Suppose installed 3kv single phase in 3 phase kseb connection. Since it's single phase inverter, it's connected to single line only. How this system will work when the kseb phase line which connected to 3kv inverter went down and how it's performing when another phase kseb line which is not connected to 3kv inverter went down?
ഒരു സിംഗിൾ ഫേസ് ലോഡ്, ഒരു ത്രീഫേസ് കണക്ഷനിൽ ഉപയോഗിക്കുന്നു എന്ന് പറഞ്ഞാലും അത് ഒരു ഫേസിലേക്കേ നമുക്ക് കൊടുക്കാനാവുകയുള്ളൂ. ആ ഫേസിലെ സപ്ലെ പോയാൽ ലോഡ് ഓഫാകും. അതുപോലെ തന്നെയാണ് ഇൻവെർട്ടറും. അതും ഓഫാകും. മറ്റ് ഫേസിലെ കാര്യങ്ങൾ അതിന് അറിയുകയില്ല, അറിയേണ്ടതും ഇല്ല. ഇനി അതൊരു ത്രീഫേസ് കണക്ഷനും ത്രീഫേസ് ഇൻവെർട്ടറും ആണെങ്കിൽ ഒരു ഫേസ് പോയാൽ തന്നെ മൊത്തം പ്ലാന്റ് ഓഫാകും
Hello sir..i liked your honesty...am from Mangalore...do you do projects in Karnataka...i want to install 5 kw using enphase inverters...will you quote iq8p and iq gateway meter price... thank you
മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ വിഷയത്തിൽ വിശദമായി ഒരു വീഡിയോ തന്നെ ചെയ്യാം എന്ന് വിചാരിച്ചതാണ്, അതിന് കണക്ക് കൂട്ടിയതിലും കൂടുതൽ സമയം വേണം. ഉത്തരം ചുരുക്കി പറയാം. 1. ഹൈബ്രിഡ് ചെയ്യാൻ ചിലവ് വളരെ കൂടുതലാണ്. 2. ഹൈബ്രിഡ് സിസ്റ്റത്തിൽ ഒന്നുകിൽ ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കണം. അല്ലെങ്കിൽ ലിഥിയം ബാറ്ററി ഉപയോഗിക്കണം. ഒന്നിന് മെയിന്റെയിനൻസ് പ്രശ്നം വരാം. അടുത്തത് ഇപ്പഴും അത്ര സ്റ്റേബിളായി തോന്നുന്നില്ല. എന്തായാലും മനസ്സമാധാനം പോകാനുള്ള സാധ്യത കൂടുതലാണ് 3. ഹൈബ്രിഡ് ഇൻവെർട്ടറിൽ വോൾട്ടേജ് സ്റ്റെബിലൈസേഷൻ ഇല്ല. അതുകൊണ്ട് ഗ്രിഡിലെ ഫ്ലക്ച്വേഷൻസ് കൂടിയ തരത്തിൽ ലോഡ് സൈഡിൽ അനുഭവപ്പെടും.(സാങ്കേതികവശം വീഡിയോയിൽ പറയാം) ചുരുക്കത്തിൽ value for money ഹൈബ്രിഡിന്റെ കാര്യത്തിൽ വളരെ മോശമാണ്.
സോളാറുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി... ഞാൻ WAREE , VIKRAMSOLAR , APS, SOFAR ബ്രാൻഡ് നോക്കിയിരുന്നു. ഏതാണ് ഏറ്റവും നല്ല ബ്രാൻഡ് ടോപ്‌കോൺ N ടൈപ്പ് ബൈഫിഷൽ സോളാർ പാനൽ DCR. അതുപോലെ തന്നെ ഏറ്റവും നല്ല ബ്രാൻഡ് സോളാർ ഇൻവെർട്ടർ.
ബ്രാന്റ് ഏതായാലും രണ്ട് കാര്യങ്ങളാണ് അതിലും പ്രധാനമായി നിങ്ങള് നോക്കേടണ്ട് 1. നിങ്ങളുടെ ഇന്റഗ്രേറ്ററുടെ ക്രഡിബിളിറ്റിയും ഇന്റഗ്രിറ്റിയും 2. നിങ്ങളുടെ ഇന്റഗ്രേറ്ററും ആള് ശുപാർശ ചെയ്യുന്ന ബ്രാന്റും തമ്മിലുള്ള ബന്ധം. ഏത് ബ്രാന്റ് വേണമെങ്കിലും ചെയ്യാം എന്ന് പറയുന്ന ഇന്റഗ്രേറ്ററെ തിരഞ്ഞെടുക്കാതിരിക്കുകയാവും നല്ലത്. കാരണം ആൾക്ക് ഒരു ബ്രാന്റിനോടും വിലപേശാനുള്ള സാധ്യത ഒരുപക്ഷെ ഉണ്ടാവില്ല. വില പേശൽ വാങ്ങലിന്റെ സമയത്തല്ല വരുന്നത്. ഒരു കേട് വന്ന് സർവ്വീസ് ചോദിക്കുമ്പോഴാണ് വേണ്ടത്. ഞങ്ങൾ വാറിയുടെ ഉത്പന്നങ്ങൾ തീരെ ഉപയോഗിക്കില്ല. കാരണം ഞങ്ങൾക്ക് 2023-ജൂലൈ 8 മുതൽ ഓപ്പൺ ആയി കിടക്കുന്ന ഒരു കംമ്പ്ലെന്റുണ്ട്. ഞങ്ങളുടെ കയ്യീന്ന് കാശിട്ട്, കസ്റ്റമർക്ക് കോമ്പൻസേഷൻ കൊടുത്ത് ഞങ്ങളുടെ ഭാഗത്ത് നിന്ന് കസ്റ്റമറുടെ പ്രശ്നം അവസാനിപ്പിക്കുകയാണ് ചെയ്തത്. ടോപ്പ് കോൺ പുതിയ ടെക്നോളജിയാണ്. എല്ലാത്തരത്തിലും. ഞങ്ങളായിട്ട് അത് കസ്റ്റമർക്ക് ശുപാർശ ചെയ്യാറില്ല. നാല് വർഷത്തിനുള്ളിൽ മാത്രം വന്ന ഒരു സാധനം മുപ്പത് വർഷം ആയുസുണ്ടാവും എന്ന് സപ്പോർട്ടിങ്ങ് ടെസ്റ്റ് ഡാറ്റ പോലും ഇല്ലാതെ പറഞ്ഞാൽ ഞങ്ങൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. അത്രയും ലേറ്റസ്റ്റും റിലൈയബിൾ ആയ ഒരു ടെക്നോളജിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു ഒന്നൊന്നര വർഷം അടുത്ത് കാത്തിരുന്നാൽ HJT പാനലുകൾ വരും. അതായിരിക്കും ഒരു പക്ഷെ ടോപ്പ് കോണിനേക്കാൾ നല്ലത് എന്നാണ് തോന്നുന്നത്. മാനുഫാക്ചറിങ്ങിലെ ചിലവും സങ്കീർണ്ണതുയും കൊണ്ടാണ് അത് മാർക്കറ്റിലെത്താത്തത്. പാനലുകൾ ഞങ്ങൾ പ്രീമിയറും റെയിസണും ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഞങ്ങളുടെ കണക്കിൽ ഏറ്റവും വിശ്വസിനീയമായ ഇൻവെർട്ടർ എൻഫേസ് ആണ്. ഞങ്ങള് സപ്പോർട്ട് തരുന്നതിൽ വീഴ്ച വരുത്തിയാൽ പോലും നിങ്ങൾ നേരിട്ട് കമ്പനിയെ ബന്ധപ്പെട്ടാൽ, നിങ്ങളുടെ ഇന്റഗ്രേറ്ററയി നിൽക്കുന്നതിൽ ഞങ്ങളെടെ മാറ്റുന്നതുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ കമ്പനിയെടുക്കും. അതാണ് എൻഫേസ്
