Muttathethum Thennale | Chandrolsavam | Lyrical Video | Mohanlal | Meena | Vidyasagar

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2022
  • Film: Chandrolsavam (2005)
    Directed by: Ranjith
    Produced by: Santhosh Damodharan
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: KJ Yesudas
    #muttathethum #vidyasagar #chandrolsavam
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    തൊട്ടാല്‍ പൂക്കും ചില്ലമേല്‍
    പൊന്നായ് മിന്നും പൂവുകള്‍
    കാറ്റിന്‍ പ്രിയതോഴി
    കുളിരിന്‍ പ്രിയതോഴി
    അവളെന്‍ കളിത്തോഴി
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    കാര്‍ത്തികയില്‍ നെയ്ത്തിരിയായ്
    പൂത്തുനില്‍ക്കും കല്‍വിളക്കേ
    നിന്നേ തൊഴുതു നിന്നു
    നെഞ്ചില്‍ കിളി പിടഞ്ഞു
    കണ്ണിറുക്കിയ താരകള്‍ ചൊല്ലണു
    പൊന്നിനൊത്തൊരു പെണ്ണാണ്‌
    കൊന്നമലരാല്‍ കോടിയുടുത്തൊരു മേടനിലാവാണ്
    താമരപ്പൂവിന്‍റെ ഇതളാണ്
    ഇവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    വെണ്മുകിലിന്‍ താഴ്വരയില്‍
    വെണ്‍നിലവേ നീ മറഞ്ഞു
    എന്നും കാത്തിരുന്നു
    നിന്നെ ഓര്‍ത്തിരുന്നു
    പാതി ചാരിയ വാതില്‍പ്പഴുതിലെ
    രാവിളക്കിന്നൊളിയല്ലേ
    മഞ്ഞുകൂടിനുള്ളിലൊളിച്ചൊരു മാമ്പൂമലരല്ലേ
    പാട്ടിനു തംബുരു ശ്രുതിയല്ലേ
    ഇവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    Subscribe Now
    Satyam Music: / @satyammusics
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • เพลง

ความคิดเห็น • 642

  • @harisbeach9067
    @harisbeach9067 ปีที่แล้ว +2936

    ഇത് പോലത്തെ ഇച്ചിരി പഴയ പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ഇങ്ങ് പോര്✌️"ഈ പാട്ടിനെയൊന്നും കടത്തി വെട്ടാൻ ഒരു ജിമിക്കി കമ്മലിനും പറ്റൂല😁 "എന്ത് നല്ല വരികൾ✍️"എന്ത് നല്ല സംഗീതം🎹"സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവ് "വിദ്യാജി..🎵👌❤️

    • @renjithkj177
      @renjithkj177 ปีที่แล้ว +76

      തപ്പി നടന്നപ്പോൾ മൊത്തം വിദ്യാജിയുടെ പാട്ടുകൾ 🤔🤔

    • @Albinsaju431
      @Albinsaju431 ปีที่แล้ว +11

      Sherikkum😁

    • @diyashemeer6647
      @diyashemeer6647 ปีที่แล้ว +10

      Vannneeey....present sir❤❤❤😊

    • @maincutclipz2232
      @maincutclipz2232 ปีที่แล้ว +6

      Pinnalla fav listil ulla song

    • @habeebhabeeb5094
      @habeebhabeeb5094 ปีที่แล้ว +4

      My favourite 😍 song

  • @anoop1263
    @anoop1263 ปีที่แล้ว +2319

    തന്റെ പ്രണയിനി ഒരിക്കലും തന്നെ വഞ്ചിച്ചിട്ടില്ല എന്ന തോന്നൽ ഉള്ളിടത്തോളം കാലം വിരഹവും മധുരം ഉള്ള ഓർമ്മകൾ ആയി മാറുന്നു.. 💔

  • @irahulsuresh123
    @irahulsuresh123 9 หลายเดือนก่อน +360

    ""ശ്രമിച്ചിരുന്നു.. ഒരു കൂട്ടിനായിട്ട്. എവിടെയും കണ്ടില്ല..
    ഒരാളെപ്പോലെ ഏഴുപേരുണ്ടാകും എന്നൊക്കെപ്പറയുന്നത് വെറുതെയാ
    ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു""
    ♥️❣️

  • @achuzzachutty731
    @achuzzachutty731 10 หลายเดือนก่อน +186

    കണ്ണിറുക്കിയ താരകൾ ചൊല്ലാണ് പൊന്നിനോതൊരു പെണ്ണാണ് ❤കൊന്നമാലാരായി കോടി ഉടുത്തൊരു മേടനിലവൻ ❤😌ഇ വരി 😌❤

  • @sojanmathew5295
    @sojanmathew5295 11 หลายเดือนก่อน +75

    അയാൾ സംഗീതത്തിൻ്റെ രാജാവായിരുന്നു
    വിദ്യാസാഗർ ❤❤

  • @kallyasserykkaran8306
    @kallyasserykkaran8306 ปีที่แล้ว +359

    പ്രകൃതിയെ കൂട്ടുപിടിച്ചുകൊണ്ട് പ്രണയം അതിമനോഹരമായി വർണ്ണിച്ച അസാധ്യമായ ഗാനം ♥️

  • @iammuhammedasifali
    @iammuhammedasifali 8 หลายเดือนก่อน +65

    ഇഷ്ടപ്പെട്ട ഏതു പാട്ടു കേട്ടാലും അതിൽ എല്ലാം ഒരു പേര്. വിദ്യ സാഗർ ♥

  • @amalks4627
    @amalks4627 ปีที่แล้ว +190

    പുത്തഞ്ചേരി യുടെ വരികൾ വിദ്യ ജിയുടെ മ്യൂസിക്കും പിന്നെ ദാസേട്ടന്റെ സൗണ്ട് കൂടി ആയപ്പോൾ മനോഹരമായൊരു സൃഷ്ട്ടി ❤

