Oru Sanchariyude Diary Kurippukal | EPI 535 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_535
    #santhoshgeorgekulangara #sancharam #travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 535 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

ความคิดเห็น • 750

  • @vasanthyv2576
    @vasanthyv2576 9 หลายเดือนก่อน +131

    ഇത്രയും ഡയറിക്കുറിപ്പുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്.പശുക്കൾ, പാവങ്ങൾ,ഒന്നുമറിയാത്ത പാവം കുട്ടികൾ നല്ലമനസ്സുള്ള അമ്മമാർ പുറം ചട്ടയില്ലത്ത വീടുകൾ സന്തോഷിന്റെ വിവരണം എല്ലാം കൊണ്ടു നല്ല എന്റെ ബാല്യകാലം ഓർമവന്നു😊❤

  • @sameerusman8918
    @sameerusman8918 9 หลายเดือนก่อน +51

    ഈയൊരു എപ്പിസോഡ് കണ്ടുകഴിയുന്നതോടെ അൽപമൊന്ന് കണ്ണീർ പൊടിയാത്തവർ ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു.... കാരണം, യുദ്ധങ്ങളും കലാപങ്ങളും വിദ്വേഷപ്രസംഗങ്ങളും ലോകത്തിന് നാനാഭാഗത്തുനിന്നും കേട്ടുകൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത്, നന്മയുള്ളൊരു നാട്ടിലെ സ്നേഹംനിറഞ്ഞ ഒരമ്മയുടെ സ്നേഹസൽകാരത്തെ നേരിട്ട് കാണാൻ സാധിച്ചല്ലോ... മനുഷ്വത്വം ഈയൊരു ലോകത്തിപ്പോഴുമുണ്ടെന്നതിൽ സന്തോഷമേറെയുണ്ട്.. നന്ദിയുണ്ട് എസ് ജി കെ.. നിങ്ങളുടെ നല്ല നിമിഷങ്ങൾ ഞങ്ങൾക്ക് കൂടെ സമ്മാനിച്ചതിൽ... May God Bless U..,

    • @remeshtv2008
      @remeshtv2008 4 หลายเดือนก่อน

      Enikkum kannuu nirayunnu...😢

    • @hussainolavattur6417
      @hussainolavattur6417 24 วันที่ผ่านมา

      ഞാനൊരു കമന്റ് എഴുതാനിരിക്കുംപോഴാണ് നിങ്ങളുടെ കമന്റ് കാണുന്നത് , ഞാൻ കരുതിയത് എല്ലാം താങ്കൾ എഴുതിയിട്ടുണ്ട് , കരഞ്ഞ് പോയ എപ്പിസോഡ്

  • @Jasuzs
    @Jasuzs 9 หลายเดือนก่อน +154

    അങ്ങനെ അവസാനം ഒരുപാട് വട്ടം കേട്ടിട്ടുള്ള ആ മുത്തശ്ശിയെ കാണാൻ കഴിഞ്ഞു.

    • @traveltime1173
      @traveltime1173 9 หลายเดือนก่อน +1

      E episode njan kandatha enthai feel

    • @salmabisayed857
      @salmabisayed857 9 หลายเดือนก่อน +3

      മുമ്പ് ഈ എപ്പസോഡ് കേട്ടപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ഈ അമ്മൂമായയാണ് കണ്ടപ്പോൾ വലിയ സന്തോഷം

  • @renukand50
    @renukand50 9 หลายเดือนก่อน +11

    ഇത് കേട്ടപ്പോൾ എനിക്കും താജിക്ക്സ്ഥാനിലെ ആ അമ്മുമ്മയോട് ഒരു ഇഷ്ടം.. ഏതു നാട്ടിൽ ആയാലും ഞങ്ങൾ സ്ത്രീകൾ അതിഥികളെ സ്വീകരിക്കാൻ മിടുക്കരാണ്..

  • @shaanpm2856
    @shaanpm2856 9 หลายเดือนก่อน +34

    താങ്കൾ പറയുന്നത് ശരിയാണ്... ഈ എപ്പിസോഡുകൾ ഏത് കാലത്തും എത്രവർഷങ്ങൾ കഴിഞ്ഞാലും ആളുകൾ കാണും... താങ്കളുടെ അവതരണവും അതിലെ ഹിസ്റ്റോറിക്കൽ കണ്ടന്റും അത്ര മികച്ചതാണ്....എത്ര ടെൻഷനുള്ള ദിവസമാണെങ്കിലും ഇത് കണ്ടാൽ sett 👌✌️

  • @crazyboy-ye3po
    @crazyboy-ye3po 9 หลายเดือนก่อน +180

    മതം പറഞ്ഞ് തല്ല് കൂടുന്നവരെ കാണുമ്പോൾ പുച്ഛം തോന്നുന്നു. വിശ്വാസിയാകാം, വിശ്വസിക്കാതിരിക്കാം, അതിലുപരി മനുഷ്യസ്നേഹം പടരട്ടെ..🕉️✝️☪️💕💕💞💕💞💕💞💕💕💕💞💞💕💕💕💞💞💞

    • @Jigeesh_Nair
      @Jigeesh_Nair 9 หลายเดือนก่อน +3

      ❤❤❤

    • @Ibrahim-t2j1p
      @Ibrahim-t2j1p 9 หลายเดือนก่อน +2

      Pakshe athu muthaledukkunna sgk

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 9 หลายเดือนก่อน +3

      പക്ഷെ ഒരു വിശ്വാസിക്ക് കിട്ടുന്ന സ്വീകാര്യത അവിശ്വസിക്ക് സമൂഹം കൊടുക്കില്ല ,,

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 8 หลายเดือนก่อน +4

      മതം ഫോളോ ചെയ്യുമ്പോൾ പ്രശ്നമാകുന്നു
      അന്യനെ വെറുപ്പോടെ കാണുന്നു
      കാരണം നരകത്തിൽ പോകേണ്ടവരെ കാണുമ്പോൾ സ്വർഗത്തിൽ പോകുന്നചിലർക്ക് സങ്കിടം വരും സ്വർഗത്തിലേക്ക് ക്ഷണിക്കുന്നു നേർ മാർഗത്തിലേക്ക് ക്ഷണിക്കുന്നു
      ഒരു മതത്തിലെ നേർ മാർഗം മറ്റു മതത്തിൽ വിശ്വസിക്കുന്നവർക്കു ദുർമാർഗമായി തോന്നുന്നു
      സംഘർഷം നിലനിൽക്കുന്നു

    • @Tamil.Traveller
      @Tamil.Traveller 7 หลายเดือนก่อน

      Amme ookki allahu anu porimon avante amma vediya allahu

  • @mohammedashruf3642
    @mohammedashruf3642 9 หลายเดือนก่อน +149

    ഇതു പോലെയുള്ള വീടും അമ്മൂമ്മമാരും മലപ്പുറം ജില്ലയിൽ ഇപ്പോഴും കാണാം......
    അഥിതി സൽക്കാരത്തിൻ്റെ മികച്ച റോൾ മോഡലുകൾ❤

    • @Chandrasekharan-o3p
      @Chandrasekharan-o3p 9 หลายเดือนก่อน +9

      പൂർവ്വികരുടെ പാരമ്പര്യം

    • @mohananraghavan8607
      @mohananraghavan8607 9 หลายเดือนก่อน +26

      ഏതാണ്ട് 45 വർഷം മുൻപ് ഉണ്ടായിരുന്നു.
      അന്നൊന്നും ഖുറാൻ എന്നാണെന്ന് അറിയില്ലായിരുന്നു.
      പഴയ നാടിന്റെ ഹൈന്ദവ സംസ്കാരം വിട്ടിട്ടില്ലായിരുന്നു.
      ഇന്നു മതം മൂത്ത് മനുഷ്യരല്ലായി.