ഞാനിപ്പോൾ 3k യുടെ സോളാർ ഇൻസ്റ്റാൾ ചെയ്തു ( അദാനിയുടെ പാനലാണ് അങ്കർ പാനാസോണിക്കിന്റെ ഇൻവർട്ടർ ) 242000rs സബ്സിഡി ഇതുവരെ കിട്ടിയിട്ടില്ല പ്രൊഡക്ഷൻ തുടങ്ങിയിട്ട് 10 ദിവസം
പത്ത് ദിവസം ഒരു സമയമേ അല്ല. ചുരുങ്ങിയത് 30-45 ദിവസം വേണം. പിന്നെ സീരിയൽ നമ്പറിൽ റിജക്ഷനുണ്ടായാൽ പിന്നെയും വൈകും. ഇതൊക്കെ പുതിയ ചട്ടങ്ങളാണ്. ആളുകൾ ഉഡായിപ്പുകൾ കാണിക്കുന്നത് അനുസരിച്ച് നിയന്ത്രണങ്ങൾ കൂടിക്കൂടി വരുന്നതാണ്
പാനലും ഇൻവെർട്ടറും വെച്ച് മാത്രം വില പറയാനാവില്ല. എന്തായാലും വൃത്തിയായി ഇൻസ്റ്റാൾ ചെയ്യുന്ന 3kW പ്ലാന്റിൽ ഈ വില അത്ര കൂടുതലല്ല. ഷീറ്റ് റുഫോ ചെരിഞ്ഞ മേൽക്കൂരയോ ആണെങ്കിൽ കൂടുതലല്ല എന്ന് ഒന്നൂകൂടി ഉറപ്പിച്ച് പറയാം. സർവ്വീസ് എഗ്രിമെന്റ് കൂടി നോക്കണം.
മതി. അവനവൻ സ്വന്തമായി ഒരു വീട് വെക്കുന്നതും ഒരു കോൺട്രാക്റ്ററെ ഏല്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇവിടേയും ബാധകമാണ്. പിന്നെ സർവ്വീസ് സപ്പോർട്ടിനായി പിന്നാലെ നടക്കേണ്ട ഓട്ടവും
3KW Ongrid solar system വീട്ടിൽ ചെയ്തിട്ടുണ്ട്, 2 വർഷം കഴിഞ്ഞു. Proppar Maintanence install ചെയ്ത കമ്പനി തരുന്നില്ല. അവർ ഈ കാലയളവിൽ 3 വിസിറ്റ് മാത്രമേ നടത്തിട്ട് ഒള്ളൂ. ഇതിനെതിരെ എനിക്ക് എവിടെയെങ്കിലും പരാതി പെടാൻ പറ്റുമോ. ഒന്ന് സഹായിക്കാമോ ?
തീർച്ചയായും നിങ്ങൾക്ക് കമ്പനി നൽകിയ ഉറപ്പിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതങ്കിൽ നിങ്ങളുടെ ജില്ലയിലുള്ള ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നല്ല നഷ്ടപരിഹാരവും കൂടിയുള്ള നടപടികൾ ഉണ്ടാകുന്നതാണ്.
അങ്ങനെ ആണെങ്കിൽ അത് വാങ്ങി ഇൻസ്റ്റാൾ ചെയ്യാൻ തയ്യാറുള്ള എംപാനൽ ചെയ്ത ഒരു ഇന്റഗ്രേറ്ററെകൊണ്ട് ചെയ്യിക്കാവുന്നതേ ഉള്ളൂ. വാറണ്ടിയുടെ ഉത്തരവാദിത്തം ആരെടുക്കും എന്ന കാര്യത്തിൽ പ്രശ്നങ്ങൾ വരാൻ സാധ്യയുണ്ട്
ആ വാറണ്ടി ക്ലെയിം നേടിയെടുക്കുന്നത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. പലപ്പോഴും ഞങ്ങൾ തന്നെ ഒരു പാട് ബുദ്ധിമുട്ടിയാണ് വാറണ്ടി നേടിയെടുക്കുന്നത്. ഒരു മുൻനിര ബ്രാന്റിൽ നിന്ന് പണി കിട്ടി, കസ്റ്റമർക്ക് ഞങ്ങളുടെ കയ്യീന്ന് ചിലവിട്ട് പരിഹാരം ഉണ്ടാക്കി കൊടുക്കേണ്ടി വന്നിട്ടുണ്ട്. പരാതിയുമായി പോയാൽ സിവിൽ കേസ് മാത്രമേ ഞങ്ങളുടെ ഭാഗത്ത് നിന്ന് രജിസ്റ്റർ ചെയ്യാനാവൂ എന്നാണ് മിക്കവാരും എല്ലാ വക്കീലന്മാരും പറഞ്ഞത്. ഈ വിഷയം ഒരു വീഡിയോ ആയി തന്നെ ചെയ്താലോ എന്നാലോചിക്കുന്നുണ്ട്
Sir, this is great news for us. We are ready to buy it from you. Can you please specify the brand and purchase quantity? Please ensure that you are supplying the DCR-bifacial half-cut mono PERC panel and do not deceive us with false promises.
പറ്റും, ആ വേരിയേഷൻ മാറുന്നത് വരെ പ്രൊഡക്ഷൻ കുറവായിരിക്കും. പക്ഷെ power quality നിങ്ങൾക്ക് KSEB-യിൽ നിന്ന് നിർബന്ധമായി ആവശ്യപ്പെടാവുന്നതാണ്. 192V മുതൽ 264V വരെ മാത്രമേ ഓൺഗ്രിഡ് ഇൻവെർട്ടർ പ്രവത്തിക്കാൻ പാടുള്ളൂ എന്നാണ് നിയമം. ആ നിയമം നിലനിൽക്കുന്നിടത്തോളം കാലം ആ ക്വാളിറ്റി ഉറപ്പ് വരുത്തേണ്ടത് KSEB-യുടെ ഉത്തരവാദിത്തമാണ്.
എത്ര കിലോവാട്ടിന്റെ സിസ്റ്റം ചെയ്താലും പരമാവധി 3kW-വരെ മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ. ആദ്യ 2kW-ന് 30,000 രൂപ വീതവും മൂന്നാമത്തെ കിലോവാട്ടിന് 18000-രൂപയും ആണ് സബ്സിഡി. അതിന് മേലെ എത്ര കിലോ വാട്ട് ചേർത്താലും സബ്സിഡി തുക മാറില്ല. മാത്രമല്ല ഗാർഹിക കണക്ഷനിൽ 20kW-ന് മുകളിൽ സ്ഥാപിക്കുന്നതിന് നിമയപരമായ സാങ്കേതിക തടസങ്ങൾ ഉണ്ട്.
