താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഷർട്ട് ഇട്ടുകൊണ്ട് അമ്പലത്തിനുള്ളിൽ കയറാൻ ഉള്ള നിയമം കൊണ്ടുവരാനുള്ള നടപടി എടുക്കണം. അഭിപ്രായം പറഞ്ഞത് കൊണ്ട് മാത്രം പോര. നിയമം പ്രാബല്യത്തിൽ വരണം. 🙏🙏🙏🙏🙏🙏
നിയമത്തിൻ്റെ ആവശ്യം എന്താണ്? ഷർട്ട് ധരിക്കുന്നത് നിയമം വഴി നിരോധിച്ചിട്ടുണ്ടോ? ഈ സ്വാമി ഷർട്ട് ധരിച്ച് കൂടെ പത്ത് ഷർട്ട് ധാരികളും ആയി ഒരു പ്രധാന അമ്പലത്തിൽ കയറിയാൽ ഈ ആചാരം നിൽക്കും.
🙏ഷർട്ടും ബനിയനും എല്ലാം വലിച്ചൂരി തൊഴാൻ മടിച്ചു പലരും പുറത്തു നിക്കും, ചിലപ്പോ ജോലിക്ക് പോകുന്ന വഴിക്കു കേറുമ്പോ ഇതൊക്കെ ബുദ്ധിമുട്ടാണ്. ഇത്തരം മൂല്യം ഇല്ലാത്ത ആചാരങ്ങൾ മാറ്റണം 🙏അതുപോലെ ചുരിദാർ ഇടാൻ പാടില്ല ചില ക്ഷേത്രങ്ങളിൽ, വൃത്തിയായി വരണം അതല്ലേ വേണ്ടത് 🙏
@@SureshK-bj3jj y not? These items are very much edible and populations and economies thrive on them. Vegetarianism is the dictate of brahmins only. There are 95% other population who should survive without selling god or dog
സ്വാമിജി 100%ശരി. ഞാനും പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകുമ്പോൾ അനുഭവപ്പെട്ടതാണ്. എന്റെ അടുത്തുനിന്ന് ആള് വളരെ സ്കിൻ ഡിസീസ് ഉള്ള ആളായിരുന്നു എനിക്ക് ഒരുപാട് ഇറിറ്റേഷൻ ഉണ്ടായി. അതുകൊണ്ട് ഒരു ഷർട്ട് ദൈവത്തെ കാണുന്നതിൽ വിലങ്ങ് തടി ആവാതിരിക്കുന്നതാണ് നല്ലത്. ഭക്തി മനസ്സിലാണ് വസ്ത്രത്തിൽ അല്ല. ഈ അനാചാരം മാറ്റേണ്ട കാലം കഴിഞ്ഞു. പിന്നെ സ്വാമിജി പറഞ്ഞതിനോട് 100% ശരി പല ജനറേഷൻ കുട്ടികളും ഈ ഒരൊറ്റ കാരണത്താൽ ക്ഷേത്രത്തിൽ പോകാതെ തിരിച്ചു പോകുന്നുണ്ട്. ഇത് നമ്മുടെ വിശ്വാസികളുടെ എണ്ണം കുറയ്ക്കാൻ സാധ്യത ഉണ്ട് ഇനിയെങ്കിലും നമ്മൾ നല്ല ചിന്താഗതിയിലോട്ട് പോകാം 🙏🏻🙏🏻
ഞാൻ ഹരിയാനയിലെ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ , നമ്മൾ തന്നെ ആണ് അവിടെ പൂജ ചെയ്യുന്നത്. പൂജാരി സന്ധ്യയ്ക്ക് മാത്രമേ വരൂ. ആരും തടയില്ല. നമ്മുടെ ക്ഷേത്രഗണിതം വളരെ മികച്ചതാണെങ്കിലും, ചില കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുത്തേണ്ടി ഇരിക്കുന്നു. ശബരിമല മാതൃക. കറുപ്പും കാവിയും വേണം എന്നേ ഉള്ളൂ... അത് നിക്കർ ആകാം , പാൻ്റ് ആകാം , ബനിയൻ ആകാം ❤❤❤ സ്വാമി ശരണം
പണ്ട് കാലത്ത്,പൂണൂൽ ധാരികളായ സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചതിനാൽ,ഒരാൾ പൂണൂൽ ധാരിയാണോ എന്ന് മനസ്സിലാവാൻ വേണ്ടിയല്ലേ സ്വാമിജി ഷർട് ഊരണം എന്ന ഈ വൃത്തികെട്ട ആചാരം വന്നത്!പിന്നെ ചില ക്ഷേത്രങ്ങളിൽപാന്റ്സ് പാടില്ല മുണ്ടു ധരിച്ചേ പറ്റൂ എന്നും നിർബന്ധമുണ്ട്! നമ്മൾ കുളിച്ചു വൃത്തിയായി പാന്റ്സ് ധരിച്ചു അമ്പലത്തിൽ ചെല്ലുമ്പോൾ,അകത്തു കയറാൻ അവിടെ വാടകക്ക് കൊടുക്കുന്ന നൂറുകണക്കിന് പെർ ധരിച്ചു വിയർപ്പു നാറുന്ന വാടക മുണ്ടു ധരിച്ചേ പറ്റൂ എന്ന് പറയുന്നതും തിരുത്തേണ്ട കാര്യമല്ലേ സ്വാമിജി?കേരളത്തിലെ ക്ഷേത്രങ്ങളിൽ മാത്രം കണ്ടിരുന്ന ഈ വൃത്തി കേട്ട ആചാരം ഇപ്പോൾ കർണാടകത്തിലെ തലക്കാവേരിയിലും പയറ്റി തുടങ്ങിയിട്ടുണ്ട്!🤔🤔🤔
അതെ പണ്ടത്തെ ആൾക്കാർ ഒക്കെ ഷർട്ട് ഇട്ടോണ്ട് വരും. അപ്പോ ആരാ നമ്പൂരി എന്ന് അറിയാൻ ഷർട്ട് ഊരാൻ പറയും. Raymond ഷർട്ടുകൾ ആണ് അന്നൊക്കെ കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. പിന്നീട് വിദേശ ബ്രാൻഡുകൾ ഒക്കെ വന്നു. 😂😂😂 ചാൻസ് കിട്ടിയാൽ history സ്വന്തമായി അങ്ങുണ്ടാക്കും. 😂😂
സ്വാമിജിയുടെ വ്യാഖ്യാനം വളരെ പ്രയോജനമാണ്. ശരിയുമാണ്. നമസ്കാരം സ്വാമിജി. ഹിന്ദു ധർമത്തിൽ അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. അതുപോലെ വേണ്ടാത്ത അന്ധവിശ്വാസങ്ങൾ മാറുകയും ചെയ്യും 🙏
ഇത് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. വിശ്വാസം ഇല്ലാഞ്ഞിട്ടല്ല, പ്രയോഗികമായി ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ. ക്ഷേത്ര ദർശനം പുറത്ത് നിന്ന് മാത്രം നടത്തി തിരികെ പോകാറാണ് പതിവ്. ഇതുപോലെ പല കാര്യങ്ങളിലും ഭക്തർക്ക്ഉള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ആചാരങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ശ്രെദ്ധിക്കേണ്ടുന്നതാണ്.
പൂണൂൽ ഉണ്ടോ എന്ന് അറിയാൻ, ബ്രാഹ്മണരെ തിരിച്ചറിയാൻ ക്ഷേത്ര പൂജാരിമാർ സാധാരണ ജനത്തെ പറഞ്ഞ് പറ്റിച്ചതാണ് ക്ഷേത്രത്തിൽ കയറുമ്പോൾ ഷർട്ട് അഴിക്കണം എന്നത്. സ്ത്രീകൾ ബ്ലൗസ് ഊരണം എന്ന് പറയാഞ്ഞത് ഭാഗ്യം. മാറുമറച്ചു വസ്ത്രം ധരിക്കാനായിബ്രാഹ്മണസമുദായം ഒഴിച്ച് അനേകം സമുദായങ്ങളിലെ സ്ത്രീകൾ റൗക്ക ധരിച്ചു സത്യാഗ്രഹവും ജാഥയും നടത്തിയ നാടാണ് കേരളംഏണിക്കും, തളപ്പിനുംശരീര അവയവങ്ങൾക്കുപോലും കരം കൊടുക്കേണ്ടി വന്ന ജനമാണ് ഇവിടെ ഉണ്ടായിരുന്നത്. സ്ഥലത്തിന് കരം അടക്കാൻ കഴിയാതെ ചൊറിയണചൂല്കൊണ്ടുള്ള അടിയും പിഴയും കൊടുക്കേണ്ടിവന്നിരുന്നുജനത്തിന്. ഏതാനും പറ നെല്ലോ, ഒരു പഴുക്കാകുലയൊ കൊടുത്താൽ പോലുംപണിയെടുപ്പിക്കാൻ കാളയെവാങ്ങുംപോലെ ഒരു അടിമയെ വാങ്ങാൻ കഴിയുമായിരുന്ന നാടാ യിരുന്നു ഇത്.
നല്ല മാറ്റത്തിന് വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ.. വളരെ നന്ദി സ്വാമിജി 🙏🙏🙏 ഷർട്ടും പാൻ്റും ധരിച്ചതിൻ്റെ പേരിൽ ഒരു പുരുഷനും കുട്ടികൾക്കും ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കരുത് നല്ല നന്മയ്ക്കായി നിയമങ്ങൾ മാറ്റുക... മനുഷ്യർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ സമകാലിക അടിസ്ഥാനത്തിൽ നിയമങ്ങൾ മാറ്റണം വിലയേറിയതും പ്രായോഗികവുമായ ഈ നിർദ്ദേശം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും നടപ്പിലാക്കാൻ വിനീതമായ അഭ്യർത്ഥന...🙏🙏🙏
യുക്തിസഹമായ വിശദീകരണം. എത്രയോ നാളായി ഇക്കാരണങ്ങളാൽ പല തിരക്കുള്ള ക്ഷേത്രങ്ങളിലും കയറാൻ മടിക്കാറുണ്ട്. ശുചിത്വ കാര്യങ്ങളിലും വളരെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ഇതര ആരാധനാലയങ്ങളെ കണ്ണുതുറന്നു കാണണം. ഇതിനൊക്കെ ഇനിയും ഗുരുദേവൻ അവതരിക്കേണ്ടി വരുമോ?!!! ഗുരുദേവ മന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും ഉടുപ്പ് ഊരേണ്ടതില്ല എന്നും ഓർമ്മിക്കുന്നു.
സ്വാമി കഴിഞ്ഞ ശനിയാഴ്ച ഞാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയിരുന്നു. ഏതാണ്ട് 3 1/2 മണിക്കൂർ വരി നിന്ന് അവസാനം കിഴക്കേ ഗോപുരം വഴി അകത്തേക്ക് കടത്തി വിട്ട്. അമ്പലമുറിയിലേക് ഉള്ള കഷ്ടിച്ച് 2 പേർക്ക് കടക്കാവുന്ന വതിലികൂടെ 4 വരിയ്യായി ആൾക്കാരെ വിട്ടൽ ഉള്ള സ്ഥിതി അലോജിച്ചു നോക്കു. 100 വർഷം മുമ്പ് ഗുരുവായൂർ ദർശനത്തിന് വന്നവരെക്കൽ 1000 മടങ്ങ് ഇപ്പൊൾ വരുന്നുണ്ട്. അതു കൊണ്ട് ക്ഷേത്രത്തിന് അകത്തേക്ക് , മണ്ഡലത്തിലേക്ക് കടക്കുന്ന 2 വാതിലുകൾ വലുതാക്കാൻ ദേവ പ്രശ്നം വച്ച് ഒരു പരിഹാരം ചെയ്തത് കൂടെ?