    • @24ct916
      @24ct916 9 หลายเดือนก่อน +16

      അത് പണ്ട്.
      ഇന്ന് നോമ്പ് കാലത്ത് ഹോട്ടൽ തുറക്കാൻ അനുവാദമില്ല. വെജിറ്റേറിയൻ ഹോട്ടൽ പാടില്ല, പ്രത്യേകിച്ച് ശബരിമല സീസണിൽ.

    • @zakeersait3896
      @zakeersait3896 9 หลายเดือนก่อน +6

      ​@നുണ ഫാക്ടറി

    • @daqengineering3447
      @daqengineering3447 9 หลายเดือนก่อน +4

      @@mohananraghavan8607 ക്ഷീരമുള്ള ഒരകിടിലും കൊതു കിനു ചോര തന്നെ കൗതുകം

  • @jafarali8250
    @jafarali8250 9 หลายเดือนก่อน +69

    "ആര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവർ അവരുടെ അതിഥികളെ ഏറ്റവും ഉത്തമമായി സൽകരിക്കട്ടെ. "
    (മുഹമ്മദ്‌ നബി )

    • @hariprabhakaran4527
      @hariprabhakaran4527 9 หลายเดือนก่อน +4

      🙏🫂🥰

    • @theprovocateur24
      @theprovocateur24 9 หลายเดือนก่อน +5

      Pasht! Pasht!

    • @ajmalnjr
      @ajmalnjr 8 หลายเดือนก่อน +1

      Ithokke ithil parayenda karyam undo prabashanam onnum alllao ith

    • @sabujohn4888
      @sabujohn4888 2 หลายเดือนก่อน

      See Matham Kayarivarunnuuu........🔥🔥🔥

  • @ramksp7427
    @ramksp7427 9 หลายเดือนก่อน +42

    ആ ഗ്രാമത്തെയും ഗ്രാമീണരെയും ഏറെ ഇഷ്ട്ടപ്പെട്ടു. ഞങ്ങളുടെ ഗ്രാമത്തിലും ഇങ്ങനെ ഇരുന്നൂറോളം പശുക്കൾ വൈകുന്നേരം അവരവരുടെ വീട്ടിൽ സ്വയം കയറിചെല്ലും. ഇന്ന് ഒരു പശുപോലും ഇല്ല എന്നത് തികച്ചും സങ്കടകരം തന്നെ.

    • @crazyboy-ye3po
      @crazyboy-ye3po 9 หลายเดือนก่อน

      Bro evda place??

    • @ramksp7427
      @ramksp7427 9 หลายเดือนก่อน +1

      @@crazyboy-ye3po പാലക്കാട്‌

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 9 หลายเดือนก่อน +26

    ശരിക്കും കണ്ണ് നനയിപ്പിച്ചു. ഈ എപ്പിസോഡ്. ഒപ്പം കുറെ ചിരിക്കുകയും. കക്കൂസിന്റ കാര്യം ഓർത്തു. പെട്ടെന്ന് തീരല്ലേ എന്നായിരുന്നു ചിന്ത അത്രയും ഇഷ്ടം ആണ്‌ ഓരോ എപ്പിസോടും. ദരിദ്ര രാജ്യ ങ്ങളിൽ ആണ്‌ പട്ടിണിയാണെങ്കിലും സന്തോഷം നിലനിൽക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ് 😊

  • @nooraya-k8c
    @nooraya-k8c 9 หลายเดือนก่อน +21

    മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കഥ പറയുന്ന ഈ എപ്പിസോഡ് കലുഷിധമായ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പുതു തലമുറക്ക് നല്കാൻ പറ്റുന്ന മികച്ച സന്ദേശമാണ് !!!
    ഇത്തരം സ്നേഹ നിധികളായ അമ്മൂമ്മമാർ എന്റെ കുട്ടിക്കാലത്തു മലബാറിൽ തന്നെ ധാരാളം ഉണ്ടായിരുന്നു.
    ഇന്നതെല്ലാം നഷ്ടപ്പെട്ടുപോയി ...

    • @faisalettamal4381
      @faisalettamal4381 5 หลายเดือนก่อน

      ഇന്നും ഞങ്ങളുടെ മലബാറിലെ അമ്മൂമ്മാർ ഇങ്ങിനെയാണ്

  • @executionerexecute
    @executionerexecute 9 หลายเดือนก่อน +79

    ദാരിദ്രം ഉള്ളേടത്തെ സ്നേഹവും ദൈവവിശ്വാസവും ഉണ്ടാവു.സമ്പന്നതയിൽ അഹങ്കാരവും.

    • @NandakumarNandanam
      @NandakumarNandanam 9 หลายเดือนก่อน +1

      സത്യം

    • @07K550
      @07K550 9 หลายเดือนก่อน +14

      enthu vidditharam aanu parayunnathu...daridraraya manishyare aswasippikkan vendi paranja mandatharathil onnanu athu.

    • @UnniKuttan-sw4pv
      @UnniKuttan-sw4pv 9 หลายเดือนก่อน

      Subjective

    • @പകൽമാന്യൻ
      @പകൽമാന്യൻ 9 หลายเดือนก่อน

      Ennal Dharaviyilekkum , Brazilan slumleukkum ugandayilekkum poyinokku 🤣

    • @Somu-ev3wy
      @Somu-ev3wy 9 หลายเดือนก่อน +3

      അപ്പോൾ പകിസ്ഥാനിലും അഫ്ഗാനിലും ഒക്കെ വളരെ സമ്പന്നത ആയിരിക്കണമല്ലോ 😂

  • @triplife7184
    @triplife7184 9 หลายเดือนก่อน +60

    മതത്തിന്റെ ഇടപെടൽ അറിയാതെ വളർന്നതിന്റെ ഗുണമാണ് അത്.... എല്ലാവരെയും ഒരുപോലെ കാണാൻ പഠിച്ചു...

