നിങ്ങൾടെ വാക്കുകൾ നല്ലനാവും നല്ല ഹൃദയങ്ങളും തേടി അനേകം കാതങ്ങളും സംവത്സരങ്ങളും സഞ്ചരിക്കട്ടെ! ഒറ്റയ്ക്കിരിക്കുമ്പോൾ എന്റെ ചിത്തച്ചിലമ്പിട്ടാടുന്ന തോഴിയാണ് നിങ്ങൾടെ ഈ കവിത. എന്റെ നക്ഷത്രം തന്ന വാക്കുകൾ നാളത്തെ യജ്ഞത്തിനായി ഹവിസ്സായ് കൊടുത്തു കൊണ്ടിരിക്കുന്നു... ഞാനും ഹവിസ്സായ് അലിഞ്ഞു തീരട്ടെ! ഞാൻ നിങ്ങളുടെ കവിതകൾ പാടി വളർന്ന ഒരു പെൺകുട്ടി. ഇപ്പോൾ ഇന്ദ്ര പ്രസ്ഥത്തിൽ ഒരു ശാത്രജ്ഞ.
5th സ്റ്റാൻഡേർഡിൽ എനിക്ക് മലയാളം റെസിറ്റേഷന് ഫസ്റ്റ് പ്രൈസ് നേടി തന്ന കവിത... my fav🥰🥰🥰 പതിനേഴ് വർഷങ്ങൾക്കു ശേഷം ഇന്നും ഈ വരികൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ആണ് ...
Verum Vakukkal.. Nothing outside text. Naskathram? 8 Dimensions? A lot hidden in his words.. everytime, I try to Deconstruct I see another layer.. Magic of your Vakukal.. thanks my favourite Kavi.
വാവു തോറും കരഞ്ഞുഴറുന്ന പശുവിന്റെ നോവും
പിണഞ്ഞു പുളയുന്ന സര്‍പ്പങ്ങളും
തെന്നല്‍ തൊട്ടാലും തുടുക്കും മുകുളവും
കന്നി കായ്ക്കുന്ന തേന്‍മാവിന്റെ ഹര്‍ഷവും
രാത്രിക്കരിമ്പൂച്ചമൂളും പ്രകാരവും
രാഗിണി യക്ഷിതന്‍ മുല്ലച്ചിരികളും
വര്‍ണ്ണം വെളിച്ചപ്പെടാത്ത നിലാവുപോല്‍
വന്നുപാടുന്നെന്റെ മൗനകോശങ്ങളില്‍
എന്തിനുമെന്തു നിഗൂഢത എന്തിനുമെന്തു നിഗൂഢത
എങ്കിലും എത്ര അസ്വസ്ത മധുരമാം വശ്യത
അര്‍ത്ഥങ്ങളെത്ര അനന്ത മനോഹരം
അല്‍പമാ മീണം പുരണ്ട സ്വരത്തിനും
വാക്ക് എന്റെ ചങ്ങാതിയാവുന്നു
പൊന്തക്കടയ്ക്കാട് നൂണും നുഴഞ്ഞും നടക്കുന്നു
ഏതോ ചുവന്ന തെച്ചിപ്പഴം തേടുന്നു
സോമലതാരസാ ബിന്ദുവായ് പൂക്കുന്നു
നക്ഷത്രമെന്നോട് ചൊല്ലി നീ വാക്കിന്റെ
യജ്ഞപാത്രത്തിലാത്മാവിനെ കോരുക
ഏതുകാറ്റെങ്ങുപായുമ്പോഴും പൂമണം