Swamiji, your opinion is very correct/relevant and should be implemented at the earliest. The temple Authorities should look into this at the earliest.
സ്വാമി ഈ കാര്യം ചർച്ച ചെയ്തതിനു നന്ദി. ഒരു ലോജിക് ഇല്ലാത്ത കാര്യം. പാന്റ് കൂടെ. ഷർട് അഴിക്കാൻ പറയാനും അത് നോക്കാനും കുറെ പേർക്ക് ശമ്പളം കൊടുത്തു നിർത്തി യിരിക്കുന്നു. കഷ്ട്ടം. പുതിയ ജനറേഷൻ കുട്ടികൾ ഈ കാരണം കൊണ്ട് അമ്പലത്തിൽ പോകുന്നില്ല.ദ്വാരക, അയോദ്യ, പുരാണ ശിവ ക്ഷേത്രങ്ങൾ എവിടെയും ഇല്ലാത്ത ചില ആചാരങ്ങൾ. ഇതെല്ലാം ആരാണ് പടച്ചു വിടുന്നത്. സ്വാമിയേ പോലുള്ളവർ മുൻ കയ്യെടുത്തു ഇത് അവസാനിപ്പിക്കണം. കഷ്ടം.
സത്യമാണ് സ്വാമിജി പറഞ്ഞത്. ഞങ്ങളുടെ ഗ്രാമത്തിലെ പുതിയ ക്ഷേത്രത്തിൽ ഷർട്ടഴിച്ചേ ദർശനം പാടുള്ളൂ എന്ന് ഒരു വ്യവസ്ഥയുണ്ടായിരുന്നപ്പോൾ വളരെ മെലിഞ്ഞ ശരീരമുള്ള ഞാൻ അവിടേക്ക് പോകാതായി. എന്നാൽ പിന്നീട് വന്ന പൂജകൻമാരൊന്നും ആ കാര്യത്തിൽ നിഷ്കർഷ കാണിക്കാതിരുന്നതുകൊണ്ട് ഇപ്പോൾ ഞാൻ സമയം കിട്ടുമ്പോഴൊക്കെ ക്ഷേത്രത്തിൽ പോകാറുണ്ട്. ഷർട്ടും ബനിയനുമൊക്കെ അഴിക്കണമെന്ന് നിഷ്കർഷിക്കുന്നത് അനേകായിരങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നത് സത്യമാണ്. തന്ത്രിസമാജങ്ങൾക്കിടയിൽ ഈ കാര്യത്തിൽ ഒരു അനുകൂല തീരുമാനമുണ്ടാക്കിക്കുവാൻ എന്താണ് വഴി?
പ്രണാമം സ്വാമിജി 🙏 ആസ്ഥാനത്തുള്ള അമിതമായ ആചാരങ്ങൾ ഹൈന്ദവർക്കിടയിൽ മതമാറ്റത്തിന് വഴി യൊരുക്കുന്നു ആ വഴി യിൽ മറ്റു മതക്കാർ കാത്തു നിൽക്കുന്നു ശ്രെദ്ധിക്കുക സൂക്ഷിക്കുക ജാഗ്രത ഉള്ളവരായിരിക്കുക പാസ്റ്റർമാർ നിങ്ങളുടെ പുറകെ തന്നെയുണ്ട്
@@SumalathaRenjith jesus ആരാണീ വിദ്ധ്വാൻ സ്വയം രക്ഷപെടാൻ അറിയാത്ത കഴിയാത്ത ഇയാളാണോ ലോകരക്ഷകൻ? കുരിശിൽ രക്തം ഒലിപ്പിച്ചു തൂങ്ങി കിടക്കുന്ന ഈ കാഴ്ച്ച രാവിലെ കണി കണ്ടാൽ അന്ന് ഒരു പരിപാടിയും നടക്കില്യ മറിച് പുഞ്ചിരിക്കുന്ന ആ ഉണ്ണി കണ്ണനെ കണി കണ്ടു നോക്കുക..., കളിയാക്കേണ്ടതിനെ കളിയാക്കുക തന്നെ വേണം
കണ്ണൂർ പറശ്ശിനികടവ് മുത്തപ്പൻ്റെ അടുത്ത് പോവുമ്പോൾ എത് ഡ്രസ്സ് ഇട്ടു വേണമെങ്കിലും പോവാം പാൻ്റ്സ് ഷർട്ട് അതുപോലെ കർണാടകയിലെ പല ക്ഷേത്രങ്ങളിലും പാൻ്റും ഷർട്ടും ഇട്ട് പോവാം
സ്വാമിജിക്ക് ഇത്രക്ക് പറയാൻ കഴിഞ്ഞതിൽ ഏറെ നന്ദി - ഞാൻ ഒരു ക്ഷേത്രതന്ത്രിയോട് ഈ കാര്യത്തെ കുറിച്ച് ചോദിച്ചു. അദ്ദേഹം ഈ രണ്ട് കാര്യങ്ങൾ തന്നെയാണ് മറുപടിയായി പറഞ്ഞത്. കാലം മാറിയതറിയാതെ ഇപ്പോഴും ക്ഷേത്രം ഭരിക്കുന്ന ചില കപട അതിഭക്തരുണ്ട്. അവർക്ക് ഈ കാര്യങ്ങൾ ഒട്ടു കേറില്ല സ്വാമീ - സ്വാമിയോടൊപ്പം'❤❤❤❤
ഇന്നലെ ഞാൻ ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിൽ പോയിരുന്നു എറണാകുളം. ഞാൻ ഇടുക്കിയിൽ നിന്നാണ് പോയത്. വെളുപ്പിനെ 4 അരക്ക് ഇവിടെ നിന്നും പുറപ്പെട്ടു.8 അരക്ക് എത്തി.അവിടെ ചെന്നിറങ്ങിയപ്പോൾ തൊട്ട് വിയർത്തു വല്ലാണ്ടായി. ഞാൻ അകത്തു കയറിയപ്പോൾ ഷർട്ട് അഴിച്ചു ഉള്ളിൽ ബനിയൻ ഉണ്ടായിരുന്നു. എന്നാൽ അവിടെ നിന്ന ഒരു ശാന്തിക്കാരൻ എന്നോട് അതും ഊരണം എന്ന് പറഞ്ഞ്. നല്ല ദേഷ്യം തോന്നി എങ്കിൽ ഒന്നും മിണ്ടാതെ ബനിയൻ ഊരാൻ നോക്കിയപ്പോൾ വിയർത്തിട്ട് അത് ദേഹത്തു ഒട്ടി ഇരിക്കുന്നു. അപ്പോൾ വന്ന ദേഷ്യത്തിന് അയാൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നി. പിന്നെ അതികം തൊഴാൻ നിന്നില്ല പെട്ടന്ന് ഒന്ന് തൊഴുതിട്ട് ഇറങ്ങി പൊന്നു. ഇതൊക്കെ എന്ത് വൃത്തികെട്ട ആചാരങ്ങൾ ആണ് 🤦🤦
I fully agrees the opinion offered by Smamiji. I am a person who doesn't enter inside the temple due to this ritual. I offering my prayer from outside the temple.
ഒരു യുക്തിയുമില്ല. ആഭാസത്തരം എന്നത് തന്നെ. പിന്നെ പുരുഷന്മാർ എന്നതിനേക്കാൾ മലയാളി പുരുഷന്മാർ എന്ന് പറയൂ. കാരണം ഈ കേരളത്തിൽ ഒഴിച്ചു മറ്റൊരു സംസ്ഥാനത്തും ഈ ആഭാസത്തരം ഇല്ല.
വിശന്നു വലഞ്ഞു ഒരു ദിവസം ഗുരുവായൂർ അമ്പലത്തിൽ തൊഴുത ശേഷം ഊട്ടു പുരയിൽ കഴിക്കാൻ പോയി.. ആഹാരം കഴിക്കണം എങ്കിൽ പാന്റ് അഴിക്കണം അത്രേ... പാന്റ് ഇട്ടാൽ ഫുഡ് ഇല്ല.. കയറ്റില്ല.. Bt, സെക്യൂരിറ്റി ഫുൾ യൂണിഫോമിൽ കയറി കഴിക്കും..😂😂ഇതൊക്കെ യാണ് മാറ്റേണ്ട ദുരാചാരം..!!
yesterday i also suffered this Brutal law, Couldn't enter into the Temple as well as couldn't enter into Dining Hall , I haven't much cash in my hand so i did not eat any thing from Hotel which is also costly.
ഇത് അനാചാരമാണ്. കാരണം സ്ത്രീകൾക്ക് പാൻറും മറ്റ് വസ്ത്രങ്ങളും ഇട്ട് എവിടെയും കേറാം അതിന് ഒരു ആചാരക്കേടുമില്ല എന്നാൽ അതും നിർത്തണം സാരി മാത്രം അനുവദിക്കണം. പുരുഷൻമാർക്കെന്താ അ... അവൻ്റെ ശരീര നഗ്തതയ്ക്ക് ഒരു വിലയുമില്ലേ. മറ്റുള്ളവരുടെ മുമ്പിൽ ഷർട്ട് അഴിച്ച് ഇങ്ങനെ കാണിച്ചു നടക്കുന്നു. ഇങ്ങനെ തൊഴുതു പോകുമ്പോൾ സഭ്യമല്ലാതെ നോക്കുന്ന കണ്ണുകളും ഉണ്ട്. അത് എത്ര അരോചകമാണെന്നറിയോ. ഈ അനാചാരങ്ങളെല്ലാം നിർത്തേണ്ട സമയമായി
ക്ഷേത്ര ദർശനത്തിന് എന്തു വസ്ത്രം ധരിക്കണം എന്നു നിഷ്കർഷിക്കുന്നതിനു പകരം വൃത്തിയും മാന്യതയുമുള്ള വസ്ത്രം ധരിക്കണം എന്ന നിബന്ധന പോരേ? ഷർട്ട് പാടില്ല, പാൻ്റ്സ് പാടില്ല എന്നൊക്കെ പറയുന്നത് ആചാരമോ ശാസ്ത്രമോ അല്ലെന്നു സ്വാമിജിയെപ്പോലുള്ളവർ പറയുന്നതു മുഖവിലയ്ക്കെടുത്ത് അത്തരം നിബന്ധനകൾ എത്രയും വേഗം ഒഴിവാക്കാൻ ദേവസ്വം ബോർഡും ക്ഷേത്ര ഭരണ സമിതികളും നടപടിയെടുക്കണം.
I support your views on this Swamiji🙏🏼 Such outdated traditions should be changed for the better 👍🏼😇 ഭക്തി ആണ് വേണ്ടത്.... :) അമ്പലത്തിൽ കയറാൻ മേൽക്കുപ്പായം അഴിപ്പിക്കുന്നത് തീർച്ചയായും നിർത്തേണ്ട ഒന്ന് തന്നെയാണ്.... !!!!