    • @morash69
      @morash69 9 หลายเดือนก่อน +12

      നിങ്ങൾക്ക് തെറ്റി. ഇസ്ലാമിക ആചാര മര്യാദയുടെ ഭാഗമാണ് സുഹൃത്തേ അതിഥി സൽക്കാരം. പ്രവാചകൻ പറഞ്ഞു പ്രോത്സാഹിപ്പിച്ച മര്യാദ. നിങ്ങൾ ഏത് മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പോയാലും ഇത് കാണാനും അനുഭവിക്കാനും പറ്റും.

    • @triplife7184
      @triplife7184 9 หลายเดือนก่อน +9

      @@morash69 brother.... എല്ലാ മതങ്ങളും പറയുന്ന കാര്യങ്ങളൊക്കെ നല്ലതുതന്നെയാണ്... ഏതു മതമാണ് മോശം പറയുന്നത്... എന്നാൽ മതം പറയുന്നതാണോ എല്ലാരും ചെയ്യുന്നത്... ഇസ്ലാം മതം പറയുന്നത് സമാധാനവും, സഹോദര്യവും ഒക്കെയാണ്.... എന്നിട്ട് എല്ലാ ഇസ്ലാം മത വിശ്വാസികളും സമാധാനമാണോ ആഗ്രഹിക്കുന്നത്... സ്വന്തം മതം വളരണം, അത് മാത്രമേ പാടുള്ളൂ, അല്ലാഹു മാത്രമാണ് ദൈവം - ഇങ്ങനൊക്കെയല്ലേ കുറെ ആളുകളുടെ വാദം. ഇസ്ലാമിന്റെ ലോകം വരാൻ വേണ്ടി യുദ്ധം ചെയ്യുന്ന കുറെ ആളുകൾ... ഇതൊക്കെയല്ലേ ബ്രോ ലോകം... ഈ നശിച്ച മതങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ ലോകത്തെ പകുതി പ്രേശ്നങ്ങൾ തീർന്നേനെ.. ഇപ്പൊ ഇന്ത്യയിൽ നടക്കുന്നതെന്താണ്? മതത്തിന്റെ പേരും പറഞ്ഞു മുതലെടുത്തു രാജ്യത്തെ എല്ലാ മനുഷ്യരെയും തമ്മിൽ അടിപ്പിക്കുന്നു... പള്ളികളിൽ കേരള സ്റ്റോറി കാണിക്കുന്നു.... ഇതൊക്കെ സമാധാനത്തിനു വേണ്ടി ആണല്ലോ.... സ്നേഹവും സമാധാനവും വേണമെന്ന് അടിയുറച്ചു ആഗ്രഹിക്കുന്ന ആളുകൾക്ക് എന്തിനാണ് സുഹൃത്തേ മതം.... ഞാൻ എതിർക്കുന്നത് മതത്തെയാണ് ആത്മീയതയെ അല്ല... ആത്മീയത വേറെ ലെവലാണ്...

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 9 หลายเดือนก่อน

      ​@@triplife7184പള്ളിയിൽ keralastory കാണിക്കാൻ ഒരു കാരണം ഉണ്ടായത് കൊണ്ടല്ലേ,അത് നിങ്ങളുടെ കമൻ്റിലും ഉണ്ടല്ലോ,അല്ലെങ്കിൽ സിനിമ കാണിക്കണ്ട കാര്യവും വരുന്നില്ല അങ്ങനെ ഒരു സിനിമയും വരില്ലായിരുന്നു

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 9 หลายเดือนก่อน

      @@triplife7184 kerala story നിർമിക്കുവാൻ ഉണ്ടായത് സാഹചര്യവും പള്ളിയിൽ പ്രദർശിപ്പിചതിനും കാരണം എന്താണെന്ന് നിങ്ങളുടെ കമൻ്റിൽ തന്നെ ഉണ്ടല്ലോ,ചില മതക്കാരുടെ മതം വളർത്തൽ

    • @akshayraj5484
      @akshayraj5484 9 หลายเดือนก่อน

      @@triplife7184well said 🎉

  • @shihabpk2467
    @shihabpk2467 3 หลายเดือนก่อน +2

    അവസാന ഭാഗങ്ങളിൽ വല്ലാത്തൊരു ഫീൽ തന്നെ, മനസ്സ് വീണ്ടും ആർദ്രമാവുന്നു💔💔

  • @nishadbabu5249
    @nishadbabu5249 9 หลายเดือนก่อน +48

    മനുഷ്യനായി നാം നമ്മളെ കണ്ട് സ്നേഹിക്കാൻ തുടങ്ങട്ടെ!

  • @umadevi8248
    @umadevi8248 9 หลายเดือนก่อน +7

    SGK സർ,താങ്കളുടെ സഫാരി ചാനലിലെ എല്ലാ പരിപാടികളും വളരെ രസകരവും വിജ്ഞാനപ്രദവും ആണ്.. ഒരു പരിപാടി തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന അത്രയ്ക്ക് മനോഹരം.. സഞ്ചാരം പരിപാടിയിലൂടെ താങ്കളോടൊപ്പം ലോകം സഞ്ചരിക്കാൻ എനിക്ക് സാധിച്ചു. വേറെ ഒരുപാട് ട്രാവൽ ബ്ലോഗുകൾ ഉണ്ടെങ്കിലും താങ്കളുടെ സഞ്ചാരത്തിന് തുല്യമാ കില്ല ഒന്നും. താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @AmritPalsingh-x9w
    @AmritPalsingh-x9w 9 หลายเดือนก่อน +20

    Irrespective of religion. Pure hewrt matters.
    I am a Punjabi but I watch this show after it was suggested by a mallu friend. I can imagine how cool it will be to watch in your own language without subtitles. These kindof experiences motivates people to travel more.

    • @funcyclopedia5315
      @funcyclopedia5315 9 หลายเดือนก่อน +2

      Wow ❤ Love from kerala

    • @WAN_SHOW_FAN_CLIPS
      @WAN_SHOW_FAN_CLIPS 9 หลายเดือนก่อน +1

      How did you get subtitles I can't seem to find it on this video

  • @sidhikmarackar7055
    @sidhikmarackar7055 9 หลายเดือนก่อน +3

    ആ അമ്മൂമ്മയുടെ ഹൃദയശുദ്ദി ആ മുഖത്തിൽ കാണാമായിരുന്നു. സന്തോഷ്‌ സാറിന്റെ ഈ സഞ്ചാരം എത്ര സന്തോഷമാണ് മനസ്സിന് നൽകുന്നത് ഫന്റാസ്റ്റിക് 👍🏻

  • @lovethemusic7626
    @lovethemusic7626 9 หลายเดือนก่อน +4

    ഗ്രാമീണരൊക്കെ ധരിദ്രത്തിലാണ് ജീവിക്കുന്നതെങ്കിലും അവരെ കണ്ടാൽ അങ്ങനെ പറയില്ല , എന്തൊരു ഭംഗിയാ ❤

