En Poove Pon Poove | 1080p | Pappayude Swantham Appoos | Mammootty | Shobana|Badusha|CentralTalkies|

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2021
  • #malayalam #movie #CentralTalkies
    Song : En Poove Pon Poove...
    Movie : Pappayude Swantham Appoos [ 1992 ]
    Director : Fazil
    Lyrics : Bichu Thirumala
    Music : Ilayaraja
    Singer : S Janaki
    എന്‍ പൂവേ പൊന്‍‌പൂവേ
    ആരീരാരം പൂവേ
    കനവും നീ നിനവും നീ
    വായോ വായോ വാവേ
    ഉണ്ണിക്കണ്ണാ എന്നെന്നും [ 2 ]
    നിന്നെക്കൂടാതില്ലാ ഞാന്‍
    കുഞ്ഞാവേ ഓ... [ എന്‍ പൂവേ ]
    പൂവസന്തം പൊന്നുപൂശും
    പുലര്‍ക്കിനാവിന്‍ തൂവലാലെ
    അമ്പിളിപ്പൊന്‍‌മഞ്ചമൊന്നില്‍
    നിനക്കു മൂടാന്‍ പുതപ്പു നെയ്യാം
    നീ പിറന്ന സമയം മുതല്‍
    ഞാന്‍ പിരിഞ്ഞ നിമിഷം വരെ [ നീ പിറന്ന ]
    ഉല്ലാസം ആനന്ദം കുഞ്ഞോനേ [ എന്‍ പൂവേ ]
    നിന്‍ മനസ്സിന്‍ താളിനുള്ളില്‍
    മയില്‍ക്കുരുന്നിന്‍ പീലിയാകാം
    നീ വിതുമ്പും നോവിലെല്ലാം
    കുളിര്‍നിലാവായ് ഞാന്‍ തലോടാം
    നിന്റെ പൂവലിമ നനയുകില്‍
    നിന്റെ കുഞ്ഞുമനമുരുകുകില്‍ [ നിന്റെ ]
    ആറ്റാനും മാറ്റാനും ഞാനില്ലേ [ എന്‍ പൂവേ ]
    Welcome to CENTRAL TALKIES You Tube Channel
    CENTRAL TALKIES is the leading player in the Indian Music industry
    office @ near east west flyover MUMBAI
    ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്
    ചെയ്യാൻ മറക്കരുതേ🙏
  • บันเทิง

ความคิดเห็น • 281

  • @Nish-m1e
    @Nish-m1e 11 หลายเดือนก่อน +142

    2023 ലും എന്റെ പ്രിയപ്പെട്ട പാട്ട്.....
    "നീ പിറന്ന സമയം മുതൽ.. ഞാൻ പിരിഞ്ഞ നിമിഷം വരെ.... 😥😥
    നിന്റെ പൂവലിമ നനയുകിൽ...
    നിന്റെ കുഞ്ഞു മനമുരുകുകിൽ..
    ആറ്റാനും മാറ്റാനും ഞാനില്ലേ," 😥😥😥

  • @sajitha.psajitha1841
    @sajitha.psajitha1841 2 ปีที่แล้ว +277

    ഹോ, ഇതിന്റെ ക്ലൈമാക്സ്‌ കണ്ണ് നിറയാതിരിക്കില്ല. മോനെ കൊണ്ട് പോകാൻ വരുന്ന അമ്മ, അച്ചന്റെ കരച്ചിൽ കാണുമ്പോൾ ദുഃഖത്തോടെ തിരിച്ചു പോകുന്നു... 😭😭

  • @aash_jk97
    @aash_jk97 ปีที่แล้ว +135

    ഈ പടം എപ്പോഴൊക്കെ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ കണ്ണ് നിറഞ്ഞിട്ടുണ്ട്... പ്രത്യേകിച്ച് ഈ പാട്ട്.... അമ്മയെ സ്നേഹിക്കുന്നവരുടെ കണ്ണിൽ നനവ് പടരാതിരിക്കില്ല.... ' പപ്പായയുടെ സ്വന്തം അപ്പൂസ് ' ❤️

  • @keerthiakhil6377
    @keerthiakhil6377 ปีที่แล้ว +450

    Njan ഒരുപാട് കരഞ്ഞു.എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെ പോലെ ഞാൻ ജീവിക്കുന്നു

