വിവാഹം - പാശ്ചാത്യം vs ഭാരതീയം ഏതാണ് നല്ലത് ? differences between Indian culture and Western culture

แชร์
ฝัง

ความคิดเห็น • 61

  • @Ash-sr6xi
    @Ash-sr6xi 8 หลายเดือนก่อน +828

    എന്റെ ഒരു കസിൻ 30 വയസിൽ പെണ്ണ് നോക്കാൻ തുടങ്ങിയത് ആണ്. ആദ്യം ഒക്കെ വൻ ഡിമാൻഡ് ആരുന്നു. പെണ്ണിന് 25 വയസിനു മേലെ ആയത്കൊണ്ട് കുറെ ഒഴിവാക്കി, ജാതകം ചേരാത്തത്കൊണ്ട് കുറെ ഒഴിവാക്കി, വീട്ടിൽ കാർ കേറാൻ വഴി ഇല്ല പറഞ്ഞു ഒരെണ്ണം ഒഴിവാക്കി, കുട്ടീടെ ചേച്ചി ഒളിച്ചോടി പോയി കെട്ടി പറഞ്ഞു ഒരെണ്ണം ഒഴിവാക്കി.. ഇപ്പൊ 38 വയസ് ആയി.. ഇപ്പൊ ഒരു ഡിമാൻഡും ഇല്ല.. but ഇപ്പൊ ഒരു പെണ്ണിനും പുള്ളിയെ വേണ്ട.

  • @jiviews
    @jiviews 8 หลายเดือนก่อน +65

    ശരിക്കും പറഞ്ഞാൽ മാട്രിമോണി വന്നതുകൊണ്ടാണ് പല യുവാക്കൾക്കും ഇന്ന് പെണ്ണ് കിട്ടാത്ത ഒരു അവസ്ഥ വന്നത്.പെൺകുട്ടിയുടെ അച്ഛനും അമ്മയും നോക്കുന്നത് മാട്രിമോണിയിൽ കാണുന്ന ഏറ്റവും നല്ല പ്രൊഫൈൽ അതായത് നല്ല ജോലി നല്ല ശമ്പളം. വെളിയിൽ ആണെങ്കിൽ വളരെ ഉത്തമം അങ്ങനെ ഏറ്റവും മികച്ചത് മുതൽ തുടങ്ങും അതൊന്നും കിട്ടാണ്ട് വരുമ്പോൾ കുറച്ചുകൂടി താഴോട്ട് പിടിക്കും. പണ്ടത്തെപ്പോലെയല്ല പെൺകുട്ടികൾക്ക് ഇന്നത്തെ കാലത്ത് നല്ല വിദ്യാഭ്യാസമാണ്. അതുകൊണ്ടുതന്നെ കല്യാണം ആലോചിക്കുമ്പോഴും തന്നേക്കാളും ഒരുപാട് ഒരുപാട് മുകളിൽ നല്ല ജോലി നല്ല ശമ്പളം നല്ല സാമ്പത്തികം ഇവയൊക്കെയാണ് കൂടുതൽ നോക്കുന്നത്. പണ്ടുകാലങ്ങളിൽ അങ്ങനെ ആയിരുന്നില്ല നല്ല ചെറുക്കന്മാരെ ഒക്കെ ബ്രോക്കർമാരെ കൊണ്ടെന്ന് കാണിച്ചു കൊടുക്കുകയാണ് ഏറ്റവും നല്ല ടോപ്പ് ജോലിയുള്ളതൊന്നും അങ്ങനെ കിട്ടികൊള്ളണമെന്നില്ല ബ്രോക്കർ കൊണ്ടുവരുന്ന കുറച്ച് പ്രൊഫൈലിൽ നിന്നും തിരഞ്ഞെടുക്കുക മാത്രമാണ് ചെയ്തിരുന്നത്. നമുക്കറിയാം പണ്ടുകാലങ്ങളിൽ അത്ര വിവാഹമോചനം ഒന്നും ഉണ്ടായിരുന്നില്ല ഇപ്പോഴത്തെ സാഹചര്യങ്ങളിൽ വളരെ കൂടുതലാണ് എന്തുകൊണ്ടായിരിക്കാം വ്യത്യസ്തങ്ങളായ രണ്ട് ചുറ്റുപാടിൽ നിന്നും വന്ന് പൊരുത്തപ്പെടാതെ പോകുന്നതാകാം. ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിൽ അവിടെ ഒരു ഈഗോയ്ക്ക് സാധ്യതയുണ്ട്. എന്തായാലും ചെറിയ ജോലിയൊക്കെ ചെയ്തു അധികം വിദ്യാഭ്യാസം ഒന്നുമില്ലാത്ത ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുക വലിയ പ്രയാസം തന്നെയാണ്.

