ആട് ജീവിതം വായിക്കുന്ന സമയത്തു എല്ലാം നേരിട്ടു കാണുന്ന ഒരു അനുഭവം ആയിരുന്നു. നീറ്റൽ ആയിരുന്നു മനസ്സിൽ... ജീവിതത്തിൽ നല്ലത് വരട്ടെ നജീബിക്കന്റെ പോലെ ഉള്ള ഓരോരുത്തർക്കും 🙏
ഞാൻ ഒരു ട്രെയിൻ യാത്രയിൽ 5 മണിക്കൂർ കൊണ്ട് വായിച്ചു തീർത്ത ബുക്ക് ആണ് ആടുജീവിതം... ഞാൻ കരയുന്നത് കണ്ട് ട്രെയിനിലെ മറ്റ് യാത്രക്കാർ എന്റെ മുഖത്തേക്ക് നോക്കിയത് ഓർമ വരുന്നു... നജീബ് ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം ആണ്...
ആടുജീവിതം... എന്നെ ഇത്രയേറെ വിസ്മയിപ്പിച്ച... അതിലേറെ മനസ്സു നോവിച്ച ഒരു കഥ വേറെ ഇല്ല.... നജീബ് എന്ന കഥാപാത്രം ജീവിച്ചിരിക്കുന്ന ഒരാളാണ് എന്ന് അറിയാമായിരുന്നു..... നേരില്‍ അല്ലെങ്കിലും നജീബ് ഇക്കയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം.....
പൃഥ്വിരാജ് sir സിനിമക്ക് ശേഷം ഇദേഹത്തെ സാമ്പത്തികമായി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു കാരണം ഇന്ന് ഏറ്റവും കൂടുതൽ ഇദ്ദേഹത്തെ മനസ്സിലാക്കാൻ സാധിക്കുന്നത് അത് പൃഥ്വിരാജിന് ആണ്
@@jaz7455 ആടുജീവിതം മോശം എന്നല്ല ഞാൻ ഉദ്ദേശിച്ചത്, ഒരു ദേശത്തിന്റെ കഥ, മയ്യഴി പുഴയുടെ തീരങ്ങൾ,തുടങ്ങിയ നോവലുകൾ വായിക്കുമ്പോഴും ഇതുപോലുള്ള feelings കിട്ടും...
വെറും നാലര മണിക്കൂർ കൊണ്ട് വായിച്ചു തീർത്ത ആടുജീവിതം എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമയിൽ ഇന്നലെ പോലെ...ഏറ്റവും അത്ഭുതം ഇതിലെ നായകനെ സങ്കല്പിച്ച പോലെയൊക്കെ തന്നെ നജീബിന്റെ രൂപം ഇപ്പോൾ കണ്ടപ്പോ തോന്നിയത്..വായിക്കാത്ത എല്ലാരും വായിക്കണേ
ഞാൻ ആദ്യം കഥ കേൾക്കുന്നത് എന്റെ കൂട്ടുകാരിയുടെ അടുത്തെന്ന ആണ് അവൾ വായിച്ചിട്ട് ഞങ്ങൾ കൂട്ടുകാരോടൊക്കെ പറഞ്ഞു അങ്ങനെ എനിക്കും വായിക്കണം എന്ന് തോന്നി അങ്ങനെ വായിച്ച പുസ്തകം ആണ് ബന്യാമിന്റെ ആടുജീവിതം വായിച്ചു തീർന്നപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു😥 🔥🔥നജീബ് എന്ന ആളോട് ഒരുപാട് respect തോന്നി പ്രേധിസന്ധിയിൽ തളരാതെ പിടിച്ചു നിന്നതിനു 🔥🔥ഞാൻ കഥ വീട്ടിൽ പറഞ്ഞപ്പോ അമ്മയ്ക്കും ആന്റിക്കും വായ്ക്കണം എന്ന് തോന്നി അങ്ങനെ എന്റെ വീട്ടിൽ ഉള്ളവർ കൂടി വായിച്ച പുസ്തകം ആണ് ആടുജീവിതം 😍🥰നജീബ് ഒരിക്കലും മറക്കില്ല ❤️❤️👍👍
നജീബ് പറയുന്നത് പോലെ അത് ആർക്കും പറഞ്ഞുകൊടുത്താൽ മനസ്സിലാവില്ല 😢കാരണം ഞാനും അനുഭവിച്ചതാണ് നോക്കെത്താ ദൂരത്തെ മരുഭൂമിയിലെ ചൂടും ഒറ്റപ്പെടലും എങ്കിലും എനിക്കിഷ്ടമാണ് അന്നം തരുന്ന നാടിനെ 🙏🙏💐💐
ഞാൻ സൗദിയിൽ എത്തി ഒരു 4 വർഷം കഴിഞ്ഞാണ് ഈ novel വായിക്കുന്നത് അപ്പോയെക്കും സൗദി ശരിക്കും എന്താണെന്ന് എനിക്ക് മനസിലായി തുടങ്ങിയിരുന്നു. bussines ന്റെ ആവശ്യനങ്ങൾക്കുവേണ്ടി ഒരുപാട് ഒറ്റക്ക് ഡ്രൈവ് ചെയ്ത് പലസ്ഥലങ്ങളിലും പോവണ്ടതുകൊണ്ട് ഇങ്ങനെയുള്ള പല വിജനമായ പ്രദേശത്തുകൂടെയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ യാത്രചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ novel വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ മനസിന്റെ ഉള്ളിലേക്ക് ഇതിലെ സന്ദർഭങ്ങൾ കുത്തികയറിക്കൊണ്ടിരുന്നു വല്ലാത്ത ഒരു വിങ്ങലായി അനുഭവപ്പെട്ടു😪😪 അതുകാരണം തന്നെ എനിക്ക് വായന നിർത്താൻ പറ്റിയിരുന്നില്ല ഒരു രാത്രികൊണ്ട് മുഴുവനും വായിച്ചുതീർക്കേണ്ടി വന്നു.😇😇😇
കരഞ്ഞുകൊണ്ടാണ് ആടുജീവിതം വായിച്ചു തീർത്തത്. ഇത് വെറുമൊരു കഥ ആണെന്നാണ് ആദ്യം വിചാരിച്ചത്.അല്ലാന്ന് മനസിലായപ്പോൾ നജീബ് ജീവിച്ചിരുപ്പുണ്ടോ എന്നായി സംശയം. വീഡിയോയിലൂടെയാണെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം
ആദ്യമായി ആടുജീവിതം കണ്ടത് 10-) ക്ലാസിലെ മലയാളം ടെസ്റ്റിലാണ് ക്ലാസിൽ ആടുജീവിതം വായിക്കുമ്പോൾ കുട്ടികൾ കരഞ്ഞ മറ്റൊരു അനുഭവവും സ്ക്കൂൾ ജീവിതത്തിൽ ഉണ്ടായിട്ടില്ലാ. ഇന്നും ആ ഓർമകൾ മായാതെ നിൽപ്പുണ്ട് മനസിൽ . അതിൽ പറയാത്ത ഒട്ടേറെ യാതനകളുണ്ട് എന്ന് നജീബ്ക്ക പറഞ്ഞപ്പോൾ ആ മനുഷ്യൻ അനുഭവിച്ച യാതനകൾ എത്രയായിരിക്കും ... 😔
പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോൾ പലഘട്ടത്തിലും ഹൃദയം പിടഞ്ഞു കരച്ചിൽ വന്നെങ്കിലും അതെല്ലാം നിയന്ത്രിച്ച് മുന്നോട്ടുപോയി...നജീബ് സൈനുവിനോട് ആദ്യമായി ഫോണിൽ സംസാരിക്കുന്ന സന്ദർഭം വായിക്കുമ്പോൾ എല്ലാ നിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞു പോയി... 😢 നജീബ്ക്കാ വല്ലാത്ത അനുഭവം തന്നെ😢😢😢. നിങ്ങളുടെ ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ 🤲 നജീബ് ഇക്കയെ പരിചയപ്പെടുത്തിയ ടീം മീഡിയാ വണ്ണിന് അഭിനന്ദനങ്ങൾ ❤ ഈ സിനിമ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤❤❤
എൻറെ കുട്ടിക്കാലത്ത് മലയാളം ക്ലാസിൽ ഈ കഥയുണ്ടായിരുന്നു ചെറുപ്പത്തിൽ തന്നെ എൻറെ മനസ്സിൽ ഇടം പിടിച്ച ഒരു കഥയായിരുന്നു ബെന്യാമിൻ റെ ആടുജീവിതം വളരെ സന്തോഷമുണ്ട് ഇത് സിനിമയാക്കുമ്പോൾ.
