എന്‍റെ ഫേവററ്റ് ♥
    ,'' യാത്ര തുടരുന്നു ശുഭയാത്ര നേര്‍ന്നു വരു ''

  • @sibinbhargav2134
    @sibinbhargav2134 3 ปีที่แล้ว +10

    എം.ടി, ഓ.ൻ.വി, ബോംബെ രവി,മമ്മുട്ടി, ഹരികുമാർ.... ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം..

  • @abhin_
    @abhin_ 3 ปีที่แล้ว +26

    വൈശാലി സിനിമയിലെ പാട്ടുകൾ കേട്ടപ്പോൾ മുതൽ Bombay Ravi sir ന്റെ പാട്ടുകൾ യൂട്യൂബിൽ തിരഞ്ഞു കാണുമായിരുന്നു... ആ രാത്രി മാഞ്ഞു പോയി.., സാഗരങ്ങളെ....തുടങ്ങി മലയാളികൾക്ക് മറക്കാനാവാത്ത മനോഹര ഈണങ്ങൾ....

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +86

    ഇ പാട്ടിന്റെ ഒരു വൈബ് എന്താച്ചാ കൂടെ പാടിക്കും നമ്മളെ വല്ലാത്തൊരു മ്യൂസിക്ക പിന്നെ രണ്ടു ദൈവം കനിഞ്ഞ വോയിസും 🔥

    • @abhin_
      @abhin_ 3 ปีที่แล้ว +3

      Bombay ravi ♥️

    • @ashasv7116
      @ashasv7116 3 ปีที่แล้ว

      Yes

    • @sreebhava3441
      @sreebhava3441 3 ปีที่แล้ว

      ബ്രദർ എന്താച്ചാ എന്ന ഉച്ചാരണ ശൈലി ഏത് ജില്ലയിലേതാണ്?

    • @rahimkvayath
      @rahimkvayath 3 ปีที่แล้ว

      correctലതാണ്

    • @shihabrasheed786
      @shihabrasheed786 3 ปีที่แล้ว

      അത് ശരിയാട്ടാ😊

  • @prashanthnair9456
    @prashanthnair9456 3 ปีที่แล้ว +24

    മലയാളത്തിന്റെ മകനായി ജനിച്ചതിൽ അഭിമാനിക്കുന്നു

  • @ashrafkamban
    @ashrafkamban 3 ปีที่แล้ว +34

    എല്ലാവരും പറയുന്നു ലാലേട്ടനാണ് കൂടുതൽ മികച്ച പാട്ടുകളെന്ന്...ഒരു പക്ഷേ ശരിയായിരിക്കാം,പക്ഷേ മമ്മൂട്ടിക്കുള്ള പാട്ട് വേറെ ലെവലാണ്.....
    കൂടുതൽ പാടിയതും ദാസേട്ടനാണ്......
    മികച്ചതായി എനിക്ക് തോന്നിയ മമ്മൂട്ടി സിനിമകളിലെ കുറച്ച് ഗാനങ്ങൾ...
    1. കടല്ലിന്നഗാഥമാം നീലിമയിൽ
    2.കനകനിലാവേ തുഴിലുണരൂ
    3.എന്നൊടൊത്തുണരുന്ന പുലരികളേ
    4.മുത്തുമണിതൂവൽ തരാം
    5.താരാപഥം ചേദോഹരം
    6.ഒാലത്തുമ്പത്തിരിന്നൂഞ്ഞാലാടും
    7.വാർത്തിങ്കളേ
    8.നീയുറങ്ങിയോ നിലാവേ
    9.തരളിതരാവിൽ മയങ്ങിയോ
    10.കറുകവയൽ കുരുവീ
    11.ഇന്ദുലേഖ കൺതുറന്നു
    13.തുമ്പിപ്പെണ്ണേ വാവാ
    14.ഞാനൊരു പാട്ട് പാടാം
    15.മേലേ മേലേ മാനം
    16.കളരിവിളക്ക് തെളിഞ്ഞതാണോ
    17.ചന്ദനലേപ സുഗന്ധം
    18.തുമ്പയും തുളസിയും
    19.മണിക്കുട്ടിക്കുറുമ്പുള്ള
    20.മാർഗയിയേ മല്ലികയേ
    21.കിതച്ചെത്തും കാറ്റേ
    22.അലയുംകാറ്റിൻ ഹൃദയം
    23.താമരകണ്ണനുറങ്ങേണം
    24.താമരപൂങ്കാവനത്തില്
    25.സ്നേഹത്തിൻ പൂഞ്ചോല
    26.ചന്ദ്രകാന്തംകൊണ്ട് നാല്കെട്ട്
    27.പൂവായ് വിരിഞ്ഞു
    28.കരുണാമയനേ കാവൽ
    29.പമ്പാഗണപതി
    30.പകൽപൂവേ പൊഴിയാതെ
    31.നിറനാഴിപൊന്നിൽ
    32.അല്ലിയാമ്പൽ പൂവേ
    33.മാരിക്കുളിരിൽ നീലതുളസി
    34.സുമംഗലികുരുവീ
    35.ഈ നീലരാവിൽ
    36.ഹൃദയവനിയിലെ
    37.മഞ്ഞണിഞ്ഞ മാമലകൾ
    38.ആത്മാവിൻ പുസ്തകതാളിൽ
    39.എന്തിനു വേറൊരു സൂര്യോദയം
    40.വെണ്ണിലാചന്ദനകിണ്ണം

