ഒരു ദൈവ പൈതല്‍ മനപ്പൂര്‍വം പാപം ചെയ്താല്‍? Pr. Chase Joseph

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 68

  • @Jjijo86
    @Jjijo86 3 วันที่ผ่านมา

    Glory to God.
    What an amazing grace we recieved through Jesus Christ.!

    • @sajideepa
      @sajideepa 3 วันที่ผ่านมา

      എന്നാൽ ദാനം വിശ്വാസത്താൽ സ്വീകരിച്ച ഒരു വ്യക്തിക്ക് അവിശ്വാസത്തിൽ തുടർന്നാൽ അവന്റെ സ്വയ ഇച്ഛയിൽ രക്ഷ എന്ന ദാനം തള്ളിക്കളയപെടുന്ന വിഷയവും വചനം പഠിപ്പിക്കുന്നുണ്ടു.
      വചനം അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ പക്ഷപാതമില്ലാതെ യാതൊരു ഇസങ്ങളുടെയും പിൻബലമില്ലാതെ പഠിച്ചാൽ കാണാൻ സാധിക്കുന്ന മാറ്റമില്ലാത്ത സത്യം, ദാനമായി രക്ഷ സ്വീകരിച്ച വ്യക്തി, മനസ്സാന്തരമില്ലാതെ പാപത്തിൽ തുടരുകയും, ദൈവ വചന നൽകുന്ന ഗൗരവതരമായ മുന്നറിയിപ്പുകളെ അവഗണിച്ച്, പരിശുദ്ധാത്മാവിൻ്റെ നിരന്തര ചോദനകളെ തള്ളിക്കളഞ്ഞ്, മനസ്സാന്തരപ്പെടുവാനുള്ള ദൈവീക ബാലശിക്ഷകളെ വിലമതിക്കാതെ, ക്രിസ്തുവിലൂടെ ഉള്ള മഹാപൗരോഹിത്യ ശുശ്രൂഷ തള്ളിക്കളഞ്ഞു, ദീർഘക്ഷമയാൽ ദൈവം നൽകുന്ന എല്ലാ സാഹചര്യങ്ങളെയും തള്ളിക്കളയുന്ന ഒരു വ്യക്തി തൻ്റെ ഇച്ഛയുടെ സ്വാതന്ത്രത്തിൽ ദൈവത്തേയും, താൻ സ്വീകരിച്ച രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്ന അവിശ്വാസത്തിൽ നിറഞ്ഞ ദുഷ്ട ഹ്യദയത്തിൻ്റെ (evil heart of unbelief departing and rejecting his God and salvation) ഉടമയായി മാറുമെന്നതാണ്. ആ വ്യക്തി ദൈവത്തേയും, രക്ഷയേയും തള്ളിക്കളയുന്നവനാകും. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവനു ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു എന്ന് വചനം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു.!!!
      ദൈവവചനം വ്യക്തമാക്കുന്ന സംതുലിത (balanced) സത്യമിതാണ്. കയ്യാലപ്പുറത്തെ തേങ്ങ പോലെ ഉരുണ്ടുതാഴെപ്പോകുന്നതോ, ദൈവത്തെ തള്ളിക്കളഞ്ഞാലും എന്തു നിലയിൽ ജീവിച്ചാലും സ്വതന്ത്ര ഇച്ഛയെ മറികടന്നു ദൈവം അടിച്ചേല്പിച്ച് ഭദ്രമാക്കുന്നതല്ല തിരുവചനം പറയുന്ന ദാനമായ രക്ഷ.

  • @LovelyVarghese-c2g
    @LovelyVarghese-c2g 4 วันที่ผ่านมา

    True message 🙏🙏👌

  • @sojanantony6427
    @sojanantony6427 8 วันที่ผ่านมา +1

    സ്തോത്രം

  • @chasejoseph84
    @chasejoseph84 3 วันที่ผ่านมา +1

    നമ്മൾ വേദപുസ്തകം വ്യാഖ്യാനിക്കുന്ന ചില രീതികളുണ്ട്. ലേഖന കർത്താവ് കഴിഞ്ഞ നാല് അഞ്ച് അധ്യായങ്ങളായി വിവരിച്ചു കൊണ്ടിരിക്കുന്നത് ഒരേ കാര്യമാണ്. അതിൻറെ തുടർച്ചയായി തന്നെയാണ് പത്താം അധ്യായം എഴുതപ്പെട്ടിരിക്കുന്നത്. ഒരിക്കലും നീതിയുടെ പ്രമാണത്തിന് പൂർത്തി വരുത്താത്ത പഴയനിയമ വ്യവസ്ഥകളും ക്രിസ്തുവിലൂടെ സ്ഥാപിക്കപ്പെട്ട ഏക യാഗത്തിൽ അധിഷ്ഠിതമായ നിയമവും തമ്മിലുള്ള വ്യത്യാസങ്ങൾ കുറിച്ചാണ്. ഒരിടത്ത് പാപമോചനം ഉണ്ട്. മറ്റൊരിടത്ത് ഇല്ല. പാപമോചനം ഉള്ളടത്ത് ഏതുസമയത്തും ദുർ മനസാക്ഷി കൂടാതെ കൃപാസനത്തിൽ ലേക്ക് ചെല്ലാം. ഇത് പത്താം അധ്യായത്തിൽ പത്തൊമ്പതാം വാക്യം മുതൽ ഉള്ള ഭാഗത്ത് പറഞ്ഞിരിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഈ വാക്യം സംസാരിക്കുന്നത് ആ പശ്ചാത്തലത്തിലാണ് എന്ന് വ്യാഖ്യാന ശാസ്ത്രം അനുസരിച്ച് വളരെ എളുപ്പത്തിൽ നിർണയിക്കാൻ കഴിയും. രക്ഷ നഷ്ടപ്പെടുമെന്നോ നഷ്ടപ്പെടില്ല എന്നോ അല്ല ഈ ഭാഗത്തെ പ്രധാന വിഷയം. അത് ഒരൊറ്റ വാക്യത്തിൽ വേദപുസ്തകത്തിൽ ഒരിടത്തും മറുപടി തരാത്ത ഒരു കാര്യമാണ്. രക്ഷ നഷ്ടപ്പെടില്ല എന്ന് പ്രസ്താവിച്ചാൽ ആളുകൾ പാപത്തെ നിസ്സാരമായി എടുക്കുവാൻ സാധ്യതയുണ്ട്. എന്നാൽ രക്ഷ നഷ്ടപ്പെട്ട് പോകും എന്ന് പറഞ്ഞാൽ അത് പ്രത്യാശ നഷ്ടപ്പെടുത്തുകയും ദൈവത്തിന് മുൻപിലേക്ക് ചെല്ലാതിരിക്കാൻ തക്കവണ്ണം യൂദായെ പോലെ അവിശ്വാസം ദുഷ്ട ഹൃദയം ഉണ്ടാക്കുകയും ചെയ്യും. കർത്താവ് രക്ഷിക്കുകയില്ല എന്നതാണ് അവിശ്വാസം. അതാണ് നമ്മൾ വഞ്ചകനായ യുദയിൽ കാണുന്നത്. പത്രോസ് വിശ്വസിച്ചു ഏത് അവസ്ഥയിലും എനിക്ക് കർത്താവിൻറെ അടുക്കൽ മടങ്ങി വരുവാൻ സാധിക്കും എന്ന്. അതാണ് വിശ്വാസം. വിശ്വാസത്തെക്കുറിച്ച് മാത്രമാണ് വേദപുസ്തകം സംസാരിക്കുന്നത്. വേദപുസ്തകം സംസാരിക്കുന്നത് ഒരു വശത്തുനിന്ന് മാത്രം നോക്കുന്നത് കൊണ്ടാണ് എല്ലാവരും ഓരോ ഇസത്തിന് അടിമയായി മാറുന്നത്.