    • @joicejose86
      @joicejose86 ปีที่แล้ว +2

      👆🥰💯✅️

  • @kannan5749
    @kannan5749 ปีที่แล้ว +390

    കിട്ടിക്കാല ഓർമ്മകൾ ഉണർത്തുന്ന പാട്ട്... ലാലേട്ടൻ ദാസേട്ടൻ... 2023-24 ൽ കേൾക്കുന്ന കൂട്ടുകാർ ഉണ്ടോ..❤️❤️❤️👌👌👌

    • @smithachandran8
      @smithachandran8 ปีที่แล้ว +4

      ഉണ്ടല്ലോ നല്ലതൊന്നും ഒരിക്കലും മാഞ്ഞുപോകില്ല

    • @arathyshibu3462
      @arathyshibu3462 ปีที่แล้ว +2

      Yesssssss

    • @hari6085
      @hari6085 ปีที่แล้ว +10

      കിട്ടിക്കാലം😁

    • @kannan5749
      @kannan5749 ปีที่แล้ว +1

      @@arathyshibu3462 ❤️👍🏿🙏

    • @parvenub
      @parvenub 7 หลายเดือนก่อน

      S

  • @user-zn9hq6lu8v
    @user-zn9hq6lu8v 6 หลายเดือนก่อน +222

    2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ??????

  • @movielover680
    @movielover680 ปีที่แล้ว +88

    ഇപ്പോഴത്തെ പടങ്ങളിലെ പാട്ട് ഒരു തവണ കേൾക്കുമ്പോൾ തന്നെ മടുപ്പ് തോന്നുന്നു.വല്ലപ്പോളും നല്ല രണ്ട് പാട്ട് വന്നാൽ ആയി 😐
    ഇതൊക്കെ കണ്ടില്ലേ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും കേൾക്കുമ്പോൾ എന്താ ഫീൽ....❤❤❤😍