    • @AnoukhA73
      @AnoukhA73 ปีที่แล้ว +111

      ഹാ.. അങ്ങനെ ഒരുപാട് പേരുണ്ട്... എല്ലാവരും ഉണ്ടായിട്ടും അനാഥരെ പോലെ... ഞാനും അതിലൊരാൾ ആണ്.. അങ്ങനെ ഉള്ളവർ ജീവിതത്തിൽ തോറ്റുപോകില്ല.. മനസിന്‌ പ്രത്യേക ഒരു കട്ടി ദൈവം തരും.. താങ്ങാൻ ആളുണ്ടെൽ തളർച്ച ഇണ്ടാകും.. താങ്ങാൻ ആളില്ലേൽ ഓടും നമ്മൾ... 👍🏻

    • @sanjeevraman
      @sanjeevraman ปีที่แล้ว +18

      എല്ലാം നന്നായി വരും.,.. ദൈവം നല്ലതു വരുത്തട്ടെ

    • @mathewpathickal7729
      @mathewpathickal7729 ปีที่แล้ว +11

      ഞാനും അങ്ങനെ തന്നെ

    • @rasalsenaba2124
      @rasalsenaba2124 ปีที่แล้ว +4

      സത്യം അത് പോലെ ഞാനും

    • @shereelashereela6573
      @shereelashereela6573 ปีที่แล้ว +5

      Njanum

  • @spyyt8037
    @spyyt8037 2 หลายเดือนก่อน +36

    2024 കേൾക്കുന്നുണ്ടോ

  • @anonymouskrishna3916
    @anonymouskrishna3916 9 หลายเดือนก่อน +22

    അമ്മ ഇഇല്ലാത്തവരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു തരം വരികൾ

  • @JP-bd6tb
    @JP-bd6tb 4 หลายเดือนก่อน +26

    ബിച്ചു തിരുമലയുടെ നോവ് പകരുന്ന വരികൾക്ക്
    ഇളയരാജയുടെ കരളലിയിക്കുന്ന സംഗീതം
    പോരാത്തതിന്
    ജാനകിയമ്മയുടെ ചങ്ക് പറിച്ചുകളയുന്ന മാസ്മര ആലാപനവും...
    വയ്യ...!!
    മമ്മൂക്ക ജീവിക്കുകയായിരുന്നു...
    Thanks പാച്ചിക്കാ....🙏
    By JP താമരശ്ശേരി 🌴

  • @nhtrollhub8242
    @nhtrollhub8242 ปีที่แล้ว +60

    മരിച്ചു പോയഅമ്മയെ ഇത് പോലെ ഒരു സംവിധായാകനെ ഞാൻ കണ്ടിട്ട് ഇല്ല.. നമ്മുടെ ഫാസിൽ ഇക്ക 👌👌👍👍👍🙏🙏🙏🙏🙏🙏🙏

  • @edgar0530
    @edgar0530 ปีที่แล้ว +220

    മനുഷ്യനെ കരയിക്കാൻ ഓരോരോ പാട്ട് ഉണ്ടാക്കി വെക്കും... 😭😭😭😭😭

  • @ajeeshkumar4207
    @ajeeshkumar4207 13 วันที่ผ่านมา +2

    "നീ പിറന്ന സമയം മുതൽ ഞാൻ
    പിരിഞ്ഞ നിമിഷം വരെ
    ഉല്ലാസം ആനന്ദം കുഞ്ഞോനേ
    എൻപൂവേ പൊൻപൂവെ ആരീ രാരം പൂവേ"❤❤❤❤❤❤❤

  • @user-uh5dw2yq4d
    @user-uh5dw2yq4d ปีที่แล้ว +18

    എന്റെ ഗൃഹാതുരത്വമാണീ സിനിമയും പാട്ടും....പഴയ ഓലമേഞ്ഞ തീയേറ്ററിൽ കുഞ്ഞ് പ്രായത്തിൽ അയൽവാസികളോടൊപ്പം പോയതിന്റെ ഓർമ്മ😢😢😢❤❤❤ ആദ്യമായി തീയേറ്ററിൽ പോയി വലിയ സ്ക്രീനിൽ കണ്ട സിനിമയും അപ്പൂസ്.....ഇന്നും അതിലെ പാട്ട് കേൾക്കുമ്പോൾ ഞാൻ ആ പത്ത് വയസ്സൂകാരനാകും❤❤