ആട് ജീവിതം വായിച്ചിട്ട്... ആ വിങ്ങൽ ഒരു പാട് ദിവസം ഉണ്ടായിരുന്നു..ഞാൻ അറിയാത്ത കാണാത്ത..ഈ നജീബിന്ന് ഒരു പാട് ദുആ ചെയ്തിട്ടുണ്ട്...🤲🤲🤲അള്ളാഹു വിന്റെ അനുഗ്രഹം സദാ നിങ്ങൾ ക്കുണ്ടാവട്ടെ....🤲🤲🤲
2 ദിവസം കൊണ്ട് ഞാൻ വായിച്ച പുസ്തകമാണ് ആടുജീവിതം ഞാൻ അനുഭവിച്ചത് പോലെയാണ് അതിലെ ഓരോ ഭാഗങ്ങളും വായിച്ചപ്പോൾ എനിക്ക് തോന്നിയത് നജീബ് ചേട്ടന് ഇനി എല്ലാ നന്മകളും ഉണ്ടാവട്ടെ മസ റയിൽ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എത്ര പേരുണ്ടാകും 😥😥😢
ഉത്കണ്ഠയും വിങ്ങലുമായി ഹൃദയം പൊട്ടിപോകുമോ എന്ന അവസ്ഥയിൽ വായിച്ചു തീർത്ത പുസ്തകമാണ് ആടുജീവിതം...ഉറക്കം പോലും നഷ്ടപെട്ട രാത്രികൾ.....മരുഭൂമിയിലെ കൊടും ചൂടും കൊടും തണുപ്പും കൂരിരുട്ടും ഒറ്റപ്പെടലും എല്ലാം ഞാനും അനുഭവിച്ചു...പലപ്പോളും ആട്ടിൻ ച്ചൂര് മൂക്കിലേക്ക് അടിച്ചു കയറി...ഓരോ തവണ വായിക്കുമ്പോളും പുത്തൻ വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം....വായനാ സുഖതിനോളം വരില്ലെങ്കിലും അതിൻ്റെ ദൃശ്യവിഷകാരത്തിനായി കാത്തിരിക്കുന്നു.....
ജീവിതത്തിൽ എവിടെയൊക്കെയോ ഒറ്റപെട്ടെന്നു തോന്നിയപ്പോയും ജീവിതം വഴിമുട്ടിയെന്നു തോന്നിയപ്പോഴൊക്കെ മുന്നോട്ടു സഞ്ചരിക്കാൻ ഒരുപാട് പ്രചോദനം തന്ന മനുഷ്യനാണ് നജീബ്. ഒരിക്കൽ അറിഞ്ഞവർ മറക്കില്ല മരിക്കുവോളം.
പെട്ടെന്ന് ആ കഥ എല്ലാവർക്കും വായിക്കാൻ പറ്റിയിട്ടുണ്ടാകാം ചിലപ്പോൾ വായിക്കുന്നതിനിടയ്ക് കണ്ണ് നീരും വന്നിട്ടുണ്ടാകാം 😢ഇതെല്ലാം വായനക്കാർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അനുഭവിച്ച ഇദ്ദേഹം..☺️പടച്ചവനെ സന്തോഷമുള്ള ഒരു ജീവിതം ഇനിയെങ്കിലും അദ്ദേഹത്തിന് നൽകേണമേ... ആമീൻ 🤲🏻🤲🏻🤲🏻
സുനിലേട്ടന് ഒരായിരം നന്ദി 🙏🙏🙏 അപൂർവങ്ങളിൽ അപൂർവമായ ഒരു കൃതി ജനിക്കാൻ കാരണമായതിന് 😘 നജീബ്ക്കാക്ക് സന്ദോഷകരമായ ഒരു ജീവിതം നയിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ
നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചോ എന്നറിയില്ല, ഒരു കാര്യം!. അത്.,വളരെ പ്രധാനപെട്ടതാണ് ഈ കാലത്ത്,എന്തെന്നാൽ ഈ കമന്റ് സെക്ഷൻ കണ്ടപ്പോൾ വായനയുടെ മഹത്വവും അത്ഭുതവും നേരിൽ കണ്ട നിമിഷം .❤️ എല്ലാവരും പച്ചയായ തികഞ്ഞ അനുകമ്പ പ്രകടിപ്പിക്കുന്ന മാനവികത എന്തെന്ന് മനസ്സിലാക്കുന്ന നല്ലവരായ മനുഷ്യർ മാത്രം. ഇവിടെ മതമില്ല, ജാതിയില്ല, വർഗ്ഗവർണ്ണമേതുമില്ല തീർത്തും അറിവിനാൽ കടഞ്ഞെടുത്ത നല്ല ഒരു കൂട്ടം മനസ്സുകൾ. വായനയിലൂടെ ലഭിക്കുന്ന അറിവും ജ്ഞാനവും മാനവികതയിലേക്കുള്ള കവാടം ആണെന്നത് ആണയിട്ട് പറയാവുന്നത്ര സന്ദർഭം. എന്റെ പേര് നിങ്ങൾ ഗൗനിക്കരുത് എന്റെ ചിന്ത ഈ ഗതിക്ക് വന്നത് എന്തെന്നാൽ അത് വർഗീയമായി ചിന്തിക്കുന്നത് കൊണ്ടാണെന്ന് ദയവായി ചിന്തിക്കരുത്. അനുദിനം പല വീഡിയോകളിലും കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു മോശം കാര്യത്തെ ഇവിടെ ഇടാൻ ആഗ്രഹം ഉണ്ടായിട്ടല്ല ഇവിടെ ഇങ്ങനെ പറഞ്ഞത് ആ ഒരു വിഷമത്തിന് പകരം സന്തോഷം നൽകിയ ഈ ആളുകളെ ഇത് അറിയിച്ചില്ലല്ലോ എന്ന് എനിക്ക് തോന്നൽ ഉണ്ടാകാതിരിക്കാനും സമകാലികമായി നിങ്ങളുടെ പങ്ക് നല്ലൊരു നാളേക്ക് അത്യാവശ്യമാണ് എന്ന് അറിയിക്കാനും വേണ്ടി ആണ് ഇത് ഇട്ടത്. വളരെയധികം സന്തോഷം എല്ലാവരോടും നന്ദി. ക്ഷമിക്കുക ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചതിന് ❤️❤️
ഇതുപോലെ ആട് ജീവിതം നയിക്കുന്നവരെ കുവൈറ്റിൽ കണ്ടിട്ടുണ്ട്. ബനിയമീന്റെ ആടുജീവിതം ഒരു നൊമ്പരമായി ഇന്നും മനസ്സിൽ നിൽക്കുന്നു ഈ പാവം മനുഷ്യനെ ദൈവം സഹായിക്കട്ടെ
ഞാൻ ഈ കഥ വായിച്ചിട്ടില്ല. പക്ഷെ ഈ കഥ മലയാളം മാഷ് പറഞ്ഞു തന്നിട്ടുണ്ട്. അത് കേട്ടപ്പോ തന്നെ ഒരുപാട് സങ്കടായി.. അതിൽ നജീബിന്റെ ഭാര്യയും അനിയനും ആത്മഹത്യ ചെയുന്നില്ലേ? അത് റിയൽ ആണോ?
കരയും,, ഗൾഫിൽ ഉള്ള നമ്മുടെ പ്രിയപ്പെട്ട ആരെയെങ്കിലും ഒന്ന് ഓർത്താൽ മതി,,, ഞാൻ ഒക്കെ ആ book വായിച്ചു തീർന്നപ്പോഴേക്കും പലവട്ടം വായിക്കാൻ പറ്റാതെ അടച്ചു വെക്കേണ്ടി വന്നിട്ടുണ്ട് 😥😥😥,, എത്രയോ ആളുകൾ ഇങ്ങനെ കഷ്ട്ടപ്പെട്ടു അതും നമുക്കൊക്കെ വേണ്ടി 😥ഇപ്പോഴും കഷ്ട്ടപെടുന്നു 🙏🏻
@@AveragE_Student969 ആ ബുക്കിന് കരയാനും വേണ്ടി ഒന്നുമില്ല എന്നല്ല പറഞ്ഞത്, ഞാൻ അതിനേക്കാൾ കരഞ്ഞ വേറെ books ഉണ്ട്. Compare ചെയ്യുമ്പോൾ it's nothing. But ഇത് real life ഇല് നടന്നത് ആണെന്ന് ഓർത്തപ്പോ ഒരുപാട് വിഷമം തോന്നി എന്നത് സത്യം.😣
കടങ്ങൾ ബാക്കിയാക്കി നജീബ് നാട്ടിലേക്ക്.. സിനിമ ഇറങ്ങി കിട്ടുന്ന ലാഭത്തിൽ ഒരു വിഹിതം ആ പാവതിനും കിട്ടട്ടെ മൂന്നര കൊല്ലം അനുഭവിച്ച ആടുജീവിതത്തിന്റെ കൂലി 💞💞💞💞💞...
ആദ്യമായി ആകാംഷയോടെ വായിച്ച നോവൽ പൊട്ടിക്കരഞ്ഞു പോയിരുന്നു നജീബ്, സൈനു, ഹകീം' നബീൽ, മേരി മൈമൂന, അറവ് റാവുത്തർ, ഇബ്രാഹിം ഗാദരി, ഹമീദ് ഇപ്പോളും മായാതെ ഉണ്ട് ഈ കഥാപാത്രങ്ങൾ മനസിൽ....
@@LiamElmer ശെരിക്കും അദ്ദേഹം ആരായിരുന്നു നജീബ് കരുതിയ പോലെ അദ്ദേഹം ദൈവത്തിന്റെ മാലാഖ ആയിരുന്നോ അതോ നജീബിന്റെ ഉൽബോധ മനസിലെ ഒരു കഥാപാത്രം ആയിരുന്നോ പക്ഷെ അങ്ങനെ ആണെകിൽ ഹകീം രക്ഷപ്പെടണ്ടേ എന്റെ മനസിലെ ഇപ്പോളും ഉള്ള സംശയം ആണ്
നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചു മരിച്ച ഒരുപാട് ആത്മാക്കള്‍ക്കും വേണ്ടി.... ആടുജീവിതം നോവലിന്റെ ആദ്യ പേജില്‍ വായിച്ച വരികള്‍.. ഇന്നും മനസ്സില്‍ ഒരു വിങ്ങല്‍..