    • @deepudj6774
      @deepudj6774 3 ปีที่แล้ว

      ഇനിയും കുറെ ഉണ്ട് bro

    • @hishamsalim4908
      @hishamsalim4908 3 ปีที่แล้ว

      നല്ല collection

    • @jayakrishnanarangath6934
      @jayakrishnanarangath6934 3 ปีที่แล้ว

      @Jyothi Sithara Ezhazhakumay poovanikalil(kakkakkum poochakkum kalyanam),Rathingal poothali charthi , pathira pullunarnnu(ee puzhayum kadannu),Ekantha Ravin, panineer poovithalil(Udyanapalakan),smrithikal, udayam chamarangal(Sakshyam)..... Iniyum ith koodathe Kure songs und

    • @theoptimist475
      @theoptimist475 3 ปีที่แล้ว +2

      മോഹൻലാലിൻറെ പടങ്ങൾ evergreem ആണ്, അതാണ് അങ്ങനെ തോന്നിക്കുന്നത്, രണ്ട് പാട്ട് മാത്രമായിരിക്കില്ല visuals ഹിറ്റ്‌ ആയിരിക്കും മനസ്സിൽ പതിഞ്ഞു കിടക്കും...

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 ปีที่แล้ว

      @Jyothi Sithara nee uragiyoo nilave Hitler

  • @shamsheermaheen0
    @shamsheermaheen0 3 ปีที่แล้ว +14

    പാട്ടു കേട്ടിട്ടു കമന്റ് ചെയ്യാതിരിക്കുവാൻ തോന്നുന്നില്ല ... മനോഹരമായ വരികൾ

  • @mrr2041
    @mrr2041 3 ปีที่แล้ว +301

    ശാന്തികൃഷ്ണ fans .......

  • @ismailchooriyot4808
    @ismailchooriyot4808 2 ปีที่แล้ว +9

    എത്രകേട്ടാലുംമതിവരാത്തത്ഗാനം എന്തോരുഫീൽ ദാസേട്ടാ നമിച്ചു
    👍👍❤️❤️💛💛

  • @cmnazar3392
    @cmnazar3392 ปีที่แล้ว +4

    പ്രിയപ്പെട്ട കവി ഒഎൻവിസാറിന് ആദരവ് ..