    • @sandeepsoman8482
      @sandeepsoman8482 ปีที่แล้ว +1

      🥰🥰🥰

    • @sandeepsoman8482
      @sandeepsoman8482 11 หลายเดือนก่อน +7

      അത് പണി അറിയാവുന്നവർ ചെയ്തതാണ് അതാണ് കാരണം 😅😅😅❤❤❤🥰🥰🥰

    • @movielover680
      @movielover680 11 หลายเดือนก่อน

      @@sandeepsoman8482 സത്യം 💯😍😍

    • @sheebatp3325
      @sheebatp3325 9 หลายเดือนก่อน +1

      Correct 💯

  • @joicejose86
    @joicejose86 ปีที่แล้ว +350

    ഈ പാട്ട് ഇങ്ങനെ കേൾക്കുമ്പോ ഒരുപാട് പറയാൻ ഉള്ളത് പോലെ.😊 ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമയും അതിലെ ഏറ്റവും മനോഹരമായ ഗാനവും🥰🦋 എത്ര കണ്ടാലും കേട്ടാലും മതി വരൂല്ലാ..
    ഇതിലെ ലാലേട്ടനെ കാണാൻ തന്നെ എന്തോ ഒരു പ്രേത്യേക മൊഞ്ചാണ്..🤗🥰ആ ബുൾഗാൻ താടിയും, നെറ്റിയിലേക്ക് ചാടി കിടക്കുന്ന ആ മുടിയും, ഇടക്ക് ആ കണ്ണട വെച്ച മുഖത്തെ ചിരിയും കൂടി ആകുമ്പോ പറയുകേ വേണ്ട🤗❣️🥰
    തനി പാലക്കാടൻ നാട്ടിൻ പുറങ്ങളിലെ ചന്തം അതേപോലെതന്നെ ഈ സിനിമയിലേക്കും രഞ്ജിത്ത് എന്ന ഡയറക്ടർക്ക് പകർത്താൻ കഴിഞ്ഞു എന്നതാണ് ഈ പാട്ടിനെ മികച്ചതക്കുന്ന ഒരു ഘടകം.. മന, കാവ്, കുളം, പുഴ, ഇടവഴികൾ, കൽവിളക്കുകൾ അങ്ങനെ നൊസ്റ്റു ഫീൽ ഉള്ളതെല്ലാം🥰 ഈ സിനിമയിലും ഈ പാട്ടിലും നമുക്ക് കൺനിറയെ കാണാം കഴിയും.പോരാത്തതിന് ഗിരീഷ് ഏട്ടന്റെ അർത്ഥവത്തായ വരികളും✍️🦋 വിദ്യാജിയുടെ മ്യൂസിക്കും🎹🎻, ദാസേട്ടന്റെ ശബ്ദവും കൂടി ആയപ്പോൾ ഈ പാട്ട് കൂടുതൽ മനോഹരമായി എന്ന് വേണം പറയാൻ.
    "ചന്ദ്രോത്സവം എന്ന സിനിമ ക്ലൈമാക്സിനോട് അടുക്കുന്നതിനു തൊട്ട് മുമ്പ് ശ്രീഹരി തന്റെ സംഗീത ഗുരുവായ ദക്ഷിണാമൂർത്തി സാമിയെ പോയ്‌ കണ്ട് അനുഗ്രഹം മേടിക്കുന്ന ഒരു സീൻ ഉണ്ട്.. അതിൽ ശ്രീഹരി ഗുരുവിനോട് പറയുന്ന ഒരു വാചകം ഇങ്ങനെ "അസ്തമയത്തിന് മുമ്പ് എല്ലാം ഒരിക്കൽ കൂടി കാണാൻ കേൾക്കാൻ ഓടി വന്നവനാണ് ഞാൻ "എന്ന്... അതെ തന്റെ ഇഷ്ട്ട കളിത്തോഴിയുടെ കൂടെ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹര കൗമാര പ്രണയ കാലഘട്ടം ആസ്വദിച്ച ശ്രീഹരി, തന്റെ നഷ്ട്ടപ്രണയത്തെ വീണ്ടും ഒന്ന് കൂടി ഓർക്കാൻ തിരിച്ചു വന്നിരിക്കുന്നത് നമുക്ക് ഈ പാട്ടിൽ കാണാൻ കഴിയും. ശ്രീഹരിയും ഇന്ദുവും കുട്ടികളായിരുന്നപ്പോൾ അവര് കണ്ട് മുട്ടിയതും, ഒന്നിച്ചു നടന്നതും സ്നേഹം പങ്ക് വെച്ചതുമായ എല്ലാ ഇടങ്ങളിലൂടെയും ഒരു പുഞ്ചിരിയോടെ ശ്രീഹരി നടന്ന് നീങ്ങുന്നത് ഈ പാട്ടിൽ നമുക്ക് കാണാം... നഷ്ട്ടപ്രണയത്തിന്റെ ഓർമകളെ തിരികെ വിളിക്കുന്ന, പണ്ട് പ്രണയിനിക്കൊപ്പം ശ്രീഹരി നടന്നകന്ന വഴികളിലൂടെ ശ്രീഹരിയെ പഴേ ഓർമകൾ കൂട്ട് പിടിച്ച് വീണ്ടും നടത്തിയ ഡയറക്ടർ ബ്രില്ലിയൻസ് പറയാതിരിക്കാൻ വയ്യ🥰🙏 ഈ പടം കണ്ട് തലക്ക് പിടിച്ച് ഞാനും എന്റെ ഫ്രണ്ടും കൂടി 18-12-22ൽ ഈ പടം ഷൂട്ട്‌ ചെയ്ത തൃശ്ശൂർ ജില്ലയിലെ വാഴാലിക്കാവ് എന്ന സ്ഥലത്ത് പോകാൻ ഇടയായി.ഈ സ്ഥലത്തിനോട് ചേർന്ന് ഒഴുകുന്ന ഭാരതപുഴ, പിന്നെ തൊഴുതു വരുന്ന ഇന്ദുവിനെ കാത്ത് ലാലേട്ടൻ ഇരുന്ന പാഞ്ഞാൾ അയ്യപ്പൻകാവ് ക്ഷേത്രം അങ്ങനെ ശ്രീഹരി നടന്ന കുറച്ചു സ്ഥലങ്ങളിലൂടെയൊക്കെ പോകാൻ ഒരു ഭാഗ്യം ലഭിച്ചു... ലൈഫിൽ ഒരിക്കലും മറക്കാൻ പറ്റാത്ത, മനസിനും,ശരീരത്തിനും ഒരുപോലെ പുത്തൻ ഉണർവേകിയ ഒരുപാട് നാടൻ കാഴ്ചകൾ സമ്മാനിച്ച ഒരു ദിവസം 🤗❣️
    ജീവനുള്ള ആയുസിൽ ഇനി കാലമെത്ര കഴിഞ്ഞാലും ഇനിയും ഈ പാട്ടു കേൾക്കാൻ ഇവിടെ വരും എന്ന ഉറപ്പോടെ
    ഒരു കടുത്ത ശ്രീഹരി ഫാൻ✍️❣️🙋‍♂️

  • @sijuc6430
    @sijuc6430 ปีที่แล้ว +695

    90's kids ന് ശെരിക്കും അറിയാം ഈ പാട്ട് എത്രമാത്രം അവരെ തങ്ങളെ ബാല്യകാലത്തേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന്. 😍

    • @737e7dhs4
      @737e7dhs4 ปีที่แล้ว +7

      onn poda

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว +28

      1985il nalla paat undelum 90s kids
      1995il nalla paat undelum 90s kids
      2005il nalla paat undelum 90s kids
      onnu ponam siju… chilath okke 90s allatha generation kidsinte kaalakattathil vannath aanu…ithupolathe okke

    • @sijuc6430
      @sijuc6430 ปีที่แล้ว +2

      @@Arjun-ej7fj ഇവിടെ താങ്കൾ mention ചെയ്ത period കളില്‍ നല്ല പാട്ടുകൾ ഉണ്ടായിട്ടില്ല എന്ന് ഞാൻ ഇവിടെ comment ല്‍ പറഞ്ഞോ? എന്തോന്നളിയാ മലയാളം വായിക്കാൻ അറിയില്ലേ?

    • @loosergirl4612
      @loosergirl4612 ปีที่แล้ว +8

      ​@@Arjun-ej7fj chandrolsavam movie release 2005 l.... 1997 l janicha enik ann 8 vayass...pranayam endhenn ariyillenkilum song aasvadhikkaanum paadanum okke pattiya praayam... 2004 l janicha ende aniyathi k 1 vaayss....difference manasilaavumallo.... 1985 l release aayalum ann tv athra illathond sadharana janangalk idayilek song film okke ethumbo 5-10 varsham edukkum... Mothathil old generationum new generationum idakulla 90s generations oru onnonnara generation aannu 🙂

    • @Barbarikan_love_u
      @Barbarikan_love_u ปีที่แล้ว

      ഓ മൈ... നിന്റെ ഒക്കെ പാട്ട് thanne🥴...

