ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റൈഡ് നടത്തി

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റൈഡ് നടത്തി.
    ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചൈൽഡ് പ്രൊട്ടക്ട് ടീം കൊല്ലം ജില്ലാ കമ്മിറ്റിയുടെയും ജസ്റ്റ് ബൈ സൈക്കിൾന്റെയും നേതൃത്വത്തിൽ കൊല്ലം എക്സൈസ് വിമുക്തി മിഷന്റെ സഹകരണത്തോടുകൂടി രാവിലെ എട്ടരയ്ക്ക് കൊല്ലം എക്സൈസ് കോംപ്ലക്സിൽ നിന്നും കൊട്ടാരക്കര വരെ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ യാത്രയ്ക്ക് തുടക്കമായി. ചൈൽഡ് പ്രൊട്ടക്റ്റ് ടീം കൊല്ലം ജില്ല പ്രസിഡന്റ് ഷിബു റാവുത്തർ അധ്യക്ഷത വഹിച്ചു.
    അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി. രാജേഷ് റാലി ഫ്ലാഗ് ഓൺ ചെയ്തു.
    പരിപാടിയുടെ മുഖ്യാതിഥിയായ മിസ്റ്റർ ഇന്ത്യ സുരേഷ് കുമാറിനെ ഷിബു റാവുത്തർ പൊന്നാട അണിയിച്ച് ആദരിച്ചു. യുവ സാമൂഹിക പ്രവർത്തകനായ ആർ പത്മജൻ, സുജിത്ത് വിജയകുമാർ, നരസിംഹ രാജ് എന്നിവരാണ് സന്ദേശയാത്രയ്ക്ക് നേതൃത്വം കൊടുത്തത്.
    .സി പി ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനിതാ സുനിൽ സംഘടനയെ പരിചയപെടുത്തി സംസാരിച്ചു ,
    വിമുക്തി കോഡിനേറ്റർ ഷിഹാസ് എച്ച്, എക്സൈസ് ഇൻസ്പെക്ടർ
    മാരായ രജി, വിനോദ്, ശിവറാം, എക്സൈസ് ഓഫീസർമാരായ സന്തോഷ്, മനു
    കൊല്ലം ജില്ലാ സെക്രട്ടറി ഖുറൈഷി സിസ്റ്റർ, ട്രഷറർ വിമലമ്മ എന്നിവർ സംസാരിച്ചു.
    കൊല്ലം വിമുക്തി മിഷനുമായി ചേർന്ന് കരിക്കോട് ഹയർ സെക്കൻഡറി സ്കൂൾ , ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ, ഇളമ്പള്ളൂർ ഹയർസെക്കൻഡറി സ്കൂൾ, എഴുകോൺ വിഎച്ച്എസ് സ്കൂൾ എന്നീ സ്കൂളുകളിൽ കുട്ടികൾക്ക് ബോധവൽക്കരണ സന്ദേശം നൽകി. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഓഫീസിൽ സർക്കിൾ ഇൻസ്പെക്ടർ എസ് മോഹനൻ യാത്രയ്ക്ക് വരവേൽപ്പ് നൽകി സന്ദേശയാത്ര അവസാനിപ്പിച്ചു.

ความคิดเห็น •