ഏതു കിനാവിലും ഗന്ധര്‍വനിസ്വനം
ഏതുമുള്‍ക്കാടകവും ഗന്ധമാദനം
ഏതിരുള്‍ പൂവിലും ആത്മപരാഗണം
അഷ്ടശരീരിയായ് വാക്കിന്റെ നര്‍ത്തനം
ഇഷ്ടരാഗത്തില്‍ അതിന്‍ ലയ മൂര്‍ച്ചനം
ലോലതന്ത്രീബദ്ധം എന്‍ ഗാത്ര വീണയില്‍
ലീലയാ നീളുന്നൊരംഗുലീചാലനം
ചുറ്റിനുമാര്‍ദ്രമിച്ചാന്ദ്ര സംഗീതകം
ഒറ്റനിമിഷത്തില്‍ സര്‍വ്വര്‍ത്തു പുഷ്പാഗമം
ഒരു ബിന്ദുവില്‍ വിശ്വമമൃതോപമം
സാന്ദ്രമൊരു സന്ധിയില്‍ സര്‍വ്വ താള സമ്മേളനം
വാക്കെന്റെ പ്രേയസിയാകുന്നു
പ്രാണനില്‍ വാദനം ചെയ്യുമുന്‍മാദിനിയാകുന്നു
അതിമന്ത്ര മദ്യാധി താരസ്വരങ്ങളായ്
ദ്രുതവിളംബം വിട്ടു പടരും പ്രവാഹിനി
ഹര്‍ഷപക്ഷങ്ങളാലെന്നെയുമെടുത്തമൃത ഹര്‍ഷിണിയായ്
പറക്കുന്ന കാമായിനി
എല്ലാമെനിക്കായ് തരും വസുദായിനി
എന്തുമേ വിസ്മരിപ്പിക്കും വിമോഹിനി
വാക്കിവള്‍ ഗുപ്താ ഭിലാഷ സംക്ഷോഭിണി
വശ്യയോഗം പൂണ്ടൊരിന്ദ്രിയാഹര്‍ഷിണി
ജ്വാലിനിയായും ആഹ്ലാദിനിയായും
എന്‍ ജീവാണുവില്‍ വന്നുദിക്കുന്ന ശ്രീകല
കയ്യില്‍ ഞാന്‍ കോരിയെടുത്തു നിലാവിവള്‍
ഉള്ളിലേക്കെന്നെ പകര്‍ന്ന ചെരാതിവള്‍
ഞങ്ങളന്യോന്യം നിറഞ്ഞു നിന്നെരിയുന്നു
മെല്ലെ പ്രകാശങ്ങളൊക്കെ ഞാനാകുന്നു.
നക്ഷത്രമെന്നോടു ചോദിച്ചു ഞാന്‍ തന്നൊരക്ഷരം നീയെന്തു ചെയ്തു
നിന്‍ പ്രാണനാല്‍ എത്ര വിളക്കുകൊളുത്തി നീ
നാളത്തെ യജ്ഞത്തിനെന്തു ഹവിസായ് കൊടുത്തു നീ
കാലസത്യത്തിലേക്കെന്‍ മിഴി തുറക്കെ
ഞാന്‍ കാണുന്നു കാമം ചവച്ചിട്ട വാക്കുകള്‍
അര്‍ത്ഥത്തിനായി വിയര്‍ക്കുന്ന വാക്കുകള്‍
അര്‍ത്ഥം കവര്‍ന്നു നശിപ്പിച്ച വാക്കുകള്‍
വാക്കു വിറ്റുണ്ണുന്ന വാസവദത്തകള്‍
വാക്കിന്‍ കുഴല്‍ ചൂണ്ടുമാസുര ജിഹ്വകള്‍
മക്കളെത്തുമ്പൊള്‍ അവര്‍ക്ക് നല്‍കാന്‍
അല്‍പ ഭക്ഷണമായ് തിളയ്ക്കുന്ന വാക്കുകള്‍
മക്കള്‍ക്കുപോലും കൊടുക്കാതെ