ഈ പറഞ്ഞതിലും വിലക്കുറച്ച് അതേ ക്വാളിറ്റി സാധനങ്ങൾ തരുന്ന സ്ഥലം ഓൺലൈനായോ ഓഫ് ലൈനായോ കാണിച്ച് തന്നാൽ ഞങ്ങൾക്കും ഞങ്ങളുടെ കസ്റ്റമേർസിനും ഒരു ഉപകാരമാകും. PS: - " നോക്കിയിരുന്നോ ഇപ്പ കിട്ടും ഡോട്ട് കോമിലുണ്ട് " എന്നൊന്നും പറയല്ലേ, നമ്പാൻ പറ്റിയ വല്ല പ്രൊഫൈലും ആയിരിക്കണം.
TH-cam provided low cost ideas.. Installation teams need to provide maintenance.. Think Quality... Don't think they save money... We can find low cost materials but need to consider the life spam of the system.. Keep standard..
3 Kv ഓൺ ഗ്രിഡ്ഡ് ഏറ്റവും നല്ല മെറ്റീരിയൽ ചെയ്യുന്നതിന് ഒരു ലക്ഷത്തി ഇരപ്രതിനായിരം രൂപ യല്ലേ ആവുകയോള്ളു അതിൽ 87000 രൂപ സമ്പ് സി ഡി കഴിച്ചാൽ ബാക്കി 35000 രൂപയല്ലേ ' വരുകയോള്ളു ഏറ്റവും ക്വാളിറ്റിയുള്ള മെറ്റീരിയലൻ്റ യും വർക്ക് ചെയ്യുന്ന പൈസയും കൂട്ടി നോക്കിയാൽ വരുന്ന പൈസയാണ് മുകളിൽ പറഞ്ഞത് ശരിക്കും സബ്സിഡിയുടെ മറവിൽ മിക്കവരും പറ്റിക്കപ്പെടുകയാണ്
@@AbdulJabbar-et1kv ചിലവ് ഐറ്റം തിരിച്ച് ഒന്ന് പറഞ്ഞ് തരാമോ? നേരത്തേ @keerikaadan168 എന്നൊരാള് 21 രൂപയ്ക്ക് അദാനിയുടെ DCR-പാനൽ കിട്ടും എന്ന് പറഞ്ഞ് ഞങ്ങള് കുറച്ച് അന്വേഷിച്ചതാണ്.ആള് പറഞ്ഞ സപ്ലെയർക്ക് കേരളത്തിൽ സപ്ലെയില്ല. എന്നിരുന്നാൽ കൂടി ആള് പറഞ്ഞ റേറ്റിൽ അവര് സപ്ലെ ചെയ്യുന്നും ഇല്ല. ഇനി നിങ്ങൾക്ക് ഓരോന്നും കിട്ടുന്ന റേറ്റ് ഇനം തിരിച്ച് ഒന്ന് പറഞ്ഞ് തരാമോ?
Tata system പോലും ഇത്ര വലിയ റേറ്റിൻ്റെ അയലത്തേ വരില്ല. ഈ നിലയ്ക്കുള്ള റേറ്റിൽ താങ്കളുടെ കമ്പനി പച്ചപിടിക്കാൻ വല്ലാതെ കഷ്ടപ്പെടുക തന്നെ വേണ്ടിവരും. ഓൺഓഫ് ലൈനായി ജനം സെക്കന്റ് വെച്ചു അപ്ഡേറ്റ് ആണു സഹോദരാ...
ടാറ്റ പോലും എന്നല്ല, കുറേ കമ്പനികൾ വില കുറച്ച് ചെയ്യുന്നുണ്ട്. ഒരു ലക്ഷത്തി അമ്പതിനായിരത്തിന് 3kW ചെയ്യുന്ന കമ്പനികളും ഉണ്ട്. റ്റാറ്റയ്ക്ക് സ്വന്തം പ്രൊഡക്ഷൻ ഉള്ളതുകൊണ്ട് വില കുറയ്ക്കാൻ പറ്റുന്നു എന്ന് കരുതാം. ബാക്കി പലരുടേയും കാര്യത്തിൽ കോസ്റ്റ് കട്ടിങ്ങ് അല്ലാതെ വില കുറയ്ക്കാൻ വേറൊരു വഴി കാണാനില്ല. ഒരു വാറണ്ടി പ്രശ്നം വരുമ്പോൾ തനിയെ മനസിലാക്കോളും. പിന്നെ സിമന്റ് നന്നായതുകൊണ്ട് മാത്രം വീട് ചോരാതിരിക്കില്ല. ഉപയോഗിക്കുന്ന മണല് മുതൽ മിക്സിങ്ങ് റേഷ്യൂ, ക്യൂറിങ്ങ് അടക്കം പ്ലംമ്പിങ്ങിൽ ഉൾപ്പെടെ പണി കിട്ടാം. ഇത്ര സങ്കീർണമല്ലെങ്കിലും പുരപ്പുറ സോളാറും ഒരു ഇന്റഗ്രേറ്റഡ് സിസ്റ്റം ആണ്. ചെറിയ ഒരു കോമ്പ്രമൈസ് വേറൊരു വശത്ത് പണി തരാം. Perfection നോട് അടുക്കണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്.
@@WahniGreenTechnologiesyou are 100% Correct ' quality Product ന് വില വരും. ഈ കാര്യമൊന്നും സാധാരണ കാർക്കറിയില്ല . Electric ൽ quality compromise ചെയ്താൽ വിവരം അറിയും.
കെട്ടിടവുമായും പിറ്റുകൾ തമ്മിലും ശരാശരി ഒന്നര-രണ്ട് മീറ്ററെങ്കിലും അകലം വേണം എന്നാണെങ്കിലും, മിക്ക വീട്ടിലും കെട്ടിടത്തിനോട് ചേർന്ന് തന്നെ പിറ്റ് ചെയ്യേണ്ട് അവസ്ഥയാണ് ഇപ്പോൾ.
ടോപ്പ് കോൺ പൊതുവെ രണ്ട് തരത്തിലാണ് വരുന്നത്. Bifacial Glass to Glass-ഉം Glass to Sheet-ഉം. ഇതിൽ Glass to Sheet-ന് Glass to Glass -നെ അപേക്ഷിച്ച് ഡീഗ്രഡേഷൻ ചാൻസ് കൂടുതലാണ് എന്നാണ് പറയുന്നത്. അദാനി ടോപ്പ് കൊൺ പൊതുവെ Glass to Sheet-ആണ് വരാറ്. 675Wp പാനലും 640Wp പാനലും ഇതിൽ ഏതാണെന്ന് നോക്കണം. അത് ഒഴിച്ചാൽ രണ്ടും തമ്മിൽ വാട്ട്സിന്റെ വ്യത്യാസം മാത്രമേ വരൂ. മറ്റൊരു പ്രധാന കാര്യം പാനലുകൾ തമ്മിലുള്ള അഞ്ചും പത്തും വാട്ട്സിന്റെ വ്യത്യാസം പെർഫോമൻസിൽ പൊതുവെ അങ്ങനെ കാണാറില്ല. അതുകൊണ്ട് ഇത് വെറും കണക്കിലെ കളിയാണെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.
ഇവർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ വന്നാൽ അവർ ശ്വസിക്കുന്ന വായുവിന് പോലും നമ്മൾ കാശ് കൊടുക്കണം.... എന്നാൽ സോളാറിനെ കുറിച്ച് ഒരു ചുക്കും അറിയുകയും ഇല്ല ഈ സഹോദരന്..... സോളാർ സിസ്റ്റം ഇന്ന് കണ്ട് പിടിച്ചിട്ടുള്ളു എന്ന് തോന്നും ഇദ്ദേഹത്തിന്റെ തള്ള് കേട്ടാൽ...
Sir, this is great news for us. We are ready to buy it from you. Can you please specify the brand and purchase quantity? Please ensure that you are supplying the DCR-bifacial half-cut mono PERC panel and do not deceive us with false promises.
Suppose installed 3kv single phase in 3 phase kseb connection. Since it's single phase inverter, it's connected to single line only. How this system will work when the kseb phase line which connected to 3kv inverter went down and how it's performing when another phase kseb line which is not connected to 3kv inverter went down?
ഒരു സിംഗിൾ ഫേസ് ലോഡ്, ഒരു ത്രീഫേസ് കണക്ഷനിൽ ഉപയോഗിക്കുന്നു എന്ന് പറഞ്ഞാലും അത് ഒരു ഫേസിലേക്കേ നമുക്ക് കൊടുക്കാനാവുകയുള്ളൂ. ആ ഫേസിലെ സപ്ലെ പോയാൽ ലോഡ് ഓഫാകും. അതുപോലെ തന്നെയാണ് ഇൻവെർട്ടറും. അതും ഓഫാകും. മറ്റ് ഫേസിലെ കാര്യങ്ങൾ അതിന് അറിയുകയില്ല, അറിയേണ്ടതും ഇല്ല.
ഇനി അതൊരു ത്രീഫേസ് കണക്ഷനും ത്രീഫേസ് ഇൻവെർട്ടറും ആണെങ്കിൽ ഒരു ഫേസ് പോയാൽ തന്നെ മൊത്തം പ്ലാന്റ് ഓഫാകും
Excellent content! I appreciate the detailed technical breakdown.
🥰 Thank you sir
Hello sir..i liked your honesty...am from Mangalore...do you do projects in Karnataka...i want to install 5 kw using enphase inverters...will you quote iq8p and iq gateway meter price... thank you
Happy to hear that, sir. However, as of now, we are not doing any solar projects outside Kerala.
First time... Details video for solar panel installation.. Most of TH-camrs trying to make foolish. Great efforts.. Keep it update
Thank you sir
Thank you sir
Why integrators are hesitant to install hybrid which is more beneficial. Do you promote hybrid system for home
മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ വിഷയത്തിൽ വിശദമായി ഒരു വീഡിയോ തന്നെ ചെയ്യാം എന്ന് വിചാരിച്ചതാണ്, അതിന് കണക്ക് കൂട്ടിയതിലും കൂടുതൽ സമയം വേണം.
ഉത്തരം ചുരുക്കി പറയാം.
1. ഹൈബ്രിഡ് ചെയ്യാൻ ചിലവ് വളരെ കൂടുതലാണ്.
2. ഹൈബ്രിഡ് സിസ്റ്റത്തിൽ ഒന്നുകിൽ ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കണം. അല്ലെങ്കിൽ ലിഥിയം ബാറ്ററി ഉപയോഗിക്കണം. ഒന്നിന് മെയിന്റെയിനൻസ് പ്രശ്നം വരാം. അടുത്തത് ഇപ്പഴും അത്ര സ്റ്റേബിളായി തോന്നുന്നില്ല. എന്തായാലും മനസ്സമാധാനം പോകാനുള്ള സാധ്യത കൂടുതലാണ്
3. ഹൈബ്രിഡ് ഇൻവെർട്ടറിൽ വോൾട്ടേജ് സ്റ്റെബിലൈസേഷൻ ഇല്ല. അതുകൊണ്ട് ഗ്രിഡിലെ ഫ്ലക്ച്വേഷൻസ് കൂടിയ തരത്തിൽ ലോഡ് സൈഡിൽ അനുഭവപ്പെടും.(സാങ്കേതികവശം വീഡിയോയിൽ പറയാം)
ചുരുക്കത്തിൽ value for money ഹൈബ്രിഡിന്റെ കാര്യത്തിൽ വളരെ മോശമാണ്.
സോളാറുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി...
ഞാൻ WAREE , VIKRAMSOLAR , APS, SOFAR ബ്രാൻഡ് നോക്കിയിരുന്നു. ഏതാണ് ഏറ്റവും നല്ല ബ്രാൻഡ് ടോപ്‌കോൺ N ടൈപ്പ് ബൈഫിഷൽ സോളാർ പാനൽ DCR. അതുപോലെ തന്നെ ഏറ്റവും നല്ല ബ്രാൻഡ് സോളാർ ഇൻവെർട്ടർ.
ബ്രാന്റ് ഏതായാലും രണ്ട് കാര്യങ്ങളാണ് അതിലും പ്രധാനമായി നിങ്ങള് നോക്കേടണ്ട്
1. നിങ്ങളുടെ ഇന്റഗ്രേറ്ററുടെ ക്രഡിബിളിറ്റിയും ഇന്റഗ്രിറ്റിയും
2. നിങ്ങളുടെ ഇന്റഗ്രേറ്ററും ആള് ശുപാർശ ചെയ്യുന്ന ബ്രാന്റും തമ്മിലുള്ള ബന്ധം.
ഏത് ബ്രാന്റ് വേണമെങ്കിലും ചെയ്യാം എന്ന് പറയുന്ന ഇന്റഗ്രേറ്ററെ തിരഞ്ഞെടുക്കാതിരിക്കുകയാവും നല്ലത്. കാരണം ആൾക്ക് ഒരു ബ്രാന്റിനോടും വിലപേശാനുള്ള സാധ്യത ഒരുപക്ഷെ ഉണ്ടാവില്ല. വില പേശൽ വാങ്ങലിന്റെ സമയത്തല്ല വരുന്നത്. ഒരു കേട് വന്ന് സർവ്വീസ് ചോദിക്കുമ്പോഴാണ് വേണ്ടത്. ഞങ്ങൾ വാറിയുടെ ഉത്പന്നങ്ങൾ തീരെ ഉപയോഗിക്കില്ല. കാരണം ഞങ്ങൾക്ക് 2023-ജൂലൈ 8 മുതൽ ഓപ്പൺ ആയി കിടക്കുന്ന ഒരു കംമ്പ്ലെന്റുണ്ട്. ഞങ്ങളുടെ കയ്യീന്ന് കാശിട്ട്, കസ്റ്റമർക്ക് കോമ്പൻസേഷൻ കൊടുത്ത് ഞങ്ങളുടെ ഭാഗത്ത് നിന്ന് കസ്റ്റമറുടെ പ്രശ്നം അവസാനിപ്പിക്കുകയാണ് ചെയ്തത്.