എന്റെ അഭിപ്രായത്തിൽ ഇദ്ദേഹത്തിന്റെ കഷ്ടപ്പാട് കണക്കിലെടുത്ത് ഇദ്ദേഹത്തിന്റെ കഥ വിറ്റും ഇപ്പോൾ സിനിമ ആക്കിയും ലാഭംമുണ്ടാകാൻ പോകുന്നവർ ഇദ്ദേഹത്തിന്റെ കടം എത്രയാണോ അത് വീട്ടാനെങ്കിലും മുൻകൈ എടുക്കണം 🙏🙏 സഹായിക്കണം കനിവുള്ള ബെന്യാമീനും സിനിമ സംവിധായകനും പ്രഥ്വിരാജ്ഉം
ആടുജീവിതം വായിച്ചപ്പോൾ ഒരു മനുഷ്യൻ ഇത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടകുമോ എന്ന് ഞാൻ ചിന്തിച്ചു.. എന്നാൽ ഇപ്പോൾ നജീബ് ഇക്ക പറയുന്നു പലതും ഞാൻ പറഞ്ഞിട്ടില്ല എൻറെ കുടുംബക്കാരെ ഓർത്ത് എന്ന്.. അപ്പോൾ യാഥാർത്ഥ്യം എത്രമേൽ ഭയാനകമായിരിക്കും
ആടുജീവിതം കഴിഞ്ഞ് വീണ്ടും ഗൾഫിലോട്ട് പോവാൻ കാണിച്ച ധീരധയോട് ഞാൻ കടപ്പെട്ടിരിക്കുന്നു... ആടുജീവിതം സിനിമയിലെ ലാഭത്തിന്റെ ഒരു പങ്ക് നജീബിക്കാക് കൊടുക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു... 🙏🏻🙏🏻🙏🏻🙏🏻 God bless you... ❤❤❤❤❤❤❤❤❤❤❤
ആടുജീവിതത്തിനു ശേഷവും നജീബ് ജീവിതം കണ്ടെത്തിയത് അറബ് നാട്ടിലാണെന്നത് ശ്രദ്ധേയം.. ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ ഗൾഫ് ജീവിതത്തെയും തൊഴിൽ നൽകുന്നവരെയും ക്രൂരന്മാരായി ചിത്രീകരിക്കുന്നതെന്ത് നന്ദികേട് ! ആടുജീവിതം നോവലിൻ്റെ വരുമാനത്തിൽ എത്ര നജീബിന് കിട്ടുന്നുണ്ട്? മടങ്ങി വന്ന നജീബിന് ഒരു ജോലി നൽകി പുനരധിവസിപ്പിക്കാൻ നോവൽ വായിച്ച് കണ്ണീർ കുതിർത്ത നമ്മൾ മലയാളികൾക്കെന്തേ കഴിഞ്ഞില്ല !!
നോവലിന്റെ വരുമാനത്തിൽ ഒന്നും മാമാക്ക് കിട്ടുന്നില്ല. ബെന്യാമിൻ സർ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ കൊണ്ടാണല്ലോ ഈ കഥ ലോകം അറിഞ്ഞത്. ഇല്ലെങ്കിൽ മാമ അപ്പച്ചിയോട് പോലും പറയാത്ത ഒരു ഓർമ്മയായി മൺമറഞ്ഞുപോയേനെ
അയ്യോ മോനെ ക്രൂരത കാണിച്ച വനെ മാത്രം അല്ലെ പറഞ്ഞത് .എല്ലാവരെയും പറഞ്ഞില്ലല്ലോ.നിനക്ക് ഈ അനുഭവം വന്നിരുന്നുവെങ്കിൽ നീ വീണ്ടും അങ്ങോട്ട് തന്നെ പോകേണ്ടത് കൊണ്ട് സത്യം പറഞ്ഞാൽ ന ന്ദി കേട് ആകും എന്ന് കരുതി mindathirikkumo
വല്ലാത്തൊരു ജീവിതഅനുഭവ കഥയാണ് ഇദ്ദേഹത്തിന്റെ ആട് ജീവിതം വായിക്കാത്തവർ ഉണ്ടാവില്ല മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കഥയാണ് കഥാകൃത്ത് ബെഞ്ചമിൻ അഭിനന്ദനങ്ങൾ നജീബിന് നാട്ടിൽ നല്ലൊരു ജീവിതം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
ആടുജീവിതം നോവൽ വായിക്കുമ്പോൾ മനസ്സിൽ വന്നിരുന്ന നജീബിന്റെ മുഗം ഇങ്ങനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം.... ഇനി രാജുവേട്ടന്റെ അഭിനയ മികവ് കാണാൻ കാത്തിരിക്കുന്നു 👍🏻👍🏻
ഇത്രയും കാലം ദ്രോഹിച്ചത്.. വേദനിപ്പിച്ചത്.. സ്വന്തം അർബാബ് അല്ലായിരുന്നു എന്നറിയുന്ന അവസാന രംഗം... എന്റെ റബ്ബേ ഇന്നും ഓർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ 😥😥
@@rameeshamvrh1323 swantham arbaab aayirunnilla. Ath aa storiyude last maathram aan manassilakunnath. Really heart touching story. But thats not a story, a real life that a man experienced....
ഇദ്ദേഹത്തിന്റെ ജീവിതം നോവൽ ആക്കി ഇപ്പോൾ സിനിമ ആക്കി റോയൽറ്റി യുടെ ഭാഗമായിട്ട് എങ്കിലും അദ്ദേഹത്തിന്റെ ഇവരിൽ ആരെങ്കിലും സഹായിച്ചിരുന്നു എങ്കിൽ പോലും ഇന്ന് അദ്ദേഹത്തിന് ഒരു കടവും വരുക ഇല്ലായിരുന്നു
ആടുജീവിതം വായിച്ചു തുടങ്ങിയപ്പോൾ മനസ്സ് നിറയെ സങ്കടമായിരുന്നു. മരുഭൂമിയിൽ കിടന്നു നീരിപുകയുന്നത് ഞാൻ തന്നെയാണെന്ന് തോന്നിപോയി. കഥയുടെ അവസാന ഭാഗം വായിച്ചു ഇക്ക രക്ഷപെട്ടന്നറിഞ്ചത്തിന് ശേഷമാണ് ഞാൻ ബാക്കി പകുതി വായിച്ചുതീർത്തത് 😊
@@mohammedhaseebhsb4692 കഥയിൽ പറയുന്ന പോലെ ഹക്കീം മരിച്ചിട്ടില്ല. ഇപ്പൊ ബോംബെയിൽ എവിടെയോ ഉണ്ടെന്നാണ് മാമ പറഞ്ഞത്.. ഹക്കീമിനെ കണ്ടെത്താൻ മാമ ശ്രമിക്കുന്നുണ്ട്.. എപ്പോഴെങ്കിലും കണ്ടെത്തുമായിരിക്കും..
ഞാൻ 10th ആയിരുന്നപ്പോഴാണ് ലൈബ്രറി യിൽ നിന്ന് ആടുജീവിതം നോവൽ എടുക്കുന്നത് ഇപ്പോഴും അതിലെ പേടിപ്പെടുത്തുന്ന ചിത്രീകരണം മനസ്സിൽ ഉണ്ട്. അപ്പൊ അത് അനുഭവിച്ച അദ്ദേഹം അള്ളോഹ് 🙏🙏
ആടുജീവിതം സിനിമ ആകുമ്പോൾ ഈ സിനിമക്ക് പ്രചോധാനമായ നജീബിന് ആടുജീവിതം സിനിമയുടെ ലാഭത്തിന്റെ ഒരു പങ്ക് കൊടുക്കണമെന്നാണ് എന്റെ ഒരു അഭിപ്രായം
Athanu maryadha
കൊടുത്തത് തന്നെ
athey
സിനിമ കാര് കൊടുക്കും തേങ്ങ 😜 ഒരു കോപ്പും കൊടുക്കൂല ഡോ
അദ്ദേഹത്തിന്റെ ജീവിതം സിനിമയാകുന്നത് തന്നെ ഒരു വലിയ അംഗീകാരം അല്ലേ
ആടുജീവിതം വായിച്ചപ്പോൾ തന്നെ ഒരു നീറ്റൽ ഉണ്ടായിരുന്നു.... നേരിട്ടല്ലെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം....നജീബിക്കാക്ക് എന്നും നല്ലതുമാത്രമേ വരൂ 🙏
☺🌹🌹☺😃😃💕💕
Najeeb ne kanan agrahichirunnu
"നമ്മൾ അനുഭവിക്കാത്ത കഥകൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.. "--ബന്യാമിൻ♥️
അതേ അതിന്റെ നോവ് അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ കഴിയൂ
Oho🤣
@@ayman6422 yah😌
ബന്യാമിനോ ......ബെന്യാമിനാടീ
@@roshanramachandran4125 voke ser😌
ജീവിതത്തിൽ പൂർണമായി വായിച്ച് തീർത്ത പുസ്തകം ഒരെണ്ണം മാത്രമെ ഉള്ളു..അത് ഇതാണ്
Nanum
Try manjaveyil maranagnal
ഞാനും
Njanum
@@sachin7236 super ane...ethrayo thavana vayichu....cristi andharper manasil ninnu povilla...novane ippolum
"ആട് ജീവിതം"
എത്ര കാലം കഴിഞ്ഞാലും ആ കഥ മറക്കില്ല😪
പാവം.റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻
Aameen
INSHA ALLAH
Hakeem😢
അതേ. എനിക്കും.. കരഞ്ഞു കരഞ്ഞു വയ്യായിരുന്നു.. ഇപ്പോൾ അദ്ദേഹം പറയുമ്പോളും കരച്ചിൽ വരുന്നു.. അള്ളാഹു അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ
@@amanishareeph1814 ഹക്കീംമെനേ ഓർക്കൻ വയ്യ.. അള്ളാഹു എല്ലാവരെയും കാക്കട്ടെ.