  • @sarathak3022
    @sarathak3022 ปีที่แล้ว +160

    നമ്മുടെ ഒക്കെ അമ്മയെ ഈ പാട്ടിൽ കണ്ടവരുണ്ടോ ❤❤

  • @shijusunitha4596
    @shijusunitha4596 ปีที่แล้ว +103

    ഈ കാലഘട്ടത്തിൽ സിനിമ കണ്ടവർ ഇതൊക്കെയാണ് സിനിമ ഇപ്പോഴത്തെ എന്ത് സിനിമ പാട്ട്

    • @Rose-pt3ti
      @Rose-pt3ti ปีที่แล้ว +2

      Correct 💯

    • @navasvatakara3369
      @navasvatakara3369 ปีที่แล้ว

      👍

    • @thahapsayed1330
      @thahapsayed1330 ปีที่แล้ว +3

      പപ്പയുടെ സ്വന്തം അപ്പൂസ് ആകാശദൂത്
      കിരീടം
      ഭരതം
      ദേവാസുരം
      തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളൊക്കെ ..,.. കണ്ടാൽ
      ഒരല്പം മനസ്സാക്ഷിയുള്ള ഏതു ഹൃദയവും ഒന്നു തേങ്ങും ഒപ്പം
      കണ്ണുകളിൽ ഈറൻ അണയും......

  • @ArunPk-wm2lc
    @ArunPk-wm2lc 10 หลายเดือนก่อน +8

    ഫാസിൽ ഇക്കാ നമിക്കുന്നു 🙏🙏🙏🙏
    നിങ്ങളെ ❤️❤️❤️❤️💋💋💋💋💋love you. മമ്മുക്ക എല്ലാവർക്കും Big salute 👌👌🙏🙏👍👍👍

  • @anurajrajanpillai3539
    @anurajrajanpillai3539 ปีที่แล้ว +22

    മനസ്സിൽ ഒരുവിങ്ങൽതീർക്കാതെ ഈ പാട്ട് അവസാനിക്കില്ല. സംഗീതത്തോട് മത്സരിക്കുന്ന വരികൾ 🥰

  • @jineshmohan3012
    @jineshmohan3012 หลายเดือนก่อน +1

    നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ..ഉല്ലാസം... ആനന്തം കുഞ്ഞോനേ... വല്ലാത്ത ഫീൽ

  • @rajakalasubhash4847
    @rajakalasubhash4847 9 หลายเดือนก่อน +19

    ഞാൻ eppoകേട്ടാലും എനിക്ക് കണ്ണ് നിറയും

  • @juvairiyavellayur9785
    @juvairiyavellayur9785 ปีที่แล้ว +51

    മാഞ്ഞു പോയ എന്റെ ഉമ്മയെ ഞാൻ തിരിച്ചു വിളിക്കുന്നത് ഈ പാട്ടിലൂടെ.... അമ്മയോളം വലുതായി മറ്റൊന്നുമില്ല ❤❤

    • @shemsudeen205
      @shemsudeen205 11 หลายเดือนก่อน

      Umma 😢😢😢😢😢😢

    • @beautiful5130
      @beautiful5130 11 หลายเดือนก่อน +1

      സത്യം.. എന്റെ പൊന്നുമ്മ 😥😥

  • @yadhukrishna6358
    @yadhukrishna6358 2 ปีที่แล้ว +39

    Ennum kaanumbozhum enne kannu niraykkunna padam aanith. Especially the climax😢. Badusha, mammukka, shobhana⚡️⚡️🔥🔥🔥

  • @sajithakhila8796
    @sajithakhila8796 ปีที่แล้ว +59

    എനിക്ക് എപ്പോൾ സങ്കടം വന്നാലും ആശ്വാസം തരാൻ ഈ പാട്ടിനു സാധിക്കും ❤️❤️❤️

  • @varshavk2732
    @varshavk2732 ปีที่แล้ว +44

    ഇപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട്

  • @ShabnaRimshad
    @ShabnaRimshad 9 วันที่ผ่านมา +2

    My favorite song 2024 lum❤

  • @niniscorner3313
    @niniscorner3313 ปีที่แล้ว +81

    ഈ song എപ്പോൾ കേട്ടാലും ഞാൻ കരയും, ഇപ്പോഴും കരഞ്ഞു😒

    • @shani776
      @shani776 ปีที่แล้ว +2

      Sathyam...njanum karayum...