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 8 หลายเดือนก่อน +263

    പുരുഷന്മാരോട് സ്ഥിര ജോലിയും നല്ലൊരു തുക ബാങ്ക് ബാലൻസും ഉണ്ടെങ്കിൽ മാത്രം വിവാഹം കഴിക്കുക. കഴിവതും ജോലിയുള്ള പെൺകുട്ടിയെ കഴിക്കുക. അല്ലെങ്കിൽ ഈ കാലത്ത് ജീവിക്കാൻ വളരെ പ്രയാസപ്പെടും

  • @anilkumarthayannur
    @anilkumarthayannur 8 หลายเดือนก่อน +132

    എന്റെ അഭിപ്രായത്തിൽ ജാതകം എന്ന സാധനം പെട്ടിയിൽ വച്ച് പൂട്ടിയാൽത്തന്നെ വലിയ പ്രശ്നം തീരും

  • @johnsonvm12
    @johnsonvm12 8 หลายเดือนก่อน +179

    നമ്മൾ ഒരാളിൽ
    കാണുന്ന സൗന്ദര്യം
    കാലക്രമേണ
    കുറഞ്ഞു വരും,
    സൗന്ദര്യമില്ലായ്മ
    ക്രമേണ സൗന്ദര്യത്തിലേക്ക് ഉയർന്ന് വരുന്നതായും
    അനുഭവപ്പെടാറില്ലേ ?

  • @user-mx8gk3st2m
    @user-mx8gk3st2m 7 หลายเดือนก่อน +7

    *പെണ്ണ് കയ്യിൽ ഉള്ള ആളുകൾ അംബാനി പോലെ പയ്യൻ വേണം എന്നും ആണ് കയ്യിൽ ഉള്ളവൻ ഐശ്വര്യ റായി വേണം എന്നും ചിന്തിക്കാതെ ഇരുന്നാൽ നടക്കും..😊!!*

  • @malabarn7154
    @malabarn7154 8 หลายเดือนก่อน +78

    പെൺകുട്ടിക്കൾ കൂടുതലും ശ്രദ്ധിക്കുന്നത് caring ആണ് അത് ഉള്ള സ്ഥലത്തേക്ക് പെണ്കുട്ടിക്കൾ പോവു०, 😅വലിയ്യ വീട്ടിൽ ജനിച്ച പെണ്കുട്ടികൾ ദാരിദ്ര० പിടിച്ചവരുടെ കൂടെ പോകുന്നത് കാണാ०.. ഇതിൻെ phycology ഇത് ആണ്,

  • @Gopika-dp5nz
    @Gopika-dp5nz 8 หลายเดือนก่อน +90

    എനിക്ക് തോന്നുന്നത് ഓരോരുത്തരും അവരവരുടെ financial status ന് ചേരുന്ന ബന്ധം തെരഞ്ഞെടുക്കുകയാണ് നല്ലതെന്നാണ്..പെണ്ണിനെ അവളേക്കാൾ സാമ്പത്തികസ്ഥിതിയുള്ള വീട്ടിലേക്ക് കെട്ടിച്ചയച്ചാൽ ഒരു പക്ഷെ അവളെ താഴ്ത്തികെട്ടിയുള്ള പെരുമാറ്റം,സ്ത്രീധനപ്രശ്നങ്ങൾ ഒക്കെ വരാൻ chance ഉണ്ട്..

  • @neelanj6375
    @neelanj6375 8 หลายเดือนก่อน +76

    എനിപ്പോൾ കാണാൻ കൊള്ളാവുന്ന പെണ്ണിനെ വേണം എന്നുണ്ടേൽ ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ(ഫിലിപ്പീൻസ്, തായ്‌ലൻഡ്, മ്യാന്മാർ, വിയറ്റ്നാം, ഇൻഡോനേഷ്യ) ഒരുപാട് പാവപെട്ട പെണ്കുട്ടികള് ഉണ്ട്, കാണാനും കൊള്ളാം. കുറച്ചു ഓപ്പൺ minded അയിട്ടുള്ളവർക് മാത്രം ഉള്ള ഓപ്ഷൻ ആണ് ഇത്. പിന്നെ കയ്യിൽ ഇച്ചിരി കാശും വേണം.