  • @lekshmilechuz2048
    @lekshmilechuz2048 ปีที่แล้ว +285

    ഇതൊക്കെ ആണ് eavergreen ❤️എപ്പോ കേട്ടാലും പുതുമ മാറാത്ത ഒന്ന് ❤️

  • @ryanxavier_89
    @ryanxavier_89 ปีที่แล้ว +289

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം ❤️

  • @the__hellboi
    @the__hellboi ปีที่แล้ว +85

    കണ്ണിറുക്കിയ തരകൾ ചൊല്ലണു പൊന്നിനൊത്തൊരു പെണ്ണാണ് കൊന്ന മലരാൽ കോടിയുടുത്തൊരു മേട നിലാവാണ്❤

  • @shajiabrose40
    @shajiabrose40 ปีที่แล้ว +31

    ദാസേട്ടൻ ഓരോ വാക്കിനും കൊടുക്കുന്ന ഫീലിംഗ്സ് പറഞ്ഞറിയിക്കാൻ വയ്യാ ❤

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa ปีที่แล้ว +72

    കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ് കൊന്നമലരാൽ കോടിയുടുത്തൊരു മേടനിലാവാണ്..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vyshakhashokan2100
    @vyshakhashokan2100 ปีที่แล้ว +78

    ഇറങ്ങിയ കാലത്ത് കല്ല്യാണവീടുകളിൽ എത്രയോ തവണ കേട്ട പാട്ട് 💞💞 സിനിമ ക്ളിക്കായില്ലെങ്കിലും പാട്ടുകൾ കേറിയങ്ങ് കൊളുത്തി 💞💞💞

    • @neerajck6833
      @neerajck6833 ปีที่แล้ว +8

      Super movie annu

    • @Priyaaaaaaaaaaaaaaaa
      @Priyaaaaaaaaaaaaaaaa ปีที่แล้ว +1

      Aara click aayillenn prnje😂

    • @vyshakhashokan2100
      @vyshakhashokan2100 ปีที่แล้ว +7

      @@Priyaaaaaaaaaaaaaaaa padam nice aan but theatre hit aayirunnilla chandrolsavam

    • @the__hellboi
      @the__hellboi ปีที่แล้ว

      Bro nn click ayilke 😐

  • @Sreenandha.P-gl6ii
    @Sreenandha.P-gl6ii 8 หลายเดือนก่อน +21

    ലാലേട്ടനല്ലാതെ മറ്റൊരു നടനും ഈ ഗാന രംഗത്തിൽ അഭിനയിച്ചാൽ ഇത്രയും ഫീൽ കിട്ടില്ല എന്തൊരു ഫ്ളക്സ്ബിലിറ്റിയാണ് , കാലുകൊണ്ട് വെള്ളം തേവുന്നതും, വെറുതെ നടക്കുന്നത് പോലും എന്തൊരു ഭംഗിയാണ് .
    വരികളും , സംഗീതവും , പാടിയതും , പിന്നെ ക്യാമറയും , സംവിധാനവും ഒക്കെ സമ്മതിക്കാം !!. പക്ഷേ ആ പാട്ടിനൊത്ത മാനറിസങ്ങൾ ,..... ഹോ !!! അത് ലാലേട്ടനെ സമ്മതിക്കാതെ വയ്യ ! 💯

  • @jenitaalson-gx6mp
    @jenitaalson-gx6mp ปีที่แล้ว +71

    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി ഓ...
    അഴകാം കളിത്തോഴി
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി ഓ...
    അഴകാം കളിത്തോഴി
    തൊട്ടാല്‍ പൂക്കും ചില്ലമേല്‍
    പൊന്നായ് മിന്നും പൂവുകള്‍
    കാറ്റിന്‍ പ്രിയതോഴി ഓ...
    കുളിരിന്‍ പ്രിയതോഴി ആ...
    അവളെന്‍ കളിത്തോഴി ഓ...
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി ഓ...
    അഴകാം കളിത്തോഴി
    കാര്‍ത്തികയില്‍ നെയ്ത്തിരിയായ്
    പൂത്തു നില്‍ക്കും കല്‍വിളക്കേ
    നിന്നേ തൊഴുതു നിന്നു
    നെഞ്ചില്‍ കിളി പിടഞ്ഞു
    കണ്ണിറുക്കിയ താരകള്‍ ചൊല്ലണു
    പൊന്നിനൊത്തൊരു പെണ്ണാണ്‌
    കൊന്നമലരാല്‍ കോടിയുടുത്തൊരു-
    മേട നിലാവാണ്...
    കണ്ണിറുക്കിയ താരകള്‍ ചൊല്ലണു
    പൊന്നിനൊത്തൊരു പെണ്ണാണ്‌
    കൊന്നമലരാല്‍ കോടിയുടുത്തൊരു-
    മേട നിലാവാണ്...
    താമരപ്പൂവിന്‍റെ ഇതളാണ്
    ഇവളെന്‍ കളിത്തോഴി ഓ...
    അഴകാം കളിത്തോഴി ഓ...
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി ഓ...
    അഴകാം കളിത്തോഴി
    വെണ്മുകിലിന്‍ താഴ്വരയില്‍
    വെണ്‍നിലവേ നീ മറഞ്ഞു
    എന്നും കാത്തിരുന്നു
    നിന്നെ ഓര്‍ത്തിരുന്നു
    പാതി ചാരിയ വാതില്‍പ്പഴുതിലെ-
    രാവിളക്കിന്നൊളിയല്ലേ ?
    മഞ്ഞുകൂടിനുള്ളിലൊളിച്ചൊരു-
    മാമ്പൂ മലരല്ലേ ?
    പാട്ടിനു തംബുരു ശ്രുതിയല്ലേ ?
    ഇവളെന്‍ കളിത്തോഴി ഓ...
    അഴകാം കളിത്തോഴി ഓ...
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി ഓ...
    അഴകാം കളിത്തോഴി