ആട് ജീവിതം കഴിഞ്ഞു പിന്നെയും പ്രവാസ ജീവിതത്തിൽ മടങ്ങി വരാൻ കാണിച്ച ധൈര്യം അപാരം തന്നെ 😍😍
Najeebkante sahajaryam
@@asharudheenachu8602 athanu bhayi jeevitham
അളിയന്റെ കെയർ ഓഫിലല്ലേ, അതായിരിക്കും
ഇവിടെ കേരളത്തിൽ എന്തു ചെയ്‌തലാണ് വിജയിക്കുക നമ്മുടെ പട്ടിണി മാറണമെഗില് അറേബ്യ തന്നെ ശരണം
@@rasilulu4295 100%
ആട് ജീവിതം വായിക്കുന്ന സമയത്തു എല്ലാം നേരിട്ടു കാണുന്ന ഒരു അനുഭവം ആയിരുന്നു. നീറ്റൽ ആയിരുന്നു മനസ്സിൽ... ജീവിതത്തിൽ നല്ലത് വരട്ടെ നജീബിക്കന്റെ പോലെ ഉള്ള ഓരോരുത്തർക്കും 🙏
ഇതൊരു യഥാർത്ഥ കഥയാണെന്ന് ഞാനിപ്പോളാ അറിഞ്ഞത്.. നജീബിനെ കാണിച്ചു തന്ന മീഡിയ വണ്ണിന് നന്ദി ❤️
🙄🙄
🤣iyaal ithrem kalam evde aayirnu. Schoolil onnum poyittille.
😮
@@neelimat336 kadha kettittund but aa manushyan jeevichirippundennariyillarnnu
😂😂😂
ഞാൻ ഒരു ട്രെയിൻ യാത്രയിൽ 5 മണിക്കൂർ കൊണ്ട് വായിച്ചു തീർത്ത ബുക്ക് ആണ് ആടുജീവിതം... ഞാൻ കരയുന്നത് കണ്ട് ട്രെയിനിലെ മറ്റ് യാത്രക്കാർ എന്റെ മുഖത്തേക്ക് നോക്കിയത് ഓർമ വരുന്നു... നജീബ് ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം ആണ്...
ആ സിനിമ ഇറങ്ങി വിജയിച്ചാൽ ആ പൈസയിൽ നിന്നും നല്ലൊരു പങ്ക് നജീബിന് ജീവിത മർഗ്ഗത്തിനു വേണ്ടി സിനിമയുടെ പ്രൊഡ്യൂസർ ചിലവഴിക്കുമെന്നു വിശ്വസിക്കുന്നു, ❤️❤️👍
Crct 👍👍
🙌🙌🙌
Correct..😊
ഒരു ജോലി കൊടുത്താലും മതി..
Adehathinte jeevitham kathayakki paisa undakkumbol, athinte oru vihitham adehathinum avakasham ullathanu....
നജീബ് ഇക്കയുടെ ജീവിതം നേരിൽ കാണിച്ചുതന്ന ബെന്യാമിൻ sir നും ഒരായിരം നന്ദി.🙏
വീണ്ടുമൊരിക്കൽ കൂടെ വായിക്കാൻ മനകരുത്തില്ലാത്ത ബെന്യാമീന്റെ അത്ഭുത രചന, നജീബിക്കയുടെ പൊള്ളുന്ന ജീവിതം, ആടുജീവിതം❤️
ആടുജീവിതം... എന്നെ ഇത്രയേറെ വിസ്മയിപ്പിച്ച... അതിലേറെ മനസ്സു നോവിച്ച ഒരു കഥ വേറെ ഇല്ല.... നജീബ് എന്ന കഥാപാത്രം ജീവിച്ചിരിക്കുന്ന ഒരാളാണ് എന്ന് അറിയാമായിരുന്നു..... നേരില്‍ അല്ലെങ്കിലും നജീബ് ഇക്കയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം.....
🥰🥰🥰🥰🥰🤲🏼🙏
പൃഥ്വിരാജ് sir സിനിമക്ക് ശേഷം ഇദേഹത്തെ സാമ്പത്തികമായി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു കാരണം ഇന്ന് ഏറ്റവും കൂടുതൽ ഇദ്ദേഹത്തെ മനസ്സിലാക്കാൻ സാധിക്കുന്നത് അത് പൃഥ്വിരാജിന് ആണ്
നിഷ്കളങ്കനായ മനുഷ്യൻ. ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്നും നല്ലൊരു ജീവിതം അള്ളാഹു കൊടുക്കുമാറാകട്ടെ 🤲
ആട് ജീവിതത്തിൽ പറയുന്ന ഈ നജീബ് ഇക്ക എന്റെ അയൽക്കാരൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു 😍. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ആണ് ഞങ്ങളുടെ വീട് 😊
Alappuzha ano
@@altruistboy2759 Athe
ഞാൻ ആലപ്പുഴ ജില്ല കാരൻ ആണ് നൂറനാട് പടനിലം ആണ്
@@vimaljose8299 Ariyam ante areayil ninnu orupadu dooramonnumilla angottekku☺️
@@akhildev269 എവിടെ ആണ് ബ്രോയുടെ സ്ഥലം
ഒരു പുസ്തകം വായിച്ചിട്ട് കരഞ്ഞിട്ടുണ്ടെങ്കിൽ അത് ബെന്യാമിൻ എഴുതിയ നമ്മുടെ നജീബിക്കടെ ആടുജീവിതം ആണ്... വായന ഒരു ഇഷ്ടമാക്കി തന്നതും ഈ പുസ്തകമാണ്.
Yes.....
വേറെ books ഒന്നും വായിച്ചിട്ടില്ല അല്ലേ?
@@amarroshan8389😃...
Vaayikuna kootathila, but oru pusthakam vayichit karyunth athyam aayitaan.. Filim kanumbol karayarund nammal ellavrum... Pkshe pusthakam vayichit karayanamengil athile kathayum kathabathravum athratholam azhathil pathiyanam...👌
@@jaz7455 ആടുജീവിതം മോശം എന്നല്ല ഞാൻ ഉദ്ദേശിച്ചത്, ഒരു ദേശത്തിന്റെ കഥ, മയ്യഴി പുഴയുടെ തീരങ്ങൾ,തുടങ്ങിയ നോവലുകൾ വായിക്കുമ്പോഴും ഇതുപോലുള്ള feelings കിട്ടും...
@@amarroshan8389അത് റിയൽ സ്റ്റോറി ആണോ. ഇത്ര സങ്കടം വരാൻ
ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചവർ രക്ഷപെടാതെ ഇരുന്നിട്ടില്ല... കാലം അവർക്കും നല്ല ദിവസം ഒരുക്കി വെച്ചിട്ടുണ്ട്.. നജീബിക്കാ.😘😘😘
വെറും നാലര മണിക്കൂർ കൊണ്ട് വായിച്ചു തീർത്ത ആടുജീവിതം എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമയിൽ ഇന്നലെ പോലെ...ഏറ്റവും അത്ഭുതം ഇതിലെ നായകനെ സങ്കല്പിച്ച പോലെയൊക്കെ തന്നെ നജീബിന്റെ രൂപം ഇപ്പോൾ കണ്ടപ്പോ തോന്നിയത്..വായിക്കാത്ത എല്ലാരും വായിക്കണേ
മിക്ക മലയാളികളും ആദ്യമായി വായിച്ച നോവൽ ആട് ജീവിതം ആയിരിക്കും
മലയാളികൾ ആദ്യമായി വായിച്ച നോവൽ ആടുജീവിതം....!??!?!??!??!?!??...