    • @meghagopanmeghagopan986
      @meghagopanmeghagopan986 ปีที่แล้ว +1

      എന്റെ അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എന്റെയും
      എന്ന് കാണുമ്പോഴും കരയും പ്രത്യേകിച്ച് അമ്മയുടെ സ്നേഹം കിട്ടാതെ പോയവർ ആണെങ്കിൽ 😔

    • @pramosh3765
      @pramosh3765 ปีที่แล้ว +1

      ഡോക്ടറെ ഒന്നു കാണു. വല്ല മരുന്നും തരും.

  • @johnyjacob3442
    @johnyjacob3442 หลายเดือนก่อน +2

    എനിക്ക് അമ്മയാണ് ഈ പാട്ട് പാടി ഉറക്കുന്നെ ചെറുപ്പത്തിൽ, ഇന്ന് ആ മാതൃ സ്നേഹം എനിക്ക് വരണ്ട നിലം പോലെ .. ആയി.. എനിക്ക് നഷ്ടപ്പെട്ടു ഒരിക്കലും തിരിച്ചു കിട്ടാത്ത പോലെ... ഇന്ന് ഈ കേട്ട് കിട്ടാത്ത അമ്മയുടെ സ്നേഹം അനുഭവിച്ചു കരയുന്നു

  • @archana.m.k971
    @archana.m.k971 ปีที่แล้ว +17

    അമ്മയുടെ അടുത്ത് എത്താൻ തോന്നൂ അമ്മ തനിചായപേലെഅത്പേലെയുളളഗാനം

  • @moideenkannur5096
    @moideenkannur5096 ปีที่แล้ว +45

    എത്ര സുന്ദരമായ മധുരമുള്ള ഗാനം 🤟

  • @nimitharenjithnimitha7700
    @nimitharenjithnimitha7700 ปีที่แล้ว +19

    Mamooty endaa feel 😭😭😭

  • @jayantito8520
    @jayantito8520 ปีที่แล้ว +6

    Makane kond pokaan varunna amme, climax...... Ente ponno... Oru, 1000 kodi padavum tharilla aaa feel..

  • @shamimansoo3276
    @shamimansoo3276 3 หลายเดือนก่อน +4

    ഇത് എപ്പോ കണ്ടാലും ഒന്ന് കണ്ണ് നിറയും..........
    ഇപ്പോ കണ്ണിൽ വെള്ളപൊക്കം ആണ്
    ജീവിതത്തിൽ ഉമ്മ, അമ്മ ഇല്ലാതെ ആയാൽ വേറെ എന്ത് ഉണ്ടായിട്ടും ആരുണ്ടായിട്ടും കാര്യം ഇല്ല

  • @aneeshedavan4057
    @aneeshedavan4057 7 วันที่ผ่านมา

    ശോഭന.... കാത്തിരിക്കുന്നു new മലയാളം movie... With മോഹൻ ലാൽ

  • @rajeevanktk9901
    @rajeevanktk9901 ปีที่แล้ว +8

    Annu kettappozhulla athe feel thanne eppozhum eni maranamvare kelkkumpozhum ethu thnneyayirikkum ee pattu gana shilppikalkku nandhi janaki amma

  • @chinchuarjunanand5799
    @chinchuarjunanand5799 20 วันที่ผ่านมา +1

    കരഞ്ഞു കൊണ്ട് അല്ലതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല 🥹🥲

  • @anoojagahangeer6125
    @anoojagahangeer6125 ปีที่แล้ว +11

    എന്റെ ഇഷ്ട്ടപെട്ട പാട്ട് ❤️❤️❤️

  • @user-ru9tz1kz7c
    @user-ru9tz1kz7c 15 วันที่ผ่านมา +1

    I love u sobhana

  • @beautiful5130
    @beautiful5130 11 หลายเดือนก่อน +8

    ഞാൻ ഈ ഫിലിം കാണുമ്പോൾ എനിക് എല്ലാവരും ഉണ്ടായിരുന്നു. ഇന്ന് എനിക് എന്റെ സഹോദരെനെയും ഉപ്പനെയും ഉമ്മനെയും നഷ്ടപ്പെട്ടു 😢😢