    • @sajideepa
      @sajideepa 3 วันที่ผ่านมา

      തിരുവചനത്തിലെ ഒരു സത്യം എന്നത്, രക്ഷ ഭദ്രം എന്നുള്ളതാണ്, ദൈവം നൽകിയ ദാനം വിശ്വാസത്താൽ സ്വീകരിച്ച ഒരു വ്യക്തിയിൽ നിന്ന് യാതൊരു ബാഹ്യശക്തികൾക്കോ, ലോകത്തിനോ, പിശാചിനോ, തന്റെ ജീവിതത്തിൽ വന്നുപോകുന്ന പാപത്തിനോ ഒന്നും രക്ഷ നഷ്ടപ്പെടുത്താൻ കഴിയില്ല. കാരണം ദൈവീക കരത്തിൽ നിന്ന് ഒരു ബാഹ്യശക്തിക്കും പിടിച്ചു പറിക്കാൻ കഴിയില്ല. ആ നിലയിൽ രക്ഷയുടെ ഭദ്രത വചനം പഠിപ്പിക്കുന്നുണ്ട്.
      ദാനമായി രക്ഷ സ്വീകരിച്ച വ്യക്തി, മനസ്സാന്തരമില്ലാതെ പാപത്തിൽ തുടരുകയും, ദൈവ വചന നൽകുന്ന ഗൗരവതരമായ മുന്നറിയിപ്പുകളെ അവഗണിച്ച്, പരിശുദ്ധാത്മാവിൻ്റെ നിരന്തര ചോദനകളെ തള്ളിക്കളഞ്ഞ്, മനസ്സാന്തരപ്പെടുവാനുള്ള ദൈവീക ബാലശിക്ഷകളെ വിലമതിക്കാതെ, ക്രിസ്തുവിലൂടെ ഉള്ള മഹാപൗരോഹിത്യ ശുശ്രൂഷ തള്ളിക്കളഞ്ഞു, ദീർഘക്ഷമയാൽ ദൈവം നൽകുന്ന എല്ലാ സാഹചര്യങ്ങളെയും തള്ളിക്കളയുന്ന ഒരു വ്യക്തി തൻ്റെ ഇച്ഛയുടെ സ്വാതന്ത്രത്തിൽ ദൈവത്തേയും, താൻ സ്വീകരിച്ച രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്ന അവിശ്വാസത്തിൽ നിറഞ്ഞ ദുഷ്ട ഹ്യദയത്തിൻ്റെ (evil heart of unbelief departing and rejecting his God and salvation) ഉടമയായി മാറുമെന്നതാണ്.
      ദൈവവചനം വ്യക്തമാക്കുന്ന സംതുലിത (balanced) സത്യമിതാണ്. രക്ഷ ഭദ്രമാണ് അതുപോലെ തന്നെ ദൈവത്തെ തള്ളിക്കളയുന്ന ദുഷ്ടഹൃദയവും ഉണ്ടാകാം.

    • @sajideepa
      @sajideepa วันที่ผ่านมา

      സത്യത്തിൻ്റെ പരിജ്ഞാനം ലഭിച്ച ശേഷം "നാം" എന്നാന്ന് നിങ്ങൾ എന്നല്ല - നാം എന്നു പറയുന്നതിൽ എഴുത്തുകാരൻ ആയ പൗലോസ് ( സാദ്ധ്യത) ഉൾപ്പെടുമെന്നാണ്.
      വളരെ സിമ്പിൾ ആയിട്ടുള്ള വചനത്തെ മുൻവിധിയോടെ പഠിച്ച ഉപദേശത്തോട് ചേർത്ത് കെട്ടുവാൻ ശ്രേമിക്കുമ്പോൾ ഉണ്ടാകുന്ന വചന വിരുദ്ധത ആണ് കാണുന്നത്.
      ഇതേ അദ്ധ്യായത്തിൽ എബ്രായർ 10:10 പറയുന്ന "വിശുദ്ധീകരിക്കപ്പെട്ട നാം തന്നെ" ആണ് 10:28 ൽ പറയുന്ന "തന്നെ വിശുദ്ധീകരിച്ച" എന്ന് മനസിലാക്കുവാൻ മുൻവിധിയില്ലാതെ വചനം വായിച്ചാൽ മതി. അപ്പോൾ ഈ വ്യാഖ്യാനം അപ്രസക്തമാകും,
      എബ്രായർ 10:26 നരകത്തെ പറ്റി, എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയെപ്പറ്റി പറയുമ്പോൾ എങ്ങനെ അത് 10:10 പറയുന്ന വിശുദ്ധീകരിക്കപ്പെട്ടവരെ കുറിച്ചാകും? അപ്പോൾ തീർച്ചയായും, ഇത് മനപ്പൂർവ പാപം എന്ന വിഷയം പഠിക്കേണ്ടി വരും. അതായതു ഇവിടെ പറയുന്ന പാപം വ്യത്യസ്തമാണ്, ക്രിസ്തുവിലൂടെ മാത്രമേ രക്ഷ ഉള്ളുവെന്ന്, 10:10-18 പറയുന്ന "നാം" എന്ന വിശ്വസിച്ചവരായ എഴുത്തുകാരൻ ഉൾപ്പെടുന്ന വിശ്വാസികളെ പറ്റിയതാണെന്ന് ഈ വാക്യത്തിലൂടെ ഉറപ്പിക്കാം:
      10:29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
      ഈ വാക്യത്തിൽ പറയുന്ന ദൈവപുത്രനെ ചവിട്ടികളക, തന്നെ വിശുദ്ധീകരിച്ച നിയമരക്തം, കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്യുക, എന്ന് മാത്രം മനസിലാക്കിയാൽ മുൻവിധി ഇല്ലാത്ത ആർക്കും വിശദീകരണം മനസിലാകും. അതായത് ക്ഷെമിക്കപ്പെടാത്ത, മനപൂർവ്വ പാപം willful sin എന്നത് ക്രിസ്തുവിനെ തള്ളിക്കളയുകയാണ്, അത് വിശ്വാസിയായാലും, അവൻ willfully reject ചെയ്‌താൽ അവൻ നരകത്തിന് അവകാശിയാണ് എന്നുള്ളതാണ്.

  • @jdmbrrejin.j2697
    @jdmbrrejin.j2697 5 วันที่ผ่านมา +1

    ഹാ കഷ്ടം പാപം ചെയ്താൽ കുഴപ്പമില്ല ന്യായപ്രമാണത്തിലേക്കു തിരിയുന്നതാണ് ഭയങ്കരമായ ക്രോധാഗ്നിക്കു കാരണം എന്ന വ്യാഖ്യാനം.
    ഈ വ്യാഖ്യാന പ്രകാരം പത്രോസിലും പൗലോസിലും കുറ്റം ആരോപിക്കാം.