നോവൽ വായന ശീലം ഇല്ലാത്തവർ പോലും എന്ന് അന്നേൽ crct
Lol. ഇങ്ങനെ ഒക്കെ എങ്ങനെ ചിന്തിക്കാൻ കഴിയുന്നു
No bro
LOL🤣🤣🤣🤣🤣🤣🤣🤣🤣
ആടു ജീവിതം TRAILOR കണ്ട് തന്നെ ഒരു നൊമ്പരം താങ്കൾ അനുഭവിച്ചത് ഓർക്കുമ്പോൾ തന്നെ may god bless you sir
ഞാൻ ആദ്യം കഥ കേൾക്കുന്നത് എന്റെ കൂട്ടുകാരിയുടെ അടുത്തെന്ന ആണ് അവൾ വായിച്ചിട്ട് ഞങ്ങൾ കൂട്ടുകാരോടൊക്കെ പറഞ്ഞു അങ്ങനെ എനിക്കും വായിക്കണം എന്ന് തോന്നി അങ്ങനെ വായിച്ച പുസ്തകം ആണ് ബന്യാമിന്റെ ആടുജീവിതം വായിച്ചു തീർന്നപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു😥 🔥🔥നജീബ് എന്ന ആളോട് ഒരുപാട് respect തോന്നി പ്രേധിസന്ധിയിൽ തളരാതെ പിടിച്ചു നിന്നതിനു 🔥🔥ഞാൻ കഥ വീട്ടിൽ പറഞ്ഞപ്പോ അമ്മയ്ക്കും ആന്റിക്കും വായ്ക്കണം എന്ന് തോന്നി അങ്ങനെ എന്റെ വീട്ടിൽ ഉള്ളവർ കൂടി വായിച്ച പുസ്തകം ആണ് ആടുജീവിതം 😍🥰നജീബ് ഒരിക്കലും മറക്കില്ല ❤️❤️👍👍
നജീബ് പറയുന്നത് പോലെ അത് ആർക്കും പറഞ്ഞുകൊടുത്താൽ മനസ്സിലാവില്ല 😢കാരണം ഞാനും അനുഭവിച്ചതാണ് നോക്കെത്താ ദൂരത്തെ മരുഭൂമിയിലെ ചൂടും ഒറ്റപ്പെടലും എങ്കിലും എനിക്കിഷ്ടമാണ് അന്നം തരുന്ന നാടിനെ 🙏🙏💐💐
🤩
ഞാൻ സൗദിയിൽ എത്തി ഒരു 4 വർഷം കഴിഞ്ഞാണ് ഈ novel വായിക്കുന്നത് അപ്പോയെക്കും സൗദി ശരിക്കും എന്താണെന്ന് എനിക്ക് മനസിലായി തുടങ്ങിയിരുന്നു. bussines ന്റെ ആവശ്യനങ്ങൾക്കുവേണ്ടി ഒരുപാട് ഒറ്റക്ക് ഡ്രൈവ് ചെയ്ത് പലസ്ഥലങ്ങളിലും പോവണ്ടതുകൊണ്ട് ഇങ്ങനെയുള്ള പല വിജനമായ പ്രദേശത്തുകൂടെയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ യാത്രചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ novel വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ മനസിന്റെ ഉള്ളിലേക്ക് ഇതിലെ സന്ദർഭങ്ങൾ കുത്തികയറിക്കൊണ്ടിരുന്നു വല്ലാത്ത ഒരു വിങ്ങലായി അനുഭവപ്പെട്ടു😪😪 അതുകാരണം തന്നെ എനിക്ക് വായന നിർത്താൻ പറ്റിയിരുന്നില്ല ഒരു രാത്രികൊണ്ട് മുഴുവനും വായിച്ചുതീർക്കേണ്ടി വന്നു.😇😇😇
ആടുജീവിതം Trailer ന് ശേഷം കാണുന്നവരുണ്ടോ?? 😢😢
😢
Und bruh 🙂
Ya😢
Yes🥺
ഇത് ഒർജിനൽ നടന്നതാണോ അറിയാത്തോണ്ട് ചോദിച്ചതാ 🙏
ഈ കഥ ഒരിക്കലും മറക്കില്ല
ഇനിയും ഉണ്ടാകും ഇത് പോലുള്ള മനുഷ്യർ 😔😔😔 നമ്മൾ അറിയാതെ
സത്യം
Yes unde
കരഞ്ഞുകൊണ്ടാണ് ആടുജീവിതം വായിച്ചു തീർത്തത്. ഇത് വെറുമൊരു കഥ ആണെന്നാണ് ആദ്യം വിചാരിച്ചത്.അല്ലാന്ന് മനസിലായപ്പോൾ നജീബ് ജീവിച്ചിരുപ്പുണ്ടോ എന്നായി സംശയം. വീഡിയോയിലൂടെയാണെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം
Sathyam. Njanum karanju poyittund
satyhmm
ഇതുപോലെ ഒരുപാടുപേരുണ്ട്😥
സത്യം..കരഞ്ഞു കൊണ്ടാണ് വായിച്ചത്... അങ്ങനെ ഒരാള്‍.. ചിന്തിക്കാന്‍ കൂടി പറ്റണില്ല. ..
Sathyam
ആദ്യമായി ആടുജീവിതം കണ്ടത്
10-) ക്ലാസിലെ മലയാളം ടെസ്റ്റിലാണ്
ക്ലാസിൽ ആടുജീവിതം വായിക്കുമ്പോൾ കുട്ടികൾ കരഞ്ഞ
മറ്റൊരു അനുഭവവും സ്ക്കൂൾ ജീവിതത്തിൽ ഉണ്ടായിട്ടില്ലാ.
ഇന്നും ആ ഓർമകൾ മായാതെ നിൽപ്പുണ്ട് മനസിൽ . അതിൽ പറയാത്ത ഒട്ടേറെ യാതനകളുണ്ട്
എന്ന് നജീബ്ക്ക പറഞ്ഞപ്പോൾ
ആ മനുഷ്യൻ അനുഭവിച്ച യാതനകൾ
എത്രയായിരിക്കും ... 😔
ആടുജീവിതം വായിച്ചതിന്റെ നീറ്റൽ മനസ്സിൽ നിന്നു ഇതുവരെ മാറിയില്ല....😢😢
പാവത്തിന് ആട് ജീവിതത്തിന്റെ നീറുന്ന അനുഭവം ഇപ്പോഴും മുഖത്ത് നിഴലിക്കുന്നുണ്ട്.
Yes
ആടുജീവിതം വായിച്ചു തീർത്തിട്ട് ഇപ്പോൾ 8,10 വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും കേൾക്കുമ്പോൾ ഒരു തരിപ്പ് ആണ് അനുഭവപ്പെടുന്നത്.😢
നായകൻ മടങ്ങുകയാണ് എന്ന ക്യാപ്ഷൻ ഇട്ടപ്പോൾ പുള്ളി മരിച്ചു എന്നാണ് കരുതിയത് നിങ്ങൾ ഇങ്ങനെ ഒന്നും ക്ലിക്ക് ബൈറ്റ് ഇടല്ലേ
Athe pedichupoyi
@@raghuv.r9184 sgeriya
Satyam
Sathyam. pettann vayichapol veshamayi
Sathyom
3:53 വായിച്ച ഞങ്ങളുടെ കണ്ണിൽ നിന്ന് പോലും കണ്ണീര് വരുന്നു..
പിന്നെയല്ലേ അനുഭവിച്ച നിങ്ങള്...😢
Sathyam
Sathyam...
💯💯💯💯
Sathyam😥
പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോൾ പലഘട്ടത്തിലും ഹൃദയം പിടഞ്ഞു കരച്ചിൽ വന്നെങ്കിലും അതെല്ലാം നിയന്ത്രിച്ച് മുന്നോട്ടുപോയി...നജീബ് സൈനുവിനോട് ആദ്യമായി ഫോണിൽ സംസാരിക്കുന്ന സന്ദർഭം വായിക്കുമ്പോൾ എല്ലാ നിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞു പോയി... 😢
നജീബ്ക്കാ വല്ലാത്ത അനുഭവം തന്നെ😢😢😢. നിങ്ങളുടെ ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ 🤲
നജീബ് ഇക്കയെ പരിചയപ്പെടുത്തിയ ടീം മീഡിയാ വണ്ണിന് അഭിനന്ദനങ്ങൾ ❤
ഈ സിനിമ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤❤❤
ഒറ്റ രാത്രി കൊണ്ട് വായിച്ചു തീർത്ത
"ആടുജീവിതം"
🙊🙈
നുണ നുണ 😁😂
ശരിക്കും പറ്റും ...bennyaman പോളിയാണ് ...അസാധ്യ എഴുത്ത്
Yesterday,Me too finished it all in one sitting.
Njanum katha motham vayikathi urangan thoniyilla
എൻറെ കുട്ടിക്കാലത്ത് മലയാളം ക്ലാസിൽ ഈ കഥയുണ്ടായിരുന്നു ചെറുപ്പത്തിൽ തന്നെ എൻറെ മനസ്സിൽ ഇടം പിടിച്ച ഒരു കഥയായിരുന്നു ബെന്യാമിൻ റെ ആടുജീവിതം വളരെ സന്തോഷമുണ്ട് ഇത് സിനിമയാക്കുമ്പോൾ.