  • @pinkman259
    @pinkman259 ปีที่แล้ว +50

    ഒരാളെ പോലെ ഒരാൾ മാത്രം ❤

  • @jishnusiva1754
    @jishnusiva1754 ปีที่แล้ว +59

    ഒരു ലൈഫ് ഒളിജ്കിടപ്പുണ്ട് ഈ പാട്ടിൽ 💓

  • @user-gh6kg4uj8c
    @user-gh6kg4uj8c ปีที่แล้ว +32

    വലിയ നഷ്ടങ്ങളിൽ ഒന്ന് gireesh Puthenchery 😭😭😭💔💔💔💔

  • @niksss37
    @niksss37 ปีที่แล้ว +75

    വിദ്യാജി, ഗിരീഷേട്ടൻ, ദാസേട്ടൻ...ഒപ്പം ലാലേട്ടനും...🙏
    ഇങ്ങനൊരു പാട്ട് സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളു ❤❤❤
    ഇവരുടെയെല്ലാം കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യമല്ലേ!

  • @incredibletruth903
    @incredibletruth903 ปีที่แล้ว +19

    ചിറക്കൽ ഹരി... ഇത്ര മനോഹരമായ വേഷം.. ഏട്ടൻ ചെറുപ്പമായി ഇതിൽ 🥰🥰താങ്ക് u രഞ്ജിത്ത് ബാലകൃഷ്ണൻ 🙏

  • @ZEP-650
    @ZEP-650 8 หลายเดือนก่อน +18

    2:07 തന്റെ പ്രണയിനി ഒരിക്കലും തന്നെ വഞ്ചിച്ചിട്ടില്ല....
    എന്ന തോന്നൽ ഉള്ളിടത്തോളം കാലം വിരഹവും മധുരവും ഉള്ള ഓർമ്മകൾ ആയി മാറുന്നു..... 💔🥰

  • @athulpk5784
    @athulpk5784 ปีที่แล้ว +31

    ഒരുതവണ കേട്ടാൽ വീണ്ടും പുതുമയോടെ കേൾക്കാൻ കൊതിക്കുന്ന വരികൾ ഗിരീഷേട്ടൻ ❤️

  • @newanishagencies2094
    @newanishagencies2094 6 หลายเดือนก่อน +12

    കുട്ടിക്കാല ഓർമകളിലേക്ക് കൂട്ടി കൊണ്ടുപോയ... വല്ലാത്തൊരു അനുഭൂതി. Sheet പാകിയ കുടിലും, ഇടവഴികളും, ചെറു പുഴയും, കടലാസ് തോണികളും, കുറിതൊട്ട സുന്ദരി കുട്ടിയും... ദാസേട്ടന്റെ ആലാപനവും., മനസിൽ ഒരു ചന്ദ്രോത്സവം സൃഷ്ടിച്ചു. വിദ്യാസാഗറിന്റെ മാത്രം മാസ്റ്റർ പീസുകൾ ആണ് ഇങ്ങനെ ഉള്ള ഗാനങ്ങൾ

  • @arunsethumadhavan614
    @arunsethumadhavan614 ปีที่แล้ว +39

    Yesudas voice modulation for Mohanlal is amazing..he included his naughtiness ans flattened voice.😍

  • @sandeepsoman8482
    @sandeepsoman8482 ปีที่แล้ว +36

    ഗിരീഷ് +വിദ്യാജി =song വേറെ level 🔥🔥🔥❣️❣️❣️

  • @Harshan9129
    @Harshan9129 ปีที่แล้ว +35

    തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങൽ ആണ് 😔.. ☔️❤☔️

    • @MrALAVANDAN
      @MrALAVANDAN ปีที่แล้ว +1

      സ്വന്തമായിട്ട് വല്ലതുമുണ്ടോ

  • @varunprasanna9181
    @varunprasanna9181 ปีที่แล้ว +13

    Kj ஜேசுதாஸ் sir and vidyasagar woow enna music

  • @adarshpnair1731
    @adarshpnair1731 9 หลายเดือนก่อน +26

    Girish+Vidhyaji+Yesuday= Heaven ❤

  • @sandeep.palayi261
    @sandeep.palayi261 3 วันที่ผ่านมา +1

    തന്റെ ഇഷ്ട്ട പ്രണയിനിയെ കുറിച്ച് ഒരു പാട്ടിലൂടെ എത്ര മനോഹരമായിട്ടാണ് ലാലേട്ടൻ പാടിയും അഭിനയിച്ചും കാണിക്കുന്നത്
    ഗിരീഷ്പുത്തഞ്ചേരി സാറിന്റെ വരികൾക്ക് 📝
    വിദ്യാസാഗർ സാറിന്റെ സംഗീതം🎹🎻
    ദാസേട്ടന്റെ ആലാപനം🎧🎼🎵🎶❤🤍Uff എത്ര തവണ കേട്ടാലും മതിവരില്ല❤️🤍💞✍🏻സന്ദീപ്. പാലായി🤗❤️🤍

  • @sreejasunil9095
    @sreejasunil9095 ปีที่แล้ว +74

    ഓർമകളിൽ എന്നും... ❤❤

  • @rajishasreelal
    @rajishasreelal ปีที่แล้ว +32

    Memorable days💔ഇതിനേക്കാളൊക്കെ മികച്ചത് no chance💯

  • @994667972
    @994667972 ปีที่แล้ว +33

    From 3:26 to 4:00 breath stopping work by Melody King Vidyaji... Exceptional.. Amazing..
    Dasettan..Puthancheri..Vidyaji.. no words to their wonderful combo works..