    • @JP-bd6tb
      @JP-bd6tb 4 หลายเดือนก่อน +3

      നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു...
      നിങ്ങളുടെ മുന്നോട്ടുള്ള ജീവിതയാത്രയിൽ ഈശ്വരൻ തുണയായിരിക്കട്ടെ...!
      സ്നേഹത്തോടെ..❤
      By JP താമരശ്ശേരി 🌴

    • @beautiful5130
      @beautiful5130 4 หลายเดือนก่อน

      @@JP-bd6tb ഒരുപാട് ആശ്വാസം തോന്നിയ വാക്കുകൾ

  • @sheenamary3119
    @sheenamary3119 8 วันที่ผ่านมา

    Kaanumpozhum kelkkumpozhum karachil varumenkilum athrayum priyapetta paataanu, amma pirinja makkalude avastha aanu ithu ormippikkunne, upekshikkunna ammamaarkk irikkatte ee paatt 😭😭😭😭😭

  • @user-jy8ti8gk2c
    @user-jy8ti8gk2c หลายเดือนก่อน +1

    ഞാനും കരഞ്ഞു എൻ്റെ കുഞ്ഞുങ്ങളെ ഓർത്ത് ഒറ്റപ്പെടുത്തലുകൾ ഇടയിൽ ജീവിക്കുന്നു ഞാൻ

  • @sreelakshmirs2950
    @sreelakshmirs2950 7 หลายเดือนก่อน +3

    ഒരു സിനിമ കണ്ടു കര യുന്നതിൽ പുതുമയല്ല.പക്ഷെ ഒരു പാട്ടു കണ്ടു കരയുന്നത്. ഹൊ.....

  • @bijukurianmanarcad6340
    @bijukurianmanarcad6340 ปีที่แล้ว +8

    ഞാൻ കരഞ്ഞത് കാണാൻ നിങ്ങൾ ഒരു ജാറും ആയി വരണം.. 😭😭. ജാനകി അമ്മ കൂടെ ഇല്ലല്ലോ..
    ഫാസിൽ.
    ബിച്ചു തിരുമല.
    ഇളയരാജ.
    മമ്മൂക്ക.. ♥️
    ശോഭന.
    സീന ദാദി.
    ♥️♥️♥️ഇഷ്ടംകോട്ടയം ആനന്ദിൽ കണ്ടത് 17 തവണ. ♥️♥️♥️

  • @ff-cb1nt
    @ff-cb1nt ปีที่แล้ว +8

    , നിൻ്റെ കുഞ്ഞു മനമുരുകുകിൽ, നിൻ്റെ തൂവലിമ നനയുകിൽ, ആറ്റാനും മാറ്റാനും ഞാനില്ലെ

  • @enjoymusic528
    @enjoymusic528 ปีที่แล้ว +8

    Beautiful😍😍 🎵🎵

  • @shamasongsshama2605
    @shamasongsshama2605 ปีที่แล้ว +8

    അമ്മ 🙄💘💘

  • @vyshaghanvyshaghaks5051
    @vyshaghanvyshaghaks5051 หลายเดือนก่อน +3

    E pattu eppo kettalum kannu nirayum..manasil oru vedana nirayum😢😢.....2024 ennodoppam e paattu kelkkuvan aarelum undo

  • @febabiju7306
    @febabiju7306 ปีที่แล้ว

    സുപ്പാർപാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneeshchemistry6176
    @aneeshchemistry6176 3 หลายเดือนก่อน +1

    One of the evergreen song from janakiamma

  • @adhiandabhivlogs9065
    @adhiandabhivlogs9065 28 วันที่ผ่านมา +1

    സൂപറ❤

  • @RojaRS-ko2yo
    @RojaRS-ko2yo 11 หลายเดือนก่อน +1

    My favourite song ❤❤❤

  • @FabihajanFabihajan-qg5gu
    @FabihajanFabihajan-qg5gu 7 หลายเดือนก่อน

    ഇത് എൽവരോ സോങ്ങ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saribajaleel-xq3ff
    @saribajaleel-xq3ff ปีที่แล้ว +4