ആട് ജീവിതം വായിച്ചിട്ട്... ആ വിങ്ങൽ ഒരു പാട് ദിവസം ഉണ്ടായിരുന്നു..ഞാൻ അറിയാത്ത കാണാത്ത..ഈ നജീബിന്ന് ഒരു പാട് ദുആ ചെയ്തിട്ടുണ്ട്...🤲🤲🤲അള്ളാഹു വിന്റെ അനുഗ്രഹം സദാ നിങ്ങൾ ക്കുണ്ടാവട്ടെ....🤲🤲🤲
Ameen
Same here🙏
പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ essay എഴുതാൻ ഉണ്ടായിരുന്നു ആടുജീവിതം അത് മാത്രമായിരിക്കും ഏറ്റവും ഭംഗിയായി മനസ്സിൽ തട്ടി എഴുതാൻ കഴിഞ്ഞത്
ആട് ജീവിതം 😢😢ജീവിധത്തിൽ വായിച്ചു അന്നും ഇന്നും ഓർത്താൽ സങ്കടം തോന്നുന്ന ഒരേ ഒരു നോവൽ😓
ഈ കഥയ്ക്ക് ഇത്രമേൽ ജീവൻ കിട്ടിയത് ബെന്യാമിൻ്റെ രചനയിലുടെയാണ് ... നന്ദി sir 😍
2 ദിവസം കൊണ്ട് ഞാൻ വായിച്ച പുസ്തകമാണ് ആടുജീവിതം ഞാൻ അനുഭവിച്ചത് പോലെയാണ് അതിലെ ഓരോ ഭാഗങ്ങളും വായിച്ചപ്പോൾ എനിക്ക് തോന്നിയത് നജീബ് ചേട്ടന് ഇനി എല്ലാ നന്മകളും ഉണ്ടാവട്ടെ മസ റയിൽ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എത്ര പേരുണ്ടാകും 😥😥😢
ഞാൻ പത്താംക്ലാസിൽ പഠിച്ചതാ... കാണാൻ പറ്റുമെന്നു കരുതിയില്ല 🤗
പത്താം ക്ലാസിൽ പാത്തുമ്മയുടെ ആട് അല്ലെ പഠിച്ചത്
@@Sajeersvlogs2014 10th Malayalam 2 il undayrunnu. Ithinte kurch bagangal
Njangalk 10 il ndayirunu adujeevitatinte cherya bagam
ഉത്കണ്ഠയും വിങ്ങലുമായി ഹൃദയം പൊട്ടിപോകുമോ എന്ന അവസ്ഥയിൽ വായിച്ചു തീർത്ത പുസ്തകമാണ് ആടുജീവിതം...ഉറക്കം പോലും നഷ്ടപെട്ട രാത്രികൾ.....മരുഭൂമിയിലെ കൊടും ചൂടും കൊടും തണുപ്പും കൂരിരുട്ടും ഒറ്റപ്പെടലും എല്ലാം ഞാനും അനുഭവിച്ചു...പലപ്പോളും ആട്ടിൻ ച്ചൂര് മൂക്കിലേക്ക് അടിച്ചു കയറി...ഓരോ തവണ വായിക്കുമ്പോളും പുത്തൻ വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം....വായനാ സുഖതിനോളം വരില്ലെങ്കിലും അതിൻ്റെ ദൃശ്യവിഷകാരത്തിനായി കാത്തിരിക്കുന്നു.....
ningal oru sambhavam thanne inna oru biscuit kazicho🍪
@@knockdownunit1308 ഒരു ഗ്ലാസ്സ് കട്ടനും വേണം😒
അത് മുഴുവൻ വായിച്ചപ്പോൾ പലപ്പോളും കണ്ണുകൾ നിറഞ്ഞിരുന്നു 😢
ഞാൻ ആദ്യമായ് വായിച്ച നോവൽ' ആടു ജീവിതം' ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന ആടു ജീവിതത്തിലെ നജീബ്
ഞാനും
Njnum
Njanum
pinne hakeemum😔
ആടു ജീവിതം epppozhum ഓർക്കുമ്പോൾ നെഞ്ചിനുള്ളിൽ oru നീറ്റലാണ് എല്ലാ പ്രവാസി സുഹുര്ത്താക്കൾക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ameen
ഇക്കാ നിങ്ങളുടെ കഥ 10 )0 ക്ലാസ്സ് മലയാളം 2 ഇൽ വായിക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു വിങ്ങൽ ആണ് 😔 നാഥൻ അനുഗ്രഹിക്കട്ടെ ഇനി ഉള്ള ജീവിതത്തിലും 😍
Ningal etha year sslc
പത്തുമ്മയുടെ ആട് അല്ലെ മലയാളം സെക്കന്റ്
ഏതു വർഷം
ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്ത പുസ്തകം 👌👌👌👌
സിനിമ കണ്ട ശേഷം വന്നവരുണ്ടോ 🥲🥲😢
ജീവിതത്തിൽ എവിടെയൊക്കെയോ ഒറ്റപെട്ടെന്നു തോന്നിയപ്പോയും ജീവിതം വഴിമുട്ടിയെന്നു തോന്നിയപ്പോഴൊക്കെ മുന്നോട്ടു സഞ്ചരിക്കാൻ ഒരുപാട് പ്രചോദനം തന്ന മനുഷ്യനാണ് നജീബ്. ഒരിക്കൽ അറിഞ്ഞവർ മറക്കില്ല മരിക്കുവോളം.
പെട്ടെന്ന് ആ കഥ എല്ലാവർക്കും വായിക്കാൻ പറ്റിയിട്ടുണ്ടാകാം ചിലപ്പോൾ വായിക്കുന്നതിനിടയ്ക് കണ്ണ് നീരും വന്നിട്ടുണ്ടാകാം 😢ഇതെല്ലാം വായനക്കാർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അനുഭവിച്ച ഇദ്ദേഹം..☺️പടച്ചവനെ സന്തോഷമുള്ള ഒരു ജീവിതം ഇനിയെങ്കിലും അദ്ദേഹത്തിന് നൽകേണമേ... ആമീൻ 🤲🏻🤲🏻🤲🏻
ആദ്യമായിട്ടാണ് ഒരു കഥ വായിച്ചിട്ട് കരഞ്ഞത് 😑😑
.
.
. @ആടും ജീവിതം
Aadyamaayallenkilum karanju
അതെന്താ മനുഷ്യന്‍ അല്ലെ 😁😁😁
True
പാവങ്ങൾ (les miserables) വായിച്ചു നോക്കൂ..
Njanum 😭
സുനിലേട്ടന് ഒരായിരം നന്ദി 🙏🙏🙏
അപൂർവങ്ങളിൽ അപൂർവമായ ഒരു കൃതി ജനിക്കാൻ കാരണമായതിന് 😘
നജീബ്ക്കാക്ക് സന്ദോഷകരമായ ഒരു ജീവിതം നയിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ
നേരിട്ട് അല്ലെങ്കിലും നജീബിക്കാനെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം 😍🥰
ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് മലയാളികൾ ഇദ്ദേഹതിന്റെ ഈ വീഡിയോ തേടിയെത്തും തീർച്ച.. അത്ര മേൽ ഹൃദയത്തെ തൊട്ട ജീവിതം ആണ് നജീബിന്റേത് 🥹💔💔
ഞാൻ വായിച്ചു തീർത്ത ഒരേയൊരു നോവൽ "ആടുജീവിതം"❤️
ഞാനും❤
നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചോ എന്നറിയില്ല, ഒരു കാര്യം!. അത്.,വളരെ പ്രധാനപെട്ടതാണ് ഈ കാലത്ത്,എന്തെന്നാൽ ഈ കമന്റ് സെക്ഷൻ കണ്ടപ്പോൾ വായനയുടെ മഹത്വവും അത്ഭുതവും നേരിൽ കണ്ട നിമിഷം .❤️ എല്ലാവരും പച്ചയായ തികഞ്ഞ അനുകമ്പ പ്രകടിപ്പിക്കുന്ന മാനവികത എന്തെന്ന് മനസ്സിലാക്കുന്ന നല്ലവരായ മനുഷ്യർ മാത്രം. ഇവിടെ മതമില്ല, ജാതിയില്ല, വർഗ്ഗവർണ്ണമേതുമില്ല തീർത്തും അറിവിനാൽ കടഞ്ഞെടുത്ത നല്ല ഒരു കൂട്ടം മനസ്സുകൾ. വായനയിലൂടെ ലഭിക്കുന്ന അറിവും ജ്ഞാനവും മാനവികതയിലേക്കുള്ള കവാടം ആണെന്നത് ആണയിട്ട് പറയാവുന്നത്ര സന്ദർഭം. എന്റെ പേര് നിങ്ങൾ ഗൗനിക്കരുത് എന്റെ ചിന്ത ഈ ഗതിക്ക് വന്നത് എന്തെന്നാൽ അത് വർഗീയമായി ചിന്തിക്കുന്നത് കൊണ്ടാണെന്ന് ദയവായി ചിന്തിക്കരുത്. അനുദിനം പല വീഡിയോകളിലും കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു മോശം കാര്യത്തെ ഇവിടെ ഇടാൻ ആഗ്രഹം ഉണ്ടായിട്ടല്ല ഇവിടെ ഇങ്ങനെ പറഞ്ഞത് ആ ഒരു വിഷമത്തിന് പകരം സന്തോഷം നൽകിയ ഈ ആളുകളെ ഇത് അറിയിച്ചില്ലല്ലോ എന്ന് എനിക്ക് തോന്നൽ ഉണ്ടാകാതിരിക്കാനും സമകാലികമായി നിങ്ങളുടെ പങ്ക് നല്ലൊരു നാളേക്ക് അത്യാവശ്യമാണ് എന്ന് അറിയിക്കാനും വേണ്ടി ആണ് ഇത് ഇട്ടത്. വളരെയധികം സന്തോഷം എല്ലാവരോടും നന്ദി. ക്ഷമിക്കുക ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചതിന് ❤️❤️
❤
ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു നോവൽ ആയി മാറിയ സംഭവം😍
ഇതുപോലെ ആട് ജീവിതം നയിക്കുന്നവരെ കുവൈറ്റിൽ കണ്ടിട്ടുണ്ട്. ബനിയമീന്റെ ആടുജീവിതം ഒരു നൊമ്പരമായി ഇന്നും മനസ്സിൽ നിൽക്കുന്നു ഈ പാവം മനുഷ്യനെ ദൈവം സഹായിക്കട്ടെ
ഗൾഫിലെ തരിശായ ഒരു ഭൂമി കണ്ടാൽ ഇപ്പഴും പടരും നെഞ്ചിൽ ആ തീ..! കണ്ണീലാകെ ഇരുട്ടു കയറും കാതിലാണേൽ ആ ക്രൂരൻ്റെ അലർച്ചയും 😥😥
സത്യം
Satyam
ഞാൻ ഈ കഥ വായിച്ചിട്ടില്ല. പക്ഷെ ഈ കഥ മലയാളം മാഷ് പറഞ്ഞു തന്നിട്ടുണ്ട്. അത് കേട്ടപ്പോ തന്നെ ഒരുപാട് സങ്കടായി.. അതിൽ നജീബിന്റെ ഭാര്യയും അനിയനും ആത്മഹത്യ ചെയുന്നില്ലേ? അത് റിയൽ ആണോ?