  • @sajideepa
    @sajideepa 3 วันที่ผ่านมา +3

    ചിലർ രക്ഷ ഭദ്രത പഠിപ്പിച്ചു കാൽവിനിസം എന്ന ദുരുപദേശത്തിലേക്ക് എത്തും. വേറെ ചിലർ കയ്യാലപ്പുറത്തെ തേങ്ങപോലെ ആണ് പാപം ചെയ്താലുടൻ രക്ഷ നഷ്ട്ടപെടുത്തുമെന്നു പഠിപ്പിക്കും.
    ദൈവവചനം വ്യക്തമാക്കുന്ന സംതുലിത (balanced) സത്യമിതാണ്. കയ്യാലപ്പുറത്തെ തേങ്ങ പോലെ ഉരുണ്ടുതാഴെപ്പോകുന്നതോ, ദൈവത്തെ തള്ളിക്കളഞ്ഞാലും എന്തു നിലയിൽ ജീവിച്ചാലും സ്വതന്ത്ര ഇച്ഛയെ മറികടന്നു ദൈവം അടിച്ചേല്പിച്ച് ഭദ്രമാക്കുന്നതല്ല തിരുവചനം പറയുന്ന ദാനമായ രക്ഷ.

    • @sharonmathew2225
      @sharonmathew2225 3 วันที่ผ่านมา +2

      Very true. You defined it so precisely ❤

    • @sajideepa
      @sajideepa วันที่ผ่านมา

      @@sharonmathew2225 സത്യത്തിൻ്റെ പരിജ്ഞാനം ലഭിച്ച ശേഷം "നാം" എന്നാന്ന് നിങ്ങൾ എന്നല്ല - നാം എന്നു പറയുന്നതിൽ എഴുത്തുകാരൻ ആയ പൗലോസ് ( സാദ്ധ്യത) ഉൾപ്പെടുമെന്നാണ്.
      വളരെ സിമ്പിൾ ആയിട്ടുള്ള വചനത്തെ മുൻവിധിയോടെ പഠിച്ച ഉപദേശത്തോട് ചേർത്ത് കെട്ടുവാൻ ശ്രേമിക്കുമ്പോൾ ഉണ്ടാകുന്ന വചന വിരുദ്ധത ആണ് കാണുന്നത്.
      ഇതേ അദ്ധ്യായത്തിൽ എബ്രായർ 10:10 പറയുന്ന "വിശുദ്ധീകരിക്കപ്പെട്ട നാം തന്നെ" ആണ് 10:28 ൽ പറയുന്ന "തന്നെ വിശുദ്ധീകരിച്ച" എന്ന് മനസിലാക്കുവാൻ മുൻവിധിയില്ലാതെ വചനം വായിച്ചാൽ മതി. അപ്പോൾ ഈ വ്യാഖ്യാനം അപ്രസക്തമാകും,
      എബ്രായർ 10:26 നരകത്തെ പറ്റി, എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയെപ്പറ്റി പറയുമ്പോൾ എങ്ങനെ അത് 10:10 പറയുന്ന വിശുദ്ധീകരിക്കപ്പെട്ടവരെ കുറിച്ചാകും? അപ്പോൾ തീർച്ചയായും, ഇത് മനപ്പൂർവ പാപം എന്ന വിഷയം പഠിക്കേണ്ടി വരും. അതായതു ഇവിടെ പറയുന്ന പാപം വ്യത്യസ്തമാണ്, ക്രിസ്തുവിലൂടെ മാത്രമേ രക്ഷ ഉള്ളുവെന്ന്, 10:10-18 പറയുന്ന "നാം" എന്ന വിശ്വസിച്ചവരായ എഴുത്തുകാരൻ ഉൾപ്പെടുന്ന വിശ്വാസികളെ പറ്റിയതാണെന്ന് ഈ വാക്യത്തിലൂടെ ഉറപ്പിക്കാം:
      10:29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
      ഈ വാക്യത്തിൽ പറയുന്ന ദൈവപുത്രനെ ചവിട്ടികളക, തന്നെ വിശുദ്ധീകരിച്ച നിയമരക്തം, കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്യുക, എന്ന് മാത്രം മനസിലാക്കിയാൽ മുൻവിധി ഇല്ലാത്ത ആർക്കും വിശദീകരണം മനസിലാകും. അതായത് ക്ഷെമിക്കപ്പെടാത്ത, മനപൂർവ്വ പാപം willful sin എന്നത് ക്രിസ്തുവിനെ തള്ളിക്കളയുകയാണ്, അത് വിശ്വാസിയായാലും, അവൻ willfully reject ചെയ്‌താൽ അവൻ നരകത്തിന് അവകാശിയാണ് എന്നുള്ളതാണ്.

  • @jaisont.m7443
    @jaisont.m7443 6 วันที่ผ่านมา +2

    മരണകരവും മരണകരമല്ലാത്തതുമായ പാപം ഉണ്ട് 1 യോഹ. 5:16 -17

    • @sajideepa
      @sajideepa 6 วันที่ผ่านมา

      ഇത് ബലഹീന വിശ്വാസികളെ തെറ്റിലേക്ക്‌ നയിക്കുന്ന, വളരെ കൗശലത്തോടെ വചനത്തെ ദുർവ്യഖ്യാനം ചെയ്യുകയാണ്.