    Shobana ❤

  • @reshmajoy8794
    @reshmajoy8794 3 ปีที่แล้ว +16

    One of the popular song in malayalam film of the famous popular singer and my favorite singer s jana ki I am really belong to this generation student but I love to watch old films more than new films, this is one of my favorite song and film which touched my heart 😔

  • @Gail784
    @Gail784 17 วันที่ผ่านมา

    2024 kelkkunavar undo? This song my favorite song❤

  • @user-cm6en6wb9g
    @user-cm6en6wb9g ปีที่แล้ว +1

    My favorite shobana chechi

  • @user-cm6en6wb9g
    @user-cm6en6wb9g ปีที่แล้ว

    Mammuka and Lalettan my favorite actor

  • @Sad_R.I.P
    @Sad_R.I.P 21 วันที่ผ่านมา

    Beautiful song

  • @ShafiArangathil-sp8zq
    @ShafiArangathil-sp8zq 3 หลายเดือนก่อน

    ജാനകിയമ്മ😢😢😢 🌹🌹🌹

  • @user-sj9ns6sd2n
    @user-sj9ns6sd2n 3 หลายเดือนก่อน +2

    Janakiyamma❤❤❤

  • @saikrishnabindhuvinod8963
    @saikrishnabindhuvinod8963 ปีที่แล้ว +5

    Miss amma😔😔😔😔😥😥😥😥

  • @anjliratheesh9022
    @anjliratheesh9022 7 หลายเดือนก่อน

    😊😊😊😢😢😢😢my heart touching love you

  • @santhimolmol3032
    @santhimolmol3032 ปีที่แล้ว +2

    Super

  • @jabshidaramees3358
    @jabshidaramees3358 15 วันที่ผ่านมา +1

    Favourite song

  • @shahinahashim5551
    @shahinahashim5551 ปีที่แล้ว +7

    Etha Feel❤️❤️❤️❤️

  • @Renjith.SRenjith.S
    @Renjith.SRenjith.S หลายเดือนก่อน

    Ente anandhu❤️❤️❤️❤️❤️

  • @musthafamus6515
    @musthafamus6515 หลายเดือนก่อน

    Ufff ❤❤❤

  • @shyjuradhakrishnan7816
    @shyjuradhakrishnan7816 หลายเดือนก่อน

    😢😢😢 ശരിക്കും നമ്മൾ കരഞ്ഞ് പോകും

  • @sajithjith7150
    @sajithjith7150 ปีที่แล้ว +4

    Oru actress nu film il throughout scene venda screen presence nu ennu shobana mam proove cheyytha film

  • @johnsmedia1757
    @johnsmedia1757 11 หลายเดือนก่อน +7

    ഇതുവരെ കാണാത്ത അമ്മയെ ഓർമിപ്പിക്കുന്ന പാട്ട്

  • @syamilimolraju9178
    @syamilimolraju9178 6 หลายเดือนก่อน

    Super❤❤❤❤😢

  • @shemeelasasikumar2061
    @shemeelasasikumar2061 11 หลายเดือนก่อน +1

    Sweet memories of a dead mother for a child is so poignant. This song reminds us of that fact.

  • @saiduparambil1643
    @saiduparambil1643 ปีที่แล้ว +24

    വീണ്ടും വരുമോ അപ്പൂസ്. ബിഗ് സ്‌ക്രീനിൽ..4k. യിൽ. 😭

  • @sreelakshmi124
    @sreelakshmi124 11 หลายเดือนก่อน +1

    Ee paatt kelkumbol njan oorkunnath ente aniyante cheruppamanu. Njangal thammil 8vayasin difference und. Innu enik oru vayassulla mon und but still now my brother is my first son❤❤.ente marriage kazhinja timil avane aalojichan karanjath ....