  • @anjalym92
    @anjalym92 3 ปีที่แล้ว +24

    Onv sir the legend🙏🙏🙏 endu manoharam aanu aa varikal.
    കമനി നിൻ ഹൃദയത്തിൻ
    ആഴത്തിൽ ആരാരും
    അറിയാതെ കാത്ത്
    വച്ചതെത് രാഗo
    അരുമയാം അനുരാഗ പത്മ രാഗo
    കതിർ ചിന്നും മുത്ത് പോലെ
    പവിഴം പോലെ
    ❤️❤️
    നർത്തനം ആടുവാൻ
    മോഹം ആണെങ്കിൽ ഈ
    ഹൃതടം വേദി ആക്കു
    ❣️❣️❣️❣️

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +22

    കടലിന്നഗാധമാം നീലിമയില്‍
    കടലിന്നഗാധമാം നീലിമയില്‍
    കതിര്‍ ചിന്നും മുത്തുപോലെ
    പവിഴംപോലെ...
    കടലിന്നഗാധമാം നീലിമയില്‍
    കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
    അറിയാതെ കാത്തുവച്ചതേതു രാഗം
    അരുമയാം അനുരാഗപത്മരാഗം
    കതിര്‍ ചിന്നും മുത്തുപോലെ
    പവിഴംപോലെ...

  • @atticusfinch5072
    @atticusfinch5072 3 ปีที่แล้ว +26

    All time favorite Sukrutham.
    An underrated classic.
    Work of legends.

    • @sajeermoosa8915
      @sajeermoosa8915 3 ปีที่แล้ว

      3 4 national award kitiyitano underated film 100 days oodukayum chaiditund

  • @mhmdsinan7654
    @mhmdsinan7654 3 ปีที่แล้ว +25

    ശാന്തികൃക്ഷണ ചെയ്ത റോൾ ശോഭനയെ ആണ് ആദ്യം തിരുമാനിച്ചത്

    • @secondaccount1395
      @secondaccount1395 3 ปีที่แล้ว +1

      Onnukude nannakiumayirunnu

    • @thoufeequemuhammed4287
      @thoufeequemuhammed4287 6 หลายเดือนก่อน

      ശാന്തികൃഷ്ണ ബെസ്റ്റ് ഓപ്ഷൻ തന്നെയായിരുന്നു.ശോഭന & രേവതിയിൽ നിന്നാണ് ശാന്തിയിൽ എത്തിയത്.

    • @sanilkrishna8613
      @sanilkrishna8613 2 หลายเดือนก่อน

      ശാന്തി സൂപ്പർ

  • @dlifevlogs4981
    @dlifevlogs4981 2 ปีที่แล้ว +10

    സുകൃതം എന്നാ സിനിമ തരുന്ന feel അതൊന്നു വേറെ തന്നെയാ... ഓരോ പാട്ടിലെ വരികളും ഒന്നിനൊന്നു മെച്ചം എന്നോടൊത്തുണരുന്ന പുലരികളെ..... 🥰😘😘

  • @atticusfinch5072
    @atticusfinch5072 3 ปีที่แล้ว +27

    Classic Sukrutham. Grossly underrated.
    When MT and Mammootty unites, this is what you get.

  • @dipinghosh56
    @dipinghosh56 3 ปีที่แล้ว +22

    ബോംബെ രവി ഹിറ്റ് പാട്ടുകളിൽ ഒന്ന്. പരിണയം സിനിമയിലെ പാട്ടുകൾ കൂടി അപ്‌ലോഡ് ചെയ്യുമോ.

  • @muhammednoufal1269
    @muhammednoufal1269 3 ปีที่แล้ว +12

    ബോംബെ രവി സാർ മുത്തുകൾ പോലെ ഒരുപിടി നല്ല ഗാനങ്ങൾ മലയാളത്തിന് നൽകി 👌❤️ഭാഷ പരിജ്ഞാനമില്ലാതിരുന്നിട്ട് കൂടി ചെയ്തതെല്ലാം ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ ❤️😍

  • @radhikaravindran2363
    @radhikaravindran2363 3 ปีที่แล้ว +17

    മനോഹര ഗാനം
    കേൾക്കുമ്പോൾ തന്നെ മനസ് ശാന്തമാകുന്നു .
    പിന്നെ ശാന്തികൃഷ്ണയുടെ natural സൗന്ദര്യവും ...