  • @sajideepa
    @sajideepa 6 วันที่ผ่านมา +4

    ഈ വ്യഖ്യാനത്തിന്റെ ചില ഭാഗങ്ങൾ തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്.
    മനഃപൂർവ്വ പാപം എന്നത് - willful rejection of sin ആയ ദൈവത്തെയും, ദാനമായി രക്ഷയെയും ത്യജിച്ചു കളയുന്ന ദുഷ്ട ഹൃദയം ഉണ്ടാകുന്നതാണ്.
    നമുക്ക് ഒരു ശ്രേഷ്ട മഹാപുരോഹിതൻ ഉണ്ടെങ്കിലും, അതിനു മുതിരാതെ, തുടരുന്ന വ്യക്തി ഈ നിലയിൽ എത്തിച്ചേരാമെന്നുള്ള മുന്നറിയിപ്പാണ് ഈ വേദഭാഗം.
    ദൈവം നൽകിയ ദാനം വിശ്വാസത്താൽ സ്വീകരിച്ച ഒരു വ്യക്തിയിൽ നിന്ന് യാതൊരു ബാഹ്യശക്തികൾക്കോ, ലോകത്തിനോ, പിശാചിനോ, തന്റെ ജീവിതത്തിൽ വന്നുപോകുന്ന പാപത്തിനോ ഒന്നും രക്ഷ നഷ്ടപ്പെടുത്താൻ കഴിയില്ല. കാരണം ദൈവീക കരത്തിൽ നിന്ന് ഒരു ബാഹ്യശക്തിക്കും പിടിച്ചു പറിക്കാൻ കഴിയില്ല. ആ നിലയിൽ രക്ഷയുടെ ഭദ്രത വചനം പഠിപ്പിക്കുന്നുണ്ട്.
    എന്നാൽ ദാനം വിശ്വാസത്താൽ സ്വീകരിച്ച ഒരു വ്യക്തിക്ക് അവിശ്വാസത്തിൽ തുടർന്നാൽ അവന്റെ സ്വയ ഇച്ഛയിൽ രക്ഷ എന്ന ദാനം തള്ളിക്കളയപെടുന്ന വിഷയവും വചനം പഠിപ്പിക്കുന്നുണ്ടു.
    വചനം അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ പക്ഷപാതമില്ലാതെ യാതൊരു ഇസങ്ങളുടെയും പിൻബലമില്ലാതെ പഠിച്ചാൽ കാണാൻ സാധിക്കുന്ന മാറ്റമില്ലാത്ത സത്യം, ദാനമായി രക്ഷ സ്വീകരിച്ച വ്യക്തി, മനസ്സാന്തരമില്ലാതെ പാപത്തിൽ തുടരുകയും, ദൈവ വചന നൽകുന്ന ഗൗരവതരമായ മുന്നറിയിപ്പുകളെ അവഗണിച്ച്, പരിശുദ്ധാത്മാവിൻ്റെ നിരന്തര ചോദനകളെ തള്ളിക്കളഞ്ഞ്, മനസ്സാന്തരപ്പെടുവാനുള്ള ദൈവീക ബാലശിക്ഷകളെ വിലമതിക്കാതെ, ക്രിസ്തുവിലൂടെ ഉള്ള മഹാപൗരോഹിത്യ ശുശ്രൂഷ തള്ളിക്കളഞ്ഞു, ദീർഘക്ഷമയാൽ ദൈവം നൽകുന്ന എല്ലാ സാഹചര്യങ്ങളെയും തള്ളിക്കളയുന്ന ഒരു വ്യക്തി തൻ്റെ ഇച്ഛയുടെ സ്വാതന്ത്രത്തിൽ ദൈവത്തേയും, താൻ സ്വീകരിച്ച രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്ന അവിശ്വാസത്തിൽ നിറഞ്ഞ ദുഷ്ട ഹ്യദയത്തിൻ്റെ (evil heart of unbelief departing and rejecting his God and salvation) ഉടമയായി മാറുമെന്നതാണ്. ആ വ്യക്തി ദൈവത്തേയും, രക്ഷയേയും തള്ളിക്കളയുന്നവനാകും. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവനു ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു എന്ന് വചനം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു.!!!
    ദൈവവചനം വ്യക്തമാക്കുന്ന സംതുലിത (balanced) സത്യമിതാണ്. കയ്യാലപ്പുറത്തെ തേങ്ങ പോലെ ഉരുണ്ടുതാഴെപ്പോകുന്നതോ, ദൈവത്തെ തള്ളിക്കളഞ്ഞാലും എന്തു നിലയിൽ ജീവിച്ചാലും സ്വതന്ത്ര ഇച്ഛയെ മറികടന്നു ദൈവം അടിച്ചേല്പിച്ച് ഭദ്രമാക്കുന്നതല്ല തിരുവചനം പറയുന്ന ദാനമായ രക്ഷ.

    • @KvSasi-r2g
      @KvSasi-r2g 6 วันที่ผ่านมา

      @@sajideepa യേശു പറയുന്നതു എൻ്റെ പിതാവ് എന്നെ ഏൽപിച്ചതിൽ നിന്നും ഒന്നും പോലും കുറയാതെ കണ്ടു പിടിക്കും. എൻ്റെ കയ്യിൽ നിന്നും ആർക്കും അവരെ പിടിച്ചു പറിക്കാനാവില്ല. ഒരുവൻ യേശുവിനെ അറിയാതിരുന്ന കാലത്തു പാപത്തിൽ ആയിരുന്നു. എന്നാൽ യേശുവിനെ അറിഞ്ഞു കഴിഞ്ഞു അവൻ പാപം ചെയ്യില്ല എന്നു പറയാൻ പറ്റീല്ല എന്നാൽ അവൻ അവിശ്വാസി ആകും എന്നു പറയുന്നതു് തെറ്റാണു. ദൈവത്തെ അറിഞ്ഞിട്ടും ദൈവമില്ലായെന്നു ആർക്കെങ്കിലും പറയാൻ കഴിയുമോ? പാപം ചെയ്താൽ അതു അവിശ്വാസമാകുമോ?

    • @sajideepa
      @sajideepa 5 วันที่ผ่านมา

      @KvSasi-r2g അവൻ ദൈവത്തെ തള്ളിക്കളയുന്ന ദുഷ്ടഹൃദയത്തിൻ്റെ ഉടമയാകും, ക്ഷമിക്കപ്പെടാത്ത പാപം / മനപൂർവ്വപാപം ഇതാണ് '

    • @KvSasi-r2g
      @KvSasi-r2g 5 วันที่ผ่านมา

      @@sajideepa ദൈവത്തെ അറിയുന്ന ഒരു മനുഷൃനു മാത്രമേ പാപം എന്നു പറഞ്ഞാൽ എന്ത് ആണെന്നും അതിന്റെ പ്രതിഫലം നിതൃനരകം ആണെന്നും അറീയു.
      മനപ്പുർവ്വം അങ്ങനെ ഒരാൾ പാപം ചെയ്യുമോ? നിതൃ നരകത്തിനായീ. മുടിയനായ പുത്രന്റെ ഉദാഹരണം തന്നെ ഏതു മനുഷൃനായാലും ദൈവത്തേ വിട്ടു പോയാലും നരകയാതന അനുഭവിച്ചു തിരികെ വരും. പിതാവു സ്വീകരിക്കൂകയും ചെയ്യും. കാരണം ദൈവത്തിനു തെറ്റു മോ? ലോക സ്ഥാപനത്തിനും മുൻപേ തന്നെ നിതൃതയിലേക്കു തിരഞ്ഞെടുത്ത ആളിനെ തള്ളിക്കളഞ്ഞു എന്നു പറഞ്ഞാൽ ദൈവത്തിനു ഭാവിയെക്കുറിച്ച് ജ്ഞാനം ഇല്ല എന്നു വിശ്വസിക്കേണ്ടി വരും.ഞാൻ അങ്ങനെവിശ്വസിക്കുന്നില്ല.

    • @sajideepa
      @sajideepa 5 วันที่ผ่านมา

      @KvSasi-r2g മനപൂർവ്വം ചെയ്യുമെന്ന് വചനം പറയുമ്പോൾ ഇല്ലെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതാണ് തെറ്റ്.

    • @sajideepa
      @sajideepa 5 วันที่ผ่านมา

      @KvSasi-r2g ലോക സ്ഥാപനത്തിനു മുമ്പ് ആരെയും "വ്യക്തിപരമായി " നിത്യതയ്ക്ക് വേണ്ടി തിരഞ്ഞെടുത്തതായി വചനത്തിലില്ല. എന്നാൽ ഭൂമിയിലെ ദൈവീക പദ്ധതിയുടെ പൂർത്തീകരണത്തിനായി പലരേയും വ്യക്തിപരമായി തിരഞ്ഞെടുത്തിട്ടുണ്ട്.