സ്വാമി പറയുന്നതിനോട് പൂർണമായി യോജിക്കുന്നു, ഇതു സ്വാമിജി തന്നെ ദേവസ്വം "ഉടമകളെ " പറഞ്ഞു മനസ്സിലാക്കണം, ശബരിമലയിൽ ഷർട്ടിടാം, KERALA ത്തിനു പുറത്തു മിക്ക ക്ഷേത്രങ്ങളിൽ ഷർട്ടിടാം, Even Thrissur " നവ ഗ്രഹ " ക്ഷേത്രത്തിൽ ഷർട്ടിടാം, ഇതൊന്നു ശരിയാക്കണം സ്വാമി 🙏🙏
നമസ്കാരം സ്വാമിജി 🙏 പുരുഷന്മാർക്ക് ഷർട്ടും പാന്റും ധരിച്ച് ക്ഷേത്രത്തിൽ ദർശനവും സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശനവും നടത്താനുള്ള അവസരം ഒരുക്കണം. ആചാര അനുഷ്ഠാനങ്ങൾ കൂടി മനസ്സിലാക്കിയിട്ട് ക്ഷേത്രദർശനം നടത്തുന്നത് ഉചിതമായിരിക്കും പല ക്ഷേത്രങ്ങളുടെ ഉള്ളിലും പ്രാർത്ഥിക്കാതെ പരസ്പരം സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കാണാൻ സാധിക്കും. ഇവർ പ്രാർത്ഥിക്കുകയുമില്ല മറ്റുള്ളവരെ അതിന് സമ്മതിക്കുകയില്ല, കൂടാതെ വഴിപാടുകൾ വാങ്ങാൻ ഇടിച്ച് ചവിട്ടി യാതൊരു മര്യാദയും ഇല്ലാത്ത പെരുമാറ്റമാണ് കാണിക്കുന്നത്. പ്രായമായ സ്ത്രീകളാണ് ഇത്തരത്തിലുള്ള പ്രവർത്തിയിൽ കൂടുതൽ.
ഒരിക്കൽ ഞാൻ Indian Institute of Science, Bangalore സന്ദർശിക്കുവാൻ പോയിരുന്നു. ഒരു സ്കൂളിലെ Upper Primary വിഭാഗത്തിലെ കുട്ടികളും അന്നേ ദിവസം വന്നിരുന്നു. അവരുടെ ഇടയിലൂടെ രണ്ടു ജൈന പുരുഷ സന്യാസിമാർ പരിപൂർണ്ണ നഗ്നരായി പിറന്ന പടി നടന്നു നീങ്ങുന്നു. മനസ്സിന് വളരെ വിഷമം തോന്നി. ഞാൻ അവിടത്തെ ഓഫീസിൽ ചെന്ന് കാര്യം പറഞ്ഞു. ഒരു മതവിശ്വാസത്തിൽ ഇടപെടുന്നില്ല എന്നാണ് അവർ മറുപടി പറഞ്ഞത്. അവർക്കു ഭയമാണ്.
0:230:32 🙏നമസ്തെ സ്വാമിജി🙏 കുറച്ച് നാൾ മുൻപ് ഗുരുവായൂർ അമ്പലത്തിൽ ചെന്നപ്പോൾ സ്വാമി പറഞ്ഞ അതേ അവസ്ഥയിലാണ് എനിയ്ക്ക് അമ്പലത്തിൽ പ്രവേശിയ്ക്കാൻ കഴിഞ്ഞത് ചില കുത്തിത്തിരിപ്പുകാർ ഇതിനിടെ ചോദിയ്ക്കുന്നത് കേട്ടു ഷർട്ട് ധരിച്ച് പൂജ ചെയ്യണം എന്ന് പുജാരിമാർ ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും എന്ന് ഏതൊരു സ്ഥാപനത്തിലേയും ജീവനക്കാർക്ക് അവിടത്തെ ജോലി ചെയ്യുന്നതിന് ആവശ്യമായ യൂണിഫോം ഏർപ്പെടുത്തുന്നതിന് അതിന്റെ ഭരണാധികാരികൾക്ക് അധികാരമുണ്ട് എന്നാൽ അവിടെ വരുന്ന ഇടപാടുകാർക്ക് നിശ്ചിത യൂണിഫോം വേണം എന്ന് ആരും നിർബന്ധിയ്ക്കും എന്ന് തോന്നുന്നില്ല
ഞാൻ വളരെനാളുകളായി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് ഇത്. മറ്റാരോടെങ്കിലും ഇതിനെപറ്റി സംസാരിച്ചാൽ ആടിനെ പിടിച്ചു പട്ടി ആകുന്നപോലത്തെ മറുപടികൾ ആണ് കിട്ടുന്നത്.... ഷർട്ട് ധരിക്കുന്നതിൽ കുഴപ്പമില്ല എന്നുള്ളത് ഒരു നിയമമായി വന്നെങ്കിൽ എന്ത് നന്നായിരുന്നു....
നമസ്കാരം എനിക്ക് ഒരു അനുഭവം ഉണ്ടായി ഞാൻ ഗുരുവായൂർ പോയി ഞങ്ങൾ കുടുംബം ആയിട്ടാണ് പോയത് കുഞ്ഞിന്റെ ചോറുണ്നു റൂംമെടുത്ത് പിറ്റേ ദിവസം ചോറൂണ് കഴിഞ്ഞു റൂമിൽ പോയി ഡ്രസ്സ് മാറി ഞാൻ പാന്റ് ആണ് ധരിച്ചത് കാരണം തിരിച്ചു തിരുവനന്തപുരം വരെ വരണം കാറിൽ ആണ് യാത്ര വരുന്ന വഴിയിൽ മമ്മിയൂർ ശിവ ഷേത്രത്തിൽ കയറി കാർ കുറച്ചു ദൂരെ ആണ് പാർക്ക് ചെയ്തത് ഞങ്ങൾ അമ്പലത്തിൽ ചെന്നപ്പോൾ എന്നെ കയറ്റിയില്ല കാരണം ഞാൻ പാന്റ് ഇട്ടിരിക്കുന്നു
ഷർട്ടും പാൻസും ക്ഷേത്രത്തിനകത്ത് ധരിക്കരുത് എന്ന നിയന്ത്രണം എടുത്തുകളയുക പകരം മാന്യമായി വസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുക എന്ന് എഴുതി വയ്ക്കാം ഷർട്ട് അഴിച്ച് ക്ഷേത്രത്തിൽ പോകണം എന്ന് നിർബന്ധമുള്ളവർ അങ്ങനെ ചെയ്യട്ടെ ഒരു മേൽ മുണ്ട് കൂടി ഇട്ടോട്ടെ
ഷർട്ട് ഇടുന്നത് ദൈവത്തിന് ഇഷ്ടമല്ലെങ്കിൽ സ്ത്രീകൾ അതുപോലെ പോവണ്ടെ ഞാൻ ക്ഷേത്രങ്ങളിൽ പോവാറുണ്ട് പക്ഷെ ഉള്ളിൽ കേറാറില്ല കാരണം എൻ്റെ നഗ്ന ശരീരം ഞാൻ ദൈവത്തെ കാണിക്കാൻ ഉദ്ധേശിക്കുന്നില്ല കാരണം ദൈവം അമ്പലത്തിനുള്ളിൽ തളച്ചിട്ടതാണല്ലോ അവിടെപ്പോയാൽ മാത്രമേ ദൈവത്തിന് നമ്മളെ ഷർട്ടിടാതെ കാണാൻ പറ്റൂ വിവരമില്ലാത്ത കുറേ നിയമങ്ങൾ
പല അനാചാരങ്ങളും മാറി വന്ന പോലെ ഇതും മാറുമെന്ന് പ്രതീക്ഷിക്കാം. അവർണ്ണരും സവർണ്ണരും വരേണ്ണ്യരും ആചാരങ്ങളുടെ പേരിൽ എന്തെല്ലാം ആഭാസങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു.
@@Jabijab2 അത് മാത്രമല്ല ബോബ് ഇടലും ഉണ്ട് അത്രേ ഉള്ളൂ😂😂 പിന്നെ ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഞങ്ങളുടെ മതത്തിൽ ഉണ്ടെങ്കിൽ അത് ഞങ്ങൾ പരിഹരിച്ചോളം അതിൻ്റെ ഇടയിൽ തോലിക്കാൻ വരണ്ട
@@Jabijab2@ruleno1462 അത് മാത്രമല്ല ബോബ് ഇടലും ഉണ്ട് അത്രേ ഉള്ളൂ😂😂 പിന്നെ ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഞങ്ങളുടെ മതത്തിൽ ഉണ്ടെങ്കിൽ അത് ഞങ്ങൾ പരിഹരിച്ചോളം അതിൻ്റെ ഇടയിൽ തോലിക്കാൻ വരണ്ട മേത്തന്മാർ
ഒരു നൂറ്റാണ്ട് മുമ്പ് ഷർട്ട് പോയിട്ട് മുണ്ടു പോലും ഉണ്ടായിരുന്നില്ല അതിനു മുമ്പ് വളരെ കാലം മുമ്പുണ്ടാക്കിയ ചില ആചരണങ്ങൾ പരിഷ്കരിക്കാതെ കൊണ്ടു നടക്കുന്നത്
ഞാൻ എഴുതിയ കമന്റ് കാണാനില്ല. അതു തെറ്റിയിട്ടില്ലെന്ന് കരുതുന്നു. ഏതായാലും ഷർട്ട് അഴിക്കുക എന്നത് അർത്ഥശൂന്യമായ ഒരു കാര്യമാണ്. അതിനെ ആചാരം എന്നു വിളിക്കാൻ പോലും കൊള്ളില്ല. 6:06
I am a malayali born and raised out of Kerala, now living in Kerala. I have faced lot of difficulty in visiting temple here due to this archaic and irrational rule.
നാല്പതു വർഷം മുൻപ് ഞാനും കൂട്ടുകാരനും കൂടി ഗുരുവായൂർ പോയി. എന്നാൽ അമ്പലത്തിൽ ഒന്ന് പോകണം എന്ന് തോന്നി.ചെന്നു. അകത്ത് കടക്കാൻ ഷർട്ട് ഊരണത്രേ. ശോഷിച്ച ശരീരം ആയത് കൊണ്ട് ഞാൻ കൂട്ടാക്കിയില്ല ഷർട്ടൂരാൻ. ഞാൻ പുറത്ത് നിന്നു. സുഹൃത്ത് ഷർട്ടൂരി അകത്ത് പോയി.
പണ്ട് അംബലം panitha samayatthu എല്ലാഅവർക്കും shirt ഉണ്ടായിരുന്നു എന്നു ആരെങ്കിലും പറയുmo? Sthreekal polum blouse dharikkaathe ആണു ambalatthil poyirunnathu അല്ലേ?
ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ മാത്രമല്ല ഊണ് കഴിക്കുമ്പോൾ പോലും ഷർട് അഴിക്കാൻ നിർബന്ധിക്കുന്നു. ഇതെല്ലാം മാറി മാന്യമായ വസ്ത്രം ധരിക്കാൻ നിയമം വന്നില്ലെങ്കിൽ നമുക്ക് തന്നെയാണ് നഷ്‌ടം. സ്വാമി ജീ അഭിനന്ദനങ്ങൾ 🌹
സ്വാമിജിയുടെ അഭിപ്രായം പൂർണമായും നമ്മുടെ ഹൈന്ദവ സമൂഹം അംഗീകരിക്കേണ്ടത് തന്നെയാണ്. കാലത്തിൻ്റെ മാറ്റങ്ങളെ ഉൾകൊള്ളാൻ നമുക്ക് കഴിയണം എന്നാണ് എൻ്റെ അഭിപയം.
പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭഗവാൻ്റെ പേരിൽ എല്ലാ മത നേതാക്കൻമാരും കാലാകാലങ്ങളായി പ്രചരിപ്പിക്കുന്നുണ്ട്. യുക്തിഹീനമായ പല ആചാരങ്ങളും മാറ്റേണ്ട കാലം കഴിഞ്ഞു. മറ്റൊരു ഹീനമായ ആചാരം ആണ് ആനയെ വെച്ചുള്ള ഉൽസവങ്ങളും പറയെടുപ്പും ശീവേലിയും മറ്റും 'മൃഗങ്ങളെ മനുഷ്യർ അടിമകളാക്കി അവയെ ഭഗവാൻ്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നതിന്നെതിരേ എന്തേ മൃഗസ്നേഹികൾ ശബ്ദമുയർത്താത്തത് എന്നത് വളരെ വേദനാജനകമാണ്. ഹിന്ദുമതം എല്ലാവരെയും തുല്യരും എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനും മാത്രമേ പഠിപ്പിക്കുന്നുള്ളു. തൂണിലും തുരുമ്പിലും കുടി കൊള്ളുന്ന ഭഗവാന് വേണ്ടി എന്തിന് ദേവാലയങ്ങൾ നിർമ്മിച്ചു കൂട്ടുന്നു എന്നത് തന്നെ ഉത്തരം കിട്ടാത്ത അടിസ്ഥാന ചോദ്യം. അഹം ബ്രഹ്മാസ്മി എന്ന് ഉപനിഷത്തുകൾ പഠിപ്പിക്കുമ്പോൾ സ്വയം നന്നാവാനായിരുന്നു പുരാതന ഹിന്ദു സംസ്കാരം അന്നത്തെ സമൂഹത്തെ ഉപദേശിച്ചിരുന്നത്. ഭഗവാനെ സ്വയം ഉൾക്കൊള്ളുക' സ്വയം നമ്മൾ ഭഗവാന് കൽപ്പിച്ചിരിക്കുന്ന ഗുണങ്ങളെല്ലാം അടങ്ങിയ മനുഷ്യനാവുക. അല്ലാതെ അനാചാരങ്ങളെ ആചാരമാക്കാനായിരുന്നില്ല ഹിന്ദുസംസ്കാരം സമൂഹത്തെ ഉത്ഭോദിപ്പിച്ചത്.. ഒരു കാലത്ത് വിവേകാന്ദ സ്വാമികൾ കേരളം ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചെങ്കിൽ ഇന്നത്തെ ഹിന്ദുമത പ്രാവീണ്യന്മാരെ കണ്ടാൽ ഹിന്ദുമതത്തെ ഭ്രാന്തൻ മതം എന്ന് വിശേഷിപ്പിച്ചേനേ. മറ്റു മതങ്ങളെ കുറ്റപ്പെടുത്തുന്നതിന്നു പകരം ഹിന്ദുമതത്തിൻ്റെ അന്തഃസത്തയെ പ്രചരിപ്പിക്കാൻ ഈ പ്രാസംഗകർ ശ്രമിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു.
അത് പോലെ ചില അമ്പലത്തിൽ മുണ്ട് ഉടുത്തെ കയറാൻ പറ്റൂ,12 വയസിൽ ഡബിൾ മുണ്ട് ആദ്യമായി ഉടുത്ത് ക്ഷേത്രത്തിൽ പോയപ്പോൾ ചുറ്റമ്പലത്തിൽ വച്ച് മുണ്ട് അഴിഞ്ഞിരുന്നു,പെൺക്കുട്ടികൾ അടക്കം പുറകിൽ ഉണ്ടായിരുന്നു,ഇത്തരത്തിലും ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്.ഇതൊകെ മാറ്റേണ്ട കാലം കഴിഞ്ഞു.
തിരുമേനി പറഞ്ഞത് നൂറു ശതമാനം ശെരിയാണ്, ഷർട്ട് അഴിച്ചു അമ്പലത്തിനുള്ളിൽ കയറിയാൽ സ്ത്രീകൾ ആണുങ്ങളുടെ നെഞ്ചിലേക്കാണ് നോക്കുന്നത് അതിനാൽ അമ്പലത്തിനുള്ളിൽ ഷർട്ട് ധരിച്ചു കയറണം എന്നാണ് എന്റെ അഭിപ്രായം 👍
സ്വാമിജി സത്യസന്ധമായ അവലോകനം ചെയ്തതിനു അഭിനന്ദനം
നമസ്തേ സ്വാമിജി ! വളരെ സത്യമാണ്, വേണ്ടവർക്ക് ഷർട്ട് ധരിച്ച് പോകാൻ അനുവദിക്കുന്നതാണ് നല്ലത് കാലത്തിനനുസരിച്ച് ആചാരങ്ങളിൽ പരിവർത്തനം വേണം
താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഷർട്ട് ഇട്ടുകൊണ്ട് അമ്പലത്തിനുള്ളിൽ കയറാൻ ഉള്ള നിയമം കൊണ്ടുവരാനുള്ള നടപടി എടുക്കണം. അഭിപ്രായം പറഞ്ഞത് കൊണ്ട് മാത്രം പോര. നിയമം പ്രാബല്യത്തിൽ വരണം.
🙏🙏🙏🙏🙏🙏
നിയമത്തിൻ്റെ ആവശ്യം എന്താണ്? ഷർട്ട് ധരിക്കുന്നത് നിയമം വഴി നിരോധിച്ചിട്ടുണ്ടോ? ഈ സ്വാമി ഷർട്ട് ധരിച്ച് കൂടെ പത്ത് ഷർട്ട് ധാരികളും ആയി ഒരു പ്രധാന അമ്പലത്തിൽ കയറിയാൽ ഈ ആചാരം നിൽക്കും.
സ്വാമി ജി അങ്ങയുടെ ഈ അഭിപ്രായത്തിനായി ഹിന്ദുസമൂഹംഏറെനാളായി കാത്തിരിക്കുന്നു.
അനാചാരങ്ങൾ നീക്കി കൂടുതൽ പേരെ ആരാധനയിൽ പങ്കെടുപ്പിക്കുക ഉദ്ധരിക്കാൻ സഹായ കമാവണം ആ ചാരങ്ങൾ എന്ന്സ്വാമി ജി ആഹ്വാനം ചെയ്യുന്നു നമസ്തേ❤🙏
വളരെ നല്ല നിർദേശം, സ്വാമിജി. ഈ നിർദേശം ക്ഷേത്രം ഭരിക്കുന്നവർ മനസ്സിലാക്കി ചട്ടം മാറ്റിയെങ്കിൽ എന്ന് ആശിക്കുന്നു.
🙏ഷർട്ടും ബനിയനും എല്ലാം വലിച്ചൂരി തൊഴാൻ മടിച്ചു പലരും പുറത്തു നിക്കും, ചിലപ്പോ ജോലിക്ക് പോകുന്ന വഴിക്കു കേറുമ്പോ ഇതൊക്കെ ബുദ്ധിമുട്ടാണ്. ഇത്തരം മൂല്യം ഇല്ലാത്ത ആചാരങ്ങൾ മാറ്റണം 🙏അതുപോലെ ചുരിദാർ ഇടാൻ പാടില്ല ചില ക്ഷേത്രങ്ങളിൽ, വൃത്തിയായി വരണം അതല്ലേ വേണ്ടത് 🙏
Y should idiots go at all? Save time money and energy
ചുരിദാർ" മാന്യവേഷം തന്നെ ...
വയറും , സ്തനങ്ങളും , നിതംബവും മറ്റും എടുത്തു കാട്ടുന്ന സാരിയേക്കാൾ ഏറെ ഭേദം..!
9.😊555j,@@aniyankottayam6921
മദ്യം മൽസ്യം മാംസം എന്നിവകഴിച്ചും അമ്പലത്തിൽ പോകാമെന്ന് പറയുന്ന നാൾ വിദൂരമല്ല.
@@SureshK-bj3jj y not? These items are very much edible and populations and economies thrive on them. Vegetarianism is the dictate of brahmins only. There are 95% other population who should survive without selling god or dog
വളരെ നല്ല അഭിപ്രായം. വളരെ നന്ദി.
എന്നാല് ആചാര സംരക്ഷകർ എന്നു പറയുന്നവൻ അടങ്ങിയിരിക്കില്ല.
അവരോടെല്ലാം പോകാൻ പറ.....
സ്വാമിജി 100%ശരി. ഞാനും പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകുമ്പോൾ അനുഭവപ്പെട്ടതാണ്. എന്റെ അടുത്തുനിന്ന് ആള് വളരെ സ്കിൻ ഡിസീസ് ഉള്ള ആളായിരുന്നു എനിക്ക് ഒരുപാട് ഇറിറ്റേഷൻ ഉണ്ടായി. അതുകൊണ്ട് ഒരു ഷർട്ട് ദൈവത്തെ കാണുന്നതിൽ വിലങ്ങ് തടി ആവാതിരിക്കുന്നതാണ് നല്ലത്. ഭക്തി മനസ്സിലാണ് വസ്ത്രത്തിൽ അല്ല. ഈ അനാചാരം മാറ്റേണ്ട കാലം കഴിഞ്ഞു. പിന്നെ സ്വാമിജി പറഞ്ഞതിനോട് 100% ശരി പല ജനറേഷൻ കുട്ടികളും ഈ ഒരൊറ്റ കാരണത്താൽ ക്ഷേത്രത്തിൽ പോകാതെ തിരിച്ചു പോകുന്നുണ്ട്. ഇത് നമ്മുടെ വിശ്വാസികളുടെ എണ്ണം കുറയ്ക്കാൻ സാധ്യത ഉണ്ട് ഇനിയെങ്കിലും നമ്മൾ നല്ല ചിന്താഗതിയിലോട്ട് പോകാം 🙏🏻🙏🏻
Very good. If this idiocy keeps the youth out, excellent for the nation
😮
ഞാൻ ഹരിയാനയിലെ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ , നമ്മൾ തന്നെ ആണ് അവിടെ പൂജ ചെയ്യുന്നത്. പൂജാരി സന്ധ്യയ്ക്ക് മാത്രമേ വരൂ. ആരും തടയില്ല.
നമ്മുടെ ക്ഷേത്രഗണിതം വളരെ മികച്ചതാണെങ്കിലും, ചില കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുത്തേണ്ടി ഇരിക്കുന്നു. ശബരിമല മാതൃക. കറുപ്പും കാവിയും വേണം എന്നേ ഉള്ളൂ... അത് നിക്കർ ആകാം , പാൻ്റ് ആകാം , ബനിയൻ ആകാം ❤❤❤ സ്വാമി ശരണം
ആചാര നഷ്ഠാനങ്ങൾ
കാലംയുക്‌തിപരമായി തിരിച്ചറിയുന്ന ഉചിതമായ സ്വാമിജിയുടെ കാഴ്ചപ്പാട് കുഴപ്പമുണ്ടാക്കത്തവരാകുന്ന വിശ്വാസികൾ ഏറ്റെടുക്കട്ടെ.