  • @kumargopal3220
    @kumargopal3220 2 หลายเดือนก่อน +1

    നിശബ്ദ, തകർന്ന പ്രണയം അതിന്റ കുറ്റ ബോധം കൂടി ആണ് രവി ശങ്കർ എന്ന കഥാ പാത്രം. അപാര സൗന്ദരയത്തിൽ ശാന്തി എത്ര ഭംഗി ആയാണ് സുസ്രൂഷ എന്ന കർമം അവതരിപ്പിക്കുന്നത്. രണ്ടു പേർ മാത്ര മുള്ള ഈ ഗാനം അതിനേക്കാൾ സൗന്ദര്യം. ബോംബെ രവി സാറിനും ഹരികുമാർ സാറിനും ആയിരം പ്രണാമങ്ങൾ. എത്ര കേട്ടാലും മടുക്കില്ല.

  • @RifasrifuRifazitself
    @RifasrifuRifazitself 3 ปีที่แล้ว +43

    Legands ഒന്നിക്കുമ്പോൾ പാട്ട് വേറെ ലെവൽ ആകും

  • @memorylane7877
    @memorylane7877 3 ปีที่แล้ว +14

    രവിശങ്കർ ❤
    An acting reference material.

  • @sandhyabaiju5727
    @sandhyabaiju5727 4 หลายเดือนก่อน +1

    ONV.. Bombay Ravi... Dasettan,.. Chithramma...ഇതിനപ്പുറം ഇനി എന്തു വേണം... എത്ര കേട്ടാലും മതിവരുന്നില്ല.. ♥️♥️♥️

  • @ajeshka1990
    @ajeshka1990 ปีที่แล้ว +5

    മനസ്സ് ഒന്ന് പിടയും ഈ പാട്ട് കേൾക്കുമ്പോൾ💔
    അമ്മാതിരി സംഗീതവും വരികളും❤️
    ബോംബെ രവി സർ🌹🌹

  • @jibinjs1139
    @jibinjs1139 3 ปีที่แล้ว +39

    കടലിന്നഗാധമാം നീലിമയിൽ(3)
    കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ
    കടലിന്നഗാധമാം നീലിമയിൽ
    കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും
    അറിയാതെ കാത്തു വെച്ചതേതു രാഗം
    അരുമയാം അനുരാഗ പത്മരാഗം
    കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ (കടലിന്ന...)
    നിൻ നേർക്കെഴുമെൻ നിഗൂഡമാം രാഗത്തിൻ
    ചെമ്മണി മാണിക്യം (2)
    എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി-
    ന്നതെടുത്തു കൊൾക ആ...........(കടലിന്ന....)
    നർത്തനമാടുവാൻ മോഹമാണെങ്കിലീ
    ഹൃത്തടം വേദിയാക്കൂ (2)
    എന്നന്തരംഗ നികുഞ്ജത്തിലേതോ
    ഗന്ധർവൻ പാടാൻ വന്നൂ ആ‍......(കടലിന്ന..)

  • @sandeepkk3572
    @sandeepkk3572 3 ปีที่แล้ว +7

    One of my fav from mammookka-dasettan combo❤
    Bombay ravi-dasettan-chithrachechi-ONV❤
    കടലിന്നഗാധമാം നീലിമയില്‍.
    കടലിന്നഗാധമാം നീലിമയില്‍...
    കടലിന്നഗാധമാം നീലിമയില്‍.
    കതിര്‍ ചിന്നും..
    മുത്തു പോലെ.പവിഴം പോലെ.
    കടലിന്നഗാധമാം നീലിമയില്‍
    കമനി,, നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും...
    അറിയാതെ കാത്തു വച്ചതേതു രാഗം...
    അരുമയാം അനുരാഗ പത്മരാഗം...
    കതിര്‍ ചിന്നും മുത്തു പോലെ...
    പവിഴം പോലെ...
    കടലിന്നഗാധമാം നീലിമയില്‍

  • @atticusfinch5072
    @atticusfinch5072 3 ปีที่แล้ว +31

    Bombay Ravi sir. ❤
    The background score in Oru Vadakkan Veeragadha is what I consider to be his masterpiece work.