  • @NeonoriNori
    @NeonoriNori 8 หลายเดือนก่อน +72

    ആദ്യം 30വയസിനു മുൻപ് കല്യാണം കഴിക്കാൻ നോക്കണം. ഇല്ലെങ്കിൽ ബുദ്ധിമുട്ട് ആണ്.

  • @sujathaps8755
    @sujathaps8755 7 หลายเดือนก่อน +26

    ആൺ കുട്ടികളുടെ മാതാപിതാക്കൾ ആണ് പ്രശ്നം ആത്യം ഒന്നും വേണ്ട എന്നൊക്കെ പറയും പിന്നീടാണ് സ്വഭാവം മാറുന്നത്

  • @timeworld2640
    @timeworld2640 8 หลายเดือนก่อน +114

    കേരളത്തിൽ ഇനി നേരായ വഴിയിൽ യുവാക്കൾക്ക് പെണ്ണ് കിട്ടാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും. ചാടിച്ചു കൊണ്ട് വരുന്നവർക്ക് പെണ്ണ് കിട്ടാൻ ഉണ്ട് 😂😂😂

  • @unnikrishnanvk242
    @unnikrishnanvk242 8 หลายเดือนก่อน +72

    പെണ്ണ് കെട്ടാതിരിക്കുന്നതാണ് ഏറ്റവും നല്ല കാര്യം 🤩🙏🤩

  • @DaisyKochukunju
    @DaisyKochukunju 7 หลายเดือนก่อน +6

    ഇന്നത്തെ വിവാഹങ്ങ ഭയങ്കര ധൂർത്ത് ത്തണ് എന്തിന് വേണ്ടപ്പെട്ട കുറച്ച് ആൾക്കാർ കുടുംബത്തിലെ ചേർന്ന് ലളിതമായ രീതിയിൽ നടത്തി കൂടെ എത്ര കേമമായി ന്യ ടത്തിയാലും ഇന്ന് ഡി വേ ഴ്സ് കൂടി കൂടി വരുന്നു. ഇതിനെ പറ്റി ഒരുവീഡിയോ കൊടുക്കണം

  • @jamsheermdry2557
    @jamsheermdry2557 8 หลายเดือนก่อน +73

    എന്റെ നാട്ടിൽ ഒക്കെ നായർ ചെറുപ്പക്കാരുടെ കാര്യം വലിയ കഷ്ടത്തിലാണ് കുഴപ്പം ഇല്ലാത്ത വരുമാനം ഉള്ളവർക്ക് പോലും പെണ്ണ് കിട്ടുന്നില്ല എന്റെ അയൽവാസിയിൽ തന്നെ 35,40 വയസ് ആയിട്ട് പെണ്ണ് കിട്ടാതെ നടക്കുന്നവർ ഉണ്ട്. എന്നാൽ മുസ്ലിങ്ങളുടെ ഇടയിൽ ആണ് പിന്നെയും പെണ്ണ് കിട്ടുന്നത് കുഴപ്പം ഇല്ലാത്ത വരുമാനം ഉണ്ടെങ്കിൽ മുസ്ലിങ്ങൾക്ക് പെണ്ണ് കിട്ടും അലമ്പുകൾ ഇല്ലെങ്കിൽ. ചിലപ്പോൾ population കൂടുതൽ ഉള്ളത് കൊണ്ടാവാം ജാതി, ജാതകം, തുടങ്ങിയ പ്രശ്നങ്ങളും ഇല്ല സാമ്പത്തികം ആണ് പ്രധാന ഘടകം.

