നന്ദി | കവിത | Beeyr Prasad | Kavalam Srikumar |
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- "Nandi" Poem written by Beeyr Prasad
Sung by Kavalam Srikumar
നന്ദി | കവിത | ബീയാർ പ്രസാദ് | കാവാലം ശ്രീകുമാർ
നന്ദി !
ബീയാർ പ്രസാദ്
***********************
വേണ്ടെന്നു വയ്ക്കുവാൻ ആർക്കും ഒക്കാത്തോരു വാക്കാണു നന്ദിയെന്നോർക്ക
കേൾക്കുന്നവർക്കും പറഞ്ഞോർക്കുമുള്ളിലെ ദീർഘപ്പൊരുത്തമീ വാക്ക്!
നമ്മൾക്കു വേണ്ടിയിട്ടേതൊരാളും ചെയ്ത നന്മകൾക്കുത്തരം നന്ദി
ഉള്ളിൽ ഞാൻ സൂക്ഷിക്കുമെന്നാളുമീ ക്രിയ എന്ന വാഗ്ദാനക്കുറിപ്പ്!
തുല്യ പ്രതിക്രിയയ്ക്കാവില്ലയെന്നുള്ള താഴ്മ പ്രകാരമീച്ചൊല്ല്
കുന്നിനേക്കാളുയർന്നാലും നിസ്സാരർ നാം നന്ദിയില്ലാത്തവരല്ല
അന്യനെന്നില്ലൊരാൾ നമ്മളീ ഭൂമിയിൽ ഒന്നെന്ന സാക്ഷ്യമീ നന്ദി
എങ്കിലും നിൻ സ്നേഹ സൗമനസ്യങ്ങൾ തൻ പങ്കു ഞാൻ വിലമതിക്കുന്നു
ഓർക്കാപ്പുറത്തും സ്വയം മറന്നും ചെയ്ത ത്യാഗവിലയാകുന്നു നന്ദി
വെള്ളവും വായുവും മണ്ണുമീജന്മവും തന്നോരു പ്രകൃതിക്കു നന്ദി
ഹൃത്തിൽ പ്രകാശം പരത്തുന്ന കൊച്ചു വാ - ക്കെത്രയർത്ഥം വിടർത്തുന്നു
ചൊല്ലലും കേൾക്കലും സങ്കീർത്തനം പോലെ ഭക്തിതൻ പാലൊഴുക്കുന്നു
നല്ലയർത്ഥങ്ങളിൽ ചൊല്ലിത്തുടങ്ങിയ പല്ലവിത്തുണ്ടാണു നന്ദി
ഇന്നിൻറെ തിണ്ണയിൽ കിണ്ണം കമിഴ്ത്തി വച്ചെണ്ണുന്നു നന്ദി നാനാർത്ഥം
വന്മരം കാതലിന്നുള്ളിൽ ദ്രവിച്ച പോൽ ഉണ്മ വേരറ്റോരു വാക്കായ്
ഓർക്കാതെ ശീലമായ് നാക്കിൽ വന്നിറ്റുന്ന വ്യാക്ഷേപകം ഇന്നു നന്ദി!
വേണ്ടെന്നു പറയുവാനാർക്കുമേ കഴിയുന്ന വാക്കാണു നന്ദിയിന്നോർക്ക
കേൾക്കുന്നവർക്കും പറഞ്ഞോർക്കുമല്ലാതെ ആർക്കുമേ വേണ്ടാത്ത വാക്ക്
ഒട്ടും പണച്ചെലവില്ലാതെ മുട്ടുന്ന ഘട്ടത്തിലാശ്വാസ വാക്ക്
ചെയ്തകാര്യക്കടപ്പാടിനെത്തീർക്കുന്ന ഭംഗിവാക്കിൻറെയീ മാസ്ക്ക്!
ജോലിക്കു ശമ്പളം കൂടാതൊഴിക്കുവാൻ ശേലിട്ട വാക്കിൻറെ ഊക്ക്
ചോദിച്ചു പോകൊല്ല പണമെന്ന തന്ത്രത്തിൽ ഫ്ലൂട്ടിൻറെ കുഴലിട്ട തോക്ക് ചുമ്മാ തരുന്നെങ്കിൽ മൊട്ടുസൂചിക്കുമീ സിംഹാസനത്തിനും നന്ദി
കക്ഷരോമത്തിൻറെ ക്ഷൗരത്തിനും പ്രാണ രക്ഷയ്ക്കുമിപ്പകര വാക്ക്!
ലോട്ടറിട്ടിക്കറ്റടിച്ചാലതിൻ പേർക്കു നാട്ടു ദൈവത്തിനും നന്ദി
വാക്കല്ലതിന്നുള്ളിലാളുന്ന സ്നേഹമാം ചാക്കെന്നു ചൊന്നോനു നന്ദി
കണ്ടറിഞ്ഞുപകാരമേകിയോനോടൊന്നു മിണ്ടാതെ പോകുവാനാമോ?