    • @dileediloo8877
      @dileediloo8877 3 ปีที่แล้ว

      Padheyam bsckround

    • @atticusfinch5072
      @atticusfinch5072 3 ปีที่แล้ว +1

      @@dileediloo8877 Yes. Padheyam background score was also heart melting. In fact all his works are great. But score in OVVG stands out.

  • @jerinvkm7643
    @jerinvkm7643 3 ปีที่แล้ว +6

    😍😍😍എല്ലാം ഒന്നിന്നൊന്ന് മികച്ചത് പാട്ടും സിനിമയും 😍😍😍

  • @vinodpillai9531
    @vinodpillai9531 3 ปีที่แล้ว +17

    shanthi krishna fans

  • @solan1348
    @solan1348 2 ปีที่แล้ว +15

    A big salute to producer Sri Atlas Ramachandran.

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +20

    A great work work Bombay Ravi sir.🤏❤️❤️❤️ ദാസേട്ടന്റേം ,ചിത്രചേച്ചിടേം വേറിട്ട ആലാപന ശൈലി.അർത്ഥവത്തായ വരികൾ.🤏❣️ഒ.എൻ വി സാറിന് പ്രണാമം.👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      ONV സാറിന്റെ കവിതകളുടെ വരികൾ വളരെ സിമ്പിൾ ആണ് അർത്ഥവും 👍

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +2

      @Anjana Anjuuu പറയില്ല എന്നാ ചെയ്യും.😬😬

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +1

      @Anjana Anjuuu അല്ല നിനക്ക് അപർണയെ കളിയാക്കിയിട്ട് എന്ത് സുഖമാ കൊച്ചേ കിട്ടുന്നത്??🤔😐

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว

      @Anjana Anjuuu 🤫🤭🤭ഇല്ല നി കൊണ്ട് പോയി കേസ് കൊടുക്ക്

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว

      @@angrymanwithsillymoustasche അതാ ഞാനും ആലോചിക്കണെ

  • @farishaabdulkalam7689
    @farishaabdulkalam7689 5 หลายเดือนก่อน +2

    ഒരു നിമിഷം പോലും പാഴാവാതെ കാണുന്ന ചിത്രം.. 🙏🏻🙏🏻🙏🏻

  • @memorylane7877
    @memorylane7877 3 ปีที่แล้ว +18

    സുകൃതത്തിന്റെ ഇത്രയും നല്ല കോപ്പി ആദ്യമായാണ് കാണുന്നത്. മറ്റു ചാനലുകൾ ഒക്കെ അപ്‌ലോഡ് ചെയ്തിട്ടുള്ളത് കണ്ട് ഈ സിനിമയിൽ തന്നെയുള്ള ഇരുട്ട് ആണോയെന്നാണാണ് സംശയിച്ചത്. 😃
    Thanks a lot for this. Please upload the other songs and full movie. ❤

    • @rosedawson4453
      @rosedawson4453 3 ปีที่แล้ว

      😀😀😀 sariya. Nalla Copy.