  • @arjunrdev1281
    @arjunrdev1281 ปีที่แล้ว +16

    നമ്മെ ഒരു മായാ ലോകത്തേക്ക് കൊണ്ടുപോകും ഈ പാട്ട്

  • @meerageorge8372
    @meerageorge8372 2 หลายเดือนก่อน +6

    Ini indaakuo inganathe nalla music ulla films ulla oru kaalam.. 😢

  • @aswathim8945
    @aswathim8945 ปีที่แล้ว +57

    Music ,visuals എല്ലാം കൊണ്ടും മികച്ച ഗാനം ❤️

  • @maniyammadamodharan723
    @maniyammadamodharan723 ปีที่แล้ว +406

    ബസിൽ കേൾക്കാൻ ഇതിനേക്കാൾ ബെറ്റർ സോങ്ങ് ഇല്ല

  • @rijeshlalu
    @rijeshlalu 11 หลายเดือนก่อน +8

    ലാലേട്ടൻ &ദാസേട്ടൻ
    രഞ്ജിത്ത് &വിദ്യാസഗർ 💪💪💪💪💪💪💪💪
    അതൊക്കെ ഒരു ഫീൽ തന്നെ ആണ്.... ഒരിക്കലും മറക്കാൻ പറ്റാത്ത വരികളും മ്യൂസിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤2023ലും കേൾക്കുന്നവർ ഉണ്ടോ ❤❤❤❤

  • @vipinkv5698
    @vipinkv5698 ปีที่แล้ว +14

    അമരത്വം നേടിയ ഗാനങ്ങളിൽ ഒന്ന് my ever fav 🥰😘

  • @aswathyeg4306
    @aswathyeg4306 ปีที่แล้ว +27

    When I was practicing my training in a govt hospital as a nursing student the surgeon used to sing song for ease his job and relaxing

  • @infinityideas5201
    @infinityideas5201 ปีที่แล้ว +87

    ഇ പാട്ട് കേട്ടാൽ എനിക്ക് തണുക്കും എന്താന്നറിയില്ല ♥️🥰

    • @mahroofanasrin3350
      @mahroofanasrin3350 ปีที่แล้ว +2

      😂

    • @meerakl5873
      @meerakl5873 ปีที่แล้ว +7

      തെന്നൽ മുറ്റത്ത് എത്തിയത് കൊണ്ടാവും.....😉

    • @sayoojshyam6920
      @sayoojshyam6920 ปีที่แล้ว +3

      ഫ്രിഡ്ജിൽ ഇരുന്ന് കേൾക്കുന്നോണ്ട് ആവും 😀😀

    • @OminivavaTN59100
      @OminivavaTN59100 ปีที่แล้ว +5

      Ath verum thanupp alla bro maduramulla ormakalude thanuppayirikkum

    • @bleedblue1232
      @bleedblue1232 ปีที่แล้ว

      🤣

  • @shanavasfrancis
    @shanavasfrancis ปีที่แล้ว +42

    ഹോ ...
    ഇതൊക്കെയാണ് പാട്ട് എന്നു പറയുന്നത്

    • @joicejose86
      @joicejose86 ปีที่แล้ว +4

      Sathym bro🥰💯✅️

  • @sreejithsatheesan8613
    @sreejithsatheesan8613 9 หลายเดือนก่อน +11

    That lyrics,That beat, that voice😍absolute magic from vidyaji😍

  • @sarathkumarB10
    @sarathkumarB10 ปีที่แล้ว +56

    This movie has lot of emotions 😘

    • @lazar2758
      @lazar2758 ปีที่แล้ว +1

      🥲🥲alot off

  • @rated-rkid3968
    @rated-rkid3968 ปีที่แล้ว +21

    പറയാൻ ഒരു വാക്കുകൾ ഇല്ല ❤️ കാരണം ഇല്ലരവരും ഞാൻ പറയാൻ വന്നതിൽ കൂടുതൽ നോസ്റ്റ് അടിക്കുന്ന കമ്മെട് ആയിരുന്നു🤗. സോങ്ങ് വിത്ത് കമൻ്റ് വായിച്ചപ്പോൾ പോളി ഫീൽ മചാൻമരെ💯❤️

  • @sreelathasathyan9049
    @sreelathasathyan9049 ปีที่แล้ว +17

    സൂപ്പർ ❤️❤️❤️😍😍😍🥰🥰 നല്ല ഫീൽ ഉള്ള പാട്ട്

  • @sruthy_usha
    @sruthy_usha 4 หลายเดือนก่อน +5

    രചന : ഗിരീഷ് പുത്തഞ്ചേരി...സംഗീതം : വിദ്യാജി ശുഭം...❤❤❤❤❤

  • @bijinkk644
    @bijinkk644 ปีที่แล้ว +18

    നമ്മുടെ പ്രണയിനി നമ്മളെ പ്രണയിച്ചില്ലെങ്കിലും കുഴപ്പമില്ല.മറ്റൊരുത്തനെ പ്രണയിക്കുന്നു എന്ന് അറിയുമ്പോൾ അത് സഹിക്കാൻ പറ്റുകയും ഇല്ല.
    !!!!One side love❣️