അങ്ങാടിപ്പുറം തളിക്ഷേത്രത്തിൽ ഷർട്ടിട്ടു തൊട്ടുണ്ട് (ഞാനത് മറ്റു അലങ്ങളിലും സ്വീകരിച്ചിരുന്നെങ്കിൽ എന്നു സംസാരവിഷയമാക്കാറുണ്ട്.)
സ്വാമിക്ക് നമസ്തേ.
(നോർത്ത് ഇന്ത്യയിൽ ഷർട്ട് ധരിക്കണം ')
സ്വാമി ഷർട്ട് മാത്രമല്ല പാന്റും ഇട്ടോട്ടെ. പറഞ്ഞത് വളരെ ശരിയാണ്. കാലത്തിനനുസരിച്ചു എന്തെല്ലാം മാറ്റങ്ങളുണ്ടായി ഇതും മാറട്ടെ.
സ്വാമിജിയു - ടെ അവലോകന o വളരെ നല്ല താണ് സ്വാമിജിയ്ക്ക് അഭിനന്ദനം
പണ്ട് കാലത്ത്,പൂണൂൽ ധാരികളായ സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചതിനാൽ,ഒരാൾ പൂണൂൽ ധാരിയാണോ എന്ന് മനസ്സിലാവാൻ വേണ്ടിയല്ലേ സ്വാമിജി ഷർട് ഊരണം എന്ന ഈ വൃത്തികെട്ട ആചാരം വന്നത്!പിന്നെ ചില ക്ഷേത്രങ്ങളിൽപാന്റ്സ് പാടില്ല മുണ്ടു ധരിച്ചേ പറ്റൂ എന്നും നിർബന്ധമുണ്ട്! നമ്മൾ കുളിച്ചു വൃത്തിയായി പാന്റ്സ് ധരിച്ചു അമ്പലത്തിൽ ചെല്ലുമ്പോൾ,അകത്തു കയറാൻ അവിടെ വാടകക്ക് കൊടുക്കുന്ന നൂറുകണക്കിന് പെർ ധരിച്ചു വിയർപ്പു നാറുന്ന വാടക മുണ്ടു ധരിച്ചേ പറ്റൂ എന്ന് പറയുന്നതും തിരുത്തേണ്ട കാര്യമല്ലേ സ്വാമിജി?കേരളത്തിലെ ക്ഷേത്രങ്ങളിൽ മാത്രം കണ്ടിരുന്ന ഈ വൃത്തി കേട്ട ആചാരം ഇപ്പോൾ കർണാടകത്തിലെ തലക്കാവേരിയിലും പയറ്റി തുടങ്ങിയിട്ടുണ്ട്!🤔🤔🤔
Keralathile. Kshetrangalile EeAnacharam. Ippol. Mookambikayilum Thudangiyittunde
കറക്റ്റ്
അതെ പണ്ടത്തെ ആൾക്കാർ ഒക്കെ ഷർട്ട് ഇട്ടോണ്ട് വരും. അപ്പോ ആരാ നമ്പൂരി എന്ന് അറിയാൻ ഷർട്ട് ഊരാൻ പറയും. Raymond ഷർട്ടുകൾ ആണ് അന്നൊക്കെ കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. പിന്നീട് വിദേശ ബ്രാൻഡുകൾ ഒക്കെ വന്നു. 😂😂😂
ചാൻസ് കിട്ടിയാൽ history സ്വന്തമായി അങ്ങുണ്ടാക്കും. 😂😂
താൻ ആരുവാ...
ഒരു പൂണൂൽ അണിയാനാണോ
ബുദ്ധിമുട്ട്....
ഏതോ ജാതിക്കോന്തൻ പറഞ്ഞത് ൾദ്ദിച്ച് നടക്കുന്നു.
സ്വാമിജിയുടെ വ്യാഖ്യാനം വളരെ പ്രയോജനമാണ്. ശരിയുമാണ്. നമസ്കാരം സ്വാമിജി. ഹിന്ദു ധർമത്തിൽ അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. അതുപോലെ വേണ്ടാത്ത അന്ധവിശ്വാസങ്ങൾ മാറുകയും ചെയ്യും 🙏
പ്രണാമം സ്വാമിജി. ഷർട്ട് അ ഴിക്കണം എന്ന ഒറ്റ കാരണത്താൽ പല യുവാക്കളും ക്ഷേത്രത്തിൽ പോകാറില്ല. മാത്രമല്ല ഷർട്ട് ധരിക്കുമ്പോൾ കാണാൻ മാന്യതയും ഉണ്ട്.
ഞാൻ അതിൽ ഒന്നാമൻ. ക്ഷേത്രത്തിൽ പോകും, എവിടെ നിന്നാണോ ഷർട്ട് ഊരേണ്ടത്, അതിന് അപ്പുറത്തേക്ക് പോകില്ല.
@@SajeevCRy should u go at all? Save fuel
ഇത് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. വിശ്വാസം ഇല്ലാഞ്ഞിട്ടല്ല, പ്രയോഗികമായി ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ. ക്ഷേത്ര ദർശനം പുറത്ത് നിന്ന് മാത്രം നടത്തി തിരികെ പോകാറാണ് പതിവ്. ഇതുപോലെ പല കാര്യങ്ങളിലും ഭക്തർക്ക്ഉള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ആചാരങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ശ്രെദ്ധിക്കേണ്ടുന്നതാണ്.
Very correct.
പൂണൂൽ ഉണ്ടോ എന്ന് അറിയാൻ, ബ്രാഹ്മണരെ തിരിച്ചറിയാൻ ക്ഷേത്ര പൂജാരിമാർ സാധാരണ ജനത്തെ പറഞ്ഞ് പറ്റിച്ചതാണ് ക്ഷേത്രത്തിൽ കയറുമ്പോൾ ഷർട്ട് അഴിക്കണം എന്നത്. സ്ത്രീകൾ ബ്ലൗസ് ഊരണം എന്ന് പറയാഞ്ഞത് ഭാഗ്യം. മാറുമറച്ചു വസ്ത്രം ധരിക്കാനായിബ്രാഹ്മണസമുദായം ഒഴിച്ച് അനേകം സമുദായങ്ങളിലെ സ്ത്രീകൾ റൗക്ക ധരിച്ചു സത്യാഗ്രഹവും ജാഥയും നടത്തിയ നാടാണ് കേരളംഏണിക്കും, തളപ്പിനുംശരീര അവയവങ്ങൾക്കുപോലും കരം കൊടുക്കേണ്ടി വന്ന ജനമാണ് ഇവിടെ ഉണ്ടായിരുന്നത്. സ്ഥലത്തിന് കരം അടക്കാൻ കഴിയാതെ ചൊറിയണചൂല്കൊണ്ടുള്ള അടിയും പിഴയും കൊടുക്കേണ്ടിവന്നിരുന്നുജനത്തിന്. ഏതാനും പറ നെല്ലോ, ഒരു പഴുക്കാകുലയൊ കൊടുത്താൽ പോലുംപണിയെടുപ്പിക്കാൻ കാളയെവാങ്ങുംപോലെ ഒരു അടിമയെ വാങ്ങാൻ കഴിയുമായിരുന്ന നാടാ യിരുന്നു ഇത്.
കാലത്തിനനുസൃതമായി സ്ത്രീകൾക്ക് മാത്രമുള്ള പരിഷ്ക്കരണമാണ് അമ്പലത്തിൽ... സ്വാമി നല്ല അഭിപ്രായം... അധികാരികൾ എന്ന് ചെവിക്കൊള്ളും 👍👍👍👍🙏🙏🙏🙏🙏
നല്ല മാറ്റത്തിന് വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ..
വളരെ നന്ദി സ്വാമിജി 🙏🙏🙏
ഷർട്ടും പാൻ്റും ധരിച്ചതിൻ്റെ പേരിൽ ഒരു പുരുഷനും കുട്ടികൾക്കും ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കരുത്
നല്ല നന്മയ്ക്കായി നിയമങ്ങൾ മാറ്റുക...
മനുഷ്യർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ സമകാലിക അടിസ്ഥാനത്തിൽ നിയമങ്ങൾ മാറ്റണം
വിലയേറിയതും പ്രായോഗികവുമായ ഈ നിർദ്ദേശം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും നടപ്പിലാക്കാൻ വിനീതമായ അഭ്യർത്ഥന...🙏🙏🙏
യുക്തിസഹമായ വിശദീകരണം. എത്രയോ നാളായി ഇക്കാരണങ്ങളാൽ പല തിരക്കുള്ള ക്ഷേത്രങ്ങളിലും കയറാൻ മടിക്കാറുണ്ട്.
ശുചിത്വ കാര്യങ്ങളിലും വളരെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ഇതര ആരാധനാലയങ്ങളെ കണ്ണുതുറന്നു കാണണം.
ഇതിനൊക്കെ ഇനിയും ഗുരുദേവൻ അവതരിക്കേണ്ടി വരുമോ?!!!
ഗുരുദേവ മന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും ഉടുപ്പ് ഊരേണ്ടതില്ല എന്നും ഓർമ്മിക്കുന്നു.
Brahmins need not be segregated there!
ശെരിയാണ്...ഇവിടെ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഈ അനാചാരം ഇല്ല. ഇപ്പോഴും ഈ വഹ മണ്ടത്തരങ്ങൾ പല അമ്പലങ്ങളിൽ ഉണ്ട്.
സ്വാമി കഴിഞ്ഞ ശനിയാഴ്ച ഞാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയിരുന്നു. ഏതാണ്ട് 3 1/2 മണിക്കൂർ വരി നിന്ന് അവസാനം കിഴക്കേ ഗോപുരം വഴി അകത്തേക്ക് കടത്തി വിട്ട്. അമ്പലമുറിയിലേക് ഉള്ള കഷ്ടിച്ച് 2 പേർക്ക് കടക്കാവുന്ന വതിലികൂടെ 4 വരിയ്യായി ആൾക്കാരെ വിട്ടൽ ഉള്ള സ്ഥിതി അലോജിച്ചു നോക്കു. 100 വർഷം മുമ്പ് ഗുരുവായൂർ ദർശനത്തിന് വന്നവരെക്കൽ 1000 മടങ്ങ് ഇപ്പൊൾ വരുന്നുണ്ട്. അതു കൊണ്ട് ക്ഷേത്രത്തിന് അകത്തേക്ക് , മണ്ഡലത്തിലേക്ക് കടക്കുന്ന 2 വാതിലുകൾ വലുതാക്കാൻ ദേവ പ്രശ്നം വച്ച് ഒരു പരിഹാരം ചെയ്തത് കൂടെ?
Swamiji, your opinion is very correct/relevant and should be implemented at the earliest. The temple Authorities should look into this at the earliest.
സ്വാമി ഈ കാര്യം ചർച്ച ചെയ്തതിനു നന്ദി. ഒരു ലോജിക് ഇല്ലാത്ത കാര്യം. പാന്റ് കൂടെ. ഷർട് അഴിക്കാൻ പറയാനും അത് നോക്കാനും കുറെ പേർക്ക് ശമ്പളം കൊടുത്തു നിർത്തി യിരിക്കുന്നു. കഷ്ട്ടം. പുതിയ ജനറേഷൻ കുട്ടികൾ ഈ കാരണം കൊണ്ട് അമ്പലത്തിൽ പോകുന്നില്ല.ദ്വാരക, അയോദ്യ, പുരാണ ശിവ ക്ഷേത്രങ്ങൾ എവിടെയും ഇല്ലാത്ത ചില ആചാരങ്ങൾ. ഇതെല്ലാം ആരാണ് പടച്ചു വിടുന്നത്.