  • @nithinnitz1239
    @nithinnitz1239 7 หลายเดือนก่อน

    എപ്പോഴും തങ്ങിനിൽക്കുന്ന ഒത്തിരി നല്ല പാട്ടുകൾ മലയാളത്തിലുണ്ട്.
    കേൾക്കാനിമ്പമുളള മലയാളികൾ നെഞ്ചിലേറ്റിയ മികച്ച പാട്ടുകൾ.
    വേണ്ടത്ര അംഗീകാരം നേടാൻ കഴിയാതെപോയതും പരീക്ഷിക്കപ്പെട്ടിട്ടുളളതും മറ്റുമായി അങ്ങനെ എത്രയെത്ര നല്ല പാട്ടുകൾ മലയാളത്തിൽ വേറെയുണ്ട്. അവയിൽ എത്രയോ മികച്ച സംഗീത സംവിധായകർ ഈണം നൽകിയിട്ടുളളതും ആലാപനമികവിനാൽ അറിയപ്പെടുന്നതും അല്ലാത്തതുമായ ഒട്ടേറെ സംഗീത സ്യഷ്ടികൾ തന്നെ മലയാളത്തിലുണ്ട്.
    രചയിതാവും സംഗീത സംവിധായകരും ഒന്നടങ്കം ഏറെ പ്രശംസ പിടിച്ചുപറ്റാനിടയായ പാട്ടുകളും വ്യത്യസ്തമായ കോമ്പോസിഷൻ മാത്രം നിലനിർത്തി ഏറെ ശ്രദ്ധിക്കപ്പെട്ടതും അംഗീകാരം നേടിയവയുമായ പാട്ടുകൾ മലയാളത്തിൽ അനവധിയാണ്....
    അത്തരത്തിൽ വ്യത്യസ്തമായി കാണപ്പെട്ടിട്ടുളളതിൽ മറ്റൊന്നാണ്
    " കടലിന്നഗാധമാം . . . " എന്ന് തുടങ്ങുന്ന ഈ പാട്ട് . . .
    പഴയ പാട്ടുകൾ ഏതുമാകട്ടെ ഓരോ വരികളിലും തെളിഞ്ഞു കാണപ്പെടുന്ന രചയിതാവിന്റെ ആവിഷ്കാരം അത്രയധികം തന്നെ അത്തരം പാട്ടുകളുടെ മാറ്റ് കൂട്ടുന്നവയാണ് . . .
    ആസ്വാദനത്തിന്റെ വേറൊരു തലത്തിലേക്ക് തന്നെ നമ്മെയെത്തിക്കുന്ന ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷകൾക്കതീതമാണ് . . .

  • @varunikav8453
    @varunikav8453 2 ปีที่แล้ว +10

    The climax of this movie!! The character of Narendraprasad!! The two things I like the most...

  • @vasanthakumar785
    @vasanthakumar785 2 ปีที่แล้ว +2

    0.N. V യുടെ വരിയും ബോംബെ രവിയുടെ ഈണവും യേശുദാസിന്റെ ഹൃദ്യമായ ആലാപനവും ഈ ഗാനത്തെ ഏറ്റവും മികച്ച രീതിയിലാക്കി എത്ര പ്രാവശ്യം കേട്ട് എന്നറിവില്ല ഇനിയും കേൾക്കാൻ കൊതിക്കുന്ന ഗാനം ഇതൊക്കെയാണ് മലയാള ചലച്ചിത്ര ഗാനങ്ങൾ 31-5-2022 vasanth v K D

  • @mke875
    @mke875 ปีที่แล้ว +2

    ഇതൊക്കെ ആണ് പാട്ട് ❤.. മനസിന്‌ വല്ലാത്തൊരു സുഖം 🥰🥰

  • @ajithao9495
    @ajithao9495 ปีที่แล้ว +2

    ഗാനത്തിന്റെ സ്രഷ്ടാക്കൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയ്ക്കും'

  • @melvinsthomas3386
    @melvinsthomas3386 5 หลายเดือนก่อน +1

    ഡയറക്ടർ ഹരി കുമാർ sir.... ആദരാഞ്ജലികൾ 🌹🌹🌹

  • @vineethperambra8205
    @vineethperambra8205 8 หลายเดือนก่อน

    ബഹരോ ഭൂൽ ബർസാവോ... ഒഴുകിയ വിരലുകളിൽ നിന്ന് മലയാളിക്ക് സമ്മാനിച്ച മനോഹര ഗാനം ❤❤❤❤❤..... കൂടെ ഒരേ ഒരു onv യും ❤.... Class