  • @Paulverghese-p9c
    @Paulverghese-p9c 8 วันที่ผ่านมา

    Praise god

  • @sajideepa
    @sajideepa วันที่ผ่านมา +1

    സഹോദരൻ്റെ ചോദ്യങ്ങൾ
    1. നിത്യതയിലേക്ക് ദൈവം തിരഞ്ഞെടുത്തു ?
    ആരെ തിരഞ്ഞെടുത്തു: ക്രിസ്തുവിലാകുന്നവരെ! സഹോദരനെ തിരഞ്ഞെടുത്തത് ക്രിസ്തുവിലാണ്. ശ്രദ്ധിച്ച് വായിക്കുക. അല്ലാതെ individual election അല്ല. എന്നാൽ ക്രിസ്തുവിൽ വിശ്വസിച്ച് ദൈവമകനാകുന്നവന് പറയാം, ദൈവത്തിൻ്റെ തിരഞ്ഞെടുപ്പിൽ പെട്ടവനാണെന്ന്.
    2. കാണാതെ പോയ ആടുകളുടെ അടുത്തേക്ക് വന്നു.
    സകലരും കാണാതെ പോയവരാണ്. എന്നാൽ യേശു കർത്താവ് യഹൂദ നോട് സംസാരിക്കുമ്പോൾ അവരോട് ജാതി എന്നുള്ള നിലയിൽ പറയുന്നതാണ്. വിശ്വസിച്ച് നിത്യജീവൻ പ്രാപിക്കുന്നവർ മാത്രമാണ് മടങ്ങിവരുന്നത്. ഈ തൊഴുത്തിൽ പെടാത്ത മറ്റ് ആടുകൾ ഉണ്ട് എന്ന് കർത്താവ് പറഞ്ഞത ശ്രദ്ധിക്കുക
    3. എൻ്റെ പിതാവ് എന്നെ ഏല്പിച്ച ആടുകൾ?
    അവർ ആരാണ് ? യേശു കർത്താവ് തന്നെ പറഞ്ഞു, പിതാവിൻ്റെ ശബ്ദം കേട്ട് പിൻപറ്റിയവർ, അല്ലാതെ സഹോദരൻ ചിന്തിക്കുന്നതുപോലെ, ദൈവം കുറച്ചു പേരെ മാത്രം ഏല്പിച്ചു എന്നുള്ളത് വചനവിരുദ്ധവും, സത്യത്തോട് നിരക്കുന്നതുമല്ല.
    4. അതിൽ ഒന്നു പോലും കുറയാതെ കണ്ടുപിടിക്കും.
    അങ്ങനെ ഒരു വാക്യമില്ല. എനിക്ക് തന്നതിനെ ഒന്നും കളയാതെ ഒടുക്കത്തെ നാളിൽ ഉയർത്ത് എഴുന്നേല്പിക്കുമെന്നുണ്ട്. അത് അവനിൽ വിശ്വസിക്കുന്നവനെ എന്ന് വ്യക്തമായി യോഹ 6:39 പറയുന്നുണ്ട്. അതായത് ദൈവം ചിലരെ നിത്യതയ്ക്കായി തിരഞ്ഞെടുത്തു എന്നത് തികച്ചും ഭോഷ്ക്കാണ്. എന്നാൽ ഭൂമിയിലെ ദൈവീക പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി ചിലരെ തിരഞ്ഞെടുത്തു, അതിൽ കോരേശിനെപ്പോലെ ജാതികളുണ്ട്, അബ്രഹാമിനെപ്പോലെ വിശ്വാസികൾ ഉണ്ട്.
    5. എൻ്റെ അടുകൾ എൻ്റെ ശബ്ദം കേട്ട് പിന്നാലെ വരും. അതു ലോക സ്ഥാപനത്തിന് മുൻപേ നിശ്ചയിച്ച് വച്ചതല്ലേ?
    അതിൻ്റെ അർത്ഥം "എൻ്റെ ആടുകൾ" അത് പിതാവ് നൽകിയവർ, "പിതാവിൻ്റെ ശബ്ദം കേട്ട് " (യോഹ 6:45) മിശിഹയ്ക്ക് വേണ്ടി കാത്തിരുന്നവർ, തെറ്റിപ്പോയ യഹൂദരായ ജനം എന്നിവരാണ് അല്ലാതെ ലോക സ്ഥാപനത്തിന് മുൻപേ ചിലർ അവൻ്റെ അടുകളായിരുന്നു എന്നത് ദുരുപദേശമാണ്.

    • @KvSasi-r2g
      @KvSasi-r2g วันที่ผ่านมา

      ക്രിസ്തുവീൽ കൂടി ശുദ്ധീകരീക്കപ്പെട്ടൂ ദൈവ സന്നിധിയിൽ നിൽക്കാൻ യോഗൃരാക്കുവാൻ വേണ്ടി ലോക സ്ഥാപനത്തനത്തിനും മുമ്പേ തിരഞ്ഞെടുത്തു പേരും എഴുതി വച്ചു. അവരിൽ ഒന്നും പോലും കുറയാതെ കണ്ടു പിടിക്കും.അവരെ പിതാവു കൊടുത്ത ആടുകൾ എന്നു യേശു പറയുന്നു.
      തിരഞ്ഞെടുപ്പു ആദൃമേ കഴിഞ്ഞു. പക്ഷെ ലോകത്തീൽ ജീവിക്കുമ്പോൾ പാപം ചെയ്യും അതു മൂലം ദൈവം സന്നിധിയിൽ നിൽക്കാൻ യോഗൃരല്ലാത്തതു കൊണ്ടു യേശുവിൽ കൂടി യേശു ഒഴുക്കിയ രക്തത്തിൽ ശുദ്ധീകരിച്ചു ദൈവം സന്നിധിയിൽ നിൽക്കാൻ യോഗൃരാക്കുന്നു.

    • @KvSasi-r2g
      @KvSasi-r2g วันที่ผ่านมา

      ഇതിപ്പോൾ one way traffic പോലെ.നിങ്ങൾക്കെന്തു വിഡ്ഢിത്തം വേണമെങ്കിലും പറയാം. മറുപടി എഴുതിയാൽ ഡിലിറ്റ് ചെയ്യുന്നു.