  • @sainudheensainu3633
    @sainudheensainu3633 8 หลายเดือนก่อน

    ഇതിൽ അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ച മായിരുന്നു ഓരോ വരികളും എന്താ ഫീൽ

  • @ambilis9332
    @ambilis9332 2 หลายเดือนก่อน +1

    എന്റെ അച്ചു കുട്ടൻ എന്റെ കണ്ണേ

  • @anuappu7926
    @anuappu7926 2 วันที่ผ่านมา

    Appu love you too

  • @user-cs4uh6ye7z
    @user-cs4uh6ye7z หลายเดือนก่อน +1

    AMMA❤😢❤

  • @ayshaaysha4209
    @ayshaaysha4209 ปีที่แล้ว +7

    Enikoru kunjundayal ee song padiyurakam orupad kothiyund

    • @shameer.shamsudheenshameer4931
      @shameer.shamsudheenshameer4931 4 หลายเดือนก่อน

      എത്രയും വേഗം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🥰🥰🥰🥰

  • @DhanasHaridas
    @DhanasHaridas 2 ปีที่แล้ว +19

    I don't like to hear this song in public. Breaks my heart

  • @prabhakaranparengal9393
    @prabhakaranparengal9393 ปีที่แล้ว +2

    👌👌👌

  • @sandhya1372
    @sandhya1372 ปีที่แล้ว +2

    ❤️❤️❤️

  • @rejitha8589
    @rejitha8589 หลายเดือนก่อน

    Amme...... 💖

  • @user-nw6mo7mp7h
    @user-nw6mo7mp7h 27 วันที่ผ่านมา

    മമ്മുക്ക, shobana👍❤

  • @vyghakk1700
    @vyghakk1700 9 วันที่ผ่านมา

  • @muhammadansar4625
    @muhammadansar4625 3 ปีที่แล้ว +5

    👍👍👍👍

  • @sunilbalan7439
    @sunilbalan7439 2 วันที่ผ่านมา

    ഇളയരാജ. മാജിക്

  • @anwarshan2974
    @anwarshan2974 6 วันที่ผ่านมา

    1992""32"kollam😢😢

  • @nadiyanadhuzzz8477
    @nadiyanadhuzzz8477 ปีที่แล้ว +2

    🥺🥺🥺 karanju poyi last scene unsahickabke 😭🥰❤️✨

  • @user-jy8ti8gk2c
    @user-jy8ti8gk2c หลายเดือนก่อน

    ഇത് കാണുമ്പോൾ

  • @nikkimathew3804
    @nikkimathew3804 ปีที่แล้ว

    Amma❤

  • @kunjuuzzmine8450
    @kunjuuzzmine8450 9 หลายเดือนก่อน

    💖💖💖💖💖💖

  • @shamilijinesh5857
    @shamilijinesh5857 ปีที่แล้ว +1

    ❤❤❤❤

  • @sharaed7303
    @sharaed7303 ปีที่แล้ว +1

    നീ പിറന്ന സമയം മുതൽ നീ പിരിഞ്ഞ നിമിഷം വരെ

  • @livingwithartthoughts8910
    @livingwithartthoughts8910 ปีที่แล้ว +17

    Kannu nanayadhe ee song njan kandu theerthittilla

  • @SajeerabeeviBeevi-gg1ms
    @SajeerabeeviBeevi-gg1ms 2 หลายเดือนก่อน

    Feel my lif

  • @ajaykbaby3414
    @ajaykbaby3414 10 หลายเดือนก่อน

    One and only mamooka and shobana mam😢😢

  • @aneeshaneesh7233
    @aneeshaneesh7233 ปีที่แล้ว +4

    Hai

  • @SajeenaSinappan
    @SajeenaSinappan 12 วันที่ผ่านมา

    സ്വ്ഫ്ഗ് ഡിഗ്രി

  • @ranjushasreeratnam4452
    @ranjushasreeratnam4452 25 วันที่ผ่านมา

    ❤❤

  • @nithinva6106
    @nithinva6106 ปีที่แล้ว +5

    Kunjone.... Is hurts💔

  • @jeevajerin6599
    @jeevajerin6599 10 วันที่ผ่านมา +1

    Pregnancy il e Patt kelkunnavar indo

  • @riyanishma
    @riyanishma ปีที่แล้ว

    🎉❤💜🌹🌹💕🧡

  • @ataburrahman2519
    @ataburrahman2519 21 วันที่ผ่านมา

    😢😢❤