  • @TruthFinder938
    @TruthFinder938 9 หลายเดือนก่อน +7

    ഈ മുത്തശ്ശിയുടെ കഥ താങ്കൾ ഒരുപാട് ഇടത്ത് പറഞ്ഞത് ഓർക്കുന്നു ❤️❤️❤️😘😘😘🙏🙏

  • @amalraj588
    @amalraj588 9 หลายเดือนก่อน +11

    ആ മുത്തശ്യുടെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏🥰

  • @shihabpk2467
    @shihabpk2467 3 หลายเดือนก่อน

    എത്ര പഴയതായാലും നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുക,. ചരിത്രവും പൗരാണികതയും മാനുഷികതയുമൊക്കെ ഇഷ്ടപ്പെടുന്നവർ ഒട്ടും മുഷിയാതെ ഇവിടെ കാത്തിരിപ്പുണ്ട്❤❤❤

  • @SavadSaa
    @SavadSaa 9 หลายเดือนก่อน +42

    നല്ലൊരു ഞായറാഴ്ച സമ്മാനിച്ചതിന് ഒരുപാട് നന്ദി 😊😊😊😊

  • @mercyjacobc6982
    @mercyjacobc6982 6 หลายเดือนก่อน +1

    അതെ സന്തോഷ്‌ നമ്മുടെ അതിർത്തി ഗ്രാമം ആയ കാശ്മീരിലും ഇതുപോലെ നന്മയുള്ള കുറെ മനുഷ്യരെ ഒരു യാത്രയിൽ കണ്ടിട്ടുണ്ട്, നമ്മൾ കേരളീയരെപ്പോലെ നന്ദി കുറവുള്ള മനുഷ്യരെ അധികം വേറെ കണ്ടിട്ടില്ല. 🥰

  • @sabuvp1133
    @sabuvp1133 9 หลายเดือนก่อน +9

    എന്തൊരു ആദിത്യ മര്യാദ !❤

  • @gauravjoshi9990
    @gauravjoshi9990 9 หลายเดือนก่อน +19

    Sir.....yor are a master storyteller sgk ❤❤❤❤

  • @positivelife_2023
    @positivelife_2023 6 หลายเดือนก่อน +1

    Ee episode njan kettapol oru thadicha uyaram kuranja oru ammommaye aanu njan imagine cheythirunne...ipol sherikum real ammommaye kaanan patti😊

  • @IndyNaksUK
    @IndyNaksUK หลายเดือนก่อน

    ഈ അമ്മൂമ്മ യുടെ സഞ്ചാരം എപ്പിസോഡ് സഫാരി ടീവിയിൽ കണ്ടതാണ് അന്നേ മനസും കണ്ണ് നിറഞ്ഞിരുന്നു

  • @Salman-tr4vi
    @Salman-tr4vi 9 หลายเดือนก่อน +20

    Don't know much about the Middle Kingdoms, but the last 15 minutes of this episode are so well spent it's chilling.

  • @sreedharanadavakade5564
    @sreedharanadavakade5564 หลายเดือนก่อน

    ഇ എപ്പിസോഡ് ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട്.. ഇ അമ്മുമ്മയാണ് അതിനു കാരണക്കാരി ❤

  • @t.v.sivakumar7445
    @t.v.sivakumar7445 12 วันที่ผ่านมา

    എത്ര കണ്ടാലും മതിവരില്ല ഈ എപ്പിസോഡ്. ഇനിയും കാണും.❤

  • @mktroll4935
    @mktroll4935 9 หลายเดือนก่อน +2

    Laber India യിൽ നിന്ന് വായിച്ച് ഒപ്പിയെടുക്കാൻ തുടങ്ങിയത് മുതൽ ഇന്നുവരെ ഒരു തരതിലും നിരുൽസാഹപ്പെടുത്താതെ ഒരോ എപ്പിസോഡിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..എപ്പോഴെങ്കിലും കണ്ടുമുണ്ടും എന്ന പ്രതീക്ഷയുമായി❤❤❤❤ യാത്രകൾ തുടരുകയാണ്

  • @prasadvalappil6094
    @prasadvalappil6094 9 หลายเดือนก่อน +26

    രവിചന്ദ്രനെ പോലുള്ള അന്ധന്മാർ ഇതൊക്കെയാണ് കാണേണ്ടത്... ❤

    • @josecv7403
      @josecv7403 9 หลายเดือนก่อน +5

      R u fool?

    • @Rajesh.Ranjan
      @Rajesh.Ranjan 9 หลายเดือนก่อน +4

      What wrong with Ravichandran sir ?

    • @prasadvalappil6094
      @prasadvalappil6094 9 หลายเดือนก่อน +3

      ​@@Rajesh.Ranjanമനുഷ്യരെ സ്നേഹിക്കുന്ന ഒരു മുസ്ലിം രാജ്യവും നിലവിൽ ഇല്ല എന്നു അയാൾ പറഞ്ഞിട്ടുണ്ട്...

    • @Rajesh.Ranjan
      @Rajesh.Ranjan 9 หลายเดือนก่อน +2

      @@prasadvalappil6094 Yes, that's correct.Tell me one good country except oil rich like Dubai, Oman etc...

    • @anandu.m242
      @anandu.m242 9 หลายเดือนก่อน

      Pinne ithinte Peru enthaa sanki​@@Rajesh.Ranjan

  • @ARUN20727
    @ARUN20727 9 หลายเดือนก่อน +20

    Oru padu nalayi kanan kathirunna Ammumma❤

  • @jiffijoeworld
    @jiffijoeworld 9 หลายเดือนก่อน +20

    നാടിൻ്റെ സംസ്കാരമാണ്

    • @Gentleman333
      @Gentleman333 9 หลายเดือนก่อน +1

      Mathathinte samskaram thanneyaanu

    • @jiffijoeworld
      @jiffijoeworld 9 หลายเดือนก่อน +1

      @@Gentleman333 എല്ലായിടത്തും ഒരുപോലെ ആ ണെങ്കിൾ അത് ശരിയാണെന്ന് പറയാം

    • @shukoorpulikkal5974
      @shukoorpulikkal5974 9 หลายเดือนก่อน +1

      നാടിന്റെ സംസ്കാരം മാത്രമല്ല സുഹൃത്തേ,, മതത്തിന്റെയും പങ്കുണ്ട്.. ആദിത്യ മര്യാദക്ക് ഇത് പോലെ തന്നെയാണ് മലപ്പുറത്തും...

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 9 หลายเดือนก่อน +1

      ​@@shukoorpulikkal5974 ഈ വീഡിയോ കണ്ടപോൾ അവർക്ക് മതം തലയ്ക് പിടിച്ചിട്ടില്ല എന്ന് മനസിലായി😅

    • @anwarshah2014
      @anwarshah2014 9 หลายเดือนก่อน

      ​@@shukoorpulikkal5974മതം പഠിപ്പിച്ച സംസ്ക്കാരമാണ് ആദിത്യമര്യാദ എങ്കിൽ മലപ്പുറത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അതിഥികളെ സ്വീകരിക്കുന്നതിൽ മോശം ആണെന്നും താങ്കൾ സമ്മതിക്കേണ്ടി വരും.