ടോപ്പ് കോൺ പുതിയ ടെക്നോളജിയാണ്. എല്ലാത്തരത്തിലും. ഞങ്ങളായിട്ട് അത് കസ്റ്റമർക്ക് ശുപാർശ ചെയ്യാറില്ല. നാല് വർഷത്തിനുള്ളിൽ മാത്രം വന്ന ഒരു സാധനം മുപ്പത് വർഷം ആയുസുണ്ടാവും എന്ന് സപ്പോർട്ടിങ്ങ് ടെസ്റ്റ് ഡാറ്റ പോലും ഇല്ലാതെ പറഞ്ഞാൽ ഞങ്ങൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. അത്രയും ലേറ്റസ്റ്റും റിലൈയബിൾ ആയ ഒരു ടെക്നോളജിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു ഒന്നൊന്നര വർഷം അടുത്ത് കാത്തിരുന്നാൽ HJT പാനലുകൾ വരും. അതായിരിക്കും ഒരു പക്ഷെ ടോപ്പ് കോണിനേക്കാൾ നല്ലത് എന്നാണ് തോന്നുന്നത്. മാനുഫാക്ചറിങ്ങിലെ ചിലവും സങ്കീർണ്ണതുയും കൊണ്ടാണ് അത് മാർക്കറ്റിലെത്താത്തത്.
പാനലുകൾ ഞങ്ങൾ പ്രീമിയറും റെയിസണും ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഞങ്ങളുടെ കണക്കിൽ ഏറ്റവും വിശ്വസിനീയമായ ഇൻവെർട്ടർ എൻഫേസ് ആണ്. ഞങ്ങള് സപ്പോർട്ട് തരുന്നതിൽ വീഴ്ച വരുത്തിയാൽ പോലും നിങ്ങൾ നേരിട്ട് കമ്പനിയെ ബന്ധപ്പെട്ടാൽ, നിങ്ങളുടെ ഇന്റഗ്രേറ്ററയി നിൽക്കുന്നതിൽ ഞങ്ങളെടെ മാറ്റുന്നതുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ കമ്പനിയെടുക്കും. അതാണ് എൻഫേസ്
ഞാനിപ്പോൾ 3k യുടെ സോളാർ ഇൻസ്റ്റാൾ ചെയ്തു ( അദാനിയുടെ പാനലാണ് അങ്കർ പാനാസോണിക്കിന്റെ ഇൻവർട്ടർ ) 242000rs സബ്സിഡി ഇതുവരെ കിട്ടിയിട്ടില്ല പ്രൊഡക്ഷൻ തുടങ്ങിയിട്ട് 10 ദിവസം
പത്ത് ദിവസം ഒരു സമയമേ അല്ല. ചുരുങ്ങിയത് 30-45 ദിവസം വേണം. പിന്നെ സീരിയൽ നമ്പറിൽ റിജക്ഷനുണ്ടായാൽ പിന്നെയും വൈകും. ഇതൊക്കെ പുതിയ ചട്ടങ്ങളാണ്. ആളുകൾ ഉഡായിപ്പുകൾ കാണിക്കുന്നത് അനുസരിച്ച് നിയന്ത്രണങ്ങൾ കൂടിക്കൂടി വരുന്നതാണ്
@@WahniGreenTechnologies broo സബ്സിഡി കിട്ടി.... പന്ത്രണ്ടാമത്തെ ദിവസം സബ്സിഡി കിട്ടി
ഈ റേറ്റ് കൂടുതലാണോ ബ്രോ
പാനലും ഇൻവെർട്ടറും വെച്ച് മാത്രം വില പറയാനാവില്ല. എന്തായാലും വൃത്തിയായി ഇൻസ്റ്റാൾ ചെയ്യുന്ന 3kW പ്ലാന്റിൽ ഈ വില അത്ര കൂടുതലല്ല. ഷീറ്റ് റുഫോ ചെരിഞ്ഞ മേൽക്കൂരയോ ആണെങ്കിൽ കൂടുതലല്ല എന്ന് ഒന്നൂകൂടി ഉറപ്പിച്ച് പറയാം. സർവ്വീസ് എഗ്രിമെന്റ് കൂടി നോക്കണം.
@@WahniGreenTechnologies ഫ്ലാറ്റ് റൂഫ് a വർക്ക് പെർഫെക്ട്. Okk broo thanks 🙏
Very informative.
Thank you Sir
Good Explanation
Thank you sir
Thanks
Welcome sir
Good job🎉
Thank you biju sir 🥰
I'm all redy installed 3 kv but subsidy work not successful I think my subsidy loss
എന്താണ് അങ്ങനെ ചിന്തിക്കാൻ കാരണം? നിങ്ങളുടെ ഇന്റഗ്രേറ്ററുമായി സംസാരിച്ചിരുന്നോ?
രണ്ട് ലക്ഷം രൂപയുണ്ടെങ്കിൽ അഞ്ച് കിലോ വാട്ടിന്റെ കമ്പ്ലീറ്റ് വർക്കും ലോക്കൽ ഇലക്ട്രീഷ്യനെ വെച്ച് ചെയ്യാൻ പറ്റും സാധനങ്ങൾ നമ്മൾ മേടിച്ചു കൊടുത്താൽ മതി
മതി. അവനവൻ സ്വന്തമായി ഒരു വീട് വെക്കുന്നതും ഒരു കോൺട്രാക്റ്ററെ ഏല്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇവിടേയും ബാധകമാണ്. പിന്നെ സർവ്വീസ് സപ്പോർട്ടിനായി പിന്നാലെ നടക്കേണ്ട ഓട്ടവും
❤❤❤❤
Bro 3 kw vekkan ethra rate akum
ഈ വീഡിയോയിൽ പറഞ്ഞ റേറ്റ് തന്നെ ആവും
3KW Ongrid solar system വീട്ടിൽ ചെയ്തിട്ടുണ്ട്, 2 വർഷം കഴിഞ്ഞു. Proppar Maintanence install ചെയ്ത കമ്പനി തരുന്നില്ല. അവർ ഈ കാലയളവിൽ 3 വിസിറ്റ് മാത്രമേ നടത്തിട്ട് ഒള്ളൂ. ഇതിനെതിരെ എനിക്ക് എവിടെയെങ്കിലും പരാതി പെടാൻ പറ്റുമോ. ഒന്ന് സഹായിക്കാമോ ?
നമുക്ക് ഒന്ന് ശ്രമിക്കാം. ആ ഇൻസ്റ്റാളേഷൻ വിവങ്ങൾ വീഡിയോയിലെ നമ്പറിലേക്ക് അയക്കാമോ? വിളിച്ചാലും ഓക്കെയാണ്
😊
തീർച്ചയായും നിങ്ങൾക്ക് കമ്പനി നൽകിയ ഉറപ്പിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതങ്കിൽ നിങ്ങളുടെ ജില്ലയിലുള്ള ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നല്ല നഷ്ടപരിഹാരവും കൂടിയുള്ള നടപടികൾ ഉണ്ടാകുന്നതാണ്.
ആ കമ്പനി യുടെ പേര് കൂടി ഇവിടെ കൊടുക്കൂ
ഇവിടെ കൊടുക്കണ്ടാ, കൊടുത്താൽ ഡിലീറ്റ് ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. പക്ഷെ ഞങ്ങളെ അറിയിച്ചാൽ ഞങ്ങളാലാവത് ചെയ്ത് തരാം
Your place pls?
തൃശ്ശൂർ ആണ് ഓഫീസ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലായിടത്തും ഞങ്ങൾ പ്രൊജക്ടുകൾ ചെയ്യുന്നുണ്ട്
@@WahniGreenTechnologies ok
Waree topcon 2 panel 24000 rs only in amazone.