  • @satheeshkunnumkinatkara7241
    @satheeshkunnumkinatkara7241 2 ปีที่แล้ว +4

    നമ്മുടെ ഭാഗ്യം ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാൻ

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 2 ปีที่แล้ว +1

    കടലിനാഗാധമാം നീലിമയിൽ കതിർ ചിന്നൽ മുത്തുപോലെയും പവിഴം പോലെ വർണന മനസ്സിൽ തുളുമ്പി കേറ്റിനിർത്തുന്നു

  • @sruthisivankutty
    @sruthisivankutty 7 หลายเดือนก่อน +1

    Enthoru pattanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ entha feel ❤❤❤❤❤❤❤❤❤❤❤❤❤

  • @ravikanthrs2254
    @ravikanthrs2254 2 หลายเดือนก่อน +5

    ഈ മൂവിയിൽ ക്ലൈമാക്സ്‌ ട്രാജഡി ആകാതെ ഇവർ ഒരുമിക്കണമെന്ന് ആഗ്രഹിച്ച ആരെങ്കിലുമുണ്ടോ?

  • @sarathanaswaram596
    @sarathanaswaram596 3 ปีที่แล้ว +6

    എന്തു മനോഹരമായ പാട്ടാണ്.ദാസേട്ടന്റെ ഏറ്റവും കൂടുതൽ പാട്ട് മമ്മൂക്കയുടെ പടത്തിൽ ആണ്

  • @healer1130
    @healer1130 3 ปีที่แล้ว +10

    ഇക്കാ 😍😍😍😍

  • @suja0306
    @suja0306 3 ปีที่แล้ว +13

    Such a wonderful voices and nostalgic song 💕

  • @rajeshkdge4191
    @rajeshkdge4191 11 หลายเดือนก่อน +1

    കടലി നഗാധമാം നീലിമയിൽ കാത്തുവെച്ച അരുമയാം പത്മരാഗം പോലെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം

  • @anilkumarkumar6207
    @anilkumarkumar6207 ปีที่แล้ว

    എത്ര കേട്ടാലും മതിവരാത്ത പാട്ട്.....എന്താ ആലാപനം...ദാസ് സാറിൻ്റെ വോയ്സ് ..അമ്മോ...ഒരു രക്ഷയുമില്ല....

  • @sumiprajithwayanad
    @sumiprajithwayanad 2 ปีที่แล้ว +4

    Narthanamaduvan mohamanenkilee..... My favorite lines

  • @rajasekharanpillai4002
    @rajasekharanpillai4002 2 ปีที่แล้ว +1

    ഒ എൻ വി യുടെ വരികൾ, ബോംബേ രവിയുടെ സംഗീതം, ദാസേട്ടന്റെ ആലാപനം, മമ്മൂട്ടിക്കൊപ്പം ശാന്തി കൃഷ്ണ യുടെ അഭിനയം, കുറച്ച് നാൾ കേൾക്കാതിരുന്നപ്പോൾ മനസ്സിൽ എന്തൊ ഒരു നഷ്ടബോധം .

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +5

    കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയിൽ 1994 ൽ അച്ഛന്റെ കൂടെ ഇത് മഹാഭാരതം എന്ന നാടകം കാണാൻ പോയത് ഇന്നും ഓർക്കുന്നു....!
    നാടകം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ സുകൃതത്തിലെ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു അവിടത്തെ കോളാമ്പി മൈക്കിലൂടെ ഒഴുകിയത്...!
    അതൊക്കെ ഒരു കാലം....

    • @notout7913
      @notout7913 5 หลายเดือนก่อน

      😂❤

  • @sajusajup284
    @sajusajup284 ปีที่แล้ว +1

    രവി സർ & ദാസേട്ടൻ
    മാജിക്കൽ കോംബിനേഷൻ

  • @sasidharannadar1517
    @sasidharannadar1517 3 ปีที่แล้ว +2

    ഒരു സുകൃതം തന്നെ.... എന്തെന്നല്ലെ?
    ഇജ്ജാതിപ്പാട്ടുകൾകൊപ്പമുള്ള ജീവിതം.

