ഞാനും ഒരു സുറിയാനി ക്രിസ്ത്യാനി സഭാംഗമാണ്.ഇത്രയും ഭക്തി നിർഭരമായ ആരാധനയും,പാരമ്പര്യവും ഉള്ള ഒരു സഭയിൽ അംഗമായതിനാൽ ഞാൻ അഭിമാനിച്ചിരുന്നു.എന്നാൽ ഞാൻ 15 വയസ്സു വരെ ആരാധനയിൽ പങ്കെടുത്തിരുന്ന, സൺഡേസ്കൂൾ പഠിച്ച പള്ളി കഴിഞ്ഞ 20 വർഷമായി അടഞ്ഞു കിടക്കുന്നു. ഇപ്പോൾ ആ പള്ളി ഉരുണ്ടു വീണ് കാടുപിടിച്ചു ഒരു പ്രേതാലയം പോലെ കിടക്കുകയാണ്.അതുമൂലം ആ ദേശം ഒന്നാകെ ശപിക്കപ്പെട്ടിരിക്കുന്നു.അതിനു കാരണമെന്താണന്ന് എനിക്കറിയില്ല.എന്നെപ്പോലെ പലർക്കുമറിയില്ല.ഓർത്തഡോക്സുകാരും യാക്കോബായക്കാരും മനസിലാക്കണം ഈ സഭാതർക്കം അധികാരത്തിനും പണത്തിനും വേണ്ടിയാണ്.അനേകം പിതാക്കൻമാരുടെ വിയർപ്പിലും അദ്ധ്വാനത്തിലും പണിതീർത്ത മനോഹരമായ ആരാധനാലയങ്ങൾ തകർത്ത കളയുന്നത് എന്തു വിശ്വാസത്തിന്റെ പേരിലാണ്.സഭയിലെ മുഴുവൻ അംഗങ്ങളേയും ദെെവ വഴിയിൽ നടക്കാൻ ഉത്തരവാദിത്വമുള്ള പുരോഹിതർ അവരെ തമ്മിലടിപ്പിക്കാൻ പഠിപ്പിക്കുന്നു.ശവശരീരം അടക്കം ചെയ്യാൻ പോലും സമ്മതിക്കാതെ അതിനുവേണ്ടി നടുറോഡിൽ തമ്മിലടിക്കുന്നവർ സർവശക്തനായ ദെെവത്തിനെയാണ് ജാതികളുടെ മുൻപിൽ അവഹേളിക്കുന്നത്.ദെെവ സന്നിധിയില് സർവ്വ തിരുമേനിമാരും പുരോഹിതൻമാരും ഇതിനു മറുപടി നൽകേണ്ടിവരും.പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനുമാണ് ക്രിസ്തു പഠിപ്പിച്ചത്.അതായിരിക്കണം സഭയുടെ വഴിയും.പതിനായിരക്കണക്കിനു ജനങ്ങൾ ഈ വഴക്കുമൂലം സഭ വിട്ടു പോയി, നല്ല കാര്യങ്ങൾക്കു വിനിയോഗിക്കപ്പെടേണ്ട കോടിക്കണക്കിനു പണം കേസ് കളിച്ചും പള്ളികളും വസ്തുവകകളും നശിപ്പിച്ചതുമൂലം നഷ്ടപ്പെടുത്തി.ഏററവും പ്രധാനം സഭയെയും അതുവഴി സഭയുടെ തലയായ ക്രിസ്തുവിനെയും ജാതികളുടെ മുൻപിൽ അവഹേളിച്ചു.ഇതൊക്കെയല്ലെ ഈ കക്ഷി തർക്കം മൂലം ഉണ്ടായത്.സ്വന്തം സഹോദരരോട് ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയാത്ത നമുക്കു് എന്തു സാക്ഷ്യമാണ്,എന്ത് മാതൃഉകയാണ് ക്രിസ്ത്യാനികൾ എന്ന പേരിൽ ക്രിസ്തുവിനുവേണ്ടി മററുള്ളവർക്കു മുൻപിൽ നല്കാനുള്ളത്? ഒരുകാര്യം ഉറപ്പാണ് അന്ത്യന്യായവിധിയിൽ ഒരിക്കലും ക്രിസ്തു ചോദിക്കില്ല നീ ഏതു കക്ഷിക്കാരനായിരുന്നു എന്ന്.എന്നാൽ കക്ഷികളിയുടെ പേരിൽ കാണിക്കുന്ന സകല വൃത്തികേടുകൾക്കും മറുപടി പറയേണ്ടതായും വരും. ദെെവം നമ്മുടെ ആത്മീയ നേതാക്കൻമാർക്ക് സുബോധം നൽകട്ടെ ആമീൻ.

കർത്താവിന്റെ ഭവനമായ പള്ളികളിൽ പോലും മനുഷ്യരെ തമ്മിൽ അടിപ്പിയ്ക്കാതിരിയ്കാൻ കർത്താവിന് കഴിയുന്നില്ല