    • @sajideepa
      @sajideepa วันที่ผ่านมา

      @@KvSasi-r2g ഇതിപ്പോൾ one way traffic പോലെ.നിങ്ങൾക്കെന്തു വിഡ്ഢിത്തം വേണമെങ്കിലും പറയാം. മറുപടി എഴുതിയാൽ ഡിലിറ്റ് ചെയ്യുന്നു///.....ആര് ഡിലീറ്റ് ചെയ്തു? 🤭🤭🤭

    • @sajideepa
      @sajideepa วันที่ผ่านมา

      @@KvSasi-r2g ക്രിസ്തുവീൽ കൂടി ശുദ്ധീകരീക്കപ്പെട്ടൂ ദൈവ സന്നിധിയിൽ നിൽക്കാൻ യോഗൃരാക്കുവാൻ വേണ്ടി ലോക സ്ഥാപനത്തനത്തിനും മുമ്പേ തിരഞ്ഞെടുത്തു പേരും എഴുതി വച്ചു.//... കൊള്ളാം, അപ്പോൾ ചിലരെ നരകത്തിനു വേണ്ടി സൃഷിട്ടിച്ചു. അപ്പോൾ അവരാരും ദൈവ സന്നിധിയിൽ കുറ്റക്കാരല്ല. അവർ നരകത്തിൽ പോകുന്നത് ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൊണ്ടാണെന്നു കാൽവിനിസത്തിന്റെ heresy ആണ് സഹോദരൻ പറയുന്നത്. ക്രിസ്തുവിൽ ആകുന്നവരെ (ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ) ദൈവം നിത്യതയിൽ തിരഞ്ഞെടുത്തു. സ്ഥല കാലത്തിനധീനനായ ദൈവത്തിന്റെ മുന്നറിവിൽ, (മുനഷ്യനോടുള്ള ബന്ധത്തിൽ) ആരൊക്കെ തിരഞ്ഞെടുപ്പിൽ ആകുമെന്നറിയാം. അല്ലാതെ ദൈവം ചിലരെ മാത്രം നിത്യതക്കുവേണ്ടി തിരഞ്ഞെടുത്തു എന്നുള്ളതും, അങ്ങനെ എങ്കിൽ ചിലരെ നരകത്തിനു വേണ്ടി സൃഷിട്ടിച്ചു എന്നും വാദിക്കുന്നത് തീർത്തും വചനവിരുദ്ധമാണ്.

    • @KvSasi-r2g
      @KvSasi-r2g วันที่ผ่านมา

      @@sajideepa അതാണു ശരി അതാണു ദൈവീക പദ്ധതി. ആദി മുതലെ ജനങ്ങളെ രണ്ടായി തിരിച്ചിരുന്നു. അല്ലെങ്കിൽ യേശു എന്തിനാണു പറഞ്ഞത് എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേട്ട് എൻ്റെ പിന്നാലെ വരും. വൃക്തമല്ലേ. എൻ്റെ ആടുകൾ എന്നു പറഞ്ഞാൽ എല്ലാ ആടുകളും എൻ്റേതല്ല. എൻ്റെ പിതാവ് എന്നെ ഏൽപിച്ച ആടുകൾ .എൻ്റെ ആടുകൾ എന്നു പറഞ്ഞാൽ തന്നെ എൻ്റേതല്ലാത്ത ആടുകളും ഉണ്ടു എന്നല്ലേ അർത്ഥം. ഇത്രയും നിസ്സാരമായ കാരൃം ഗ്രഹിക്കാൻ കഴിയുന്നില്ല. കാരണം ദൈവം വേറുക്രതൃം കാണിച്ചു ഒരു കൂട്ടരെ നരകത്തിനായി മാറ്റി വച്ചു. ഒരു ഭാഗത്തെ തൻ്റേതെന്നും വേർ തിരിച്ചു. എന്നു പറയാൻ മടിക്കുന്നു. എന്നാൽ സതൃം അതാണു. ദീ ർഘ ജ്ഞാനിയായ ദൈവത്തിനറിയാമായിരുന്നു സാത്താൻ ഈ ജനങ്ങളെ ദൈവത്തിനെതിരായി തിരിക്കും എന്നു.ഇതിന്റെ അർത്ഥം സ്രഷ്ടി നടത്തുന്ന സമയത്തും സാത്താനുണ്ടിയിരുന്നു.അവൻ ദൈവത്തീൻ്റെ ഉത്തമ സ്രഷ്ടി ആയ മനുഷൃനെ നശിപ്പിക്കും എന്നും എന്നാൽ ഞാൻ വേർതിരിക്കുന്ന ഒരു ഭാഗത്തെ അവനു ദൈവത്തിനു വിരോധിആക്കാൻ കഴിയില്ല എന്നു ഒരു തീരുമാനം ഉണ്ടായിരുന്നു എന്നു നമുക്ക് മനസ്സിലാക്കാം. അവരെയും ദൈവവിരുദ്ധരാക്കാനും ഭയപ്പെടുത്തിയാണെങ്കിലു അവരെ സതൃദൈവത്തെ അനുസരിക്കുന്ന തിൽ നിന്നും മാറ്റി നിർത്താനും എന്തെല്ലാം കള്ളങ്ങൾ പറഞ്ഞു മനുഷൃരെ പീഡിപ്പിക്കുന്നു കൊല്ലുന്നു.
      . യേശൂ പറഞ്ഞതു എൻ്റെ പിതാവു എന്നെ ഏൽപിച്ച നിന്നും ഒന്നു പോലും കുറയാതെ കണ്ടു പിടിക്കും. അവരെ എൻ്റെ കയ്യിൽ നീന്നും ആർക്കും പിടിച്ചുപറിക്കാൻ ആവില്ല. ഈ പറയുന്നതിന്റെ ഒക്കെ അർത്ഥം എന്താണെന്ന് ഒന്നു ചിന്തിക്കുക. ഈ മനുഷൃരെ മുഴുവനും രക്ഷിക്കാനായിരുന്നുദൈവത്തീൻ്റെ ലക്ഷൃം എങ്കീൽ ഞാനാണു ദൈവം എന്നു ആകാശത്തീൽ വന്നു ഒന്നു ,അല്ലെങ്കിൽ ഇടക്കിടെ പറഞ്ഞാൽ പൊരെ. എന്തിനാണു മനുഷ്യരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതു. എത്രബുദ്ധിമുട്ടിയാലും. എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേട്ട് എൻ്റെ പിന്നാലെ വരും.അവർ ലോകസ്ഥാപനത്തിനും മുൻപേ തീരഞ്ഞെടുക്കപ്പെട്ടവർ.

  • @antoni.c.thevari1207
    @antoni.c.thevari1207 7 วันที่ผ่านมา +2

    രക്ഷിക്കപ്പെട്ടിട്ടു പാരമ്പര്യ സഭയിൽ തന്നെ തുടരുന്നവർ അല്ലെങ്കിൽ മടങ്ങി പോയെങ്കിൽ അത് പിന്മാറ്റം ആണോ? നിത്യ ജീവൻ നഷ്ടപ്പെടുമോ? ജീവന്റെ പുസ്തകത്തിൽ നിന്ന് പേര് മായിച്ചു കളയുമോ? മറുപടി പ്രതീക്ഷിക്കുന്നു. Thank you🌷