@@gardenwala1138 ഇല്ല ആത്മഹത്യ chaiyunnilla
@@gardenwala1138
Ath najeebinte story alla.
Ithu pole rakshappetta vere oraalaan
🐑ആടുജീവിതം വായിച്ചാൽ🦌 കരയാത്തവരായിട്ടാരുമുണ്ടാകില്ല😭
ഞാൻ കരഞ്ഞില്ല😬
കരയും,, ഗൾഫിൽ ഉള്ള നമ്മുടെ പ്രിയപ്പെട്ട ആരെയെങ്കിലും ഒന്ന് ഓർത്താൽ മതി,,, ഞാൻ ഒക്കെ ആ book വായിച്ചു തീർന്നപ്പോഴേക്കും പലവട്ടം വായിക്കാൻ പറ്റാതെ അടച്ചു വെക്കേണ്ടി വന്നിട്ടുണ്ട് 😥😥😥,, എത്രയോ ആളുകൾ ഇങ്ങനെ കഷ്ട്ടപ്പെട്ടു അതും നമുക്കൊക്കെ വേണ്ടി 😥ഇപ്പോഴും കഷ്ട്ടപെടുന്നു 🙏🏻
@@fujoshiraikantopeini717നീ മനുഷ്യനാണോ അതോ ഏലിയനോ 🙈
@@AveragE_Student969 ആ ബുക്കിന് കരയാനും വേണ്ടി ഒന്നുമില്ല എന്നല്ല പറഞ്ഞത്, ഞാൻ അതിനേക്കാൾ കരഞ്ഞ വേറെ books ഉണ്ട്. Compare ചെയ്യുമ്പോൾ it's nothing. But ഇത് real life ഇല് നടന്നത് ആണെന്ന് ഓർത്തപ്പോ ഒരുപാട് വിഷമം തോന്നി എന്നത് സത്യം.😣
@@fujoshiraikantopeini717 🙏
കടങ്ങൾ ബാക്കിയാക്കി നജീബ് നാട്ടിലേക്ക്..
സിനിമ ഇറങ്ങി കിട്ടുന്ന ലാഭത്തിൽ ഒരു വിഹിതം ആ പാവതിനും കിട്ടട്ടെ മൂന്നര കൊല്ലം അനുഭവിച്ച ആടുജീവിതത്തിന്റെ കൂലി 💞💞💞💞💞...
ആദ്യമായി ആകാംഷയോടെ വായിച്ച നോവൽ പൊട്ടിക്കരഞ്ഞു പോയിരുന്നു നജീബ്, സൈനു, ഹകീം' നബീൽ, മേരി മൈമൂന, അറവ് റാവുത്തർ, ഇബ്രാഹിം ഗാദരി, ഹമീദ് ഇപ്പോളും മായാതെ ഉണ്ട് ഈ കഥാപാത്രങ്ങൾ മനസിൽ....
ഇബ്രാഹിം ഗാദരി ഒരു അത്ഭുതം ആണ് ❤️
@@LiamElmer ശെരിക്കും അദ്ദേഹം ആരായിരുന്നു നജീബ് കരുതിയ പോലെ അദ്ദേഹം ദൈവത്തിന്റെ മാലാഖ ആയിരുന്നോ അതോ നജീബിന്റെ ഉൽബോധ മനസിലെ ഒരു കഥാപാത്രം ആയിരുന്നോ പക്ഷെ അങ്ങനെ ആണെകിൽ ഹകീം രക്ഷപ്പെടണ്ടേ എന്റെ മനസിലെ ഇപ്പോളും ഉള്ള സംശയം ആണ്
നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചു മരിച്ച ഒരുപാട് ആത്മാക്കള്‍ക്കും വേണ്ടി....
ആടുജീവിതം നോവലിന്റെ ആദ്യ പേജില്‍ വായിച്ച വരികള്‍.. ഇന്നും മനസ്സില്‍ ഒരു വിങ്ങല്‍..
ഈ നജീബും ഹകീമും ശരിക്ക് മരിച്ചതാണോ......???
@@ibnbattuta8967 edo aa najeeb aan ee videoyil pinne enganeyaan pulli marikkunnath
@@Abhijith_kpr 😂😂 10 months 😁
@@Abhijith_kpr njan vayichittund marannu poyatha bro
@@ibnbattuta8967 😁
സിനിമ കണ്ടതിനു ശേഷം ഈ മനുഷ്യൻ എങ്ങനെ രക്ഷപെട്ടു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 🥹🥹🥹🥹🙏🏻🙏🏻🙏🏻
ആദ്യമായി വായിച്ചു കരഞ്ഞ കഥ 😓👌👌👌👌👌👌heart touching
Great,
വായിക്കാൻ കുറച്ച് വൈകിപ്പോയി
,വല്ലാത്തൊരു കഥ ,മനസ്സിൽ ഒരു വിങ്ങലും
എന്റെ അഭിപ്രായത്തിൽ ഇദ്ദേഹത്തിന്റെ കഷ്ടപ്പാട് കണക്കിലെടുത്ത് ഇദ്ദേഹത്തിന്റെ കഥ വിറ്റും ഇപ്പോൾ സിനിമ ആക്കിയും ലാഭംമുണ്ടാകാൻ പോകുന്നവർ ഇദ്ദേഹത്തിന്റെ കടം എത്രയാണോ അത് വീട്ടാനെങ്കിലും മുൻകൈ എടുക്കണം 🙏🙏 സഹായിക്കണം കനിവുള്ള ബെന്യാമീനും സിനിമ സംവിധായകനും പ്രഥ്വിരാജ്ഉം
ഒരു വർഷം ഞാനും മസ്രയിൽ ജോലി ചെയ്തിരുന്നു..
പക്ഷേ ജീവിതം ഇത് പോലെ ഊഞ്ഞാലാടി പോകുമെന്ന ഭയം കൊണ്ട് സലാം പറഞ്ഞു
ഈ വാർത്ത സിനിമ റിലീസിന് ശേഷം കാണുന്നവരുണ്ടോ 😢
ഈ സിനിമ പെട്ടെന്നു വെളിച്ചം കാണട്ടെ! അൽഹംദുലില്ലാഹ്
ജീവിച്ചിരിക്കുന്ന ഈ കഥാപാത്രത്തെ കാണാൻ സാധിച്ചതിൽ ഒത്തിരി sandhosham
ആടുജീവിതം വായിച്ചപ്പോൾ ഒരു മനുഷ്യൻ ഇത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടകുമോ എന്ന് ഞാൻ ചിന്തിച്ചു.. എന്നാൽ ഇപ്പോൾ നജീബ് ഇക്ക പറയുന്നു പലതും ഞാൻ പറഞ്ഞിട്ടില്ല എൻറെ കുടുംബക്കാരെ ഓർത്ത് എന്ന്.. അപ്പോൾ യാഥാർത്ഥ്യം എത്രമേൽ ഭയാനകമായിരിക്കും
കടങ്ങൾ തീർക്കാൻ ഉള്ള പൈസ എങ്കിലും ഈ മനുഷ്യന് ആടുജീവിതം പ്രൊഡ്യൂസർ കൊടുക്കണം
Maine enki story dekha abhi ,bahut Rona aagya dekhkar , god bless you
ഞാൻ വായിച്ച ബുക്ക് കളിൽ ഒരിക്കലും മായാതെ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ജീവിതകഥ ആടുജീവിതം 😞😞😞
എന്റെ ഓർമ ശെരിയാണെങ്കിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോ വായിച്ചതാണ് ആട് ജീവിതം അതിലെ ഓരോ വരിയും ഇന്നും മനസ്സിലുണ്ട്
ഞാൻ വായിച്ചതാണ് "ആടുജീവിതം ". അത് വായിച്ചു കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും മനസിലേക്ക് ഓടിയെത്താറുണ്ട്.