DCR ആണോ Non-DCR ആണോ?
കറൻറ് ഇല്ലാത്തപ്പോൾ 1 ന്റെ കിണറ്റിൽ കിടക്കുന്ന മോട്ടോർ വർക്ക് ചെയ്യുന്ന സോളാർ വെക്കാൻ എത്ര ചാർജ് ആകും ?
അതിലുള്ള സൊലുഷൻ നിലവിൽ ഞങ്ങൾ കൊടുക്കുന്നില്ല. അത്തരം സംവിധാനങ്ങളുടെ സർവ്വീസ് സപ്പോർട്ട് കൊടുക്കാനുള്ള സൗകര്യങ്ങൾ ഞങ്ങൾക്കായിട്ടില്ല. അതുകൊണ്ടാണ്
Registration vendor application filling details
മനസ്സിലായില്ല, MNRE പോർട്ടലിലെയാണോ?
Waree full package solar kit 3 kws 84,999/ Amazon kaanikkunnu ethreyum difference priceil varumo.Please reply
അത് non dcr പാനൽ ആണ്. അതായത് സബ്സിഡി കിട്ടാത്ത പാനൽ. ഇതുവരെ ഓൺലൈനിൽ DCR പാനൽ വില്പനയ്ക്ക് വെച്ചത് കണ്ടിട്ടില്ല. ഉടനെവരുമായിരിക്കും.
@@WahniGreenTechnologies dcr panels Amazonil undu(Eligible for PM Surya ghar scheme)ennu rekhappedithiyittum undu
അങ്ങനെ ആണെങ്കിൽ അത് വാങ്ങി ഇൻസ്റ്റാൾ ചെയ്യാൻ തയ്യാറുള്ള എംപാനൽ ചെയ്ത ഒരു ഇന്റഗ്രേറ്ററെകൊണ്ട് ചെയ്യിക്കാവുന്നതേ ഉള്ളൂ. വാറണ്ടിയുടെ ഉത്തരവാദിത്തം ആരെടുക്കും എന്ന കാര്യത്തിൽ പ്രശ്നങ്ങൾ വരാൻ സാധ്യയുണ്ട്
@@WahniGreenTechnologies വാറന്റി കമ്പനി തന്നെ നേരിട്ടാണല്ലോ കൊടുക്കുന്നത്.വാറന്റി രജിസ്ടർ ചെയ്യാനൂള്ള ഓപ്ഷനും വാറി സൈറ്റിലുണ്ട്.
ആ വാറണ്ടി ക്ലെയിം നേടിയെടുക്കുന്നത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. പലപ്പോഴും ഞങ്ങൾ തന്നെ ഒരു പാട് ബുദ്ധിമുട്ടിയാണ് വാറണ്ടി നേടിയെടുക്കുന്നത്. ഒരു മുൻനിര ബ്രാന്റിൽ നിന്ന് പണി കിട്ടി, കസ്റ്റമർക്ക് ഞങ്ങളുടെ കയ്യീന്ന് ചിലവിട്ട് പരിഹാരം ഉണ്ടാക്കി കൊടുക്കേണ്ടി വന്നിട്ടുണ്ട്. പരാതിയുമായി പോയാൽ സിവിൽ കേസ് മാത്രമേ ഞങ്ങളുടെ ഭാഗത്ത് നിന്ന് രജിസ്റ്റർ ചെയ്യാനാവൂ എന്നാണ് മിക്കവാരും എല്ലാ വക്കീലന്മാരും പറഞ്ഞത്. ഈ വിഷയം ഒരു വീഡിയോ ആയി തന്നെ ചെയ്താലോ എന്നാലോചിക്കുന്നുണ്ട്
👍🏻
🥰
നിങ്ങളുടെ കമ്പനി എവിടെ ആണ്. അതുപോലെ തന്നെ ഒരു 3KW on Grid ചെയ്യുമ്പോള്‍ അതിന് കിട്ടുന്ന സബ്സിഡി എത്ര എന്നും പറഞ്ഞിട്ടില്ല.
കമ്പനി തൃശ്ശൂരാണ്. 78000-രൂപയാണ് സബ്സിഡി
ഞാൻ ആലപ്പുഴ നിവാസി ആണ്. അവിടെ നിങ്ങളുടെ service ഉണ്ടോ? ഇപ്പോള്‍ നാട്ടില്‍ ഇല്ല. വരുമ്പോള്‍ നോക്കാം
കേരളത്തിൽ എല്ലായിടത്തും ഉണ്ട്. തീർച്ഛായാലും നാട്ടിൽ എത്തിയാൽ വിളിക്കൂ സാർ
EMI facility ഉണ്ടോ?
ഉണ്ട്. ബാങ്കുകൾ വഴി. ധനലക്ഷ്മി ബാങ്ക് വഴിയാണ് താരത്യമേന എളുപ്പത്തിൽ ലോൺ കിട്ടുക
സബ്സിഡി വേണ്ട. 1 kg Walt ൻ്റെ Highbread ൻ്റെ work ചെയ്യുന്നുണ്ടോ? detail തരാമോ?
3kW മുതൽ മുകളിലേയ്ക്ക് മാത്രമേ ഞങ്ങൾ ചെയ്യുന്നുള്ളൂ
സെക്യൂരിറ്റി ഡെപ്പോസിറ് എത്രയാണ്..
സെക്യൂരിറ്റി ഡെപ്പോസിറ്റ് അല്ല. പ്ലാന്റ് രജിസ്റ്റ്രേഷൻ ഫീ എന്നാണ് അവര് പറയുന്നത്. കിലോ വാട്ടിന് 1000+18%GST = 1180 per kW+1180 ഫീസിബിളിറ്റി
whole sale rate for panels is 13RS Perwatt,or per panel cost would be around 8625 RS .Solar vendors add another 100% margin to it.
Sir, this is great news for us. We are ready to buy it from you. Can you please specify the brand and purchase quantity?
Please ensure that you are supplying the DCR-bifacial half-cut mono PERC panel and do not deceive us with false promises.
സാർ വോൾടേജ് വരിയാക്ഷൻ ഉള്ള സ്റ്റലതു ഓൺ grid സോളാർ വക്കാൻ പറ്റുമോ.
പറ്റും, ആ വേരിയേഷൻ മാറുന്നത് വരെ പ്രൊഡക്ഷൻ കുറവായിരിക്കും. പക്ഷെ power quality നിങ്ങൾക്ക് KSEB-യിൽ നിന്ന് നിർബന്ധമായി ആവശ്യപ്പെടാവുന്നതാണ്. 192V മുതൽ 264V വരെ മാത്രമേ ഓൺഗ്രിഡ് ഇൻവെർട്ടർ പ്രവത്തിക്കാൻ പാടുള്ളൂ എന്നാണ് നിയമം. ആ നിയമം നിലനിൽക്കുന്നിടത്തോളം കാലം ആ ക്വാളിറ്റി ഉറപ്പ് വരുത്തേണ്ടത് KSEB-യുടെ ഉത്തരവാദിത്തമാണ്.
5kw subsidy ethrayanu
എത്ര കിലോവാട്ടിന്റെ സിസ്റ്റം ചെയ്താലും പരമാവധി 3kW-വരെ മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ.