  • @binumkv3990
    @binumkv3990 8 หลายเดือนก่อน +144

    ജ്യോതിഷികളാണ് ഇവിടെ പ്രശ്നക്കാർ കൂടുംബകലക്കികൾ 😢

  • @abdulmuthalib5132
    @abdulmuthalib5132 8 หลายเดือนก่อน +150

    ഈ കാലഘട്ടത്തിലെ80.ശതമാനം യുവതികൾ. യുവക്കളെക്കാൾ. മുൻപിൽ ഓടുന്നവരാണ് ഓടാൻ ശ്രമിക്കുന്നവരാണ്👍

  • @amalm3696
    @amalm3696 8 หลายเดือนก่อน +60

    സ്ത്രീധനം എന്ന പേരിൽ പെൺകുട്ടികൾക്ക് പാരമ്പര്യ സ്വത്ത് ലഭിക്കുന്നില്ല എങ്കിൽ ആങ്ങളമാർക്ക് ആ സ്വത്ത് എല്ലാം കിട്ടും . അവർ വിവാഹശേഷം പെങ്ങൾമാരെ തിരിഞ്ഞ് നോക്കുകയും ഇല്ല. പാരമ്പര്യ സ്വത്ത് എല്ലാ മക്കൾക്കും തുല്യ അവകാശം ഉണ്ട്. വിവാഹ സമയത്ത് സ്ത്രീധനം എന്ന രീതിയിൽ ഭർത്താവിനോ വീട്ടുകാർക്കോ പണം കൊടുക്കുന്നതിന് പകരം പെൺകുട്ടിക്ക് സ്വന്തമായി വിനിയോഗിക്കാൻ പറ്റുന്ന രീതിയിൽ സ്വത്തവകാശം കൊടുക്കണം. അതിന് മുൻപ് സ്വത്ത് വിനിയോഗിക്കുന്നത് എങ്ങിനെ എന്ന അറിവ് നേടാനുള്ള സാഹചര്യവും മാതാപിതാക്കൾ തയ്യാറാക്കണം.

  • @rahuljv2254
    @rahuljv2254 8 หลายเดือนก่อน +156

    ജാതിയും മതവും എന്ന സംഭവം മാറ്റി വെച്ചാൽ ആവശ്യത്തിനു കൂടുതൽ പെണ്ണു കിട്ടും..🤘🥳

  • @bettypurayidam5645
    @bettypurayidam5645 8 หลายเดือนก่อน +53

    എല്ലാ Point കളും എനിക്ക് ഇഷ്ടമായി. വളരെ, വളരെ നന്നായിരിക്കുന്നു👌👌👌👌🤝👍

  • @riyaskt8003
    @riyaskt8003 8 หลายเดือนก่อน +36

    പെണ്ണ് കെട്ടലിനെ കുറിച്ച് പറഞ്ഞത് കറക്റ്റ്.
    Expectation കുറച്ചാൽ എല്ലാം ശേരിയാകും.

  • @rajim.m4486
    @rajim.m4486 8 หลายเดือนก่อน +99

    ബ്രോ പറഞ്ഞതിനോട് യോജിക്കുന്നു. സൗന്ദര്യം. പണം, കുടുംബ മഹിമ, ജാതകം, മതം ഇതെല്ലാം ഈ കല്യാണ സീരീസിൽ കിടന്ന് നല്ല കളി കളിക്കുന്നുണ്ട്. പോരാത്തതിന് extra demands വേറെയും. പെണ്ണുങ്ങൾക്കും ആണുങ്ങൾക്കുമെല്ലാം അവരുടേതായ നിലപാടുകളും ഉണ്ട്. സ്ത്രീധനപ്രശ്നവും നല്ല രീതിയിൽ പാര പണിയുന്നുണ്ട്. ഒന്നും കൊടുക്കാതെ കെട്ടിച്ചയച്ചാൽ എന്റെ കൊച്ചിന് സമാധാനമുണ്ടാവില്ലല്ലോ എന്ന് ജോലിയുള്ള യുവതികളുടെ മാതാപിതാക്കൾ പോലും വേവലാതിപ്പെടുമ്പോൾ അതൊരു reality തന്നെയാണല്ലോ. പിന്നെ പുതിയ കാലമാണ്. Sinle ആയിട്ട് ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കളുമുണ്ട്. അങ്ങനെയുള്ള കാര്യങ്ങളും പാർട്ണറെ കിട്ടാനില്ല എന്ന് പറയുന്നതിലുണ്ടാവാം. അവതരണം സൂപ്പറായി സഹോ.