    • @sincheshmangalasseri
      @sincheshmangalasseri หลายเดือนก่อน

      ഇവിടെ ആണ് ഈ സിനിമയിലെ വില്ലന്റെ ടീം അസംബിൾ ചെയ്യേണ്ടത് 😀

  • @aswanimm9124
    @aswanimm9124 ปีที่แล้ว +67

    This movie and song made my childhood more colourful ❤️❤️

  • @thouseem5300
    @thouseem5300 9 หลายเดือนก่อน +10

    Gireesh puthancheri magic lines 🥰

  • @__.Krishnan.__
    @__.Krishnan.__ 4 หลายเดือนก่อน +3

    കണ്ണിറുക്കിയ താരകൾ ചൊല്ലണ്
    പൊന്നിനൊത്തൊരു പെണ്ണാണ്
    കൊന്നമലരാൽ കോടിയുടുത്തൊരു
    മേടനിലാവാണ്😍❤️

  • @____-wp2lx
    @____-wp2lx 3 หลายเดือนก่อน +6

    2:35 One of My Fav 💝❤️

  • @Stylans
    @Stylans 4 หลายเดือนก่อน +2

    Gireesh puthancheri enn athulya prathibayum vidya sagar enna manthrikanum onnichapol undaya visamayangalil valare manoharamaya album chandrolsavam 😘😘😘

  • @johnsnow9224
    @johnsnow9224 ปีที่แล้ว +26

    2:34 favourite part❤

    • @SamiSaj
      @SamiSaj 4 หลายเดือนก่อน

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf ปีที่แล้ว +15

    ദാസേട്ടൻ.... വിദ്യാജി... ഹോ... എന്തോരു pattu👍!ലാലേട്ടൻമാജിക്!.....

    • @Sreerajac
      @Sreerajac ปีที่แล้ว

      Gireeshettane marann pokalle .. his all lyrics have life

  • @VedanthuStudent
    @VedanthuStudent 3 หลายเดือนก่อน +7

    വിദ്യാസാഗർ - ഗിരീഷ് puthenchery പാട്ടുകളെ ഒരു ന്യൂജൻ പാട്ടിനും അടിച്ചിടാൻ പറ്റില്ല

  • @clintcharles4051
    @clintcharles4051 ปีที่แล้ว +25

    ചന്ദ്രോത്സവഠ (2005)
    ഗാനഠ.മുറ്റത്തെത്തുഠ തെന്നലേ
    ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് കെ ജെ യേശുദാസ്

  • @akhilprasad114
    @akhilprasad114 ปีที่แล้ว +11

    ഗിരീഷ് ഏട്ടാ..... ❤️❤️❤️

  • @amalkrishna.c9011
    @amalkrishna.c9011 ปีที่แล้ว +6

    ചിറക്കൽ ശ്രീഹരി ❤️

  • @ardhra7633
    @ardhra7633 ปีที่แล้ว +16

    School trip povunond busil kekan vendi paat theranj vanna le njn😁❤️

  • @aswathyeg4306
    @aswathyeg4306 ปีที่แล้ว +18

    I have a brother who have a secret room having thousands of musical collections in CDs.,..and his research topic in PhD is can music heal mind and body.

  • @vs6892
    @vs6892 หลายเดือนก่อน +1

    എല്ലാവർക്കും ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ ലോക സംഗീതദിനാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച.

  • @habbyaravind3571
    @habbyaravind3571 8 หลายเดือนก่อน +7

    Even the beauty of
    seven wonders
    including Taj Mahal
    and even the beauty of
    one and only legendary
    Hollywood actress
    Merlin Munroe
    is just nothing
    before the beauty of
    One and only dream girl
    Eternal dream girl
    Ever lasting dream girl
    Ever green dream girl
    Unique dream girl
    HEMA MALINI ❤❤❤.
    Then what to say about
    other ordinary man made
    world beautiful ladies.

  • @manojgovindangovindan-oy3nt
    @manojgovindangovindan-oy3nt หลายเดือนก่อน +1

    എത്ര കേട്ടാലും മതി വരുന്നില്ല

  • @shiyasb4849
    @shiyasb4849 ปีที่แล้ว +10

    ഓർമയെ കൂട്ടുപിടിച്ചാ പിന്നെ ചുറ്റുമുള്ളതൊക്കെ യന്ത്രികം ആകും 😂❤❤

  • @sreelakshmia3318
    @sreelakshmia3318 2 หลายเดือนก่อน +1

    Ithinte ezhayalath ethila ipolathe lyrics...I admit everything have its own beauty,but this is different..hats of gireesh sir ❤

  • @abhi5812
    @abhi5812 9 หลายเดือนก่อน +4

    ഇവളെൻ കളിതോഴി.. 😍🤗😘😘❤️❤️💞♥️♥️♥️

  • @haitech5864
    @haitech5864 ปีที่แล้ว +18

    ഒരു പ്രതേക ഫിൽ ആണ് ഈ song ❤❤❤👌

  • @Chithrasalabham
    @Chithrasalabham ปีที่แล้ว +16

    ഹരി + ഇന്ദു ❣️

  • @Lefn462
    @Lefn462 16 วันที่ผ่านมา +2

    3:37 sadness is when we realize we won't see these expressions again....