ആദ്യ 2kW-ന് 30,000 രൂപ വീതവും മൂന്നാമത്തെ കിലോവാട്ടിന് 18000-രൂപയും ആണ് സബ്സിഡി. അതിന് മേലെ എത്ര കിലോ വാട്ട് ചേർത്താലും സബ്സിഡി തുക മാറില്ല. മാത്രമല്ല ഗാർഹിക കണക്ഷനിൽ 20kW-ന് മുകളിൽ സ്ഥാപിക്കുന്നതിന് നിമയപരമായ സാങ്കേതിക തടസങ്ങൾ ഉണ്ട്.
Adani bifacial panal price , Adani topcon panal price ?
ഞങ്ങൾ ട്രേഡിങ്ങിൽ ഇല്ല. ഇന്റഗ്രേഷൻ മാത്രമേ ഉള്ളൂ. അതുകൊണ്ട് ഞങ്ങളുടെ കയ്യിൽ നിന്ന് ഇത്തരത്തിൽ റേറ്റ് എടുത്തിട്ട് കാര്യമില്ല
hello ningal hybrid chiyth kodukkumo ?
ഉണ്ട്
എല്ലാ ഐറ്റംസും ഒരു 10 -12 ആയിരം രൂപ കൂടുതൽ,,, എനിക്ക് തോന്നിയതാണോ എന്നറിയില്ല,,,!!! പ്ളീസ് റിപ്ലൈ ഗുയ്സ്,,,
ഈ പറഞ്ഞതിലും വിലക്കുറച്ച് അതേ ക്വാളിറ്റി സാധനങ്ങൾ തരുന്ന സ്ഥലം ഓൺലൈനായോ ഓഫ് ലൈനായോ കാണിച്ച് തന്നാൽ ഞങ്ങൾക്കും ഞങ്ങളുടെ കസ്റ്റമേർസിനും ഒരു ഉപകാരമാകും.
PS: - " നോക്കിയിരുന്നോ ഇപ്പ കിട്ടും ഡോട്ട് കോമിലുണ്ട് " എന്നൊന്നും പറയല്ലേ, നമ്പാൻ പറ്റിയ വല്ല പ്രൊഫൈലും ആയിരിക്കണം.
വരീ പാനൽ, 550 വാട്ട്സ്, 2എണ്ണം, 28000/-, ടു 25000/-,
@@josepha.a2961 DCR or Non-DCR?
Non DCR panels we can get online in this range..but DCR? @@josepha.a2961
TH-cam provided low cost ideas.. Installation teams need to provide maintenance.. Think Quality... Don't think they save money... We can find low cost materials but need to consider the life spam of the system.. Keep standard..
സോളാർ ഇൻസെന്റീവ് ഇത് വരേയും കിട്ടിയിട്ടില്ല ഒരു മാസത്തിനുള്ളിൽ നൽകണമെന്നല്ലേ ഓംബുഡ്സ്മാൻ നിർദേശിച്ചിരിക്കുന്നത് ?
ഞങ്ങളുടെ കസ്റ്റമേർസിനും ഈ പ്രശ്നങ്ങൾ ഉണ്ട്. ഞങ്ങൾ അതിന്റെ പിന്നാലെ നടക്കുന്നുണ്ട്.
ഇതിൽ സബ്സിഡിയുടെ കാര്യം പറഞ്ഞിട്ടില്ല,,, അങ്ങനെയുള്ള പേപ്പർ വർക്കുകൾ എല്ലാം നിങ്ങൾ തന്നെയാണോ ചെയ്യുന്നത്,,
അതെ, എല്ലാ പേപ്പർ വർക്കും ഞങ്ങൾ ചെയ്യും. ഞങ്ങൾ MNRE വെന്റർ മാത്രമല്ല B-ക്ലാസ് കോൺട്രാക്റ്ററും കൂടിയാണ്. എല്ലാ വർക്കും ഞങ്ങൾ തന്നെ ചെയ്ത് തരും
3 Kv ഓൺ ഗ്രിഡ്ഡ് ഏറ്റവും നല്ല മെറ്റീരിയൽ ചെയ്യുന്നതിന് ഒരു ലക്ഷത്തി ഇരപ്രതിനായിരം രൂപ യല്ലേ ആവുകയോള്ളു അതിൽ 87000 രൂപ സമ്പ് സി ഡി കഴിച്ചാൽ ബാക്കി 35000 രൂപയല്ലേ ' വരുകയോള്ളു ഏറ്റവും ക്വാളിറ്റിയുള്ള മെറ്റീരിയലൻ്റ യും വർക്ക് ചെയ്യുന്ന പൈസയും കൂട്ടി നോക്കിയാൽ വരുന്ന പൈസയാണ് മുകളിൽ പറഞ്ഞത് ശരിക്കും സബ്സിഡിയുടെ മറവിൽ മിക്കവരും പറ്റിക്കപ്പെടുകയാണ്
@@AbdulJabbar-et1kv ചിലവ് ഐറ്റം തിരിച്ച് ഒന്ന് പറഞ്ഞ് തരാമോ? നേരത്തേ @keerikaadan168 എന്നൊരാള് 21 രൂപയ്ക്ക് അദാനിയുടെ DCR-പാനൽ കിട്ടും എന്ന് പറഞ്ഞ് ഞങ്ങള് കുറച്ച് അന്വേഷിച്ചതാണ്.ആള് പറഞ്ഞ സപ്ലെയർക്ക് കേരളത്തിൽ സപ്ലെയില്ല. എന്നിരുന്നാൽ കൂടി ആള് പറഞ്ഞ റേറ്റിൽ അവര് സപ്ലെ ചെയ്യുന്നും ഇല്ല. ഇനി നിങ്ങൾക്ക് ഓരോന്നും കിട്ടുന്ന റേറ്റ് ഇനം തിരിച്ച് ഒന്ന് പറഞ്ഞ് തരാമോ?
3kv വേറെ gard ഇൻവെർട്ടർ എത്ര price
ചോദ്യം മനസിലായില്ല
മൈക്രാ ഇൻവർട്ടറിൻ്റെ വില പറഞ്ഞില്ലല്ലോ?
ഇല്ല, ഒരു സാമ്പിൾ എടുത്ത് വില പറഞ്ഞു എന്നെയുള്ളൂ. ചെയ്യേണ്ട കാര്യം കൃത്യമായി bill of materials എടുക്കുക, ഒപ്പം installation checklist validate ചെയ്യുക
ഇദ്ദേഹത്തിന്റെ സർവീസ് വേണ്ടെന്ന് വെക്കുന്നതാണ് നല്ലത് 😀😀😀😀😀
അതെന്താ അങ്ങനെ പറഞ്ഞത്?
😊
Pls give reasons u feel
Hi Bro, Your explanation will make Panic to Liseners. @@WahniGreenTechnologies
@@saigathambhoomi3046 വ്യക്തമായില്ല
@@WahniGreenTechnologies Most of your explanations is Negative points only.
Panel cost 21 rs + GST alle ullu adani bifacial
DCR panel-ന്റെ റേറ്റാണോ ചേട്ടനീ പറയുന്നത്? അങ്ങനാണേൽ സപ്ലെയർ ഡീറ്റെയിൽസ് കൂടി തരാമോ?