  • @vazhikatti968
    @vazhikatti968 8 หลายเดือนก่อน +23

    ബ്രീട്ടീഷ് ക്കാരെ ഇന്ത്യയിൽ നിന്ന് ഓടിച്ചപ്പോൾ ആരും ഇത്രയും ചീന്തിച്ചീരിന്നീല്ല

  • @bindujaison9978
    @bindujaison9978 7 หลายเดือนก่อน +4

    ഞങ്ങളുടെ ചുറ്റുപാടും പെണ്ണു കിട്ടാത്തത് നല്ലൊരു ജോലി ഇല്ലാത്തതുകൊണ്ടാണ്. ഡ്രൈവർമാർക്ക് പണിക്കു പോകുന്നവർക്കും പെണ്ണു കിട്ടാൻ ഇല്ല

  • @sajeeshopto3045
    @sajeeshopto3045 8 หลายเดือนก่อน +107

    Hindu/ക്രിസ്ത്യൻ സമൂഹത്തിൽ ആയിരിക്യും ഈ പ്രോബ്ലം മുഴുവൻ

  • @justrandomstuff-007
    @justrandomstuff-007 8 หลายเดือนก่อน +123

    Marriage in India- full of compromises and toleration, especially for women. Foreign countries, take it or leave it attitude, giving importance for personal life. Marriage life is very complicated, finding peace should be the ultimate goal 😅🎉

  • @user-yh3gf5jx3e
    @user-yh3gf5jx3e 8 หลายเดือนก่อน +50

    💯% വാസ്തവം 👍

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 8 หลายเดือนก่อน +20

    കേരളത്തിൽ ഇന്ന് നേരിടുന്ന വെല്ലുവിളി തന്നെ ഇത്...

  • @jamsheermdry2557
    @jamsheermdry2557 8 หลายเดือนก่อน +21

    എന്റെ പെങ്ങളെ കെട്ടുമ്പോൾ അളിയൻ സ്ത്രീധനം വേണ്ട എന്ന് പറഞ്ഞു. എന്നിട്ടും എന്റെ father കൊടുത്തു. കാരണം വിവാഹം കഴിഞ്ഞാൽ കുറേ ചിലവുകൾ വരാനുള്ളതല്ലേ പുരുഷൻമാർക്ക് അപ്പോൾ കഷ്ടപ്പെടേണ്ട എന്ന് വിചാരിച്ചു

  • @aryamuralis792
    @aryamuralis792 8 หลายเดือนก่อน +10

    സത്യം 💯💯👍👍

  • @renju09
    @renju09 8 หลายเดือนก่อน +24

    Bro Money is a Best Option to Female

  • @mastermind03
    @mastermind03 8 หลายเดือนก่อน +59

    മതം മാറ്റിവെച്ചാൽ ഇവിടെ ആവശ്യത്തിന് ആണും പെണ്ണും ഉണ്ട്

  • @ajithelamanassery5660
    @ajithelamanassery5660 8 หลายเดือนก่อน +14

    ബ്രോ - താങ്കൾ ഈ വിഷയത്തി
    ന്റെ നൂലാമാലകൾ പറഞ്ഞു - എ
    ന്നാൽ എല്ലാ വിഷയത്തിന്റെ നൂ
    ലാമാലകളും ഈ വിഷയത്തിന്റെ
    നൂലാമാലകളും - ഇങ്ങിനെ തുടരും - കാരണം അറിവ് എന്ന
    ത് ഓരോരുത്തരിലും വിത്യസ്ഥ
    മായ കാലത്തോളം ഇത് തുടരും
    ഇത് പരിഹരിക്കാൻ കഴിയില്ല -
    കാരണം അറിവിന് സമാനത
    യുണ്ടെങ്കിലെ സമരസപ്പെടു-
    തുല്യ അറിവുള്ള ആളുകൾ
    ഒന്നിച്ചാൽ ഒരു പരിധി വരെ
    നന്നാവും - വ്യത്യസ്ഥ ചിന്താ
    ഗതിയുള്ള സമൂഹത്തിൽ
    എല്ലാറ്റിനും വിത്യസ്ഥത ഉണ്ടാ
    യിരിക്കും

  • @Rajesh.Ranjan
    @Rajesh.Ranjan 8 หลายเดือนก่อน +31

    Yes, i'm supporting your opinion.Every parents prefer or needs government job.Any how Indian system is better.Western system is very expensive as well.