സ്വാമിയേ പോലുള്ളവർ മുൻ കയ്യെടുത്തു ഇത് അവസാനിപ്പിക്കണം. കഷ്ടം.
സത്യമാണ് സ്വാമിജി പറഞ്ഞത്. ഞങ്ങളുടെ ഗ്രാമത്തിലെ പുതിയ ക്ഷേത്രത്തിൽ ഷർട്ടഴിച്ചേ ദർശനം പാടുള്ളൂ എന്ന് ഒരു വ്യവസ്ഥയുണ്ടായിരുന്നപ്പോൾ വളരെ മെലിഞ്ഞ ശരീരമുള്ള ഞാൻ അവിടേക്ക് പോകാതായി. എന്നാൽ പിന്നീട് വന്ന പൂജകൻമാരൊന്നും ആ കാര്യത്തിൽ നിഷ്കർഷ കാണിക്കാതിരുന്നതുകൊണ്ട് ഇപ്പോൾ ഞാൻ സമയം കിട്ടുമ്പോഴൊക്കെ ക്ഷേത്രത്തിൽ പോകാറുണ്ട്. ഷർട്ടും ബനിയനുമൊക്കെ അഴിക്കണമെന്ന് നിഷ്കർഷിക്കുന്നത് അനേകായിരങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നത് സത്യമാണ്. തന്ത്രിസമാജങ്ങൾക്കിടയിൽ ഈ കാര്യത്തിൽ ഒരു അനുകൂല തീരുമാനമുണ്ടാക്കിക്കുവാൻ എന്താണ് വഴി?
Now u must have gained weight by god’s blessings!
പ്രണാമം സ്വാമിജി 🙏 ആസ്ഥാനത്തുള്ള അമിതമായ ആചാരങ്ങൾ ഹൈന്ദവർക്കിടയിൽ മതമാറ്റത്തിന് വഴി യൊരുക്കുന്നു ആ വഴി യിൽ മറ്റു മതക്കാർ കാത്തു നിൽക്കുന്നു ശ്രെദ്ധിക്കുക സൂക്ഷിക്കുക ജാഗ്രത ഉള്ളവരായിരിക്കുക പാസ്റ്റർമാർ നിങ്ങളുടെ പുറകെ തന്നെയുണ്ട്
ക്രിസ്തു നിന്നെ വിളിക്കുന്നു... കടന്നു വാ 😃
@@HD-cl3wd ആദ്യം അയാളോട് കുരിശിൽ നിന്നുമിറങ്ങി വീട്ടിൽ പോകാൻ പറയുക
@@AshokVarma-h8q കുരിശിൽ നിന്ന് ഉയിർത്തു എഴുന്നേറ്റത് അറിഞ്ഞില്ലേ
Viswasam illegil venda.kaliyakkunnanth enthina.njan oru hindu aanu.but jesusine viswasikkunnu.
@@SumalathaRenjith jesus ആരാണീ വിദ്ധ്വാൻ സ്വയം രക്ഷപെടാൻ അറിയാത്ത കഴിയാത്ത ഇയാളാണോ ലോകരക്ഷകൻ? കുരിശിൽ രക്തം ഒലിപ്പിച്ചു തൂങ്ങി കിടക്കുന്ന ഈ കാഴ്ച്ച രാവിലെ കണി കണ്ടാൽ അന്ന് ഒരു പരിപാടിയും നടക്കില്യ മറിച് പുഞ്ചിരിക്കുന്ന ആ ഉണ്ണി കണ്ണനെ കണി കണ്ടു നോക്കുക..., കളിയാക്കേണ്ടതിനെ കളിയാക്കുക തന്നെ വേണം
100% അനുകൂലിക്കുന്നു
🙏🙏🙏🙏🙏🙏
കണ്ണൂർ പറശ്ശിനികടവ് മുത്തപ്പൻ്റെ അടുത്ത് പോവുമ്പോൾ എത് ഡ്രസ്സ് ഇട്ടു വേണമെങ്കിലും പോവാം
പാൻ്റ്സ് ഷർട്ട്
അതുപോലെ കർണാടകയിലെ പല ക്ഷേത്രങ്ങളിലും പാൻ്റും ഷർട്ടും ഇട്ട് പോവാം
കള്ളുകുടിക്കുന്ന ദൈവം
സ്വാമിജിക്ക് ഇത്രക്ക് പറയാൻ കഴിഞ്ഞതിൽ
ഏറെ നന്ദി - ഞാൻ ഒരു ക്ഷേത്രതന്ത്രിയോട് ഈ കാര്യത്തെ കുറിച്ച് ചോദിച്ചു. അദ്ദേഹം ഈ രണ്ട് കാര്യങ്ങൾ തന്നെയാണ് മറുപടിയായി പറഞ്ഞത്.
കാലം മാറിയതറിയാതെ ഇപ്പോഴും ക്ഷേത്രം ഭരിക്കുന്ന ചില കപട അതിഭക്തരുണ്ട്. അവർക്ക് ഈ കാര്യങ്ങൾ ഒട്ടു കേറില്ല സ്വാമീ - സ്വാമിയോടൊപ്പം'❤❤❤❤
ഇന്നലെ ഞാൻ ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിൽ പോയിരുന്നു എറണാകുളം. ഞാൻ ഇടുക്കിയിൽ നിന്നാണ് പോയത്. വെളുപ്പിനെ 4 അരക്ക് ഇവിടെ നിന്നും പുറപ്പെട്ടു.8 അരക്ക് എത്തി.അവിടെ ചെന്നിറങ്ങിയപ്പോൾ തൊട്ട് വിയർത്തു വല്ലാണ്ടായി. ഞാൻ അകത്തു കയറിയപ്പോൾ ഷർട്ട് അഴിച്ചു ഉള്ളിൽ ബനിയൻ ഉണ്ടായിരുന്നു. എന്നാൽ അവിടെ നിന്ന ഒരു ശാന്തിക്കാരൻ എന്നോട് അതും ഊരണം എന്ന് പറഞ്ഞ്. നല്ല ദേഷ്യം തോന്നി എങ്കിൽ ഒന്നും മിണ്ടാതെ ബനിയൻ ഊരാൻ നോക്കിയപ്പോൾ വിയർത്തിട്ട് അത് ദേഹത്തു ഒട്ടി ഇരിക്കുന്നു. അപ്പോൾ വന്ന ദേഷ്യത്തിന് അയാൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നി. പിന്നെ അതികം തൊഴാൻ നിന്നില്ല പെട്ടന്ന് ഒന്ന് തൊഴുതിട്ട് ഇറങ്ങി പൊന്നു. ഇതൊക്കെ എന്ത് വൃത്തികെട്ട ആചാരങ്ങൾ ആണ് 🤦🤦
അവിടെ തിരക്കുണ്ടോ...
I fully agrees the opinion offered by Smamiji.
I am a person who doesn't enter inside the temple due to this ritual.
I offering my prayer from outside the temple.
ഒരു യുക്തിയുമില്ല. ആഭാസത്തരം എന്നത് തന്നെ. പിന്നെ പുരുഷന്മാർ എന്നതിനേക്കാൾ മലയാളി പുരുഷന്മാർ എന്ന് പറയൂ. കാരണം ഈ കേരളത്തിൽ ഒഴിച്ചു മറ്റൊരു സംസ്ഥാനത്തും ഈ ആഭാസത്തരം ഇല്ല.
100% literacy is the culprit!
സത്യം
കര്‍ണ്ണാടകയിലുള്ള കൊല്ലൂര്‍മുകാംബികയിലും ഷര്‍ട്ടഴിക്കണം
സ്വാമീ ജീയുടെ അഭിപ്രായത്തോട് യോചിക്കുന്നു.
വിശന്നു വലഞ്ഞു ഒരു ദിവസം ഗുരുവായൂർ അമ്പലത്തിൽ തൊഴുത ശേഷം ഊട്ടു പുരയിൽ കഴിക്കാൻ പോയി.. ആഹാരം കഴിക്കണം എങ്കിൽ പാന്റ് അഴിക്കണം അത്രേ... പാന്റ് ഇട്ടാൽ ഫുഡ് ഇല്ല.. കയറ്റില്ല.. Bt, സെക്യൂരിറ്റി ഫുൾ യൂണിഫോമിൽ കയറി കഴിക്കും..😂😂ഇതൊക്കെ യാണ് മാറ്റേണ്ട ദുരാചാരം..!!
Try entering naked. Guruvayoorappan will love
yesterday i also suffered this Brutal law, Couldn't enter into the Temple as well as couldn't enter into Dining Hall , I haven't much cash in my hand so i did not eat any thing from Hotel which is also costly.
അത് ഞാനും ശ്രദ്ധിച്ചു security പാന്റ് ഇട്ടോണ്ട് അവിടിരുന്നു വെട്ടിവിഴുങ്ങുന്നത് 😂
ഇത് അനാചാരമാണ്. കാരണം സ്ത്രീകൾക്ക് പാൻറും മറ്റ് വസ്ത്രങ്ങളും ഇട്ട് എവിടെയും കേറാം അതിന് ഒരു ആചാരക്കേടുമില്ല എന്നാൽ അതും നിർത്തണം സാരി മാത്രം അനുവദിക്കണം. പുരുഷൻമാർക്കെന്താ അ... അവൻ്റെ ശരീര നഗ്തതയ്ക്ക് ഒരു വിലയുമില്ലേ. മറ്റുള്ളവരുടെ മുമ്പിൽ ഷർട്ട് അഴിച്ച് ഇങ്ങനെ കാണിച്ചു നടക്കുന്നു. ഇങ്ങനെ തൊഴുതു പോകുമ്പോൾ സഭ്യമല്ലാതെ നോക്കുന്ന കണ്ണുകളും ഉണ്ട്. അത് എത്ര അരോചകമാണെന്നറിയോ. ഈ അനാചാരങ്ങളെല്ലാം നിർത്തേണ്ട സമയമായി
Or females should be allowed to expose! Will attract more youth and money
ക്ഷേത്ര ദർശനത്തിന് എന്തു വസ്ത്രം ധരിക്കണം എന്നു നിഷ്കർഷിക്കുന്നതിനു പകരം വൃത്തിയും മാന്യതയുമുള്ള വസ്ത്രം ധരിക്കണം എന്ന നിബന്ധന പോരേ? ഷർട്ട് പാടില്ല, പാൻ്റ്സ് പാടില്ല എന്നൊക്കെ പറയുന്നത് ആചാരമോ ശാസ്ത്രമോ അല്ലെന്നു സ്വാമിജിയെപ്പോലുള്ളവർ പറയുന്നതു മുഖവിലയ്ക്കെടുത്ത് അത്തരം നിബന്ധനകൾ എത്രയും വേഗം ഒഴിവാക്കാൻ ദേവസ്വം ബോർഡും ക്ഷേത്ര ഭരണ സമിതികളും നടപടിയെടുക്കണം.