  • @jermyhassan
    @jermyhassan 8 หลายเดือนก่อน

    ഈ അമ്മൂമ്മ എന്നും ഓർമയിൽ ഉണ്ടാകും... നിസ്വാർത്ഥ സ്നേഹത്തിന്റെ ഉദാത്ത മാതൃക... മാതൃത്വം

  • @sureshg4357
    @sureshg4357 หลายเดือนก่อน

    എത്ര ഹൃദ്യമാണ് താങ്കളുടെ വിവരണ രീതി. അമ്മുമ്മയുടെ വീടും അവിടുത്തെ കാര്യങ്ങളും ഒക്കെ കേട്ടു കഴിഞ്ഞ് വീഡിയോ അവസാനിക്കുമ്പോൾ മനസ്സിന് ഒരു വിങ്ങൽ ഒരുനഷ്ടബോധം ഇങ്ങനെയൊക്കെ എനിക്ക് തോന്നുവെങ്കിൽ അങ്ങേക്ക് ഓരോ നാട്ടിൽ നിന്ന് യാത്രയാവുമ്പോ മാനസ്സികാവസ്ഥ' എങ്ങനെയൊക്കെയായിരിക്കും എന്ന് എനിക്കു ഊഹിക്കാൻ കഴിയുന്നുണ്ട് .റിട്ട. അദ്ധ്യാ.സുരേഷ് ജി.

  • @georgejoy4624
    @georgejoy4624 9 หลายเดือนก่อน +16

    ഈ എപ്പിസോഡ് ഇന്നലെ ഞാൻ safari ചാനലിൽ കണ്ടിരുന്നു. 👍👍

  • @hemands4690
    @hemands4690 8 หลายเดือนก่อน +1

    സ്നേഹത്തെ പറ്റി വലിയ ഒരു പാഠം ഒരു നാട്ടിലെ ഒരു ഗ്രാമത്തിലെ മനുഷ്യരിൽ നിന്നും നമുക്കു മനസ്സിലാക്കാൻ സാധിച്ചു 🎉 അതിഥി ദേവോ ഭവ എന്നാ നമ്മുടെ സംസ്കാരത്തിലെ ഒരു കാര്യം അവിടെ കണ്ട് അറിയാൻ സാധിച്ചു 🙌🏼 സഞ്ചാരത്തിലൂടെ അങ്ങനെ നമ്മൾ ചില നാടുകളിൽ നേരത്തെയും കണ്ടിട്ടുണ്ട് 😌

  • @primelpious8316
    @primelpious8316 3 หลายเดือนก่อน

    This is why we love Sanjaram!

  • @akhilv3226
    @akhilv3226 9 หลายเดือนก่อน

    ഒന്നുമില്ലത്തിടത് ജാതി മതം ഒന്നും ഇല്ല സ്നേഹം മാത്രം മറിച്ച് ഇവിടെ അങ്ങനാണോ എല്ലാം ഉള്ളത്തിൻ്റെ അഹങ്കാരവും ജാതി വേർത്തിരുവും മാത്രം. നല്ല അമ്മുമ്മ,മറ്റു ആൾക്കാർ സൂപ്പർ എപ്പിസോഡ്❤

  • @Josephine35428
    @Josephine35428 9 หลายเดือนก่อน +2

    Santhosh George ന് ഭയങ്കര ധൈര്യമാണ് ❤

  • @c.rgopalan2889
    @c.rgopalan2889 9 หลายเดือนก่อน +448

    സഹജീവി സ്നേഹത്തിലും ആതിഥ്യമര്യാദയിലും മുസ്ലീങ്ങൾ ഏറെ മുന്നിലാണ്, നാട്ടിലും ലോകമെമ്പാടും. അനുഭവങ്ങൾ ധാരാളം. അവരുടെ പ്രത്യയശാസ്ത്രമാണ് അതിന് കാരണം.

    • @PJsUntoldStories
      @PJsUntoldStories 9 หลายเดือนก่อน +1

      പുസ്തകത്തിലെ ഒരു പത്തു വചനം തരട്ടെ.. മറ്റ് മതസ്ഥരെ കൊല്ലാനും വെറുക്കാനും പറയുന്നത്

    • @abhilash7381
      @abhilash7381 9 หลายเดือนก่อน +103

      Samskaravum mathavum randaanu. Avideye ithullu. Arabi naatil ithilla

    • @Dinson.antony
      @Dinson.antony 9 หลายเดือนก่อน +73

      Mathathinte perum paranju christianikaludeyum hindukkaludeyum kazhutharukkunnathum avarude ee paranja saadhanam kaaranamaanu

    • @LolLelLuL
      @LolLelLuL 9 หลายเดือนก่อน +21

      😂

    • @c.rgopalan2889
      @c.rgopalan2889 9 หลายเดือนก่อน

      ​@@Dinson.antonyകഴിഞ്ഞ രണ്ടായിരം വർഷമായി അമ്പത് കോടിയിൽപരം മനുഷ്യരെ വംശഹത്യ ചെയ്ത , നൂറിൽ പരം പ്രാദേശിക സംസ്കാരങ്ങളെ തുടച്ചു നീക്കി വാളും തോക്കും ബോംബും കൊണ്ട് ഭീകര മതം അവിടെ അടിച്ചേൽപ്പിച്ച ഒരേയൊരു മതം - കൃസ്തുമതം. തീവ്രവാദവും വംശഹത്യയും കൂട്ടക്കൊലകളും അധിനിവേശവും ചതിയിലൂടെയും വഞ്ചനയിലൂടെയുമുള്ള മതം മാറ്റവും ഭൂമിക്ക് പരിചയപ്പെടുത്തിയത് തന്നെ കൃസ്ത്യാനികളാണ്.

  • @nileenacb8385
    @nileenacb8385 7 หลายเดือนก่อน

    Sir, ഒരിക്കലും മടുപ്പു തോന്നാതെ കെട്ടിരിക്കാൻ തോന്നുന്ന അതീവ ഹൃദ്യമായ യാത്രാ വിവരണം.... അഭിമാനം തോന്നുന്നു.... താങ്കളെക്കുറിച്ച്, ഒറ്റക്കുള്ളപ്പോൾ കഥകേൾക്കുമ്പോലെ ലോകകാര്യങ്ങൾ കേട്ടിരിക്കും sir ന്റെ ഈ സംസാരം 👍🏻🥰