  • @Jojo-fc4fc
    @Jojo-fc4fc 8 หลายเดือนก่อน +18

    ഒരു കുടുംബത്തിൽ അച്ഛനും അമ്മയും മൂന്ന് മക്കളുമുണ്ടെങ്കിൽ ഒരു കുട്ടിയുടെ വിവാഹം നടത്തുമ്പോൾ ഉള്ള സ്വത്തിന്റെ അഞ്ചിൽ ഒരു ഭാഗം ആ കുട്ടിക്കായി മാറ്റി വയ്ക്കണം.

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 8 หลายเดือนก่อน +17

    Beauty lay's in the character...🥲🤌

  • @ufks0075
    @ufks0075 8 หลายเดือนก่อน +58

    സംസ്കാരം നല്ലത് നമ്മുടേത് തന്നെ. അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാൽ ലോകം നാളേക്ക് ഇല്ല 😏. Family തന്നെ ആണ് ഇവിടെ ഏറ്റവും സോസൈറ്റി.

  • @aswanth9996
    @aswanth9996 8 หลายเดือนก่อน +3

    Correct 💯

  • @bijuthomas3715
    @bijuthomas3715 8 หลายเดือนก่อน +36

    സ്ത്രീധനമല്ല..സ്ത്രീയ്ക്ക് അവകാശപ്പെട്ട കുടുംബസ്വത്തിന്റെ ഓഹരിയാണ് അവളുടെ വീട്ടില്‍നിന്നും നല്‍കേണ്ടത്....അതായത് ഒരു വീട്ടില്‍ മക്കളായി മൂന്നു പെണ്‍കുട്ടികള്‍ മാത്രമെ ഉള്ളുവെന്ന് കരുതിയാല്‍ കുടുംബസ്വത്ത് എങ്ങനെ വീതിക്കപ്പെടും അതുപോലെ..

  • @manubabumanubabu8198
    @manubabumanubabu8198 8 หลายเดือนก่อน +3

    Currect bro

  • @hubaib5254
    @hubaib5254 8 หลายเดือนก่อน +43

    ചാടിച്ചു കൊണ്ട് പോവുകയാണെങ്കിൽ എത്ര പെണ്ണിനെ വേണമെങ്കിലും കിട്ടും 😃

  • @cgbabybaby4384
    @cgbabybaby4384 8 หลายเดือนก่อน +13

    Ambani plus aiswarya rai is the problem.

  • @loveshaeyybaeyy
    @loveshaeyybaeyy 8 หลายเดือนก่อน +13

    Thank goodness I found a foreign boy. 😂

  • @asseven678
    @asseven678 8 หลายเดือนก่อน +4

    Reality 💯

  • @MD-ol9tt
    @MD-ol9tt 8 หลายเดือนก่อน

    Good video

  • @mohanchandrannair6525
    @mohanchandrannair6525 8 หลายเดือนก่อน +4

    FIRST BOTH BOYS AND GIRLS AND PERENTS SHOULD THINK OF THEIR STATUS THEN DO PROPOSALS

  • @ksimongeorge5020
    @ksimongeorge5020 8 หลายเดือนก่อน +2

    👍

  • @alvinjohnp3166
    @alvinjohnp3166 8 หลายเดือนก่อน +5

    Good talk 👍🏼👍🏼

  • @shameert2718
    @shameert2718 8 หลายเดือนก่อน +2

    💯💯👌👌

  • @Astroboy66
    @Astroboy66 8 หลายเดือนก่อน +2

    💯💯💯

  • @abdulsathar7205
    @abdulsathar7205 8 หลายเดือนก่อน +1

    👍🏻

  • @princephilip8260
    @princephilip8260 8 หลายเดือนก่อน +34

    നമ്മൾ എന്താ സുന്ദരും സുന്ദരികളും അല്ലാത്തത്? നമ്മൾ എന്താ ഇങ്ങനെ? കേരളം വിട്ട് മറ്റു ഭാഗങ്ങളിലേക്ക് പോയാൽ എന്താ അങ്ങനെ? കാലാവസ്ഥ ആണോ പ്രശ്നം? 😃