ഞങ്ങളുടെ കിട്ടിയ ക്വട്ടേഷൻ വെച്ച് 25.50 ആണ് റേറ്റ്.
@@WahniGreenTechnologies kondaas solar
DCR -തന്നെയാണോ?
ഞങ്ങളുടെ അറിവിൽ kondaas ഒരു ഇന്റഗ്രേറ്റർ ആണ്. ഡിസ്റ്റ്രിബ്യൂട്ടർ അല്ല
@@WahniGreenTechnologies kondaas adani authorised channel partner listed in adani solar website in the name of K powers
Is it DCR?
For ₹ 21 per watt?
Tata system പോലും ഇത്ര വലിയ റേറ്റിൻ്റെ അയലത്തേ വരില്ല. ഈ നിലയ്ക്കുള്ള റേറ്റിൽ താങ്കളുടെ കമ്പനി പച്ചപിടിക്കാൻ വല്ലാതെ കഷ്ടപ്പെടുക തന്നെ വേണ്ടിവരും. ഓൺഓഫ് ലൈനായി ജനം സെക്കന്റ് വെച്ചു അപ്ഡേറ്റ് ആണു സഹോദരാ...
ടാറ്റ പോലും എന്നല്ല, കുറേ കമ്പനികൾ വില കുറച്ച് ചെയ്യുന്നുണ്ട്. ഒരു ലക്ഷത്തി അമ്പതിനായിരത്തിന് 3kW ചെയ്യുന്ന കമ്പനികളും ഉണ്ട്. റ്റാറ്റയ്ക്ക് സ്വന്തം പ്രൊഡക്ഷൻ ഉള്ളതുകൊണ്ട് വില കുറയ്ക്കാൻ പറ്റുന്നു എന്ന് കരുതാം. ബാക്കി പലരുടേയും കാര്യത്തിൽ കോസ്റ്റ് കട്ടിങ്ങ് അല്ലാതെ വില കുറയ്ക്കാൻ വേറൊരു വഴി കാണാനില്ല. ഒരു വാറണ്ടി പ്രശ്നം വരുമ്പോൾ തനിയെ മനസിലാക്കോളും. പിന്നെ സിമന്റ് നന്നായതുകൊണ്ട് മാത്രം വീട് ചോരാതിരിക്കില്ല. ഉപയോഗിക്കുന്ന മണല് മുതൽ മിക്സിങ്ങ് റേഷ്യൂ, ക്യൂറിങ്ങ് അടക്കം പ്ലംമ്പിങ്ങിൽ ഉൾപ്പെടെ പണി കിട്ടാം. ഇത്ര സങ്കീർണമല്ലെങ്കിലും പുരപ്പുറ സോളാറും ഒരു ഇന്റഗ്രേറ്റഡ് സിസ്റ്റം ആണ്. ചെറിയ ഒരു കോമ്പ്രമൈസ് വേറൊരു വശത്ത് പണി തരാം. Perfection നോട് അടുക്കണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്.
@@WahniGreenTechnologiesyou are 100% Correct '
quality Product ന് വില വരും. ഈ കാര്യമൊന്നും സാധാരണ കാർക്കറിയില്ല . Electric ൽ quality compromise ചെയ്താൽ വിവരം അറിയും.
സോളാർ ഏർത്തിങ് ചെയ്യുമ്പോൾ earth പൈപ്പ്‌കൾ തമ്മിൽ മിനിമം എത്ര അകലം വേണം
കെട്ടിടവുമായും പിറ്റുകൾ തമ്മിലും ശരാശരി ഒന്നര-രണ്ട് മീറ്ററെങ്കിലും അകലം വേണം എന്നാണെങ്കിലും, മിക്ക വീട്ടിലും കെട്ടിടത്തിനോട് ചേർന്ന് തന്നെ പിറ്റ് ചെയ്യേണ്ട് അവസ്ഥയാണ് ഇപ്പോൾ.
Can verify the costs of quality... The big mistakes are a hidden charge not mentioned at a low cost projects,.. I am struggling due to maintenance...
Androedtv
മനസിലായില്ല
Adani 675 watts topcon. പനലും 640 watts ൻറെ പാനലും തമ്മിൽ വാട്ട്സ് ൻ്റ വ്യത്യാസം മാത്രമേ ഉള്ളോ
ടോപ്പ് കോൺ പൊതുവെ രണ്ട് തരത്തിലാണ് വരുന്നത്. Bifacial Glass to Glass-ഉം Glass to Sheet-ഉം.
ഇതിൽ Glass to Sheet-ന് Glass to Glass -നെ അപേക്ഷിച്ച് ഡീഗ്രഡേഷൻ ചാൻസ് കൂടുതലാണ് എന്നാണ് പറയുന്നത്.
അദാനി ടോപ്പ് കൊൺ പൊതുവെ Glass to Sheet-ആണ് വരാറ്. 675Wp പാനലും 640Wp പാനലും ഇതിൽ ഏതാണെന്ന് നോക്കണം. അത് ഒഴിച്ചാൽ രണ്ടും തമ്മിൽ വാട്ട്സിന്റെ വ്യത്യാസം മാത്രമേ വരൂ.
മറ്റൊരു പ്രധാന കാര്യം പാനലുകൾ തമ്മിലുള്ള അഞ്ചും പത്തും വാട്ട്സിന്റെ വ്യത്യാസം പെർഫോമൻസിൽ പൊതുവെ അങ്ങനെ കാണാറില്ല. അതുകൊണ്ട് ഇത് വെറും കണക്കിലെ കളിയാണെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.
താങ്കൾ കണക്കിൽ വളരെ പിന്നിലആണ് അല്ലേ. സോളാർ പാനലിൻ്റെ വില വീണ്ടും പരിശോധിക്കുക. 24 രൂപ വച്ച് കൂട്ടിയാൽ ഒരു പാനലിന് എങ്ങിനെ ആണ് 14500
24×540 = 12960
ഇിതനൊന് 12% tax ചേർക്കണം.
12960×1.12 = 14515
ഈ തുകയാണ് റൗണ്ട് ചെയ്ത് 14500 എന്ന് പറഞ്ഞിരിക്കുന്നത്
😂😂
@@ajuann3665 കണക്ക് അതല്ല
ഒന്ന് പോടാ പറ്റിക്കൽ cost
ശരി സാർ
നക്കാപ്പിച്ച പറയുന്നതൊഴിലാളികൾ😮
മനസ്സിലായില്ല. ഒന്നുകൂടി വ്യക്തമാക്കാമോ?
ഇവർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ വന്നാൽ അവർ ശ്വസിക്കുന്ന വായുവിന് പോലും നമ്മൾ കാശ് കൊടുക്കണം.... എന്നാൽ സോളാറിനെ കുറിച്ച് ഒരു ചുക്കും അറിയുകയും ഇല്ല ഈ സഹോദരന്..... സോളാർ സിസ്റ്റം ഇന്ന് കണ്ട് പിടിച്ചിട്ടുള്ളു എന്ന് തോന്നും ഇദ്ദേഹത്തിന്റെ തള്ള് കേട്ടാൽ...
@saigathambhoomi3046
ങ്ങ്ള് ആകെ മൊത്തം ഒരുങ്ങിയിറങ്ങിരിക്കുവാണല്ലോ?