  • @Oldman-h9f
    @Oldman-h9f 9 หลายเดือนก่อน +1

    വളരെ മികച്ച ഒരു ക്ലൈമാക്സ് ആയല്ലോ ഇത്❤ 🥰

  • @abdulmajeedabdulmajeed4614
    @abdulmajeedabdulmajeed4614 9 หลายเดือนก่อน

    95% പേർക്കും ജീവിതത്തിൽ ഒരിക്കൽ പോലും എത്തിപ്പെടാനാവാത്ത രാജ്യങ്ങൾ ------- സ്ഥലങ്ങൾ പണവും അതിലുപരി സ്വന്തം ജീവനും പണയപ്പെടുത്തിയുള്ള സാഹസിക യാത്ര ഒരു പണവും മുടക്കാതെ കാണുമ്പോഴാണ് നമ്മളൊക്കെ എത്രയോ ഭാഗ്യവാൻമാരാണെന്ന് മനസ്സിലാകുന്നത് വിവരണം അവിസ്മരണീയം നമ്മളൊക്കെ മനസ്സിൽ കാണുന്ന ചിത്രങ്ങളല്ല പല നാടുകളിലും
    നന്ദി SGK മറക്കാനാവാത്ത കാഴ്കൾ ഒന്നുമില്ലെങ്കിലും

  • @abrahamej8667
    @abrahamej8667 9 หลายเดือนก่อน +2

    ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് നല്ല മനുഷ്യർ❤❤❤

  • @jojivarghese3494
    @jojivarghese3494 8 หลายเดือนก่อน

    കണ്ണു നനയിപ്പിക്കുന്ന മനുഷ്യ സ്നേഹം ❤😊

  • @sureshkumarn8733
    @sureshkumarn8733 9 หลายเดือนก่อน +4

    മറ്റൊരു ക്ലാസിക് എപ്പിസോഡ്....❤❤❤❤

  • @tosaysomething6775
    @tosaysomething6775 9 หลายเดือนก่อน

    പഴയ എപ്പിസോഡ് എന്ന് പറയുന്നവർ പറയട്ടെ... ഈ രാജ്യത്തിന്റെ ഫുൾ എപ്പിസോഡ് ഞാൻ സഞ്ചാരം ചാനലിൽ മുൻപ് കണ്ടതാണ്... എന്ന് കരുതി sgk ഇന്ന് അത് വിവരിക്കുമ്പോളും ഒട്ടും പുതുമ നഷ്ടപ്പെടാതെ ആസ്വദിക്കാൻ പറ്റുന്നു... ആത്മാവുള്ള വീഡിയോകളാണ് സഞ്ചാരത്തിന്റേത്... അത് ഒരു കാലത്തും കാലഹരണപ്പെടില്ല ❤️❤️❤️

  • @shamseer9222
    @shamseer9222 9 หลายเดือนก่อน

    സന്തോഷ്‌ സർ ഒരുപാട് വട്ടം പറഞ്ഞ ഈ അമ്മൂമ്മയുടെയും ഗ്രാമത്തിന്റെയും ഒരു ചിത്രം മനസിലിലുണ്ടായിരിന്നു. അവരെ ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @majeedahmad5570
    @majeedahmad5570 9 หลายเดือนก่อน

    'സന്തോഷവും' സങ്കടവും സമ്മിശ്രമായ ഒരു എപ്പിസോഡ്‌. സ്നേഹത്തിന്റെ തെളിനീരും അരുവികളുമൊഴുകുന്ന നാട്ടിലൂടെ സഞ്ചാരിയുടെ കൂടെ യാത്രചെയ്ത അനുഭൂതി. ഇന്ത്യയിലെ ഇന്നത്തെ വർഗ്ഗീയ കലുഷിതമായ സാഹചര്യത്തിൽ വിദ്വേഷത്തിന്റെ വിഷം ചീറ്റുന്ന നേതാക്കന്മാർ നന്മയുടെ ഇത്തരം കാഴ്ചകളും സ്നേഹം വാരിവിതറുന്ന നിഷ്കളങ്ക മനുഷ്യരും ഈ ലോകത്തുണ്ടെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ! സഞ്ചാരത്തിന്റെ ഹിന്ദി പതിപ്പുകൾ ഇറക്കാൻ കഴിഞ്ഞാൽ ഉത്തരേന്ത്യൻ ജനമനസ്സുകളിൽ സ്നേഹത്തിന്റെ വെളിച്ചം പരത്താൻ സാധിക്കും. അതുവഴി വർഗ്ഗീയതക്കപ്പുറം മാനുഷിക മൂല്യങ്ങളുള്ള ഒരു ലോകമുണ്ടെന്ന് അവർ മനസ്സിലാക്കട്ടെ. ഒരുപാട്‌ സ്നേഹം ഇഷ്ടം 'സന്തോഷം' ജോർജ്ജ്‌ കുളങ്ങര. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤️🤲🏾

  • @AayishaM-j3v
    @AayishaM-j3v 9 หลายเดือนก่อน +1

    സഞ്ചാരം ഡയറി കുറിപ്പ് അത് അത് മറ്റൊരു ചാനലിലും ഇല്ലാത്ത ഒരു പ്രോഗ്രാം ആണ് ഇത് ഒരിക്കലും നിർത്തി പോകരുത്. കാരണം ഓരോ നാടിന്റെ ചരിത്രവും ആദിത്യ പെരുമാറ്റവും എല്ലാം നമുക്ക് അറിയാനും കാണാനും പറ്റിയ ഒരു ചാനൽ വേറെ ഇല്ല. അതിനാൽ ഞാൻ സഫാരിയെ അങ്ങേ യറ്റം ഇഷ്ട്ടപെടുന്നു എത്ര മാത്രം റിസ്ക്ക് എടുത്തിട്ടാണ് ഇതൊക്കെ നമ്മളിലേക്എത്തിക്കുന്നത് അതിനാൽ സന്തോഷ്‌ ജോർജ് സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. ആയിരം അഭിനന്ദനങ്ങൾ നേരുന്നു 🙏🏾🙏🏾❤️❤️❤️

  • @MD-cy7lb
    @MD-cy7lb 9 หลายเดือนก่อน +62

    ദാരിദ്രം ആണെങ്കിലും നല്ല വൃത്തി ഉള്ളത് പോലെ തോന്നുന്നു

    • @user-muhammadali212
      @user-muhammadali212 9 หลายเดือนก่อน +5

      Roadil pashu illa

    • @Channeldrive87
      @Channeldrive87 9 หลายเดือนก่อน +4

      ​@@user-muhammadali212പശു അനക്ക് haram ആണോ?

    • @user-muhammadali212
      @user-muhammadali212 9 หลายเดือนก่อน +3

      @@Channeldrive87 roadil thoori vekkunna pashu haraminte andiyaan😝

    • @Channeldrive87
      @Channeldrive87 9 หลายเดือนก่อน +6

      @@user-muhammadali212 നിങ്ങളുടെ വാക്കുകൾ കണ്ടപ്പോൾ തന്നെ മനസ്സിലായി ഇസ്ലാം ആണെന്ന്.....