  • @sherlockholmes2400
    @sherlockholmes2400 8 หลายเดือนก่อน +7

    He is splitting facxs😅

  • @mohammedrafiq9032
    @mohammedrafiq9032 8 หลายเดือนก่อน +88

    വലിയും കുട്ടിയും ഇല്ലാത്ത ചെക്കനെ കേരളത്തിൽ കിട്ടാനില്ല

  • @sr3yu
    @sr3yu 8 หลายเดือนก่อน +17

    I like to marry more than 1 girl

  • @iamakhilmohd
    @iamakhilmohd 8 หลายเดือนก่อน +157

    Reality :-
    ആധുനിക ലോകത്ത് 2 Type പെൺകുട്ടികൾ ഉണ്ട്
    1 - സ്വയം പര്യാപ്തത നേടി ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ. ഇവർക്ക് നല്ല വിദ്യഭ്യാസം ഉണ്ടാവും അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിൽ ഇവർ ആദ്യം priority കൊടുക്കുന്നത് career growth നാണ് അതിന് ശേഷം മാത്രമേ ഇവർ കുടുംബ ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്നുള്ളു. പിന്നീട് സ്വയം പര്യാപ്തത നേടുമ്പോയേക്കും ഇവർക്ക് വയസ്സ് 28 കഴിഞ്ഞിട്ടുണ്ടാകും അതുകൊണ്ട് തന്നെ പിന്നീട് ഇവർക്ക് വിവാഹം success ആവാൻ ഉള്ള സാധ്യത കുറവാണ് West Country കളിൽ ഒക്കെ ഇങ്ങനെയുള്ള സ്ത്രീകൾ ഒരുപാട് ഉണ്ട് അവർ ഒക്കെ ഇന്ന് single moms ആയി ജീവിക്കുന്നു
    2 - സ്വയം പര്യാപ്തത നേടി ജീവിക്കാൻ ഒന്നും താല്പര്യം ഇല്ലാതെ partner ന്റെ ചിലവിൽ ജീവിക്കാന് ഇഷ്ടപെടുന്ന പെൺകുട്ടികൾ ആണ് 2nd category യിൽ ഉള്ളത് ഇതിൽ വിദ്യാഭ്യാസം ഉള്ളവർ ഉണ്ടായിരിക്കാം ഇല്ലാത്തവരും ഉണ്ടായിരിക്കാം പക്ഷെ ജോലിക്ക് പോവാൻ ഒന്നും ഇവർക്ക് വലിയ താല്പര്യം കാണില്ല മാത്രമല്ല ഇത്തരം പെൺകുട്ടികൾ ചെറുക്കന്റെ ജോലി, സാലറി, money, സ്റ്റാറ്റസ് ഇതൊക്കെ നോക്കിയിട്ടാണ് പയ്യനെ choose ചെയ്യുക unfortunately ഇത്തരം പെൺകുട്ടികൾ ആണ് കേരളത്തിൽ കൂടുതൽ ഉള്ളത്
    ഇനി ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ Goals ജോലി നേടി പെണ്ണ് കെട്ടി കുടുംബജീവിതം സ്റ്റാർട്ട്‌ ചെയ്യുക എന്നത് മാത്രമാണ് അതിന് വേണ്ടി നല്ല പോലെ പണം സമ്പാദിക്കും പക്ഷെ ഇവന്മാർക്ക് ഭാര്യയായി കിട്ടുന്നത് 2nd category യിൽ പെട്ട പെൺകുട്ടികളെ ആയിരിക്കും അതോടുകൂടി തന്നെ അവന്റെ ജീവിതം ഊമ്പി
    പിന്നെ ചില ബോയ്സിന് വീട്ടിലെ പ്രാരബ്ധം കാരണം സമ്പാദ്യം കുറവായിരിക്കും അതുകൊണ്ട് തന്നെ ഇവർക്ക് പെട്ടന്ന് ഒന്നും പെണ്ണ് കിട്ടില്ല അതുകൊണ്ട് തന്നെ ഇവർ ഒരുപാട് പെണ്ണ് കണ്ടതിന് ശേഷം തന്റെ concept ന് അനുസരിച്ച പെണ്ണിനെ തനിക്ക് തന്റെ stats വെച്ച് കിട്ടില്ല എന്ന് മനസ്സിലാക്കുമ്പോൾ ഏതെങ്കിലും പാവപെട്ട വീട്ടിലെ പെൺകുട്ടികളെ കെട്ടി ജീവിക്കേണ്ട അവസ്ഥ വരുന്നു