    • @KvSasi-r2g
      @KvSasi-r2g 7 วันที่ผ่านมา

      എഫേസിയർ 1 2-7വായിക്കുമ്പോൾ മനസ്സിലാകുന്നു ദൈവം ലോകസ്ഥാപനത്തിനും മുൻപേ തന്നെ നിതൃതിയീൽ വസിക്കാനുള്ളവരെ തിരഞ്ഞെടുത്തു.
      അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതി വച്ചു എന്നു വെളി:13:8,17:8 ൽ നിന്നും മനസ്സിലാകുന്നു. യേശുവിൽ വിശ്വസിക്കുക മൂലം അവർ ദത്തു പുത്രാ വരുകയും മക്കളായാൽ അവകാശികളാകും എന്നും ബൈബിൾ പറയുന്നു.ലോക സ്ഥാപനത്തിനും മുൻപേ തന്നെ തിരഞ്ഞെടുത്ത ഒരു വൃക്തിയെ ഏതെങ്കിലും പാപം മൂലം അവൻ്റെ പേരു ജീവ പുസ്തകത്തിൽ നിന്നും മായ്ച്ചു കളയും എന്നു പറഞ്ഞാൽ ആദിയും അന്തവും മൂന്നമേ അറിയുന്ന ആളാണു ദൈവം എന്നു പറയുന്നതു് തമാശയായി തോന്നുന്നു. സന്ദർഭം അനുസരിച്ചു തീരുമാനങ്ങളെ മാറ്റുന്ന ദൈവത്തെ നമ്മളെങ്ങനെ വിശ്വസിക്കും. യേശുവിനെ ദൈവമാണെന്നും വിശ്വസിക്കുന്നവൻ നശിച്ചു പോകാതെ നിതൃജീവൻ പ്രാപിക്കുമെന്നു ഒരു വൃവസ്ഥ തന്നു. വിശ്വസിച്ചു കഴിഞ്ഞു മനുഷൃൻ പാപം ചെയ്താൽ അവൻ നശിച്ചു പോകും എന്നു് പറഞ്ഞാൽ ജീവന്റെ പുസ്തകത്തിൽ പേരെഴുതിയ പ്പോൾ അങ്ങനെ ഒരു തീരുമാനം ഉണ്ടായിരുന്നു എന്നു 11:24 11:24 തെളീവുമില്ല. ജീവപുസ്തകത്തിൽ നിന്നും പേരു മായിച്ചു കളയും എന്നു പറയുന്നതിനും ഒരു ലോജിക്കില്ല. ഒരുവൻ വിശ്വസിച്ചു രക്ഷിക്കപ്പട്ടവൻ പാപം ചെയ്താൽ അവനു ശരീരത്തിൽ രോഗംകൊടുത്തു ശിക്ഷിക്കും കൊരിന്തൃലേഖനത്തിൽ ഒരുവൻ അപ്പന്റെ ഭാരൃയുമായി അവിഹിത ബന്ധത്തെ കുറിച്ച് പറയുന്നു. ആ മനുഷൃനെ സാത്താന്റെ കയ്യിൽ ഏൽപ്പിക്കാനുംപറയുന്നു. കർത്താവിന്റെ നാളിൽ ആത്മാവിനു രക്ഷ ലഭിക്കുവാൻ വേണ്ടി സാത്താന്റെ കയ്യിൽ ഏൽപിക്കുവാൻ പറയുന്നു. ഇത്രയും വലിയ പാപം ചെയ്തവനു ശരീരത്തിൽ പീഢനം കൊടുത്തു അത് മാവീനെ നശിച്ചു പോകാതെ രക്ഷിക്കും. നിതൃതയിൽ സ്വർഗരാജൃത്തിനു വെളിയിൽ നിതൃത കഴിക്കേണ്ടി വരും വെളി:22:14,15, 21:27.

    • @sajideepa
      @sajideepa 6 วันที่ผ่านมา +4

      രക്ഷ എന്ന ദാനം വിശ്വാസത്താൽ സ്വീകരിച്ച ഒരു വ്യക്തി യദാർത്ഥ വചന സത്യത്തിൽ നിന്ന് പിന്മാറി അവിശ്വാസത്തിൽ തുടർന്നാൽ അവന്റെ സ്വയ ഇച്ഛയിൽ രക്ഷ എന്ന ദാനം തള്ളിക്കളയപെടുന്ന സാഹചര്യം വചനം പഠിപ്പിക്കുന്നുണ്ട്.
      20 കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
      21 തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു.
      22 എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.
      വചനം അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ പക്ഷപാതമില്ലാതെ യാതൊരു ഇസങ്ങളുടെയും പിൻബലമില്ലാതെ പഠിച്ചാൽ കാണാൻ സാധിക്കുന്ന മാറ്റമില്ലാത്ത സത്യം, ദാനമായി രക്ഷ സ്വീകരിച്ച വ്യക്തി, മനസ്സാന്തരമില്ലാതെ പാപത്തിൽ തുടരുകയും, ദൈവ വചന നൽകുന്ന ഗൗരവതരമായ മുന്നറിയിപ്പുകളെ അവഗണിച്ച്, പരിശുദ്ധാത്മാവിൻ്റെ നിരന്തര ചോദനകളെ തള്ളിക്കളഞ്ഞ്, മനസ്സാന്തരപ്പെടുവാനുള്ള ദൈവീക ബാലശിക്ഷകളെ വിലമതിക്കാതെ, ക്രിസ്തുവിലൂടെ ഉള്ള മഹാപൗരോഹിത്യ ശുശ്രൂഷ തള്ളിക്കളഞ്ഞു, ദീർഘക്ഷമയാൽ ദൈവം നൽകുന്ന എല്ലാ സാഹചര്യങ്ങളെയും തള്ളിക്കളയുന്ന ഒരു വ്യക്തി തൻ്റെ ഇച്ഛയുടെ സ്വാതന്ത്രത്തിൽ ദൈവത്തേയും, താൻ സ്വീകരിച്ച രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്ന അവിശ്വാസത്തിൽ നിറഞ്ഞ ദുഷ്ട ഹ്യദയത്തിൻ്റെ (evil heart of unbelief departing and rejecting his God and salvation) ഉടമയായി മാറുമെന്നതാണ്. ആ വ്യക്തി ദൈവത്തേയും, രക്ഷയേയും തള്ളിക്കളയുന്നവനാകും. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവനു ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു എന്ന് വചനം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു.!!!

    • @KvSasi-r2g
      @KvSasi-r2g 6 วันที่ผ่านมา

      @@sajideepa reference ഒന്ന് പറയൂ.

    • @sajideepa
      @sajideepa 5 วันที่ผ่านมา

      @@KvSasi-r2g ആ വാക്യമാണല്ലേ ഈ വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്

  • @KvSasi-r2g
    @KvSasi-r2g วันที่ผ่านมา

    ഞാൻ എഴുതിയ പല കമൻറുകൾ എന്തിനാണു ഡിലിറ്റ് ചെയ്തു. വ്യാക്യാന തെറ്റുകൾ കാണുന്നതിനെ തിരുത്തി കമൻ്റിനു മറുപടി എഴുതുന്നതു ആരേയും അധിക്ഷേപിക്കാനല്ല ഒരാൾ പറയുന്നതിനെ മാത്രം കണ്ണടച്ചു വിശ്വസിക്കണമെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും. കമന്റു കൾ വായിക്കുന്നവർ തീരു മാനിക്കട്ടെ ശരിയോ തെറ്റോ എന്നു.

    • @sajideepa
      @sajideepa วันที่ผ่านมา

      ആര് ഡിലീറ്റ് ചെയ്തു? ഒന്ന് കൂടെ തിരഞ്ഞു നോക്കുക.

  • @jacobthomas3180
    @jacobthomas3180 7 วันที่ผ่านมา

    Hyper Grace teaching?