I support your views on this Swamiji🙏🏼
Such outdated traditions should be changed for the better 👍🏼😇
ഭക്തി ആണ് വേണ്ടത്.... :)
അമ്പലത്തിൽ കയറാൻ മേൽക്കുപ്പായം അഴിപ്പിക്കുന്നത് തീർച്ചയായും നിർത്തേണ്ട ഒന്ന് തന്നെയാണ്.... !!!!
സ്വാമി പറയുന്നതിനോട് പൂർണമായി യോജിക്കുന്നു, ഇതു സ്വാമിജി തന്നെ ദേവസ്വം "ഉടമകളെ " പറഞ്ഞു മനസ്സിലാക്കണം, ശബരിമലയിൽ ഷർട്ടിടാം, KERALA ത്തിനു പുറത്തു മിക്ക ക്ഷേത്രങ്ങളിൽ ഷർട്ടിടാം, Even Thrissur " നവ ഗ്രഹ " ക്ഷേത്രത്തിൽ ഷർട്ടിടാം, ഇതൊന്നു ശരിയാക്കണം സ്വാമി 🙏🙏
നമസ്കാരം സ്വാമിജി 🙏
പുരുഷന്മാർക്ക് ഷർട്ടും പാന്റും ധരിച്ച് ക്ഷേത്രത്തിൽ ദർശനവും സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശനവും നടത്താനുള്ള അവസരം ഒരുക്കണം.
ആചാര അനുഷ്ഠാനങ്ങൾ കൂടി മനസ്സിലാക്കിയിട്ട് ക്ഷേത്രദർശനം നടത്തുന്നത് ഉചിതമായിരിക്കും പല ക്ഷേത്രങ്ങളുടെ ഉള്ളിലും പ്രാർത്ഥിക്കാതെ പരസ്പരം സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കാണാൻ സാധിക്കും. ഇവർ പ്രാർത്ഥിക്കുകയുമില്ല മറ്റുള്ളവരെ അതിന് സമ്മതിക്കുകയില്ല, കൂടാതെ വഴിപാടുകൾ വാങ്ങാൻ ഇടിച്ച് ചവിട്ടി യാതൊരു മര്യാദയും ഇല്ലാത്ത പെരുമാറ്റമാണ് കാണിക്കുന്നത്. പ്രായമായ സ്ത്രീകളാണ് ഇത്തരത്തിലുള്ള പ്രവർത്തിയിൽ കൂടുതൽ.
ഒരിക്കൽ ഞാൻ Indian Institute of Science, Bangalore സന്ദർശിക്കുവാൻ പോയിരുന്നു. ഒരു സ്കൂളിലെ Upper Primary വിഭാഗത്തിലെ കുട്ടികളും അന്നേ ദിവസം വന്നിരുന്നു. അവരുടെ ഇടയിലൂടെ രണ്ടു ജൈന പുരുഷ സന്യാസിമാർ പരിപൂർണ്ണ നഗ്നരായി പിറന്ന പടി നടന്നു നീങ്ങുന്നു. മനസ്സിന് വളരെ വിഷമം തോന്നി. ഞാൻ അവിടത്തെ ഓഫീസിൽ ചെന്ന് കാര്യം പറഞ്ഞു. ഒരു മതവിശ്വാസത്തിൽ ഇടപെടുന്നില്ല എന്നാണ് അവർ മറുപടി പറഞ്ഞത്. അവർക്കു ഭയമാണ്.
ഈ അഭിപ്രായം ആണ് എന്തായാലും ശരി
ഷർട്ട് ഇടണം
0:23 0:32 🙏നമസ്തെ സ്വാമിജി🙏
കുറച്ച് നാൾ മുൻപ് ഗുരുവായൂർ അമ്പലത്തിൽ ചെന്നപ്പോൾ സ്വാമി പറഞ്ഞ അതേ അവസ്ഥയിലാണ് എനിയ്ക്ക് അമ്പലത്തിൽ പ്രവേശിയ്ക്കാൻ കഴിഞ്ഞത്
ചില കുത്തിത്തിരിപ്പുകാർ ഇതിനിടെ ചോദിയ്ക്കുന്നത് കേട്ടു ഷർട്ട് ധരിച്ച് പൂജ ചെയ്യണം എന്ന് പുജാരിമാർ ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും എന്ന്
ഏതൊരു സ്ഥാപനത്തിലേയും ജീവനക്കാർക്ക് അവിടത്തെ ജോലി ചെയ്യുന്നതിന് ആവശ്യമായ യൂണിഫോം ഏർപ്പെടുത്തുന്നതിന് അതിന്റെ ഭരണാധികാരികൾക്ക് അധികാരമുണ്ട് എന്നാൽ അവിടെ വരുന്ന ഇടപാടുകാർക്ക് നിശ്ചിത യൂണിഫോം വേണം എന്ന് ആരും നിർബന്ധിയ്ക്കും എന്ന് തോന്നുന്നില്ല
Swami, hope your sensible advice penetrates the insensible ears of temple pravarthakers.
And increase their loot
I Heartly Welcome this speech Swami ji
ഷർട്ടും പാന്റും ധരിച്ച് ഭക്തൻ ക്ഷേത്രത്തിൽ കയറിയാൽ തകരുന്നതല്ല സനാതന ധർമ്മം.
You are absolutely Right Swami ji...
ഞാൻ വളരെനാളുകളായി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് ഇത്. മറ്റാരോടെങ്കിലും ഇതിനെപറ്റി സംസാരിച്ചാൽ ആടിനെ പിടിച്ചു പട്ടി ആകുന്നപോലത്തെ മറുപടികൾ ആണ് കിട്ടുന്നത്.... ഷർട്ട് ധരിക്കുന്നതിൽ കുഴപ്പമില്ല എന്നുള്ളത് ഒരു നിയമമായി വന്നെങ്കിൽ എന്ത് നന്നായിരുന്നു....
വളരെ നന്ദി സ്വാമിജി 🙏
നമസ്കാരം എനിക്ക് ഒരു അനുഭവം ഉണ്ടായി ഞാൻ ഗുരുവായൂർ പോയി ഞങ്ങൾ കുടുംബം ആയിട്ടാണ് പോയത് കുഞ്ഞിന്റെ ചോറുണ്നു റൂംമെടുത്ത് പിറ്റേ ദിവസം ചോറൂണ് കഴിഞ്ഞു റൂമിൽ പോയി ഡ്രസ്സ് മാറി ഞാൻ പാന്റ് ആണ് ധരിച്ചത് കാരണം തിരിച്ചു തിരുവനന്തപുരം വരെ വരണം കാറിൽ ആണ് യാത്ര വരുന്ന വഴിയിൽ മമ്മിയൂർ ശിവ ഷേത്രത്തിൽ കയറി കാർ കുറച്ചു ദൂരെ ആണ് പാർക്ക് ചെയ്തത് ഞങ്ങൾ അമ്പലത്തിൽ ചെന്നപ്പോൾ എന്നെ കയറ്റിയില്ല കാരണം ഞാൻ പാന്റ് ഇട്ടിരിക്കുന്നു
ഷർട്ടും പാൻസും ക്ഷേത്രത്തിനകത്ത് ധരിക്കരുത് എന്ന നിയന്ത്രണം എടുത്തുകളയുക പകരം മാന്യമായി വസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുക എന്ന് എഴുതി വയ്ക്കാം ഷർട്ട് അഴിച്ച് ക്ഷേത്രത്തിൽ പോകണം എന്ന് നിർബന്ധമുള്ളവർ അങ്ങനെ ചെയ്യട്ടെ ഒരു മേൽ മുണ്ട് കൂടി ഇട്ടോട്ടെ
ഷർട്ട് ഇടുന്നത് ദൈവത്തിന് ഇഷ്ടമല്ലെങ്കിൽ സ്ത്രീകൾ അതുപോലെ പോവണ്ടെ ഞാൻ ക്ഷേത്രങ്ങളിൽ പോവാറുണ്ട് പക്ഷെ ഉള്ളിൽ കേറാറില്ല കാരണം എൻ്റെ നഗ്ന ശരീരം ഞാൻ ദൈവത്തെ കാണിക്കാൻ ഉദ്ധേശിക്കുന്നില്ല കാരണം ദൈവം അമ്പലത്തിനുള്ളിൽ തളച്ചിട്ടതാണല്ലോ അവിടെപ്പോയാൽ മാത്രമേ ദൈവത്തിന് നമ്മളെ ഷർട്ടിടാതെ കാണാൻ പറ്റൂ വിവരമില്ലാത്ത കുറേ നിയമങ്ങൾ
മനുഷ്യരുടെ ആചാരങ്ങളിൽ ഒരുപാട് കോമഡികൾ ഉണ്ട്.ദൈവം ഇതൊക്കെ കണ്ട് ദിവസവും പൊട്ടിച്ചിരിക്കുന്നുണ്ടാകും😂😂😂😂😂😂😂😂😂
ജനങ്ങൾക്ക് സൗകര്യ പ്രധാനവും മാന്യവും ലളിതവുമായ രീതി ഏർപ്പെടുത്തിയാൽ എല്ലാവർക്കു സൗകര്യം. അമ്പലത്തിൻ്റെ ലളിതവും മാന്യവും എല്ലാവരും അംഗീകരിക്കണം.
വ്യക്തമായ ഉത്തരം 👌👌👍
Njnm alochikkarund ethelum daivom ithpolathe pottatharangal parayuonn
ഷർട്ട് ധരിച്ചു ക്ഷേത്രത്തിനുള്ളിൽ കയറാനും ആരാധന നടത്താനും കഴിയുന്ന രീതിയിലേക്ക് നാം മാറണം. അതിനുള്ള അനുവാദം ക്ഷേത്ര ഭരണാധികാരികൾ നൽകണം.
Islam is best ❤❤
ചെറിയ കാര്യത്തിൽ ഹറാംമും അല്ലാലും ഉണ്ട്.
ഒരു ദൈവമേ ഉള്ളു
@@Jabijab2ഓ ചങ്ങാതീ. അത് ഈ പ്രതലത്തിൽ എന്തിന് കൊണ്ടു വരണം?😮
പല അനാചാരങ്ങളും മാറി വന്ന പോലെ ഇതും മാറുമെന്ന് പ്രതീക്ഷിക്കാം.
അവർണ്ണരും സവർണ്ണരും വരേണ്ണ്യരും ആചാരങ്ങളുടെ പേരിൽ എന്തെല്ലാം ആഭാസങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു.
@@Jabijab2 അത് മാത്രമല്ല ബോബ് ഇടലും ഉണ്ട് അത്രേ ഉള്ളൂ😂😂 പിന്നെ ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഞങ്ങളുടെ മതത്തിൽ ഉണ്ടെങ്കിൽ അത് ഞങ്ങൾ പരിഹരിച്ചോളം അതിൻ്റെ ഇടയിൽ തോലിക്കാൻ വരണ്ട
@@Jabijab2@ruleno1462 അത് മാത്രമല്ല ബോബ് ഇടലും ഉണ്ട് അത്രേ ഉള്ളൂ😂😂 പിന്നെ ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഞങ്ങളുടെ മതത്തിൽ ഉണ്ടെങ്കിൽ അത് ഞങ്ങൾ പരിഹരിച്ചോളം അതിൻ്റെ ഇടയിൽ തോലിക്കാൻ വരണ്ട മേത്തന്മാർ
🙏Well explained Swamiji.