കൂട്ടിവച്ചര്‍ത്ഥക്കൊഴുപ്പുകൊണ്ടഴുകുന്ന വാക്കുകള്‍
നല്ല നാവും തേടി വാടുന്ന വാക്കുകള്‍
നാളേക്കു വച്ച വിളപ്പൊലി വിത്തുകള്‍
നാദത്തെ വെല്ലുവിളിക്കുമൊരൂമതന്‍
നാഭിയില്‍ പൂക്കുമിതിഹാസ ദീപ്തികള്‍
പാതയോരത്തലയുമൊരു പിഞ്ചുനാവ്
എന്റെ വാക്കുതായെന്നു ചോദിക്കുന്നു
പൂങ്കിളികള്‍ നാദം തിരിച്ചുചോദിക്കുന്നു
നീരിനായ് നദി നാവു നീട്ടുന്നു
താളത്തിനായ് വന്നു കാറ്റുകള്‍ ഹൃദയത്തില്‍ മുട്ടുന്നു
പൂവുകള്‍ തന്‍ മണം വാങ്ങാന്‍ നിരയായ് നില്‍ക്കുന്നു
ഉള്ളില്‍ പുറത്തഗ്നി യെരി നഗരമാഴ്ത്തുന്നു
കണ്‍കളില്‍ സൂര്യനും ചന്ദ്രനും കുത്തുന്നു
നക്ഷത്രമെന്നില്‍ മഹാ നാദമായ് വന്നു ചൊല്‍വൂ
നീ എല്ലാ കടങ്ങളും തീര്‍ക്കണം
എന്റെയീ രൂപം വരച്ചോരു കാലവും
എന്നിലൂടെ പൂക്കുമക്ഷരമാലയും
ഒക്കെ എനിക്കുള്ളതാണ് ഞാനാണ്
എങ്കിലെന്നെ ഞാന്‍ ആര്‍ക്ക് കൊടുത്തുതീര്‍ത്തീടണം
വാക്കിലുദിച്ച് ലസിച്ച് ലയിക്കുമീ വിശ്വത്തില്‍
ഞാനാകുമിച്ഛാപ്രകാശവും സര്‍വ്വമര്‍പ്പിക്കുന്നു
ബോധവും കര്‍മ്മവും വാക്കായ് ജ്വലിക്കുന്നു
വാക്ക് ഞാനാകുന്നു.
നന്ദി
Hii
Mampoo kandu kothikalle enna kavitha ariyo
Zzz
കവിത കേൾപ്പിക്കുകയല്ല... അനുഭവിപ്പിക്കുകയാണ് മധുസൂദനൻ സാർ... മലയാള കവിതയുടെ മറ്റൊരു പുണ്യം..
ഭാരതീയം മനോഹരമായ കവിത ആലാപനം അതിലും മനോഹരം ഇത്തരം കവിതകൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു
അതിമനോഹരം.... ഈ "വാക്കുകൾ" എനിക്ക് നേരിട്ട് കേൾക്കാൻ അവസരമുണ്ടായി.... തസ്രാക്കിൽ..... നമിക്കുന്നു. . അദ്ദേഹത്തിന്റെ "വാക്കിന്" മുന്നിൽ നമിക്കുന്നു
എനിക്കും. അവിടെ വച്ച് കേള്‍ക്കാന്‍ സാധിച്ചു
നൊമ്പരമാണ്..ഇദ്ദേഹത്തിന്റെ കവിതാലാപനത്തിൽ എനിക്ക് അനുഭവപ്പെടുന്നത്.നൊമ്പരപ്പെടാൻ വേണ്ടി ഈ "വാക്ക്"നെ ഇടയ്ക്കിടെ തിരയുന്നു ഞാൻ.
.