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 2 หลายเดือนก่อน

    പുറത്ത് നല്ല മഴ കയ്യിൽ ചൂട് ചായ ടീവിയിൽ ഈ പാട്ട്. ഓഹ് ❤️❤️❤️

  • @vishnulalification
    @vishnulalification 3 ปีที่แล้ว +5

    ബോംബെ രവി, o.n.v കുറുപ്പു 💖

  • @rajeeshadithya
    @rajeeshadithya 2 ปีที่แล้ว +2

    ഞങ്ങളെടുയൊക്കെ ഭാഗ്യം ദാസേട്ടൻ ❤️

  • @dileediloo8877
    @dileediloo8877 3 ปีที่แล้ว +5

    ബോംബെ രവി സർ മാജിക്‌

  • @mdeepu4
    @mdeepu4 3 ปีที่แล้ว +9

    Bombay Ravi ♥️♥️♥️

  • @nanuvijayalakshmi7425
    @nanuvijayalakshmi7425 ปีที่แล้ว +1

    സൂപ്പർ സോങ്, ദാസേട്ടന്റെ ആ ലാപനവും 🥰🥰❤️❤️

  • @bennypaulose7458
    @bennypaulose7458 3 ปีที่แล้ว +1

    എന്റെ ബാല്യത്തിൽ തിരുവല്ലയിലെ കസിന്റെ കല്യാണത്തിന് അവിടെ വച്ച് ആദ്യമായ് ഈ ഗാനം കേട്ടു... പിന്നീട് ബോംബെ രവി സാറിന്റെ പാട്ടുകൾ ഇഷ്ടം ആയി

  • @aj9106
    @aj9106 3 ปีที่แล้ว +4

    ന്താ സൃഷ്ട്ടി ഹോ സൂപ്പർ ❤❤👌👌👌👌👌

  • @SunilC-wy5ru
    @SunilC-wy5ru ปีที่แล้ว +1

    ഒറ്റപ്പാലവും പരിസരവും ചിത്രികരിച്ച മലയാളസിനിമ❤❤❤❤

  • @sreeharijayakumar2671
    @sreeharijayakumar2671 ปีที่แล้ว +1

    ONV sir... എന്താ വരികൾ❤

  • @aswathybaiju4565
    @aswathybaiju4565 6 หลายเดือนก่อน

    എന്ത് മനോഹരമായ പാട്ടുകളാണ് പഴയകാലത്തുള്ളത്. ഇനി ഇങ്ങിനുള്ളതൊന്നും തിരിച്ചുവരില്ല.

  • @peterthomaspeterthomas
    @peterthomaspeterthomas 5 หลายเดือนก่อน +2

    ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു കേൾക്കാൻ പറ്റിയ സൂപ്പർ പാട്ട്

  • @motionbeatzz4763
    @motionbeatzz4763 2 ปีที่แล้ว +1

    നർത്തനമാടുവാൻ മോഹമാണെങ്കിലീ തൃത്തടം വേദിയാകു.....ആഹാ..🎵❤️

  • @mdeepu4
    @mdeepu4 3 ปีที่แล้ว +9

    Nice song ♥️🎶👌👌👌

  • @saidushahal7272
    @saidushahal7272 4 หลายเดือนก่อน

    നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കൂ...❤❤❤❤ വരികൾ മാസ്മരം

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +6

    ദാസേട്ടൻ ♥️♥️
    Onv sir❣️❣️

  • @sonujoy9301
    @sonujoy9301 3 ปีที่แล้ว +8

    Fav song❤️❤️

  • @notout7913
    @notout7913 5 หลายเดือนก่อน +1

    കമനി നിൻ ഹൃദയത്തിനാഴത്തിൽ ആരാരും
    അറിയാതെ കാത്തു വെച്ചതേതു രാഗം❤❤ ഒ.എൻ.വി..❤❤❤

  • @nikhilsadanandan393
    @nikhilsadanandan393 3 ปีที่แล้ว +10

    Bombay ravi magical music..