തക്കനേരത്തെത്തി ഒത്തു സഹായിച്ചൊ - രന്യന്നു പിന്നെന്തു നൽകും?
എന്തു നൽകുന്നതും തുല്യമാകില്ലെങ്കി - ലുന്തിവിടുവാൻ രണ്ടു വർണ്ണം
സമ്പന്നനും തിരിച്ചെന്തു കൃത്യത്തിനും നൽകുവാനാകുമോ സ്വർണ്ണം
നന്ദി, ആവോളവും പൊൻപണക്കുമ്പിളും നൽകി മറക്കണം നന്മ
പിന്നീടു ശല്യമായ് മാറാതൊഴിക്കുവാൻ പൊയ്യിൻ മനുഷ്യത്വ ഭംഗി
വേണ്ടെന്നു വയ്ക്കുവാനാവാത്തൊരുപചാര വാക്കാണു നന്ദിയിന്നാർക്കും
കേൾക്കുന്നവർക്കും പറഞ്ഞോർക്കുമുള്ളിലി - ന്നോക്കാനമാകുന്നു വാക്ക്
നന്നായൊരുച്ചാരണം പോലുമില്ലാതെ പന്നിക്കു തുല്യമീ നന്നി
മൂന്നക്ഷരം ചേർത്തു രണ്ടാക്കിടുമ്പൊഴേ മാഞ്ഞുപോകും ചന്ദ്രലേഖ
നല്ല കാലങ്ങൾ തുരുമ്പിച്ചു മജ്ജപോ - യെല്ലിച്ചു ശേഷിച്ചു ഭാഷ
അർത്ഥങ്ങൾ മോഷ്ടിച്ച ഭണ്ഡാര ഭിത്തിയിൽ വ്യർത്ഥം മുഴങ്ങുന്നു ശേഷം
എല്ലാർക്കുമെന്തും വിളമ്പിടാം, നാവുകൾ - ക്കില്ലാത്ത എല്ലിന്നു നന്ദി
ഉള്ളിനും പോറലില്ലാത്ത മൂല്യങ്ങ - ളിന്നുള്ളിക്കു തൊലി പോണ പോലെ.
ഇമ്മാതൃഭൂമിയെക്കാക്കും ഭടന്മാർക്കു ചുമ്മാതിരിക്കട്ടെ നന്ദി
വിങ്ങുന്ന നെഞ്ചുമായ് വാക്കിൻറെ ഉത്തരം താങ്ങുന്ന കവികൾക്കു നന്ദി
പെറ്റിട്ട വയറിനും മാതൃസ്നേഹത്തിനും ചെറ്റും കുറയ്ക്കേണ്ട നന്ദി
സ്വേച്ഛകൾ മക്കൾക്കു വേണ്ടിക്കുഴിച്ചിട്ടൊ - രച്ഛനും നല്കുന്നു നന്ദി
നഗ്നമാം മെയ്യിലേക്കെറിയുന്ന വ്യഭിചാര മൂല്യത്തിനവൾ ചൊന്നു നന്ദി
രാജ്യം ഭരിച്ചു മുടിച്ചിറങ്ങുമ്പൊഴാ പൂജ്യനും ചൊല്ലുന്നു നന്ദി
അർത്ഥം പടം പൊഴിച്ചെങ്ങോ ഇഴഞ്ഞു പോയ് ചത്തതിൻ തോലുറ നന്ദി
ശിങ്കിടി ബ്ഭജനയ്ക്കു കൊട്ടാൻ ഉടുക്കിന്നു കെട്ടാനെടുത്തു വയ്ക്കട്ടെ.
വേണ്ടെന്നു വയ്ക്കുവാനാവും കനിഞ്ഞൊന്നു പുഞ്ചിരിച്ചാൽത്തന്നെ നന്ദി
ഇച്ചെയ്തവന്നല്ല വേണ്ടുന്നൊരാൾക്കു ഞാൻ താങ്ങാകുമെന്ന പ്രതിജ്ഞ
വറ്റാത്തൊരനുകമ്പയൂറുന്ന കിണറായിമറ്റുള്ളവർക്കായി നിറയാൻ
നന്ദിയൊട്ടും പ്രതീക്ഷിക്കാതെ ലോകത്തു നന്മയ്ക്കു പര്യായമാകാം.
Kavalam Srikumar in Social Media:
Instagram - / kavalamsrikumar
Facebook - / srilakom
Email: Email: kavalamsree@gmail.com
Uploaded on 28th May 2022
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#poem #kavalamsreekumar #beeyrprasad