നിങ്ങൾടെ വാക്കുകൾ നല്ലനാവും നല്ല ഹൃദയങ്ങളും തേടി അനേകം കാതങ്ങളും സംവത്സരങ്ങളും സഞ്ചരിക്കട്ടെ! ഒറ്റയ്ക്കിരിക്കുമ്പോൾ എന്റെ ചിത്തച്ചിലമ്പിട്ടാടുന്ന തോഴിയാണ് നിങ്ങൾടെ ഈ കവിത. എന്റെ നക്ഷത്രം തന്ന വാക്കുകൾ നാളത്തെ യജ്ഞത്തിനായി ഹവിസ്സായ് കൊടുത്തു കൊണ്ടിരിക്കുന്നു... ഞാനും ഹവിസ്സായ് അലിഞ്ഞു തീരട്ടെ! ഞാൻ നിങ്ങളുടെ കവിതകൾ പാടി വളർന്ന ഒരു പെൺകുട്ടി. ഇപ്പോൾ ഇന്ദ്ര പ്രസ്ഥത്തിൽ ഒരു ശാത്രജ്ഞ.
കണ്ണുകൾ നിറഞ്ഞൊഴുകി...... തേങ്ങലുകൾ നിയന്ത്രണം വിട്ടു പോയി........ 🙏🏻🙏🏻🙏🏻
വളരെ നന്നായിരിക്കുന്നു. ആലാപനം.
വാ ക്ക് വിസ്മയിപ്പിച്ച കവിത എന്നും വിസ്മയിപ്പിക്കുന്ന കവിത മധുസുധനൻ സാറൊരു ഇതിഹാസമാണ്
Aandekkorikkal oro August 15 nu arumayaay nunayunna madhuramo bhaaratham...My favrte bhaaratheeyam...
Kavitha യിലേക്ക് നിരവധി പേരെ എത്തിക്കുന്നതിൽ മധു സൂതനൻ നായരുടെ കവിതകളും ആലാപനവും കരണമായിട്ടില്ലേ.. (? )
Yes
കവിതയെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വളരെ വലിയ സംഭാവന ചെയ്തിട്ടുണ്ട്.
മധുസൂധനൻ നായർ സർ ആ മഹാപ്രതിഭാസം, അദ്ദേഹത്തെ ഒരുനോക്ക് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 😔😔😔😔💕💕💕💕💕
അങ്ങയുടെ കവിതകളും ആലാപനവും വല്ലാത്ത അനുഭൂതി തന്നെ
5th സ്റ്റാൻഡേർഡിൽ എനിക്ക് മലയാളം റെസിറ്റേഷന് ഫസ്റ്റ് പ്രൈസ് നേടി തന്ന കവിത... my fav🥰🥰🥰 പതിനേഴ് വർഷങ്ങൾക്കു ശേഷം ഇന്നും ഈ വരികൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ആണ് ...
Manoharamaya Kavitha❤️
Enikku. Preise kittiya. Kavitha 🙏🙏🙏🙏👌👌👌
nice song really heart touching
👍🏾👍🏾🙏🏾🙏🏾🙏🏾
Great..........
My favorite song🎶🎤🎶🎤
Good song
Polli 🙃🙃
Verum Vakukkal.. Nothing outside text. Naskathram? 8 Dimensions? A lot hidden in his words.. everytime, I try to Deconstruct I see another layer.. Magic of your Vakukal.. thanks my favourite Kavi.
Great
നോവ്.....
Superr
My favorite
ഇഷ്ടം
Super
❤❤❤❤❤
Vakukalku appuram!!!
🙏🙏🙏🙏🙏
മധുരം മനോഹരം
🙏🙏🙏
👍🌹🥰
🙏
Wow njan ithuvare kelkkatha `vakkukal` but still I did not understand a thing
വാക്കിൻ്റെ ശക്തി
നമോവാകം..?
Naadhamookaajam aano atho naadhamookajalam aano?
സുഗതകുമാരി ടീച്ചർക്ക് പിൻഗാമിയായ് പ്രകൃതിക്കുകാവൽ പോരാളിയായ്
മലയാളം കാക്കുമെന്നും
അങ്ങയാൽപിന്നെയു൦
അങ്ങനെ അങ്ങനെപിന്നെയു൦...
Parasyam.mkavithakkuyogicthoo.martya.eée
🙏🙏🙏