ഇത്രയും ദുരിത കയത്തിൽ നിന്നും ദൈവ കുപ കൊണ്ട് രക്ഷപ്പെട്ടിട്ടും വീണ്ടും പ്രവാസ ജീവിതം തെരെഞ്ഞെടുത്ത അങ്ങ് അത്ര പവർഫുള്ളായ മനുഷ്യനാണ്❤❤❤
ബെന്യാമൻ എന്ന ഒരാൾ ഇല്ലായിരുന്നേൽ ഇങ്ങനെ ഒരു നജീബിനെ നമ്മളിൽ പലരും അറിയാതെ പോയേനെ 🥰
ഇതുപോലെ എത്ര ആളുകൾ ഉണ്ടാകും 🙂
ആടുജീവിതം കഴിഞ്ഞ് വീണ്ടും ഗൾഫിലോട്ട് പോവാൻ കാണിച്ച ധീരധയോട് ഞാൻ കടപ്പെട്ടിരിക്കുന്നു... ആടുജീവിതം സിനിമയിലെ ലാഭത്തിന്റെ ഒരു പങ്ക് നജീബിക്കാക് കൊടുക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു... 🙏🏻🙏🏻🙏🏻🙏🏻 God bless you... ❤❤❤❤❤❤❤❤❤❤❤
ആടുജീവിതത്തിനു ശേഷവും നജീബ് ജീവിതം കണ്ടെത്തിയത് അറബ് നാട്ടിലാണെന്നത് ശ്രദ്ധേയം.. ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ ഗൾഫ് ജീവിതത്തെയും തൊഴിൽ നൽകുന്നവരെയും ക്രൂരന്മാരായി ചിത്രീകരിക്കുന്നതെന്ത് നന്ദികേട് ! ആടുജീവിതം നോവലിൻ്റെ വരുമാനത്തിൽ എത്ര നജീബിന് കിട്ടുന്നുണ്ട്? മടങ്ങി വന്ന നജീബിന് ഒരു ജോലി നൽകി പുനരധിവസിപ്പിക്കാൻ നോവൽ വായിച്ച് കണ്ണീർ കുതിർത്ത നമ്മൾ മലയാളികൾക്കെന്തേ കഴിഞ്ഞില്ല !!
നോവലിന്റെ വരുമാനത്തിൽ ഒന്നും മാമാക്ക് കിട്ടുന്നില്ല. ബെന്യാമിൻ സർ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ കൊണ്ടാണല്ലോ ഈ കഥ ലോകം അറിഞ്ഞത്. ഇല്ലെങ്കിൽ മാമ അപ്പച്ചിയോട് പോലും പറയാത്ത ഒരു ഓർമ്മയായി മൺമറഞ്ഞുപോയേനെ
അയ്യോ മോനെ ക്രൂരത കാണിച്ച വനെ മാത്രം അല്ലെ പറഞ്ഞത് .എല്ലാവരെയും പറഞ്ഞില്ലല്ലോ.നിനക്ക് ഈ അനുഭവം വന്നിരുന്നുവെങ്കിൽ നീ വീണ്ടും അങ്ങോട്ട് തന്നെ പോകേണ്ടത് കൊണ്ട് സത്യം പറഞ്ഞാൽ ന ന്ദി കേട് ആകും എന്ന് കരുതി mindathirikkumo
വല്ലാത്തൊരു ജീവിതഅനുഭവ കഥയാണ് ഇദ്ദേഹത്തിന്റെ ആട് ജീവിതം വായിക്കാത്തവർ ഉണ്ടാവില്ല മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കഥയാണ് കഥാകൃത്ത് ബെഞ്ചമിൻ അഭിനന്ദനങ്ങൾ നജീബിന് നാട്ടിൽ നല്ലൊരു ജീവിതം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
ഒറ്റ ഇരിപ്പിന് വായിച്ച് തീർത്ത ഒരേ ഒരു പുസ്തകം. ❤️
ആടുജീവിതം നോവൽ വായിക്കുമ്പോൾ മനസ്സിൽ വന്നിരുന്ന നജീബിന്റെ മുഗം ഇങ്ങനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം.... ഇനി രാജുവേട്ടന്റെ അഭിനയ മികവ് കാണാൻ കാത്തിരിക്കുന്നു 👍🏻👍🏻
നജീബ് ഇക്കാനെ നായകൻ ആക്കിയാൽ മതിയായിരുന്നു ഈ സിനിമയിൽ.... He is the real hero 😍❤❤😔
പൃഥ്വിരാജ് ആണ് ഹീറോ
അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലല്ലോ... ജീവിക്കാനല്ലേ അറിയൂ..
@@muhsinasathar Hehee😴😢😢😢😢💪💪😍😍...
നജീബിന്റെ കഥ ഇനി രാജുവേട്ടൻ കാണിച്ചു ജീവിക്കും waiting
ആടുജീവിതം ........എന്നെ ഒരുപാട് കരയിപ്പിച്ചു........ദൈവം അനുഗ്രഹിക്കട്ടെ ......
ആടുജീവിതം..നമ്മൾ ഒരു ദിവസത്തിനുള്ളിൽ വായിച്ചു അറിയാതെ കണ്ണുനീർ പൊഴിഞ്ഞുവെങ്കിൽ.. അതിലെ നജീബ് എത്ര നാൾ കരഞ്ഞിരിക്കും.. !
ഇത്രയും കാലം ദ്രോഹിച്ചത്.. വേദനിപ്പിച്ചത്.. സ്വന്തം അർബാബ് അല്ലായിരുന്നു എന്നറിയുന്ന അവസാന രംഗം... എന്റെ റബ്ബേ ഇന്നും ഓർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ 😥😥
aaayrnleeeee
@@rameeshamvrh1323 swantham arbaab aayirunnilla. Ath aa storiyude last maathram aan manassilakunnath. Really heart touching story. But thats not a story, a real life that a man experienced....
Ehhh
Arbaab enn vechal entha enn parayamo 🥲
@@soggaisking7070 അറബി ആണെന്ന് തോന്നുന്നു
ഇദ്ദേഹത്തിന്റെ ജീവിതം നോവൽ ആക്കി ഇപ്പോൾ സിനിമ ആക്കി റോയൽറ്റി യുടെ ഭാഗമായിട്ട് എങ്കിലും അദ്ദേഹത്തിന്റെ ഇവരിൽ ആരെങ്കിലും സഹായിച്ചിരുന്നു എങ്കിൽ പോലും ഇന്ന് അദ്ദേഹത്തിന് ഒരു കടവും വരുക ഇല്ലായിരുന്നു
ആടുജീവിതം വായിച്ചു തുടങ്ങിയപ്പോൾ മനസ്സ് നിറയെ സങ്കടമായിരുന്നു. മരുഭൂമിയിൽ കിടന്നു നീരിപുകയുന്നത് ഞാൻ തന്നെയാണെന്ന് തോന്നിപോയി. കഥയുടെ അവസാന ഭാഗം വായിച്ചു ഇക്ക രക്ഷപെട്ടന്നറിഞ്ചത്തിന് ശേഷമാണ് ഞാൻ ബാക്കി പകുതി വായിച്ചുതീർത്തത് 😊
ഞാൻ ഇപ്പോൾ ആണ് ഇതിന്റെ കഥാ പ്രസംഗം കേട്ടത് അ സമയത്ത് തന്നെ കാണാൻ സാധിച്ചതിൽ സന്തോഷം താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
ഞാൻ ഇതുവരെ ആടുജീവിതം വെറുമൊരു കഥയാന്നാ കരുതിയെ. അപ്പൊ ഹകീം 😭😭
Aalu marichallo
ബുക്കിന്റെ ആമുഖത്തിൽ ബെൻയാമിൻ അവതാരികയായി പറയുന്നുണ്ട് നടന്ന സംഭവമാണെന്ന്
apo ith real story aaanaleeee
@@mohammedhaseebhsb4692 കഥയിൽ പറയുന്ന പോലെ ഹക്കീം മരിച്ചിട്ടില്ല. ഇപ്പൊ ബോംബെയിൽ എവിടെയോ ഉണ്ടെന്നാണ് മാമ പറഞ്ഞത്.. ഹക്കീമിനെ കണ്ടെത്താൻ മാമ ശ്രമിക്കുന്നുണ്ട്.. എപ്പോഴെങ്കിലും കണ്ടെത്തുമായിരിക്കും..
Hakeem maranappedunna aa scene🙁😦
ആടുജീവിതം യഥാർത്ഥ കഥ യാണെന്ന് അറിയുന്നത് ഇപ്പോൾ ആണ് 🥰😢😢
9 ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാള പാഠപുസ്തകത്തിൽ പഠിച്ച ആടുജീവിതത്തിലെ ആ മനുഷ്യൻ നജീബ് ❤
റാബിന്റ അനുഗ്രഹം എന്നും ഉണ്ടാകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ
ഈ കഥ വായിച്ചതിനു ശേഷം ഞാന്‍ ഒരിക്കലും പ്രവാസ ജീവിതം വേണ്ട എന്ന് വെച്ച ആളായിരുന്നു ഞാൻ
കാലം എന്നെ ഇവിടെ എത്തിക്കുക തന്നെ ചെയതു ഇപ്പോള്‍ റിയാദ് ല്‍
ഞാൻ 10th ആയിരുന്നപ്പോഴാണ് ലൈബ്രറി യിൽ നിന്ന് ആടുജീവിതം നോവൽ എടുക്കുന്നത് ഇപ്പോഴും അതിലെ പേടിപ്പെടുത്തുന്ന ചിത്രീകരണം മനസ്സിൽ ഉണ്ട്. അപ്പൊ അത് അനുഭവിച്ച അദ്ദേഹം അള്ളോഹ് 🙏🙏
njnum 😖
ജീവിതത്തിൽ വിഷമം വരുമ്പോ മനസ്സിൽ വരുന്ന മുഖം നജീബിക്ക ❤️❤️
പടച്ചോൻ കാക്കും ❤️