    • @user-muhammadali212
      @user-muhammadali212 9 หลายเดือนก่อน

      @@Channeldrive87 manushyan bhudhumutt undakki roadil kaanunna pashukkale kurich enthan abhiprayam keralam vity evideyum povathathinte kuzhappaman ningalkk

  • @mcnairtvmklindia
    @mcnairtvmklindia 9 หลายเดือนก่อน +2

    കപടതയില്ലാത്ത സ്നേഹം മാത്രം കൈമുതലായ ഗ്രാമീണർ 💕

  • @binusoorya7826
    @binusoorya7826 7 หลายเดือนก่อน

    അവസാന ഭാഗം കണ്ണ് നിറച്ചു പോയി

  • @VijayammaCN
    @VijayammaCN 9 หลายเดือนก่อน +4

    വളരെ നല്ല ദൃശ്യങ്ങൾ

  • @Robot-ic3hb
    @Robot-ic3hb 9 หลายเดือนก่อน +1

    അന്ധരായ പല സഹോദരങ്ങൾക്കും താങ്കളുടെ ഈ പരിപാടി എങ്ങനെ സഹായിക്കുന്നു എന്ന് എനിക്ക് മനസിലാകുന്നു.. കാരണം ഞാനൊരു saleaman ആണ്.. ഈ പരിപാടി ON ആക്കി വച്ചു റേഡിയോ പോലെ കേൾക്കുന്ന ഫീൽ വളരെ Soothing or ASMR പോലെയാണ് എന്റ സാറേ..
    Especially during long drive..കിടിലൻ

  • @abhijithmk9002
    @abhijithmk9002 9 หลายเดือนก่อน

    സ്നേഹത്തിൻ്റെ ഊഷ്മളത വാക്കുകളേക്കാൾ എനിക്കെറെ ഇഷ്ടം വിശപ്പിൻ്റെ വിളി വരാത്ത വിതം ഭക്ഷണം കിട്ടുമ്പോഴാണ് അതിൽ ഒരു സത്യമുണ്ട് ഒപ്പം ജീവനും ജീവിതവും❤

  • @Hari-ee8xg
    @Hari-ee8xg หลายเดือนก่อน

    അവസാനം പറഞ്ഞ ചില വാക്കുകൾ കണ്ണുനിറഞ്ഞു😢

  • @sajuss1832
    @sajuss1832 9 หลายเดือนก่อน +82

    അവിടെ ഉള്ളവർക്ക് മത ഭ്രാന്ത് ഇല്ല സദരണ ജീവിധം നയിക്കുന്നു, പ്രതേകിച്ചു Kasakhstan.❤

    • @shajinkt5788
      @shajinkt5788 9 หลายเดือนก่อน +17

      അതെ അപരമതവിദ്വേഷം കൈമുതലാക്കി അധികാരത്തിലേക്കുള്ള എളുപ്പവഴി കാണുന്നുമില്ല

    • @vksmn744
      @vksmn744 9 หลายเดือนก่อน +3

      Madha branthu arkanu. Nee ee logathelle jeevikunnethu. Ambalathinte chuttupadil ninnu puretherngoo . Ennittu manushyan avoo kindi.

    • @areefapu
      @areefapu 9 หลายเดือนก่อน

      നമുക്കുള്ളത് പോലെ ഒരു വർഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രി അവർക്കില്ലല്ലോ.. ഉണ്ടായിരുന്നെങ്കിൽ അവരും അങ്ങനെ ആയേനെ..

    • @theprovocateur24
      @theprovocateur24 9 หลายเดือนก่อน

      @@vksmn744ah! Methan targeted attack thudangi. Oru reality paranju enne ullu aa manushyan. Ninakku manja pitham aayathinu aa paavam enthu pizhachu? 😑

    • @chikkuvk008
      @chikkuvk008 7 หลายเดือนก่อน

      Matha braanth muslim raajyangalil alla ullath. Muslingalod aanu matha praanth. Whatsapp universityl allaathe eth muslim rajyathaanu muslingal mattullavare kollunnath. Inne jai shree ram vilikkaathathil konnath pole pashu irachi kayichannu paranju konna pole konnittundo. Kore undayilla nuna kadhakal allaathe. Mattulla mathakkaarod swantham mathakkaarekkal maanyamaay perumaaran aanu islam padippikkunnath.

  • @sreejasuresh1893
    @sreejasuresh1893 8 หลายเดือนก่อน +1

    സഞ്ചാരം പഴയതോ പുതിയതോ എന്ത് uplod ചെയ്താലും കാണാറുണ്ട്..
    കഥകളിൽ കേട്ട മുത്തശ്ശിയെ കാണാൻ സാധിച്ചല്ലോ ❤

  • @pammuuus
    @pammuuus 9 หลายเดือนก่อน

    ഭഗവാനെ ❤️❤️❤️ ഇത്രയും അത്ഭുതം നിറഞ്ഞതാണോ ഈ ലോകം ❤️

  • @arifalaila3022
    @arifalaila3022 7 หลายเดือนก่อน

    നേരിൽ കണ്ട ഒരു ഫീൽ 👌🏻👌🏻👌🏻👍👍👍

  • @kunhimohamedmohamed3998
    @kunhimohamedmohamed3998 3 หลายเดือนก่อน +1

    super❤❤❤❤❤

  • @seenap8048
    @seenap8048 9 หลายเดือนก่อน +2

    ചരിത്രവും സഞ്ചാര വിവരണങ്ങളും എത്ര കേട്ടാലും മതി വരില്ല
    SK പൊറ്റക്കാടിന്റെ കൃതികളും രാമായണവും ബൈബിളും ഖുർആനും ഇന്നും എന്നും ആളുകൾ വായിക്കും

  • @tonyjohn8020
    @tonyjohn8020 9 หลายเดือนก่อน

    Thanks dear SGK& team safari TV.🙏💐🌻🌼🌺🌸

  • @peterc.d8762
    @peterc.d8762 9 หลายเดือนก่อน +2

    പ്രിയസാർ സാർ മുഖാന്തരം ഈ ലോകം അറിയാൻ കഴിയുന്നു നന്ദിസർ❤

  • @ashokankarumathil6495
    @ashokankarumathil6495 9 หลายเดือนก่อน +1

    Ussr ഇന്റഎ പതനതിന് ശേഷം 90 ഉകളില്‍ ഈ നാടുകളില്‍ (ഈ വേഷ ധാരികളായ സ്ത്രീ സംഘ agagale)ദുബായില്‍ കണ്ടിട്ടുണ്ട്

  • @rijilvachu
    @rijilvachu 9 หลายเดือนก่อน +2

    സന്തോഷ് സാർ എനിക്ക് സാറിൻെ ജീവിതവും സംസാര ശൈലിയും എല്ലാം ഭയങ്കര ഇഷ്ടമാണ് എൻ്റെ ഒരു 10 ലക്ഷം രൂപ കടം ഉണ്ട് ബാങ്കിൽ അത് എങ്ങനേലും അടച്ച് തീർത്ത് വീടും സ്ഥലവും വിറ്റ് എനിക്കും ഇത് പോലെ യാത്ര പോവണം എന്നിട്ട് എവിടെയല്ലാം എന്തെങ്കിലും ജോലി ഒക്കെ ചെയ്ത് നിരവധി സംസ്കാരം അനുഭവിച്ചറിയണം കല്യാണം കഴിക്കാൻ പറ്റിയില്ല എല്ലാവരും കല്യാണം കുട്ടികൾ പിന്നെ അവർടെ ജീവിതം അങ്ങനെ ആണല്ലോ എനിക്ക് എൻ്റെതായി ജീവിക്കാൻ ആണ് ആഗ്രഹം