Pranamam sampujya swamiji🙏🙏🙏
This is the correct fact. I fully agree with you.
ഇതുപോലുള്ള മാറ്റങ്ങൾ ആവശ്യമാണ്. അതാണ് യുക്തിബോധം
Ofcourse i also will
ഒരു നൂറ്റാണ്ട് മുമ്പ് ഷർട്ട് പോയിട്ട് മുണ്ടു പോലും ഉണ്ടായിരുന്നില്ല
അതിനു മുമ്പ് വളരെ കാലം മുമ്പുണ്ടാക്കിയ ചില ആചരണങ്ങൾ പരിഷ്കരിക്കാതെ കൊണ്ടു നടക്കുന്നത്
🙏🙏 ശരിയാണ് ഷർട്ട് ഉപയോഗിക്കുന്നത്
Ente makanu 2 vayasayi avanem kond ambalathil pokumbol avante shirt azhikarilla.. security parayum azhipikan..njan mind cheyyarilla karanam nale eth marum ennenik ariyam avan verithe shirt azhich seelikanda..
തീര്‍ച്ചയായും ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പോകാനുള്ള നല്ലൊരു വിപ്ലവകരമായ തീരുമാനം ഉണ്ടാകുക തന്നെ വേണം.
ഞാൻ എഴുതിയ കമന്റ് കാണാനില്ല. അതു തെറ്റിയിട്ടില്ലെന്ന് കരുതുന്നു.
ഏതായാലും ഷർട്ട് അഴിക്കുക എന്നത് അർത്ഥശൂന്യമായ ഒരു കാര്യമാണ്. അതിനെ ആചാരം എന്നു വിളിക്കാൻ പോലും കൊള്ളില്ല. 6:06
സാമി ജീ പറഞ്ഞസത്യമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്നാണ് ഇതിനൊരു മാറ്റം ഉണ്ടാകുക 🙏🏻
സ്വാമിജി തന്നെ ഒരു പോംവഴി പറയണം.... നമ്മൾ ഒന്നിച്ചു നിന്ന് മാറ്റം ഉണ്ടാകണം ❤️
He should advise boycott of all temples!
Super സ്വാമി 👍👍
"ഭക്തർക്ക് ഷർട്ട് ധരിച്ച് അകത്ത് പ്രവേശിക്കാം" എന്ന ബോർഡ് എല്ലാ ക്ഷേത്രങ്ങളിലും പ്രദർശിപ്പിക്കണം. അതിന് ദേവസ്വം ബോർഡ് / ഹൈന്ദവ സഭകൾ മുൻകൈ എടുക്കണം.
സ്വാമിജി ഗുരുവായൂരിൽ അമ്പലത്തിനുള്ളിൽ മാത്രമല്ല പുറത്തുള്ള ഊട്ടുപുരയിൽ കയറാനും വേണം ഷർട്ട് ഊരൽ അത് മനസ്സിലാവുന്നില്ല?
വളരെ ശരിയാണ് സ്വാമിജി
I am a malayali born and raised out of Kerala, now living in Kerala. I have faced lot of difficulty in visiting temple here due to this archaic and irrational rule.
Pranam swamiji
What you said is absolutely right
.Such outdated practice must be stopped from all the temples and encourage youth to visit temples
Yes you are correct swamiji
പല ക്ഷേത്രങ്ങളിലും എഴുതി വച്ചിട്ടുണ്ട്,കൂടാതെ ചില തിരക്കുള്ള ക്ഷേത്രങ്ങളിൽ പോലീസും ഷർട്ട് ധരിച്ച് കയറരുതെന്ന് നിർബ്ബന്ധം പിടിക്കുന്നു.
നാല്പതു വർഷം മുൻപ് ഞാനും കൂട്ടുകാരനും കൂടി ഗുരുവായൂർ പോയി. എന്നാൽ അമ്പലത്തിൽ ഒന്ന് പോകണം എന്ന് തോന്നി.ചെന്നു. അകത്ത് കടക്കാൻ ഷർട്ട് ഊരണത്രേ. ശോഷിച്ച ശരീരം ആയത് കൊണ്ട് ഞാൻ കൂട്ടാക്കിയില്ല ഷർട്ടൂരാൻ. ഞാൻ പുറത്ത് നിന്നു. സുഹൃത്ത് ഷർട്ടൂരി അകത്ത് പോയി.
നല്ല കാര്യം
പണ്ട് അംബലം panitha samayatthu എല്ലാഅവർക്കും shirt ഉണ്ടായിരുന്നു എന്നു ആരെങ്കിലും പറയുmo? Sthreekal polum blouse dharikkaathe ആണു ambalatthil poyirunnathu അല്ലേ?
Great perception ❤
Endu yukti yukti vadiye madangal angekarikumo
ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ മാത്രമല്ല ഊണ് കഴിക്കുമ്പോൾ പോലും ഷർട് അഴിക്കാൻ നിർബന്ധിക്കുന്നു. ഇതെല്ലാം മാറി മാന്യമായ വസ്ത്രം ധരിക്കാൻ നിയമം വന്നില്ലെങ്കിൽ നമുക്ക് തന്നെയാണ് നഷ്‌ടം. സ്വാമി ജീ അഭിനന്ദനങ്ങൾ 🌹
സ്വാമിജിയുടെ അഭിപ്രായം പൂർണമായും നമ്മുടെ ഹൈന്ദവ സമൂഹം അംഗീകരിക്കേണ്ടത് തന്നെയാണ്. കാലത്തിൻ്റെ മാറ്റങ്ങളെ ഉൾകൊള്ളാൻ നമുക്ക് കഴിയണം എന്നാണ് എൻ്റെ അഭിപയം.
Yes u R Correct Swamiji
പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭഗവാൻ്റെ പേരിൽ എല്ലാ മത നേതാക്കൻമാരും കാലാകാലങ്ങളായി പ്രചരിപ്പിക്കുന്നുണ്ട്. യുക്തിഹീനമായ പല ആചാരങ്ങളും മാറ്റേണ്ട കാലം കഴിഞ്ഞു. മറ്റൊരു ഹീനമായ ആചാരം ആണ് ആനയെ വെച്ചുള്ള ഉൽസവങ്ങളും പറയെടുപ്പും ശീവേലിയും മറ്റും 'മൃഗങ്ങളെ മനുഷ്യർ അടിമകളാക്കി അവയെ ഭഗവാൻ്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നതിന്നെതിരേ എന്തേ മൃഗസ്നേഹികൾ ശബ്ദമുയർത്താത്തത് എന്നത് വളരെ വേദനാജനകമാണ്. ഹിന്ദുമതം എല്ലാവരെയും തുല്യരും എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനും മാത്രമേ പഠിപ്പിക്കുന്നുള്ളു. തൂണിലും തുരുമ്പിലും കുടി കൊള്ളുന്ന ഭഗവാന് വേണ്ടി എന്തിന് ദേവാലയങ്ങൾ നിർമ്മിച്ചു കൂട്ടുന്നു എന്നത് തന്നെ ഉത്തരം കിട്ടാത്ത അടിസ്ഥാന ചോദ്യം. അഹം ബ്രഹ്മാസ്മി എന്ന് ഉപനിഷത്തുകൾ പഠിപ്പിക്കുമ്പോൾ സ്വയം നന്നാവാനായിരുന്നു പുരാതന ഹിന്ദു സംസ്കാരം അന്നത്തെ സമൂഹത്തെ ഉപദേശിച്ചിരുന്നത്. ഭഗവാനെ സ്വയം ഉൾക്കൊള്ളുക' സ്വയം നമ്മൾ ഭഗവാന് കൽപ്പിച്ചിരിക്കുന്ന ഗുണങ്ങളെല്ലാം അടങ്ങിയ മനുഷ്യനാവുക. അല്ലാതെ അനാചാരങ്ങളെ ആചാരമാക്കാനായിരുന്നില്ല ഹിന്ദുസംസ്കാരം സമൂഹത്തെ ഉത്ഭോദിപ്പിച്ചത്.. ഒരു കാലത്ത് വിവേകാന്ദ സ്വാമികൾ കേരളം ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചെങ്കിൽ ഇന്നത്തെ ഹിന്ദുമത പ്രാവീണ്യന്മാരെ കണ്ടാൽ ഹിന്ദുമതത്തെ ഭ്രാന്തൻ മതം എന്ന് വിശേഷിപ്പിച്ചേനേ. മറ്റു മതങ്ങളെ കുറ്റപ്പെടുത്തുന്നതിന്നു പകരം ഹിന്ദുമതത്തിൻ്റെ അന്തഃസത്തയെ പ്രചരിപ്പിക്കാൻ ഈ പ്രാസംഗകർ ശ്രമിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു.
കാലത്തിനനുസരിച്ചു മാറ്റങ്ങൾ നമ്മുടെ ഹിന്ദു സമുദായത്തിലും ആചാരങ്ങളിലും വരണം
Correct swami 🙏🙏🙏
Very correct 🙏🙏🙏
സ്വാഗതം,
10000........%സ്വാമിയുടെ അഭിപ്രായം കാലോചിതം.
അത് പോലെ ചില അമ്പലത്തിൽ മുണ്ട് ഉടുത്തെ കയറാൻ പറ്റൂ,12 വയസിൽ ഡബിൾ മുണ്ട് ആദ്യമായി ഉടുത്ത് ക്ഷേത്രത്തിൽ പോയപ്പോൾ ചുറ്റമ്പലത്തിൽ വച്ച് മുണ്ട് അഴിഞ്ഞിരുന്നു,പെൺക്കുട്ടികൾ അടക്കം പുറകിൽ ഉണ്ടായിരുന്നു,ഇത്തരത്തിലും ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്.ഇതൊകെ മാറ്റേണ്ട കാലം കഴിഞ്ഞു.
താങ്കളെ നമിക്കുന്നു 🙏
ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പോകാമെന്ന് ഉള്ള സ്വാമിയുടെ അഭിപ്രായത്തെ ഞാൻ 100% സ്വാഗതം ചെയ്യുന്നു
I fully agree with. Well said
തിരുമേനി പറഞ്ഞത് നൂറു ശതമാനം ശെരിയാണ്, ഷർട്ട് അഴിച്ചു അമ്പലത്തിനുള്ളിൽ കയറിയാൽ സ്ത്രീകൾ ആണുങ്ങളുടെ നെഞ്ചിലേക്കാണ് നോക്കുന്നത് അതിനാൽ അമ്പലത്തിനുള്ളിൽ ഷർട്ട് ധരിച്ചു കയറണം എന്നാണ് എന്റെ അഭിപ്രായം 👍
ഷർട്ട് അഴിച്ച് അമ്പലത്തിൽ കയറുക എന്ന അനാചാരം ഒഴിവാക്കിയാൽ തന്നെ ആരാധകരുടെ എണ്ണം കൂടും
You are said it.. ❤❤❤❤❤❤
ആറ്റുകാല്‍, തൊഴുവന്‍കോട്, കരിയ്ക്കകം തുടങ്ങിയ പല ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചുതന്നെ അകത്തു പോകാം.
Pranam swamiji. North India yile kshethranghelil inghanathe niyamam illa.
സത്യം.
Praise the lord ......
ഓം നമസ്തേ സ്വാമിജി
Well said