കാളകളി | Kaalakali | എരുതുകളി | Eruthukali | Mazha Mizhi | മഴമിഴി | മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങ്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #kalakali #kalavela #pooram #vela #kerala #festival #Eruthukali #കാളകളി #എരുതുകളി
    On the banks of river Nila, a folk ritual called Kaalakali is performed. This ritual performance is connected with agrarian traditions and is usually performed by the 'Cherumar' or agriculture labourers. The term Kaala Kali is derived from two malayalam words, kaala, which means bull and Kali, which means play or performance. The bulls are crafted using bamboo, hay and cloth, fitted with a wooden head. A ceremonial prayer is conducted which is followed by performances. The community members then sings folk songs and dance to these carrying the ox on their head/shoulder.
    കാസറഗോ‍‍ഡ്, കണ്ണൂർ ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ വസിക്കുന്ന മാവിലൻ സമുദായാംഗങ്ങൾക്കിടയിലുള്ള ഒരു കലാരൂപമാണ് എരുതുകളി. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമ പ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. 'എരുത്' എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാം പത്തിന് തുടങ്ങുന്ന കളി ഏറേ ദിവസങ്ങളോളം നീണ്ടു നിൽക്കും. കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാനരൂപമായാണിതു നടത്തുന്നത്. നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവൊലിൽ പോയി, അവിടെനിന്നും ഉഴുവ് കാളകളെ കൊണ്ടുവന്നിരുന്നു. ഈ ഉഴുവുകാളകൾക്ക് കണ്ണുതട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. എല്ലാ വർഷവും തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ ഇതുമായി ബന്ധപ്പെട്ട് കളിയിൽ ഉണ്ടായിരിക്കും . ചൂരൽ, പ്രത്യേകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനോടൊപ്പം നൃത്തവും ചെയ്യും, കാളരൂപത്തിന്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചുപ്പാട്ടുണ്ട് എരുതുകളിക്ക്. മേലാളന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും.
    കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണർവ്വും കൈത്താങ്ങുമേകാനാണ് മഴമിഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ വൈവിദ്ധ്യമാർന്ന കലാരൂപങ്ങളുടെ ചിത്രീകരണം നടന്നുവരികയാണ്. കേരള സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിതകലാഅക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി എന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികൾക്കായി ഒരുക്കുന്നത്. ജീവ കാരുണ്യ ദിനമായ ആഗസ്റ്റ് 28 മുതൽ കേരള പിറവി ദിനമായ നവംബർ 1 വരെ 65 ദിവസം നീണ്ടു നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 3500 ഓളം കലാ സംഘങ്ങളുടെ അവതരണങ്ങളാണ് സാംസ്കാരിക വകുപ്പ് ഒരുക്കുന്നത്. മഴമിഴിയുടെ ഓൺലൈൻ മെഗാ സ്ട്രീമിങ്
    #Kathakali #Mohiniyattam #Theyyam #Ottamthullal #Kutiyattam #NangiarKoothu #Kalaripayattu #Velakali #Kavadiyattam #Patayani
    #DanceForms #Kerala #Sanghakali
    #Thiruvathirakali
    #KakkarissiKali
    #Marakkalattom
    #Poorakkali
    #BhadrakaliThullal
    #ArjunaNritham
    #Mudiyettu
    #DappuKali
    #Kolkali
    #Kothamooriyattam
    #SarpamThullal
    #AyyappanVilakku
    #Panna
    #KaduvaKali
    #india #traditionaldance #dance #culture #kerela
  • บันเทิง

ความคิดเห็น •