ഇന്ത്യയെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി "മേക്ക് ഇൻ ഇന്ത്യ സംരംഭം"

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇന്ത്യയിൽ ഉൽപ്പാദനം എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നും ഇന്ത്യയെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റാമെന്നും വർഷങ്ങളായി നയരൂപകർത്താക്കൾ ചർച്ച ചെയ്യുന്നു. എന്നാൽ നിക്ഷേപം സുഗമമാക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ വികസനം വർധിപ്പിക്കുന്നതിനും ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ‘മേക്ക് ഇൻ ഇന്ത്യ’ സംരഭത്തിലൂടെ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചു. ആഗോളതലത്തിൽ ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങളുടെ അഭൂതപൂർവമായ വിജയമായി മാറിയിരിക്കുകയാണ് ഇന്ന് മേക്ക് ഇൻ ഇന്ത്യ സംരംഭം.
    ആരോഗ്യ കാര്യത്തിൽ നൽകുന്ന സൂക്ഷ്മതയോടൊപ്പം പാരിസ്ഥിതിക സംരക്ഷണത്തിനും വലിയ പ്രാധാന്യം നൽകുന്നവരാണ് യൂറോപ്യൻ ജനത. ഇവിടെയാണ്‌ സൈക്കിളുകളുടെ പ്രാധാന്യം വർധിക്കുന്നത്. ഈയൊരു സാഹചര്യത്തെ പ്രയോജനപ്പെടുത്തുകയാണ് ഇന്ത്യൻ സൈക്കിൾ നിർമാണ രംഗം. യുകെ, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ ഇന്ത്യൻ നിർമിത സൈക്കിളുകൾക്ക് സമീപകാലത്ത് ആവശ്യകത വർധിച്ചതും അതുകൊണ്ടാണ്.
    ഇതിനുപുറമേ, മൊസാംബിക്, ചാഡ് തുടങ്ങിയ വികസ്വര രാജ്യങ്ങളിലും ഇന്ത്യൻ സൈക്കിളുകൾക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ,മൊസാംബിക്കിലേക്കുള്ള ഇന്ത്യൻ സൈക്കിൾ കയറ്റുമതി 8.84 മില്യൺ ഡോളറാണ് രേഖപ്പെടുത്തിയത്. ഇത് 2024 സാമ്പത്തിക വർഷത്തിൽ 10.41 മില്യൺ ഡോളറായി ഉയർന്നു. ഇത് 17.82% വളർച്ച രേഖപ്പെടുത്തി.
    2023 സാമ്പത്തിക വർഷത്തിൽ യുകെയിലേക്കുള്ള കയറ്റുമതി 3.85 മില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 8.85 മില്യൺ ഡോളറായി കുതിച്ചു. 130% വളർച്ചയോടെ ഇന്ത്യൻ സൈക്കിൾ ഇറക്കുമതിയിൽ യുകെ രണ്ടാമത്തെ രാജ്യമായി.
    നെതർലൻഡ്‌സിലേക്കുള്ള കയറ്റുമതി 169.38 ശതമാനണ് ഉയർന്നത്. വിപണി മൂല്യം 1.29 മില്യണിൽ നിന്ന് 3.47 മില്യൺ ഡോളറായി മാറി.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalay...
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

ความคิดเห็น •