Pramaana Viruddhamaaya Moideen maala 6 - Husain Salafi
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- മുസ്ലിം കേരളം മാല മൌലീദുകളിലും കുത്ത് റാതീബുകളിലും വിശ്വാസത്തെ തളച്ചിട്ട ഒരു ഭൂതകാലം വളരെ വിദൂരത്തല്ല. എന്നാല്‍ നമ്മുടെ കാക്കകാരണവന്മാര്‍ പുരോഹിതവര്‍ഗത്തിന്റെ വായ്പ്പാട്ടുകള്‍ കേട്ടു നെഞ്ചിലേറ്റിയ ഇവ പുണ്യാചാരങ്ങള്‍ തന്നെയോ? അതോ വെറും സ്തുതിഗീതങ്ങളോ,പുകള്‍ പാട്ടുകളോ , അല്ലെങ്കില്‍ സുന്ദരമായ കലാ സൃഷ്ടികളോ മാത്രമാണോ? പ്രപഞ്ച നാഥന്റെ കരുണാ കടാക്ഷത്തിന്റെ വാതിലുകള്‍ നമ്മില്‍ നിന്നും എന്നേക്കുമായി കൊട്ടിയടക്കുന്ന ശിര്‍ക്കെന്ന കൊടിയ പാപത്തിലേക്ക് ഇവ നമ്മെ നയിക്കുന്നുണ്ടോ? ഇസ്ലാഹി പ്രസ്ഥാനത്തിന്റെ തൊഹീദീ പടയോട്ടങ്ങളില്‍ മുസ്ലിം മനസ്സുകള്‍ യഥാര്‍ത്ഥ സുന്നത്തുകളിലെക്ക് മടങ്ങുമ്പോള്‍ വിറളി കൊള്ളുന്ന ആധുനിക പൌരോഹിത്യം, കുത്ത്റാതീബിന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് പോലും തെളിവ് നിര്‍മ്മിച്ച് തങ്ങളുടെ കാപട്യത്തിന്റെ ചര്‍മ്മസൌഭാഗ്യം വെളിപ്പെടുത്തുന്ന ഇന്നിന്റെ സാഹചര്യത്തില്‍..പഠിക്കുക;പ്രബോധനത്തിന് സജ്ജരാവുക.. മലയാളം ഇസ്ലാമിക് ക്ലാസ് റൂമില്‍ .ബഹു. പണ്ഡിതന്‍ ഹുസൈന്‍ സലഫിയുടെ ( ഖത്തിബ് മസ്ജിദ് അബ്ദുല്‍ അസീസ് ഷാര്‍ജ) ~ "പ്രമാണ വിരുദ്ധമായ മൊയ്ദീന്‍ മാല ".
S it was the
s
Pm