  • @opolassa
    @opolassa ปีที่แล้ว +5

    ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ .. അത് ഒരു വല്ലാത്ത ഒരു കോമ്പോ ആണ്😮😮😮

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน +2

    Muttathethum thennale❣️

  • @ragilabaiju8045
    @ragilabaiju8045 3 หลายเดือนก่อน +2

    തിരിച്ചു കിട്ടാൻ കൊതിക്കുന്ന ഓർമ്മകൾ ❤️😟

  • @sharonjraj8080
    @sharonjraj8080 11 หลายเดือนก่อน +7

    Ohhh my childhood favorites❤❤❤❤❤…

  • @jyothishamdas3015
    @jyothishamdas3015 หลายเดือนก่อน +2

    വെട്ടിപ്പഴവും, മഞ്ചാടിയും വീണു ചിതറിയ ആ പഴയ നാട്ടുവഴിയിലൂടെ ഒരിക്കൽ കൂടി നടക്കാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടോ ☺️☺️☺️

  • @renjithcb9871
    @renjithcb9871 ปีที่แล้ว +3

    Achanta opam e filim kanan poyitu intervelinu eragi ponu kura kalam kazhinju youtubil e padam kandapol eshtamayi chirakkal sreeharii fan♥️

  • @arunimau5923
    @arunimau5923 3 หลายเดือนก่อน +1

    Kannirukkiya thazhakal chollan poonin othoru pennan 😩❤️

  • @abhilashta2872
    @abhilashta2872 ปีที่แล้ว +11

    ഒരാളെപ്പോലെ ഒരാളേ ഉള്ളു ❤

  • @mohmdshareef1615
    @mohmdshareef1615 หลายเดือนก่อน +1

    എൻ്റെ കുട്ടിക്കാലം ഓർമ വന്നു

  • @JefiHaredi
    @JefiHaredi 6 หลายเดือนก่อน +2

    I am an english music listener who rarely listen to other languages but i gotta tell ya...this song and visuals touches soul ❤️

  • @aswathyeg4306
    @aswathyeg4306 ปีที่แล้ว +17

    Poetry And music heals wounds

    • @saudhareghu7706
      @saudhareghu7706 ปีที่แล้ว +2

      Some musics are even meant for memorizing those wounds

  • @user-uq3ty7zl7d
    @user-uq3ty7zl7d ปีที่แล้ว +5

    പണ്ടത്തെ കല്യാണസിഡിയിലെ സ്ഥിരം പല്ലവികൾ ❤

  • @misbafrancis1008
    @misbafrancis1008 10 วันที่ผ่านมา

    Fav film...and ee filmile ella pattum ishttannn🤗😍

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 หลายเดือนก่อน +3

    നല്ലത് എല്ലാം ലാൽ ഏട്ടന് സ്വന്തമോ?...❤

    • @Arun-ge3xl
      @Arun-ge3xl 3 หลายเดือนก่อน +2

      When creating music for mohanlal every one give 100%becuase they know he will perfectly portray it

  • @subinsuresh9968
    @subinsuresh9968 ปีที่แล้ว +10

    Visual and song 😍😍😍

  • @kalidast1740
    @kalidast1740 ปีที่แล้ว +2

    വിദ്യ ജി you are great

  • @habbyaravind3571
    @habbyaravind3571 8 หลายเดือนก่อน +3

    One and only dream girl
    HEMA MALINI
    is the one and only
    beautiful person
    in Indian cinema.
    One and only dream girl
    Ever green dream girl
    Ever lasting dream girl
    Eternal dream girl
    Unique dream girl
    HEMA MALINI ❤❤❤.
    Others are periferal,
    artificial, unnatural,
    superfluous.

  • @mohanchandra9001
    @mohanchandra9001 15 วันที่ผ่านมา +1

    Muttathethumthennale❣️

  • @sreeharips3633
    @sreeharips3633 6 หลายเดือนก่อน +5

    ചെറുപ്പം തൊട്ട് കെട്ടിട്ടുണ്ടെകിലും എന്റെ ജീവിതവും ചന്ദ്രോത്സവം പോലെ ആകുംഎന്ന് വിചാരിച്ചില്ല 😑.

  • @anandhu8834
    @anandhu8834 ปีที่แล้ว +2

    2008ൽ അമ്മാവന്റെ കല്യാണത്തിനെ കാസറ്റിൽ കേട്ട പാട്ട് nosuu🥰😘😘😘

  • @Zouravv
    @Zouravv 5 หลายเดือนก่อน +3

    Aww 2:35 this part🤌🏼🥹🦋

  • @shinasshafi4140
    @shinasshafi4140 7 หลายเดือนก่อน +2

    Vidya ji ❤❤❤❤❤❤

  • @mohanchandra9001
    @mohanchandra9001 6 หลายเดือนก่อน +2

    Muttathethum thennale ❤

  • @ashlin.iashlin.i3320
    @ashlin.iashlin.i3320 ปีที่แล้ว

    Poya kalam oru pattiloode kond vannu munpil nirthunnu!!! ❤❤ gireesh puthancheri magic❤

  • @rajanroyalbedakam4294
    @rajanroyalbedakam4294 5 หลายเดือนก่อน +1

    ഈ പാട്ട് നമ്മുടെ ജീവിതം തന്നെയാണ് എന്ന് ഞാൻ എൻ്റെ ബാല്യകാല സഖിയോട് പറഞ്ഞപ്പോൾ അവളും അതേ ന്ന് പറഞ്ഞു. പ്രണനഷ്ടം ഒരു വല്ലാത്ത വേദനയാണ്.