  • @sunilkumarvkn5490
    @sunilkumarvkn5490 8 หลายเดือนก่อน +1

    അമൂമ്മക്ക് ഒരു ഉമ്മ 😍😍😍

  • @jayprakashnair2790
    @jayprakashnair2790 5 หลายเดือนก่อน

    Yes sir very very great your story telling style

  • @mjsmehfil3773
    @mjsmehfil3773 9 หลายเดือนก่อน +1

    Dear Loving Santosh Brother
    Thank you very much for Showing mind blowing views of Tajikistan in Central Asia...❤️❤️❤️
    Your narration about the people there was Outstanding...🎉🎉🎉
    Congratulations for your efforts...🌹🌹🌹
    God bless you...
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    🙏❤️🌹

  • @ramakrishnanputhalath2059
    @ramakrishnanputhalath2059 8 หลายเดือนก่อน

    എത്ര എത്ര അനുഭവങ്ങൾക്കായ് ഇനിയും കാത്തിരിക്കാം

  • @jijojoseph581
    @jijojoseph581 9 หลายเดือนก่อน

    ഗംഭീരമായ ക്ളൈമാക്സുള്ള ഒരു സിനിമ കണ്ട സുഖം...❤

  • @studyhub8884
    @studyhub8884 9 หลายเดือนก่อน +1

    ഈ വിവരണം അടിപൊളി ഇങ്ങനെ ആണ് നമ്മുടെ യാത്രകൾ എല്ലാം ഒരു പ്ലാൻ ഇല്ലാതെ ആണ് 😁

  • @jayadeepr1445
    @jayadeepr1445 9 หลายเดือนก่อน +1

    I traveled to Central Asia last month, my experience was also same. This region is one of the most underrated regions in the tourism map

  • @sreeranjinib6176
    @sreeranjinib6176 8 หลายเดือนก่อน

    ആതിഥ്യമര്യാദ ഇതൊക്കെയാണ് നിഷ്ക്കളങ്കരായ ഗ്രാമീണരിൽ നിന്നും പലതും പഠിക്കണം

  • @muneerpm9580
    @muneerpm9580 9 หลายเดือนก่อน +1

    ആ വല്യുമ്മയുടെ കൂടെ ഞങ്ങളെയും സ്വർഗത്തിലാക്കേണമേ അല്ലാഹ്.

  • @saleemikkasaleemikka491
    @saleemikkasaleemikka491 8 หลายเดือนก่อน

    Thankyou🎉sair🎉your🎉storis🎉✨✨✨✨✨🌟🌟💐

  • @AnjalyMenon-w6n
    @AnjalyMenon-w6n 9 หลายเดือนก่อน

    Heart touching episode... Hugs to ammoomma❤️❤️

  • @Didicoii
    @Didicoii 9 หลายเดือนก่อน

    Santhosh sirinte ella videosinte avasaanam oru Romanchification orappan❤❤

  • @shahulaliyar
    @shahulaliyar 6 หลายเดือนก่อน

    അവസാനം കണ്ണ് നിറഞ്ഞു.

  • @martinalex7797
    @martinalex7797 20 ชั่วโมงที่ผ่านมา

    വളരെ നല്ല എപ്പിസോഡ്.

  • @rejikumar6296
    @rejikumar6296 9 หลายเดือนก่อน +5

    Sir, every video is very important and useful 🎉🎉❤❤🎉🎉

  • @TravelBuddys-t4w
    @TravelBuddys-t4w 4 หลายเดือนก่อน

    Thagikisthan... കേൾക്കാത്ത എത്ര രാജ്യങ്ങൾ

  • @mohammedashruf3642
    @mohammedashruf3642 9 หลายเดือนก่อน +2

    ഭൂതകാലത്ത് നിന്നും വർത്തമാന കാലത്തേക്കുള്ള മാറ്റം ആരുമറിയാതെ......❤👍

  • @manojkrishnan7153
    @manojkrishnan7153 8 หลายเดือนก่อน

    Love this episode. Great 👍🏻

  • @shajudheens2992
    @shajudheens2992 9 หลายเดือนก่อน +5

    Well explained about Central Asia i had same experience in my travel in Kazakhstan people are very friendly and host givers

  • @geethakumar601
    @geethakumar601 9 หลายเดือนก่อน

    Great Mr.santhosh your experience is great really ty
    For sharing.

  • @salimavd
    @salimavd 9 หลายเดือนก่อน +1

    വളരെ മനോഹരമായ കഥ ❤

  • @SunilsHut
    @SunilsHut 9 หลายเดือนก่อน +1

    അമ്മൂമ്മ സൂപ്പർ ❤❤❤❤❤👍🏼👌🏼

  • @sabua.m2129
    @sabua.m2129 หลายเดือนก่อน

    Wonderful memories 👍

  • @abasheerkm
    @abasheerkm 9 หลายเดือนก่อน +5

    ദൈവം അവൻ്റെ സൃഷ്ടികളിലൂടെ ഭൂമിയിൽ ചെയ്യുന്ന നൻമയുടെ വാഴയ്ക്ക

  • @suhail_m.s
    @suhail_m.s 8 หลายเดือนก่อน

    Heart touching episode❤

  • @pkmullassery2731
    @pkmullassery2731 หลายเดือนก่อน

    Great people of the Soviet Union are still struggling. God bless them

  • @iamvalassery
    @iamvalassery 8 หลายเดือนก่อน

    ഡയറി കുറിപ്പിൽ ആ രംഗങ്ങൾ കാണുമ്പോൾ ഒന്നും കൂടി ഹൃദയവൽക്കരമാണ്...

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 9 หลายเดือนก่อน

    അഥിതി സൽക്കാരത്തിന്റെ സൗന്ദര്യം വളരെ നന്നായി വിവരിച്ചു

  • @Magicframezproductions
    @Magicframezproductions 8 หลายเดือนก่อน

    കാണണ്ട എന്ന് വിചാരിച്ചു പോയതാണ് എന്നാലും ഒന്ന് നോക്കാം എന്ന് വിചാരിച്ചു പ്ലേയ് ചെയ്തു ... കണ്ടില്ലാരുന്നെകിൽ ആറ് വലിയ ഒരു നഷ്ടം ആയേനെ .....

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 9 หลายเดือนก่อน +1

    ഭാഷ ഏതായാലും ആ അമ്മൂമയും കുട്ടികളും സംസാരിക്കുന്നത് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നനായിരുന്നു S G K❤❤🎉