    • @sajideepa
      @sajideepa 6 วันที่ผ่านมา +1

      Yes, he is trying to preach this Calvinistic heresy among believers for so long now. But because of his eloquence he is able to hide it from the layman believers.

  • @jobymathew8167
    @jobymathew8167 7 วันที่ผ่านมา +3

    തെറ്റായ വ്യാഖ്യാനം.. ഏത് പാസ്റ്ററായാലും പാപത്തെ വളരെ ശക്തമായും പ്രതികരിക്കണം ഇങ്ങനെയുള്ള വ്യഖ്യാനം ജനം കേട്ട് ഇപ്പോൾ അനേകർ പാപത്തിന് അടിമകളായി ലോകത്തിലേയ്ക്ക് മടങ്ങി നിത്യനാശത്തിന് അവകാശികളായിത്തിരുന്നു. Be carefull.

    • @kumbikeezhilabrahammathew3265
      @kumbikeezhilabrahammathew3265 6 วันที่ผ่านมา +1

      Try to understand the healthy Hermenutics. Don't blame others based on self beliefs.

    • @KvSasi-r2g
      @KvSasi-r2g 6 วันที่ผ่านมา

      പാസ്റ്റർ മാരുടെ പടിപ്പിക്കൽ കേട്ടിട്ടാണോ ആരെങ്കിലും യേശുവിൽ വിശ്വസിക്കുന്നതു. അവരവരുടെ ഉള്ളീൽ ഇരീക്കൂന്ന ആത്മാവിൽ കൂടി അവനവനു വിവേചിക്കാനറീയില്ലേ? ലോകസ്ഥിപനത്തിനും മുൻപേ തന്നെ തിരഞ്ഞെടുക്കുകയും പേരു ജീവന്റെ പുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്തിരിക്കുന്ന ഒരു വൃക്തി യേശുവിൽ ഉള്ള വിശ്വാസം ത്യജിക്കുമെന്നു പറഞ്ഞാൽ ദൈവം തൻ്റെ തീരു മാനങ്ങളെ മാറ്റിക്കൊണ്ടീരിക്കുന്നു എന്നു വിശ്വസിക്കേണ്ടി വരും.ആ ദൈവത്തിൽ നമ്മളെങ്ങനെ വിശ്വസിക്കും.

  • @BabuKoothursimon
    @BabuKoothursimon 7 วันที่ผ่านมา +6

    പരിശുദ്ധൽമാഭിഷേകം, പ്രാപിച്ച ശേഷം വീണ്ടും മുൻകാല പാപത്തിലേക്കു മടങ്ങി പോകുന്നവരെ ഉദ്ദേശിച്ചാണ്, ആ പറഞ്ഞത്, അതിനെ നിസ്സാരമായി കാണരുത്

    • @sajideepa
      @sajideepa 6 วันที่ผ่านมา

      ഇത് ബലഹീന വിശ്വാസികളെ തെറ്റിലേക്ക്‌ നയിക്കുന്ന, വളരെ കൗശലത്തോടെ വചനത്തെ ദുർവ്യഖ്യാനം ചെയ്യുകയാണ്.
      രക്ഷ എന്ന ദാനം വിശ്വാസത്താൽ സ്വീകരിച്ച ഒരു വ്യക്തിക്ക് അവിശ്വാസത്തിൽ തുടർന്നാൽ അവന്റെ സ്വയ ഇച്ഛയിൽ രക്ഷ എന്ന ദാനം തള്ളിക്കളയപെടുന്ന വിഷയവും വചനം പഠിപ്പിക്കുന്നുണ്ടു.
      വചനം അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ പക്ഷപാതമില്ലാതെ യാതൊരു ഇസങ്ങളുടെയും പിൻബലമില്ലാതെ പഠിച്ചാൽ കാണാൻ സാധിക്കുന്ന മാറ്റമില്ലാത്ത സത്യം, ദാനമായി രക്ഷ സ്വീകരിച്ച വ്യക്തി, മനസ്സാന്തരമില്ലാതെ പാപത്തിൽ തുടരുകയും, ദൈവ വചന നൽകുന്ന ഗൗരവതരമായ മുന്നറിയിപ്പുകളെ അവഗണിച്ച്, പരിശുദ്ധാത്മാവിൻ്റെ നിരന്തര ചോദനകളെ തള്ളിക്കളഞ്ഞ്, മനസ്സാന്തരപ്പെടുവാനുള്ള ദൈവീക ബാലശിക്ഷകളെ വിലമതിക്കാതെ, ക്രിസ്തുവിലൂടെ ഉള്ള മഹാപൗരോഹിത്യ ശുശ്രൂഷ തള്ളിക്കളഞ്ഞു, ദീർഘക്ഷമയാൽ ദൈവം നൽകുന്ന എല്ലാ സാഹചര്യങ്ങളെയും തള്ളിക്കളയുന്ന ഒരു വ്യക്തി തൻ്റെ ഇച്ഛയുടെ സ്വാതന്ത്രത്തിൽ ദൈവത്തേയും, താൻ സ്വീകരിച്ച രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്ന അവിശ്വാസത്തിൽ നിറഞ്ഞ ദുഷ്ട ഹ്യദയത്തിൻ്റെ (evil heart of unbelief departing and rejecting his God and salvation) ഉടമയായി മാറുമെന്നതാണ്. ആ വ്യക്തി ദൈവത്തേയും, രക്ഷയേയും തള്ളിക്കളയുന്നവനാകും. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവനു ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു എന്ന് വചനം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു.!!!
      ദൈവവചനം വ്യക്തമാക്കുന്ന സംതുലിത (balanced) സത്യമിതാണ്. കയ്യാലപ്പുറത്തെ തേങ്ങ പോലെ ഉരുണ്ടുതാഴെപ്പോകുന്നതോ, ദൈവത്തെ തള്ളിക്കളഞ്ഞാലും എന്തു നിലയിൽ ജീവിച്ചാലും സ്വതന്ത്ര ഇച്ഛയെ മറികടന്നു ദൈവം അടിച്ചേല്പിച്ച് ഭദ്രമാക്കുന്നതല്ല തിരുവചനം പറയുന്ന ദാനമായ രക്ഷ.

    • @KvSasi-r2g
      @KvSasi-r2g 6 วันที่ผ่านมา

      @@BabuKoothursimon ഒരു വിശ്വാസി പാപം ചെയ്താൽ അതു അവിശ്വാസംമൂലമാണോ അയാൾ വിശ്വാസം തൃജിച്ചു എന്നു പറയാമോ?

  • @mathewjoseph5415
    @mathewjoseph5415 8 วันที่ผ่านมา +1

    പൊട്ടത്തരം

    • @sajideepa
      @sajideepa 6 วันที่ผ่านมา

      Exactly
      ഇത് ബലഹീന വിശ്വാസികളെ തെറ്റിലേക്ക്‌ നയിക്കുന്ന, വളരെ കൗശലത്തോടെ വചനത്തെ ദുർവ്യഖ്യാനം ചെയ്യുകയാണ്.

  • @shainypaulose1343
    @shainypaulose1343 6 วันที่ผ่านมา

    ഈ പറഞ്ഞത് പോലെ ആരെങ്കിലും ജീവിക്കുമോ